Featured Post

Showing posts with label Magical Realism. Show all posts
Showing posts with label Magical Realism. Show all posts

Monday, May 12, 2025

Fever Dream by Samanta Schweblin / Megan McDowell, Ruth Sepp

 പാരിസ്തിതിക ഭീകരതയുടെ 'ജ്വരസ്വപ്നം'

 ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പ് നേര്‍ത്തുപോവുകയൊ ഇല്ലാതാവുകയോ പരസ്പരം വെച്ചു മാറുകയോ ചെയ്യുന്ന ഘട്ടങ്ങളെ മുന്‍ നിര്‍ത്തി ജീവിതത്തിന്റെ പൊരുള്‍ തേടുന്ന ആഖ്യാനങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് വിശ്വസാഹിത്യത്തില്‍. മരണം മുന്നിലെത്തുന്ന യാഥാര്‍ത്ഥ്യമായി മനസ്സിനെ അധിനിവേശിക്കുമ്പോഴാണ്‌ ഇവാന്‍ ഇല്ലിച്ച്‌ (ടോള്‍സ്റ്റോയ്‌) സ്വന്തം ജീവിതത്തെ പുനര്‍ വായിക്കുന്നത്. കഴുത്തില്‍ മുറുകുന്ന കുരുക്കിനും മറയുന്ന അവസാന ശ്വാസത്തിനും ഇടക്കുള്ള അനന്തതയുടെ ഇടവേളയിലാണ് ഔള്‍ ക്രീക്ക് ബ്രിഡ്‌ജിലെ (അംബ്രോസ് ബിയേഴ്സ്) ഓടിപ്പോകുന്ന സൈനികന്‍ സങ്കല്‍പ്പത്തിലെ ഏറ്റവും മോഹനമായ സ്വപ്നം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്നത്. കുരിശേറ്റപ്പെട്ടു ബോധാബോധങ്ങള്‍ കലങ്ങിമറിയുന്ന നിമിഷങ്ങളിലാണ് കസാന്‍ദ്‌സാക്കിസിന്റെ ക്രിസ്തു ലൌകികമായ ഒരപര ജീവിതം അനുഭവിച്ചു തീര്‍ത്ത്‌ കുരിശിന്റെ പൊരുള്‍ തിരിച്ചറിയുന്നത്. ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ ഇതിഹാസമാനമുള്ള ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലില്‍ കോമയില്‍ കിടക്കുന്ന പോരാട്ട നായകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഉപായമായാണ് പാലസ്തീനിന്റെ അതിജീവന ചരിത്രം കൂടിയായ അയാളുടെ കഥ യുവ ഡോക്റ്റര്‍ ആഖ്യാനം ചെയ്യുന്നത്. കാവ്യാത്മകതയും ഭീകരതയും ചേരുന്ന വിചിത്ര സൗന്ദര്യം നിറഞ്ഞ ഭാഷയില്‍ വിമത സൈനികര്‍ക്ക് വേണ്ടി കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ബാല യോദ്ധാക്കളില്‍ ഒരാളായ കൗമാരക്കാരന്റെ മൃത്യുമുനമ്പിലെ ഭ്രമാത്മക അനുഭവമായാണ് മലയാളി വായനക്കാര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് എന്ന അതീവഹൃദ്യമായ നോവെല്ല ചുരുള്‍ നിവരുന്നത്‌. ഈ ഗണത്തിലേക്കുള്ള ഒരു അതിശക്തമായ സംഭാവനയാണ് അര്‍ജന്റീനിയന്‍ എഴുത്തുകാരി സമാന്ത ഷ്വെബ് ലിന്‍ രചിച്ച ഫീവര്‍ ഡ്രീം എന്ന നോവെല്ല.

ഗുരുതരമായതെന്തോ സംഭവിച്ചു ആശുപത്രിയില്‍ കിടക്കുന്ന അമാന്‍ഡ എന്ന യുവമാതാവും രോഗാവസ്ഥയും ദുരൂഹപ്രകൃതവുമുള്ള ഡേവിഡ് എന്ന ബാലനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് നോവല്‍ വികസിക്കുന്നത്. അമാന്‍ഡാക്ക് ഈ സന്ദര്‍ഭത്തില്‍ കാഴ്ച്ചയില്ലെന്ന്/ കാണാന്‍ കഴിയുന്നില്ലെന്ന് സൂചനയുണ്ട്. ഡേവിഡ് അപ്പോള്‍ ഒരു ശബ്ദ സാന്നിധ്യം മാത്രമാണോ എന്ന് അവള്‍ സംശയിച്ചു പോകുന്നത് നോവലില്‍ ഉടനീളമുള്ള ഭീഷണാവസ്ഥയെ (menace) ശക്തിപ്പെടുത്തുന്നു. കൂടെക്കൂടെ എടുത്ത് പറയുന്ന “പ്രധാന കാര്യം” ചുഴിഞ്ഞന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അമാന്‍ഡായുടെ പശ്ചാത്തലവും ഇതിവൃത്തത്തിന്റെ പുരോഭാഗവും ചുരുള്‍ നിവരുക. എന്നാലോ, മരണാസന്നയായ അമാന്‍ഡായുടെ വിവരണങ്ങളില്‍ ‘നമുക്ക് സമയമില്ല’ എന്ന ഓര്‍മ്മപ്പെടുത്തലുമായി അവന്‍, പ്രായത്തിനു ചേരാത്ത ഗൗരവത്തോടെ കൂടെക്കൂടെ ഇടപെടുകയും ചെയ്യും, “അതില്‍ കാര്യമല്ല” എന്ന വായ്ത്താരിയോടെ.........

..................

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലാവട്ടെ, ഭീതിതവും ചകിതാന്തരീക്ഷമുള്ളതുമായ ചെറു നോവലുകള്‍ ഏറെയുണ്ട്. റോബര്‍ട്ടോ ബൊലാനോഹോസെ ഡോനോസോവലേറിയ ലൂയിസെല്ലികാര്‍മെന്‍ ബൂലോസ തുടങ്ങിയ അതികായന്മാര്‍ ഇത്തരം രചനകള്‍ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ള പെഡ്രോ പരാമോയുമായി സുപ്രധാനമായ താരതമ്യത്തിന് ഇടം നല്‍കുന്നുണ്ട് ഫീവര്‍ ഡ്രീം. ഹുവാന്‍ റുള്‍ഫോയുടെ കൃതിയില്‍ മരണത്തിനപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങള്‍ കൂടിക്കലരുന്ന കൊമാല ഒരു കാര്‍ഷിക ദുരന്തഭൂമി കൂടിയാണ്. പ്രദേശത്തെ ഏക ഭൂവുടമയായ പെഡ്രോ പരാമോ, തന്റെ കുടിയാന്മാരെ അതിക്രൂരമായി പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നൊടുക്കിയതിന്റെ പ്രേതഭൂമി. ഷ്വെബ് ലിനിന്റെ ‘ജ്വരസ്വപ്ന’ത്തിന്റെ ഭൂമിയും ഒരു പ്രേതഭൂമി തന്നെയാണ്. വന്‍കിട ഭൂവുടമകള്‍ ഇന്ന് മരണം വിതക്കുക ചമ്മട്ടികൊണ്ടും ഇരട്ടക്കുഴല്‍ തോക്കുകൊണ്ടും അല്ലായിരിക്കാം, എന്നാല്‍ കാലങ്ങളിലേക്ക് നീളുന്ന വിഷപ്രയോഗത്തിലൂടെ അവരെന്താണ് വരും തലമുറയോട് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ സാഹിത്യത്തിലെ എക്കാലത്തെയും തീക്ഷ്ണമായ ഒരു ബിംബത്തെയാണ് നോവലിസ്റ്റ് ഇവിടെ കണ്ടെടുക്കുന്നത്: അമ്മമാരുടെ മനസ്സുകളെ ആവേശിക്കുന്ന, കുഞ്ഞുങ്ങളെയോര്‍ത്ത് നിങ്ങളുടെ ‘സംരക്ഷണ അകല’ത്തിനു അനുനിമിഷം കാവലിരിക്കുക എന്നോര്‍മ്മിപ്പിക്കുന്ന ഒരു ‘ബാധ കേറിയ’ കുഞ്ഞ് (the possessed child). ഒരേ സമയം ഇരയും ഭീകരതയുടെ ഉടല്‍ സാന്നിധ്യവും. മരണവും ശപിക്കപ്പെട്ട മരണരാഹിത്യവും. കൊമാല പുറത്തെന്നപോലെ അവന്റെ ഉള്ളിലുമാണ്; ആന്തര വല്‍ക്കരിക്കപ്പെട്ട ഒരു പ്രേതലോക സാന്നിധ്യംആ അര്‍ത്ഥത്തില്‍, ജനിതകമാറ്റ വിത്തുകളുടെയും കീടനാശിനിക്കുത്തകകളുടെയും കാലത്ത് പെഡ്രോ പരാമോക്ക് ഒരു പുനരെഴുത്തുണ്ടാവുകയാണ് ‘ജ്വര സ്വപ്നത്തില്‍ - പാരിസ്തിതിക ഭീകരതയുടെ ഒരു ആലിഗറി (Ecohorror Allegory). 

 

കൂടുതല്‍ വായനക്ക്:

https://alittlesomethings.blogspot.com/2017/10/blog-post.html

Saturday, May 10, 2025

A General Theory of Oblivion by José Eduardo Agualusa / Daniel Hahn

സ്വയം അടക്കത്തിന്റെ ഗാഥ - വിസ്മൃതിയുടെയും




അംഗോളമൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa) 1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം പോര്‍ച്ചുഗീസ് റിപ്പബ്ലിക്, 1974 ഏപ്രില്‍ 25-ന് സായുധ സൈനിക കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തുകൊളോണിയല്‍ ചൂഷണം ചവച്ചുതുപ്പിയ ആഫ്രിക്കന്‍ - ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരിടത്തും സമാധാനപൂര്‍ണ്ണമായ അധിക്കരക്കൈമാറ്റം സാധ്യമേയല്ലായിരുന്നുഹോസെ എദുവാര്‍ദോ അഗുവാലൂസായുടെ ഏറ്റവും പുതിയ നോവലായ വിസ്മൃതിയുടെ ഓര്‍ സാമാന്യ തത്വം (A General Theory of Oblivion) പരിത്യക്തയും സ്വയം ബഹിഷ്കൃതയുമായ പോര്‍ച്ചുഗീസ് വനിതാ ലുഡോവികാ ഫെര്‍നാന്‍ഡസ് മാനോ എന്ന ലുഡോയുടെ വിചിത്ര ജീവിതത്തിന്റെയും ഏറെയൊന്നും ആകാശങ്ങളില്ലാത്ത അവരുടെ ജീവിതത്തിന്‍റെ ഏതാണ്ട് അടഞ്ഞ കണ്ണാടിച്ചീള്‍ കാഴ്ചയിലൂടെ സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ട് മുമ്പുതൊട്ട് വര്‍ത്തമാന കാലം വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന അംഗോളയുടെവിശേഷിച്ചും ലുവാന്‍ഡയുടെസന്നിഗ്ദ്ധതകളും ആവിഷ്കരിക്കുന്നു.

സ്വാതന്ത്ര്യപ്രാപ്തി തൊട്ടുമുന്നില്‍ നില്‍ക്കെകണ്മുന്നില്‍ അരങ്ങേറിക്കൊണ്ടിരുന്ന ബീഭത്സതകളുടെ പ്രതിഫലനമെന്നോണം തന്റെ അപ്പാര്‍ട്ട്മെന്‍റ് ഇഷ്ടികകള്‍ കൊണ്ട് ചുവരിട്ടു മറച്ചു അതിനുള്ളില്‍ തുടര്‍ന്നു ഇരുപത്തിയെട്ടു കൊല്ലക്കാലം സ്വയം മറവു ചെയ്ത ഒരു സ്ത്രീയുടെ യഥാര്‍ത്ഥ അനുഭവമാണ് നോവലിന് പ്രചോദനമായതെന്ന് അഗുവാലൂസ എറ്റുപറഞ്ഞിട്ടുണ്ട്ലുഡോയുടെ പാത്ര സൃഷ്ടിയില്‍ അവരുടെ വിചിത്രമായ പെരുമാറ്റത്തിന് കൃത്യമായ സൂചകങ്ങള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്തുറസ്സുകളോട് അകാരണ ഭീതി (agarophobia )യുള്ള ലുഡോ ഉള്‍വലിയാനും ടെറസ്സിലേക്ക് കടക്കുമ്പോള്‍ പോലും വിശാലമായ കാഴ്ച മറക്കുന്ന ചട്ടക്കൂട് കൊണ്ട് ആകാശത്തെ അകറ്റി നിര്‍ത്താനുമുള്ള കലശലായ പ്രവണത കാണിക്കുന്നതിന് പിന്നില്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വൈയക്തിക ഭീകരാനുഭവവും ഉണ്ടെന്നു പിന്നീടാണ് വ്യക്തമാകുകസഹോദരി ഓഡറ്റിന് മൈനിംഗ് എഞ്ചിനീയറും വിഭാര്യനുമായ ഒര്‍ലാന്‍ഡോയുമായുണ്ടാവുന്ന പ്രണയവിവാഹത്തെ തുടര്‍ന്ന് ലുവാന്‍ഡയിലേക്ക് താമസം മാറുമ്പോഴാണ് അവരോടൊപ്പം ഒരംബരചുംബിയിലേക്ക് ലുഡോ എത്തുന്നത്എന്നാല്‍ദുരൂഹമായ രീതിയില്‍ സഹോദരിയും ഭര്‍ത്താവും അപ്രത്യക്ഷരാവുന്നതോടെ ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-general-theory-of-oblivion-by-jos-eduardo-agualusa-daniel-hahn

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 73-80)

 To purchase, contact ph.no:  8086126024


 

Friday, May 9, 2025

The Fishermen by Chigozie Obioma

സ്വപ്നങ്ങളുടെ മുക്കുവര്‍



Come, follw me, I will make you fishers of men – Mathew – 4 : 19

ഒന്നുരണ്ടു പതിറ്റാണ്ടുകളായി ലോക സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശുഭോദര്‍ക്കമായ ഒരു കാര്യം ആഫ്രിക്കന്‍ നോവല്‍ സാഹിത്യ രംഗത്തുണ്ടായിട്ടുള്ള ഉണര്‍വ്വാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിമാന്‍ഡാ എന്‍ഗോസി അദീചി, നോവിയോലെറ്റ്‌ ബുലാവായോ, തേജോ കൂലെ, അലൈന്‍ മബാംങ്കൂ, തായെ സലാസി, ഡീനോ മങ്കേസ് തു തുടങ്ങിയ ആഫ്രിക്കയില്‍ ജനിച്ചു പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്കൃതിയുടെയും നേട്ടങ്ങള്‍ സ്വായത്തമാക്കിയ യുവ എഴുത്തുകാരുടെ ഒരു നിര രംഗം കയ്യടക്കിയത് വായനക്കാരെ മുഗ്ദ്ധരാക്കിയ രചനകളിലൂടെയാണ്. ഈ നിരയില്‍ ഏറ്റവും ശക്തമായ ഒരു പുത്തന്‍ സാന്നിധ്യമാണ് യുവ നൈജീരിയന്‍ എഴുത്തുകാരന്‍ ചിഗോസി ഒബിയാമ. തന്റെ പ്രഥമ നോവലായ 'ദി ഫിഷര്‍മെന്‍' എന്ന കൃതിയിലൂടെത്തന്നെ നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ പിന്‍ഗാമി എന്ന് പോലും നിരൂപക പ്രശംസ നേടിയെടുക്കാന്‍ ഒബിയാമക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ അവസാന ഘട്ടം വരെയെത്തുകയുണ്ടായി 'മുക്കുവര്‍'. അറുപതുകളിലെയും എഴുപതുകളിലെയും ഒരു പരിധിയുമില്ലാത്ത വയലന്‍സിന്റെയും കുടിപ്പകകളുടെയും രാഷ്ട്രീയ കാലുഷ്യങ്ങളുടെയുമായ ജമൈക്കന്‍ തെരുവുകളുടെ പശ്ചാത്തലത്തില്‍ റഗ്ഗെ രാജാവ് ബോബ് മാര്‍ലിയുടെ നേരെ നടന്ന വധശ്രമത്തിന്റെയും പരിണതികളുടെയും കഥ പറയുന്ന, പുരസ്കാരജേതാവായ മാര്‍ലന്‍ ജെയിംസിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവെന്‍ കില്ലിംഗ്സ്'; ബ്രിട്ടനില്‍ നിയമവിരുദ്ധമായി കുടിയേറുന്ന തൊഴിലന്വേഷകരുടെ വലിഞ്ഞു മുറുകുന്ന ജീവിതം ആവിഷ്കരിക്കുന്ന, ശക്തമായ ഇന്ത്യന്‍ പശ്ചാത്തലമുള്ള സഞ്ജീവ് സുഹോത്തയുടെ 'ദി ഇയര്‍ ഓഫ് ദി റണ്‍അവെയ്സ് ' എന്നിവയെ അപേക്ഷിച്ചു ഏറ്റവും ഭാവതീവ്രവും ആര്‍ദ്രവുമായ വായനാനുഭവം ഒബിയാമയുടെ കൃതിയാണെന്നാണ്‌ ലേഖകന്റെ അനുഭവം.

