അറബ് സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും എഡിറ്ററുമായ ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ അംജദ് നാസ്സര്‍ എന്ന തൂലികാ നാമധാരിയായ യഹ് യ നുമൈരി അല്‍ നൈമാത്ത് രചിച്ച ആദ്യ നോവലാണ് ലാന്‍ഡ് ഓഫ് നോ റെയ്ന്‍. തന്റെ യഥാര്‍ത്ഥ പേര് ഇന്ന് അധികമാര്‍ക്കും അറിയുക പോലുമില്ലെന്നു അദ്ദേഹം പറയാറുണ്ട്. കുട്ടിക്കാലത്ത് പലസ്തീന്‍ അഭയാര്‍ഥികളുടെ ദൈന്യം നേരില്‍ കണ്ടു വളര്‍ന്ന നാസ്സറിനു പലസ്തീന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗറില്ല പ്രവര്‍ത്തനം നടത്തിയ കോളേജ് പഠനകാലവും സുപ്രസിദ്ധ പലസ്തീന്‍ എഴുത്തുകാരന്‍ ഗസാന്‍ കനഫാനി സ്ഥാപിച്ച അല്‍ ഫദാഹ് മാസികയില്‍ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തനം നടത്തിയ ചരിത്രവുമുണ്ട്. കനഫാനിയെ അദ്ദേഹത്തിന്റെ മുപ്പത്തിയാറാം വയസ്സില്‍ 1972 –ല്‍ കാറില്‍ സ്ഥാപിച്ച ബോംബു സ്ഫോടനത്തിലൂടെ മൊസ്സാദ് കൊന്നു കളയുകയായിരുന്നു. പിന്നീട് 1987 മുതല്‍ ഇംഗ്ലണ്ടില്‍ പ്രവാസ ജീവിതം നയിക്കുകയാണ് അംജദ് നാസ്സര്‍. സുദീര്‍ഘമായ പ്രവാസവും മഹത്തായ മൂല്യങ്ങളില്‍ വിശ്വസിച്ചു നടന്ന യൗവ്വനത്തിന്റെ നഷ്ട സ്മൃതികളും പതിറ്റാണ്ടുകള്‍ക്ക് ശേഷം മാറിയ സാഹചര്യങ്ങളില്‍ സ്വദേശത്തേക്ക് മടങ്ങുന്ന ഹൃദയാലുവായ വ്യക്തിയില്‍ ഉണ്ടാകാവുന്ന സംത്രാസങ്ങളെ അവതരിപ്പിക്കുമ്പോഴും വ്യക്ത്യനുഭവങ്ങള്‍ ദേശത്തിന്റെയും കാലത്തിന്റെയും ഒരു വേള ലോകത്തിന്റെ തന്നെയും കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാവും എന്നത് കാവ്യാത്മകവും സാന്ദ്രവും ആയ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് നാസറിന്റെ ‘മഴനിഴല്‍ പ്രദേശം’
ഇരട്ടയായി നേരാഖ്യാനം
നോവല്‍ ആഖ്യാന രീതിയില്‍ അത്ര സാധാരണമല്ലാത്ത മാധ്യമ പുരുഷ ആഖ്യാനം ആവിഷ്ക്കാര
വിനിമയത്തില്‍ ഉരുത്തിരിയിക്കുന്നത് ഒരേ സമയം ഒരു അഭിമുഖ വ്യക്തിത്വത്തിന്റെ
പ്രഭാവവും ഒപ്പം വായനക്കാരന്റെ വേറിട്ട ഒരസ്ഥിത്വത്തിന്‍റെ ഉണര്‍ന്നിരിക്കലുമാണ്.
ആഖ്യാതാവ് ഫിക് ഷന് അകത്തു
മറ്റൊരാളെ നേരില്‍ അഭിമുഖീകരിക്കുന്നുണ്ട്, അത് വായനക്കാരന്‍ അല്ല; അയാള്‍, വായനക്കാരന്‍, കേള്‍വിക്കാരനായി
ഫിക് ഷന് പുറത്ത് സാദാ ജഗരൂകന്‍ ആണ്
താനും. ഒരര്‍ത്ഥത്തില്‍ ഇതൊരു ഒളിച്ചു കേള്‍ക്കലാണ്: രണ്ടു പേരുടെ വിനിമയം
മൂന്നാമതൊരാള്‍ കേള്‍ക്കുന്നു. ആഖ്യാതാവും അയാളുടെ ഫിക്ഷനല്‍ കേള്‍വിക്കാരനും
ഇരട്ടകള്‍ ആകുന്ന ഒരു വിചിത്ര സാഹചര്യമാണ് ലാന്‍ഡ് ഓഫ് നോ റെയ്ന്‍ മുന്നോട്ടു
വെക്കുന്നത്. നോവലില്‍ ഉടനീളം ആഖ്യാതാവ് അഭിമുഖീകരിക്കുന്ന “നീ” അയാളുടെ
ഇരട്ടയാണ്: മുമ്പ് താനായിരുന്ന സ്വന്തം സ്വത്വം.
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/land-of-no-rain-by-amjad-nasser
No comments:
Post a Comment