Featured Post

Saturday, December 20, 2025

Udalaazham (2018)/ Unnikrishnan Avala

ഉടലാഴം – ഇരജന്മത്തിന്റെ ചൂഴ്നില




ഉടല്‍ ഒറ്റും തടവും സംഹാരവും ആയിത്തീരുന്നു എന്നതാണ് വംശീയതയുടെ പാഠങ്ങളില്‍ ഏറ്റവും പ്രധാനമായ ഘടകം. ആദിവാസിയിലെത്തുമ്പോള്‍ ആ ദൈന്യവും അരക്ഷിതാവസ്ഥയും അവരെ കണ്ടവന്റെയൊക്കെ വേട്ടമൃഗമാക്കി  മാറ്റുന്നു. ജനാധിപത്യത്തിന്റെ സമത്വ ബോധം ബാലാരിഷ്ടതകള്‍ നേരിടുന്ന സമൂഹത്തില്‍ പരിഷ്കൃതം എന്നു മേനി നടിക്കുമ്പോഴും ശ്രേണീബദ്ധ വരേണ്യ തട്ടകങ്ങളിലെ ഉച്ഛനീചത്വ മൂല്യങ്ങളില്‍ അധമ ബോധം വേട്ടയാടുന്ന പിന്‍ നിരക്കാര്‍ക്കു പോലും മേഞ്ഞു മദിക്കാനാവുന്ന ഒരയഥാര്‍ത്ഥ ഉത്കര്‍ഷബോധം പ്രദാനം ചെയ്യുന്നുണ്ട് ഉടല്‍ ദുര്‍ബ്ബലതയോടൊപ്പം പരമ്പരാഗതമായ അന്തര്‍ മുഖത്വവും വിധേയത്വവും സഹജമായിത്തീര്‍ന്ന ഈ തോറ്റുപോയ ജനത. പരിഷ്കൃത സമൂഹമെന്ന ‘നായ നായയെ തിന്നുന്ന’ സമവാക്യത്തില്‍ ഏവര്‍ക്കും പ്രാപ്യനായ ‘വിപ്പിംഗ് ബോയ്‌’ ആയിത്തീരുന്നു ആദിവാസി എന്നര്‍ത്ഥം. സ്വതേ ഇരജന്മമായ ഈ വൈപരീത്യത്തോടൊപ്പം ഭിന്ന ലൈംഗികതയുടെ നിലയില്ലാ ചുഴിക്കുത്ത്‌ കൂടി ചേര്‍ന്നുവരുമ്പോള്‍ ഒരാദിവാസിക്ക് എന്താവും ജീവിതം കരുതിവച്ചിട്ടുണ്ടാകുക? സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനുമുള്ള, ഇടം കണ്ടെത്താനും സ്വത്വമെന്നതിന്റെ വിദൂരപ്രതീതിയെങ്കിലും ഉരുവപ്പെടുത്താനുമുള്ള ശ്രമത്തില്‍ എങ്ങനെയാണ് അവന്റെ/ അവളുടെ മാനവികത പടിപടിയായി നിഹനിക്കപ്പെടുകയും ഒരു നിര്‍ണ്ണായകത്വ പൂര്‍ണ്ണമായ (deterministic) എരിഞ്ഞുതീരലായി, ഒടുവിലൊരു തിര്യക് ജന്മമായി ഒടുങ്ങുകയും ചെയ്യുക? ‘വൂണ്ടഡ് നീ ക്രീക്കി’ന്റെയും ആസ്ട്രേലിയന്‍ ആദിവാസിയുടെയും ദുരനുഭവങ്ങളുടെ കഥകള്‍ തീക്ഷ്ണമായ ചലചിത്രാവിഷ്കാരങ്ങളായി ലോക സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്റ്റാന്‍ലി നെല്‍സണ്‍ ജൂനിയര്‍ (‘വൂണ്ടഡ് നീ’), റോള്‍ഫ് ഡി ഹിയര്‍ (ടെന്‍ കാനോസ്, ദി ട്രാക്കര്‍, ചാര്‍ലീസ് കണ്‍ട്രി), ഫിലിപ്പ് നോയ്സ് (റാബിറ്റ് പ്രൂഫ്‌ ഫെന്‍സ്), വാര്‍വിക്ക് തോന്‍ടണ്‍ (സാംസന്‍ ആന്‍ഡ്‌ ഡലീല -2009) തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ ഹൃദയ ഭേദകമായ സഹനങ്ങളും, ശുഭാന്ത്യങ്ങളന്യമായ അതിജീവന ശ്രമങ്ങളുമായി ആദിവാസി ജീവിതങ്ങള്‍ക്ക് തിരയാവിഷ്കാരം നല്‍കിയിട്ടുണ്ട്.

