Featured Post

Friday, April 20, 2018

Miral (2010) by Rula Jebreal/ Julian Schnabel


പൊള്ളും ചരിത്രത്തിന്റെ തിരക്കാഴ്ച



ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ പലതില്‍നിന്നും വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ കടന്നു വരുന്ന ഒന്നാണ് പലസ്തീനിയന്‍ - ഇറ്റാലിയന്‍  നോവലിസ്റ്റ്  റൂലാ ജബ്രിയെലിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കി അവരുടെ തന്നെ തിരക്കഥയില്‍ അമേരിക്കന്‍ ചിത്രകാരനും ചലചിത്രകാരനുമായ ജൂലിയന്‍ ഷനാബെല്‍ സംവിധാനം ചെയ്ത മിറാല്‍.

1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേഅമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായിപുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കിപിന്നെ കൂടുതല്‍ അറിഞ്ഞുഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനംഎന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു. 

അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ് സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യ വിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'.  എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്ഈ കൃതിയെ ആസ്പദമാക്കി എഴുത്തുകാരി തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ഷനാബല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തേക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നുജൂതക്രിസ്തീയഅറബ് വംശജരെല്ലാം വിരുന്നിനുണ്ട്മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢിയുമായി (വില്ല്യം ഡാഫോ) അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട്ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്എന്നും അയാളോട് പറയുന്നുണ്ട്താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടിവരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യുഎന്‍സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചുപോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നുതുടര്‍ന്ന്ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥരാവുന്നു. 

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരുനീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യംവഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നുചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപംബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴുവര്‍ഷം തടവുശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിനയുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നുഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.

സ്നേഹധനനായ പിതാവിനുവേണ്ടി അവയവദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നുംമദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍നിന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നുഎന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്അത് പ്രധാനമായിരുന്നില്ലനീയെന്റെ മകളാണ്ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതേ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയെ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി.എല്‍.നേതൃ നിരക്കാരനായിരുന്ന ആയിരുന്ന ഹാനിഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികളാല്‍ കൊല്ലപ്പെടുകയാണ്പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയുംഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും. 

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍ഏറെക്കുറെ ശൂന്യമായിരിക്കുന്നുഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്ഹിന്ദ്‌മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്വൈകാതെ ഹിന്ദിന്റെ മരണവും.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുസഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നുടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുള്‍പ്പടെ അഭിനേതാക്കളുടെ മികച്ച പ്രകടനവും ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ഛായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്ഓസ്കാര്‍ വേദിയില്‍ പോലും ഫലസ്തീനിനു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുള്ള വനെസ്സ റെഡ്ഗ്രേവിനെ പോലുള്ള ഒരു ഹോളിവുഡ് ഇതിഹാസതാരം ചിത്രത്തില്‍ അഭിനയിച്ചത് കേവലം പ്രൊഫഷന്‍ എന്നതിലേറെ ഒരു പ്രതിബദ്ധ പ്രവര്‍ത്തനം തന്നെയായിരുന്നുചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

 (പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്  - ലോഗോസ് ബുക്സ്‌ - പേജ് 108-111)

To purchase, contact ph.no:  8086126024

സിനിബുക്ക് ഷെല്‍ഫ് - 06




"ഗുരു ദത്തിനോടൊപ്പം ഒരു ദശകം- അബ്രാര്‍ അലവിയുടെ യാത്ര"
(Ten Yers with Guru Dutt- Abrar Alvi's Joueny എന്ന പുസ്തകത്തെ കുറിച്ച്)
ഫസല്‍ റഹ് മാന്‍

ബോക്സ് ഓഫീസ് മാനദണ്ഡങ്ങള്‍ ബോധപൂര്‍വ്വം പാലിക്കുമ്പോഴും തനിക്ക് തൃപ്തിതരുന്ന കലാപരതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷ പുലര്‍ത്തിന്നതില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭ നിസ്സംശയമായും ഗുരു ദത്ത് ആയിരുന്നു എന്നത് അവിതര്‍ക്കിതമാണ്. ഇരു മേഖലയിലും മികച്ചു നിന്ന ഗുരു ദത്ത് ഫിലിംസ് ചിത്രങ്ങളുടെ സൃഷ്ടിക്ക് പിറകില്‍ സജ്ജീവ സാന്നിധ്യങ്ങളായിരുന്ന പ്രതിഭാ ധനന്മാരില്‍ ക്യാമറാ മാന്‍ വി. കെ. മൂര്‍ത്തി, സംഗീതകാരന്‍ എസ്. ഡി. ബര്‍മ്മന്‍ തുടങ്ങിയവരോടോപ്പമോ ഒരു പടി കൂടി മുകളിലോ സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായി കമ്പനിയുടെ ഭാഗമായിത്തീര്‍ന്ന അബ്രാര്‍ അലവി, ഗുരു ദത്തുമായുള്ള സവിശേഷ സൌഹൃദത്തിന്റെയും സര്‍ഗ്ഗ ജീവിതത്തിലെ ഏറ്റവും പുഷ്കലമായിരുന്ന ആ ഒത്തുചേരലില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വെക്കുന്ന പുസ്തകമാണ് "ഗുരു ദത്തിനോടൊപ്പം പത്തു വര്‍ഷങ്ങള്‍: അബ്രാര്‍ അലവിയുടെ യാത്ര.” ഹിന്ദി സിനിമയുടെ സുവര്‍ണ്ണ കാലത്ത് ചലച്ചിത്ര മേഖലയില്‍ ഏറ്റവും തിരക്കേറിയ രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളുടെ ആത്മ/ ജീവിത കഥ അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ്‌ എന്നതിലേറെ, ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ തുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചുവെങ്കിലും ചെയ്തതിലേറെ ചെയ്യാന്‍ ബാക്കിവെച്ച് അകാലത്തില്‍ ദുരൂഹമായ രീതിയില്‍ സ്വയം അവസാനിപ്പിച്ച ഒരു ജീനിയസ്സിന്റെ ഹൃദയ വ്യാപാരങ്ങളിലേക്ക് ഒരു ഒളിനോട്ടക്കാരന്റെ അധമ കൌതുകം കൂടാതെത്തന്നെ, കുലീനവും എന്നാല്‍ തുളഞ്ഞിറങ്ങുന്നതുമായ രീതിയില്‍, വെളിച്ചം വീശുന്ന പുസ്തകം എന്ന നിലയില്‍ കൂടിയാണ് അബ്രാര്‍ അലവിയുടെ ഓര്‍മ്മയാത്ര പ്രസക്തമാകുന്നത്. അത് തന്നെ കുറിച്ച് എന്ന പോലെത്തന്നെ പുസ്തകപ്പുഴുവും സര്‍ഗ്ഗധനനായ ലജ്ജാലുവുമായ യൂണിവേഴ്സിറ്റി ഉത്പന്നത്തില്‍ നിന്ന് തന്നെ താനാക്കിയ ബഹുമുഖ പ്രതിഭയെ കുറിച്ചുമാണ്; ഒപ്പം ആ കൂട്ടുകെട്ടില്‍ പിറന്ന ചരിത്രം സൃഷ്ടിച്ച ഒരു പിടി ചിത്രങ്ങളെ കുറിച്ചും. അടിസ്ഥാനപരമായി സ്വകാര്യത ഇഷ്ടപ്പെട്ടവര്‍ എന്ന നിലയില്‍ എതാള്‍ക്കൂട്ടത്തിലും തങ്ങളിലേക്കും തങ്ങളുടെ പ്രിയതരമായ എകാന്തതകളിലേക്കും പിന്‍വാങ്ങാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു ഗുരു ദത്തും അബ്രാര്‍ അലവിയും എന്നത് അവരുടെ പാരസ്പര്യത്തെ ഒരേ സമയം ആഴത്തിലുള്ളതും അപ്പോള്‍ത്തന്നെ സംഘര്‍ഷ പൂരിതവുമാക്കിയിരുന്നു എന്ന് പുസ്തകത്തിന്റെ വായന സാക്ഷ്യപ്പെടുത്തും. അബ്രാര്‍ അലവി ഏത് ബൊഹീമിയന്‍ സന്ദര്‍ഭത്തിലും തന്റെ മേല്‍ തന്നെയുള്ള പിടി വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധാലുവായ, സ്വയം നിയന്ത്രിത വൃത്തങ്ങളില്‍ സംതൃപ്തനായിരുന്നപ്പോള്‍ ഗുരു ദത്ത് കൊടുങ്കാറ്റു പിടിച്ചവാനായിരുന്നു - പ്രതിഭാ ധാരാളിത്തത്തിലും വികാര വിക്ഷോഭങ്ങളിലും.

അന്ത്യത്തെ കുറിച്ചുള്ള തുടക്കം

ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ ഒരഭിമുഖത്തില്‍, ഗുരുദത്തുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കവേ, ഒരാള്‍ അതു കേള്‍ക്കാന്‍ തയ്യാറാകുന്ന പക്ഷം തനിക്കേറെ പറയാനുണ്ടെന്നുള്ള അബ്രാറിന്റെ വെളിപ്പെടുത്തലിനോട് ജേണലിസ്റ്റും വനിതാ മാഗസിന്‍ എഡിറ്ററുമായ സത്യാ സരന്‍ പ്രതികരിച്ചതാണ് പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്. തന്റെ ആഖ്യാനത്തോടൊപ്പം അബ്രാര്‍ അലവിയുടെ നേരിട്ടുള്ള ആഖ്യാനങ്ങളും ഇടകലരുന്ന രീതിയിലാണ് പുസ്തകം ആവിഷ്കരിക്കുന്നത്. ഗുരു ദത്ത് സിനിമകളില്‍ നിന്നുള്ള അനശ്വര ഗാനങ്ങളുടെ വരികളാണ് അധ്യായങ്ങളുടെ തലക്കെട്ടുകളായി ഉപയോഗിച്ചിരിക്കുന്നത്.

ഗുരുദത്തിന്റെ ആത്മഹത്യക്ക് തൊട്ടു തലേ രാത്രിയുടെ ഓര്‍മ്മകളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അതദ്ദേഹത്തിന്റെ മൂന്നാമത് ആത്മഹത്യാ ശ്രമമായിരുന്നു. അബ്രാര്‍ അന്നുരാത്രി എഴുതിപ്പൂര്‍ത്തിയാക്കിയത് ഗുരുദത്ത് ഫിലിംസ് അപ്പോള്‍ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ബഹാരേം ഫിര്‍ ഭി ആയേഗി എന്ന ചിത്രത്തിന് വേണ്ടിയുള്ള രംഗമായിരുന്നു- എകാന്തയും ദുഃഖിതയുമായി മരിക്കുന്ന നായികയുടെ അന്ത്യരംഗം. ഗുരുദത്ത് അന്ന് പതിവിലും അസ്വസ്ഥനായിരുന്നു, പതിവിലേറെ കുടിച്ചിരുന്നു, സംസാരിക്കാന്‍ വിമുഖനും. അന്ന് പിണങ്ങിപ്പിരിഞ്ഞ ഗീതാ ദത്തുമായി മകളുടെ കാര്യത്തില്‍ വഴക്കിട്ടിരുന്നുവെന്നും കുഞ്ഞിനെ ഉടന്‍ തന്റെയടുത്തേക്കയച്ചില്ലെങ്കില്‍ ഇനി തന്നെ ജീവനോടെ കാണില്ലെന്നു ഭീഷണി മുഴക്കിയിരുന്നു എന്നും അബ്രാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ആ വാക്കുകള്‍ നൂറു ശതമാനവും നടപ്പിലാക്കനുള്ളതാണെന്നു ആര്‍ക്കും പറയാനാവുമായിരുന്നില്ല, ഒരാള്‍ക്കൊഴിച്ച്- അതയാള്‍ ചെയ്യുകയും ചെയ്തു. 1964 ഒക്റ്റൊബര്‍ പത്തിന് പ്രഭാതത്തില്‍ തന്റെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത രീതിയില്‍ കാണപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട ഒറ്റയാന്‍ പ്രതിഭക്ക് 39 വയസ്സായിരുന്നു പ്രായം.

ഗുരുദത്തിന്റെ അന്ത്യ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന് പുസ്തകം 1953-ല്‍ അബ്രാര്‍ അലവി ആദ്യമായി ഗുരുദത്തിനെ കണ്ട സന്ദര്‍ഭത്തിലേക്ക് പോകുന്നു. ഗുരു ദത്തിന്റെ സഹായി രാജ് ഖോസ് ല, തിരുത്തിയെഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റില്‍ അബ്രാറിന്റെ അഭിപ്രായം ചോദിച്ചതിനു നല്‍കിയ പ്രതികരണം 'അധികം സംസാരിക്കാത്ത' സംവിധായക നടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അബ്രാറിന്റെ കസിന്‍ യശ്വന്തിലൂടെ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ട ഗുരു ദത്ത് ആദ്യ ദിനം തന്നെ ഗുരു ദത്ത് ഫിലിംസിന് വേണ്ടി എഴുതുക എന്ന ജോലി തന്നെക്കാള്‍ രണ്ടു വയസ്സിനു മാത്രം ഇളപ്പമായിരുന്ന യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് തുടങ്ങിയ കൂട്ടുകെട്ടിലാണ് തുടര്‍ന്ന് ആര്‍ പാര്‍, മിസ്റ്റര്‍ & മിസ്സിസ് '55, പ്യാസ, കാഗസ് കെ ഫൂള്‍, ചൌദവീന്‍ ക ചാന്ദ്, സാഹിബ്‌ ബീബി ഔര്‍ ഗുലാം തുടങ്ങിയ ക്ലാസ്സിക്കുകള്‍ പിറന്നത്‌, ഇക്കൂട്ടത്തില്‍ ഒടുവിലത്തേതാകട്ടെ സംവിധാനവും അബ്രാര്‍ തന്നെയായിരുന്നു.