കായേന്‍ - ആബേല്‍ ഇതിഹാസത്തിന്റെ നിഴല്‍.
പശ്ചിമ നൈജീരിയയിലെ ഒരു ചെറു പട്ടണമായ അകുറേയില്‍ മധ്യ വര്‍ഗ്ഗ വിഭാഗമായ അഗ് വു കുടുംബത്തിലെ പതിനാലിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഇകേന, ബോയെ, ഒബേംബെ, ബെന്യാമിന്‍ എന്നീ സഹോദരങ്ങളുടെ കൗമാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു കായേന്‍ - ആബേല്‍ ഇതിഹാസമാതൃകയിലാണ് തൊണ്ണൂറുകളുടെയും പുതിയ നൂറ്റാണ്ടാദ്യത്തിന്റെയും കാല ഗണനയില്‍ മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age) നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. ........
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 202-209)

To purchase, contact ph.no:  8086126024


Sunday, May 4, 2025

The Wind-Up Bird Chronicle by Haruki Murakami/Jay Rubin


കിണറാഴങ്ങളില്‍ പക്ഷിസ്വനം 





ജപ്പാനിലിരുന്നു രചനയില്‍ മുഴുകുമ്പോള്‍ അവിടെ നിന്ന് പുറത്തുകടക്കണമെന്നു തോന്നുന്നതും അമേരിക്കയിലിരുന്നു വൈന്‍ഡ് അപ് ബേഡിന്റെ രചന നടത്തുമ്പോള്‍ താന്‍ അസന്ദിഗ്ധമായും ഒരു ജപ്പന്‍കാരന്‍ ആണെന്ന് തിരിച്ചറിയുന്നതമായ അനുഭവം മുറകാമി ഏറ്റു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെ, അവയുടെ വിമര്‍ശനങ്ങളെ പോലെത്തന്നെ, ഈ വൈരുധ്യം ഏറെ സ്വാധീനിച്ചിട്ടും ഉണ്ട്. പോസ്റ്റ്‌ ഇമ്പീരിയല്‍ ജപ്പാനിലെ പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനം, വിശേഷിച്ചും പോപ്‌ കള്‍ച്ചറിന്റെയും സംഗീതത്തിന്റെയും സ്വാധീനം അവയില്‍ ഏറെ പ്രകടവുമാണ്‌. അവ വേണ്ടത്ര ചരിത്ര ബോധം നില നിര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ സങ്കീര്‍ണ്ണമായ ഒരു സുദീര്‍ഘ രചനയിലൂടെ നേരിടുക കൂടിയാണ് The Wind-Up Bird Chronicle.


പാത്ര വൈചിത്ര്യത്തിന്‍റെ അനന്തലോകം :

മുറകാമിയുടെ പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തനല്ല മുപ്പതു പിന്നിട്ട തോരു ഒകാദ. ജീവിതത്തോടും അതിലെ വെല്ലുവിളികളോടും നിരുന്മേഷനിലപാട് പുലര്‍ത്തുന്ന അലസവ്യക്തിത്വമുള്ള (Passive personality) ഒകാദ തന്റെ വക്കീലാഫീസ് ജോലി ഉപേക്ഷിച്ച/നഷ്ടപ്പെട്ട തൊഴില്‍ രഹിതനാണ്. ഭാര്യ കുമികൊയുടെ വരുമാനവും അത്രയധികമില്ലാത്ത തന്റെതന്നെ നീക്കിയിരിപ്പും കൊണ്ട് കഴിഞ്ഞു പോകുമ്പോഴും ഒരു പുതിയ ജോലി കണ്ടെത്തുകയെന്ന കാര്യം, അതത്ര പ്രയാസമല്ല എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, വളരെ പതിഞ്ഞ രീതിയിലേ അയാളെ ബാധിക്കുന്നുള്ളൂ. കാണെകാണെ ഓഫീസില്‍ നിന്ന് തിരികെയെത്താന്‍ കൂടുതല്‍ കൂടുതല്‍ വൈകിത്തുടങ്ങുന്ന ഭാര്യയുടെ അഭാവത്തില്‍ വീട്ടുജോലികളിലും അര്‍ഥമില്ലാത്ത ചുറ്റിത്തിരിയലിലും അയാള്‍ നേരം പോക്കുന്നു. അതീവ സങ്കീര്‍ണ്ണമായ വൈരാഗ്യ ബന്ധമുള്ള, ഉന്നത ശ്രേണിയിലുള്ള ഭാര്യാസഹോദരന്‍ നോബോറു വതായയുടെ പേരിട്ട കുമിക്കോയുടെ വളര്‍ത്തു പൂച്ചയെ കാണാതാവുന്നതോടെ അയാളുടെ ജീവിതത്തില്‍ 'സംഭവങ്ങള്‍ ' സംഭവിച്ചു തുടങ്ങുന്നു. കാണാതാവുന്ന പൂച്ചയെ തേടിയുള്ള അന്വേഷണം വളരെ അപ്രതീക്ഷിതവും ദുരൂഹവുമായ രീതിയില്‍ ഭാര്യയെ തന്നെ തേടിയുള്ള അന്വേഷണമായി മാറുന്നത് വിചിത്ര സ്വഭാവമുള്ള കുറെയേറെ കഥാപാത്രങ്ങളുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നതിനും, അയാളുടെ നിരുത്സാഹം അടയാളപ്പെടുത്തുന്ന ജീവിതാവേഗത്തെ ഭേദിച്ച് പോകുന്നതിനും ഇടയാക്കുന്നു.

അയല്‍പക്കത്തുള്ള എപ്പോഴും ഏകാന്തമായ പുരയിടത്തിലെ താമസക്കാരിയായ, കൂട്ടുകാരന്റെ അപകട മരണത്തിന്റെ കുറ്റബോധം പേറുകയും സ്കൂള്‍ പഠനത്തില്‍ നിന്ന് രക്ഷനേടാന്‍ അംഗ വൈകല്യം അഭിനയിക്കുകയും ചെയ്യുന്ന പതിനാറുകാരി മെയ് കസഹാര; .................
തുടര്‍ വായനയ്ക്ക്:

Saturday, May 3, 2025

A Wild Sheep Chase by Haruki Murakami / Alfred Birnbaum

മുറകാമിയുടെ ആട്: നിരാസക്തിയിലെ നീരോട്ടങ്ങള്‍

മുറകാമിയുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും, ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള വൈകാരിക വന്ധ്യതയിലും വ്യക്തമാണെന്നും എലിസബത്ത്‌ കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു. 'വന്യ മായൊരു ആട് വേട്ട'( A WILD SHEEP CHASE)യിലെന്ന പോലെ, കഥാപാത്രങ്ങളുടെ ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ ഉത്തരാധുനിക ജപ്പാന്റെ , അഥവാ ലോക സമൂഹത്തിന്റെ തന്നെ, ശൂന്യതയും അസംപ്തൃപ്തിയുമാണ് മുറകാമി പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS IN MURAKAMI HARUKI’S A WILD SHEEP CHASE, ELIZABETH CARTER, UNC-CHAPEL HILL)
1949-ല്‍ രണ്ടാം ലോകയുദ്ധാനന്തര ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച മുറകാമി കുട്ടിക്കാലം മുതലേ സാഹിത്യത്തിലും എഴുത്തിലും വാസനാബലം ഉള്ളവനായത് സ്വാഭാവികം. പാശ്ചാത്യ സാഹിത്യ താല്പര്യം പില്‍ക്കാലത്ത് വാസെദാ സര്‍വ്വകലാശാലയില്‍ ഗ്രീക്ക്‌ നാടകവും തിരക്കഥാരചനയും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചു എന്നു കാണാം. പാശ്ചാത്യ സാഹിത്യ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ് അവയില്‍ . 'ആട് വേട്ട'യില്‍ സമൃദ്ധമായ അമേരിക്കന്‍- യൂറോപ്യന്‍ പോപ്‌ സാംസ്കാരിക സൂചകങ്ങള്‍ ഉദാഹരണം. ഉത്തരാധുനിക ജപ്പാനില്‍ ശക്തമായ പാശ്ചാത്യ സാംസ്ക്കാരിക സങ്കലനം ഇതിനു വളം വെച്ചിട്ടുണ്ടാവാം.

വിരക്തിയും പരുക്കന്‍ സിനിസിസവും:
'ആടു വേട്ട'യുടെ തുടക്കത്തിലേ പ്രധാന കഥാപാത്രം ജീവിതത്തില്‍ മടുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഭാര്യ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ അയാളുടെ ജീവിതത്തില്‍ 'അസാധാരണ' കാര്യങ്ങള്‍ ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ ചെവികളുടെ പ്രത്യേകതയില്‍ തുടങ്ങുന്നു. അസാമാന്യമാം വിധം സുന്ദരവും ലൈംഗിക ബന്ധത്തെ പതിന്മടങ്ങ്‌ അസ്വാദ്യകരവുമാക്കുന്നു അതിന്റെ കാഴ്ച. "ഒരു ചെറു പ്രസാധക കമ്പനിയുടെ പാര്‍ട്ട് ടൈം പ്രൂഫ്‌ റീഡര്‍, ചെവിയുടെ ചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ മോഡല്‍, അടുത്തറിയാവുന്ന ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി ഒരു കാള്‍ ഗേള്‍ . ഇതിലേതായിരുന്നു അവളുടെ ജോലിയായി അവള്‍ത്തന്നെ ശരിക്കും കണ്ടിരുന്നതെന്നു എനിക്കറിയില്ല; അവള്‍ക്കും.” 'ബോസ്' എന്ന് മാത്രം പേരുള്ള, ജപ്പാനെ മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന ഒരു വലതു പക്ഷ , മാഫിയാ സമാന ശക്തികേന്ദ്രത്തിന്റെ തലവന് വേണ്ടി നിഗൂഡതകളുള്ള ഒരു ആടിനെ കണ്ടു പിടിക്കുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നു. തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ചു അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓരു വാക്കും പറയാതെ അപ്രത്യക്ഷനായ 'ദി റാറ്റ്' എന്ന് ഇരട്ടപ്പേരുള്ള സുഹൃത്തിനെയും തേടിയിറങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തിലും, അന്ത്യ ശാസനത്തിന്റെ ഭീഷണിയുള്ള ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത യാത്രയിലും തന്റെ കൂട്ടുകാരിയുമായിപ്പോലും അയാള്‍ക്ക്‌ വൈകാരികമായ എന്തെങ്കിലും ഇഴയടുപ്പം ഉണ്ടാവുന്നതേയില്ല. .............
തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 110-117)


Saturday, April 12, 2025

Freshwater by Akwaeke Emezi

 ഭിന്നരുചികളുടെ ആത്മരൂപങ്ങള്‍



 “I am terrified by this dark thing  

That sleeps in me” – Elm- Sylvia Plath

പുരുഷന്‍/സ്ത്രീ എന്നിങ്ങനെ നിയതമായ ഒരുടല്‍ പ്രത്യക്ഷത്തില്‍ തടവിലായിരിക്കുമ്പോഴും അപര ചോദനകളുടെ ഉള്‍വിളി അപ്രതിരോധ്യമാം വിധം ശക്തമായിരിക്കുന്ന ജന്മങ്ങളുടെത് സ്വയമൊരു നരകം ഉള്ളില്‍ പേറുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌. ട്രാന്‍സ് എന്ന പദം അതുച്ചരിക്കപ്പെടുന്ന നിമിഷത്തില്‍ തുടങ്ങിവെക്കുന്ന സാമൂഹിക ബഹിഷ്കരണം മാത്രമായല്ലഅംഗീകൃത/ നിര്‍മ്മിത ലൈംഗിക സ്വതനിര്‍ണ്ണയങ്ങളിലെങ്ങും സ്വയം സ്ഥിതപ്പെടുത്താനാവാത്ത നിലയില്ലായ്മയും കൂടിയാണ് അത്തരം വ്യക്തികള്‍ക്ക് ജീവിതം ഒരു പ്രഹേളികയാക്കുന്നത്. ആമോസ് ടുടുവോലയെയും ചിനുവ അച്ചബെയെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രിയും ഹെലെന്‍ ഒയെയെമിയും പോലുള്ള സമകാലിക എഴുത്തുകാര്‍ വരെ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള Spirit child/ spirit doubles തുടങ്ങിയ സങ്കല്‍പ്പങ്ങളെ തികച്ചും നൂതനവും ലിംഗസ്വത്വങ്ങളെ സംബന്ധിച്ച പുതിയ ബോധ്യങ്ങളുടെ പശ്ചാതലത്തലത്തിലും ഉപയോഗിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റായ അക് വെകി എമെസി തന്റെ പ്രഥമനോവലായ ‘ഫ്രഷ്‌വാട്ടര്‍’ എന്ന കൃതിയില്‍. സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ എമേസി ഒരു ട്രാന്‍സ് ആയി സ്വയം സ്ഥാപിക്കാന്‍ വേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ തലങ്ങള്‍ കൂടി പ്രഥമ നോവലിലെ നായികക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്.

രക്തപങ്കിലമായ ദൈവപ്പിറവി

കത്തോലിക്കനായ നൈജീരിയന്‍ പിതാവ് സോള്‍ താന്‍ മറന്നു തുടങ്ങിയ ഗോത്ര മൂര്‍ത്തിയായ അലായോട് നിരന്തരം നടത്തിയ പ്രാര്‍ഥനയുടെ ഫലമായാണ് മലേഷ്യന്‍ തമിഴ് ഭാര്യ സാച്ചിയില്‍ രണ്ടാമത് മകളായി ആഡാ ജനിക്കുന്നത്. ഇബോ കൊസ്മോളജിയിലെ ഗൃഹനിലകള്‍ കാലേകൂട്ടി തീരുമാനിച്ച ഒരു പിറവിയില്‍ അവളൊരു ‘ഒബാന്‍യെ’ ആണ്- ‘ഒരു പാദം മറുവശത്തു വെച്ച്’ ആത്മലോകത്ത് നിന്നെത്തി ചെറുപ്പത്തിലെ മരിക്കുകയും വീണ്ടും വീണ്ടും അതേ കുടുംബത്തില്‍ പിറന്നു അച്ഛനമ്മമാരുടെ വേദനയുടെ ആഴമളക്കുകയും ചെയ്യുകയെന്ന നിയോഗമുള്ളവള്‍നീയൊരു പെരുമ്പാമ്പിന്റെ കുഞ്ഞാണെങ്കില്‍ നീയും ഒരു പെരുമ്പാമ്പാവണം – ലളിതം. അതൊന്നിച്ച് വരുന്ന ഒരു പതിവു പടംപൊഴിക്കലുണ്ടാവണമായിരുന്നുപക്ഷെ ഞാന്‍ പതിവിലുള്ളതായിരുന്നില്ല. എനിക്ക് അത്തരം മൃദുവും സാവധാനത്തിലുള്ളതുമായ പടംപൊഴിക്കല്‍ അനുവദനീയമായിരുന്നില്ല. ഇല്ലഎന്റെ (നിയോഗം) ഞാന്‍ പുറത്തുവന്നയുടന്‍ അത് കീറിക്കളയുക എന്നതായിരുന്നു,  അതിനെ ചീളുകളായി കീറുകരക്തം കൊണ്ട് കുതിര്‍ന്നു പുറത്തുവരിക. ഇതാണ് മനുഷ്യന് ദൈവ പദാര്‍ത്ഥത്തെ ഉള്‍കൊള്ളാന്‍ കഴിയുമെന്ന് നിങ്ങള്‍ നടിക്കുമ്പോള്‍ സംഭവിക്കുന്നത്‌.”................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/freshwater-by-akwaeke-emezi


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 165-170)

To purchase, contact ph.no:  8086126024


Friday, March 28, 2025

The Last White Man by Mohsin Hamid

ഉപജാപങ്ങളും കോമാളിത്തങ്ങളും


(വിഖ്യാത പാകിസ്താനി-ബ്രിട്ടീഷ് നോവലിസ്റ്റ് മൊഹ്സിന്‍ ഹമീദ് രചിച്ച The Last White Man എന്ന നോവല്‍, സമകാലിക ഭൌമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കോമാളിത്തവും ഹിംസാത്മകതയും നിറഞ്ഞ അസംബന്ധം നിരീക്ഷണവിധേയമാക്കുന്നു. വംശീയതയുടെ വിനാശകത, ഒന്നാംലോകത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ഒരു ഡിസ്റ്റോപ്പിയന്‍ പാരബിള്‍ ആയി നോവലിനെ വായിക്കാവുന്നതാണ്.)


