Featured Post

Showing posts with label Nigeria. Show all posts
Showing posts with label Nigeria. Show all posts

Saturday, May 10, 2025

The Secret Lives of Baba Segi's Wives by Lola Shoneyin

 


അനേകം ഗോത്രീയവിശ്വാസസാംസ്കാരിക വിഭാഗങ്ങളുടെ സാന്നിധ്യമുള്ള നൈജീരിയന്‍ സാഹിത്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത് പ്രധാനമായും ക്രിസ്തുമതം പിന്തുടരുന്ന ഇബോ ധാരയും ക്രിസ്തുമതവും ഇസ്ലാമും ഒപ്പം പരമ്പരാഗത (പാഗന്‍വിശ്വാസവും സമ്മേളിക്കുന്ന യൊറൂബ ധാരയും സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരുടെതാണ്ചിനുവ അച്ചബെചിമമാന്‍ഡാ അദീചിക്രിസ് അബാനിഫ്ലോറ എന്‍വാപ്പാഒകെ എന്‍ദിബെതുടങ്ങിയ മുന്‍ തലമുറയിലും പുതു തലമുറയിലും പെട്ട സ്ഥിതപ്രജ്ഞരായ എഴുത്തുകാരില്‍ പലരും ഇബോ വംശീയാനുഭവങ്ങളുടെയും സംസ്കൃതിയുടെയും ഊര്‍ജ്ജം ഉള്‍കൊള്ളുമ്പോള്‍ , വോള്‍ സോയിങ്കആമോസ് ടുടുവോലമഷൂദ് അബിയോലതേജു കോല്‍ , ഹെലെന്‍ ഒയെയേമിസെഫി അത്തതായേ സലാസി തുടങ്ങിയവരില്‍ യൊറൂബ ധാരയുടെ സ്വാധീനവും പ്രകടമാണ്ബെന്‍ ഓക്രിചിഗോസി ഒബിയാമ തുടങ്ങിയവരില്‍ ഇരു സ്വാധീനങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്യൊറൂബ സംസ്കൃതിയുടെ പ്രത്യേകതയായി കണക്കാക്കാവുന്ന ഇസ്ലാമിക-ക്രൈസ്തവപരമ്പരാഗത വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന നോവലാണ് 1974-ല്‍ നൈജീരിയയിലെ ഇബാദാനില്‍ ഗോത്രത്തലവന്റെ കുടുംബത്തില്‍ ആറുമക്കളില്‍ ഇളയവളായി ജനിച്ച ലോല ഷോനെയിന്‍ രചിച്ച 'ബാബ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതങ്ങള്‍ ' (ദി സീക്രെറ്റ് ലൈവ്സ്‌ ഓഫ് ബാബാ സെഗിസ് വൈവ്സ് ). തെക്ക് പടിഞ്ഞാറന്‍ നൈജീരിയന്‍ പ്രവിശ്യയായ ഒഗൂണില്‍ ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന മുത്തച്ഛന് (മമ്മയുടെ അച്ഛന്‍അഞ്ചു ഭാര്യമാര്‍ ഉണ്ടായിരുന്നത് നോവലിന്റെ പ്രചോദനങ്ങളില്‍ ഒന്നാണ്യുകെയില്‍ ബ്രിസ്റ്റോളിലും എഡിന്‍ബറോയിലുമായി വിദ്യാഭ്യാസം ചെയ്ത ഷോനെയിന്‍ പിതാവിനെ പട്ടാള ഭരണകൂടം തടവിലാക്കിയ സാഹചര്യത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്‌എതിരറ്റങ്ങളില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ ഒരേസമയം അനുതാപത്തോടെയും പ്രസന്നമാം വിധം വിമര്‍ശനാത്മകമായും ഇടയ്ക്കിത്തിരി ഹാസ്യാത്മകമായും ബഹു ഭാര്യത്വം പോലുള്ള വിഷയങ്ങളെ സമീപിക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തയാക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാം.

സമകാലിക നൈജീരിയയുടെ പശ്ചാത്തലത്തില്‍ ബഹുഭാര്യാസമേതനായി തന്റെ ഏഴു മക്കള്‍ക്കുമൊപ്പം സമ്പന്ന കുടുംബത്തിന്റെ അനിഷേധ്യ നാഥനായി കഴിയുന്ന ബാബ സെഗിയുടെ കുടുംബമാണ് ഇതിവൃത്ത കേന്ദ്രംസദാ അഭിവൃദ്ധിപ്പെട്ടു വരുന്ന വ്യാപാരത്തിനു പിന്നില്‍ ആദ്യ ഭാര്യയായ ഇയാ സെഗിയുടെ സമ്പാദ്യത്തിന്റെ വലിയ പങ്കുണ്ട്ഒരാള്‍ പിതാവോ മാതാവോ ആകുന്നതോടെ ആദ്യസന്താനത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന സമ്പ്രദായപ്രകാരം 'സെഗിയുടെ ബാബഎന്നും 'സെഗിയുടെ മമ്മ(ഇയ)' എന്നുമുള്ള മട്ടില്‍ വിളിക്കപ്പെടുന്നു എല്ലാ കഥാപാത്രങ്ങളുംരണ്ടാം ഭാര്യ അതേ രീതിയില്‍ 'ഇയാ ടോപിഎന്നും അടുത്തയാള്‍ ഇയാ ഫെമി എന്നും വിളിക്കപ്പെടുന്നുആജാനുബാഹുവും പ്രസന്ന പ്രകൃതിയുമായ ബാബ സെഗിമക്കളെയെല്ലാം ഏറെ പരിഗണനയോടെ 'ഒരോരുത്തരെയും അവര്‍ പ്രത്യേക വൈശിഷ്ട്യം ഉള്ളവരാണ്എന്ന് തോന്നിക്കും വിധം ചിട്ടയോടെയും വളര്‍ത്തുന്നുമന സംഘര്‍ഷം അനുഭവപ്പെടുമ്പോഴൊക്കെ വയറിന്റെ പിടിവിട്ടുപോകുന്നതാണ് ബാബ സെഗിയുടെ വലിയൊരു പ്രശ്നംഇപ്പോള്‍ അയാള്‍ ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നത്‌ തന്റെ നാലാം ഭാര്യയുടെ ഗര്‍ഭപാത്രം തരിശു കിടക്കുന്നതിന്റെ കാരണം കൊണ്ടാണ്.

ബോലാന്‍ലേ എന്ന ബിരുദ ധാരിണി ബാബ സെഗിയുടെ നാലാം ഭാര്യയായി എത്തുന്നതോടെ കുടുംബാന്തരീക്ഷത്തില്‍ കാലുഷ്യങ്ങള്‍ ആരംഭിക്കുന്നുഇയ സെഗിയും ഇയാ ഫെമിയും തങ്ങളുടേതായ കാരണങ്ങളാല്‍ പുതു ഭാര്യയില്‍ തങ്ങളുടെ ശത്രുവിനെയും അന്തകയേയും കണ്ടുതുടങ്ങുന്നുഒരു ഘട്ടം വരെ നിസ്സഹായയായ യുവതിയോട് അനുതാപം കാണിക്കുന്നുവെങ്കിലും പ്രകൃത്യാ പതിഞ്ഞ സ്വഭാവക്കാരിയായ ഇയാ ടോപി മറ്റുള്ളവരുടെ ഭീഷണിക്ക് മുന്നില്‍ നിഷ്ക്രിയയും പിന്നീട് അവര്‍ ഒരുക്കുന്ന മാരകമായ പദ്ധതിയില്‍ നിശ്ശബ്ദ പങ്കാളിയും ആയിത്തീരുന്നുഏറ്റവും കൂടുതല്‍ മക്കളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമായും അന്തസ്സായും കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ തന്റെ ലൈംഗിക ശേഷിയില്‍ ഏറെ അഭിമാനമുള്ള ബാബ സെഗിക്ക് ബോലാന്‍ലേയുടെ വന്ധ്യത ദുസ്സഹമാവുന്നതോടെ അയാളുടെ പതിവ് ഉപദേശകനായ ടീച്ചറുടെ അഭിപ്രായ പ്രകാരം അയാള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നുവിദ്യാസമ്പന്നയായതുകൊണ്ട് മന്ത്രവാദിയുടെ ചികത്സക്കൊന്നും അവള്‍ തയ്യാറാവില്ല എന്നയാള്‍ക്കറിയാംഡോക്റ്ററുടെ ചോദ്യത്തിന് മറുപടിയായി താന്‍ ഒരിക്കല്‍ ഗര്‍ഭം അലസിപ്പിച്ചിട്ടുണ്ട് എന്ന് ബോലാന്‍ലേ തുറന്നു പറയുന്നത് ബാബാ സെഗിയെ ആദ്യം പതിവുപോലെ ടോയ്ലെറ്റിലേക്ക് ഓടിക്കുമെങ്കിലും പിന്നീടത്‌ പുതിയ ചോദ്യങ്ങളിലേക്കും അയാളുടെ അസ്തിത്വത്തിന്റെ തായ് വേരില്‍ കത്തിവെക്കുന്ന വെളിപ്പെടുത്തലുകളിലേക്കും നയിക്കും. ……….

ചരിത്രത്തില്‍ വികാസദശയില്‍ പിന്നെലെങ്ങോ ഉറഞ്ഞുപോയ മനുഷ്യരുടെ ദൈന്യവും സംത്രാസവും ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ലോല ഷോനെയിന്‍ 'ബാബ സെഗി'യില്‍ . ആദ്യ നോട്ടത്തില്‍ വെറും അടുക്കളപ്പോരിന്റെ ദ്വിമാനതയും മുത്തശ്ശിക്കഥയിലെ 'മൂന്നു ദുര്‍മന്ത്രവാദിനിക'ളെയും ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതങ്ങളില്‍ അനുഭവിച്ചതും കടന്നു പോന്നതുമായ ദുര്‍വ്വിധികള്‍ അതിശയോക്തി കൂടാതെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം പതിവ് ഫെമിനിസ്റ്റ് ചേരുവകള്‍ക്കപ്പുറത്താണ്സ്നേഹം തേടിയിടത്തെല്ലാം പരാജയപ്പെടുകയും അഭയം ലഭിക്കുന്നയിടത്തില്‍ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വഞ്ചനാത്മക മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന നിരക്ഷരരും അശിക്ഷിതരുമായനിലനില്‍പ്പിനു നേരെയുള്ളതെന്നു തങ്ങള്‍ക്ക് തോന്നുന്ന ഭീഷണിയെ പരിമിത ബുദ്ധിയില്‍ തെളിഞ്ഞ നശീകരണ ചിന്തയോടെ നശിപ്പിക്കാന്‍ ശ്രമിച്ച് കൊടിയ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന മൂന്നു മുതിര്‍ന്ന സ്ത്രീകളും ഗാംഭീര്യം തികഞ്ഞവരെല്ലെങ്കിലും ദുരന്ത നായികമാര്‍ തന്നെവലിയ ശരീരത്തിനൊത്ത വലിയ മനസ്സും സ്വന്തമായുണ്ടെങ്കിലും ജീവിതം തന്നോട് കാണിക്കുന്ന നെറികേടിനു മുന്നില്‍ അന്തിച്ചു നില്‍ക്കുന്ന ബാബാ സെഗിയും അനുവാചകന്റെ സഹതാപം നേടിയെടുക്കുന്നുതനിക്കു ചേരാത്തതെന്നറിഞ്ഞു കൊണ്ട് തന്നെപിഞ്ഞിപ്പോയ ജീവിതം സ്വരുക്കൂട്ടാന്‍ പരീക്ഷണത്തിന് മുതിര്‍ന്നു അതും പാളിപ്പോയ ബോലാന്‍ലേയും എവിടെയും ആദ്യം ബലിയാവുക ഒന്നിലും പെടാത്ത നിഷ്കളങ്ക ജന്മങ്ങളാണെന്നു ഓര്‍മ്മിപ്പിച്ചു ഒടുങ്ങിപ്പോവുന്ന സെഗിയും നൊമ്പരമായിത്തന്നെ വായനക്കാരനെ പിടികൂടും.