ഓര്‍മ്മകള്‍, ഓര്‍മ്മകള്‍
അബ്രാര്‍ യാദൃശ്ചികമായി പരിചയപ്പെടാനിടയായ ഗുലാബോ എന്ന ലൈംഗികത്തൊഴിലാളി സ്ത്രീയുമായുമായി പിന്നുട് വളര്‍ന്നുവന്ന വിവരണാതീതമായ ഒരു ബന്ധമാണ് പ്യാസയില്‍ വഹീദ റഹ്മാന്‍ അവതരിപ്പിച്ച ഗുലാബോ എന്ന നെടും തൂണ്‍ കഥാപാത്രമായത്‌. ദുരന്തത്തില്‍ അവസാനിച്ച ഗുലാബോയുടെ ജീവിതം അവര്‍ കാണിച്ച സ്നേഹവും പരിഗണനയും തിരിച്ചു കൊടുക്കാനാവാത്തതിന്റെ കുറ്റബോധമായി അദ്ദേഹത്തെ എന്നും വേട്ടയാടിയിരുന്നു. അബ്രാര്‍ കോളേജ് കാലത്ത് എഴുതിയ എ മോഡേന്‍ മാര്യേജ് എന്ന നാടകവും ഗുരു ദത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടിച്ചേര്‍ത്ത ജെയിംസ് സ്റ്റുവര്‍ട്ട് - ഹെഡി ലാമാര്‍ കോമഡി 'കം ലിവ് വിത്ത്‌ മി'-യുടെ സ്വാധീനവും ചേര്‍ന്നാണ് മിസ്റ്റര്‍ & മിസ്സിസ് '55 രൂപം പ്രാപിച്ചത്. ആര്‍ പാറിന്റെ ക്ലൈമാക്സ് ഗുരു ദത്ത് ഇടപെട്ട് തിരുത്തിയതിനെ കുറിച്ച് അബ്രാറിനു വിയിജിപ്പുണ്ടായിരുന്നു. കാഗസ് കെ ഫൂല്‍ സിനിമാ സ്കോപ്പില്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിനുള്ള പ്രദര്‍ശന സൗകര്യം അക്കാലത്ത് തുലോം വിരളമാണെന്ന തിരിച്ചറിവ് ഒരേ സമയം 35- എം. എം. പ്രിന്റും അനിവാര്യമാണെന്ന സ്ഥിതി വരുത്തി. തുടര്‍ന്ന് ഇരു ഫോര്‍മാറ്റിലും ചിത്രീകരിക്കാന്‍ ആവശ്യമായ ലെന്‍സ്‌ തേടി പാരീസിലേക്ക്‌ പോയതിനെ കുറിച്ചും അവിടെ ചെലവഴിച്ച ഉല്ലാസ വേളകളെ കുറിച്ചും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്.

വൈയക്തികമായ ഓര്‍മ്മകള്‍ വേറെയും ഒട്ടേറെയുണ്ട് പുസ്തകത്തില്‍. തന്റെ ആദ്യ കാമുകിക്ക് എഴുതിയ നൂറു കണക്കിന് പ്രേമ ലേഖനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് യഥേഷ്ടം കോപ്പി ചെയ്യാനുള്ള പ്രഭവമായതും എഴുത്തിന്റെ ക്രാഫ്റ്റ് അവയിലൂടെ പഠിച്ചെടുത്തതും തന്റെ മുറിയില്‍ ഒളിവു ജീവിതം നയിച്ച എ. ബി. ബര്‍ദന്‍ തന്നില്‍ ഒരു മികച്ച എഴുത്ത്കാരനെ ദീര്‍ഘ ദര്‍ശനം ചെയ്തതും അവ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്. കസിന്‍ യശ്വന്തിനോടൊപ്പം ഗുരു ദത്തിന്റെ സ്റ്റുഡിയോയിലെത്തിയതും രാജ് ഖോസ് ലയുമായി ആദ്യം ചങ്ങാത്തത്തിലും പിന്നീട് അഭിപ്രായ വ്യത്യാസത്തിലും ആയതും തുടര്‍ന്ന് ഗുരു ദത്ത് രാജിന് മേലെ തന്നെ തെരഞ്ഞെടുത്തതും തുടര്‍ന്ന് ഒരാഴ്ചക്കാലം ഗുരുദത്തിനെ താമസ്ഥലത്ത് എഴുത്തില്‍ പരീക്ഷണാര്‍ത്ഥം ഫലത്തില്‍ താനറിയാതെ ബന്ദിയായതും അബ്രാര്‍ വിവരിക്കുന്നു. ഗുരു ദത്ത് തന്നെയും രാജ് ഖോസ് ലയെയും ചിലപ്പോഴൊക്കെ 'ശത്രുക്കളായി ആരുമില്ലാത്ത' ജോണി വാക്കറെയും പരസ്പരം കൊമ്പു കോര്‍പ്പിക്കുമായിരുന്നതും മദ്യത്തില്‍ മുങ്ങി മരിച്ച പിതാവിന്റെ ഓര്‍മ്മയില്‍ ഒരിക്കലും മദ്യപിക്കില്ലെന്നു സ്വയം ശപഥം ചെയ്ത തനി ശുദ്ധന്‍ മഹമൂദിനെ നിര്‍ദ്ധോഷമായി കുരങ്ങു കളിപ്പിക്കുമായിരുന്നതും ബര്‍മ്മന്‍ ദാ (എസ്. ഡി. ബര്‍മ്മന്‍)യുടെ പിശുക്കിനെ കുറിച്ചും എന്തും വിശ്വസിക്കുന്ന ശുദ്ധഗതി ഉപയോഗിച്ച് അദ്ദേഹത്തെ ചുറ്റിക്കുമായിരുന്നതും നുറുങ്ങുകഥകളില്‍ ഉണ്ട്. ഇന്‍ഡോ ചീനാ യുദ്ധകാലത്ത് സ്വതേ വെളുത്തു ചുവന്നിരുന്ന ബര്‍മ്മന്‍ ദായോട് 'നിങ്ങളെ കണ്ടാല്‍ ചൈനാക്കാരെ പോലെയുണ്ട്, സൂക്ഷിക്കണം, ആളുകള്‍ ഉപദ്രവിച്ചേക്കും' എന്ന് ഭയപ്പെടുത്തിയതും അദ്ദേഹം ആകെ പേടിച്ചതും പോലുള്ള കഥകളുണ്ട്. സാഹിബ് ബീബി ഔര്‍ ഗുലാം ചിത്രീകരണത്തിന്റെ ചൂടില്‍ മറ്റെല്ലാം മറന്നു മുഴുകിയിരുന്ന അബ്രാര്‍, സെറ്റില്‍ മീനാ കുമാരിയെ കാണാനെത്തിയ രാജ് കപൂറിനെ അവഗണിച്ചതും അതൊരു വന്‍ തെറ്റിദ്ധാരണക്ക് ഇടയാക്കിയതും വിവരിക്കുന്നുണ്ട്. മാപ്പ് ചോദിച്ചെങ്കിലും, ചിത്രത്തിന്‍റെ പ്രിമിയറിനു വരാമെന്നേറ്റിട്ടും രാജ് വരാതിരുന്നത് ആ ഓര്‍മ്മയില്‍ തന്നെയാവണം. മിസ്റ്റര്‍ & മിസ്സിസ് '55-ന്റെ ചിത്രീകരണത്തിനിടെ കോമഡി രംഗങ്ങള്‍ ചെയ്യാനുള്ള മധുബാലയുടെ അനന്യസാധാരണമായ കഴിവും അപാരമായ ടൈമിങ്ങും കണ്ടെത്തിയതും അതൊരു സഹോദര തുല്യമായ സൌഹൃദമായി വളര്‍ന്നതും അബ്രാര്‍ ഓര്‍ക്കുന്നു. തന്റെ സൗന്ദര്യത്തിനു മറ്റുള്ളവര്‍ക്ക് മേലുള്ള സ്വാധീനവും താരമൂല്യവും നന്നായി മനസ്സിലാക്കിയിരുന്ന മധുബാല താന്‍ ഉള്‍പ്പെടുന്ന രംഗങ്ങളില്‍ മറ്റാരും തന്നോളം ശ്രദ്ധ നേടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്. സഹ അഭിനേത്രികളുടെ കാര്യത്തില്‍ അനുപമ സൌന്ദര്യമുള്ള ആ ചിരി ഒരു വജ്ജ്രായുധമായി അവര്‍ ഉപയോഗിക്കുമായിരുന്നു എന്ന് അദ്ദേഹം കരുതുന്നു. തനിക്കു സംവിധാനം ചെയ്യാനായി ഒരു സ്ക്രിപ്റ്റ് എഴുതണമെന്നു ആവശ്യപ്പെട്ട മധുബാല അതിനു തികച്ചും ആകര്‍ഷണീമായ ഒരു കഥയും പറഞ്ഞുകൊടുത്തു അബ്രാറിനെ വിസ്മയിപ്പിച്ചിരുന്നു. കാഗസ് കു ഫൂലിന്റെ സാമ്പാത്തിക തകര്‍ച്ചക്ക് ശേഷം പ്രതിസന്ധിയില്‍ ആയ ഗുരു ദത്ത് തന്നെയും മറ്റൊരു വരുമാന മാര്‍ഗ്ഗമായി പുറത്തൊരു കരാര്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച ഘട്ടത്തില്‍ അബ്രാര്‍ അത് തുടങ്ങിയെങ്കിലും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മധുബാല അപ്പോഴേക്കും രോഗഗ്രസ്തയായിക്കഴിഞ്ഞിരുന്നു. പ്യാസയില്‍ നിന്ന് ദിലീപ് കുമാര്‍ പിന്‍ മാറിയതിനു പിന്നില്‍ മറ്റു കാരണങ്ങളോടൊപ്പം മധുബാലയെ കാസ്റ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിനും പങ്കുണ്ടായിരുന്നുവെന്നു അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.

ഗുരുദത്ത്- വഹീദ ബന്ധം

ഗുരു ദത്തും വഹീദ റഹ്മാനുമായുള്ള ബന്ധത്തിന്റെ ഗതിവിഗതികള്‍ ഒരു ഘട്ടത്തിലും ഒളിഞ്ഞു നോട്ടത്തിന്റെ അധമസ്വഭാവമില്ലാതെ തന്നെ അബ്രാര്‍ വിവരിക്കുന്നുണ്ട്. വിചിത്രമായ ഒരാകസ്മികതയില്‍ ഒരു കാര്‍ യാത്രക്കിടെ ഒരു പോത്തുമായി കൂട്ടിയിടിക്കുകയും കാര്‍ കേടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ ഏതാനും ദിവസം കുരുങ്ങിപ്പോയ ഘട്ടത്തില്‍ നേരം പോക്കിനായി കണ്ട തെലുങ്കു സിനിമയില്‍ നര്‍ത്തകിയായി അരങ്ങേറിയ കൊച്ചു സുന്ദരി ആദ്യം ഗുരു ദത്തിനെ അത്രയൊന്നും ആകര്‍ഷിക്കുകയുണ്ടായില്ല. എന്നാല്‍, ഗീതാ ദത്തുമായുള്ള ബന്ധം വഷളായിത്തുടങ്ങിയ ഘട്ടത്തില്‍, രാത്രി സൌഹൃദങ്ങളില്‍ ഇണകളെ വെച്ചുമാറുക പോലും ചെയ്തുവന്ന, തനിക്കൊരിക്കലും അംഗീകരിക്കാനാവാത്ത കുത്തഴിഞ്ഞ എലീറ്റ് സൊസൈറ്റി രീതികള്‍ക്ക് കടക വിരുദ്ധമായ ഒതുങ്ങിയ ശാലീന സ്വഭാവ വിശേഷങ്ങളുള്ള കൊലുന്നു സുന്ദരിയില്‍ തനിക്കു നഷ്ടമായതെന്തോ അത് അങ്ങേയറ്റം തരള ഹൃദയനും കൂടിയായ ഗുരു ദത്ത് കണ്ടെത്തുകയായിരുന്നു. വഹീദയെ ഏതാണ്ട് പൂര്‍ണ്ണമായും തന്റെ ചിറകിനടിയില്‍ സംരക്ഷിക്കുകയെന്ന ഒരു തരം സ്വന്തമാക്കല്‍- സംരക്ഷണ മനോഭാവം ഗുരു ദത്തില്‍ ശക്തമായത് ചിലപ്പോഴെങ്കിലും ദോഷം ചെയ്തുവെന്ന് അബ്രാര്‍ കരുതുന്നു. സാഹിബ് ബീബിയിലെ ജബാമയിയുടെ വേഷത്തില്‍ അവര്‍ മിസ്‌ കാസ്റ്റ് ആയിരുന്നെന്നും മധുബാലയെ പോലെ 'സ്പൊണ്ടേനിയസ്' ആയ ഒരു അഭിനേത്രിയാണ് ആ വേഷത്തിന് വേണ്ടിയിരുന്നതെന്നും അബ്രാര്‍ വിശ്വസിക്കുന്നു. ഗുരു ദത്ത് ആവട്ടെ, തന്റെ ചിത്രങ്ങളിലെല്ലാം വഹീദയുടെ ഭാഗങ്ങള്‍ നന്നായി പൊലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പ്യാസയിലെ ഗുലാബോ തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി വഹീദ കരുതുന്നു.

ഗീതയുമായുള്ള ഗുരു ദത്തിന്റെ ബന്ധം ഒരിക്കലും യോജിക്കാനാവാത്ത രണ്ടു വ്യക്തിത്വങ്ങള്‍ക്കിടയില്‍ സ്വാഭാവികത്തകര്‍ച്ചക്ക് വിധേയമാകേണ്ട ഒന്നായിരുന്നെങ്കില്‍ ഗുരു ദത്ത്- വഹീദ ബന്ധം നൈസര്‍ഗ്ഗിക യോജിപ്പുള്ളതാണെന്ന് സുഹൃത്തുക്കള്‍ കരുതി. അതില്‍ കന്‍മഷമുള്ള ഒന്നുമില്ലായിരുന്നെന്നു മാത്രമല്ല; ഒരു പക്ഷെ തികച്ചും പ്ലേറ്റൊനിക് ആയിരുന്നു എന്ന് പോലും അബ്രാര്‍ കരുതുന്നു. അതേ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ കേള്‍ക്കാനിടയായ ഗീതാ ദത്ത് നടത്തിയ ചില നീക്കങ്ങളാണ് അന്തിമമായി, ഏറ്റവും ദുരന്ത പൂര്‍ണ്ണവും ആയ രീതിയില്‍, ഗുരുദത്ത്- വഹീദ ബന്ധം അവസാനിപ്പിച്ചതും ഒരു പക്ഷെ ഗുരു ദത്തിന്റെ സ്വയം വരിച്ച അന്ത്യത്തിന് കാരണമായതും. ഒരു പക്ഷെ കുഞ്ഞിനെയോര്‍ത്ത് അദ്ദേഹം ഒരവസാന ശ്രമം നടത്തുകയായിരുന്നു എല്ലാം കൈവിട്ടു പോകാതിരിക്കാന്‍. എന്നാല്‍ അത് വഹീദയെ ഒരു നിലയില്ലാക്കയത്തില്‍ എറിഞ്ഞത് പോലെയായി. അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. ഒരഭിനേത്രിയെന്ന രീതിയില്‍ മറ്റു ബാനറുകളില്‍ ഇടം കണ്ടെത്താന്‍ ശ്രമിച്ച വഹീദ ഗുരു ദത്തിന്റെ നഷ്ട ബോധത്തെ ഒന്ന് കൂടി രൂക്ഷമാക്കിയിരിക്കണം.