‘As Gregor Samsa awoke one morning from uneasy dreams, he found himself transformed in his bed into a gigantic insect.’ The Metamorphosis by Franz Kafka

‘One morning Anders, a white man, woke up to find he had turned a deep and undeniable brown.’           - The Last White Man by Mohsin Hamid

 

ഒരു പ്രത്യേക സംഭവത്തിനോ സാഹചര്യത്തിനോ പിന്നില്‍ ഏതൊക്കെയോ കൂട്ടങ്ങളുടെയോ സംഘടനകളുടെയോ (മിക്കപ്പോഴും) ദുരുപദിഷ്ടമായ പദ്ധതികളാണ് എന്ന മട്ടിലുള്ള, ശുദ്ധ അസംബന്ധം മുതല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വരെ അടിത്തട്ടിലുള്ള വിചിത്രമായ ഉപജാപക സിദ്ധാന്തങ്ങള്‍ എല്ലാകാലത്തും ജനപ്രിയമാണ്. ഔദ്യോഗിക തലത്തിലും പൊതുവേ അംഗീകരിക്കപ്പെടുന്ന സാമാന്യ യുക്തിയുടെ തലത്തിലും ഒരിക്കലും ചേര്‍ന്നുപോകാത്ത ഈ സിദ്ധാന്തങ്ങള്‍, അത്തരം സംഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുംപിന്നില്‍ രഹസ്യ അജണ്ടകളും നിഗൂഡപദ്ധതികളും ഉള്ളതായി ആരോപിക്കും. വിശ്വസനീയമായ തെളിവുകളിലല്ല, മനുഷ്യ മന:ശാസ്ത്രം, ചരിത്രപരമായ സംഘര്‍ഷ/ സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വാഭാവികമായ പരസ്പര വിശ്വാസമില്ലായ്മ, ബൗദ്ധിക/ ദുരൂഹ സൈദ്ധാന്തിക/ വൈകാരിക/ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌ അവ ജനപ്രിയത നേടുക. നിര്‍മ്മിതവും അയഥാര്‍ത്ഥവും വസ്തുതാപരമായി ഉറപ്പുവര്‍ത്തുക അസാധ്യവുമായ സ്ഥിതിവിവരക്കണക്കുകള്‍ അതിലൊരു സുപ്രധാന ഇനമായിരിക്കുകയും ചെയ്യും. മനുഷ്യകുലത്തെത്തന്നെ ഭീകരാനുഭവങ്ങളിലേക്ക്‌ നയിച്ച വംശവെറികള്‍, ഹോളോകാസ്റ്റ് പോലുള്ള ചരിത്രദുരന്തങ്ങള്‍  തുടങ്ങിയവയ്ക്കു പോലും ഇത്തരം ഉപജാപക സിദ്ധാന്തങ്ങള്‍ നിമിത്തമായിട്ടുണ്ട് എന്നോര്‍ക്കുമ്പോഴാണ്‌ സംസ്കാരങ്ങള്‍ക്കും നാഗരീകതകള്‍ക്കും കുറുകെ അവ ചെയ്തുവെച്ച വിനാശകതയുടെ ആഴം നമുക്ക് ബോധ്യപ്പെടുക. ദുര്‍ബ്ബലരും ആശ്രയരഹിതരുമായ ചെറുന്യൂനപക്ഷങ്ങളെ കുറിച്ചു തീവ്ര വലതുപക്ഷം കാലാകാലങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സിദ്ധാന്തങ്ങളില്‍ പലതും അത്തരത്തിലുള്ളവയായിരിക്കും: അവര്‍ പെറ്റുപെരുകും, ഭൂരിപക്ഷമായ, നാടിന്റെ ‘യഥാര്‍ത്ഥ ഉടമകളെ തുരത്തും, ഇപ്പറഞ്ഞ യഥാര്‍ത്ഥ ഉടമകള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു തുടങ്ങി ഈ സിദ്ധാന്തം (Imagined Minority Theory) അതിനുപോല്‍ബലകമായ സൈദ്ധാന്തിക ആശയ രൂപീകരണങ്ങളിലൂടെ വംശഹത്യകള്‍ക്കു വേണ്ടിയുള്ള ഒരുക്കമാണ് നടത്തിയെടുക്കുക. ഇസ്ലാമോഫോബിയ പോലുള്ള ആഗോളപ്രതിഭാസങ്ങളില്‍പ്പോലും പ്രകടമായ ഇത്തരം പ്രവണതകളുടെ മറ്റൊരു വകഭേദമാണ് ‘വെള്ളക്കാരെ നീക്കംചെയ്യല്‍ സിദ്ധാന്തം (The Great Replacement Theory). ഫ്രഞ്ച് നോവലിസ്റ്റും ഉപജാപക സൈദ്ധാന്തികനുമായ (conspiracy theorist) റെനോ കാമുവിന്റെ (Renaud Camus) അഭിപ്രായത്തില്‍, ‘ആഗോള സമുന്നതര്‍ ("global elite") നടത്തുന്ന ഗൂഡാലോചനയുടെ ഫലമായി യൂറോപ്പിലെ വെള്ളക്കാര്‍ ഉന്മൂലനം ചെയ്യപ്പെടുകയും അവരുടെ സ്ഥാനം യൂറോപ്പുകാരും വെള്ളക്കാരുമല്ലാത്ത ജനത (‘Black, Hispanic, Asian, or Arab’ എന്ന് Encyclopedia Britannica)*1 പിടിച്ചെടുക്കുകയും ചെയ്യും. മുസ്ലിം ഭൂരിപക്ഷ ദേശങ്ങളില്‍ നിന്നുള്ള കൂട്ടക്കുടിയേറ്റം, ഭൗമരാഷ്ട്രീയ വ്യതിയാനങ്ങള്‍, വെള്ളക്കാരുടെ ജനസംഖ്യാ വ്യതിയാനം, തുടങ്ങി ഒട്ടേറെ ‘ഭയാനക അടയാളങ്ങള്‍ ഉപോല്‍ബലക തെളിവുകളായി ഉന്നയിക്കപ്പെടുന്ന പ്രസ്തുത സിദ്ധാന്തം, ഫ്രാന്‍സില്‍ നിന്ന് വിവിധയിടങ്ങളിലേക്ക്, വിശേഷിച്ചും ഐക്യ നാടുകളിലേക്ക് വ്യാപിക്കുന്നു. ശുദ്ധ അസംബന്ധമെന്നു പൊതുവെ മനസ്സിലാക്കപ്പെടുമ്പോഴും, വിനാശകരവും ഹിംസാത്മകവുമായ ആശയങ്ങള്‍ക്ക് എന്നും സമൂഹത്തിന്റെ ഒരു വിഭാഗത്തില്‍ സ്വീകാര്യതയുണ്ട്.  തീവ്ര വലതുപക്ഷം വെള്ളക്കാരുടെ ‘ഉന്മൂലന ഗൂഡാലോചന സിദ്ധാന്തം (white genocide conspiracy theory) എന്നുതന്നെ ഈ വീക്ഷണത്തെ വിളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

.................

https://www.fazalrahman.com/essays/article/the-last-white-man-by-mohsin-hamid

 

Confession of the Lioness by Mia Couto / David Brookshaw

"നരഭോജികളും വേട്ടക്കാരും - മുറിച്ചു കടക്കുന്ന വിലക്കുകള്‍ "

മൊസാംബിക്കിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നതിനു പുറമേ, ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട മൊസാംബിക്കൻ എഴുത്തുകാരനുമാണ് മിയാ കൂട്ടോ. തന്റെ കൃതികളില്‍, പോർച്ചുഗീസ് ഭാഷയെ  മൊസാംബിക്കൻ സ്വാധീനത്തോടെ പുനർനിർമ്മിക്കാൻ മിയ കൂട്ടോ ശ്രമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  പ്രാദേശിക ശൈലികളുടെ സ്വകീയമായ ഉപയോഗത്തിലൂടെ  ആഫ്രിക്കൻ ആഖ്യാനത്തിന്റെ ഒരു പുതിയ മാതൃക അദ്ദേഹം നിർമ്മിക്കുന്നു. 1992-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവൽ Terra Sonâmbula  (Sleepwalking Land), 1995-ൽ മൊസാംബിക്കൻ റൈറ്റേഴ്‌സ് അസോസിയേഷൻ്റെ ദേശീയ ഫിക്ഷൻ സമ്മാനം നേടി, സിംബാബ്‌വെ ബുക്ക് ഫെയർ സൃഷ്ടിച്ച ജൂറി 20-ാം നൂറ്റാണ്ടിലെ മികച്ച പന്ത്രണ്ട് ആഫ്രിക്കൻ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍,  പോർച്ചുഗീസ് സംസാരിക്കുന്ന എഴുത്തുകാർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവാർഡായ കാമോസ് അവാര്‍ഡ് ഉള്‍പ്പടെ, നേടിയിട്ടുള്ള കൂട്ടോ അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം ഊര്‍ജ്ജസ്വലമായി തുടരുന്നു. 

'സ്വപ്നാടക ദേശ'ത്തെയും (Sleepwalking Land) 'മൗനം ചിട്ടപ്പെടുത്തുന്നവ'നും (The Tuner of Silences) പോലെ രണ്ടു ആഖ്യാന ധാരകള്‍ 'സിംഹിണിയുടെ കുമ്പസാരങ്ങ'ളിലും (Confessions of the Lionessഉണ്ട്എന്നാല്‍ മുന്‍കൃതികളില്‍ നിന്ന് വ്യത്യസ്തമായി 'മുതിര്‍ന്നു വരവിന്റെ കഥ'യായല്ല നോവല്‍ വിഭാവനം ചെയ്യപ്പെടുന്നത്മുന്‍ കൃതികളേക്കാള്‍ അതി ശക്തമായ സ്ത്രീപക്ഷ സ്വാധീനവും ഇവിടെയുണ്ട്. മുപ്പത്തിരണ്ടുകാരിയായ മരിയമാര്‍ ആണ് ആഖ്യാനം തുടങ്ങിവെക്കുന്നത്ഒന്നിടവിട്ട ആധ്യായങ്ങളില്‍ 'മരിയമാറുടെ വീക്ഷണത്തില്‍ ', 'വേട്ടക്കാരന്റെ ഡയറിഎന്നിങ്ങനെ രണ്ടു ആഖ്യാതാക്കളുടെ വീക്ഷണത്തിലൂടെ പതിനാറു വര്‍ഷങ്ങളുടെ ഇടവേളയുള്ള രണ്ടു കാലഘട്ടങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. 2008 -ല്‍ വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാദോയിലേക്ക് ഔദ്യോഗിക ജോലിക്കായി അയക്കപ്പെട്ട കാലത്തെ ചില അനുഭവങ്ങളെ ആസ്പ്പദമാക്കിയാണ് മിയാ കൂട്ടോ 'സിംഹിണിയുടെ കുമ്പസാരങ്ങള്‍' രചിച്ചത്പ്രദേശത്ത് നരഭോജികളായ സിംഹങ്ങള്‍ പത്തിലേറെ പേരെ ആക്രമിച്ച് കൊല്ലാനിടയായ സംഭവങ്ങള്‍ജോലിയുടെ ഭാഗമായി വനപ്രദേശങ്ങളില്‍ പോവുകയും ക്യാമ്പുകളില്‍ ഉറങ്ങുകയും വേണ്ടിയിരുന്ന തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കായി കമ്പനിക്ക് വേട്ടക്കാരെ ആവശ്യമായിവന്നുരണ്ടു വിദഗ്ദവേട്ടക്കാര്‍ മപൂട്ടോയില്‍ നിന്ന് പാല്‍മായില്‍ എത്തി. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/confession-of-the-lioness-by-mia-couto-david-brookshaw

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 89-96

ലോഗോസ് ബുക്സ് - To purchase, contact ph.no:  8086126024)

 

More from Mia Couto:


Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

 

The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

 

Monday, March 24, 2025

Man Tiger by Eka Kurniawan/ Labodalih Sembiring

ക്രോധം ഒരു കടുവയാണ്


                                                                                             

പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ടനാണ് എകാ കുര്‍നിയാവാന്‍ എന്ന യുവ നോവലിസ്റ്റ്
. അദ്ദേഹത്തിന്റെ Beauty Is a Wound, Man Tiger എന്നീ രണ്ടു കൃതികള്‍ ഏറെ വൈകിയാണ് ഇംഗ്ലീഷില്‍ ലഭ്യമായിത്തുടങ്ങിയതെങ്കിലും ഇതിനോടകം അവ രണ്ടും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ആദ്യകൃതി ബൃഹദ് ആഖ്യാനമാണെങ്കില്‍, Man Tiger ഏറെ ചെറുതും പിരിമുറുക്കമുള്ളതുമാണെന്നു വിമര്‍ശക മതം. Beauty Is a Wound ചരിത്രത്തെയും മിത്തുകളെയും പ്രകൃത്യതീത (supernatural) ഘടകങ്ങളെയും ആവുവോളം കോര്‍ത്തിണക്കി ഉപയോഗിക്കുന്നുവെങ്കില്‍, ഇവിടെ അതെല്ലാം സൂചനകളിലും സൂക്ഷ്മ പരാമര്‍ശങ്ങളിലും ഒതുങ്ങുന്നു. എന്നാല്‍, ഇരു രചനകളിലും സാഹിത്യ വിഭാഗങ്ങളുടെ അതിരുകള്‍ ഭേദിക്കുന്നത് (genre-breaking & genre-mixing) പോലുള്ള കുര്‍നിയാവാന്‍ ശൈലിയുടെ ശ്രദ്ധേയ ഘടകങ്ങള്‍ ഇഴചേരുന്നുണ്ട്. മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട നോവലാണ്‌ Man Tiger.

കടുവ ആവേശിക്കുമ്പോള്‍

ആദ്യ വാചകത്തില്‍ത്തന്നെ ബീഭത്സമായ ഒരു കൊലപാതക്കത്തെ കുറിച്ച് വികാരരഹിതമായ പ്രസ്താവന നടത്തിക്കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “മാര്‍ജ്ജിയോ അന്‍വര്‍ സാദത്തിനെ കൊന്ന ആ സായാഹ്നത്തില്‍ , ക്യായ് ജാരോ തന്റെ മത്സ്യക്കുളത്തില്‍ ആനന്ദകരമാംവിധം തിരക്കിലായിരുന്നു.” നോവലിന്റെ അവസാനവും സമാനമായ, നേരിട്ടുള്ള, കടുത്തുപോയ, വികാരശൂന്യമായ (hard-boiled) രീതിയിലാണ്:

എന്റെ അമ്മയെ വിവാഹം ചെയ്യൂ, അവള്‍ സന്തുഷ്ടയായിരിക്കും.”
അന്‍വര്‍ സാദത്ത്‌ അങ്കലാപ്പോടെ തല വെട്ടിച്ചു, മുറിഞ്ഞു മുറിഞ്ഞാണ് മറുപടി വന്നത്.
അത് അസാധ്യമാണ്, നിനക്കറിയാമല്ലോ എനിക്ക് ഭാര്യയും പെണ്മക്കളും ഉണ്ട്.” നിര്‍ദ്ദേശം അസംബന്ധമാണെന്ന് അയാളുടെ മുഖഭാവത്തില്‍ എന്തോ ഒന്ന് പറഞ്ഞു , അയാള്‍ പിന്നീട് പറഞ്ഞതിനെ അത് പുനരുക്തിയാക്കി. “അത് മാത്രമല്ല, ഞാന്‍ നിന്റെ അമ്മയെ പ്രണയിക്കുന്നുമില്ല.”
അപ്പോഴാണ്‌ മാര്‍ജ്ജിയോയില്‍ നിന്ന് കടുവ പുറത്തു ചാടിയത്, അരയന്നത്തെപ്പോലെ തൂവെള്ളയായി.”