(വിശദമായ വായനയ്ക്ക്

https://alittlesomethings.blogspot.com/2017/02/blog-post_58.html

 

ദയവായി പുസ്തകം വാങ്ങുന്ന കാര്യം പരിഗണിക്കുക...

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 127-134)

To purchase, contact ph.no:  8086126024)

 

Friday, May 9, 2025

The Fishermen by Chigozie Obioma

സ്വപ്നങ്ങളുടെ മുക്കുവര്‍



Come, follw me, I will make you fishers of men – Mathew – 4 : 19

ഒന്നുരണ്ടു പതിറ്റാണ്ടുകളായി ലോക സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശുഭോദര്‍ക്കമായ ഒരു കാര്യം ആഫ്രിക്കന്‍ നോവല്‍ സാഹിത്യ രംഗത്തുണ്ടായിട്ടുള്ള ഉണര്‍വ്വാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിമാന്‍ഡാ എന്‍ഗോസി അദീചി, നോവിയോലെറ്റ്‌ ബുലാവായോ, തേജോ കൂലെ, അലൈന്‍ മബാംങ്കൂ, തായെ സലാസി, ഡീനോ മങ്കേസ് തു തുടങ്ങിയ ആഫ്രിക്കയില്‍ ജനിച്ചു പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്കൃതിയുടെയും നേട്ടങ്ങള്‍ സ്വായത്തമാക്കിയ യുവ എഴുത്തുകാരുടെ ഒരു നിര രംഗം കയ്യടക്കിയത് വായനക്കാരെ മുഗ്ദ്ധരാക്കിയ രചനകളിലൂടെയാണ്. ഈ നിരയില്‍ ഏറ്റവും ശക്തമായ ഒരു പുത്തന്‍ സാന്നിധ്യമാണ് യുവ നൈജീരിയന്‍ എഴുത്തുകാരന്‍ ചിഗോസി ഒബിയാമ. തന്റെ പ്രഥമ നോവലായ 'ദി ഫിഷര്‍മെന്‍' എന്ന കൃതിയിലൂടെത്തന്നെ നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ പിന്‍ഗാമി എന്ന് പോലും നിരൂപക പ്രശംസ നേടിയെടുക്കാന്‍ ഒബിയാമക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ അവസാന ഘട്ടം വരെയെത്തുകയുണ്ടായി 'മുക്കുവര്‍'. അറുപതുകളിലെയും എഴുപതുകളിലെയും ഒരു പരിധിയുമില്ലാത്ത വയലന്‍സിന്റെയും കുടിപ്പകകളുടെയും രാഷ്ട്രീയ കാലുഷ്യങ്ങളുടെയുമായ ജമൈക്കന്‍ തെരുവുകളുടെ പശ്ചാത്തലത്തില്‍ റഗ്ഗെ രാജാവ് ബോബ് മാര്‍ലിയുടെ നേരെ നടന്ന വധശ്രമത്തിന്റെയും പരിണതികളുടെയും കഥ പറയുന്ന, പുരസ്കാരജേതാവായ മാര്‍ലന്‍ ജെയിംസിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവെന്‍ കില്ലിംഗ്സ്'; ബ്രിട്ടനില്‍ നിയമവിരുദ്ധമായി കുടിയേറുന്ന തൊഴിലന്വേഷകരുടെ വലിഞ്ഞു മുറുകുന്ന ജീവിതം ആവിഷ്കരിക്കുന്ന, ശക്തമായ ഇന്ത്യന്‍ പശ്ചാത്തലമുള്ള സഞ്ജീവ് സുഹോത്തയുടെ 'ദി ഇയര്‍ ഓഫ് ദി റണ്‍അവെയ്സ് ' എന്നിവയെ അപേക്ഷിച്ചു ഏറ്റവും ഭാവതീവ്രവും ആര്‍ദ്രവുമായ വായനാനുഭവം ഒബിയാമയുടെ കൃതിയാണെന്നാണ്‌ ലേഖകന്റെ അനുഭവം.

കായേന്‍ - ആബേല്‍ ഇതിഹാസത്തിന്റെ നിഴല്‍.
പശ്ചിമ നൈജീരിയയിലെ ഒരു ചെറു പട്ടണമായ അകുറേയില്‍ മധ്യ വര്‍ഗ്ഗ വിഭാഗമായ അഗ് വു കുടുംബത്തിലെ പതിനാലിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഇകേന, ബോയെ, ഒബേംബെ, ബെന്യാമിന്‍ എന്നീ സഹോദരങ്ങളുടെ കൗമാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു കായേന്‍ - ആബേല്‍ ഇതിഹാസമാതൃകയിലാണ് തൊണ്ണൂറുകളുടെയും പുതിയ നൂറ്റാണ്ടാദ്യത്തിന്റെയും കാല ഗണനയില്‍ മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age) നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. ........
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 202-209)

To purchase, contact ph.no:  8086126024


Friday, May 2, 2025

Efuru by Flora Nwapa

 എഫൂറു: ഫെമിനിസ്റ്റല്ലാത്ത സ്ത്രീപക്ഷ രചന



ആധുനിക കാലത്ത് ഒരു മുഴുനീള നോവല്‍ രചിച്ച ആദ്യ നൈജീരിയന്‍ വനിത’യായ ഫ്ലോറ ന്‍ വാപയുടെ എഴുത്തിനോട് അക്കാലത്തെ പുരുഷ മേധാവിത്ത സമൂഹം ഒരു പാതി ആരാധനയുടെയും മറുപാതി ഒരാവശ്യവുമില്ലാത്ത പുരുഷ അനുകരണ ആരോപണത്തിന്റെയും സമ്മിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത് എന്നാല്‍ സാവാധാനം ആ എഴുത്തിന്റെ മേന്മ തിരിച്ചറിയപ്പെട്ടു തുടങ്ങി: സമീപനങ്ങളിലും രീതികളിലും ഇതര എഴുത്തുകാരില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ലെങ്കിലും സ്ത്രീകള്‍ക്കു കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയങ്ങളെ കുറിച്ച് അവര്‍ ആഴത്തില്‍ എഴുതുന്നുവെന്നതും അവരുടെ പ്രമേയങ്ങള്‍ പ്രായേണ അനന്യമാണെന്നും തിരിച്ചറിയപ്പെടുകയായിരുന്നു. വിവാഹം, മാതൃ സംരക്ഷണം, വീട്, കുടുംബ ജീവിതം പരമ്പരാഗത സമൂഹത്തിലെ സ്ത്രീയുടെ പദവി, ഇബോ (Igbo) സമൂഹത്തിന്റെ ശ്രേണീബദ്ധത, ഗോത്ര സമൂഹങ്ങളില്‍ ശാന്തിയും വ്യവസ്ഥയും ഉറപ്പുവരുത്തുന്നതില്‍ ദൈവങ്ങളുടെ പങ്ക് എന്നിവയാണ് അവരുടെ പ്രമേയങ്ങളെന്നു Efuru, Idu എന്നീ മുഖ്യ നോവലുകളെ ആസ്പദമാക്കി മനസ്സിലാക്കാമെന്നും ബാഹ്യ സ്വാധീനങ്ങള്‍ തുലോം കുറഞ്ഞ ഗ്രാമീണ സമൂഹങ്ങളെയാണ് അവര്‍ സൃഷ്ടിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു. (Oladele Taiwo, ‘Flora Nwapa’, Female Novelists of Modern Africa, ST. MARTIN’S PRESS, New York, 1984, P. 47).  

കൊളോണിയല്‍ നൈജീരിയയിലെ ഒഗൂത്തയില്‍ 1931-ല്‍ ജനിച്ച ഫ്ലോറ (ന്‍)വാപ്പ ഇബാദാനിലും സ്കോട്ട്ലന്റിലും വിദ്യാഭ്യാസവും അധ്യാപന പരിശീലനവും നേടിയ ശേഷം കുറഞ്ഞൊരു കാലം പെണ്‍കുട്ടികള്‍ക്കായുള്ള ഒരു സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുകയും തുടര്‍ന്ന്, സ്വാതന്ത്ര്യാനന്തരം, 1962 മുതല്‍ ബിയാഫ്രന്‍ യുദ്ധം (6 July 1967 – 15 January 1970) പൊട്ടിപ്പുറപ്പെടും വരെ ലാഗോസ് യൂണിവേഴ്സിറ്റിയില്‍ അഡ്മിനീസ്ട്രെറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. സംഘര്‍ഷ കാലത്ത് ഇബോ വിഭാഗത്തിലെ മറ്റു പല ഉന്നതരെയും പോലെ കിഴക്കന്‍ ദേശത്തേക്ക് പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതയായ അവര്‍, 1966-ലാണ് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഒരു സ്ത്രീയുടെതായി ആദ്യം പുറത്തുവന്ന നോവലായ എഫൂറു പ്രസിദ്ധീകരിച്ചത്. 1976-ല്‍ അവര്‍ ആരംഭിച്ച ടാനാ പ്രസ്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും അത്തരത്തില്‍ ഒരാദ്യ സംരഭം ആയിരുന്നു- കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ സ്ഥാപിതമായ പ്രസിദ്ധീകരണാലയം. 1993 അറുപത്തിമൂന്നാം വയസ്സില്‍ മരിക്കുവോളവും എഴുത്തില്‍ സജ്ജീവമായിരുന്ന ഫ്ലോറ, ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ ശക്തമായ ഒരു സ്വാധീനമാണ്............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/efuru-by-flora-nwapa




.................

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്

ലോഗോസ് ബുക്സ്, പേജ്: 65-72)

To purchase, contact ph.no:  8086126024


Sunday, April 27, 2025

The Joys of Motherhood by Buchi Emecheta

 

പെണ്‍ ജീവിതത്തിന്റെ കുരുക്കുകള്‍




മരിയാമാ ബാ, ബെസ്സി ഹെഡ്റ്റ്സിറ്റ്സി ദംഗരേംബ, അമാ അതാ ഐദൂ, ലോരെറ്റ ങ് കോബോ, നവാല്‍ അല്‍ സഅദാവി തുടങ്ങി  സ്വദേശത്തും പുറത്തുമുള്ള സ്ത്രീജീവിതത്തിന്റെ പരിതോവസ്ഥകളെ കുറിച്ച് തീക്ഷണമായി നിരീക്ഷിക്കുന്ന ആഫ്രിക്കന്‍ എഴുത്തുകാരികളുടെ മുന്‍ പന്തിയിലാണ് ബുചി എമാചേത എന്ന നൈജീരിയന്‍ നോവലിസ്റ്റ്. ഇരുപതിലേറെ നോവലുകളിലായി പാരമ്പര്യവുമായി നിരന്തരം ഏറ്റുമുട്ടുന്ന, അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സ്ത്രീയും അമ്മയുമൊക്കെ ആയിരിക്കുക എന്നാല്‍ എന്താണെന്ന് അവര്‍ പരിശോധിക്കുന്നു. ചില കൃതികളില്‍ ലണ്ടനില്‍ കഴിയുന്ന പ്രവാസിയെന്ന നിലയിലുള്ള തന്റെ തന്നെ അനുഭവങ്ങള്‍ അവര്‍ വിഷയമാക്കിയപ്പോള്‍, അവയില്‍ ഏറ്റവും ശ്രദ്ധേയമായ ദി ജോയ്സ് ഓഫ് മദര്‍ഹുഡ് എന്ന നോവല്‍ ഉള്‍പ്പടെ മിക്കതും നൈജീരിയന്‍ ജീവിതത്തില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത്.