സാഹിബ് ബീബി ഔര്‍ ഗുലാമും ഗുരു ദത്തിന്റെ നിഴലും
ബംഗാള്‍ പശ്ചാത്തലത്തോടുള്ള ഗുരു ദത്തിന്റെ ഇഷ്ടം സാഹിബ് ബിബിയുടെ ചലച്ചിത്ര രൂപാവിഷ്കാരത്തിനുള്ള പ്രേരണയില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, പുസ്തകത്തില്‍ തീര്‍ത്തും വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാല്‍ - അത് കാഗസ് കെ ഫൂല്‍ പോലൊരു സ്വപ്ന ചിത്രത്തിന്‍റെ പരാജയവുമായി ബന്ധപ്പെട്ടതാണെന്ന് പൊതു ധാരണയുണ്ട്- സംവിധാന രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച ഗുരു ദത്ത് തന്നെയാണ് അബ്രാറിനെ നിര്‍ബന്ധപൂര്‍വ്വം ആ ചുമതല ഏല്‍പ്പിച്ചത്. ചിത്രീകരണ ഘട്ടത്തില്‍ ട്രാജിക്ക് കഥാപാത്രങ്ങള്‍ക്ക് മീനാ കുമാരി പകര്‍ന്നു നല്‍കിയ ആഴം അവരുടെ കഴിവിനെ മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത രീതിയില്‍ ചൂഷണം ചെയ്യന്നതിനു അബ്രാറിനെ പ്രേരിപ്പിച്ചു. മറ്റു ചിത്രങ്ങളില്‍ നൂതനും മാലാ സിന്‍ഹയുമെല്ലാം അബ്രാര്‍ ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത പ്രകടനങ്ങള്‍ നല്‍കുന്നതില്‍ വിയര്‍ത്തു പോയെങ്കില്‍ മീനാ കുമാരി തന്റെ സിദ്ധികള്‍ കടഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച സംവിധായകനെയാണ് അബ്രാറില്‍ കണ്ടത്. മീനാ കുമാരിക്ക് ജീവിതം ദുസ്സഹമായിരുന്നത് അബ്രാര്‍ വിവരിക്കുന്നുണ്ട്. സംശയാലുവായിരുന്ന ഭര്‍ത്താവ് കമാല്‍ അംറോഹി മാത്രമല്ല, നിഴല്‍ പോലെ കൂടെ നില്‍ക്കാന്‍ നിയുക്തനായ മാനേജര്‍ പോലും അവരെ കണ്ണില്‍ ചോരയില്ലാതെ പ്രഹരിക്കുമായിരുന്നതും കൂടെ നില്‍ക്കെണ്ടവരെല്ലാം ചൂഷണം ചെയ്തു ഒന്നുമില്ലാത്തവളും ദാരിദ്രയും ആയി ഭക്ഷണത്തിനു വേണ്ടിപോലും തന്റെ ഭാര്യയെ അഭയം തേടുമായിരുന്നതും നിസ്വയും അനാഥയുമായി മരിക്കേണ്ടി വന്നതും അബ്രാര്‍ ഓര്‍ക്കുന്നു. അറം പറ്റിയ ഒരു പരകായപ്രവേശ മായി ചോട്ടി ബഹുവിനെ പോലെ മദ്യത്തില്‍ മുങ്ങി മരിക്കുകയായിരുന്നു ഇന്ത്യയുടെ 'ട്രാജഡി ക്വീന്‍'.
സാഹിബ് ബീബി ഔര്‍ ഗുലാമുമാമായി ബന്ധപ്പെട്ടു പൊതു ബോധത്തിലുള്ള ധാരണ അബ്രാറിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ട അനുകല്പ്പനയും രചനയും നടത്തിയതും ഒരോ രംഗവും ഏറെ ചിട്ടയോടെ രൂപപ്പെടുത്തിയതും അക്ഷരാര്‍ഥത്തില്‍ സംവിധാന ചുമതല നിര്‍വ്വഹിച്ചതും അബ്രാര്‍ ആയിരുന്നു എന്നിരിക്കെ, ഗാന രംഗങ്ങള്‍ മാത്രം ചിത്രീകരിച്ച ഗുരു ദത്തിന്റെ ഒരു ഡമ്മി മാത്രമായിരുന്നു താന്‍ എന്ന പ്രചാരണം അരനൂട്ടാണ്ടിനിപ്പുറവും നില നില്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. സത്യത്തില്‍ വര്‍ഷങ്ങളോളം ഗുരു ദത്തുമായി സഹകരിച്ചയാള്‍ എന്ന നിലയില്‍ ആ മാസ്റ്റര്‍ ടച്ച് തന്നെ സ്വാധീനിച്ചിരിക്കാം എന്നതിനപ്പുറം അബ്രാറിന്റെ കഠിനാധ്വാനം തന്നെയാണ് ഒരു ക്ലാസ്സിക് ആയി പരിണമിച്ചത്‌. ഗുരു ദത്തിന്റെ സ്വന്തം വാക്കുകള്‍ മാത്രമല്ല, വഹീദ റഹ്മാനെ പോലെ നേരിട്ട് ഭാഗഭാക്കുകളായവര്‍ തന്നെയും സാക്ഷ്യപ്പെടുത്തിയിട്ടും തുടരുന്ന തെറ്റിദ്ധാരണയില്‍ അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികവുമാണ്. അബ്രാറിന്റെ ഓര്‍മ്മകളില്‍ നീറ്റലുണ്ടാക്കുന്ന വിഷയങ്ങളില്‍ തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ചലച്ചിത്രകാരന്റെ വ്യര്‍ത്ഥ ദുരന്തത്തോളം തന്നെ പ്രധാനമായിട്ടുള്ളത് എന്നും ആ മഹാ സാന്നിധ്യത്തിന്റെ നിഴലില്‍ പെട്ടുപോയത് കാരണം തന്റെ ഏറ്റവും മികച്ച സൃഷ്ടിയുടെ പോലും കര്‍തൃത്വം സാമൂഹിക ബോധ്യങ്ങളില്‍ വകവെച്ചു കിട്ടാതെ പോയതിന്റെ നൈരാശ്യമാണ്. പുസ്തകം പുറത്തുവരുന്നത്‌ കാലം തന്നോട് കാണിച്ച നെറികേടിന് ചെറിയ തോതിലെങ്കിലും പരിഹാരമാവും എന്ന് അബ്രാര്‍ വിശ്വസിച്ചിരുന്നു. അതെന്തായാലും, അത്തരമൊരു തിരിച്ചുപിടിക്കലിനു കാത്തിരിക്കയായിരുന്നു എന്ന വിധം, പുസ്തകം പുറത്തിറങ്ങിയ അടുത്ത വര്‍ഷം, 2009 നവമ്പര്‍ ഒമ്പതിന് അദ്ദേഹം അന്തരിച്ചു എന്നത് ചരിത്രം.
(ദൃശ്യതാളം, ഏപ്രില്‍ 2018)

Sunday, March 4, 2018

On Black Sisters Street by Chika Unigwe

ചുവന്ന തെരുവില്‍ സൗഭ്രാത്ര വഴികള്‍



എഴുതാനുദ്ദേശിക്കുന്ന നോവലിനുള്ള റിസേര്‍ച്ച് ആവശ്യത്തിനായി ആന്‍റ് വേര്‍പ്പിലെ റെഡ് ലൈറ്റ് ഇടങ്ങളിലൂടെ മിനി സ്കേര്‍ട്ടും കാല്‍വണ്ണയോളമെത്തുന്ന ബൂട്ടുകളുമണിഞ്ഞു അലയാന്‍ ഒരു യുവ എഴുത്തുകാരി തയ്യാറാവുന്നത് അത്ര സാധാരണമല്ലെന്ന് ബെര്‍ണാര്‍ഡ് എവാരിസ്റ്റോ (independent.co.uk) നിരീക്ഷിക്കുന്നു. ‘ഓണ്‍ ബ്ലാക്ക് സിസ്റ്റേഴ്സ് സ്ട്രീറ്റ്’ എന്ന നോവലിന് വേണ്ടി ചികാ ഉനിഗ് വെ എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് ബെല്‍ജിയത്തിന്റെ തുറമുഖ നഗരത്തിലൂടെ അത്തരം സാഹസിക ഉദ്യമം നടത്തിയത്യൂറോപ്പ്യന്‍ നഗരങ്ങളില്‍ കുരുങ്ങിപ്പോവുന്ന ആഫ്രിക്കന്‍ ലൈംഗികത്തൊഴിലാളികളുടെ ജീവിതം നേരില്‍ കാണുകയും അവരുടെ കഥകള്‍ ആവിഷ്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അറിഞ്ഞും അറിയാതെയും, വേറെ വഴിയില്ലാതെയും ചതിക്കപ്പെട്ടും ആഗോള മനുഷ്യക്കടത്തിന്റെയും ലൈംഗികഅടിമത്തത്തിന്റെയും ഇരകളായിപ്പോവുന്നവരുടെ മാഫിയാ ലോകം ഇന്ന് ഒട്ടും പുതിയ പ്രമേയമല്ല. എന്നാല്‍ കുടുംബാനുഭവങ്ങളും വൈയക്തികാനുഭവങ്ങളും മാത്രമല്ല, ദേശാനുഭവങ്ങളും പശ്ചാത്തലമായി വരുന്ന നോവലിന്റെ ലോകം പതിവു ചാലുകളിലല്ല ആവിഷ്കൃതമാകുന്നത്.

 

നിസ്സഹായര്‍ക്കുള്ള ചൂണ്ടകള്‍

ലാഗോസിലെ പുറമേക്ക് മാന്യനും സമ്പന്നനുമായ കൂട്ടിക്കൊടുപ്പുകാരന്‍/ മനുഷ്യക്കടത്തുകാരന്‍ സെന്‍ഗോര്‍ ഡീലേയെന്ന ‘രക്ഷക’ന്റെ വലയിലയിപ്പോവുന്ന കഥയറിയാത്ത നാലു യുവതികളാണ് ആഖ്യാന കേന്ദ്രത്തില്‍. വഷളനും കണ്ണില്‍ചോരയില്ലാത്തവനുമായ ഡീലേ മധുര വാക്കുകളിലൂടെ ശാരീരിക മുഴുപ്പും സൗന്ദര്യവുമുള്ള ഇരകളെ കണ്ടെത്തുകയും വലിയ ഔദാര്യം ചെയ്യുന്ന ഭാവേന മുപ്പതിനായിരം യൂറോയെന്ന ‘മിതമായ’ തുക, അതും ‘ജോലിയില്‍’ പ്രവേശിച്ച ശേഷം വര്‍ഷങ്ങള്‍ നീളുന്ന തവണകളായി വീട്ടിയാല്‍ മതിയെന്ന ഉദാര വ്യവസ്ഥയില്‍ പെണ്‍കുട്ടികളെ യൂറോപ്പ്യന്‍ പട്ടണങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നു. “എല്ലാ മാസവും ഞാന്‍ പെണ്‍കുട്ടികളെ യൂറോപ്പിലേക്കയക്കുന്നു. ആന്‍റ് വേര്‍പ്പ്. മിലാന്‍. മാഡ്രിഡ്. അവരെന്റെ പെണ്‍കുട്ടികളാണ്. ഓരോ മാസവും, നാലു കുട്ടികള്‍. ചിലപ്പോള്‍ അഞ്ചും അത്ലിം കൂടുതലും.” എന്താണ് അവരെ കാത്തിരിക്കുന്നത് എന്ന് അവര്‍ക്കറിയില്ല. എന്നാല്‍, പിടിച്ചു വെക്കുന്ന കള്ളപ്പാസ്പ്പോര്‍ടിനോടോപ്പം, വഞ്ചിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്നുണ്ട്. നോവലിലെങ്ങും പുരുഷന്മാര്‍ പൊതുവേ ഒരു വശത്ത്‌ കുടിയന്മാരും കൊലയാളികളും ബലാല്‍സംഗികളും കഠിന ഹൃദയരും മറുവശത്ത്‌ ദുര്‍ബ്ബലരും ദയനീയ ഭാവത്തിലുള്ളവരും ആണ്. എന്നാല്‍ സ്ത്രീകളെല്ലാം അബലകളും കര്‍തൃത്വമില്ലാത്ത ഇരകളുമാണ് എന്ന് പറയാനാവില്ല. മിക്കപ്പോഴും അവര്‍ അറിഞ്ഞുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പു തന്നെയാണ് അവരുടെ വിധി. ഡീലേ ആത്യന്തികമായി എന്താണ് അവര്‍ക്ക് കണ്ടുവെച്ചിട്ടുള്ള തൊഴില്‍ എന്ന് വ്യക്തമാക്കുന്നുണ്ട്. ‘’ജെന്നിഫര്‍ ലോപ്പസിനെ വെല്ലുന്ന പിന്‍ഭാരവും അതിനൊത്ത മാറിട സമ്പത്തും തികഞ്ഞ നിനക്കെങ്ങനെയാണ് ജോലി കിട്ടാതിരിക്കുക?” എന്നാണു അയാള്‍ ഷിസോമിനോട് അയാള്‍ ചോദിക്കുക. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അവരുടെ സാഹചര്യങ്ങളും ലാഗോസിന്റെ അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. മുന്നിലുള്ള ഏക പോംവഴി അവരെ എവിടെയെത്തിക്കുന്നുവെന്നും അവര്‍ക്കെന്തു സംഭവിക്കുന്നു എന്നും നോവല്‍ പരിശോധിക്കുന്നു. ലോകം നേരിടുന്ന സമകാലിക ദുരന്തങ്ങളില്‍ ഏറ്റവും വലിയ ഒന്നായ പ്രവാസികളോടുള്ള സമീപനത്തില്‍ അസഹിഷ്ണുതയുടെ നിലപാട് വെച്ചുപുലര്‍ത്തുന്നവര്‍ പൊതുവേ കാണാതെ പോകുന്ന പ്രശ്നങ്ങളാണ് കൊടിയ അനിശ്ചിതത്വവും ജീവ ഭയവും പതിയിരിക്കുന്ന ദുരന്ത സാധ്യതകള്‍ പോലുമവഗണിച്ച് എന്തുകൊണ്ട് ആളുകള്‍ ജന്മ ദേശങ്ങള്‍ വിട്ടോടിപ്പോവുന്നു എന്നതും ‘വാഗ്ദത്ത ഭൂമിയില്‍’ എത്താന്‍ ഭാഗ്യമുണ്ടാവുന്നവര്‍ തന്നെ നേരിടേണ്ടി വരുന്ന ഭീകര ചൂഷണങ്ങളുടെ ആഴം എത്രയെന്നതും. മനുഷ്യക്കടത്തിന്റെയും സെക്സ് ട്രാഫിക്, അവയവ മാഫിയ പോലുള്ള കുറ്റകൃത്യങ്ങളുടെതുമായ പെട്ടുപോയാല്‍ മുങ്ങിത്താഴുക മാത്രം സംഭവിക്കുന്ന സാഹചര്യങ്ങള്‍ ആരുടേയും സന്തോഷപൂര്‍വ്വമായ തെരഞ്ഞെടുപ്പല്ലതന്നെ. തന്റെ കഥാപാത്രങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക അവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന കുറ്റമറ്റ ഇംഗ്ലീഷും നാടന്‍ ‘പിജിന്‍’ ഇംഗ്ലീഷും ഒപ്പം ഇബോ, യൊറൂബ ശൈലികളും ഇടകലരുന്ന ഭാഷയില്‍, നൈജീരിയയില്‍ ജനിച്ചു ബെല്‍ജിയത്തില്‍ താമസമാക്കിയ യുവഎഴുത്തുകാരി ചിക ഉനിഗ് വെ, ആന്‍റ് വെര്‍പ്പിലെ ഒരു അപ്പാര്‍ട്ട്മെന്റ് ഷെയര്‍ ചെയ്യുന്ന നാലു ആഫ്രിക്കന്‍ ലൈംഗികത്തൊഴിലാളികളുടെ കഥകളിലൂടെ ഈ സാഹചര്യങ്ങളെയാണ് ആവിഷ്കരിക്കുന്നത്. ഡീലേയുടെ ബാധ്യതയും ‘മാഡത്തിന്റെ വീട്ടുവാടകയും തങ്ങളുടെ വരുമാനത്തിന്റെ സിംഹ ഭാഗവും തിന്നു തീര്‍ക്കുമെന്നതിനാല്‍ വര്‍ഷങ്ങള്‍ നീണ്ട ലൈംഗികഅടിമത്തം തന്നെയാണ് അവരെ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്വൃത്തത്തിന്റെ തോടുത്തുവിടല്‍ ആയിത്തീരുന്ന, കൂട്ടത്തില്‍ പ്രതികരണ ശീലമുണ്ടായിരുന്ന സിസിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റു മൂവരും തങ്ങളുടെ സ്വകാര്യ സുരക്ഷിതത്വത്തിന്റെ രഹസ്യാത്മകത വിട്ടു പരസ്പരം കുടുംബാനുഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാവുന്നത് എന്നത് ഒരേ സമയം ഇരകളുടെ നിസ്സഹായതയുടെയും നിസ്സംഗതയുടെയും അടയാളമാണ്.