തികച്ചും സാധാരണമായ ദരിദ്ര കുടുംബത്തിലെ അംഗമായ സാമാന്യേന ശാന്തനായ യുവാവിനെ ഇങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലേക്ക് നയിക്കുന്ന പുരാവൃത്തമാണ് നോവലിന്റെ ഇതിവൃത്തം. ...............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 74-79)

More reading:

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Friday, March 14, 2025

My Name Is Emilia del Valle by Isabel Allende/ Frances Riddle

"A Journey Beyond Borders: Identity, War, and Myth in My Name Is Emilia del Valle"

Isabel Allende's latest historical novel, My Name Is Emilia del Valle, presents universal themes such as the spirit of adventure, the sense of identity, and the inseparability of family ties. Set in the final decades of the 19th century, the title character, Emilia Delle, travels from San Francisco to Chile, ravaged by civil wars, in search of her roots. At a time when women were not allowed the freedom of self-autonomy or the right to intervene in society, Emilia undertakes a long journey alone as part of asserting her rights and searching for personal identity. She is ready to enter a realm of action that was considered male-centric and almost exclusively male. As such, she is a character far ahead of her times.

Emilia was born in 1866 to an Irish woman preparing to enter a convent in San Francisco and a Chilean aristocrat, but she took her loving stepfather, 'Papo,' for her father. The novel makes it clear that her intellectual and independent personality is a result of that upbringing. Emilia, who wrote pulp fiction under a male pseudonym before becoming a journalist, travels to the Chilean conflict zone with two intentions: writing about the emotional realities of war as a professional columnist and discovering her estranged biological father, whom her mother had told her about. But what Emilia sees and experiences is beyond what she could have imagined.

In this writing that has the dignity of following historical events in detail, the bloody battle between President José Manuel Balmaceda's army and the rebels, the coup, the rivers of blood, the torture chambers, and the ordeals are all included. Not only Emilia, but other main characters, such as her colleague and lover Eric, are also victimized by near-death incarcerations. Beyond the background, the novelist captures the concrete experiences of the conflicts. The depiction of Emilia's 'death,' as she arrives at the torture chamber amid the chaos and violence that follows the rebel army's victory, is reminiscent of classics such as Dostoevsky's The House of the Dead. Similarly, Emilia’s search for her father and her identity, intertwined with a larger historical catastrophe, invites comparison with W.G. Sebald’s Austerlitz. Like Austerlitz, Emilia’s journey is both personal and historical, as she uncovers truths about herself while confronting the violent past of a nation. However, while Austerlitz is haunted by the impossibility of full recollection, Emilia actively writes her own story, turning her memories into resistance against erasure.

While Emilia joins the female fighters who lean towards the official military faction, Eric joins the rebels. However, the fact that both sides display astonishing inhumanity to each other, and that Emilia and Eric are subjected to horrific torture in separate places, makes it clear that war does not justify either side. Emilia is a character who embodies Allende's mastery of characterization. She is simultaneously vulnerable, strong, innocent, and worldly-wise. Her journey from pulp fiction writer to fearless journalist is a testament to her determination and resilience despite societal constraints. The slow-paced emotional intensity that is a hallmark of Isabel Allende's work can be seen in the dynamics of the relationship between Emilia and her fellow journalist Eric Welan. At a time when even the first wave of feminism was in its infancy, she establishes a heroine who has no qualms about her choices. Emilia moves forward by firmly believing that she does not need anyone's validation for her personality, and by openly asserting this, both in her family and in her love.

Allende's skill in creating exquisite characters even with minimal details is well known. This is evident in the characterizations of Francisco Claro (Papo), Emilia’s biological father Gonzalo Andres, mother Molly Walsh (whom everyone called Molly Brown, reminiscent of the Unsinkable Molly Brown), the enigmatic figure of the elder aunt Polina Delvalle, the mysterious sailor Captain Janus who takes Emilia to the far-away, unknown land that her father bequeathed her, Emilia’s first lover and Eric’s brother Oven Wealan, who believed only in free relationships without any bondage, and, among others, Engelita Ailaf, the member of the Canteen Girls, the women fighters who centered their activities in Valparaíso, who offered crucial support in saving Emilia's life and perished in the ravages of the war.

The ending of the novel, which marks the masterful use of magical realism, seems to be the end of the investigation, but it contains many clues. Emilia's journey in search of the ancestral land, which her biological father left behind somewhere in the highland on the Chilean-Argentine border, gives the impression of being in some mythical land. The mysterious personality of Captain Janus makes it even more powerful. A journey with an unknown boatman along a misty river can feel like a passage from the mundane world to another, transcendental world. The only being she has with her is her pet dog, Covadonca, who waited for her, starving, during her difficult times and even in long days of imprisonment. All these images—the fog, the river, the unknown boatman, the dog, the mysterious guide who retreats immediately after taking her to the boatman—are reminiscent of the mythical journey to the underworld.

The mythical otherworldliness of her final passage recalls images of Lethe, but there is no absolute break. Unlike the waters of forgetting, Emilia does not lose her past, nor does she shy away from writing it down—for the record of humanity, perhaps? In this way, her journey mirrors that of Austerlitz, where remembering, even in fragments, becomes an act of survival. However, the novel also suggests another possibility: rather than a journey of no return, Emilia's transition into the indigenous world could be a rebirth. This is indicated by the fact that the Mapuche tribe gives her a new name ('Ailen': the spirit of joy, clarity, and the warm glow of smoldering fire in their language), reinforcing her transformation into someone who bridges different worlds. This is also echoed in her final conversation with Eric:

“For God’s sake, Emilia, what are you doing here?”

“Writing. Don’t panic—I have not lost my mind.”

He finds her writings, filled with scrawl, in three notebooks.

This final revelation underscores that Emilia, like Austerlitz, refuses to let history be forgotten. Instead, she turns memory into a living force, ensuring that her past—and the past of those lost in war—will not fade into obscurity.

Furthermore, Emilia’s retreat into the natural world suggests an ecofeminist undercurrent. Her departure from the violent, industrialized world into the more harmonious landscape of the indigenous Mapuche people represents not just a personal rebirth but a return to an existence more in tune with nature. The novel subtly critiques the destruction wrought by modernization and war, juxtaposing it with the wisdom and sustainability of indigenous ways of life. Emilia’s acceptance into the Mapuche community, and her new name, signal a reconnection with a world where human existence is inseparable from the rhythms of nature, reinforcing an ecofeminist vision of survival, resilience, and renewal.

The novel’s ecofeminist theme recalls other masterpieces such as The Kingdom of This World by Alejo Carpentier, The Storyteller by Mario Vargas Llosa, and The Strange Case of Billy Biswas by Arun Joshi. Carpentier presents Afro-Caribbean spirituality as emblematic of nature’s vitality, resisting European rationalism and colonial exploitation. Llosa’s novel follows the Machiguenga people of the Peruvian Amazon, whose oral traditions and ecological harmony stand in contrast to the dominant Western logic of development. The Machiguenga storyteller serves as a guardian of myths, preserving the sacredness of nature through oral tradition. Similarly, in Joshi’s novel, Billy rejects urban rationalist civilization in favor of an indigenous existence, undergoing a metaphysical transformation that fosters a mystical unity with the forest, defying Western materialism.

In terms of female agency, Carpentier’s Vodou priestesses and African traditions embody a non-patriarchal spiritual force, countering colonial and dictatorial violence. Llosa’s indigenous women, though marginalized, play a central role in preserving oral traditions and ecological wisdom. In Joshi’s novel, tribal women represent a freer, less commodified existence, with Billy’s relationship with Bilasia offering an escape from patriarchal constraints in mainstream Indian society.

Despite their distinct cultural and historical contexts, these novels collectively envision an alternative, nature-centered, and mythic worldview, often led by feminine and indigenous forces, offering a spiritual and ethical counterbalance to oppressive systems. This shared vision also serves as a key link between these works and Isabel Allende’s novel, the subject of discussion here.

My Name Is Emilia del Valle by Isabel Allende/ Frances Riddle

 

 



ഇസബെൽ അലെൻഡെയുടെ ഏറ്റവും പുതിയ ചരിത്ര നോവൽ, My Name Is Emilia del Valle, സാഹസികതസ്വത്വബോധംകുടുംബ ബന്ധങ്ങളുടെ അഭേദ്യത തുടങ്ങിയ സാര്‍വ്വലൌകിക പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളുടെ പശ്ചാത്തലത്തില്‍ സാൻ ഫ്രാൻസിസ്കോയില്‍ നിന്നും ആഭ്യന്തര യുദ്ധങ്ങളില്‍ പ്രക്ഷുബ്ധമായ ചിലിയിലേക്ക് തന്റെ വേരുകള്‍ തേടിയെത്തുന്ന എമിലിയ ഡെല്‍വായെയാണ് തലക്കെട്ടിലും നോവലിന്റെ കേന്ദ്രത്തിലും. സ്ത്രീക്ക് തന്റെ മേലും സമൂഹത്തിലും സ്വയം നിര്‍ണ്ണയിക്കാനോ ഇടപെടാനോ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ വിമുഖത കാണിക്കുന്ന കാലത്ത്, അത് പ്രഖ്യാപിക്കാനും പുരുഷ കേന്ദ്രിതം എന്നതിനുമപ്പുറം ഏറെക്കുറെ പുരുഷ മാത്രമായിത്തന്നെയും കണക്കാക്കപ്പെട്ട ഒരു കര്‍മ്മമണ്ഡലത്തിലേക്ക് കടക്കാനും, അതിന്റെ ഭാഗമായും വ്യക്തിപരമായ ഐഡന്റിറ്റി അന്വേഷണത്തിന്റെ ഭാഗമായും തനിച്ചു അതിദീര്‍ഘ യാത്ര നടത്താനും തയ്യാറാകുന്ന, കാലത്തിനു മുമ്പേ നടന്ന കഥാപാത്രമാണ് എമിലിയ.

1866ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ കന്യാമഠത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്ന അയര്‍ലാണ്ടുകാരി യുവതിതിയും ചിലിയന്‍ പ്രഭുകുല ജാതനും തമ്മിലുണ്ടാകുന്ന ബന്ധത്തില്‍ പിറന്ന എമിലിയ പക്ഷെ, പിതാവായി കണ്ടത് സ്നേഹനിധിയായ രണ്ടാനച്ചന്‍ ‘പാപോയെ തന്നെയാണ്. അവളുടെ ധൈഷണിക, സ്വതന്ത്ര വ്യക്തിത്വം ആ വളര്‍ത്തുഗുണം തന്നെയാണെന്ന് നോവല്‍ വ്യക്തമാക്കുന്നുണ്ട്. ജേണലിസ്റ്റ് ആകും മുമ്പ് ആണ്‍ പേരില്‍ പള്‍പ്പ് ഫിക്ഷന്‍ എഴുതിത്തെളിഞ്ഞ എമിലിയ, ചിലിയന്‍ സംഘര്‍ഷ ഭൂമിയിലേക്ക്‌ പോകുന്നത് രണ്ടു ഉദ്ദേശത്തോടെയാണ്: പ്രൊഫഷനല്‍ കോളമിസ്റ്റ് എന്ന നിലയില്‍ യുദ്ധത്തിന്റെ വൈകാരിക യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുക എന്നതും, ഒപ്പം, അമ്മ പറഞ്ഞ തന്റെ അന്യനായ ജനിതക പിതാവിനെ (biological father) കണ്ടെത്തലും. പക്ഷെ, എമിലിയ കാണുന്നതും അനുഭവിക്കുന്നതും അവള്‍ സങ്കല്പ്പിച്ചതിനും അപ്പുറമാണ്.

ചരിത്രസംഭവങ്ങളെ വിശദാംശങ്ങളില്‍തന്നെ പിന്തുടരുന്നതിന്റെ ഗരിമയുള്ള എഴുത്തില്‍, പ്രസിഡണ്ട്‌ ഹോസെ മാനുവേല്‍ ബാല്‍മസീദയുടെ സൈന്യവും റിബലുകളും തമ്മിലുള്ള രക്തരൂക്ഷിത പോരാട്ടവും അട്ടിമറിയും രക്തപ്പുഴകളും പീഡനമുറികളും പീഡാനുഭവങ്ങളും എല്ലാം കടന്നുവരുന്നുണ്ട്. എമിലിയ മാത്രമല്ല, സഹപ്രവര്‍ത്തകനും കാമുകനുമായ എറിക്കിനെ പോലുള്ള ഇതര മുഖ്യ കഥാപാത്രങ്ങളും അത്തരം ദുരനുഭവങ്ങളിലൂടെ കൊല്ലാക്കൊല ചെയ്യപ്പെടുന്നുമുണ്ട്. പശ്ചാത്തലം എന്നതിലപ്പുറം സംഘര്‍ഷങ്ങളുടെ മൂര്‍ത്തമായ അനുഭവങ്ങളാണ് നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നത്. വിമതസൈന്യം വിജയംനേടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അരാജക, അക്രമ പരമ്പരകളുടെ ഘട്ടത്തില്‍ പീഡന മുറിയിലെത്തുന്ന എമിലിയയുടെ ‘മരണം നോവലിസ്റ്റ് അവതരിപ്പിക്കുന്ന സന്ദര്‍ഭം, ദാസ്തയവ്സ്കിയുടെ The House of the Dead പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എമിലിയ, ഔദ്യോഗിക സൈനിക വിഭാഗത്തോട് ചായ്‌വ് കാണിക്കുന്ന വനിതാ പോരാളികളോട് ചേരുമ്പോള്‍, എറിക്, റിബലുകളോട് ചേരുന്നു. എന്നാല്‍, പരസ്പരം അതിശയിക്കുന്ന മനുഷ്യത്വ ഹീനതയാണ് ഇരുപക്ഷവും അരങ്ങേറുന്നത് എന്നതും, എമിലിയയും എറിക്കും കൊടിയ പീഡനങ്ങള്‍ക്ക് വേറിട്ട ഇടങ്ങളില്‍ വിധേയരാകും എന്നതും യുദ്ധം ഒരു പക്ഷത്തെയും ന്യായീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു.

എമിലിയ, പാത്രസൃഷ്ടിയില്‍ അലെൻഡെയുടെ കയ്യൊതുക്കം പ്രകടമാക്കുന്ന കഥാപാത്രമാണ്. ഒരേസമയം ദുർബലയും ശക്തയും നിഷ്കളങ്കയും ലോകജ്ഞാനിയുമാണ് അവള്‍. പൾപ്പ് ഫിക്ഷൻ എഴുത്തുകാരിയിൽ നിന്ന് നിർഭയ പത്രപ്രവർത്തകയിലേക്കുള്ള അവളുടെ യാത്ര, സാമൂഹിക പരിമിതികൾക്കിടയിലും അവളുടെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിരോധ സ്ഥൈര്യത്തിന്റെയും തെളിവാണ്. എമിലിയയും അവളുടെ സഹ പത്രപ്രവർത്തകനായ എറിക് വീലനും തമ്മിലുള്ള ബന്ധത്തിന്റെ ഗതിവിഗതികളില്‍, ഇസബെല്‍ അയന്റെയുടെ കൃതികളുടെ മുഖമുദ്രയായ സാവധാനത്തിൽ വികസിക്കുന്ന വികാരതീവ്രത കാണാനാകും. ഫെമിനിസത്തിന്റെ ഒന്നാംതരംഗംപോലും ശൈശവാവസ്ഥയില്‍ ആയിരുന്ന കാലത്താണ്, തന്റെ തെരഞ്ഞെടുപ്പുകളില്‍ ശങ്കയേതുമില്ലാത്ത നായികയെ അവര്‍ സ്ഥിതപ്പെടുത്തുന്നത്. സ്വന്തം വ്യക്തിത്വത്തിന് ആരുടേയും അംഗീകാരം (validation) വേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ചും അക്കാര്യം കുടുംബത്തിലും പ്രണയത്തിലും തുറന്നു പറഞ്ഞും തന്നെയാണ് എമിലിയ, മുന്നോട്ടു പോകുന്നത്. കുറഞ്ഞ വിവരണങ്ങളിലൂടെപ്പോലും മികവാര്‍ന്ന പാത്രസൃഷ്ടി നടത്തുന്നതില്‍ അയന്റെയുടെ വൈദഗ്ദ്യം സുവിദിതമാണ്. ഫ്രാന്‍സിസ്കോ ക്ലാരോ (പാപോ), എമിലിയയുടെ ജനിതക പിതാവ് ഗോണ്‍സാലോ ആന്ദ്രേസ്,  അമ്മ മോളി വാല്‍ഷ് (മോളി ബ്രൌണിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ ‘അണ്‍സിങ്കബില്‍ മോളി എന്ന് വിളിക്കുമായിരുന്നു), അതികായ വ്യക്തിത്വമായ വലിയമ്മായി പോളിന ഡെല്‍വായെ, എമിലിയയെ അജ്ഞാതവും വിദൂരസ്ഥവുമായ പൈതൃക ഭൂമിയിലേക്ക്‌ വഴികാണിക്കുന്ന നിഗൂഡനാവികന്‍ ക്യാപ്റ്റന്‍ ജാനസ്, എറിക്കിന്റെ ജ്യേഷ്ഠ സഹോദരനും എമിലിയയുടെ ആദ്യ കാമുകനുമായ, എന്നാല്‍, ബാധ്യതകളില്ലാത്ത ബന്ധത്തില്‍ മാത്രം വിശ്വസിച്ച ഓവന്‍ വീലാന്‍, വാല്പരൈസോ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സൈന്യത്തിലെ ‘കാന്റീന്‍ ഗേള്‍സ്‌’ എന്നുവിളിക്കപ്പെട്ട വനിതാ പോരാളികളില്‍ എമിലയയെ ഏറെ സഹായിക്കുകയും യുദ്ധക്കെടുതിയില്‍ ഒടുങ്ങുകയും ചെയ്ത ഏഞ്ചലിറ്റ ഐലാഫ്,  തുടങ്ങിയവരുടെയെല്ലാം ചിത്രീകരണങ്ങളില്‍ ഇത് വ്യക്തമാണ്‌.