ഇതിവൃത്ത സങ്കീര്‍ണ്ണത

കൊളോണിയലിസം, പാരമ്പര്യം, മുതലാളിത്തം തുടങ്ങിയ പ്രമേയങ്ങള്‍ ന്നു ഇഗോ എന്ന കഥാ പാത്രത്തിന്റെയും അവരുടെ കുടുംബത്തിന്റെയും വിധിവിഹിതങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നു. ന്നായിഫെയെ വിവാഹം ചെയ്യും മുമ്പ് അമതോക് വുവുമായുള്ള ദാമ്പത്യം പ്രസവിക്കാത്തതിനെതുടര്‍ന്നും സഹാഭാര്യക്കൊപ്പം കഴിയുന്നതിനിടെ മാതൃത്വത്തിന്റെ തള്ളിച്ചയില്‍ അതിക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നും അലസിപ്പോയ പശ്ചാത്തലമുണ്ടായിരുന്നു ന്നു ഇഗോയ്ക്ക്. യാബായില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുമ്പോള്‍ ങ്ഗോസിയുടെ വരവോടെ അമ്മയാവുക എന്ന ‘സ്ത്രീത്വ സമ്പൂര്‍ണ്ണത’ കൂടി വന്നു ചേരുന്നുവെങ്കിലുംഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ കാണുന്നതോടെ തകര്‍ന്നു പോകുന്നതാണ്നോവല്‍ ആരംഭത്തില്‍ നാം കാണുന്ന രീതിയില്‍,  കാര്‍ട്ടര്‍ പാലത്തിനു മുകളില്‍ നിന്ന് സ്വയം അവസാനിപ്പിക്കാനുള്ള ആ ഭ്രാന്തമായ കുതിപ്പിലേക്ക് ന്നു ഇഗോയെ നയിക്കുന്നത്. സാവധാനത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ന്നു ഇഗോയ്ക്ക് വലുതായി വരുന്ന കുടുംബഭാരവും ന്നായിഫെയുടെ ആശ്രയിക്കാനാവാത്ത വരുമാനത്തിലെ ഏറ്റിറക്കങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍തന്റെ സ്വന്തം വരുമാന സ്രോതസ്സു തേടാന്‍ പ്രേരണയാകുന്നുണ്ട്. സഹോദരന്റെ മരണ ശേഷം അയാളുടെ ഭാര്യമാരെ കൂടി അനന്തരാവകാശമായി ലഭിക്കുന്ന ന്നായിഫെഅദാകുവിനെയും മകളെയും ലാഗോസിലേക്ക്‌ കൂട്ടുന്നത്‌ വീണ്ടുമൊരിക്കല്‍ കൂടി സഹാഭാര്യയോടൊത്തുള്ള ജീവിതത്തിലെ പ്രയാസങ്ങളിലേക്ക് ന്നു ഇഗോയെ എത്തിക്കുന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-joys-of-motherhood-by-buchi-emecheta

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്

ലോഗോസ് ബുക്സ്, പേജ്: 80-90)

To purchase, contact ph.no:  8086126024



Wednesday, April 23, 2025

Americanah by Chimamanda Ngozi Adichie

 

അമേരിക്കാനാഹ് – ഫെമിനിസത്തിന്റെ പക്ഷാന്തരങ്ങളും രാഷ്ട്രാന്തരങ്ങളും 



(നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ചിമമാന്‍ഡാ അദീചിയുടെ Americanah’ എന്ന നോവല്‍ പ്രണയ കഥയുടെ ചട്ടക്കൂട് നിലനിര്‍ത്തുമ്പോഴും ട്രാന്‍സ്നാഷണല്‍ പഠനങ്ങളുടെ കാലത്തെ സ്ത്രീപക്ഷ നിലപാടിലൂന്നി സാമൂഹികസാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു)

 

പ്രവാസി എഴുത്തുകാര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് രക്ഷാധികാരി ചമയുകയോ രാഷ്ട്രീയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെത്തന്നെ നിശിതമായ സാമൂഹിക വിമര്‍ശനം സാധ്യമാവുമോ എന്നതാണ്; അഥവാഉന്നതമായ സാഹിത്യ മൂല്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്പഷ്ടമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുക എന്നതാണ്. ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ് നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരി ചിമമാന്‍ഡാ അദീചി. അദീചിയുടെ ഏറെ പ്രശസ്തമായ ആദ്യ നോവലുകള്‍ Purple Hibiscus, Half of a Yellow Sun എന്നിവ നൈജീരിയന്‍ പശ്ചാത്തലത്തില്‍ തന്നെയാണ് കഥകള്‍ പറഞ്ഞതെങ്കില്‍അവരുടെ മൂന്നാമതു നോവല്‍ ‘Americanah’ , മുഖ്യ കഥാപാത്രങ്ങളായ ഇഫെമേലുവിന്റെയും ഒബിന്‍ജെയുടെയും ജന്മദേശമായ നൈജീരിയയുടെയും അമേരിക്കന്‍ബ്രിട്ടീഷ് പ്രവാസത്തിന്റെയും പശ്ചാത്തലങ്ങളില്‍ സാമൂഹികസാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു. കറുപ്പിന്റെ സ്വത്വം നൈജീരിയയിലും അമേരിക്കയിലും ബ്രിട്ടനിലും എങ്ങനെയാവും നിരീക്ഷിക്കപ്പെടുക എന്നു പരിശോധിക്കുന്നതിനോടൊപ്പം സാര്‍വ്വ ജനീനമായ മനുഷ്യാവസ്ഥയെ സംബന്ധിച്ച പതിവു പല്ലവികളെയും സ്വത സിദ്ധമായ കൃത്യതയോടെ പൊളിച്ചടുക്കുന്നുണ്ട് അദീചി തന്റെ നോവലില്‍.

അദീചിയുടെ രചനകള്‍

ആദ്യ നോവല്‍ Purple Hibiscus (2003), തുടര്‍ന്നിറങ്ങിയ Half of a Yellow Sun (2006) എന്നിവയില്‍ രണ്ടിലും പ്രണയം ഒരു മുഖ്യ പ്രമേയമായിരുന്നെങ്കിലും അവ പ്രധാനമായും യുദ്ധത്തെ കുറിച്ചായിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ Americanah, രണ്ടു പതിറ്റാണ്ടുകളിലൂടെമൂന്നു വന്‍കരകള്‍ പശ്ചാത്തലമാക്കുന്ന ഒരു പ്രണയ കഥയാണ്‌. ഒപ്പം ദേശീയതവംശീയതസാംസ്കാരിക സംഘര്‍ഷങ്ങള്‍സമൂഹത്തില്‍ ഉയരാന്‍ ശ്രമിക്കുന്നവരുടെ അഭിലാഷങ്ങള്‍ഭിന്ന സംസ്കൃതികളോട് ഇഴുകിച്ചേരാനുള്ള സ്വമന്വയ ശ്രമങ്ങളുടെ പ്രശ്നങ്ങള്‍, അധികാര സ്വരൂപങ്ങളുമായുള്ള വിനിമയങ്ങള്‍ തുടങ്ങിയ പോസ്റ്റ്കൊളോണിയല്‍ സാഹിത്യത്തിന്റെ തനതു പ്രമേയങ്ങള്‍ തുല്യ പ്രാധാന്യത്തോടെ നോവല്‍ ആവിഷ്കരിക്കുന്നു. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ മൂന്നാം തരംഗത്തില്‍ (Third-Wave Postcolonial Fiction) പെടുന്ന നോവലിസ്റ്റ് ആണെങ്കിലും മുന്‍ തലമുറകള്‍ കൈകാര്യം ചെയ്ത വംശീയതഡയസ്പോറ അനുഭവങ്ങള്‍ എന്നിവയൊക്കെ അദീചിയുടെയും പ്രമേയങ്ങളാണ്. ഭിന്ന രൂപങ്ങളില്‍ പ്രതിഫലിക്കുന്ന സാംസ്കാരിക സങ്കലനമായി (hybridity) ഈ സങ്കീര്‍ണ്ണതകള്‍ പ്രകടമാണ്: സ്വദേശീയവും വിദേശീയവുമായ രണ്ടു സംസ്കാരങ്ങള്‍ ഒന്നിനെയും ഉപേക്ഷിക്കാതെ ഇടകലരുന്നു; വെള്ളക്കാരന്റെ വീക്ഷണത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന കറുത്തവന്റെ ആത്മ പരിശോധന തീര്‍ക്കുന്ന ഇരട്ട ബോധം (‘double-consciusness, this sense of looking at one’s self through the eyes of others’ – W.E.B. Du Bois, The Souls of the Black People (1903)); വെള്ളക്കാരായ യൂറോപ്പുകാര്‍ ഇതര മനുഷ്യരെ ഒന്നുകില്‍ ചെകുത്തന്മാരോ അല്ലെങ്കില്‍ നിഗൂഡത നിറഞ്ഞവരോ അതുമല്ലെങ്കില്‍ അതിനിഷ്കളങ്കരായ പ്രാകൃതാരോ ആയിക്കാണുന്ന അപരവല്‍ക്കരണങ്ങളാണ് ഈ പ്രകട രൂപങ്ങള്‍.............

തുടര്‍ വായനയ്ക്ക്: 

 https://www.fazalrahman.com/essays/article/americanah-by-chimamanda-ngozi-adichie


Tuesday, April 22, 2025

Half of a Yellow Sun by Chimamanda Ngozi Adichie

മഞ്ഞസൂര്യന്‍ എരിഞ്ഞ കാലം



"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)




കര്‍ക്കശമായ കത്തോലിക്കാ വിശ്വാസിയായ മതഭ്രാന്തനും സാഡിസ്റ്റ് പ്രവണതകളുള്ള കുടുംബനാധനുമായ പിതാവിന്റെ നിഴലില്‍ നിന്ന് ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക് യാതനാപൂര്‍വ്വം മുതിരാന്‍ തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും ഗാര്‍ഹസ്ഥ്യത്തിന്റെ അച്ചടക്കത്തില്‍ എല്ലാം നിശ്ശബ്ദം സഹിക്കുകയും ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍ പൊട്ടിത്തെറിക്കുകയും അതിനു വിലയായി ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ സ്വയം മുങ്ങിത്താഴുകയും ചെയ്യുന്ന ഒരമ്മയുടെയും, ജീവിതം എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും ജീവിച്ചു വിജയിക്കാനുള്ളതാണ് എന്ന് അവരെ പഠിപ്പിക്കുന്ന അടുത്ത ബന്ധുക്കളായ മറ്റൊരു കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ, നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന പര്‍പ്പിള്‍ ഹൈബിസ്ക്കസ് എന്ന പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്തേക്ക് തന്റെ വരവ് മുഴക്കത്തോടെ അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചി എന്ന യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി 2003-ല്‍ രംഗപ്രവേശനം ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള മൂന്നു നോവലുകള്‍ ഉള്‍പ്പടെ അദീചിയുടെ കൃതികള്‍ ഏറെ ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്. അദീചിയുടെ രണ്ടാമത് നോവലാണ്‌ 2007-ല്‍ പുറത്തിറങ്ങിയ ഹാഫ് ഓഫ് അ യെല്ലോ സണ്‍ . 'ചോരച്ചെമ്പരത്തി'യിലെ പോലെത്തന്നെ, വികാര സാന്ദ്രവും തീക്ഷ്ണവുമായ വൈയക്തിക/കുടുംബ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും ചരിത്രവും നാടും സജീവ സാന്നിധ്യമാണ് 'മഞ്ഞ സൂര്യന്റെ പാതി'യിലും.


ദാരുണ ചരിത്രത്തിന്റെ ശ്രാദ്ധം

നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. 'അറുപതുകളുടെ ആദ്യകാലം', 'അറുപതുകളുടെ അവസാന കാലം' എന്നിങ്ങനെ ഈരണ്ടു തവണ ഇടവിട്ട്‌ നോവലിന്റെ കാലഗണന അവതരിപ്പിക്കുന്നു. അറുപത്തി ഏഴ് ജൂലായില്‍ തുടങ്ങി 1970 ജനുവരി മധ്യം വരെ നീണ്ടു നിന്ന ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര നൈജീരിയ കണ്ട ഏറ്റവും രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 135-143)

To purchase, contact ph.no:  8086126024


Purple Hibiscus by Chimamanda Ngozi Adichie

ശൈഥില്യത്തിലും പൂക്കുന്ന ചെമ്പരത്തി.



