പെണ്‍ ജീവിതത്തിന്റെ കുരുക്കുകള്‍
മരിയാമാ
ബാ,
ബെസ്സി ഹെഡ്, റ്റ്സിറ്റ്സി ദംഗരേംബ, അമാ അതാ ഐദൂ, ലോരെറ്റ ങ് കോബോ, നവാല്‍ അല്‍ സഅദാവി തുടങ്ങി സ്വദേശത്തും പുറത്തുമുള്ള സ്ത്രീജീവിതത്തിന്റെ പരിതോവസ്ഥകളെ കുറിച്ച്
തീക്ഷണമായി നിരീക്ഷിക്കുന്ന ആഫ്രിക്കന്‍ എഴുത്തുകാരികളുടെ മുന്‍ പന്തിയിലാണ് ബുചി എമാചേത എന്ന നൈജീരിയന്‍ നോവലിസ്റ്റ്. ഇരുപതിലേറെ നോവലുകളിലായി പാരമ്പര്യവുമായി
നിരന്തരം ഏറ്റുമുട്ടുന്ന, അതിവേഗം
പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സ്ത്രീയും അമ്മയുമൊക്കെ ആയിരിക്കുക
എന്നാല്‍ എന്താണെന്ന് അവര്‍ പരിശോധിക്കുന്നു. ചില കൃതികളില്‍ ലണ്ടനില്‍ കഴിയുന്ന
പ്രവാസിയെന്ന നിലയിലുള്ള തന്റെ തന്നെ അനുഭവങ്ങള്‍ അവര്‍ വിഷയമാക്കിയപ്പോള്‍, അവയില്‍ ഏറ്റവും ശ്രദ്ധേയമായ ദി ജോയ്സ് ഓഫ് മദര്‍ഹുഡ് എന്ന
നോവല്‍ ഉള്‍പ്പടെ മിക്കതും നൈജീരിയന്‍ ജീവിതത്തില്‍ തന്നെയാണ്
നിലയുറപ്പിക്കുന്നത്.
ഇതിവൃത്ത സങ്കീര്‍ണ്ണത
കൊളോണിയലിസം, പാരമ്പര്യം, മുതലാളിത്തം തുടങ്ങിയ പ്രമേയങ്ങള്‍ ന്നു ഇഗോ എന്ന കഥാ പാത്രത്തിന്റെയും അവരുടെ കുടുംബത്തിന്റെയും വിധിവിഹിതങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നു. ന്നായിഫെയെ വിവാഹം ചെയ്യും മുമ്പ് അമതോക് വുവുമായുള്ള ദാമ്പത്യം പ്രസവിക്കാത്തതിനെതുടര്‍ന്നും സഹാഭാര്യക്കൊപ്പം കഴിയുന്നതിനിടെ മാതൃത്വത്തിന്റെ തള്ളിച്ചയില്‍ അതിക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നും അലസിപ്പോയ പശ്ചാത്തലമുണ്ടായിരുന്നു ന്നു ഇഗോയ്ക്ക്. യാബായില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുമ്പോള്‍ ങ്ഗോസിയുടെ വരവോടെ അമ്മയാവുക എന്ന ‘സ്ത്രീത്വ സമ്പൂര്‍ണ്ണത’ കൂടി വന്നു ചേരുന്നുവെങ്കിലും, ഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ കാണുന്നതോടെ തകര്‍ന്നു പോകുന്നതാണ്, നോവല്‍ ആരംഭത്തില്‍ നാം കാണുന്ന രീതിയില്‍, കാര്‍ട്ടര്‍ പാലത്തിനു മുകളില്‍ നിന്ന് സ്വയം അവസാനിപ്പിക്കാനുള്ള ആ ഭ്രാന്തമായ കുതിപ്പിലേക്ക് ന്നു ഇഗോയെ നയിക്കുന്നത്. സാവധാനത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ന്നു ഇഗോയ്ക്ക് വലുതായി വരുന്ന കുടുംബഭാരവും ന്നായിഫെയുടെ ആശ്രയിക്കാനാവാത്ത വരുമാനത്തിലെ ഏറ്റിറക്കങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍, തന്റെ സ്വന്തം വരുമാന സ്രോതസ്സു തേടാന്‍ പ്രേരണയാകുന്നുണ്ട്. സഹോദരന്റെ മരണ ശേഷം അയാളുടെ ഭാര്യമാരെ കൂടി അനന്തരാവകാശമായി ലഭിക്കുന്ന ന്നായിഫെ, അദാകുവിനെയും മകളെയും ലാഗോസിലേക്ക് കൂട്ടുന്നത് വീണ്ടുമൊരിക്കല്‍ കൂടി സഹാഭാര്യയോടൊത്തുള്ള ജീവിതത്തിലെ പ്രയാസങ്ങളിലേക്ക് ന്നു ഇഗോയെ എത്തിക്കുന്നു. ...............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/the-joys-of-motherhood-by-buchi-emecheta
ലോഗോസ് ബുക്സ്, പേജ്: 80-90)
To purchase, contact ph.no:
8086126024