മാജിക്കല്‍ റിയലിസത്തിന്റെ വിദഗ്ദമായ പ്രയോഗം അടയാളപ്പെടുത്തുന്ന നോവലന്ത്യം, അന്വേഷണത്തിന്റെ അവസാനമെന്നു തോന്നുമെങ്കിലും, ഒട്ടേറെ സൂചനകള്‍ ഉള്‍കൊള്ളുന്നുണ്ട്: ജന്മം നല്‍കിയ പിതാവ് വിട്ടുവെച്ച, ചിലി- അര്‍ജന്റിന അതിര്‍ത്തികളില്‍ ഉള്‍ഭാഗത്ത് എവിടെയോ ഉള്ള പൈതൃക ഭൂമി തേടിയുള്ള എമിലിയയുടെ യാത്ര, ഏതോ പുരാണ ഭൂമികയിലേക്ക് എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജാനസിന്റെ നിഗൂഡവ്യക്തിത്വം അതിനെ കൂടുതല്‍ ശക്തമാക്കുന്നു. കോടമഞ്ഞ്‌ മൂടിയ നദിയിലൂടെ, അജ്ഞാതനായ തോണിക്കാരനൊപ്പമുള്ള യാത്ര, ഒരുവളേ, വ്യാവഹാരിക ലോകത്തുനിന്നും മറ്റൊരു അതീത ലോകത്തേക്കുള്ള ഒന്നായി അനുഭവപ്പെടാം. കൂടെയുള്ളത് ദുരിതകാലങ്ങളിലും ദീര്‍ഘമായ തടവറ നാളുകളിലും പട്ടിണികിടന്നും അവള്‍ക്കായി കാത്തുനിന്ന കോവാഡോങ്കയെന്ന വളര്‍ത്തുനായ മാത്രമാണ്. ഈ ബിംബങ്ങളെല്ലാം – മൂടല്‍മഞ്ഞ്, നദി, അജ്ഞാത തോണിക്കാരന്‍, നായ, തോണിക്കാരനെ ഏല്‍പ്പിച്ചു പിന്‍വാങ്ങുന്ന നിഗൂഡ വഴികാട്ടി – പുരാണങ്ങളിലെ മൃതിലോക യാനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എമിലിയ ഇനിയൊരു തിരികെ വരവില്ലാത്ത യാത്രയിലാണോ? പീഡനങ്ങളില്‍ തകര്‍ന്നുപോയ ഉടലില്‍ മാരമകായ മുറിവുകളില്‍ നിന്ന് അവള്‍ മുഴുവനായും ഇനിയും മുക്തയായിട്ടില്ല. എല്ലാം കൂട്ടിവായിക്കുമ്പോള്‍ നിഗൂഡതകള്‍ ഏറെയാണ്‌. എങ്കിലും, നോവന്ത്യം സാക്ഷാത്കരിക്കുന്ന പുനസമാഗമം മറ്റൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും പറയാം: പരിഷ്കാരത്തിന്റെയും ആധുനികതയുടെയും ശബളമായ ലോകത്തുനിന്ന് ഉള്ളോട്ട്, തദ്ദേശീയ ഗോത്രജനതയുടെ ലോകത്തേയ്ക്ക് അവളെ എത്തിക്കുന്നത്, ഒരുവേള ഒരു മറ്റൊരു തുടക്കമാകാം. മപുച്ചേ ഗോത്രജനത അവള്‍ക്കു പുതിയൊരു പേര് (Ailen : the spirit of joy, clarity, and the warm glow of smoldering fire എന്ന് ഗോത്രഭാഷയില്‍ അര്‍ഥം) നല്‍കിയിരുന്നു എന്നതും, എറിക്കിനോടുള്ള അവളുടെ വിശദീകരണവും അതാണ് സൂചിപ്പിക്കുന്നത്:

“ദൈവത്തെയോര്‍ത്ത്‌, എമിലിയ, ഇവിടെ നീ എന്തു ചെയ്യുകയാണ്?”..

“എഴുത്ത്. പരിഭ്രമിക്കണ്ട – എന്റെ സുബോധം നഷ്ടപ്പെട്ടിട്ടില്ല.”

മൂന്നു നോട്ടുബുക്കുകളില്‍ കുനുകുനെ എഴുതി നിറച്ച അവളുടെ രചനകള്‍ അയാള്‍ കണ്ടെത്തുന്നുമുണ്ട്.

 

 

 

Saturday, January 25, 2025

The Underdogs by Mariano Azuela & Pedro Páramo by Juan Rulfo

 മെക്സിക്കന്‍ വിപ്ലവത്തിന്റെ അശാന്തവഴികള്‍


മെക്സിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതി ഹുവാന്‍ റുള്‍ഫോയുടെ ‘പെദ്രോ പരാമോ’ (1955) ആണെന്നത് സുവിദിതമാണ്‌. മെക്സിക്കന്‍ വിപ്ലവത്തിന്റെ പരാജയം സൃഷ്ടിച്ച ആത്മീയവും അസ്തിത്വപരവുമായ ശൂന്യതകളെ, സാഹിത്യത്തില്‍ മുമ്പ് പരിചയിച്ചിട്ടില്ലാത്ത രീതിയില്‍ ആവിഷ്കരിച്ച ‘പെദ്രോ പരാമോ’, അനുവാചക ലോകത്തിനുമേല്‍ ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍, പ്രസ്തുത കൃതി രചിക്കപ്പെടുന്നതിനും നാലു പതിറ്റാണ്ടു മുമ്പ്, വിപ്ലവം ഒരു വര്‍ത്തമാനകാല അനുഭവമായിരുന്ന കാലത്ത്, ഏതാണ്ടൊരു പ്രവചന സിദ്ധിയോടെ ആ പരിണതികള്‍ യഥാതഥമായി ആവിഷ്കരിച്ച കൃതിയാണ് മാനുവല്‍ അസുവേലയുടെ ‘അധസ്ഥിതര്‍’(1915). ഒരു നൂറ്റാണ്ടിനിപ്പുറവും, മെക്സിക്കന്‍ വിപ്ലവത്തിന്റെ സര്‍ഗ്ഗാത്മക ആവിഷ്കാരങ്ങളില്‍ അനിവാര്യ വായനയായി അസുവേലയുടെ കൃതി നിലക്കൊള്ളുന്നു. പാത്രസൃഷ്ടിയിലും ആവിഷ്കാര ശൈലിയിലും അങ്ങേയറ്റം വ്യതിരിക്തമായിരിക്കുമ്പോഴും ‘പെദ്രോ പരാമോയുടെ സര്‍ഗ്ഗസൗന്ദര്യമിയന്ന മുന്‍ഗാമി എന്ന നിലയില്‍ ‘അധസ്ഥിതര്‍’ വായിക്കപ്പെടുന്നു. ഇരു നോവലുകളുടെയും താരതമ്യം, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ രണ്ടു മാസ്റ്റര്‍പീസുകളെ ചേര്‍ത്തുവെക്കാന്‍ സഹായകമാണ്.   

1.        1.  മരിയാനോ അസുവേല: കൊമാലയുടെ സ്നാപകന്‍

ആധുനിക മെക്സിക്കന്‍ സാഹിത്യത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുമ്പോള്‍ ന്യായമായും ആരും തുടങ്ങുക ഹുവാന്‍ റുള്‍ഫോയുടെ ‘പെഡ്രോ പരാമോ’ (1955 ) യില്‍ നിന്നായിരിക്കും. എന്നാല്‍ അതിനൊപ്പം പരിഗണിക്കേണ്ട ഒരാദ്യകാല ക്ലാസിക്ക് നോവെല്ലയാണ് മരിയാനോ അസുവേല രചിച്ച ‘The Underdogs’. Los de Abajo  എന്ന സ്പാനിഷ് മൂലത്തിന് ‘അടിയില്‍ പെട്ടവര്‍’ (‘Those Below’) എന്ന് ഗൂഗിള്‍ വിവര്‍ത്തനം തരുന്നു. പുസ്തകത്തിനു പല ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വന്നിട്ടുണ്ടെങ്കിലും എന്‍റിക് മുന്‍ഗിയ ജൂനിയര്‍ നിര്‍വ്വഹിച്ച ആദ്യ ഇംഗ്ലീഷ് ഭാഷാന്തരം മുതല്‍ (1928) ‘The Underdogs’  എന്നുതന്നെയാണ് തലക്കെട്ടു നല്കപ്പെട്ടിട്ടുള്ളത്. മെക്സിക്കന്‍ വിപ്ലവത്തെ (1910–20) അധികരിച്ചുള്ള കൃതികളില്‍ ഏറ്റവും പ്രശസ്തമായ രചന എന്ന നിലയില്‍ 1915 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ഒരു നൂറ്റാണ്ടിനിപ്പുറവും അതിന്റെ ശക്തിയും പ്രസക്തിയും ചോരാതെ നിലനില്‍ക്കുന്നു. ക്രിസ്തുവിന് സ്നാപക യോഹന്നാന്‍ എന്നപോലെ, കൊമാലയുടെ രചയിതാവിന് വഴിയൊരുക്കുകയായിരുന്നോ അസുവേല എന്ന് കൌതുകപ്പെടാം.

ചരിത്രപരമായ കാരണങ്ങളാല്‍ മെക്സിക്കന്‍ വിപ്ലവത്തിന്റെ സംഘര്‍ഷ കാലത്ത്, സ്വതേ സമ്പുഷ്ടവും ഉദാരവുമായിരുന്ന മെക്സിക്കന്‍ സാഹിത്യത്തില്‍ വിപ്ലവത്തെ കുറിച്ച് വളരെകുറച്ച് നോവലുകള്‍ മാത്രമേ രചിക്കപ്പെട്ടുള്ളൂ എന്നും 1918നു മുമ്പ് അപ്രകാരം രചിക്കപ്പെട്ട ഏക പ്രധാന കൃതി മാനുവല്‍ അസുവേലയുടെ ‘The Underdogs’  ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  “(മെക്സിക്കന്‍) വിപ്ലവത്തിന്റെ ആദ്യനോവലിസ്റ്റ്” എന്നറിയപ്പെട്ട മരിയാനോ അസുവേല ജെലിസ്കൊയില്‍ ലേഗോസ് ഡി മോറെനോയില്‍ 1873 ലാണ് ജനിച്ചത്‌ . ജനറല്‍ പോര്‍ഫീരിയോ ഡയസിന്റെ ഏകാധിപത്യനാളുകളില്‍ (1884–1911) മുതിര്‍ന്നു വരികയും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി സേവനമാരംഭിക്കുകയും ചെയ്ത അദ്ദേഹംഒരു യുവലിബറല്‍ എന്ന നിലയില്‍ ഫ്രാന്‍സിസ്കോ മദേരോയുടെ (Francisco I. Madero) അനുയായിത്തീര്‍ന്നത് സ്വാഭാവികമായിരുന്നു. 1911 ല്‍ ജലിസ്കോ സ്റ്റേറ്റ് വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. മദേരോ വധിക്കപ്പെട്ടശേഷം ജനറല്‍ പാഞ്ചോ വിയായുടെ (Pancho Villa ) സൈന്യത്തിലെ ഏകഡോക്റ്റര്‍ എന്നനിലയില്‍ വിപ്ലവപോരാട്ടത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. വിക്റ്റൊറിയാനോ വെര്‍ത്ത (Victoriano Huerta) നേതൃത്വം നല്‍കിയ പ്രതിവിപ്ലവ മുന്നേറ്റം താല്‍ക്കാലികവിജയം നേടിയപ്പോള്‍ ടെക്സാസിലെ എല്‍പാസോയിലേക്ക് കുടിയേറിയ അസുവേല അവിടെവെച്ചാണ്, 1915ല്‍ The Underdogs (Los de abajo) എഴുതിയത്. അടിസ്ഥാനപരമായി ആദര്‍ശവാദി ആയിരുന്ന അസുവേലവിപ്ലവത്തെക്കുറിച്ച് നിരാശനാകാന്‍ അധികം കാലമെടുത്തില്ല. കൂടുതല്‍ മികച്ചൊരു മെക്സിക്കോക്കു വേണ്ടിയാണ് താന്‍ പോരാടിയതെങ്കില്‍വിപ്ലവം ചില അനീതികള്‍ പരിഹരിച്ചപ്പോള്‍ അത്രതന്നെ മോശമായ മറ്റുപ്രവണതകള്‍ക്ക് കാരണമാവുന്നത് അദ്ദേഹം കണ്ടു. സ്വാര്‍ത്ഥരും ആദര്‍ശശൂന്യരുമായ നേതൃത്വംഅധ:സ്ഥിതരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതും എന്തിനെയും തങ്ങളുടെ ഉന്നമനത്തിനു മാത്രമായി മാറ്റിത്തീര്‍ക്കുന്നതും അദ്ദേഹത്തിന്റെ നൈരാശ്യം തീക്ഷ്ണമാക്കി. എഴുത്തില്‍ ധാരാളിയയിരുന്ന അദ്ദേഹത്തിന്റെ പില്‍ക്കാല കൃതികളില്‍ കടുത്ത സറ്റയറായിത്തീരുന്ന ഈ നൈരാശ്യത്തിന്റെ അലയൊലികള്‍ ‘അണ്ടര്‍ഡോഗ്സ്’ പ്രകടമാക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രകൃതം പരിഗണിച്ചു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ ഒരു സുപ്രധാന വിഭാഗമായി പില്‍ക്കാലം അടയാളപ്പെടുത്തപ്പെട്ട ‘ഏകാധിപതി/ ഏകാധിപത്യ നോവല്‍’ (Dictator/ Dictatorship novel) പാരമ്പര്യത്തിന്റെ ഒരു മുന്നോടിയായും പുസ്തകത്തെ സമീപിക്കാവുന്നതാണ്.

‘അധസ്ഥിതര്‍’ 

നൂറുപേജില്‍ താഴെവരുന്ന ചെറുകൃതിയാണ് The Underdogs. എന്നാല്‍മെക്സിക്കന്‍ വിപ്ലവം അതിന്റെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ രചിക്കപ്പെട്ടതെന്ന നിലയില്‍ ആ അനുഭവങ്ങള്‍ തികച്ചും സജീവമായിരുന്നു നോവലിസ്റ്റിന്റെ ജീവിതത്തിലും ചിന്തകളിലും. വ്യത്യസ്ത ദൈര്‍ഘ്യമുള്ള മൂന്നു ഭാഗങ്ങളിലായി നാല്‍പ്പത്തിരണ്ട് അധ്യായങ്ങളില്‍ എപ്പിസോഡിക് ഘടനയിലാണ് ഉള്ളടക്കം. ആദ്യഭാഗം താരതമ്യേന നീളമുള്ളതാണെങ്കില്‍ അവസാനഭാഗം ചെറിയൊരു സമാപനം (epilogue) പോലെ തോന്നാം. നോവെല്ല ഴോനറിന്റെ പ്രത്യേകതയെന്നു പറയാവുന്ന ശൈലിയാണ് ഇതിവൃത്ത അനുസ്യൂതിക്കു പകരം ചടുലത ഉറപ്പുവരുത്തുന്ന ചെറു അധ്യായങ്ങളും ചലച്ചിത്രത്തിലെ jump cuts സങ്കേതത്തെ ഓര്‍മ്മിപ്പിക്കുന്ന അതിവേഗ രംഗമാറ്റങ്ങളും. ഇത് ആഖ്യാനത്തിന് തൂലികാ ചിത്രങ്ങളുടെ (series of vignettes) പ്രകൃതം നല്‍കുന്നു. നോവല്‍ രചിക്കപ്പെട്ട കാലം പരിഗണിക്കുമ്പോള്‍ (1915) തികച്ചും വിപ്ലവകരമായ ആഖ്യാനതന്ത്രമായിരുന്നു അത്.