സ്വാതന്ത്ര്യാനന്തര നൈജീരിയയില്‍ വിദ്യാസമ്പന്നവും സാമ്പത്തിക ഭദ്രതയുള്ളതുമായ പശ്ചാത്തലത്തില്‍ ജനിച്ചു പത്തൊമ്പതാം വയസ്സില്‍ ഐക്യനാടുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചിമമാന്‍ഡാ എന്‍ഗോസി അദീച്ചി, പുതുതലമുറ ആഫ്രിക്കന്‍ പ്രവാസാനുഭവ എഴുത്തുകാരില്‍ പ്രമുഖയാണ്‌. 2004-ല്‍ പുറത്തിറങ്ങിയ പ്രഥമ കൃതി പര്‍പ്പിള്‍ ഹൈബിസ്കസ് വിഖ്യാതമായ ഒറഞ്ച് പ്രൈസ് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 2005-ല്‍ ഏറ്റവും മികച്ച പ്രഥമ കൃതിക്കുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്ക്കാരം നേടുകയും ചെയ്തു. 2007-ല്‍ പുറത്തിറങ്ങിയ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ' അതേ വര്‍ഷം ഒറഞ്ച് പ്രൈസ്, അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. 2014-ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കാനാഹ്' എന്ന നോവലും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലാണ്. കൂടാതെ, ശ്രദ്ധേയമായ കഥാസമാഹാരങ്ങളും പ്രവാസാനുഭവത്തിന്റെയും, സാംസ്കാരിക വൈവിധ്യങ്ങളെയും തനിമയേയും തമസ്ക്കരിക്കുന്ന വാര്‍പ്പുമാതൃകകളുടെ അപകടങ്ങളെ കുറിച്ചും ഫെമിനിസ്റ്റ് നിലപാടുകളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന പ്രഭാഷണങ്ങളും എന്‍ഗോസി അദീചിയുടെതായി ഉണ്ട്.

നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ ചൂടിലൂടെ കടന്നു പോകുന്ന ആധുനിക എഴുത്തുകാര്‍ക്ക് കണ്ടില്ലെന്നു വെക്കാനാവാത്ത അനുഭവകാണ്ഡമാണ് സ്വാതന്ത്ര്യ പ്രാപ്തി (1960)ക്ക് ഏഴു വര്‍ഷത്തിനു ശേഷമുണ്ടായ ബിയാഫ്രന്‍ യുദ്ധമെന്ന് വിളിക്കപ്പെട്ട രക്തരൂക്ഷിതമായ ആഭ്യന്തര സംഘര്‍ഷം. സംഘര്‍ഷത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഇബോ വിഭാഗത്തില്‍പ്പെട്ട അദീചിയുടെ രണ്ടാമത് നോവല്‍ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ', അത് നേരിട്ടനുഭവിച്ച തലമുറയുടെ പിന്മുറക്കാരി മാത്രമെങ്കിലും, ഈ കാലഘട്ടത്തെയാണ് പശ്ചാത്തലമാക്കുന്നത്. 'ചോരച്ചെമ്പരത്തി'യാവട്ടെ, പില്‍ക്കാലം എണ്‍പതുകളുടെ പാതിയില്‍ ആരംഭിച്ച ഇബ്രാഹിം ബബാന്‍ഗിഡയുടെ സൈനിക ഏകാധിപത്യ ഭരണകാലത്ത് അരങ്ങേറിയ അടിച്ചമര്‍ത്തലും കിരാത വാഴ്ചയും പശ്ചാത്തലമാക്കുന്നു. നോവലില്‍ സൂചിപ്പിക്കപ്പെടുന്ന ജനറല്‍, ബാബാന്‍ഗിഡ തന്നെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ആഡേ കോക്കര്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ പട്ടാള ഭരണത്തിനെതിരില്‍ ശബ്ദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തപാല്‍ ബോംബിന്റെ ഇരയായി 1986-ല്‍ കൊല്ലപ്പെടുകയും ചെയ്ത പത്ര പ്രവര്‍ത്തകന്‍ ഡെലി ഗിവായുടെ പുനരാവിഷ്കാരവുമാണ്.

ഏകാധിപത്യത്തിന്റെ പിതൃ സ്വരൂപം

പുറത്തു എല്ലാത്തരം സ്വാതന്ത്ര്യ ബോധത്തെയും മൃത്യുമുനമ്പിലേക്ക് വലിച്ചിഴക്കും വിധം നൈജീരിയയുടെ അധികാര രാഷ്ട്രീയം ഏകാധിപതികളുടെ കയ്യില്‍ കലുഷമാവുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 67-73)


Saturday, April 12, 2025

Freshwater by Akwaeke Emezi

 ഭിന്നരുചികളുടെ ആത്മരൂപങ്ങള്‍



 “I am terrified by this dark thing  

That sleeps in me” – Elm- Sylvia Plath

പുരുഷന്‍/സ്ത്രീ എന്നിങ്ങനെ നിയതമായ ഒരുടല്‍ പ്രത്യക്ഷത്തില്‍ തടവിലായിരിക്കുമ്പോഴും അപര ചോദനകളുടെ ഉള്‍വിളി അപ്രതിരോധ്യമാം വിധം ശക്തമായിരിക്കുന്ന ജന്മങ്ങളുടെത് സ്വയമൊരു നരകം ഉള്ളില്‍ പേറുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌. ട്രാന്‍സ് എന്ന പദം അതുച്ചരിക്കപ്പെടുന്ന നിമിഷത്തില്‍ തുടങ്ങിവെക്കുന്ന സാമൂഹിക ബഹിഷ്കരണം മാത്രമായല്ലഅംഗീകൃത/ നിര്‍മ്മിത ലൈംഗിക സ്വതനിര്‍ണ്ണയങ്ങളിലെങ്ങും സ്വയം സ്ഥിതപ്പെടുത്താനാവാത്ത നിലയില്ലായ്മയും കൂടിയാണ് അത്തരം വ്യക്തികള്‍ക്ക് ജീവിതം ഒരു പ്രഹേളികയാക്കുന്നത്. ആമോസ് ടുടുവോലയെയും ചിനുവ അച്ചബെയെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രിയും ഹെലെന്‍ ഒയെയെമിയും പോലുള്ള സമകാലിക എഴുത്തുകാര്‍ വരെ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള Spirit child/ spirit doubles തുടങ്ങിയ സങ്കല്‍പ്പങ്ങളെ തികച്ചും നൂതനവും ലിംഗസ്വത്വങ്ങളെ സംബന്ധിച്ച പുതിയ ബോധ്യങ്ങളുടെ പശ്ചാതലത്തലത്തിലും ഉപയോഗിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റായ അക് വെകി എമെസി തന്റെ പ്രഥമനോവലായ ‘ഫ്രഷ്‌വാട്ടര്‍’ എന്ന കൃതിയില്‍. സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ എമേസി ഒരു ട്രാന്‍സ് ആയി സ്വയം സ്ഥാപിക്കാന്‍ വേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ തലങ്ങള്‍ കൂടി പ്രഥമ നോവലിലെ നായികക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്.

രക്തപങ്കിലമായ ദൈവപ്പിറവി

കത്തോലിക്കനായ നൈജീരിയന്‍ പിതാവ് സോള്‍ താന്‍ മറന്നു തുടങ്ങിയ ഗോത്ര മൂര്‍ത്തിയായ അലായോട് നിരന്തരം നടത്തിയ പ്രാര്‍ഥനയുടെ ഫലമായാണ് മലേഷ്യന്‍ തമിഴ് ഭാര്യ സാച്ചിയില്‍ രണ്ടാമത് മകളായി ആഡാ ജനിക്കുന്നത്. ഇബോ കൊസ്മോളജിയിലെ ഗൃഹനിലകള്‍ കാലേകൂട്ടി തീരുമാനിച്ച ഒരു പിറവിയില്‍ അവളൊരു ‘ഒബാന്‍യെ’ ആണ്- ‘ഒരു പാദം മറുവശത്തു വെച്ച്’ ആത്മലോകത്ത് നിന്നെത്തി ചെറുപ്പത്തിലെ മരിക്കുകയും വീണ്ടും വീണ്ടും അതേ കുടുംബത്തില്‍ പിറന്നു അച്ഛനമ്മമാരുടെ വേദനയുടെ ആഴമളക്കുകയും ചെയ്യുകയെന്ന നിയോഗമുള്ളവള്‍നീയൊരു പെരുമ്പാമ്പിന്റെ കുഞ്ഞാണെങ്കില്‍ നീയും ഒരു പെരുമ്പാമ്പാവണം – ലളിതം. അതൊന്നിച്ച് വരുന്ന ഒരു പതിവു പടംപൊഴിക്കലുണ്ടാവണമായിരുന്നുപക്ഷെ ഞാന്‍ പതിവിലുള്ളതായിരുന്നില്ല. എനിക്ക് അത്തരം മൃദുവും സാവധാനത്തിലുള്ളതുമായ പടംപൊഴിക്കല്‍ അനുവദനീയമായിരുന്നില്ല. ഇല്ലഎന്റെ (നിയോഗം) ഞാന്‍ പുറത്തുവന്നയുടന്‍ അത് കീറിക്കളയുക എന്നതായിരുന്നു,  അതിനെ ചീളുകളായി കീറുകരക്തം കൊണ്ട് കുതിര്‍ന്നു പുറത്തുവരിക. ഇതാണ് മനുഷ്യന് ദൈവ പദാര്‍ത്ഥത്തെ ഉള്‍കൊള്ളാന്‍ കഴിയുമെന്ന് നിങ്ങള്‍ നടിക്കുമ്പോള്‍ സംഭവിക്കുന്നത്‌.”................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/freshwater-by-akwaeke-emezi


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 165-170)

To purchase, contact ph.no:  8086126024


Sunday, March 30, 2025

by Sarah Ladipo Manyika

 ഓര്‍മ്മപ്പെയ്ത്തിലെ ജീവിതം.