 

പുരാവൃത്തങ്ങള്‍

വീട്ടു വേലക്കാരായി ആണ്‍കുട്ടികളാണോ സ്ത്രീകളാണോ നല്ലത് എന്നൊക്കെ തര്‍ക്കിക്കുമായിരുന്ന മധ്യവര്‍ഗ്ഗ കുടുംബത്തിലെ അംഗമായിരുന്ന അമാ, ആന്‍റ് വേര്‍പ്പിലെ ചുവന്ന തെരുവിലെത്തുന്നതിനു പിന്നില്‍ പാസ്റ്ററും ‘യോഗിവര്യനു’മായ രണ്ടാനച്ഛന്‍ തന്റെ നേരെ എട്ടാം വയസ്സുമുതല്‍ നിരന്തരം നടത്തിപ്പോന്ന പീഠനം തുറന്നു പറഞ്ഞതിന്റെയും മകളുടെ ആരോപണം തള്ളിക്കളയുകയോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയാവുകയോ ചെയ്യുന്ന അമ്മയുടെയും നിസ്സഹായതയുണ്ട്. പള്ളിപ്രസംഗത്തില്‍ അയാള്‍ എന്നും തള്ളിപ്പറയുമായിരുന്ന തരത്തില്‍ പെട്ട ഒരുത്തിയാവാനുള്ള അമായുടെ തീരുമാനം ഒരേ സമയം ഗതികേടും ഒപ്പം മാനുഷിക, വിശ്വാസ കാപട്യത്തിനു നേരെയുള്ള പ്രതിഷേധവുമാണ്. സ്വന്തം വീട്ടിലെ ദൈവ ഭയമുള്ള ഭാഷയില്‍ നിന്ന് വ്യത്യസ്തമായി മുത്തശ്ശി മാമാ ഇകോയുടെ അഭയത്തില്‍ വേണ്ടപ്പോളിത്തിരി തെറിയൊക്കെ പറയാന്‍ കിട്ടുന്ന സ്വാതന്ത്ര്യം ശുദ്ധവായുവായി ‘കട്ടെടുക്കുന്ന സന്തോഷമായി’ അവള്‍ക്കനുഭവപ്പെടുന്നു. അവളുടെ കൊതിപ്പിക്കുന്ന സൗന്ദര്യം കാരണം താനൊരു ക്രിസ്ത്യാനിയല്ലായിരുന്നെങ്കില്‍ അവളെ രണ്ടാം ഭാര്യയാക്കിയേനെ എന്ന് ഡീലേ മോഹിക്കുന്നുണ്ട്. എന്നെങ്കിലും സ്വതന്ത്രയായി നൈജീരിയയിലേക്ക് പോവുക എന്ന സ്വപ്നമുണ്ട് അമായ്ക്ക് ജീവിതത്തിലെന്നും നഷ്ടബോധം തോന്നുക മാമാ ഇകോയുടെ സ്നേഹം മാത്രമാണ്. രണ്ടായിരത്തിലെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത കൊടും ചൂടിലേക്ക് ആന്‍റ് വേര്‍പ്പില്‍ വന്നിറങ്ങുമ്പോള്‍, യാത്ര ചോദിക്കുമ്പോള്‍ മാമാ ഇകോ നല്‍കിയ സ്വര്‍ണ്ണക്കുരിശു രൂപം അവളുടെ ഏറ്റവും വിലയേറിയ ഓര്‍മ്മവസ്തു ആയിരിക്കും. തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ് അമാ മരിക്കുകയെന്നു ദീര്‍ഘ ദര്‍ശനം ചെയ്യുന്ന നോവലിസ്റ്റ് അവളുടെ വാക്കുകള്‍ രേഖപ്പെടുത്തുന്നു: “എനിക്ക് പാസ്റ്റര്‍മാരെ ഇഷ്ടമല്ല. ഒരിക്കലും അവരെ (ഞാന്‍) വിശ്വസിച്ചില്ല. ഇനിയിപ്പോള്‍ അത് തുടങ്ങാനും പരിപാടിയില്ല.” പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചുമുള്ള ഒരു ബാല ഗായക സംഗത്തിന്റെ പാട്ട് കേട്ടുകൊണ്ടാണ് അവള്‍ മരിക്കുകയെന്നു നോവലിസ്റ്റ് പ്രവചിക്കുന്നു.

 

എഫെ തന്റെ പതിനാറാം വയസ്സിലാണ് രതിയുടെ നിശ്ശൂന്യതയായി ആദ്യാനുഭവം നേരിടുന്നത്. അതി സമ്പന്നനായ നാല്പ്പത്തിയഞ്ചുകാരന്‍ കൃതൃമ മുടി വില്‍പ്പനക്കാരന്‍ ആഴ്ചകള്‍ നീണ്ട കെണിയൊരുക്കിയാണ് അവളെ വലയിലാക്കിയത്. ഭൂമിയില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്തയാള്‍ അവള്‍ ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം തണുത്തുറഞ്ഞു പോകുന്നു. ടൈറ്റസിന്റെ ജീവിതത്തിലെ സമാനമായ ആറാമത് ഇരയായിരുന്നു താനെന്നും അയാളുടെ നിയമപ്രകാരമുള്ള ഭാര്യ എല്ലാത്തിനും കൂട്ടായിരുന്നു എന്നും അവള്‍ അറിയുക വൈകിയാണ്. അമ്മയുടെ മരണം ഉണ്ടാക്കിയ ശൂന്യത വാറ്റു മദ്യത്തില്‍ മുക്കിത്തീര്‍ക്കുന്ന പിതാവിനെ വിട്ടു പോവുക അവള്‍ക്ക് എളുപ്പമായിരുന്നു. ‘നീയൊരു നല്ല ഭാര്യയാവാന്‍ പിറന്നവളാണ്’ എന്ന് എപ്പോഴും അനുഗ്രഹിക്കുമായിരുന്ന അമ്മ തന്റെ പതനം കാണാന്‍ ജീവിച്ചിരിക്കാത്തതില്‍ ഒരു വേള അവള്‍ക്ക് ആശ്വാസം തോന്നുന്നുണ്ട്. ആഗ്രഹിക്കാതെ കിട്ടിയതെങ്കിലും പിന്നീട് സ്നേഹിച്ചു പോകുന്ന മകന് ശോഭനമായ ഭാവിയെന്ന സ്വപ്നമാണ് അവനെ അനിയത്തി റിറ്റയെ ഏല്‍പ്പിച്ച് സെന്ഗോര്‍ ഡീലേയുടെ അരികിലും തുടര്‍ന്ന് ആന്‍റ് വേര്‍പ്പിലും അവളെ എത്തിക്കുക. പ്രസവത്തെ തുടര്‍ന്ന് തളര്‍ന്നു പോയ സഹോദരിയോടു ചോദിക്കാനാവാതെ അനിയത്തിയിടുന്ന ലക്കി എന്ന പേരിനൊപ്പം കുട്ടിയുടെ പിതാവിന്റെ മധ്യ നാമമായ ഇക്പോന്‍വോസ എന്നതും ചേര്‍ത്ത് അവള്‍ മകന് എല്‍. ഐ. എന്ന് ചുരുക്കപ്പെരിടും. വിദേശത്തു ലണ്ടനില്‍ പോവുക എന്ന സ്വപ്നം ‘അതിനടുത്തുള്ള ബെല്‍ജിയത്തില്‍’ എത്തുമ്പോള്‍ കുറെയേറെ സാക്ഷാത്കൃതമാനും എന്ന് അവള്‍ മോഹിക്കുന്നു. ലൈബീരിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഇരയായി കുടുംബമൊന്നടങ്കം കൊല ചെയ്യപ്പെടുന്നതിന് സാക്ഷിയായി വെറും കയ്യോടെ ഓടിപ്പോന്നവള്‍ എന്ന എന്ന ഫിക് ഷന്‍ ആണ് ഡീലേ എഫെക്ക് നല്‍കുക. “കണ്ണീര്‍ കഥകള്‍ വെള്ളക്കാര്‍ ആസ്വദിക്കുന്നു. നമ്മള്‍ പരസ്പരം കൊല്ലുന്നതിനെ കുറിച്ച് കേള്‍ക്കാന്‍ അവര്‍ക്കിഷ്ടമാണ്. നിരര്‍ത്ഥകമായ വംശീയാതിക്രമങ്ങളില്‍ നമ്മള്‍ പരസ്പരം തലകള്‍ കൊയ്യുന്നത്. കഥ എത്രമാത്രം ബീഭത്സമാണോ അത്രയും നന്ന്.” ഡീലേയുടെ കടം വീട്ടിക്കഴിഞ്ഞാല്‍ സ്വന്തമായി ഒരു വേശ്യാലയം തുടങ്ങുന്നതിനെ കുറിച്ചുള്ള സങ്കല്‍പ്പമാണ് എഫേക്കുള്ളത്.

അമായില്‍ നിന്നും എഫെയില്‍ നിന്നും വ്യത്യസ്തമായ പുരാവൃത്തമാണ് കൂട്ടത്തില്‍ ഇളയവളായ ജോയ്സ് എന്ന് വിളിക്കുന്ന അലെക്കിനുള്ളത്. പേവിഷ ബാധയെ തുടര്‍ന്ന് മരിച്ച മുത്തശ്ശിയുടെ പേരാണ് അവള്‍ക്ക് കിട്ടിയത്. ആഭ്യന്തര സംഘര്‍ഷ കാലത്ത് സുഡാനിലെ ജാന്‍ജാവീദ് മിലീഷ്യയുടെ തേരോട്ടത്തില്‍ കൂട്ട ബാലല്‍ക്കാരത്തിനും ബുദ്ധി മരവിപ്പിക്കുന്ന ഭീകരതള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ ഇരയാവേണ്ടി വന്ന പെണ്‍കുട്ടി. പതിനഞ്ചാം വയസ്സില്‍ സൈനികരുടെ കയ്യേറ്റത്തില്‍ കീറിപ്പറിഞ്ഞ ഉടലുമായി രേതസ്സില്‍ കുളിച്ചു എത്തിച്ചേരുന്ന അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് പ്രണയത്തിലായ പൊളികാര്‍പ്പ് എന്ന നൈജീരിയന്‍ സമാധാന സേനാംഗവുമായുണ്ടാകുന്ന ബന്ധം ഏറെ മോഹത്തോടെ അവളെ ലാഗോസില്‍ എത്തിക്കുന്നുണ്ട്. മിക്ക ദിനങ്ങളിലും റോട്ടില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ ലാഗോസിനെ കുറിച്ചുള്ള അവളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് കളയുന്നു. ലക്ക് തെറ്റിയ വാഹനങ്ങള്‍ ഇടിച്ചിട്ടതോ, കൂടോത്രത്തിനു വേണ്ട മനുഷ്യ രക്തത്തിന് വേണ്ടി കൊല്ലപ്പെട്ടവരോ ആണ് അനാഥ പ്രേതങ്ങള്‍ എന്ന അറിവ് തന്റെ ഖാര്‍ത്തൂം അനുഭവങ്ങളില്‍ നിന്ന് ഇവിടം ഒട്ടും വ്യത്യസ്തമല്ല എന്ന് അവളെ ബോധ്യപ്പെടുത്തുന്നു.  അഭയാര്‍ഥിയെ വിവാഹം കഴിക്കുന്നത്‌ പൊളികാര്‍പ്പിന്റെ  അമ്മ വിലക്കുന്നതോടെ അവള്‍ അനാഥയായിത്തീരുന്നു. തന്റെ കുറ്റബോധം മറികടക്കാന്‍ പൊളികാര്‍പ്പ് അവള്‍ക്ക് വേണ്ടി ഡീലേക്ക് കൊടുക്കേണ്ട പണം കൊടുക്കുന്നത് ആന്‍റ് വേര്‍പ്പില്‍ ‘മാഡ’മിന്റെ കേന്ദ്രത്തില്‍ അവള്‍ക്ക് ചില സൌജന്യങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുന്നുണ്ട്. “ദാരുവിലെ സൈനികര്‍ അവളുടെ ശക്തി ചോര്‍ത്തിക്കളഞ്ഞിരുന്നു. പൊളികാര്‍പ്പിന്‍റെ വഞ്ചന അത് തിരിച്ചു പിടിക്കുന്നതില്‍ നിന്നും അവളെ വിമുഖയാക്കുകയും ചെയ്തു.” മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായി ഒരു ആയയായാണ് തനിക്കു ജോലി കിട്ടുകയെന്നു ജോയ്സ് വിശ്വസിച്ചിരുന്നു. ഒരു നാള്‍ തിരികെ നാട്ടില്‍ ഒരു ബൊട്ടെക് തുറക്കുന്ന സ്വപ്നവും ഉണ്ട് ചിലപ്പോഴൊക്കെ അവള്‍ക്ക്.