ഒരു ജനതയുടെ കഥ അവര്‍ക്കു വേണ്ടി മറ്റുള്ളവര്‍ പറയുന്നതും അവര്‍ നേരിട്ട് നടത്തുന്ന ആഖ്യാനവും തമ്മിലുള്ള വ്യത്യാസം പരമ പ്രധാനമാണ്. ആദ്യത്തേതില്‍ ദൈന്യങ്ങളുടെയും പീഡാനുഭവങ്ങളുടെയും കഥകളെ മഹാദുരന്ത (grand tragedy) വല്‍ക്കരിക്കാനും ശബളമാക്കാനും (exoticize)  ഉള്ള പ്രവണത ആഖ്യാതാവിന്റെ/ ചലച്ചിത്രകാരന്റെ മഹാമനസ്കതയുടെ (condescension) ചിഹ്നമായിത്തീരുന്നു. സിനിമയുടെ ദൃശ്യ-ശ്രാവ്യ സാധ്യതതകളില്‍ ഈ പ്രവണത ഛായാഗ്രാഹകകന്റെയും ശബ്ദ ലേഖകന്റെയും ആത്മരതിയുടെ കൊണ്ടാടലായി പരിണമിക്കാനുള്ള അപകടം നിലനില്‍ക്കുന്നു. വിഷയത്തിലേറെ ആവിഷ്കാരം കേന്ദ്രസ്ഥാനീയമായിത്തീരാന്‍ ഇടയുള്ള, ആദിവാസി ഒരിക്കല്‍ കൂടി പ്രദര്‍ശന വസ്തുവല്‍ക്കരിക്കപ്പെടാനുള്ള ഈ അപകടം ഒഴിവാക്കാനാവണം, നിബിഡമായ ആമസോണിന്റെ ആദിമ വന്യതയിലൂടെ പുരാണപ്രോക്തമായ ഔഷധ സസ്യം തേടി യാത്രയാകുന്ന പര്യവേഷകരുടെ തലമുറകളിലൂടെ ആദിമ ഗോത്ര ജനതയുടെ തകര്‍ച്ചയുടെ നൈരന്തര്യം അതിതീക്ഷ്ണമായി അവതരിപ്പിക്കുന്ന സിറോ ഗുവേരയുടെ ‘എംബ്രേസ് ഓഫ് ദി സര്‍പെന്റ്’ (2016) കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിക്കപ്പെട്ടത്. ആദിവാസികളുടെ ഇടയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നവര്‍ അല്ലാത്ത ചലച്ചിത്രകാരന്മാര്‍ക്ക് ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കുക എളുപ്പമല്ല. കേരളത്തിലെ ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് വരേണ്യ നാട്യങ്ങളില്ലാതെ കടന്നു ചെല്ലുകയും അതിന്റെ സമകാലിക മുദ്രകള്‍ ഒട്ടും അതിശയോക്തിയില്ലാതെ ഒപ്പിയെടുക്കുകയും ചെയ്ത ‘അവസാനത്തെ താള്‍’ എന്ന ശ്രദ്ധേയമായ ഡോക്കുമെന്ററിയുടെ സംവിധായകനായ ശ്രീ. ഉണ്ണികൃഷ്ണന്‍ ആവള തന്റെ പ്രഥമ ഫീച്ചര്‍ ചിത്രമായ ഉടലാഴത്തില്‍ ഈ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നത്.  