നൈജീരിയയില്‍ ജനനം, കെനിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി വളര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം – യൂണിവേഴ്സിറ്റി സാഹിത്യാധ്യപികയും എഴുത്തുകാരിയുമായ സാറ ലദീപോ മാന്‍യികയുടെ കൃതികളില്‍ സംസ്കാരാന്തരങ്ങളും ദേശാന്തരങ്ങളും കടന്നു വരുന്നതിനു ഈ വൈയക്തിക ഭൂമിശാസ്ത്രത്തിനും പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (1). In Dependence (2008) എന്ന പ്രഥമ നോവല്‍, സ്കോളര്‍ഷിപ്പോടു കൂടി ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന തായോ അജായിയെന്ന നൈജീരിയന്‍ യുവാവിനെ പിന്തുടരുന്നു. ‘പ്രതി സംസ്കാര മുന്നേറ്റങ്ങള്‍’ (COUNTERCULTURE MOVEMENT) (2) ശക്തമായ അറുപതുകളുടെ പ്രചണ്ഡമായ ആദര്‍ശ പ്രോചോദിത യുവതയുടെ തലമുറയില്‍ സ്വയം കണ്ടെത്തുന്ന തായോ, ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്: ജന്മദേശം സ്വാതന്ത്ര്യം നേടുന്നു, അമേരിക്കന്‍ പൌരാവകാശ പ്രസ്ഥാനം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ലൈംഗിക സ്വത്വ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും കുതിപ്പ് – ഈ ഊര്‍ജ്ജസ്വലമായ കാലത്താണ് അയാള്‍ ഒരു മുന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്റെ മകളായ വനേസ്സ റിച്ചാര്‍ഡ്സണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നൈജീരിയന്‍ ചരിത്രവും രണ്ടു സംസ്കാരങ്ങളും വംശീയതകളും കൂടിക്കലരുന്ന അന്തരീക്ഷവും പ്രണയ ജീവിതത്തെ കലുഷമാക്കുന്ന ഘടകങ്ങളാണ്. “മൂന്നു വന്‍കരകളും കലുഷമായ നാല് ദശകങ്ങളും കടന്ന് പരസ്പരം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണത് – തീക്ഷ്ണ വികാരങ്ങളുടെയും ആദര്‍ശപരതയുടെയും കഥ, ധീരതയുടെയും ഒറ്റിന്റെയും, ഭ്രാന്തമായി തീവ്രമായി പ്രണയത്തില്‍ അകപ്പെടാനുള്ള സാര്‍വ്വത്രിക ത്വരയുടെ” എന്ന് പുസ്തകത്തിന്റെ (In Dependence) പുറംചട്ട (blurb) വിവരിക്കുന്നു. മാന്‍യികയുടെ അതിസുന്ദരമായി പേരുനല്‍കപ്പെട്ട രണ്ടാമത് കൃതി Like a Mule Bringing Ice Cream to the Sun എന്ന നോവെല്ലയെ, ഒരര്‍ത്ഥത്തില്‍ ആദ്യ നോവലിന്റെ തുടര്‍ച്ചയായി കാണാമെന്നും തായോ, തെരുവില്‍ വെച്ചു പില്‍ക്കാല കൃതിയിലെ മുഖ്യ കഥാപാത്രമായ മൊറായോയിലേക്ക് ഓടിക്കയറിയാല്‍ അത് വളരെ സ്വാഭാവികമായിരിക്കുമെന്നുമുള്ള മുന്‍ സൂചനയിലെ അഭിമുഖകാരിയുടെ (JENNY D. WILLIAMS,) നിരീക്ഷണം സന്തോഷകരമായ കണ്ടെത്തലായി നോവലിസ്റ്റ് സ്വീകരിച്ചു. ഇരുപുസ്തകങ്ങള്‍ക്കുമിടയില്‍ പ്രമേയ സാമ്യങ്ങള്‍ മാത്രമല്ല, പോയ നൂറ്റാണ്ടിന്റെ അറുപതുകളുടെ പശ്ചാത്തലത്തില്‍ നിന്ന് കഥാപാത്രത്തിന്റെ എഴുപതുകളിലേക്കുള്ള സ്വാഭാവിക വികാസത്തിന്റെയും തുടര്‍ച്ച കണ്ടെത്താനാവും എന്നു എഴുത്തുകാരി തന്നെയും തിരിച്ചറിയുകയായിരുന്നു......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/like-a-mule-bringing-ice-cream-to-the-sun-by-sarah-ladipo-manyika


Sunday, March 23, 2025

Season of Crimson Blossoms by Abubakar Adam Ibrahim

"ഇരുണ്ട ചുണ്ടുകളും ചെറു ചിതൽപ്പുറ്റുകളുടെ വയൽ പോലുള്ള ചപ്രത്തലമുടിയുമായി ബൂട്ടുകളും മറ്റും ധരിച്ചു പുരയിടത്തിന്റെ വേലി ചാടിക്കടന്നു തന്റെ ഹൃദയമെന്ന ചെളിക്കുഴിയിലേക്കു ആ തെമ്മാടി നിപതിച്ച ആ ദിനത്തിലാണ് ഒടുവിൽതന്റെ അമ്പത്തിയഞ്ചാം വയസ്സിൽഹാജിയാ ബിൻതാ സുബൈറു പിറവിയെടുത്തത്അന്ന് വെളുപ്പിന് കൂറകളുടെ ദുസ്സഹ ഗന്ധത്തിൽ കഠിനമായ അസ്വസ്ഥതയോടെ ഉണർന്നപ്പോൾ തന്നെ എന്തോ അശുഭകരമായതു സംഭവിക്കാൻ പോകുന്നുവെന്ന് അവൾക്ക് തോന്നിയിരുന്നുഅത് വളരെ മുമ്പൊരു നാൾഅവളുടെ പിതാവ് അവൾക്കരികിൽ കുതിച്ചെത്തുകയും ഒരപരിചിതന് അവളെ വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അന്നത്തെ അതേ വികാരം ആയിരുന്നുഅല്ലെങ്കിൽആ അപരിചിതൻകൊല്ലങ്ങളോളം അവളുടെ ഭർത്താവായിരുന്ന സുബൈറുവർഗ്ഗീയ വിദ്വേഷത്തിന് അത്രക്കും ലജ്‌ജാരഹിതമായി ഇരയാവുകയും മത്തുപിടിച്ച മതഭ്രാന്തന്മാരുടെ ഒരു കൂട്ടത്തിന്റെ കയ്യിൽ എരിക്കപ്പെടുകയും ചെയ്ത ആ ദിനം പോലെയായിരുന്നുഅല്ലെങ്കിൽഅവളുടെ ആദ്യമകൻ യാരോഅവളുടെ അമ്മയുടെ ശാന്തമായ മുഖവും ശാലീന ഭാവവും ഉണ്ടായിരുന്നവന്‍പോലീസിന്റെ വെടിയേറ്റു മരിച്ച ദിനം പോലെഅതുമല്ലെങ്കിൽഅവളുടെ മെരുങ്ങാപ്രകൃതകാരിയായ മകൾ ഹുറൈറ തന്റെ ഒന്നിനും കൊള്ളാത്തവനായ ഭർത്താവ് തന്നെ മൊഴി ചൊല്ലിയെന്നു കരഞ്ഞു വിളിച്ചു തിരികെയെത്തിയ നാൾ പോലെ."

പ്രണയമെന്ന ഉടല്‍ വഴക്കം

ഒരു നോവൽ വായനക്കാർക്ക് എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് സുവ്യക്തവും തീവ്രവുമായി ആദ്യ ഖണ്ഡിക തന്നെ ആവിഷ്ക്കരിക്കുന്നത് നിങ്ങളെ പുസ്തകത്തിന്റെ ഹൃദയത്തിലേക്ക് അതിവേഗം വലിച്ചടുപ്പിക്കുംഇതിവൃത്ത കേന്ദ്രത്തിലെ സംഭവങ്ങൾ എന്നതിലേറെ തീക്ഷ്ണമായ ചില ഉത്കണ്ഠകളിലാണ് തന്റെ താത്പര്യം എന്ന് കൂടിയാണ്അത്തരം ഘടകങ്ങൾ ആദ്യമേ 'തുറന്നു വെക്കുന്ന'തിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്മധ്യവയസ്സു കടന്നാൽ പ്രണയമെന്നത് ഒരു പുരുഷമാത്ര വ്യവഹാരമാണ് എന്നത് പരമ്പരാഗത സമൂഹങ്ങളുടെവിശേഷിച്ചും മുസ്ലിം പാരമ്പര്യത്തിലെ പുരുഷമേധാവിത്ത മൂല്യങ്ങൾ ഭരിക്കുന്ന ഹോസാ വിഭാഗത്തിൽഅത്ര വേഗം മറികടക്കാനാവാത്ത വഴക്കമാണ് എന്നിരിക്കെഅതിനൊരു മാതൃ-പുത്ര ‘ഈഡിപ്പല്‍’ അഗമ്യഗമന തലം കൂടി പകർന്നു നൽകുകഅവിശുദ്ധ രതിയുടെ 'അരുതാത്ത വിഷയംധീരമായി ആവിഷ്കരിക്കുകഅതിൽ തന്നെയുംഒരു പുരുഷ നോവലിസ്റ്റ് ആയിരിക്കുമ്പോൾത്തന്നെസ്ത്രൈണ രതി സങ്കൽപ്പങ്ങളുടെ വിമോചനാത്മക ഭാവങ്ങൾ തികഞ്ഞ സംവേദന ക്ഷമതയോടെ പരിശോധിക്കാൻ തയ്യാറാകുകഇതിനൊക്കെയൊപ്പംനാടിന്റെ സങ്കീർണ്ണവും ദുരന്തപൂർണ്ണവുമായ ഭൂതവർത്തമാന കാല ചരിത്രത്തിലേക്ക് എല്ലായിപ്പോഴും ഉണർന്നിരിക്കുകഅബുബക്കർ ആദം ഇബ്രാഹിം എന്ന യുവ നൈജീരിയൻ നോവലിസ്റ്റ് തന്റെ പ്രഥമ നോവൽ ‘സീസൺ ഓഫ് ക്രിംസൺ ബ്ലോസംസ്’ എന്ന കൃതിയിലൂടെ ഈ വെല്ലുവിളകളാണ് ഏറ്റെടുക്കുന്നതും വിജയിക്കുന്നതുംവിഖ്യാതമായ നൈജീരിയൻ സാഹിത്യ പുരസ്കാരം (2016 )നേടിയ പ്രസ്തുത കൃതിയിലൂടെ "പ്രകോപനകാരിയായ സാഹിത്യകാരൻഎന്ന് അദ്ദേഹം വിളിക്കപ്പെട്ടതും ഫെമിനിസ്റ്റ് സമീപനങ്ങൾ ഉള്ള എഴുത്തുകാരികൾ പുസ്തകത്തെ ആഹ്‌ളാദത്തോടെ സ്വീകരിച്ചതും സ്വാഭാവികമായിരുന്നു.

പ്രണയത്തെ കുറിച്ചുള്ള ഹാജിയ ബിന്‍ത സുബൈറുവിന്റെ ആദ്യ നിലപാട് പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ തെരഞ്ഞെടുപ്പെന്ന കേട്ടു കേള്‍വിയില്ലാത്ത കാര്യം അവരെങ്ങനെയാണ് നിശ്ശബ്ദം അംഗീകരിച്ചത് എന്നതില്‍ പ്രകടമാണ്. 2001 – സെപ്തംബര്‍ ഏഴ് എന്ന ശപിക്കപ്പെട്ട ദിനത്തില്‍ വീട്ടില്‍ നിന്ന് പുറത്തു പോകുകയും പിന്നീട് ഒരിക്കലും തിരിച്ചു വരാതിരിക്കുകയും ചെയ്ത സുബൈറു വിനെ പ്രണയപൂര്‍വ്വമാണോ ഓര്‍ക്കുന്നത് എന്ന പേരക്കിടാവിന്റെ ചോദ്യത്തിന് ഹാജിയാ ബിന്‍ത സുബൈറു നല്‍കുന്ന മറുപടിയില്‍ അത് വ്യക്തമാണ്:

പ്രണയം?” ആ വാക്ക് ബിന്‍തയുടെ നാവില്‍ അസാധാരണമാം വിധം കനത്തതായി അനുഭവപ്പെട്ടു. “എനിക്കറിയില്ല, സത്യമായുംഎന്നാല്‍ നീ ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം ജീവിച്ചാല്‍ നീ അയാളെ പ്രണയിക്കുന്നോ ഇല്ലെയോ എന്നത് ഒരു വിഷയമേയല്ല.”

എങ്ങനെയാണ് പ്രണയിച്ചിട്ടെയില്ലാത്ത ഒരാളോടൊപ്പം ജീവിക്കാനാവുക?

എന്റെ കാലത്ത്, ഞങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്തോ, അതുപ്രകാരം ജീവിച്ചുഅവര്‍ പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു...”