2.

വിക്റ്റൊറിയാനോ വെര്‍ത്തയുടെ ഫെഡറല്‍ ("Federales”) ദേശീയസൈന്യവുമായി ഇടയേണ്ടി വരുന്ന ഡിമെട്രിയോ മാസിയാസ് എന്ന ദരിദ്രനും നിരക്ഷരനുമായ ഗോത്രവംശജനെയും കൂട്ടാളികളെയുമാണ് ഒരര്‍ത്ഥത്തില്‍ നോവല്‍ പിന്തുടരുന്നത്. നാടെങ്ങും അതിക്രമങ്ങളുമായി മുന്നേറുന്ന ഫെഡറല്‍ സൈന്യംമാസിയാസിന്റെ ഗ്രാമത്തിലും എല്ലാം തങ്ങള്‍ക്ക് സ്വന്തമാണ് എന്ന ഭാവമാണ് പ്രകടിപ്പിക്കുന്നത്. മാസിയാസിന്റെ നായയെ കൊല്ലുന്ന രംഗം നോവലിലെ ഏറെ ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒന്നാണ്. അയാളുടെ ഭാര്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു പതിവുരീതിയുടെ തുടര്‍ച്ച മാത്രവും. തന്റെ കുടുംബത്തിന്റെ അതിജീവനം ഉറപ്പുവരുത്താന്‍ റിബല്‍ സൈന്യത്തില്‍ ചേരേണ്ട അവസ്ഥയിലാണ് അയാള്‍. അഥാവാ ഏതെങ്കിലും ആദര്‍ശം എന്നതിനപ്പുറം നിലനില്‍പ്പിന്റെ പ്രശ്നം. ധീരനും വ്യക്തിപ്രഭാവമുള്ളവനുമായ അയാള്‍തന്നെപ്പോലെ ഫെഡറല്‍ സൈന്യത്തിന്റെ അത്യാചാരങ്ങള്‍ സഹിച്ചുമടുത്ത കര്‍ഷകജനതയെ സംഘടിപ്പിക്കുകയും പാഞ്ചോ വിയാ സൈന്യത്തില്‍ ചേരുകയും വൈകാതെ ജനറല്‍ ആയിത്തീരുകയും ചെയ്യുന്നു. മാസിയാസിന്റെ സൈന്യവും തങ്ങള്‍ നേരിട്ട അതേതരം അതിക്രമങ്ങളും കൊള്ളയും ബലാല്ക്കാരവുമെല്ലാം കടന്നുപോകുന്ന മെക്സിക്കന്‍ ഗ്രാമങ്ങളില്‍ അരങ്ങേറുന്നുമുണ്ട്. ആദ്യമൊക്കെ നാടിനെ പരിഷ്കരിക്കാന്‍വേണ്ടി പൊരുതിയ അയാള്‍ക്ക് പോകെപ്പോകെ എന്തിനുവേണ്ടിയാണു തന്റെ യുദ്ധം എന്നത് അവ്യക്തമാകുന്നു. വെള്ളച്ചാട്ടത്തിലേക്ക് അയാള്‍ എറിയുന്ന കല്ലിനോട് തന്റെ പ്രവര്‍ത്തികളെ അയാള്‍ത്തന്നെ തുലനംചെയ്യുന്ന സന്ദര്‍ഭമുണ്ട്. എന്തിനുവേണ്ടിഎന്നതില്‍ നിന്ന് തദ്സമയം എന്താണ് വേണ്ടത് എന്നതിലേക്ക് സൈന്യത്തിന്റെ ലക്ഷ്യം തന്നെയും മാറിപ്പോകുകയും ചെയ്യുന്നു. വിപ്ലവത്തിനും വിപ്ലവകാരികളിലും സംഭവിക്കുന്ന ഇത്തരം പരിവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ മെക്സിക്കന്‍ സാഹിത്യത്തില്‍ത്തന്നെ കാര്‍ലോസ് ഫ്യുയെന്തസിന്റെ The Old Gringo പോലുള്ള കൃതികളില്‍ വിശദമായി പരിഗണിക്കപ്പെടുന്നത് കാണാം.  

പ്രതീകാത്മകത ഏറെയുള്ള സൂചകങ്ങള്‍ നിറഞ്ഞ കൃതികൂടിയാണ് The Underdogs. ഡിമെട്രിയോ എന്ന പേരുതന്നെയും അയാളെ ഗ്രീക്ക് പുരാണത്തിലെ കാര്‍ഷിക ദേവനുമായി (Demeter) ബന്ധിപ്പിക്കുന്നു. അച്ഛനും അമ്മയും മകനുമടങ്ങുന്ന കുടുംബത്തന്റെ പാലായന ശ്രമത്തിനു പുറപ്പാട് പുസ്തകംവരെ വേരുകളുണ്ട്. പ്രകൃതിയുടെ സൗന്ദര്യത്തെയും പ്രശാന്തതയെയും മനുഷ്യന്റെ ഹിംസാത്മകതയോടു മുഖാമുഖം നിര്‍ത്തുന്ന ശൈലി നോവലില്‍ വ്യക്തമാണ്‌. ഹിംസയുടെ താണ്ഡവം വിവരിക്കപ്പെടുന്നതിനിടയില്‍ നമുക്ക് വായിക്കാനാകും:

“കൊച്ചു നീര്‍ച്ചാട്ടങ്ങളുടെ പാട്ടിനൊപ്പം പുഴ കുതിച്ചുപാഞ്ഞു. കള്ളിച്ചെടിക്കകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പക്ഷികള്‍ ചിലച്ചുചീവീടുകളുടെ താളത്തിലുള്ള മൂളല്‍ മലയുടെ ഏകാന്തതയെ നിഗൂഡത കൊണ്ട് നിറച്ചു.”

വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ നോവലിസ്റ്റ് പുലര്‍ത്തുന്ന കണിശതകാവ്യാത്മകതയും സംഗീതാത്മകതയും സ്വരങ്ങളുടെ ധ്വനിസാന്ദ്രതയും ഉള്‍ച്ചേര്‍ക്കുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു. നോവലിന്റെ പ്രസിദ്ധമായ ചില ഭാഗങ്ങള്‍ സ്പാനിഷ് മൂലത്തില്‍ വായിച്ചുകേള്‍ക്കുന്നത് വാച്യാര്‍ഥങ്ങള്‍ പിണങ്ങിനില്‍ക്കുമ്പോഴും ഹൃദ്യമായ അനുഭവമാണ്‌.

ഹിംസാത്മകതയുടെയും കാവ്യാത്മകതയുടെയും വൈരുധ്യപൂര്‍ണ്ണമായ ശക്തി യോജിപ്പിക്കുന്നതു പോലെത്തന്നെയാണ് മാസിയാസിന്റെയും സര്‍വാന്റിസിന്റെയും വിരുദ്ധവീക്ഷണങ്ങളെ അവതരിപ്പിക്കുന്നതും. ഡിമെട്രിയോ മാസിയാസ് പോരാളിയാണ്ആദര്‍ശങ്ങളല്ല അയാളുടെ പ്രചോദനം. മറിച്ച് ലൂയിസ് സര്‍വാന്റിസ് വിപ്ലവത്തിന്റെ ആശയങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ആദര്‍ശശാലിയാണ്. മാസിയാസിന്റെ റിബലുകള്‍ക്കിടയില്‍ ഏറ്റവും പുതുതായി എത്തിച്ചേരുന്ന അയാള്‍ ഫെഡറല്‍ സൈന്യത്തില്‍നിന്നു ഓടിപ്പോന്നവനാണ്. കൂട്ടാളികളില്‍നിന്നു വ്യത്യസ്തമായി അഭ്യസ്തവിദ്യനും സംസ്കാരസമ്പന്നനുമായ അയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും ജേണലിസ്റ്റുമായിരുന്നു. നോവലിന്റെ അവസാനമാകുമ്പോഴെക്ക് അയാള്‍ യു. എസ്സില്‍ കുടിയേറാനായി വിട്ടുപോവുന്നുണ്ട്. അഭിമുഖങ്ങളില്‍ അസുവേല സമ്മതിച്ചിട്ടില്ലെങ്കിലുംപുസ്തകത്തില്‍ നോവലിസ്റ്റിന്റെ അപരസ്വരം വലിയൊരളവു അയാളാണ്:

“നമ്മളെല്ലാം നമ്മുടെ നാടിന്റെ പുരോഗതിയോടൊപ്പം മാത്രം മുഴുവനാകുന്ന ഒരുവലിയ സാമൂഹിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്. നമ്മുടെ ജനതയുടെ പരിപാവനമായ അവകാശങ്ങളുടെ സമര്‍ത്ഥനത്തിന് വിധിയുടെ ഉപകരണങ്ങളാണ് നാം. നമ്മളൊരു നീചനായ കൊലയാളിയെ താഴെയിറക്കാനല്ല പൊരുതുന്നത്മറിച്ച് ഏകാധിപത്യത്തിനു എതിരെയാണ്. തത്വങ്ങള്‍ക്കുവേണ്ടി ആദര്‍ശങ്ങള്‍കൊണ്ടു പൊരുതുക എന്നാല്‍ അതാണ്. അതിനാണ് വിയായും നതേരയും കരാന്‍സയും പൊരുതുന്നത്. അതിനാണ് നമ്മളും പൊരുതുന്നത്.”

എന്നാല്‍ ഈ അമിത  ആദര്‍ശവല്‍ക്കരണത്തിന്റെ നാടകീയതയെ ഡിമെട്രിയോ അപ്പോള്‍ത്തന്നെ കാറ്റഴിച്ചുവിടുന്നു: “പാന്‍ക്രെസിയോരണ്ടുകുപ്പി ബിയര്‍ കൂടി കൊണ്ടുവരൂ.” ഈ അതിവൈകാരികതാവിരുദ്ധ സമീപനം നോവലിനു ‘പ്രതിലോമകരം’ എന്ന വിമര്‍ശനം നേടിക്കൊടുക്കുമെന്നു വാദമുയര്‍ന്നപ്പോള്‍ നോവലിസ്റ്റിന്റെ പ്രതികരണം തിരിച്ചായിരുന്നു: അത് പ്രതിലോമകരമല്ല. സത്യമാണ്.

3.

ഒളിപ്പോര് വിഷയമാകുന്ന കൃതികള്‍അതിവൈകാരികതാവിരുദ്ധ സമീപനത്തില്‍ എന്നപോലെ പല സാമ്യങ്ങളുമുള്ള ഹെമിങ് വെയുടെ For Whom the Bell Tolls പോലെപലപ്പോഴും പുരുഷകേന്ദ്രിതവും സ്ത്രീകഥാപാത്രങ്ങളെ പുരുഷവീക്ഷണത്തില്‍ അവതരിപ്പിക്കുന്നതുമാണ്‌ പതിവ്. ഇവിടെയും സമീപനം തീര്‍ത്തും വ്യത്യസ്തമല്ല. ഡിമെട്രിയോയുടെ ഭാര്യ പോരാളിയല്ലകുടുംബിനീവേഷത്തില്‍ ഒതുങ്ങുന്നവളുമാണ്. എന്നാല്‍ഹെമിങ് വെ നോവലിലെ ജിപ്സി സ്ത്രീ പിലാറില്‍ തുടര്‍ച്ച കണ്ടെത്താവുന്ന കഥാപാത്രമാണ് നോവലിലെ മറ്റൊരുസുപ്രധാന സ്ത്രീസാന്നിധ്യമായ ലാ പിന്റാഡായുടെത്. മെക്സിക്കന്‍ വിപ്ലവത്തില്‍ മുന്‍നിര പോര്‍മുഖത്തുതന്നെ സജീവ പങ്കാളിത്തമുണ്ടായിരുന്ന ‘Soldaderas’ എന്ന് വിളിക്കപ്പെട്ട പെണ്‍പോരാളി വിഭാഗത്തിന്റെ പതിപ്പായ ലാ പിന്റാഡാപരുക്കന്‍ പ്രകൃതക്കാരിയാണ്. ആണുങ്ങളെ വെല്ലുവിളിക്കാന്‍ കഴിവുള്ളവള്‍വെടിയുണ്ടകളെ ഭയന്നോടാത്തവള്‍തെറി പറയുകയും വന്യമായ കരുത്തോടെ കൈകുലുക്കുകയും ചെയ്യുന്നവള്‍കാലുകള്‍ കവച്ചു കുതിരയോടിക്കുന്നവള്‍മാസിയാസിനെ കളിയാക്കുകയും എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന റിവോള്‍വര്‍കൊണ്ടു യുദ്ധം ചെയുകയും ചെയ്യുന്നവള്‍. ആക്രമകാരിയായ പെണ്‍കോഴിയെന്നു അവളുടെ പേരിന് അര്‍ത്ഥമുണ്ടെന്നും മെക്സിക്കന്‍ പുരുഷാധികര സമൂഹത്തില്‍ തന്റേടത്തോടെ പൊരുതുന്ന പുത്തന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി അവര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട് എന്നും വികിപീഡിയ ലേഖനം സൂചിപ്പിക്കുന്നു. ലാ പിന്റാഡാ എന്ന സ്പാനിഷ് മൂലത്തെ War Paint എന്ന് ആംഗലവല്‍ക്കരിച്ചത് എന്തിനെന്നും തോന്നാം. എന്നാല്‍നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം മുതല്‍ ഇത് തുടര്‍ന്നുകാണുന്നു. മറ്റൊരു സ്ത്രീകഥാപാത്രംലൂയിസ് സര്‍വാന്റിസിന്റെ പ്രേരണയില്‍ മാസിയാസിന്റെ സൈന്യത്തില്‍ ചേരുന്ന കാമില എന്ന ടീനേജറാണ്. ലൂയിസുമായും ഒരുവേള ഒരു ത്രികോണ പ്രണയസംഘര്‍ഷത്തിലേക്ക് കുറഞ്ഞൊരു തോതില്‍ നയിക്കുംവിധം ഡിമെട്രിയോയുമായും പ്രണയത്തിലാണെങ്കിലും വിപ്ലവപൂര്‍വ്വ മെക്സിക്കോ സമൂഹത്തിലെ വിധേയത്വമുള്ള പെണ്‍പതിപ്പാണ്‌ അവള്‍. ലാ പിന്റാഡായുടെ നേര്‍വിപരീതംദൌര്‍ഭാഗ്യകരമായ ഒരു അസൂയാജന്യ സംഘര്‍ഷത്തില്‍ ഒടുങ്ങുന്ന ദുരന്തപാത്രവും. എവിടെയൊക്കെയോ ഹെമിങ് വെ നോവലിലെ തന്നെ മരിയയുടെ  മുന്‍ഗാമിയാണ് കാമില എന്ന് ഈ ലേഖകനു തോന്നി.

അസുവേലയുടെ വാക്കുകളില്‍ സ്വന്തം ജിഹ്വയായി അന്റോണിയോ സോലിസ് എന്ന കഥാപാത്രമാണ് വിപ്ലവത്തിന്റെ അപചയത്തെ കുറിച്ചുള്ള നോവലിലെ സുപ്രധാന നിരീക്ഷണം മുന്നോട്ടുവെക്കുന്നത്. ലൂയിസ് സര്‍വാന്റിസുമായുള്ള സംഭാഷണത്തില്‍ അയാള്‍ പറയുന്നു:

“പൂക്കള്‍ നിറഞ്ഞ ഒരു ശാദ്വലപ്രദേശമാണ് ഞാന്‍ പ്രതീക്ഷിച്ചത്പക്ഷെ എത്തിപ്പെട്ടത് ഒരു ചതുപ്പിലാണ്.”