 

പ്രണയവിഷം തീണ്ടരുതെന്നു തന്നെ

നാലു സ്ത്രീകളില്‍ ഏറ്റവും ഹൃദയ ഭേദകമായ വിധിയിലേക്കുള്ള സിസിയുടെ പതനം ഏറെ അവധാനതയോടെ ചിതറിയ അധ്യായങ്ങളിലായി സാന്ദ്രമായ ഭാഷയിലാണ് നോവലില്‍ ഇതള്‍ വിടര്‍ത്തുന്നത്. അവളുടേത്‌ അമായെ പോലെ വിലക്കപ്പെട്ട രതിയുടെയോഎഫെയേ പോലെ ചതിക്കപ്പെടലിന്റെയോ ജോയ്സിനെ പോലെ വംശ ഹത്യയുടെയോ പുരാവൃത്തമല്ല. മറിച്ച് അത് ഏതൊരു ഉറച്ച മനസ്സിനെയും പടിപടിയായി തകര്‍ത്തുകളയുന്ന ഇച്ഛാഭംഗങ്ങളുടെ ആകത്തുകയാണ്. അതിസമര്‍ത്ഥനായിട്ടും ഒമ്പത് മക്കളുള്ള കുടുംബത്തിലെ ഭാരം പങ്കുവെക്കാനായി വെറുമൊരു ഗുമസ്തന്‍ ആവേണ്ടി വന്ന പിതാവില്‍ അത് തുടങ്ങുന്നു. “എനിക്കൊരു ഡോക്റ്റര്‍ ആവാന്‍ കഴിയുമായിരുന്നു. അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍. എനിക്കൊരു വലിയ ആള്‍ ആവാമായിരുന്നു.” തനിക്കു കിട്ടാതെ പോയത് മകള്‍ക്ക് കിട്ടണം എന്ന ആഗ്രഹമായിരുന്നു മകളെ പഠിപ്പിക്കുമ്പോള്‍ അയാള്‍ക്ക്. “നിന്റെ പുസ്തകങ്ങളെ അഭിമുഖീകരിക്കുകഅപ്പോള്‍ ആകാശമാണ്‌ നിന്റെ പരിധി.” മകളിലൂടെ സാക്ഷാത്കരിക്കുന്ന വലിയ വീട്കാറ്പൂന്തോട്ടം.. അതൊക്കെ. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വിദ്യാഭ്യാസത്തിലാണ് എന്ന് വിശ്വസിച്ചിരുന്ന അച്ഛന്റെ മകളായി ജനിച്ച, വലിയ സ്വപ്നങ്ങളോടെ മികച്ച രീതിയില്‍ യൂണിവേഴ്സിറ്റി ഡിഗ്രി നേടുമ്പോള്‍ തൊഴില്‍ ഒരു പ്രശ്നമാവില്ല എന്ന് വിശ്വസിച്ചിരുന്ന ഷിസോം എന്ന യുവതിക്ക് നൈജീരിയന്‍ അഴിമതിയുടെയും സ്വജന പക്ഷപാതിത്തത്തിന്റെയും പാഠങ്ങള്‍ ബോധ്യപ്പെടുക, ഇന്റര്‍വ്യൂവിനു ക്ഷണിക്കപ്പെടാന്‍ പോലും ‘ശരിയായ ബന്ധങ്ങള്‍’ അനിവാര്യമാണ് എന്ന് തിരിച്ചരിയുമ്പോഴാണ്‌. ദാരിദ്ര്യവും നിന്ന് തിരിയാന്‍ ഇടമില്ലാത്ത വീട്ടിലെ പ്രാരാബ്ദങ്ങളും പിതാവിന്റെ തൊഴില്‍നഷ്ടവും വീട്ടിലെ അംഗസഖ്യയുമെല്ലാം ചേര്‍ന്ന് ഒന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിലാണ് അവളെ സ്നേഹ സമ്പന്നനെങ്കിലും തുല്യമായ രീതിയില്‍ നിസ്സഹായനായ പീറ്ററിന്റെ അഭ്യര്‍ത്ഥന മറികടന്ന് സെന്‍ഗോര്‍ ഡീലേയുടെ സമീപത്തെത്തിക്കുക. നോവലിന്റെ അവസാന താളുകളില്‍ മാത്രം വിവരിക്കപ്പെടുന്ന ‘സസ്പെന്‍സ്’ ഘടകം സിസിയുടെ മരണത്തിന്റെ ദുരൂഹതയുമായും ബന്ധപ്പെട്ടതാണ്. തങ്ങളുടേത് പോലുള്ള ജീവിതങ്ങളില്‍ പ്രണയത്തിനു സ്ഥാനമില്ലെന്നും അത് വന്‍ ബാധ്യതയായിത്തീരുമെന്നും കൃത്യമായും അറിഞ്ഞിരുന്നെങ്കിലും ജീവിതം പലപ്പോഴും കണക്കു കൂട്ടലുകളുടെയും കാവല്‍ മനസ്സിന്റെയും കള്ളികളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. എങ്കിലും മരിക്കുന്നതിനു തൊട്ടു മുമ്പ് ‘മകള്‍ വിദേശത്തു ഉന്നത ജോലിയിലുള്ള പിതാവിന്റെ സ്റ്റാറ്റസിനു ചേരുന്ന വിധത്തിലുള്ള ജീവിത സൌകര്യങ്ങള്‍’ എന്ന പിതാവിന്റെയും കുടുംബത്തിന്റെയും കൂട്ടായ സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്ത് അന്ന് വരെ അയച്ചിട്ടില്ലാത്ത വലിയ തുക അവള്‍ വീട്ടിലേക്കു അയക്കുന്നുണ്ട് – അതിനു വേണ്ടി ഡീലേയുടെ അടവ് മുടക്കുകയും ‘മാഡ’മിന്റെ കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നതിലൂടെ അവള്‍ തന്റെ വിധിയെ കൂടിയാണ് മുദ്ര വെച്ചത് എന്ന് മാത്രം. “ജീവിതത്തെ അതിന്റെ കാല്‍മടമ്പില്‍ തൂക്കി അള്ളിപ്പിടിക്കാനും അതിന്റെ മുഖത്തു നോക്കി പരിഹസിക്കാനും” ഒരു ‘വിന്‍ഡോ ഗേള്‍’ തയ്യാറാകുക ആത്മഹത്യാപരമായ നിഷേധമാണ്. പ്രണയം നല്‍കുന്ന ധൈര്യം.

 

കൊടിയ ദാരിദ്ര്യവും അതുണ്ടാക്കുന്ന സങ്കീര്‍ണ്ണ മാനസികാവസ്ഥയും ചിക ഉനിഗ് വെ നന്നായി മനസ്സിലാക്കുന്നുണ്ട് എന്ന് ഫെര്‍നാന്‍ഡാ എബെര്‍സ്റ്റാഡ്നിരീക്ഷിക്കുന്നു. (www.nytimes.com). നാലു പ്രധാന കഥാപാത്രങ്ങളും വെറും സഹതാപമല്ല അര്‍ഹിക്കുന്നതെന്നും അവര്‍ അറിഞ്ഞുകൊണ്ടുള്ള ചൂതാട്ടം തന്നെയാണ് നടത്തുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. “തങ്ങളുടെ കാലുകള്‍ക്കിടയില്‍ ദൈവം ഘടിപ്പിച്ച തുരുപ്പുശീട്ട്” ഉപയോഗിച്ച് ഒന്ന് പയറ്റിനോക്കാന്‍, അത് വഴി ജീവിത വിജയം നേടാന്‍, തന്നെയാണ്, വെറും ഇരകളായിപ്പോവാതെ ഈ സ്ത്രീകള്‍ ശ്രമിക്കുന്നത് എന്ന് നോവലില്‍ തന്നെ പരാമര്‍ശമുണ്ട്. നാറ്റമുള്ള ഒരു നാല്പ്പത്തിയഞ്ചുകാരന്റെ ഒക്കാനമുണ്ടാക്കുന്ന ഉടലിനു കീഴെ കിടന്നു തന്റെ കന്യകാത്വം ബലി കൊടുക്കുമ്പോള്‍ എഫെ നല്ല ലിപ്സ്റ്റിക്കും തിരുപ്പനും കിട്ടുമെന്ന മോഹത്തിലാണ്. ബെല്‍ജിയത്തിലെത്തി കയ്യില്‍ കിട്ടുന്ന ആദ്യ ഭക്ഷണക്കിറ്റ് അതിന്റെ വിഭവ സമൃദ്ധിയില്‍ ഇനിയെന്നും ഇത് തുടരാമല്ലോ എന്ന് സിസിയെ മോഹിപ്പിക്കുന്നു. നൈജീരിയയില്‍ അതൊരു കുടുംബത്തിനു മതിയാവും എന്ന് അവള്‍ കണക്കു കൂട്ടുന്നു. ഒരു ദിനം പതിനഞ്ചു പേരെ വരെ ലൈംഗികമായി സംതൃപ്തരാക്കി ജീവിക്കുമ്പോഴും അതിജീവിക്കുന്ന മൂന്നു പേരും നിലനിര്‍ത്തുന്ന ഭാവിയെ സംബന്ധിച്ച സ്വപ്നങ്ങളും ഇതോടു ചേര്‍ത്തു പറയാം. എന്നാല്‍, ഇതിനു മറുവശമായി ആളുകള്‍ അനാഥരും എകാകികളുമായി മരിക്കേണ്ടിവരുന്ന യൂറോപ്പ്യന്‍ വിപര്യയവും നോവലിസ്റ്റ് കാണാതെ പോകുന്നില്ല. ശക്തമായ വാമൊഴി പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ദുരന്ത മുഖത്തും കുതിച്ചു നില്‍ക്കുന്ന ഉള്‍ക്കരുത്തിന്റെ, പ്രതീക്ഷയുടെ, സ്ത്രീസഹജമായ കൂട്ടുതേടല്‍ മനോഭാവത്തിന്റെ, ഐക്യപ്പെടലിന്റെ, സൗഹൃദത്തിന്റെ കഥ പറയുകയാണ്‌ സമകാലിക ആഫ്രിക്കന്‍ നോവലിസ്റ്റുകളില്‍ വേറിട്ട ശബ്ദമായ ചികാ ഉനിഗ് വെ തന്റെ നൈജീരിയന്‍ സാഹിത്യ പുരസ്കാരം (2012) നേടിയ നോവലില്‍.

 

(കലാപൂര്‍ണ്ണ മാസിക, ഫെബ്രുവരി 2018)

 Read more:

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm

Welcome to Lagos by Chibundu Onuzo

https://alittlesomethings.blogspot.com/2024/08/welcome-to-lagos-by-chibundu-onuzo.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

The Madonna of Excelsior by Zakes Mda

https://alittlesomethings.blogspot.com/2017/12/blog-post.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

The Opposite House by Helen Oyeyemi

ദൈവങ്ങളുടെ പ്രവാസ നൊമ്പരങ്ങള്‍



(നൈജീരിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് ഹെലന്‍ ഒയെയെമിയുടെ ദി ഓപ്പൊസിറ്റ് ഹൗസ് എന്ന നോവലിനെ കുറിച്ച്)

വ്യാവഹാരിക ലോകവും ആത്മലോകവും തമ്മിലുള്ള വിനിമയങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ വ്യത്യസ്ത രീതികളില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. കൊളോനിയലിസ്റ്റ് പാഠങ്ങള്‍ കനം കുറഞ്ഞ ‘വൂഡൂ’ പ്രയോഗങ്ങളായും അന്ധ വിശ്വാസ ജടിലമായ പാരമ്പര്യമായും എഴുതിത്തള്ളാന്‍ ശ്രമിച്ചിട്ടുള്ള ലൌകിക-ആത്മീയ തലങ്ങളുടെ മുഖാമുഖം പക്ഷെ, ആഫ്രിക്കന്‍ സാഹിത്യത്തിലെ സനാതന മൂല്യങ്ങളുടെ അവതരണത്തിന് എഴുത്തുകാര്‍/ കഥാകാരന്മാര്‍ കണ്ടെടുക്കുന്ന ശക്തമായ ആവിഷ്കാര രീതിയാണ്. ആമോസ് ടുടുവോലയും ഡി. ഒ. ഫഗുന്‍വായും ചിനുവ അച്ചബെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രി വരെ എഴുത്തുകാര്‍ അവരവരുടേതായ രീതിയില്‍ ധാരാളമായി ഉപയോഗിച്ച് വന്നിട്ടുള്ള ഈ രചനാ സങ്കേതം തികച്ചും നൂതനവും മനോ വിജ്ഞാനീയ തലങ്ങളില്‍ അന്വേഷിക്കപ്പെടെണ്ടതുമായ വിധത്തില്‍ ഉപയോഗിക്കുന്ന പുതുതലമുറ എഴുത്തുകാരിയാണ് നൈജീരിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് ഹെലന്‍ ഒയെയെമി.