പരമ്പരാഗത പാപബോധ ചിന്ത ആഴത്തില്‍ വേരോടിയത് കൊണ്ടുതന്നെയാണ് റേസയുമായുള്ള ബന്ധം അത്രമേല്‍ ആത്മനിന്ദ ബിന്‍തയില്‍ ഉളവാക്കുന്നതും. “പൂക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ കാത്തു നില്‍ക്കുന്ന ഏതോ വങ്കന്‍ പുഷ്പംമുപ്പതു വര്‍ഷംഅവള്‍ പറഞ്ഞുഎന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അതു സംഭവിക്കുമ്പോഴോഅത് ഒരു ശവം പോലെ നാറുന്നു.” ഒരായുഷ്കാലത്തിന്റെ കാമനകള്‍ മുഴുവന്‍ ഉള്ളിലൊതുക്കിപ്പിടിച്ച് പ്രണയശേഷമില്ലാത്ത നിരര്‍ത്ഥക ബന്ധങ്ങളില്‍ നിരന്തരം ആറാടി ഒടുവില്‍വാര്‍ദ്ധക്യത്തിന്റെ പിടിമുറുക്കം തുടങ്ങുന്ന ഘട്ടത്തില്‍ തന്റെ നിതാന്ത പ്രണയമായിരുന്ന ഫെര്‍മിന ഡാസായുമായി സന്ധിക്കുന്ന മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ അരീസോ (കോളറക്കാലത്തെ പ്രണയംകണ്ടെത്തുന്നതും അതാണ്‌ഈ പ്രായത്തില്‍ അത് ഒട്ടും ആസ്വദ്യകരമല്ല..... 

മുഴുവന്‍ ലേഖനവും വായിക്കാന്‍ ലിങ്ക് പിന്തുടരുക:

https://alittlesomethings.blogspot.com/2024/09/season-of-crimson-blossoms-by-abubakar.html


Wednesday, March 5, 2025

The Stillborn by Zaynab Alkali

 പിറവിയിലേ അടക്കപ്പെടുന്നവര്‍



വംശീയതയുടെയും ലിംഗവിവേചനത്തിന്റെയും നിതാന്ത അന്യവല്‍ക്കരണം അനുഭവിക്കുന്നവര്‍ എന്ന നിലയിലാണ്  കൊളോണിയല്‍ സാഹിത്യം ആഫ്രിക്കന്‍ സ്ത്രീയെ അവതരിപ്പിച്ചത്. കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ആഖ്യാനങ്ങളിലാകട്ടെ, കുടുംബത്തിലെ അവളുടെ നിയത സ്ഥാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അവള്‍ നിര്‍വ്വചിക്കപ്പെട്ടത്‌. ഈ രണ്ടു  എതിരറ്റങ്ങളെയും ഒരു പോലെ നിഷേധിച്ചുകൊണ്ടാണ് സൈനബ് അല്‍കാലിയുടെ നോവലുകളില്‍ (The Stillborn, The Virtuous Woman) ആഫ്രിക്കന്‍ സ്ത്രീ ആവിഷ്കരിക്കപ്പെടുന്നതെങ്കിലും അന്തിമവിശകലനത്തില്‍ പുരുഷമേധാവിത്ത സാമൂഹ്യക്രമത്തില്‍ തന്നെയാണ് അവള്‍ നിലകൊള്ളുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു *1. . സ്ത്രീയുടെ പദവിയെന്നത് പ്രാഥമികമായും ഭാര്യയും അമ്മയുമാകുകയെന്നതാണെന്ന പരമ്പരാഗത ധാരണക്കുമേല്‍ കൊളോണിയല്‍ മൂല്യങ്ങളുടെ അധികഭാരം കൂടിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. “ആഫ്രിക്കന്‍ സ്ത്രീ എന്തെങ്കിലും പീഡനം അനുഭവിക്കുന്നുണ്ടെന്നു തീര്‍ത്തും നിഷേധിച്ചുകൊണ്ടും, നമ്മുടെ അമ്മമാര്‍ തീര്‍ത്തും സന്തുഷ്ടരായിരുന്ന അജ്ഞാതമായ ഒരു കൊളോണിയല്‍ പൂര്‍വ്വ ഭൂതകാലത്തെ കൊണ്ടാടിക്കൊണ്ടും പുരുഷമേധാവിത്ത സമൂഹം അതിന്റെ പതിവു ശൈലിയില്‍ പ്രതികരിക്കുന്നു; ബോധ്യങ്ങളുള്ള വനിതാ ആക്റ്റിവിസ്റ്റുകളെ പാശ്ചാത്യ ആശയങ്ങളുടെ ഇരകള്‍ എന്നും വെള്ളക്കാരികളെ അന്ധമായി അനുകരിക്കുന്നവര്‍ എന്നും കുറ്റപ്പെടുത്തിക്കൊണ്ട്; സ്ത്രീയെന്ന വ്യക്തിയുടെ ഭാഗധേയത്തെക്കാള്‍ പ്രധാനം ‘കുടുംബം ആണെന്നു പറഞ്ഞുകൊണ്ട്; ‘ദേശീയ പുരോഗതിയാണ് ഇപ്പോള്‍ (കൊളോണിയല്‍ അനന്തരകാലത്ത്) സ്ത്രീവിമോചനത്തെക്കാള്‍ പ്രാധാന്യമുള്ള മുന്‍ഗണന എന്ന കാപട്യം ഉപയോഗിച്ചു സ്ത്രീകളുടെ ഉത്കണ്ഠകളെ തട്ടിമാറ്റിക്കൊണ്ട്; സ്ത്രീകള്‍ ഒരിക്കലും അടിമത്തത്തില്‍ ആയിരുന്നില്ലാത്തതുകൊണ്ട് അവരെ വിമോചിപ്പിക്കേണ്ടതിന്റെ ആവശ്യമേയില്ല എന്ന് സ്ഥാപിച്ചുകൊണ്ട്. അപ്പോള്‍ ഇവിടെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അസത്യവല്‍ക്കരണത്തിന്റെ ഒരു സംഘാതമാണ്‌ ഉള്ളത്, എല്ലാറ്റിന്റെയും ലക്ഷ്യം സ്ത്രീയെ ഭയപ്പെടുത്തി നിശ്ശബ്ദയാക്കുക എന്നതു തന്നെ. ഏറ്റവും ധീരമായും വാചാലമായും സംസാരിക്കുകയും സാമൂഹികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചാപ്പകുത്തപ്പെടുന്നു.” *1. 

വടക്കന്‍ നൈജീരിയയില്‍ നിന്നു പ്രസാധനം വരെയെത്തിയ ആദ്യ വനിതാ നോവലിസ്റ്റ് എന്ന നിലയില്‍ സൈനബ് അല്‍കാലി ഒരു നാഴികക്കല്ലാണെങ്കില്‍ വിഖ്യാത നൈജീരിയന്‍ പുരസ്കാരം (Association of Nigerian Authors(ANA) Literary Prize, 1985) നേടിയ കൃതിയാണ് അവരുടെ പ്രഥമ നോവല്‍ The Stillborn. ആഫ്രിക്കന്‍ സ്ത്രീ മുന്നോട്ടു കുതിക്കണമെന്നും അവളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവള്‍ക്ക് അവസരമുണ്ടാകണമെന്നുമുള്ള അടിസ്ഥാന ധാരണയാണ് നോവലിന്റെ പ്രേരണ. മുസ്ലിം കുടുംബത്തില്‍ ജനിക്കുകയും പിതാവ് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയും ചെയ്തതോടെ ക്രിസ്ത്യന്‍ മേഖലയിലേക്ക് താമസം മാറ്റുകയും ഇരു മതങ്ങളോടും ഇടപഴകുകയും ചെയ്ത പശ്ചാത്തലം തന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അല്‍കാലി ഏറ്റുപറഞ്ഞിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ വടക്കന്‍ നൈജീരിയയുടെ ചിഹ്നങ്ങള്‍ വേണ്ടുവോളം പേറുന്ന, സാംസ്കാരികമായും മതപരമായും സങ്കര ഭാവമുള്ള ഗ്രാമത്തിന്റെ സൂക്ഷ്മമായ പുനസൃഷ്ടിയിലാണ് നോവലിന്റെ ശക്തിയും സൗന്ദര്യവും ഏറ്റവും പ്രകടമാകുന്നത്. ഒരിക്കലും പേരു പറയുന്നില്ലാത്ത ഗ്രാമം, എവിടെയും ആര്‍ക്കും സ്വന്തമായ ഇടത്തിന്റെ, ദേശത്തിന്റെ ആദിരൂപമാണ്. സാംസ്കാരികമായി പഴമയെയും പൂര്‍വ്വികരെയും മൂര്‍ത്തികളെയും ആദരിക്കുകയും കൃത്യമായി നിര്‍വ്വചിച്ച ലിംഗ, പ്രായഭേദ ദൌത്യങ്ങള്‍ കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്ന ഗ്രാമം, ആധുനികതയുമായി കൊമ്പുകോര്‍ക്കുന്ന ഏതൊരു ആഫ്രിക്കന്‍ ഗ്രാമത്തിന്റെയും കൊളോണിയല്‍ സാമൂഹിക സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. മിഷന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഹില്‍ സ്റ്റേഷന്‍, ഗ്രാമീണരുടെ പാട്ടുകളെ അലോസരപ്പെടുത്തുന്ന വൈദ്യുതി ജനറേറ്ററുകളുടെ മൂളല്‍ തുടങ്ങിയ ആധുനികതയുടെ നിര്‍മ്മിതികള്‍ മുത്തച്ചന്‍ കാക്കയെ പോലുള്ളവര്‍ ആരാധിക്കുന്ന മൂര്‍ത്തികളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കൂടിയാണ്. ചൊവ്വാഴ്ച ചന്തകളും പൊടിയും ബഹളവും നഗ്നരോ അര്‍ദ്ധ നഗ്നരോ ആയ കുട്ടികളും യാചകരും ഇതിന്റെയൊക്കെ കൂടെ നൃത്തവും സംഗീതവും ഇടകലരുന്ന കൂട്ടായ്മകളും പ്രണയ സംഗമങ്ങളും വാഗ്ദാനങ്ങളും ഗോസ്സിപ്പുകളും ഗൂഡാലോചനകളും കൂടിക്കുഴയുന്ന ഗ്രാമാന്തരീക്ഷം ഏറെ വിശദമായിത്തന്നെ നോവലിസ്റ്റ് വരച്ചുവെക്കുന്നുമുണ്ട്. പല സന്ദര്‍ഭങ്ങളിലും പുണ്ണുകള്‍ മാന്തിപ്പൊളിച്ചു വലുതാക്കുന്ന ദോഷൈക ദൃഷ്ടി പ്രകടിപ്പിക്കുമ്പോഴും സഹാനുഭൂതിയുടെയും സഹായ മനസ്കതയുടെയും നിമിഷങ്ങളും ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്നു. മുഖ്യ കഥാപാത്രമായ ലീ പട്ടണത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ തങ്ങള്‍ക്കു കഴിയുന്ന വിധം നാണയത്തുട്ടുകള്‍ നല്‍കിയും ഭക്ഷ്യ വിഭവങ്ങളോ പാത്രങ്ങളോ പങ്കുവെച്ചും സഹായിത്തിനെത്തുന്നവരില്‍ വെറും പരിചയക്കാര്‍ പോലുമുണ്ട്. “അവരുടെ മകള്‍ ഒരപരിചിത പട്ടണത്തില്‍ അന്യരായ ആളുകള്‍ക്ക് ഇടയിലാകും. ആരാണ് അവള്‍ക്ക് എന്തെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കുക?” എന്ന് ചോദിക്കുന്ന വൃദ്ധ അതിന്റെ ചിഹ്നമാണ്. ഈ സംഭവത്തില്‍ ഗ്രാമീണര്‍ക്ക് നഗര ജീവിത മൂല്യങ്ങളെ കുറിച്ചുള്ള ധാരണയും നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. നഗരമാകട്ടെ, അതിന്റെ സ്വാധീനം വിവിധ രീതിയില്‍ അനുഭവവേദ്യമാണെങ്കിലും നേരിട്ട് നോവലില്‍ കാര്യമായി കടന്നു വരുന്നുമില്ല. ഭീഷണവും വിനാശകരവുമായ ഇടമെന്ന നിലയിലാണ് പല കഥാപാത്രങ്ങളുടെയും ഭാഷണങ്ങളില്‍ അത് ഇടംപിടിക്കുന്നത്. വൈകാതെ നഗരം തങ്ങളെ തേടിവരുമെന്നു പ്രവചിക്കുന്ന അവായുടെ വാക്കുകള്‍ ഒരു നിലക്ക് നോവലന്ത്യത്തില്‍ സത്യമാകുന്നുണ്ട്. മുത്തച്ഛന്റെ അടക്കത്തിനു വേണ്ടി ഗ്രാമത്തില്‍ തിരികെയെത്തുന്ന ലീ എണ്ണമറ്റ വിളക്കുകളും ഗ്യാസ് ലൈറ്റുകളും പ്രകാശിക്കുന്ന തെരുവുകളും വഴിവാണിഭങ്ങളും കാണുന്നുണ്ട്, മുമ്പ് കുട്ടികള്‍ ഓടിക്കളിച്ച ഇടങ്ങള്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആയിത്തീര്‍ന്നത് ലിയുടെ ഉള്ളില്‍ വിഷാദം നിറക്കുന്നു. “പൂര്‍ണ്ണ ചന്ദ്രന്റെ കര്‍ക്കശ മേല്‍നോട്ടത്തില്‍ ആടുകയും പാടുകയും കൈകോര്‍ക്കുകയും ചെയ്തിരുന്ന നാളുകള്‍ പോയ്പ്പോയിരുന്നു.”