 

സാമാന്യമായ (generic) വംശീയ അനുഭവാഖ്യാനമായി മാറാന്‍ ഇടയുള്ള പ്രമേയത്തില്‍ ചലച്ചിത്ര ഘടന ആവശ്യപ്പെടുന്ന വൈകാരികോര്‍ജ്ജം പകര്‍ന്നു നല്‍ക്കാന്‍ കഴിയും വിധം പാത്രസൃഷ്ടി സാധ്യമായിട്ടുണ്ട് എന്നതാണ് ഉടലാഴത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ആദിവാസി ജീവിതത്തിന്റെ നാനാവിധമായ ഇരവല്‍ക്കരണത്തോടൊപ്പം ഭിന്ന രതിയുടെ തികച്ചും വൈയക്തികമായ പീഡാനുഭവം കൂടി നേരിടേണ്ടി വരുന്ന കഥാപാത്രമായ ഗുളികന്‍ ..................

https://www.fazalrahman.com/movies/article/udalaazham



(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത് – പേജ് 173- 177)



Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ ...................

https://www.fazalrahman.com/movies/article/hamnet-2025



Monday, December 15, 2025

Mathilukal: Love in the Time of Corona (2021) Director: Anvar Abdulla

 

ഒറ്റക്കാവുന്നവന്റെ തിരയാട്ടം.



(അന്‍വര്‍ അബ്ദുള്ളയുടെ മതിലുകള്‍: Love in the Time of Corona” പാന്‍ഡമിക് കാലത്തെ കാവ്യാത്മകമായി സമീപിക്കുന്ന ചിത്രമാണ്‌. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിയുടെ അനുഭവത്തിലൂടെ ഏകാന്തതക്ക് വിധിക്കപ്പെടുന്നവന്റെ ദൈന്യവും ഭയപ്പാടുകളും സര്‍ഗ്ഗാത്മക അന്വേഷണങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന ബുദ്ധിജീവിയെയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.)


കൊറോണ കാലത്തെ ബഷീര്‍ വായനക്ക് എന്ത് തരാനാകും?

ബാധകൂടുക എന്നത് അത്ര അസുഖകരമായ കാര്യമല്ല എന്ന് മലയാളിയെ പഠിപ്പിച്ച എഴുത്തുകാരനാണ്‌ ബഷീര്‍. ഭാര്‍ഗ്ഗവിക്കുട്ടിയോടു പ്രണയം തോന്നാത്ത മലയാളിയുണ്ടായിട്ടില്ല. മാംസ നിബദ്ധമല്ല പ്രണയം എന്നൊക്കെയുള്ള ഒഴുക്കന്‍ ഡാവിനോടൊന്നും ഒരിക്കലും കൂറു പുലര്‍ത്തിയിട്ടില്ലെങ്കിലും ഉടല്‍ സാന്നിധ്യമല്ലാത്ത കൂട്ടുകാരിയെ അത്രയ്ക്ക് ആഴത്തില്‍ പ്രണയിക്കനാവുമെന്നു മറ്റാരും മലയാളിയോട് പറഞ്ഞിട്ടില്ല. അങ്ങനെ ചിന്തിച്ചാല്‍ ഭാര്‍ഗ്ഗവിക്കുട്ടിയും നാരായണിയും ഒരേ പ്രണയ സാന്നിധ്യത്തിന്റെ രണ്ടു മുഖങ്ങളാണ്. നാരായണി സ്പര്‍ശസാന്നിധ്യത്തിനപ്പുറത്തു, ഒരു വിളിപ്പാടകലെ നിലയുറപ്പിക്കുമ്പോള്‍ ഭാര്‍ഗ്ഗവിക്കുട്ടി സ്പര്‍ശ പ്രപഞ്ചത്തിനും ശബ്ദപ്രപഞ്ചത്തിനും അകലെ, ആത്മപ്രപഞ്ചത്തില്‍ നിലയുറപ്പിക്കുന്നു. മലയാളിയെ ഏറ്റവും ആഴത്തില്‍, തീവ്ര വേദനയിലും പ്രസന്നമായി ആവേശിച്ച ബാധ ബഷീര്‍ തന്നെയാണല്ലോ. വഴി നടന്നു തീര്‍ത്തവനാണ്, ലോകം കണ്ടവനാണ്, ഇനിയൊന്നും കാണാന്‍ ബാക്കിയില്ലാത്തവനാണ് വേദപുസ്തക സത്യത്തിനപ്പുറം പോവുകയും ഭൂമിയുടെ അവകാശികളെ മാനുഷകതക്ക് അപ്പുറം കണ്ടെത്തുകയും ചെയ്യുന്നത്. അതുകൊണ്ട് അവന് പുല്‍ച്ചാടിയോടും അണ്ണാനോടും വര്‍ത്തമാനം പറയുന്നതില്‍ അസാധാരണമായി ഒന്നുമില്ല. അവനെ സംബന്ധിച്ച് എകാന്തയെന്നത് ആപേക്ഷികമാണ്: അവിടെ വേറെ മനുഷ്യരില്ലെന്നെ ഉള്ളൂ. വേറെ പലരുമുണ്ട്; അവരോടൊക്കെ അവനു ചങ്ങാത്താവുമാകാം.