അയാള്‍ തുടരുന്നു:

“സുഹൃത്തെചില ആളുകളും സംഭവങ്ങളുമുണ്ട് വെറും വിഷമല്ലാതെ മറ്റൊന്നുമല്ലാത്തതായി. തുള്ളി തുള്ളിയായി ആ വിഷം ആത്മാവില്‍ പ്രവേശിക്കുംഎല്ലാത്തിനെയും തീണ്ടുംനാശമാക്കും. ഉത്സാഹംപ്രതീക്ഷആദര്‍ശങ്ങള്‍സന്തോഷം... പിന്നീട് ഒന്നുംഒന്നും ബാക്കിയുണ്ടാവില്ല. ഒന്നുകില്‍ അവരെപോലെ നിങ്ങളൊരു കൊള്ളക്കാരനാകുംഅല്ലെങ്കില്‍ ഭേദിക്കാനാകാത്ത കടുത്ത താന്‍പോരിമയുമായി ചുവരുകള്‍ക്കു പിന്നിലൊളിക്കുന്നഅരങ്ങത്തുനിന്ന് നിഷ്ക്രമിച്ച ഒരാള്‍.”

വെടിവെപ്പിന്റെ പുകയും കൂരകള്‍ കത്തിയമരുന്നതിന്റെ പൊടിയും നോക്കിനില്‍ക്കുമ്പോള്‍ സോലിസ്വിപ്ലവത്തെ കുറച്ചുനേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും പിന്നീട് അപ്രത്യക്ഷമായി ഇല്ലാതാകുകയും ചെയ്യുന്ന മേഘത്തോട് ഉപമിക്കുന്നു. നോവലിന്റെ ഏതാണ്ട് ഒടുവിലൊരിടത്ത്ഉന്നയിക്കപ്പെടുന്ന ചോദ്യം പ്രസക്തമാണ്‌:

“അപ്പോള്‍ ഡിമെട്രിയോഇനിയും നിങ്ങളെന്തിനു വേണ്ടിയാണു പൊരുതുന്നത്?

 ആഖ്യാതാവ് വ്യക്തമാക്കുന്നു:

 “ഡിമെട്രിയോ ഊറിച്ചിരിച്ചുകൊണ്ട്അശ്രദ്ധമായി ഒരു കല്ലെടുക്കുന്നുഎന്നിട്ടത് നീര്‍ച്ചാട്ടത്തിന്റെ അടിയിലേക്ക് എറിയുന്നു. അയാള്‍ ഗര്‍ത്തത്തിലേക്ക് നോക്കി ചിന്താമൂകനായി നില്‍ക്കുന്നുഎന്നിട്ട് പറയുന്നു‘ആ കല്ല്‌ നോക്കൂഅതെങ്ങനെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന്...’”

ഹിംസാത്മകതയുടെ ചാക്രികതയില്‍ പെട്ടുപോയി യഥാര്‍ത്ഥലക്ഷ്യം കാഴ്ചയില്‍നിന്നുതന്നെ മറഞ്ഞുപോകുന്ന കഥാപാത്രങ്ങളിലൂടെ കൂടുതല്‍ വലിയ അസ്തിത്വ പ്രശ്നങ്ങളെയാണ് അസുവേല പ്രതിഫലിപ്പിച്ചത്: അടിസ്ഥാനപരമായി അസന്തുലിതമായ, ദുഷിച്ചുപോയ ലോകത്തില്‍  മാനുഷികമായ ആദര്‍ശ പരതയുടെയും പോരാട്ടത്തിന്റെയും വ്യര്‍ത്ഥതനൈരാശ്യത്തിന്റെ അനിവാര്യത എന്നിവയാണ്  നോവല്‍ ആവിഷ്കരിച്ചത്. അസുവേലയുടെ യഥാതഥത്വം (social realism) വിപ്ലവസ്വപ്നങ്ങളുടെ അസംബന്ധത്തെ ദൈനംദിന അനുഭവത്തിന്റെതന്നെ ബാക്കിപത്രമായി അവതരിപ്പിച്ചു. രേഖീയവും താരതമ്യേന ഋജുവുമായ ആഖ്യാന ശൈലിപാളിപ്പോകുന്ന ആദര്‍ശപരതയുടെയും വിപ്ലവലക്ഷ്യത്തിന്റെയും അസംബന്ധം  കഥാപാത്രങ്ങളില്‍ സൃഷ്ടിക്കുന്ന ശൈഥില്യത്തെയും ദേശം നിപതിക്കുന്ന അരാജകത്വത്തെയും വിപരീതത്തില്‍ പൊലിപ്പിക്കുന്നു.

4. കൊമാലയിലെ മനുഷ്യര്‍  

മരണശയ്യയില്‍ അമ്മ ഡോലോരെസ് പ്രേസിയാദോക്ക് നല്‍കിയ വാക്കുപാലിക്കാന്‍ പ്രേതഭൂമിയായ കൊമാല പട്ടണത്തിലേക്ക് പിതാവ് പെദ്രോ പരാമോയെ തേടി ഹുവാന്‍ പ്രേസിയാദോ യാത്ര തിരിക്കുന്നതോടെയാണ് ഹുവാന്‍ റുള്‍ഫോയുടെ നോവല്‍ ആരംഭിക്കുന്നത്. ഡോലോരെസിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ ജീവന്‍ തുടിച്ചുനിന്ന പട്ടണമായിരുന്ന കൊമാല ഇന്ന് മരിച്ചവരുടെ മര്‍മ്മരങ്ങള്‍ മാത്രമുള്ള വിജനപ്രദേശമാണെന്ന്  പ്രസിയാദോ കണ്ടെത്തുന്നു. ജീവിതവും മൃതിയും പരസ്പരം അതിരിത്തികള്‍ ഭേദിക്കുന്ന/ പങ്കിടുന്ന പ്രമേയത്തിലേക്കുള്ള ആദ്യ സ്പര്‍ശമാണ് അത്. ഹുവാന്‍ കണ്ടെത്തുന്ന ഒട്ടേറെ പ്രേതരൂപികള്‍ പട്ടണത്തിന്റെ ദുരന്ത ചരിത്രത്തിലേക്കും അയാളുടെ പിതാവിന്റെ അധീശത്ത്വപ്രകൃതത്തിലേക്കും വെളിച്ചം വീശും. ആദ്യം കണ്ടുമുട്ടുന്ന അബൂന്ദിയോ മാര്‍ടിനസ് എന്ന, കോവര്‍കഴുതയെ മേയ്ക്കുന്നയാള്‍ പെദ്രോ പരാമോയുടെ എണ്ണമറ്റ ജാരസന്തതികളില്‍ ഒരാളാണെന്ന്  പിന്നീടാണ് മനസ്സിലാകുക.

“ആ പട്ടണം ഭൂമിയുടെ കനലുകള്‍ക്ക് മുകളിലാണ് ഇരിക്കുന്നത്നരകത്തിന്റെ വായക്ക് തൊട്ട്. അവിടത്തുകാര്‍ മരിച്ചു നരകത്തിലെത്തുമ്പോള്‍അവര്‍ കരിമ്പടം തേടി തിരികെ വരാറുണ്ടത്രേ.”

അബൂന്ദിയോക്ക് ഇതിവൃത്തപ്രധാനമായ ദൌത്യവും നോവലിസ്റ്റ് നല്‍കുന്നുണ്ട്: ദരിദ്രനും പരാജിതനുമായ അയാളാണ്, അന്തിമമായിപെദ്രോയുടെ വിധി നിര്‍ണ്ണയിക്കുക. ആ ഹിംസയിലൂടെയാണ് പെദ്രോയുടെ അധീശത്തം അവസാനിക്കുക. ജാരസന്തതിയുടെ ഗതിമുട്ടിയ നൈരാശ്യത്തോടൊപ്പം പട്ടണത്തെ ഗ്രസിക്കുന്ന ഹിംസയുടെ ചാക്രികതയുടെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമാണ്‌ അയാള്‍. പ്രസിയാദോ കണ്ടുമുട്ടുന്ന എദുവിഗസ് ദിയാദ എന്ന സ്ത്രീ അയാള്‍ക്കുവേണ്ടി ഒരുക്കാനൊന്നും അവര്‍ക്ക് സമയം കിട്ടിയില്ലെന്ന് പരിഭവം പറയും. ഒരാഴ്ച മുമ്പ് മരിച്ച പ്രസിയാദോയുടെ അമ്മ ഇപ്പോള്‍ അറിയിച്ചേയുള്ളൂ അയാളുടെ വരവിനെ കുറിച്ച് എന്നാണ് അവരുടെ വിശദീകരണം. വാസ്തവത്തില്‍, ലാറ്റിന്‍ അമേരിക്കന്‍ നോവല്‍ സാഹിത്യത്തില്‍  ഘടനാപരമായി മുമ്പില്ലാത്ത വ്യതിയാനത്തോടൊപ്പം ദുരൂഹ സ്വരങ്ങളുടെയും സാന്നിധ്യങ്ങളുടെയും ഭൂമികയെന്ന കൊമാല അനുഭവം ഇവിടെ തുടങ്ങുകയാണ്.  പാത്രസൃഷ്ടിയില്‍ അബൂന്ദിയോയോട് അടുത്തുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം പെദ്രോ പരാമോയുടെ വീട്ടുവേലക്കാരിയായിരുന്ന ഡാമിയാനാ സിസ്നേരോ ആണ്. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ഇടയിലെ ഒരു പാലമായ ഡാമിയാനാ, കൊമാലയില്‍ കഴിയുന്ന കാലം മുഴുവന്‍ ഹുവാന്‍ പ്രസിയാദോയുടെ വഴികാട്ടിയാണ്. മരിച്ചുപോയവരുടെ സാന്നിധ്യമെന്ന പ്രമേയം കൃത്യമായും കാണാവുന്ന മറ്റൊരു കഥാപാത്രം യാചകിയായ ഡോരോതിയ എന്ന, അനപത്യദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. ഹുവാന്‍ പ്രസിയാദോയുമായി കുഴിമാടം പങ്കിടുകയും പട്ടണത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും അയാളോട് സംസാരിക്കുകയും ചെയ്യുന്നവള്‍. കൊമാലയിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതീകമായ ഡോരോതിയമരണത്തിനുപോലും ശാന്തമാക്കാനാകാത്ത ഓര്‍മ്മകളുടെ വേട്ടയാടല്‍ അനുഭവിക്കുന്നു.

ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന, നോവലില്‍ ഏറ്റവും രേഖീയവും സുതാര്യവുമായ ആഖ്യാനമുള്ള ഏക ഭാഗവുമായ കഥഭാഗത്ത്, പെദ്രോ പരാമോ അധികാരത്തിലേക്ക് ഉയര്‍ന്നതെങ്ങനെ എന്നു നിരീക്ഷിക്കപ്പെടുന്നു. പെദ്രോയോടുള്ള വിധേയത്വത്തിന്റെയും കാര്യപ്രാപ്തിയുടെയും പ്രയോഗികതയുടെയും മാതൃകയും അയാളുടെ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും വലങ്കയ്യുമായ, ഒടുവില്‍ വിപ്ലവകാരികളുടെ കൈകളാല്‍ കൊല്ലപ്പെടുകയെന്ന വിധി പേറുന്നകാര്യസ്ഥന്‍ ഫുള്‍ഗോര്‍ സെദാനോയോടൊപ്പം ക്രൂരമായ വെട്ടിപ്പിടുത്തങ്ങളിലൂടെ വികസിപ്പിച്ച ഭൂമിയും അധികാരപ്രയോഗത്തിന്റെ ഭാഗമായി നടത്തിയ നിര്‍ബന്ധിത വിവാഹങ്ങളും അയാളുടെ ജന്മിത്ത ക്രൂരത, ആണ്‍പോരിമഅധികാരപ്രമത്തത തുടങ്ങിയവ വെളിപ്പെടുത്തുന്നു. അത്തരമൊരു ചതിയിലൂടെ, ഭൂസ്വത്തില്‍ കണ്ണുവെച്ചു നടത്തിയ വിവാഹത്തിന്റെ ഇരയായിരുന്നു, ലക്ഷ്യം നേടിയ ഉടന്‍ അയാള്‍ ഉപേക്ഷിച്ച ഡോലോരെസ്. സ്വയം വേദനകളുടെ ഒരാള്‍രൂപമായി മാറുന്ന ഡോലോരെസ് പെദ്രോയുടെ അധികാരപ്രയോഗ ഇരകളുടെ പ്രതീകവും ആയിത്തീരുന്നു. നഷ്ടസ്വപ്നങ്ങളെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെയും പിന്തുടരുകയെന്ന നോവലിന്റെ ഭാവം ആരംഭിക്കുന്നതും അവരിലാണ്‌. അതാണ് അവര്‍ക്ക് അയാളോടുള്ള വെറുപ്പിനും നീതിതേടിയുള്ള ആ ദൗത്യമേല്‍പ്പിക്കലിനും ഇടയാക്കുക.

അയാളെക്കൊണ്ട് വിലയൊടുക്കിക്കണംഎന്റെ മോനെഈ വര്‍ഷങ്ങളത്രയും നമ്മളെ അയാളുടെ മനസ്സില്‍നിന്ന് അകറ്റിവെച്ചതിന്.”

ഭൂതകാലത്തിനും വര്‍ത്തമാന കാലത്തിനുമിടയില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനം ‘ഗ്രീക്ക് കോറസ് പോലെ (F. Sdrigotti) മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും സ്വരങ്ങളുടെ സങ്കലനമാണ്. പെദ്രോക്ക് സുസാന സാന്‍ ഹുവാനിനോടുണ്ടായിരുന്ന തിരികെ കിട്ടാതെ പോയ പ്രണയം അയാളില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ പട്ടണവാസികളോടുള്ള ക്രൂരമായ ചതിപ്രയോഗങ്ങളും അനീതികളും ഒടുവില്‍ പട്ടണത്തിന്റെ നാശവുമായി പരിണമിക്കുകയായിരുന്നു. സ്വയം പീഡിതയും കലങ്ങിയ മനോനിലയുള്ളവളുമായ സുസാന, ഒരേസമയം പെദ്രോയുടെ അപ്രാപ്യസങ്കല്‍പ്പവും ഒപ്പം കൊമാലയുടെ ആത്മീയവൈകാരിക ജീര്‍ണ്ണതയുടെ പ്രതീകവുമാണ്. ദുരന്ത പാത്രവും സ്വന്തം ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടവളും. സുസാനയുടെ അന്ത്യം പെദ്രോയുടെയും പട്ടണത്തിന്റെ തന്നെയും അന്തിമവിധിയെ പ്രതിഫലിപ്പിക്കുന്നു.

5.

നോവല്‍ മുന്നോട്ടുപോകുമ്പോള്‍ നമുക്ക് തിരിച്ചറിയനാകുന്നുഹുവാന്‍ തന്നെയും മരിച്ചുപോയവന്‍ ആണെന്നും കൊമാലയിലേക്കുള്ള അയാളുടെ യാത്ര സ്വന്തം വേരുതെടി എന്നപോലെത്തന്നെ മരണാനന്തര ലോകത്തേക്കുള്ള യാത്രയുമാണ് എന്നും.

“മര്‍മ്മരങ്ങള്‍ എന്നെ കൊന്നു. ഞാനെന്റെ ഭയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ അത് വര്‍ദ്ധിച്ചുവന്നുഒടുവില്‍ എനിക്കത് ഇനിയും സഹിക്കാനാകില്ല എന്നായി.”

ഏതാണ്ട് നോവലിന്റെ പകുതിയോടെ സംഭവിക്കുന്ന ഈ വെളിപ്പെടുത്തലിനു ശേഷവും കൂടുതല്‍ സ്വരങ്ങള്‍ കേള്‍ക്കാവുന്നത് തുടരുന്നു:

“ഈ പട്ടണം പ്രതിധ്വനികള്‍ കൊണ്ട് നിറഞ്ഞതാണ്‌. അവര്‍ ചുമരുകള്‍ക്കു പിറകിലോഉരുളന്‍കല്ലുകള്‍ക്ക് താഴെയോ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന പോലെയാണത്. നടക്കുമ്പോള്‍ നിങ്ങള്‍ക്കു പിറകില്‍നിങ്ങളുടെ ചവിട്ടടികളില്‍ ചവിട്ടി ആരോ ഉണ്ടെന്നു നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ക്ക് മര്‍മ്മരം കേള്‍ക്കാം. ആളുകള്‍ ചിരിക്കുന്നതും. തീര്‍ന്നുപോയ പോലുള്ള ചിരി. വര്‍ഷങ്ങളായി ക്ഷയിച്ചുപോയ സ്വരങ്ങള്‍.”