യാഥാസ്ഥിതിക സമൂഹം പെണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന പരമാവധി വിദ്യാഭ്യാസമായ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന ലി എന്ന പതിമൂന്നുകാരിയുടെ തുടര്‍ന്നുള്ള ജീവിതത്തിലെ ഇരുപതു വര്‍ഷക്കാലമാണ് നോവല്‍ ആവിഷ്കരിക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ ശീലങ്ങളും പതിവുകളും കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും പെണ്‍കുട്ടികള്‍ക്കു മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന വാര്‍പ്പു മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ അധിക സമ്മര്‍ദ്ദങ്ങളും ഒപ്പിയെടുക്കുന്ന രീതിയില്‍ വീട്ടകത്തേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. സ്വതേ സാമാന്യം നിഷേധ പ്രകൃതിയായ ലി വിധിവിലക്കുകളെ അത്രക്കങ്ങു വകവെക്കുന്ന കൂട്ടത്തിലല്ല എന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. അവളുടെ പ്രണയവും വിവാഹവും ഹാബുവിന്റെ വിശ്വാസവഞ്ചനാ പ്രകൃതം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ മറികടന്നു സ്വതന്ത്രമായ നിലനില്‍പ്പ്‌ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും നോവല്‍ ചിത്രീകരിക്കുന്നു. അടക്കിഭരിക്കുന്നവനും അമിത മത കാര്‍ക്കശ്യക്കാരനുമായ പിതാവ് പരമ്പരാഗത കൂടിച്ചേരലുകളെ പോലും വിലക്കുന്നത് ലീയുടെ സഹജമായ സ്വതന്ത്ര വാഞ്ചയെ ചെറുപ്പം മുതലേ വിപരീതത്തില്‍ പൊലിപ്പിക്കുന്നുണ്ട്. ഒരേസമയം ശകുനങ്ങളിലും പാരമ്പര്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ഒപ്പം പ്രവചന സ്വഭാവമുള്ള സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന ലി ‘ഗ്രാമത്തിന്റെ പുത്രി തന്നെയാണ്. അത്തരമൊരു സ്വപ്നത്തിലൂടെ ബാബക്ക് അപകടം പറ്റുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ലീ, ഒരു ദുര്‍മ്മന്ത്രവാദിനിയെപ്പോലെ അസ്വസ്ഥതയുണ്ടാക്കുന്ന സാന്നിധ്യം എന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിചിത്ര ഇടം നേടുന്നത് നോവലില്‍ നിര്‍ണ്ണായകമാണ്. സ്വപ്നം കാണാനുള്ള കഴിവും അത് സാക്ഷാത്കരിക്കാന്‍ വേണ്ട ദൃഡ നിശ്ചയവും ഒപ്പം പട്ടണത്തിലേക്കു പോയ ഹാബുവിന്റെ വിളി കാത്തിരിക്കുന്ന നീണ്ട നാലുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത ക്ഷമാശീലവും – ഇവ മൂന്നും ചേര്‍ന്നാണ് ലീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2. ഈ ക്ഷമയുടെ പാഠം അവള്‍ക്ക് പകര്‍ന്നു നല്‍കുന്നതും മറ്റൊരു സ്ത്രീയാണ് – പട്ടണ വാസത്തിനിടയില്‍ മാതൃതുല്യയായി അവളോട്‌ ഇടപഴകുന്ന വീട്ടുടമ. ദുരിതപൂര്‍ണ്ണമായിരുന്ന തന്റെ ദാമ്പത്യത്തെ കുറിച്ച് ഓര്‍ത്തുകൊണ്ടാണ്, ഹാബുവിന്റെ അവഗണന മറികടക്കാന്‍ വയോധിക അവളെ പ്രാപ്തയാക്കുക:

“ഞാന്‍ അയാളെ വിവാഹം കഴിച്ചിരുന്നല്ലോ. ഇവിടെയാണ് ഞാന്‍ വേണ്ടതെന്നു അല്ലാഹു തീരുമാനിച്ചതാണ്. ഞാന്‍ ഇവിടെ നിന്നു, ലീ, ഒന്നോ രണ്ടോ കൊല്ലമല്ല, മറിച്ചു മുപ്പതു കൊല്ലം. ഞാന്‍ കഷ്ടപ്പെട്ടിരിക്കാം, പക്ഷെ ആ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ചു, നമ്മുടെ ആളുകള്‍ പറയും പോലെ, എത്രകാലം നീ കാത്തുവെച്ചാലും ക്ഷമയുടെ പാല് പിരിഞ്ഞു പോകില്ലെന്നും ക്ഷമാലുവിനു ഒരു പാറ പാചകം ചെയ്തു അതിന്റെ സൂപ്പ് കുടിക്കാനാകും എന്നും.”

ഇതര കഥാപാത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍ ലിയുടെ പത്രസൃഷ്ടിയുടെ തന്നെ വിവിധ വശങ്ങളാണ്. കാക്കയെ മാറ്റിനിര്‍ത്തിയാല്‍ ഹാബു, സുലെ, ഡാന്‍ ഫിയാമ, ഗാര്‍ബ എന്നിങ്ങനെ മറ്റു പുരുഷ കഥാപാത്രങ്ങളെല്ലാം, ദുര്‍ബ്ബലരും സാഹചര്യങ്ങളുടെ ഇരകളും മാത്രമായിരിക്കുന്നതും ഏറിയോ കുറഞ്ഞോ നിലയില്‍ പരാജയപ്പെടുന്ന ദുരന്ത പാത്രങ്ങള്‍ ആയി ഒടുങ്ങുന്നതും ലീയുടെ പാത്രസൃഷ്ടിയുടെ ആവശ്യത്തിനപ്പുറം അവര്‍ പ്രസക്തരല്ല എന്നതുകൊണ്ടാണ്. പട്ടണത്തിന്റെ പ്രലോഭനങ്ങളില്‍ മറ്റൊരു ഭാര്യയെ സ്വന്തമാക്കുകയും കുടുംബത്തോടുള്ള ചുമതല മറക്കുകയും ചെയ്യുന്ന ഹാബുവിന്റെ തിരിച്ചു വരവിനു ഒരപകടത്തിന്റെയും തുടര്‍ന്ന് രണ്ടാം ഭാര്യയുടെ നിരാസത്തിന്റെയും നാടകീയത നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നുവെങ്കിലും അയാളും കാമുകനും വില്ലനുമെന്ന ക്ലീഷേകള്‍ക്കപ്പുറം പോകുന്ന ദുരന്ത പാത്രമാണ്. പുതിയ വിദ്യാഭ്യാസ ക്രമത്തില്‍ തരം താഴ്ത്തപ്പെട്ടു പദവിയും പകിട്ടും നഷ്ടമായി വീണ്ടും വീണ്ടും പിതാവാകുകയെന്നതിനപ്പുറം കുടുംബ നാഥന്റെ ചുമതലയൊന്നും ഏറ്റെടുക്കാനാകാതെ മദ്യത്തില്‍ അഭയം കണ്ടെത്തുന്ന ഡാന്‍ ഫിയാമ ഒരര്‍ത്ഥത്തില്‍ സാമൂഹിക മാറ്റങ്ങളുടെ ഇരയാണ്. ലൈംഗികത്തൊഴിലാളിയായ മാതാവിന്റെയും ധൂര്‍ത്തില്‍ എല്ലാം തുലച്ച പിതാവിന്റെയും മകനായതിന്റെ അവമതി ചീറിപ്പായുന്ന മോട്ടോര്‍ ബൈക്കിലും പട്ടണത്തിലെ ദുരൂഹ ഇടപാടുകളിലും തീര്‍ക്കാന്‍ വൃഥാശ്രമം നടത്തുന്ന ഗാര്‍ബയില്‍, തന്റെ ഗാര്‍ഹികത്തടവില്‍ നിന്നുള്ള മോചന മാര്‍ഗ്ഗം കാണുന്ന ഫാകു, അനിവാര്യമായ ദുരന്തത്തിലേക്ക് പോകുന്നത് ഇരുവരുടെയും ജീവിത നിസ്സഹായതകളുടെ ചിത്രമാണ്. കാക്കയുടെ പാഗന്‍ വിശ്വാസ നിലപാടുകള്‍ ‘പഴഞ്ചന്‍ എന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോള്‍ പുത്തന്‍ കൂറ്റുകാരനായ ബാബ ‘വൈദേശിക സംസ്കാരത്തോട് ചേര്‍ന്ന ആധുനിക ജീവിത രീതിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ഇരുലോകങ്ങളില്‍ കുടുങ്ങിപ്പോയ സ്വന്തം പദവിയെ കുറിച്ച് അനിശ്ചിതത്വത്തിലാണ്. എന്നാല്‍ തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം നോവല്‍ അത്രയേറെ പിന്തുടരുന്ന ഒരു പ്രമേയമല്ല. തന്റെ മമ്മയെ ഓര്‍മ്മിപ്പിക്കുന്ന കൊച്ചുമകളോടും അവളുടെ സ്വതന്ത്ര ബുദ്ധിയോടും വലിയ വാത്സല്യമാണ് കാക്ക പ്രകടിപ്പിക്കുന്നത്. ബാബയുടെ കാര്‍ക്കശ്യത്തിനെതിരെ അതവള്‍ക്ക് ഒരഭയമാണ്. ആണുങ്ങളെ മുഴുവന്‍ പുച്ഛിക്കുന്ന മുത്തശ്ശിയാണ് ആ നിലക്ക് ലീക്ക് മറ്റൊരു  പ്രചോദനമാക്കുന്നത്. ‘പതിനാലു തവണ വിവാഹിതയായതായി അവകാശപ്പെടുന്ന മുത്തശ്ശി അവരുടെ പ്രതാപകാലത്ത് സൗന്ദര്യം കൊണ്ട് ആണുങ്ങളെ വരുതിയില്‍ നിര്‍ത്തിയിരുന്നതില്‍ അഭിമാനിക്കുന്നു. ഗാര്‍ഹികാന്തരീക്ഷത്തില്‍ കാക്ക ബഹുമാന്യമായ ഒരു സാന്നിധ്യമായിരിക്കുമ്പോള്‍, മുത്തശ്ശി ഒരു ദുഷിച്ച സ്വാധീനമായി വിലയിരുത്തപ്പെട്ടു. എന്നാല്‍, ആധുനികതയുടെ കടന്നുവരവില്‍ തന്നോടൊപ്പം അടക്കം ചെയ്യപ്പെടുക എന്നതാണ് മുത്തച്ഛന്‍ പ്രതിനിധാനം ചെയ്ത മൂല്യങ്ങളുടെയും വിധി.   

