സ്വപ്നങ്ങളുടെ മുക്കുവര്‍
Come, follw
me, I will make you fishers of men – Mathew – 4 : 19
ഒന്നുരണ്ടു
പതിറ്റാണ്ടുകളായി ലോക
സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള
ഏറ്റവും ശുഭോദര്‍ക്കമായ ഒരു
കാര്യം ആഫ്രിക്കന്‍ നോവല്‍
സാഹിത്യ രംഗത്തുണ്ടായിട്ടുള്ള
ഉണര്‍വ്വാണ് എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചിമാന്‍ഡാ
എന്‍ഗോസി അദീചി,
നോവിയോലെറ്റ്
ബുലാവായോ,
തേജോ
കൂലെ, അലൈന്‍
മബാംങ്കൂ,
തായെ
സലാസി, ഡീനോ
മങ്കേസ് തു തുടങ്ങിയ ആഫ്രിക്കയില്‍
ജനിച്ചു പാശ്ചാത്യ
വിദ്യാഭ്യാസത്തിന്റെയും
സംസ്കൃതിയുടെയും നേട്ടങ്ങള്‍
സ്വായത്തമാക്കിയ യുവ എഴുത്തുകാരുടെ
ഒരു നിര രംഗം കയ്യടക്കിയത്
വായനക്കാരെ മുഗ്ദ്ധരാക്കിയ
രചനകളിലൂടെയാണ്.
ഈ നിരയില്‍
ഏറ്റവും ശക്തമായ ഒരു പുത്തന്‍
സാന്നിധ്യമാണ് യുവ നൈജീരിയന്‍
എഴുത്തുകാരന്‍ ചിഗോസി ഒബിയാമ.
തന്റെ
പ്രഥമ നോവലായ 'ദി
ഫിഷര്‍മെന്‍'
എന്ന
കൃതിയിലൂടെത്തന്നെ നൈജീരിയന്‍
സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ
പിന്‍ഗാമി എന്ന് പോലും നിരൂപക
പ്രശംസ നേടിയെടുക്കാന്‍
ഒബിയാമക്ക് സാധിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ
ബുക്കര്‍ പുരസ്കാര പരിഗണനയില്‍
അവസാന ഘട്ടം വരെയെത്തുകയുണ്ടായി
'മുക്കുവര്‍'.
അറുപതുകളിലെയും
എഴുപതുകളിലെയും ഒരു പരിധിയുമില്ലാത്ത
വയലന്‍സിന്റെയും കുടിപ്പകകളുടെയും
രാഷ്ട്രീയ കാലുഷ്യങ്ങളുടെയുമായ
ജമൈക്കന്‍ തെരുവുകളുടെ
പശ്ചാത്തലത്തില്‍ റഗ്ഗെ
രാജാവ് ബോബ് മാര്‍ലിയുടെ
നേരെ നടന്ന വധശ്രമത്തിന്റെയും
പരിണതികളുടെയും കഥ പറയുന്ന,
പുരസ്കാരജേതാവായ
മാര്‍ലന്‍ ജെയിംസിന്റെ 'എ
ബ്രീഫ് ഹിസ്റ്ററി ഓഫ് സെവെന്‍
കില്ലിംഗ്സ്';
ബ്രിട്ടനില്‍
നിയമവിരുദ്ധമായി കുടിയേറുന്ന
തൊഴിലന്വേഷകരുടെ വലിഞ്ഞു
മുറുകുന്ന ജീവിതം ആവിഷ്കരിക്കുന്ന,
ശക്തമായ
ഇന്ത്യന്‍ പശ്ചാത്തലമുള്ള
സഞ്ജീവ് സുഹോത്തയുടെ 'ദി
ഇയര്‍ ഓഫ് ദി റണ്‍അവെയ്സ് '
എന്നിവയെ
അപേക്ഷിച്ചു ഏറ്റവും ഭാവതീവ്രവും
ആര്‍ദ്രവുമായ വായനാനുഭവം
ഒബിയാമയുടെ കൃതിയാണെന്നാണ്
ലേഖകന്റെ അനുഭവം.
കായേന്‍
- ആബേല്‍
ഇതിഹാസത്തിന്റെ നിഴല്‍.
പശ്ചിമ
നൈജീരിയയിലെ ഒരു ചെറു പട്ടണമായ
അകുറേയില്‍ മധ്യ വര്‍ഗ്ഗ
വിഭാഗമായ അഗ് വു കുടുംബത്തിലെ
പതിനാലിനും ഒമ്പതിനും ഇടയില്‍
പ്രായമുള്ള ഇകേന,
ബോയെ,
ഒബേംബെ,
ബെന്യാമിന്‍
എന്നീ സഹോദരങ്ങളുടെ കൗമാര
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍
അരങ്ങേറുന്ന ഒരു കായേന്‍ -
ആബേല്‍
ഇതിഹാസമാതൃകയിലാണ് തൊണ്ണൂറുകളുടെയും
പുതിയ നൂറ്റാണ്ടാദ്യത്തിന്റെയും
കാല ഗണനയില്‍ മുതിര്‍ന്നു
വരവിന്റെ കഥയായി (coming-of-the-age)
നോവല്‍
ഇതള്‍ വിടര്‍ത്തുന്നത്. ........
തുടര്‍ വായനയ്ക്ക്:
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 202-209)
To purchase, contact
ph.no: 8086126024