ഇപ്പറഞ്ഞതൊക്കെ ഒന്ന് തിരിച്ചിട്ടാല്‍, സ്വന്തം തെരഞ്ഞെടുപ്പല്ലാത്ത ഏകാന്തതയിലേക്ക് കടക്കേണ്ടി വരുന്നവന് ഒറ്റപ്പെടലിന്റെ മറുമരുന്നു തിരയാന്‍ ബഷീറിനോളം പറ്റിയ ഇടമില്ല എന്ന് കണ്ടെത്താനാകും; അയാള്‍ ബഷീറിനെ വായിച്ചിട്ടുണ്ടെങ്കില്‍. ഇല്ലെങ്കിലും ആ ബഷീറിയന്‍ വഴി ഏതൊരാള്‍ക്കും തെളിഞ്ഞു കിട്ടുന്ന പാകത്തില്‍ അത്രക്കും ഋജുവാണു താനും. അതുകൊണ്ട് ക്വാറന്റൈനിന്റെ ഒറ്റപ്പെടല്‍ നേരിടുന്ന സഹൃദയന്‍ ആ വഴിക്ക് തിരിയുന്നതില്‍/ തിരയുന്നതില്‍ തികച്ചും ജൈവമായ ഒരു സ്വാഭാവികതയുണ്ട്. ................

https://www.fazalrahman.com/movies/article/mathilukal

  

Sunday, December 7, 2025

KALAMKAVAL (2025)/ Jithin K. Jose

 

മമ്മൂട്ടിക്കമ്പനി നിര്‍മ്മിച്ച ‘കളംകാവല്‍’ കാലം തിയെറ്റരുകളില്‍ നിറഞ്ഞാടുകയാണല്ലോ. സാധാരണ പ്രേക്ഷകരും റിവ്യൂവര്‍മാറും ഒരുപോലെ ചിത്രത്തെ കൊണ്ടാടുന്നുമുണ്ട്. അത് തികച്ചും ന്യായമാണ് എന്നാണു എന്റെ പക്ഷ. ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും ശരിക്കും ക്ലാസ് എന്ന് പറയാവുന്ന പ്രതിഭാസംഗമങ്ങള്‍ വ്യക്തമാണ്‌. സംവിധായകന്‍ ജിതിന്‍ കെ. ജോസ് ജിഷ്ണു ശ്രീകുമാറിനോടൊപ്പം ചേര്‍ന്നെഴുതിയ തിരക്കഥ, സാങ്കേതിക ഡിപ്പാര്‍ട്ട്മെന്റ്, ഫൈസല്‍ അലിയുടെ ക്യാമറ, ബി.ജി.എം, ഈണങ്ങള്‍, .. എല്ലാത്തിലുമുപരി എല്ലാ അഭിനേതാക്കളും നല്‍കിയ മികച്ച പ്രകടനങ്ങള്‍, പ്രത്യേകിച്ചും മുഖ്യ കഥാപാത്ര ദ്വയങ്ങളായി വന്ന മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ പ്രകടനം... ചിത്രം ശരിക്കും മലയാള സിനിമാ ചരിത്രത്തില്‍ സ്വയമൊരു ഇടം നേടുക തന്നെ ചെയ്യും എന്നുറപ്പിക്കാം.