ആത്മ/ അതീത ലോകത്തെ ഇരട്ട എന്ന (spirit doubles) എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ദി ഐക്കറസ് ഗേള്‍ എന്ന നോവലുമായാണ് ഹെലന്‍ ഒയെയെമി തന്റെ വരവറിയിച്ചത്. ആഫ്രിക്കന്‍ നോവല്‍ സാഹിത്യത്തിലെ പുതുതലമുറ സാന്നിധ്യങ്ങളില്‍ അര്‍ഹമാം വിധം തന്നെ ഏറ്റവും കൊണ്ടാടപ്പെട്ട എഴുത്തുകാരികളില്‍ ഒരാളായ ഒയെയെമി ഈ ആദ്യ രചന പൂര്‍ത്തിയാക്കുമ്പോള്‍ തന്റെ സ്കൂള്‍ അധ്യയനം പൂര്‍ത്തിയാക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. യൊറൂബന്‍ പരമ്പരാഗത വിശ്വാസ ക്രമങ്ങളുടെ നൈജീരിയന്‍ പാതിയും ആധുനിക ലണ്ടന്‍ ജീവിതത്തിന്റെ സ്വാധീനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പകച്ചു പോകുന്ന ജെസ്സമി എന്ന എട്ടുവയസ്സുകാരി, ഹിസ്റ്റീരിയയുടെ ഇടവേളകള്‍ തീര്‍ക്കുന്ന പ്രയാസങ്ങള്‍ക്കൊപ്പം ബാധ കൂടലിന്റെ കൂടി ഇടയിലെ അപകടകരമാം വിധം നേര്‍ത്ത അതിര്‍ വരമ്പിലേക്ക് ഇടറിയും വെളിപ്പെട്ടും മുന്നോട്ടു പോകാന്‍ തുടങ്ങുന്നത് ‘അന്യ’യായി, ഒരു ‘പാതി ലോകം ദൂരെ’ അവളെ കാത്തു കഴിഞ്ഞ ടില്ലി ടില്ലിയെന്ന ആത്മ ഇരട്ട (doppelgänger) അവളുടെ എകാന്തതകളിലേക്ക് ആവേശിച്ച് തുടങ്ങുന്നതോടെയാണ്‌. ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരു കൌമാരക്കാരിയുടെ മാനസിക വിഭ്രാന്തികളുടെയും ദുരൂഹമായ ശൈഥില്യത്തിന്റെയും കഥ പറയുകയും ഒരു ഭീകര കഥയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് പോവുകയും ചെയ്യുമ്പോഴും യാഥാര്‍ത്ഥ്യ ബോധമുള്ള സാഹിത്യ സൃഷ്ടിയായിരുന്നു എന്നതാണ് ഒയെയേമിയുടെ പ്രഥമ കൃതിയുടെ നേട്ടത്തെ തിളക്കമുള്ളതാക്കിയത്. രണ്ടു ഭിന്ന ധ്രുവങ്ങളായ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങളിലേക്ക് സമരസപ്പെടാനാവാത്തതിന്റെ വിഹ്വലതകളാണ് നന്നേ ചെറുപ്പത്തിലേ ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഒയെയെമി ആദ്യ കൃതിയില്‍ വിഷയമാക്കിയതെങ്കില്‍ അവരുടെ രണ്ടാമത് നോവല്‍ ദി ഓപ്പോസിറ്റ് ഹൌസ് ആദ്യ കൃതിയുടെ പ്രമേയ പരിസരങ്ങളെ പിന്തുടരുകയും കൂടുതല്‍ സങ്കീര്‍ണ്ണമായ തലങ്ങളില്‍ പരിശോധിക്കുകയും ചെയ്യുന്നു.

 

സങ്കലങ്ങള്‍, സങ്കീര്‍ണ്ണതകള്‍

 

തനിക്കു നേരെ പകപ്പോടെയും ദുരൂഹമായ വൈജാത്യങ്ങളോടെയും കുതിച്ചെത്തുന്ന ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന എട്ടു വയസ്സുകാരിയാണ് ആദ്യനോവലിലെ മുഖ്യ കഥാ പാത്രമെങ്കില്‍ സ്വന്തം ചെയ്തികള്‍ക്ക് സ്വയം ഉത്തരവാദിയാകേണ്ട ഇരുപത്തിയഞ്ചുകാരിയാണ് ദി ഓപ്പോസിറ്റ് ഹൌസില്‍ ആഖ്യാതാവായ മായാ കരേര. ‘മൂന്ന് ലോകങ്ങളിലെ ഇരട്ട’ എന്ന് ടില്ലിടില്ലിയെ വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥ ലോകം, ആത്മ ലോകം, മനസ്സിന്റെ വനസ്ഥലിയെന്ന ഉള്‍ക്കാട് എന്ന നിലയില്‍ വിവരിക്കപ്പെടുന്നുണ്ടെങ്കില്‍ ‘എതിര്‍ വീട്ടി’ലെ സംഘര്‍ഷങ്ങളില്‍ ഭൌതിക തലത്തില്‍ തന്നെ മൂന്ന് ലോകങ്ങളുണ്ട്; മൂന്ന് സംസ്കാരങ്ങളും. കരീബിയന്‍ ഉപദ്വീപുകളിലെ പ്ലാന്റെഷന്‍ മേഖലകളിലേക്ക് വേട്ടയാടപ്പെട്ട്‌ എത്തിയ പൂര്‍വ്വികര്‍ അടിമക്കപ്പലുകളുടെ കടത്തി കൊണ്ടുവന്ന വംശീയ സ്മൃതികളില്‍ തെളിയുന്ന യൊറൂബ വിശ്വാസസഞ്ചയം പരമ്പരാഗത മൂര്‍ത്തികളെ കയ്യൊഴിയാനാവാത്ത മാമി ചബേലയുടെ സാന്റെറിയ വിശ്വാസക്രമത്തില്‍ അതിജീവിക്കുന്നുണ്ട്. ആദിമ, അനിമിസ്റ്റിക് ധാരകള്‍ ഉരുവപ്പെടുത്തിയ യൊറൂബ മൂല്യങ്ങള്‍ ക്യൂബന്‍ കത്തോലിക്കാ സമ്പ്രദായവുമായി കൂടിക്കലര്‍ന്നതിന്റെ ഫലമാണ് സാന്റെരിയ ക്രമം. ക്യൂബന്‍ ജീവിതമാകട്ടെ, കാസ്ട്രോ വിപ്ലവത്തിന്റെ ഫലശ്രുതിയില്‍ കുടുംബം ലണ്ടനിലേക്ക് പാലായനം ചെയ്യുന്നതിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു. അങ്ങനെ, സ്മൃതി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നതെങ്കിലും പ്രവാസത്തിന്റെയും പറിച്ചെറിയപ്പെടലിന്റെയും ആദിമാനുഭവം എന്ന നിലയില്‍ ഒരു ആദിരൂപ സ്വഭാവമുള്ള സാന്നിധ്യമായി ആഫ്രിക്കന്‍ പാരമ്പര്യവും ജനിച്ചു വളര്‍ന്നു നന്നേ കുട്ടിക്കാലം ചെലവഴിച്ച, വീട്ടിന്റെ മച്ചില്‍ മാമി സൂക്ഷിച്ചു വെക്കുന്ന മൂര്‍ത്തീ രൂപങ്ങള്‍ അടയാളപ്പെടുത്തുന്ന ക്യൂബന്‍ ഓര്‍മ്മകളും വളര്‍ന്നതും ഒരു ജാസ് ഗായികയുടെ ജീവിതത്തിലേക്ക് മുതിര്‍ന്നതുമായ, പാപിയുടെ ആധുനിക ബോധ്യങ്ങളുടെ കൂടി ഇടമായ ലണ്ടന്‍ ജീവിതവും നോവലില്‍ വ്യത്യസ്ത ബലാബലങ്ങളാണ്. മായയുടെ ജീവിതത്തില്‍ എല്ലാം പ്രധാനവുമാണ്. ഒരു ഘട്ടത്തില്‍ തന്റെ സ്വത്വത്തിലെ വൈരുധ്യങ്ങളെ കുറിച്ച് മായ നിരീക്ഷിക്കുന്നുണ്ട്: ബ്രിട്ടീഷ് പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ക്യൂബന്‍ എന്ന സ്വത്വം പരിഗണിക്കപ്പെടുമ്പോള്‍ നൈജീരിയന്‍ പാരമ്പര്യവും കത്തോലിക്കാ സംസ്കൃതിയുമാണ് കൂടിക്കലരുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തില്‍ മാമിയുടെ ചിഹ്നങ്ങളോ പാപിയുടെ ക്യൂബന്‍ ജനിതക മുദ്രകളോ –‘എന്റെ ക്യൂബ’ എന്നാണു അവള്‍ എപ്പോഴും പറയുക-  ഒന്നും തീര്‍ച്ചയില്ല, തീര്‍ച്ചയുള്ളത് താന്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയാണ് എന്നത് മാത്രം. “എന്റെ രക്തത്തില്‍ ഒരു തെളിഞ്ഞ വിലയനത്തിന്റെ ധാരയുണ്ട്; സ്പാനിയാര്‍ഡുകള്‍, വെസ്റ്റ് ആഫ്രിക്കക്കാര്‍, ക്യൂബന്‍ ആദിമ വിഭാഗങ്ങള്‍, ക്യൂബന്‍ ലബനീസുകാരായ തുര്‍ക്കികള്‍ പോലും.” എന്നാല്‍, ജനിതക വഴിയിലെ സങ്കലനങ്ങള്‍ എന്നതിലേറെ സാംസ്കാരിക സ്വത്വ പ്രതിസന്ധികളിലാണ് നോവലിന്റെ ഊന്നല്‍ എന്ന് കാണാം. ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ സൂക്ഷിക്കേണ്ട വൈവിധ്യം പാലിക്കാത്തതിന് മാമി മായയെ വഴക്ക് പറയുന്നുണ്ട്: “ശ്രദ്ധിച്ചില്ലെങ്കില്‍ നിനക്ക് പിറക്കുക ഒരു ആല്‍ബിനോ ആയിരിക്കും, അതേ, ചിരിച്ചോളൂ, പക്ഷെ ഞാന്‍ ഒരു ആല്‍ബിനോയുടെ ആയയാവില്ല...” എയ്മിയുമായുള്ള ചങ്ങാത്തത്തിന്റെ പരിമിതികളെ കുറിച്ചുള്ള മാമിയുടെ നിലപാടും ഇതോടു ചേര്‍ത്തു കാണാം. ഒരു വെള്ളക്കാരി പെണ്‍കുട്ടി ഒരിക്കലും നിന്റെ ബ്സുഹൃത്താവില്ലഅവള്‍ മറ്റൊരു വ്യവസ്ഥയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്”  എന്ന് പറയുന്ന മാമി ശരിയാണ് എന്ന് ചിലപ്പോള്‍ മായക്കും തോന്നുന്നുണ്ട്. മൂന്ന് പേരുമായി ഒരേ സമയം ലൈംഗിക പങ്കാളിത്തമുണ്ടായിരുന്നുവെന്നു അഭ്യൂഹമുണ്ടായിരുന്ന എയ്മി പതിനേഴാം വയസ്സില്‍ മായയോട്‌ പറയുന്നുണ്ട് അവള്‍ ഗേ ആണെന്ന്. പതിവായി അണ്ഡദാനം നടത്തുന്ന എയ്മി സ്വന്തം കുഞ്ഞ് എന്ന വാര്‍പ്പ് മാതൃകാ സ്ത്രീ സങ്കല്‍പ്പത്തിനു വെളിയിലാണ്. എന്നാല്‍ അത് താന്‍ ഗേ ആയതു കൊണ്ടോ തനിക്കൊരിക്കലും കുഞ്ഞിനെ വേണ്ട എന്നത് കൊണ്ടോ അല്ലെന്നും താന്‍ ഒരിക്കലും ഗര്‍ഭിണി ആയിട്ടില്ലാത്തത് കൊണ്ടാണെന്നും ചിന്തിക്കണം എന്ന് എയ്മി മായയോട്‌ അഭ്യര്‍ത്ഥിക്കുന്നു.