ഓര്‍മ്മകളും സ്വപ്നങ്ങളും അപരലോകത്തു നിന്നുള്ള സ്വരങ്ങളും ഇടതിങ്ങാന്‍ തുടങ്ങുന്നതോടെ ഒരു പട്ടണത്തിന്റെയും വ്യക്തിയുടെയും ചിത്രം തെളിഞ്ഞു വരുന്നു: കുറ്റബോധംആസക്തിചരിത്രത്തിന്റെ ഭാരം എന്നിവകൊണ്ട് മഥിതനായ ഒരാളുടെ ചിത്രം. എന്നാല്‍ഗുണാത്മക പ്രഭാവങ്ങള്‍ ഒന്നുമില്ലാത്ത പെദ്രോയെ വിധികല്‍പ്പനാ ഭാവത്തില്‍ ആരും വായിക്കേണ്ടതില്ലെന്ന് നിഷ്ടയുള്ള പോലെ സുസാനയെ കുറിച്ചുള്ള അയാളുടെ ഓര്‍മ്മകള്‍ നോവലിസ്റ്റ് വിവരിക്കുന്നു:

“അയാള്‍ കരുതിയിരുന്നു അയാള്‍ക്കവളെ അറിയാമെന്ന്. പക്ഷെ അതില്ലെന്നു അയാള്‍ തിരിച്ചറിഞ്ഞപ്പോഴുംഅവളാണ് ഈ ഭൂമിയില്‍ അയാള്‍ ഏറ്റവും സ്നേഹിച്ച വ്യക്തി എന്നറിഞ്ഞാല്‍ പോരായിരുന്നോഒപ്പം – ഇതാണ് ഏറ്റവും പ്രധാനം – അവള്‍ കാരണം അയാള്‍ മറ്റെല്ലാ ഓര്‍മ്മകളെയും മായ്ച്ചുകളയുന്ന ഒരു സങ്കല്‍പ്പവുമായി ഈ ഭൂമിയെ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുപോകും.

പക്ഷെ സുസാനാ സാന്‍ ഹുവാന്‍ ഏതു ലോകത്താണ് ജീവിച്ചിരുന്നത്അതായിരുന്നു പെദ്രോ പരമോ ഒരിക്കലും അറിയാന്‍ ഇടയില്ലാത്ത കാര്യങ്ങളില്‍ ഒന്ന്.”

സ്വതേ ദുര്‍ബ്ബലനും പട്ടണത്തിന്റെ ജീര്‍ണ്ണതയില്‍ ഇടപെടാന്‍ കഴിയാത്തതിന്റെ കുറ്റബോധം ഉള്ളില്‍പേറുന്നവനുമായ ഫാദര്‍ റന്റെറിയയുടെ പരാജയം സഭയുടെതന്നെ പരാജയമാണ്. കൊമാലയില്‍ ജീവിച്ചിരിക്കുന്നവരുടെ പ്രതിനിധാനങ്ങളായി വരുന്ന സഹോദരങ്ങളായ ഡോനിസും സഹോദരിയും അവിശുദ്ധ രതി (incest) ബന്ധം വെച്ചുപുലര്‍ത്തുന്നത്കൊമാലയെ ചൂഴ്ന്നുനില്‍ക്കുന്ന സാമൂഹിക നൈതികതടെയും ധാര്‍മ്മികതയുടെയും പരിപൂര്‍ണ്ണ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പാപബോധം പേറി ജീവിക്കുമ്പോള്‍ എണ്ണത്തില്‍ കൂടുതലും അപരലോകത്ത് നിന്നുള്ളവര്‍ ആയിരിക്കുന്നതിന്റെ ചകിതാവസ്ഥയെ കുറിച്ച് അവര്‍ നിരീക്ഷിക്കുന്നുണ്ട്:

“ഇവിടത്തെ രാത്രികള്‍ നിറയെ പ്രേതങ്ങളാണ്. തെരുവിലൂടെ നടക്കുന്ന എല്ലാ ആത്മാക്കളെയും നിങ്ങള്‍ കാണണം.  ഇരുട്ടാവുന്നതും അവര്‍ വന്നുതുടങ്ങും. ആര്‍ക്കും അവരെ കാണാന്‍ ഇഷ്ടമല്ല. അവരത്രയ്ക്ക് കൂടുതലുണ്ട്ഞങ്ങള്‍ അത്രയും കുറവുംഅതുകൊണ്ട് ഞങ്ങള്‍ അവരെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിഅവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്നതുപോലും നിര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഇനിയും ചെലവിടാനും മാത്രം പ്രാര്‍ത്ഥനകള്‍ ഇല്ല.”

6. ‘അധസ്ഥിതരും 'പെദ്രോപരാമോ'യും

മെക്സിക്കന്‍ വിപ്ലവം വിഭാവനംചെയ്ത പരിവര്‍ത്തനങ്ങളും സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വിടവ് ആദ്യനാളുകള്‍ തൊട്ടേ നിശിതമായി നിരീക്ഷിച്ച നോവലായിരുന്നുമുകളില്‍ സൂചിപ്പിച്ചപോലെഅസുവേലയുടെ കൃതി. ആദ്യകാല പ്രതീക്ഷകളുടെ അപചയം ഹൃദയാലുവായ എഴുത്തുകാരനില്‍ സൃഷ്ടിച്ച ആഴമേറിയ നൈരാശ്യമാണ് പുസ്തകത്തിന്റെ സ്വരത്തെ രൂപപ്പെടുത്തിയത്. 

ഒരര്‍ത്ഥത്തില്‍ അസുവേല അവസാനിപ്പിച്ചിടത്താണ് ഹുവാന്‍ റുള്‍ഫോ തുടങ്ങിയത് എന്നുപറയാം. അസുവേല ഭയപ്പെട്ട ആ പരിണതികളെ പ്രതിഫലിപ്പിച്ച റുള്‍ഫോവിപ്ലവത്തിന്റെ തൊട്ടുപിറകിലെ മെക്സിക്കന്‍ അനുഭവങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ക്കപ്പുറം അധികാരത്തിന്റെയും ഹിംസാത്മകതയുടെയും ആത്മീയവും അസ്തിത്വപരവുമായ പരിണതികളിലാണ് നങ്കൂരമിട്ടത്. മൃതഭൂമിയായ കൊമാലയെന്ന പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍വിപ്ലവത്തിന്റെ പരാജയം മെക്സിക്കന്‍ ഗ്രാമീണജീവിതത്തില്‍ വരുത്തിയ തീരാദുരന്തങ്ങള്‍ ചിത്രീകരിച്ചു. വിപ്ലവം എന്തിനെയൊക്കെ അവസാനിപ്പിക്കാനാണോ വിഭാവനം ചെയ്യപ്പെട്ടത്അതേ എകാധിപത്യത്തിന്റെയും പുരുഷാധികാര പ്രമത്തദയുടെയും പ്രതീകം തന്നെയാണ് സര്‍വ്വാധികാരസ്ഥനായനോവലിന്റെ ടൈറ്റില്‍ കഥാപാത്രമായ ഭൂപ്രഭു. സ്വന്തം മരണത്തിനു ശേഷവും അയാള്‍ കൊമാലയെ ആവേശിക്കുന്നു. വിഭാവനം ചെയ്യപ്പെട്ട പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിനു പകരം കൊമാലയെ ഊഷരവും ഭൂതാവിഷ്ടവുമായ ഒരിടമായി വിട്ടുവെക്കുകയാണ് വിപ്ലവം ചെയ്തത്. ദുര്‍വ്വിധികളുടെ ഭൂതകാലത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഇടം. അറുപതുകളിലെ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസത്തിനു തുടക്കമിടും വിധം നോവലില്‍ ഉപയോഗിക്കപ്പെട്ട മാജിക്കല്‍ റിയലിസത്തിന്റെ സമൃദ്ധമായ പ്രയോഗത്തിലൂടെ ജീവിതത്തിനും മൃത്യുവിനും ഇടയിലെ അതിരുകള്‍ നേര്‍ത്തു പോകുന്ന ആഖ്യാനത്തില്‍നാടിന്റെ ഭൗതിക അപചയം ആത്മീയ ശൂന്യതയുടെ പ്രതീകം തന്നെയായിത്തീരുന്നു. കൊമാല പ്രതീക്ഷാരാഹിത്യത്തിന്റെ രൂപകമാവുമ്പോള്‍ഒരിക്കല്‍ ജീവിതം തുടിച്ചുനിന്ന ഇടത്തിന്റെ ഓര്‍മ്മകളുമായി ജീവിതത്തിനും മൃത്യുവിനും ഇടയില്‍ ഇടറിനീങ്ങുന്ന പട്ടണത്തിലെ അന്തേവാസികള്‍ നൈരാശ്യത്തിന്റെ ചാക്രികതയില്‍പഴയ അനീതികളുടെ അവിരാമമായ തുടര്‍ച്ചയില്‍ വട്ടംചുറ്റുന്നു. നോവലില്‍ ഒരു പശ്ചാത്തലം മാത്രമല്ലാതകുന്ന കൊമാലവിപ്ലവാനന്തര മെക്സിക്കോയുടെ മനശാസ്ത്രപരവുംധാര്‍മ്മികവുമായ അപചയത്തിന്റെയും രൂപകം കൂടിയാണ്. നോവലില്‍ വിപ്ലവത്തിന്റെ സ്വാധീനം നേരിട്ടുള്ള ഒരു സന്ദര്‍ഭം എന്ന നിലക്കല്ലമറിച്ച് പഴയ ഒരോര്‍മ്മ എന്ന നിലയിലാണ്. കൊമാലയുടെ ഭൂമികയെ ഊഷരവും ജനതയെ ആത്മീയമായി മൃതവുമാക്കിയ ഒന്ന്.

 ഓര്‍മ്മകുറ്റബോധംവിമോചനം എന്നീ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്ന നോവല്‍ അടിയന്തിര രാഷ്ട്രീയപ്രമേയത്തിനപ്പുറം പോവുകയും മിത്തിന്റെയുംസാര്‍വ്വലൌകികമായ മാനുഷിക ദുരന്തത്തിന്റെയും (human tragedy) തലങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. ‘അണ്ടര്‍ഡോഗ്സില്‍’ സോഷ്യല്‍ റിയലിസത്തിന്റെ ശൈലിയില്‍ സമീപിക്കപ്പെടുന്ന ഭൂമികയെ ആലിഗറിയുടെയും അസ്തിത്വവാദ സമീപനങ്ങളുടെയും ശൈലിയിലാണ് റുള്‍ഫോ സമീപിക്കുന്നത്. നോവലിന്റെ ഒട്ടും രേഖീയമല്ലാത്ത ശിഥിലമായ ഘടനകൊമാലയുടെ ഭൂമികയുടെ പ്രാകൃതമായ സ്ഥലകാല വിഘടനത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂതവും വര്‍ത്തമാനവും, ജീവിതവും മൃതിയും വേര്‍തിരിച്ചരിയാനാകാത്ത വിധം ഒരുമിക്കുന്ന ഒരു ‘ഇടയിട’ത്തിലാണ് (liminal space) കൊമാല ഇടംപിടിക്കുന്നത്. ഈ ആഖ്യാന ശൈഥില്യം കഥാപാത്രങ്ങളുടെ, പ്രത്യേകിച്ചും പെദ്രോ പരാമോയുടെയും ഹുവാന്‍ പ്രസിയാദോയുടെയും, മനശാസ്ത്രപരമായ വിഘടനത്തിന്റെ പ്രതിഫലനമാണ്. ഓര്‍മ്മകളുടെ നിയതത്വമില്ലായ്മയെയും അത് പ്രതിഫലിപ്പിക്കുന്നു. ഭൂതകാലം ഓര്‍മ്മകളായും മഹദ് സ്വപ്‌നങ്ങളുടെ മൃതശേഷിപ്പുകള്‍ ദുസ്വപ്ന പ്രത്യക്ഷങ്ങളായും വേട്ടയാടുന്ന വര്‍ത്തമാനത്തെ നേരിടാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ശൈലിയാണ് പെദ്രോ പരാമോയുടെ ആഖ്യാനകേന്ദ്രത്തിലെ ചാക്രികവും സ്വപ്നസമാനവുമായ ശിഥിലഘടന എന്നര്‍ത്ഥം. കൊമാല അശാന്ത സാന്നിധ്യങ്ങളുടെ പുരാണപ്രോക്തമായ ശുദ്ധീകരണസ്ഥലി (purgatory) ആണ്; ഹുവാന്‍ പ്രേസിയാദോയുടെ ‘പിതാവിനെ തേടല്‍’ (quest for the father figure) അയാളുടെ സ്വത്വാന്വേഷണവും. അത് അയാളുടെ മരണത്തില്‍ കലാശിക്കുന്നത്, ജീര്‍ണ്ണമായ ലോകത്ത് ആത്യന്തികമായ, രക്ഷപ്പെടാനാകാത്ത അപചയമെന്ന കൊമാല പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠത്തെ പൂര്‍ത്തീകരിക്കുന്നു. അസുവേലയുടെ കഥാപാത്രങ്ങള്‍ വിപ്ലവത്തിന്റെ തൊട്ടുപിറകെ സംഭവിച്ച രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിലയുറപ്പിച്ചപ്പോള്‍, റുള്‍ഫോ കഥാപാത്രങ്ങള്‍ കൂടുതല്‍ പ്രതീകാത്മക സ്വഭാവങ്ങള്‍ ഉള്ളവരാണ്: ആഴമേറിയ അസ്തിത്വആത്മീയ പ്രതിസന്ധികളില്‍ ഉഴറുന്നവരാണ് അവര്‍. ചരിത്രം നേരിട്ട് വേട്ടയാടുന്ന ദുരന്തമാണ് അസുവേലയുടെ തട്ടകമെങ്കില്‍, റുള്‍ഫോയുടെ കഥാപാത്രങ്ങള്‍ ആ ‘പര്‍ഗേറ്ററി’യില്‍ ഭൂതകാലത്തിന്റെ പ്രേതസാന്നിധ്യങ്ങളോടൊപ്പം അനന്തമായ കറങ്ങിത്തിരിയലിലാണ്. പുത്തന്‍ ബൂര്‍ഷ്വാസിയുടെ പരാജയപ്പെട്ട സാമ്പത്തിക പരിഷ്കരണങ്ങളുടെ ആവിഷ്കാരമായ സാമൂഹിക നോവല്‍, പിതൃ-പുത്ര ദുരന്തമെന്ന ഈഡിപ്പല്‍ സംഘര്‍ഷത്തിന്റെ ആലിഗറി എന്നൊക്കെയുള്ള സാമൂഹിക, മനോവിജ്ഞാനീയ വായനകള്‍ ഒട്ടേറെ നോവലിനെ കുറിച്ച് വന്നിട്ടുണ്ടെങ്കിലും, ‘മരിച്ചുപോയവരുടെ നോവലിസ്റ്റ് എന്ന ലാങ്ഫോര്‍ഡിന്റെ (Walter M. Langford) നിരീക്ഷണത്തോട് ചേര്‍ന്നുപോകുമ്പോഴാണ് അവയൊക്കെയും കൂടുതല്‍ സംഗതമാകുന്നത്. 

പ്രധാന അവലംബങ്ങള്‍:

1.     Mexico in Its Novels’ by John S. Brushwood, University of Texas Press, 2014

രണ്ടു ലേഖനങ്ങള്‍ - ‘The Gradual Tempest’ Page 173-189

                              ‘The Novel of Time and Being’ Page 31-34

2.     ‘The Mexican Novel Comes of Age’ by Walter M. Langford, University of Notre Dame Press, London, 1972

മൂന്നു ലേഖനങ്ങള്‍ - ‘Mariano Azuela: A Break with the Past’ Pages: 14-33

                              ‘The Novels of Mexican Revolution’ Pages: 34-51 

                              ‘Juan Rulfo, Novelist of the Dead’ Pages: 88-102

3.     And Then There Was Pedro Páramo’, by Fernando Sdrigotti, The London Magazine, https://thelondonmagazine.org/91241-2/, Accessed 09.09.2024

4.     ‘Juan Perez Rulfo’s Pedro Páramo: A Microcosm of the Mexican

Revolution’s Aftermath’, Mark Anthony G. Moyano, Research Journal of Language, Literature and Humanities, Vol. 8(2), 9-11, May (2021).