സ്ക്രിപ്റ്റ് രചനക്ക് മുമ്പില്‍ ഒരു വമ്പന്‍ വെല്ലുവിളി ഉണ്ടായിരുന്നിരിക്കും എന്നത് തീര്‍ച്ചയാണ്: പബ്ലിക് ഡോമെയ്നില്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമായ ഒരു തുടര്‍ ഭീകര സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക, അതേസമയം സൂക്ഷ്മതലങ്ങളില്‍ പാത്രസൃഷ്ടിയുടെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക, ഒപ്പം പ്രേക്ഷകരുടെ രസച്ചരട് മുറിയാതെ കാക്കുക .. ഇതിനൊക്കെയപ്പുറം തങ്ങളുടെ ദൌത്യത്തെ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കിയ മറ്റൊരു കാര്യം സിനിമാസ്വാദനത്തിന്റെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ടതാണ്: മലയാളം കണ്ട എക്കാലത്തെയും ഏറ്റവും മഹാനായ നടനെ പൈശാചികതയുടെ ആള്‍രൂപമായി അവതരിപ്പിക്കുക, അതും അയാളെ/ പൈശാചത്തെ ഒരു ഘട്ടത്തിലും മഹത്വവല്‍ക്കരിക്കാതെ ചെയ്യുക എന്നത്.. അതൊരു ചെറിയ വെല്ലുവിളി ആയിരുന്നില്ല. സ്ക്രിപ്റ്റും സംവിധാനവും ആ വെല്ലുവിളിയില്‍ തീര്‍ച്ചയായും വിജയിക്കുന്നുണ്ട്. ചെകുത്താന്റെ പാത്രസൃഷ്ടിയില്‍ അനാവശ്യമായ പൂര്‍വ്വകാല കഥ സൃഷ്ടിച്ചെടുക്കാനോ, അയാളുടെ ധാര്‍മ്മിക ശൈഥില്യത്തിന് ഏതെങ്കിലും വിധത്തിലുള്ള ന്യായീകരണം ചമക്കാനോ ഇവിടെ ശ്രമിക്കുന്നില്ല എന്നത് ചിത്ര ശില്‍പ്പികളുടെ മികവായി കാണണം. എം.ടി.യെ പോലുള്ള അതികായന്മാര്‍ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത കാര്യമാണ് അത് : ഉദാഹരണത്തിന് ‘ഉയരങ്ങളില്‍ (1984)’ (സംവിധാനം ഐ.വി.ശശി) ഓര്‍ക്കുക.

...................

https://www.fazalrahman.com/movies/article/kalamkaval-2025-jithin-k-jose

 


KALAMKAVAL (2025) / Jithin K. Jose

 The Crooked Timber of A Serial Killer

The movie is making waves in theatres and everyone are all praise for it. Including ordinary cinegoers and reviewers. And justly so… its pure class.. script written by the director Jithin K. Jose in collaboration with Jishnu Sreekumar, technical side, Faisal Ali’s camera, BGM and scores… plus, masterclass performance from all the actors, especially, the leading duo of Mammootty and Vinayakan. This one is definitely going to be remembered in the annals of Malayalam cinema history as a class apart.

The scripting had a huge challenge before it: to treat the bulk of a horrendous case, the details of which are in the public domain, with a sharp eye on characterization, and without losing the grip over the audience, and it was further complicated by the logistics of movie making: to present the greatest ever Malayalam actor as an arch-villain without celebrating evil… no small feat that the script and direction has achieved with elan… the way the script has done away with needless ‘back-story’ building and excuses for the demon’s moral entropy was really fresh in Malayalam cinema, something not even masters like M.T. didn’t dream of doing (recall ‘Uyarangalil’ (1984) by I.V.Sasi, for instance).

But yet, some have raised objections, and most of them are for the very wrong reasons that the movie never warrants…

https://www.fazalrahman.com/movies/article/kalamkaval-the-crooked-timber-of-a-serial-killer


Saturday, December 6, 2025

Joji (2021)