സ്വന്തം ഇടമെന്ന ആശയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് ക്യൂബയുടെ രാഷ്ട്രീയ ചരിത്രമാണ്. മാമിയെ വേട്ടയാടുന്ന അടിമത്തത്തിന്റെ കറ മാത്രമല്ലപാപിയെ ഭീഷണിപ്പെടുത്തുന്ന വിപ്ലവവും അവരെ ഹവാന വിടാന്‍ നിര്‍ബന്ധിച്ച ഘടകമാണ്. വ്യക്തതക്ക് വേണ്ടിയുള്ള കഠിന ശ്രമമെന്നാണ് പാപി പ്രവാസത്തെ വിവരിക്കുക: എല്ലാവരും യുക്തിബോധമില്ലാത്തവരാകുമ്പോള്‍ നിങ്ങളും യുക്തിബോധമില്ലാത്തവന്‍ ആകുകയാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നു,.. ഭ്രാന്തില്‍ നിന്ന് നിങ്ങള്‍ക്ക് ഓടിയകന്നേ പറ്റൂ. എന്ത് തിന്നണംഏതു സിനിമ കാണണം, എന്ത് വായിക്കണം എന്നൊക്കെ സര്‍ക്കാര്‍ പറയാത്ത ഒരു നാട്ടില്‍ വളരാന്‍ വേണ്ടിയാണ് മകളെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നാണു പാപി പറയുക, “ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നതിനു കാരണം അപ്പോള്‍ നിനക്ക് രാഷ്ട്രീയം ശരിക്കും നിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുന്ന അല്ലെങ്കില്‍ നിന്നെ അപ്രത്യക്ഷയാക്കുന്ന ഒരിടത്ത് കഴിയേണ്ടി വരില്ല എന്നത് കൊണ്ടാണ്. ഭ്രാന്ത് എന്നത് ഒരേ സമയം ഓടിയകലേണ്ട രാഷ്ട്രീയ സാഹചര്യവും അതേ സമയം നോവലിന്റെ ഞരമ്പ് മുറുക്കമുള്ള വൈകാരിക ഊര്‍ജ്ജവും ആയിത്തീരുന്നുണ്ട് – പുരുഷ കഥാപാത്രങ്ങള്‍ നിലനിര്‍ത്തുന്ന സമചിത്തതയല്ല, സ്ത്രീ കഥാപാത്രങ്ങളില്‍ കാണാവുന്ന ചഞ്ചല ശക്തിയുടെ ശ്വാസം മുട്ടിക്കുന്ന ഭാവമാണ് നോവലിന്റെ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. മായയുടെയും എയ്മിയുടെയും ആരോണിന്റെയും കാര്യത്തില്‍ എന്ന പോലെ, കുറഞ്ഞൊരു അളവില്‍ എങ്കിലും മെഗാലിസിന്റെ കാര്യത്തിലും, മുഖ്യമായും സാംസ്കാരിക സംഘര്‍ഷമായി വര്‍ത്തിക്കുന്ന ഈ അവസ്ഥ, ചബെലയുടെയും യമായയുടെയും ‘സംവേര്‍ ഹൗസി’ലെ അന്തേവാസികളുടെയും കാര്യത്തില്‍ പലപ്പോഴും മാതൃ ഭാവങ്ങളില്‍ പൊതിഞ്ഞ ശ്വാസം മുട്ടിക്കുന്നതും അപകടകരവുമായ ഒരു സങ്കീര്‍ണ്ണ സ്ത്രൈണ മിസ്റ്റിസിസത്തിന്റെ മാനം കൈകൊള്ളുന്നുണ്ട്. ദൃഷ്ടാന്ത കഥാ സ്വഭാവമുള്ള ചില അധ്യായങ്ങളില്‍ മിഥ്യാ ഭ്രമങ്ങളുള്ള മാരക പ്രകൃതരായ അമ്മമാരെ നോവല്‍ വിവരിക്കുന്നു. മായക്ക് തന്നെ, ആദ്യ നോവലിലെ ജെസ്സിയെ പോലെമറ്റേതൊരു പെണ്‍കുട്ടിയേയും പോലെ’ സ്വയം മുറിവേല്‍പ്പിക്കുന്നതിന്റെയും ഏകാന്തതയുടെയും സന്ദര്‍ഭങ്ങളുടെ രൂപത്തിലുള്ള തന്റെ ‘സ്വന്തം ചിത്തഭ്രമ’ ഘട്ടങ്ങളുണ്ട് (personal hysterics).  അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി എയ്മി എലെനി തന്റെ സ്വന്തം ചിതഭ്രമ ഘട്ടത്തില്‍ ചുമരുകളും ജനാലകളും മാന്തിപ്പറിക്കുകയും സ്വന്തം ഉടലില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുംമായയും വാക്കിലും ചെയ്തിയിലും പരിധി വിടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ഒരു ഫിലമെന്റിനു ചുറ്റും കൊല്ലുക എന്ന് പാടിക്കൊണ്ട് നൃത്തം വെക്കുന്ന വൈദ്യുതി തരംഗ’’മായി അവളാ പ്രവണതയെ സങ്കല്‍പ്പിക്കുന്നു. അത് അവളോട്‌ അന്തരാ ചോദിക്കുന്നു: ആരോനില്‍ നിന്നും കുടുംബത്തില്‍ നിന്നും മാത്രമല്ലവായനക്കാരില്‍ നിന്നും അകന്നു പോകുകതനിക്കു തന്നെയും കേള്‍ക്കാനാവാത്ത ഏതോ തീക്ഷ്ണ സംഭാഷണങ്ങളിലാണ് എന്ന പോലെ.

 

സാംസ്കാരിക സംഘര്‍ഷങ്ങള്‍, കുടുംബ സംഘര്‍ഷങ്ങള്‍.

 

കുടുംബ ബന്ധങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റിന്റെ ശ്രദ്ധ ഏറെ അപതിയുന്ന ഒന്നാണ്. ഒരര്‍ത്ഥത്തില്‍ മുന്‍ നോവലിനെ പോലെത്തന്നെ കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങള്‍ തന്നെയാണ് നോവലിന്റെ പ്രദിപാദ്യം. ചബേല നാലു മക്കളില്‍ ഇളയവളും മമ്മയെക്കാള്‍ പപ്പയോടു അടുപ്പമുള്ളവളും ആയിരുന്നു. വനിതകളുടെ അവകാശപ്രശ്നങ്ങളുമായി മല്ലിട്ട തിരക്കുള്ള വക്കീലായ മമ്മ എപ്പോഴും നിയമ പുസ്തകങ്ങള്‍ക്ക് മധ്യത്തില്‍ ആയിരുന്നു. വിശ്വാസിയേ അല്ലാത്ത പിതാവിന്റെ മകളായിരുന്നിട്ടും സാന്റെറിയ അനുയായിയായിത്തീര്‍ന്ന മാമിയുടെ യൊറൂബന്‍ ഒരിഷകളാല്‍ വലയം ചെയ്യപ്പെട്ട നിലപാടുകള്‍ യുക്തിരഹിതവും കുട്ടികളുടെ മേല്‍ ചീത്ത സ്വാധീനവുമായി കാണുന്നു പാപി. മാമിയെക്കാള്‍ ഇരുപതോളം വയസ്സിനു മൂപ്പുള്ള പാപി യൂണിവേഴ്സിറ്റി അധ്യാപകനായ ബുദ്ധിജീവിയാണെങ്കില്‍ മാമിയുടെത് പരമ്പരാഗത ഭയങ്ങള്‍ ഭരിക്കുന്ന ചെറിയ ജീവിതമാണ്. യൊറൂബ മൂര്‍ത്തികള്‍ വെറും കലാശില്‍പ്പങ്ങള്‍ മാത്രമാണ് എന്നാണു പാപിയുടെ നിലപാട്. ഈ ദൈവങ്ങള്‍, അല്ലെങ്കില്‍ അവ എന്താണോ അത്ഈ വിശ്വാസങ്ങള്‍ കാലവും ഇടവും കടക്കില്ലഅവരതിനെ അനാവശ്യമായി വലിച്ചു നീട്ടുകയാണ്ലോകത്തിന്റെ ഭൂമിശാസ്ത്രത്തെ ഒരു ഇലാസ്റ്റിക് ബാന്‍ഡ് പോലെ വലിച്ചു നീട്ടുകയാണ്. നിനക്ക് അതിരുകളെ മായ്ച്ചു കളഞ്ഞു സ്പാനിഷിനെ യൊറൂബയിലേക്ക് അങ്ങനെയങ്ങ് ചാടിക്കടക്കാന്‍ ആവില്ല. അങ്ങനെ ചെയ്തുവെന്ന് അഭിനയിക്കാനെ കഴിയൂ.

മായയെക്കാള്‍ ഒമ്പതു വയസ്സിനു ഇളയവനായ അനിയന്‍ റ്റോമാസ് പാപിയെ ഏറെ ആരാധിക്കുന്നുണ്ട്. പാപിയും ചിലപ്പോഴൊക്കെ മാമിയും അവനെ ലണ്ടന്‍ ബേബി എന്ന് വിളിക്കുന്നു. ഗര്‍ഭാവസ്ഥ മറച്ചു വെക്കുന്നതിന് മാമി മായയെ ശകാരിക്കുന്നുണ്ട്. പഞ്ചസാര കാണുമ്പോള്‍ കരഞ്ഞു പോകുന്ന മാമിയേ അടിമത്തത്തിന്റെ വംശീയ സ്മൃതികളും ഷുഗര്‍ പ്ലാന്റെഷനുകളിലെ പൂര്‍വ്വികരെ കുറിച്ചുള്ള വേദനകളും ഇപ്പോഴും വേട്ടയാടുന്നു. കാസ്ട്രോ വിപ്ലവം ഒരു അക്കാഡമീഷ്യന്‍ എന്ന നിലയില്‍ തന്റേതും കൂടിയല്ല എന്ന തിരിച്ചറിവില്‍ ആണ് ചബേലയേയും ഏഴു വയസ്സുകാരി മായയേയും കൂട്ടി പാപി ലണ്ടനില്‍ എത്തുന്നത്. ഞാന്‍ എത്തിച്ചേര്‍ന്ന ഒരു ചിന്ത എന്തെന്നാല്‍, ഒരു കുട്ടിയെ ഒരു നാടിന്റെ സര്‍വ്വവ്യാപിയായ ഉപ്പിലിട്ടതില്‍ നിന്ന് പൊക്കിയെടുത്ത് ഒരു കുരുമുളകു പ്രയോഗം നടത്തി മറ്റൊരു നാട്ടില്‍ മുരിയിച്ചെടുക്കാന്‍ കഴിയുന്നതിന്റെ ആദ്യ ഭാഷയെ മറ്റൊരു ഭാഷയുടെ ചൂടന്‍ ഓയില്‍ കൊണ്ടു പടം പൊഴിപ്പിക്കുന്നതിന്റെ പരിധി കഴിയുന്ന ഒരു പ്രായമുണ്ട്. ഞാന്‍ അതിന്റെ തൊട്ടു മുമ്പാണ് ഇവിടെയെത്തിയത്.” സാത്താന്‍ ഒരു കുള്ളന്‍ നീഗ്രോ ആണെന്ന സെന്റ്‌ തെരേസ ഓഫ് ആവിലയുടെ നിരീക്ഷണം മായയുടെ ഹിസ്റ്റീരിയയെ ഉദ്ധീപിപ്പിക്കുകയും മാമിയുടെ വിവാഹ വസ്ത്രം കുത്തിക്കീറാനുള്ള പ്രവണത അവളില്‍ നിറയുകയും ചെയ്യുന്ന ഘട്ടമുണ്ട്. ക്രിസ്തീയമായ പൊറുത്തുകൊടുക്കല്‍ കാരണം സ്റ്റാലിനും ഹിറ്റ്‌ ലറും ഉള്‍പ്പടെ ഒരൊറ്റ ആത്മാവും നരകത്തില്‍ എത്തില്ലെന്നും ശഠിക്കുന്ന ചബേലയോട് മായ തറപ്പിച്ചു പറയുന്നു,:  എന്നാല്‍ തെരേസ ഒരു കൊടിച്ചിയാണ്ഞാന്‍ അവളെ നരകത്തിലാണ് പ്രതീക്ഷിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ മായയുടെ മുഖഭാവത്തില്‍ ചകിതയാവുന്ന ചബേല ബാധയൊഴിപ്പിക്കലിന്റെ മന്ത്രങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

 

പ്രവാസം, ദൈവങ്ങളുടെ അനാഥത്വം.

 

നിന്റെ മാതാപിതാക്കള്‍ നൈജീരിയയെ കുറിച്ച് ഇത്ര അഭിമാനിക്കാന്‍ നിന്നെ പടിപ്പിച്ചെങ്കില്‍ അവരെന്തേ ഇവിടെ?” എന്ന് ചോദിക്കുന്ന എയ്മി നിരീക്ഷിക്കുന്നുണ്ട്: ആളുകള്‍ അവര്‍ ജീവിക്കുന്നില്ലാത്ത ഒരു നാടിനോടുള്ള പ്രണയത്തെ അതേ കുറിച്ച് മിണ്ടാതിരിക്കാനുള്ള കഴിവുകേടിനുള്ള ഒഴികഴിവായി ഉപയോഗിക്കുന്നത് നിര്‍ത്തണം.” എയ്മിയുടെ നിരീക്ഷണം മായആരോണിനോട് പറയാന്‍ ആഗ്രഹിക്കുന്നതുമായും ചേര്‍ത്തു വെക്കേണ്ടതുണ്ട്: ഞാന്‍ എത്രകണ്ട് ക്യൂബന്‍ ആണോ അതില്‍ക്കൂടുതല്‍ ഘാനക്കാരന്‍ അല്ല നീ. .. നിങ്ങള്‍ തകര്‍ന്നു പോകുമ്പോള്‍ നാട് നിങ്ങളുടെ മേല്‍ അവകാശവാദം ഉന്നയിക്കില്ലഅനായാസം ശ്വസിക്കുകയെന്ന തന്ത്രം നിങ്ങള്‍ മറന്നു തുടങ്ങുമ്പോള്‍ - എങ്ങനെ ശ്വാസഗതി നേരെയാക്കാമെന്ന് നിങ്ങള്‍ തനിയെ പഠിക്കേണ്ടി വരും. പ്രവാസം എന്നത് ഒരു ‘സംഭവം’ അല്ലെന്നും മറിച്ച് ഒരു ‘അവസ്ഥ’ ആണെന്നും സൂചിപ്പിക്കുന്ന ആദ്യ നോവല്‍ ദി ഓപ്പോസിറ്റ് ഹൌസ് അല്ലെങ്കിലും അതിന്റെ ദുരവസ്ഥ മറ്റാരേക്കാളും ബാധിക്കുക ദൈവങ്ങളെയാണ് എന്ന് സമര്‍ഥിക്കുന്ന ആദ്യ കൃതി അതാണെന്ന് കാമില ഷംസി നിരീക്ഷിക്കുന്നു (The gods go abroad: Kamila Shamsie, www.theguardian.com).  മാമിയുടെ മൂര്‍ത്തീ സഞ്ചയത്തില്‍ എന്നതിനപ്പുറം നോവലിലെ മറ്റൊരു മുഖ്യ കഥാപാത്രം തന്നെയായ യമായ, യൊറൂബന്‍ ദേവതാ സങ്കല്‍പ്പമായ യമായ സാരമാഗുവയുടെ ഒരവതാരം തന്നെയാണ്. തന്റെ വിശ്വാസികളോടൊപ്പം ലോകത്ത് എല്ലാ ദിക്കിലും സഞ്ചരിച്ച ദേവത സാന്റെറിയ മതത്തില്‍ പ്രബല സാന്നിധ്യമാണ്. ദൈവങ്ങള്‍ പ്രവാസത്തിന്റെ അനാഥത്വം മറികടക്കുകയും അതിജീവിക്കുകയും ചെയ്യുക എത്തിച്ചേര്‍ന്ന ദേശത്തിലെ/ മതത്തിലെ പുണ്യാളന്മാരില്‍ കായപ്രവേശം നടത്തിയും ഒളിച്ചിരുന്നും തന്നെയാണ് എന്ന് നോവല്‍ സമര്‍ഥിക്കുന്നു.