ലിയുടെ ഭാഗധേയങ്ങള്‍ക്കു സമാന്തരമായി സമാനമായ രീതിയില്‍ ജീവിതവും സ്വപ്നങ്ങളും പുരുഷാധിപത്യ സമൂഹം തങ്ങളുടെ താല്‍പര്യാര്‍ത്ഥം രൂപപ്പെടുത്തിയ മൂല്യ വ്യവസ്ഥയുടെ കീഴില്‍ പന്താടപ്പെടുന്ന രണ്ടു സ്ത്രീകഥാപാത്രങ്ങളെ കൂടി നോവല്‍ പിന്തുടരുന്നുണ്ട്. ലിയുടെ മൂത്ത സഹോദരി അവാ, സമൂഹം കല്‍പ്പിച്ചു നല്‍കിയ ‘കുടുംബിനീ മാതാ’വിന്റെ വേഷത്തിലേക്ക് നോവലന്ത്യത്തില്‍ ലി വിവരിക്കുമ്പോലെ “മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തന്റെ ജിവിതം നല്‍കിക്കഴിഞ്ഞിരുന്ന മറ്റൊരുവള്‍” എന്ന നിലയില്‍ സ്വയം അടക്കം ചെയ്യുമ്പോള്‍, ലിയുടെ സ്കൂള്‍ കാല സുഹൃത്ത് ഫാകു, നഗര ജീവിതത്തിന്റെ ഇരയാണ്: ഒരൊറ്റത്തവണയേ പ്രസവിച്ചുള്ളൂ എന്ന കുറ്റത്തിന് ഭര്‍ത്താവിന്റെ ക്രൂരതകളും ഭര്‍തൃവീട്ടുകാരുടെ പീഡനവും സഹിച്ചു മടുത്തു രക്ഷാമാര്‍ഗ്ഗം തേടുന്നവള്‍. എന്നാല്‍ സ്വതന്ത്രയായ സ്ത്രീയെന്നാല്‍ വേശ്യവൃത്തിയുടെ ഒരൊറ്റ വേഷമേ സമൂഹത്തിനു പരിചയമുള്ളൂ. തെരഞ്ഞെടുപ്പുകള്‍ ഒന്നുമില്ലാത്ത അവാ നോവലില്‍ ആകെ പ്രകടിപ്പിക്കുന്ന ഒരഭിപ്രായം ബഹുഭാര്യത്വത്തോടുള്ള ഒരു പതിഞ്ഞ എതിര്‍പ്പു മാത്രമാണ് എന്നതും അതുതന്നെയും എന്തെങ്കിലും സ്വാതന്ത്ര്യ ബോധം കൊണ്ടൊന്നുമല്ല; മറിച്ച് അതെപ്പോഴും കുടുംബ കലഹങ്ങള്‍ക്കു കാരണമാകും എന്നത് കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഹാബുവിന്റെ അവഗണനയ്ക്ക് പകരമായി ധനികനായ ഹാജി ബതൂറെയെ വിവാഹം ചെയ്യാന്‍ അവള്‍ സഹോദരിയെ ഉപദേശിക്കുന്നതും അത്തരമൊരു പരമ്പരാഗത നിലപാടിലാണ്: “എല്ലാ സ്ത്രീകള്‍ക്കും ഒരു പുരുഷന്‍ വേണം, ഒന്നിനുമല്ലെങ്കില്‍ വേലി കോട്ടം തീര്‍ക്കാനെങ്കിലും.” അതിനപ്പുറം ചിന്തിക്കാന്‍ അവള്‍ക്കു വശമില്ല എന്നതാണ് വസ്തുത. ഫാകുവിന്റെ  കാര്യത്തില്‍ ആറാം വയസ്സില്‍ ബാബയുടെ മരണവും അപകടത്തില്‍ സഹോദരന്മാര്‍ മരിക്കുന്നതും ചേര്‍ന്നാണ് ഭാഗ്യഹീനയെന്നും ‘ദുര്‍മ്മന്ത്രവാദിനി (witch) എന്നും വിളിക്കാന്‍ ഇടയാക്കുന്നതും അവളുടെ ദുരന്തങ്ങള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുന്നതും. 

ആഫ്രിക്കന്‍ സാഹചര്യങ്ങളിലേക്ക് പറിച്ചുനട്ട ഫെമിനിസ്റ്റ് രചന എന്നു മാത്രമായി ഒതുങ്ങിപ്പോവുന്ന രചനയല്ല ‘ചാപ്പിള്ള’ എന്നു നിരീക്ഷിക്കപ്പെടുന്നു (S. Brown).  നൈജീരിയയുടെ, വിശേഷിച്ചും പാരമ്പര്യ ജടിലമായ ഹോസാ സമൂഹത്തിന്റെ, ആധുനികവല്‍ക്കരണത്തിന്റെ ആഘാതങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന കൃതിയെന്ന നിലയില്‍ ഒരര്‍ത്ഥത്തില്‍ ‘ഗ്രാമം തന്നെയാണ് നോവലിലെ മുഖ്യ കഥാപാത്രം. പരമ്പരാഗത സമൂഹം ആധുനികതയുമായി ഏറ്റുമുട്ടുമ്പോള്‍ മുറിവേല്‍ക്കുന്നത്‌ സ്ത്രീക്കു മാത്രമല്ല എന്നു നോവല്‍ അടിവരയിടുന്നുണ്ട്. നോവലന്ത്യത്തില്‍, തന്റെ മുപ്പത്തിമൂന്നാം വയസ്സില്‍, ‘വിജയിച്ച അധ്യാപികയും, വലിയ, അസൂയയുണര്‍ത്തുന്ന ഒരാധുനിക കെട്ടിടത്തിന്റെ ഉടമയും’ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞും തിരിഞ്ഞു നോക്കുമ്പോള്‍ ലി കണ്ടെത്തുന്നുണ്ട് തന്റെ വലിയ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു അതെന്നും അത് സാധ്യമായില്ലെങ്കില്‍ അതിനു പ്രസക്തിയേ ഇല്ലെന്നും. കുടുംബിനീ സങ്കല്‍പ്പത്തിനു അനുരോധമാം വിധം മുത്തച്ചനെ അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ ശുശ്രൂഷിക്കാന്‍ അവള്‍ മടിക്കുന്നില്ല. ആ മരണം തന്റെ അവസാനത്തെ വിലക്കും ഭേദിച്ചു തന്നെ സ്വതന്ത്രയാക്കിയതായി അനുഭവപ്പെടുമ്പോഴും പട്ടണത്തിലേക്ക് പോയി ഹാബുവിനെ കണ്ടെത്താനും പരമ്പരാഗത യജമാനന്‍- ദാസി ബന്ധത്തിനപ്പുറം തുല്യതയുടെ സങ്കല്‍പ്പത്തിലൂന്നിയ ഒന്നായി ഹാബുവുമായുള്ള ബന്ധത്തെ വീണ്ടും വിളക്കിച്ചേര്‍ക്കാനുമാണ് അവളുടെ ആഗ്രഹം. ഇരയെന്ന സാമ്പ്രദായിക സ്ത്രീ ഭാവം മറികടക്കാനും സ്വന്തം ശക്തി തിരിച്ചറിയാനും ലീ പഠിക്കുന്നതും അതേ പരമ്പരാഗത മൂല്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ തന്നെ ഒരു ‘വശീകരണക്കാരിയും തങ്ങളുടെ ദാമ്പത്യത്തിനു ഭീഷണി ഉയര്‍ത്തുന്നവളും ആയിക്കാണുന്നതില്‍ നിന്നാണ് എന്നതും പ്രധാനമാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍, എല്ലാ വിലക്കുകളും മറികടന്നു ഗ്രാമം വിട്ടു പോകാനും ജോലിയും പഠനവും തുടര്‍ന്ന് സ്വതന്ത്രയാവാനും ആ നിലക്ക് വരുമാനമുള്ളയാള്‍ എന്ന നിലയില്‍ ‘വീട്ടിലെ ആണാ’വാനും അവളെ പ്രാപ്തയാക്കുക കുടുംബത്തില്‍ ഒന്നൊന്നായി വരുന്ന ദുര്യോഗങ്ങളാണ്: ബാബയുടെ മരണം, സുലേയുടെ പ്രവാസം, അവായുടെ ഭര്‍ത്താവ് ഡാന്‍ ഫിയാമ മുഴുക്കുടിയന്‍ ആയിത്തീരുന്നത്, ഹാബുവിന്റെ മടുപ്പ് ബാധിച്ച പ്രകൃതം ഇതല്ലാം എല്ലാം അതില്‍ ഘടകങ്ങളാണ്. നോവലന്ത്യത്തില്‍ കാണുന്ന ലീ, തുടക്കത്തിലെ പൊട്ടിപ്പെണ്ണായ പതിമൂന്നുകാരിയില്‍ നിന്ന് പാടെ മാറിയിട്ടുണ്ടെന്നു കാണാം: അനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളിലൂടെ മറ്റാരേക്കാളും മേലെ ഇനിയങ്ങോട്ട് സ്വന്തം ഹൃദയത്തെ കേള്‍ക്കാമെന്ന് നിശ്ചയിച്ചുറപ്പിച്ച ലീ, സൈനബ് അല്‍കാലിയുടെ മാനസപുത്രി തന്നെയാണ്. അവള്‍ കാണുന്നതും അനുഭവിക്കുന്നതും നേരിടുന്നതും തന്നെയാണ് പുസ്തകത്തിന്റെ സന്ദേശം. പതിറ്റാണ്ടുകള്‍ക്കപ്പുറം, തന്റെ നാലാം തലമുറയിലെ കൊച്ചുമകളുടെ വിവാഹ നാളില്‍, സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കാനാകാതെ പോയ തന്റെ ജീവിതത്തെ കുറിച്ച് ദുഃഖം പൂണ്ടിരിക്കുന്ന സ്വന്തം ചിത്രം ഒരു സ്വപ്ന പ്രത്യക്ഷമായി നോവലന്ത്യത്തില്‍ ലീക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പ്രപൌത്രി അവളെ സമാധാനിപ്പിക്കുന്നു:

“അല്ല, വലിയ മുത്തശ്ശീ! അത് ശരിയല്ല. നിങ്ങള്‍ ഒരു വിജയമാണ്, ഓര്‍ക്കുന്നില്ലേ? ആളുകളുടെ ക്ഷേമത്തിനായി നിങ്ങള്‍ ജീവിതം അര്‍പ്പിച്ചു.”

“സ്വപ്നം കാണുന്നത് ശരിയാണ്, കുഞ്ഞേ!” പെണ്‍കുട്ടി പറഞ്ഞത് കേട്ടിരുന്നില്ലാത്ത മട്ടില്‍ അവര്‍ തുടര്‍ന്നു. “എല്ലാരും അത് ചെയ്യുന്നു, നാം ജീവിച്ചിരിക്കുന്നിടത്തോളം, നമുക്ക് സ്വപ്നം കാണുന്നത് തുടരാം. എന്നാല്‍ അതോടൊപ്പം ഓര്‍ക്കേണ്ടതും പ്രധാനമാണ്: കുഞ്ഞുങ്ങളെ പോലെയാണ് സ്വപ്നങ്ങളും ഉരുവപ്പെടുന്നത്, എന്നാല്‍ എല്ലാ സ്വപ്നങ്ങളും ജീവനോടെയല്ല പിറക്കുന്നത്‌. ചിലത് ഗര്‍ഭച്ഛിദ്രത്തിനു വിധേയമാകും. മറ്റുള്ളവ ചാപ്പിള്ളകള്‍ ആകും.”   

 References: 

1.     *1.  Douglas Killam, Alicia L. Kerfoot – Student Encyclopedia of African Literature-Greenwood (2007),P: 30)

2.   * 2.    Molara Ogundipe-Leslie in her interview with Adeola James in “In Their Own Voices: African Women Writers Talk,” quoted by Charlotte H. Bruner, The Heinemann Book of African Women’s Writing, P: 3, 4

3.   *3.  Stewart Brown, Introduction to Longman Edition of The Stillborn, 1988, P: xiv

 

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം 1, ലോഗോസ് ബുക്ക്സ് , 

പേജ്: 103-110)