ജോജിയും ബേബിയും പിന്നെ മാക്ബത്തും


    നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന് നിരന്തരം പ്രകോപിപ്പിച്ച രാഷ്ട്രീയ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുറെയേറെ നാളുകളോട് കിട്ടിയ ഇടങ്ങളിലൂടെ പ്രതകരിച്ച മാസങ്ങളുടെ ഉഷ്ണദിനങ്ങള്‍ക്ക്‌ അവധി കൊടുക്കാന്‍ മലയാളിക്കു കിട്ടിയ ഒന്നാന്തരം വേറിട്ടുപോക്കായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ട ദിലീഷ് പോത്തന്‍- ശ്യാം പുഷ്കര്‍- ഫഹദ് ഫാസില്‍ ടീമിന്റെ ‘ജോജി’. വിചിത്ര വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ക്ഷണിച്ചു വരുത്തിയ ചിത്രം, ഏറെ തുലനം ചെയ്യപ്പെട്ടത് മലയാളത്തിലെ ലക്ഷണമൊത്ത  സോക്കോളജിക്കല്‍ ത്രില്ലര്‍ ക്ലാസ്സിക് ആയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന ചിത്രവുമായാണ്. ഒന്നിനെ ഇകഴ്ത്തിയേ മറ്റൊന്നിനെ അംഗീകരിക്കാനാവൂ എന്ന പരിമിത വിഭവന്മാരുടെ മുട്ടാപ്പോക്കുകകള്‍ക്കപ്പുറം ഈ സമാനതകള്‍/ വൈചാത്യങ്ങള്‍ പഠനം അര്‍ഹിക്കുന്നുണ്ട്.

    ഇരകൾ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് തന്നെ. അതിനു പ്രധാന കാരണം ആ ചിത്രത്തിന്റെ പ്രമേയം ഒരു കാലഘട്ടത്തിന്റെ റിബൽ ആന്റി ഹീറോ പ്രതീകത്തെ സത്യസന്ധമായും ചടുലമായും അന്നത്തെ ചലച്ചിത്ര പരമായ പരിമിതികൾ മറികടന്നു അവതരിപ്പിക്കാൻ കെ ജി ജോർജ്ജ് എന്ന അപൂർവ്വ പ്രതിഭയുടെ ക്രാഫ്റ്റിന് സാധിച്ചു എന്നതാണ്. ബേബി പ്രതിനിധാനം ചെയ്യുന്ന അസന്തുഷ്ടനും മെരുങ്ങാ പ്രകൃതിയുമായ ചെറുപ്പക്കാരൻ 'രോഷാകുലനായ ചെറുപ്പക്കാരന്‍’ (‘angry young man') കാലഘട്ടത്തിന്റെ ഋണാത്മക പതിപ്പാണ്. അഥവാ, അസ്തിത്വവാദ സമീപനത്തിന്റെ ദാര്‍ശനിക വശം ഉള്‍ക്കൊണ്ട മൂല്യബോധം അതിന്റെ പ്രതിബദ്ധമായ വഴിയിലല്ല ബേബിയെ സ്വാധീനിക്കുന്നത്, മറിച്ചു അയാളിലെ പ്രാകൃത ചോദനകളുമായി ചേര്‍ന്നാണ് അത് പ്രകാശിതമാകുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മഹത്യക്കും കൊലക്കും ഇടയിൽ അസ്തിത്വ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് അയാള്‍. വിശദമാക്കാം: “നിനക്ക് നിന്റെ അപ്പനെയും അമ്മയെയും സ്നേഹമില്ലേ?” എന്ന ബന്ധുകൂടിയായ പാതിരിയുടെ ചോദ്യത്തിന് തികഞ്ഞ നിസ്സംഗതയോടെ, വികരശൂന്യനായി “ഇല്ല.!” എന്ന് ശങ്കിക്കാതെ പറയുന്ന, “നീ എവിടെ പോയതായിരുന്നു?” എന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് ‘ഒരാളെ കൊല്ലാന്‍ പോയതാ..” എന്ന് നിസ്സാരമായി മറുപടി പറയുന്ന ബേബിയില്‍ പ്രതിഫലിക്കുന്ന കല്ലിച്ച ഭാവശൂന്യതക്ക് “അമ്മ ഇന്നലെ മരിച്ചു. അതോ, ഇന്നോ? എനിക്കുറപ്പില്ല.” എന്നു ആഖ്യാനം തുടങ്ങുന്ന, പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ഒരു പരിചയമോ ശത്രുതയോ ഒന്നുമില്ലാത്ത ഒരു കൊളോണിയല്‍ ദേശവാസിയെ നിസ്സംഗമായി കൊല്ലുന്ന മെഴ്സോളിനോളം (The Outsider – Albert Camus) പഴക്കമുണ്ട്. എന്നാല്‍, മെഴ്സോളിന്റെ ബോധപൂര്‍വ്വമായ ധൈഷണിക അന്വേഷങ്ങള്‍ തീര്‍ത്തും അന്യമായ ബേബിക്ക് സമൂഹത്തിലെ മൂല്യച്യുതി എന്നതൊന്നും വിഷയമല്ല. ദാര്‍ശനികമായ ശൂന്യത നേരിടുന്ന നിഹിലിസ്റ്റ് അല്ല ബേബി. പണക്കൊഴുപ്പും മദ്യവും ലൈംഗികാസക്തിയും കെട്ടുപിണയുന്ന ധാര്‍മ്മിക/ പാരമ്പര്യ മൂല്യങ്ങളുടെ കുഴമറിച്ചിലും അടയാളപ്പെടുത്തുന്ന കുടുംബ ചുറ്റുപാടുകളില്‍ ഒരു സൈക്കോപാത്ത് ആയിത്തീരുകയാണ് അയാള്‍. ഒരു കാര്യത്തിലും ഒരു ബദലും അയാളുടെ ഉത്കണ്ഠയേ ആകുന്നുമില്ല. അയാള്‍ കഞ്ചാവു വലിക്കുകയും വേശ്യാഗമനം നടത്തുകയും ചെയ്യുന്നുണ്ട് എന്നു മാത്രമല്ല, കളിക്കൂട്ടുകാരിയില്‍ ആസക്തി തീര്‍ക്കുന്നുമുണ്ട്. ....................