“ഒരിഷകള്‍ ക്യൂബയിലേക്ക് എത്തിയത് 1500-ലെ കപ്പലുകളിലാണ്, അവ കറുത്ത പൊന്നിനുള്ള താല്‍ക്കാലിക സൂക്ഷിപ്പുപേടകങ്ങളായാണ് നിര്‍മ്മിക്കപ്പെട്ടത്. യൊറൂബ ദൈവങ്ങള്‍ പെട്രോള്‍ ചെയ്യുന്ന കപ്പലുകള്‍ കാര്‍ഗോയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കൂടുതല്‍ വലിയ സന്നിഗ്ധ ഘട്ടങ്ങളിലും മുന്നറിയിപ്പ് അലര്‍ച്ചകളിലും ഒളിപ്പിച്ചു വെച്ച അവസ്ഥയിലിരുന്നു ഇരുട്ടിലാണ് അവരുടെ ക്യൂബയെ കണ്ടെത്തിയത്. മുങ്ങി മരിക്കുമോ എന്ന ഭയത്തിലാണ് ദൈവങ്ങളെ ഒളിപ്പിച്ചു വെച്ചിരുന്നത്. തൊട്ടടുത്ത മനുഷ്യന്‍ തന്റെ വിപണി വില കുറയ്ക്കാനായി തന്റെ തലച്ചോറിനെ അപായപ്പെടുത്താന്‍ വേണ്ടി തല കപ്പലിന്റെ പാത്തികളില്‍ ആരും കാണാത്തെ വീണ്ടും വീണ്ടും വീണ്ടും ഇടിക്കുന്നതിന്റെ ഇടയിലാണ് അവയെ ഒളിപ്പിച്ചിരുന്നത്. ദൈവങ്ങള്‍ ഭയചകിതരായിരുന്നില്ല, പക്ഷെ അവര്‍ കരഞ്ഞു.

“സ്ഥലത്തെത്തിയപ്പോള്‍ ഒരിഷകള്‍ രഹസ്യമായി പ്രിയങ്കരരായി. അടിമകള്‍ കത്തോലിക്കരും അനുസരണ ശീലമുള്ളവരും ആകേണ്ടിയിരുന്നു, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടും, അതിലും മോശമായതും സംഭവിക്കും. ‘അടിമ എന്ന പദം... ക്യൂബയില്‍ കറുത്ത വര്‍ഗ്ഗമെന്നാണ്. പാപി.. ആ വാക്കിനെ ഭയക്കുന്നു. മാമി ആ വാക്കിനുള്ളില്‍ ഒളിച്ചിരിക്കുന്നു..

“ക്യൂബയിലെ അടിമകള്‍ കുത്തിക്കീറിയ വെള്ള കിടക്ക വിരികളും പിളര്‍ത്തിയ മരത്തടിക്കഷണങ്ങളും മറിഞ്ഞു കിടക്കുന്ന തകര ബക്കറ്റുകളും കണ്ടപ്പോള്‍ അവരുടെ ദൈവങ്ങളെ തിരിച്ചറിയാന്‍ പഠിച്ചു. ഈ വസ്തുക്കള്‍ കുര്‍ബ്ബാന നടത്തപ്പെടുന്ന സ്ഥലങ്ങളെ അടയാളപ്പെടുത്തി. ഇപ്പോഴും നിങ്ങള്‍ക്ക് നിങ്ങളാരായിരുന്നു എന്ന് അറിയാമെങ്കില്‍ അതൊരു രഹസ്യമാക്കി വെക്കേണ്ടിയിരുന്നു. ദൈവങ്ങള്‍ പുണ്യാളന്മാര്‍ക്കും അപ്പോസ്തലന്മാര്‍ക്കും ഇടയില്‍ ഒളിച്ചിരുന്നു. വേണമെന്ന് വെച്ചാലല്ലാതെ ആരും അവരെ തിരിച്ചറിഞ്ഞില്ല; യൊറൂബയെയും കത്തോലിക്കാ മതത്തെയും ലയിപ്പിക്കാന്‍ ആളുകള്‍ കരുതിയ അത്രയും പ്രയാസമുണ്ടായില്ല. പുണ്യാളന്മാര്‍ ഞങ്ങളെ ദുരിതത്തില്‍ തള്ളിയതിലൂടെ ഞങ്ങളെ വെറുക്കുന്നുണ്ടായിരുന്നുവെന്നു ഉറപ്പായിരുന്ന ദൈവത്തോട് ഞങ്ങള്‍ക്ക് വേണ്ടി ഇടപെട്ടു. ഒരിഷകള്‍ ആവട്ടെ, ദൈവത്തിന്റെ ഇരുണ്ട വശം എന്ന നിലയില്‍ മിക്കവാറും ഞങ്ങളെ കൂടുതല്‍ വെറുത്ത ഒലോറൂണിനോട് ഞങ്ങള്‍ക്ക് വേണ്ടി ഇടപെട്ടു. വിശുദ്ധ കണ്ണീര്‍ വാര്‍ക്കുന്ന ഒരു പുണ്യാളന്റെ പെയ്ന്റിംഗും ഒരു ഒരിഷയുടെ കഥയും ഒരേ കാര്യമാണ് നിങ്ങളെ പഠിപ്പിക്കുക – നിങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി കരയുന്നുവെങ്കില്‍, അതൊരു പ്രാര്‍ത്ഥനയായി കണക്കാക്കപ്പെടും.”

 

ഭിന്ന ലോകങ്ങളിലേക്ക് തുറക്കുന്ന ഭവനം

നോവല്‍ തുടങ്ങുന്നതും യമായയുടെ സങ്കേതമായ ‘സംവേര്‍ ഹൌസി’ല്‍ വെച്ചാണ് എന്നത് ഈ അതീത തലങ്ങള്‍ക്കുള്ള ആഖ്യാനത്തിലെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഒരു ഗോഥിക് ഭവനത്തിന്റെ അന്തരീക്ഷമുള്ള, “ചുറ്റും ഒരു നിശ്ശബ്ദത, പക്ഷികള്‍ ചകിതരാകുമ്പോള്‍ വനത്തിലുണ്ടാവുന്ന ശരിയല്ലാത്ത ശാന്തത” ചൂഴ്ന്നു നില്‍ക്കുന്ന ‘എങ്ങോ വീടി’ന് അതിന്റെ പേരു സൂചിപ്പിക്കും പോലെ വൈരുധ്യങ്ങളിലേക്ക് തുറന്നിരിക്കുന്ന അപൂര്‍വ്വ പ്രകൃതം തന്നെയാണുള്ളത്: അതിന്റെ കീഴ്നിലക്ക് രണ്ടു വാതിലുകള്‍ ഉണ്ട്: “ഒരു വാതില്‍ യമായയെ നേരെ ലണ്ടനിലേക്ക്, ഇരുട്ടിയതിനു ശേഷമുള്ള നഗരത്തിന്റെ പരുക്കന്‍ മൂളലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മറ്റേ വാതില്‍ ആ കീറിപ്പറിഞ്ഞ കോമാളിയായ ലാഗോസിന്‍റെ വരയന്‍ പതാകയുടെയും പാചക ഗന്ധ ആഹ്ലാദത്തിലേക്കും തുറക്കുന്നു – ഈ വാതില്‍ എപ്പോഴും വര്‍ണ്ണ ശബളമാം വിധം പകലായ ഒരിടത്തേക്ക് തുറക്കുന്നു.” വിചിത്ര ഭാവങ്ങളുള്ള ഈ വീട്ടിലെ സംഭവ വികാസങ്ങളിലൂടെ ഒരു മനോ വിജ്ഞാനീയ നാടകത്തിന്റെ ദൃഷ്ടാന്ത കഥാ പരിസരത്തിലൂടെ നോവല്‍ വികസിക്കുന്നു. യൊറൂബ – ക്യൂബന്‍ മത ദര്‍ശനങ്ങളുടെ മിശ്രിതമായ സാന്റെരിയ വിശ്വാസക്രമത്തിലെ ആദിരൂപങ്ങളാണ് എങ്ങോ വീട്ടിലെ അന്തേവാസികള്‍ എന്ന് കാണാം. യമായ ഇവിടെയാണ്‌ താമസം. അവള്‍ ഒരു ‘ഒരിഷ’യാണ് – ‘കഥകളില്‍ നിന്നുള്ള ഒരു മാരക സുഹൃത്ത്’. സാന്റെരിയന്‍ വിശ്വാസത്തില്‍ സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും അതിദേവത.

മായയുടെ വ്യക്തിത്വത്തിലെ നിരന്തരം പുതുക്കിപ്പണിയലിനു നിര്‍ബന്ധിതയാക്കുന്ന വൈരുധ്യങ്ങള്‍ പോലെത്തന്നെ അവളുടെ കൂട്ടുകാരന്‍ ആരോണിന്റെ കാര്യത്തിലും വൈരുദ്ധ്യങ്ങളുടെ മുഖാമുഖമുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരന്‍, ഘാന സ്വദേശി,  ജൂതന്‍ എന്നീ നിലകളില്‍ സമാനമായ മറ്റൊരു സാംസ്കാരിക സംഘര്‍ഷം സ്വയം അനുഭവിക്കുന്ന ആളാണ്‌ പെക്കാമില്‍ അവള്‍ കൂടെ കഴിയുന്ന ആരോണ്‍. ഭാഷാ പ്രയോഗത്തിലെ വൈജാത്യങ്ങള്‍ നോവലില്‍ പലവുരു സൂചിപ്പിക്കപ്പെടുന്നുണ്ട്. കുറ്റമറ്റ ഇംഗ്ലീഷ് സംസാരിക്കുന്ന മായയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കനത്ത വൈദേശിക സ്വാധീനമുള്ള ആരോണിന്റെ മോഴിവഴക്കം. അയാള്‍ ഉപയോഗിക്കുന്ന ആഫ്രിക്കന്‍ ഭാഷാ പ്രയോഗങ്ങലാവട്ടെ മയക്കു തീര്‍ത്തും അന്യവുമാണ്. ഭാഷാ പ്രയോഗം രാഷ്ട്രീയമായി അനഭിമാതരായവരുടെ മാനവികതയെ തന്നെ തിരസ്കരിക്കാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും നോവലില്‍ സൂചനയുള്ളത് ഓര്‍മ്മിക്കാവുന്നതാണ്. വിപ്ലവ വിരുദ്ധരായി മുദ്ര കുത്തപ്പെട്ടവര്‍ ‘പുഴുക്കള്‍’ എന്നയര്‍ത്ഥത്തില്‍ ‘ഗുസാനോ’ എന്ന് വിവരിക്കപ്പെടുമായിരുന്നതിനെ കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്.

നോവല്‍ ആരംഭിക്കുമ്പോള്‍ മായ താന്‍ ഗര്‍ഭിണിയാണോ എന്ന സന്ദേഹത്തിലാണ്. ഭാവിയെ വിഭാവനം ചെയ്യാനും സ്വയം പിറകോട്ടു നോക്കുമ്പോഴും മുന്നോട്ടു പോകാനും പ്രേരിപ്പിക്കുന്ന ഗര്‍ഭകാലം എന്നത് ഒട്ടേറെ അന്തര്‍ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന ഒരു അവസ്ഥയെന്ന നിലയില്‍ ഒയെയെമിയുടെ പ്രത്യേക ആഖ്യാന സിദ്ധിയുടെ മാറ്റുരക്കുന്ന സന്ദര്‍ഭമാണ്. ഗര്‍ഭചിദ്രം സംഭവിച്ചോ എന്ന സന്ദേഹം ശക്തമാകുന്ന സന്ദര്‍ഭങ്ങളും സ്വയം നശീകരണ പ്രവണത തീവ്രമാകുന്ന ഘട്ടങ്ങളും ഇതിനിടെ മായ നേരിടുന്നുണ്ട്. ഗര്‍ഭസ്ഥ ശിശു എന്താണെന്ന് അറിയും മുമ്പേ അവനെ ആഗ്രഹിച്ചതിലൂടെഅസൂയ കൊണ്ട്താന്‍ അവനെ കൊന്നു കളഞ്ഞു എന്ന് മായ കരുതുന്നു. അല്ലെങ്കില്‍ ചവറുകള്‍ ഭക്ഷിച്ചു. ഇല്ലെങ്കില്‍ ചബെലയെ പോലെ ഇനിയും അതിന്റെ ഇരട്ടി കൂടി തള്ളിക്കളഞ്ഞേ തന്റെ ശരീരം പുതിയതൊന്നിനെ സൃഷ്ടിക്കൂ എന്നത് കൊണ്ട്. ഗര്‍ഭ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മായ കൂടുതല്‍ കൂടുതലായി ഭാവനയുടെയും ഓര്‍മ്മകളുടെയും ലോകത്തെക്ക് പിന്‍ വലിയുന്നതു ആരോണിനെ അങ്കലാപ്പിലാക്കുന്നു. സന്റെരിയ വിശ്വാസം തലക്കു പിടിച്ച മാമിയോ യുക്തിചിന്തയുടെ ഏകാധിപത്യത്തില്‍ മാമിയോട് എപ്പോഴും ഇടയുന്ന പാപിയോ അവള്‍ക്ക് കൂട്ടില്ല. എയ്മിയാകട്ടെ ചിലപ്പോള്‍ അവളുടെ സ്വന്തം ലോകത്തുമാണ്. വേണ്ടപ്പെട്ടവരില്‍ നിന്ന് അകറ്റപ്പെടുക അഥവാ മറ്റൊരു വേഷത്തില്‍ മാത്രം അവരോടു സഹവസിക്കാനാവുക എന്ന യൊറൂബന്‍ ദേവതകളുടെ സംത്രാസം അനുഭവിക്കുന്ന യമായ ഗര്‍ഭിണികളുടെ സംരക്ഷകയായി കണക്കാക്കപ്പെടുന്ന മൂര്‍ത്തിയാണ് എന്നിടത്താവാം നോവലിലെ മായ/ യമായ ബന്ധുത്വത്തിന്റെ സൂചകം അടങ്ങിയിയിട്ടുള്ളത് എന്ന് കാമില ഷംസി നിരീക്ഷിക്കുന്നു. എന്നാല്‍ ഒയെയെമി അതിസൂക്ഷ്മ സൂചകങ്ങളുടെയും ധ്വനികളുടെയും എഴുത്തുകാരിയാണ് എന്നിരിക്കെ മായയേയും യമായയെയും പോലെ ബന്ധിതരും പെട്ടുപോയവരുമായ കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളെ സുനിശ്ചിത അര്‍ത്ഥതലങ്ങളില്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അത്ര വിജയകരമാകില്ല തന്നെ.

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം -1

ലോഗോസ് ബുക്സ്  പേജ് - 120 - 130)

To purchase, contact ph.no:  8086126024


more on spirit child themes:

The Icarus Girl by Helen Oyeyemi

https://alittlesomethings.blogspot.com/2017/09/blog-post_19.html

Freshwater by Akwaeke Emezi

https://alittlesomethings.blogspot.com/2024/08/freshwater-by-akwaeke-emezi.html