https://www.fazalrahman.com/movies/article/joji-2021

Thursday, November 20, 2025

Yajnaseni: The Story of Draupadi by Pratibha Ray/Pradip Bhattacharya (English)

 

Bound by Dharma, Denied by Justice: Ethical Blackholes in Yajnaseni



 Abstract:

(Pratibha Ray’s Yajnaseni offers a richly introspective portrait of Draupadi, whose moral clarity and philosophical depth evoke a womanist ethos—rooted in relational ethics, spiritual agency, and resistance to patriarchal injustice. Yet the novel’s unwavering allegiance to a sterile, impersonal dharma undermines this potential, rendering Draupadi’s resistance unredeemed and her suffering ritualized. This essay explores how Yajnaseni, despite its feminist promise, fails to reimagine the epic in a contemporary, ethically transformative way—revealing the limits of dharma as a redemptive scaffold and the tragic collapse of womanist possibility.)

           

Yajnaseni: The Story of Draupadi (1984), by Jnanpith award-winning Odia novelist Pratibha Ray, is among the most significant feminist retellings of Draupadi’s story from the Mahabharata. The title Yajnaseni—meaning “born of fire”—evokes Draupadi’s mythic origins while foregrounding her symbolic intensity. The novel traces her life as the shared wife of the Pandavas, exploring her trials and the emotional, ethical, and social complexities of her relationships. Through Draupadi’s voice, Ray challenges the patriarchal ethos of the epic, offering a powerful counter-narrative that foregrounds female agency, interiority, and resistance.

Draupadi : Between Dharma and Identity

What Pratibha Ray accomplishes in Yajnaseni is a radical transformation of the Mahabharata into a fictional autobiography of Draupadi. Framed as an extended epistolary narrative, the novel unfolds through Draupadi’s final reflections, addressed to her eternal confidant, Krishna. As she ascends the Himalayas behind her husbands in the desolate state of the Mahaprasthana (The Great Journey/Departure) she collapses—abandoned and unacknowledged by the very men hailed as ‘Dharma-preserving’ victors. This narrative structure enables Ray to depart from the epic’s linear chronology, instead foregrounding the emotional residues of memory, betrayal, and longing. By centering Draupadi’s voice, the novel selectively revisits key episodes, employing lyrical digressions that illuminate her agency, interiority, and resistance. Yet, despite these interpretive liberties, Yajnaseni remains deeply anchored in the epic’s foundational arc.

Gender consciousness in Yajnaseni enables Draupadi to illuminate the broader hardships of womanhood, extending beyond her personal roles as wife, mother, and guardian of Dharma. At the heart of the narrative lies a critique of how patriarchal structures—rooted in objectification and exploitation—erode women’s dignity and deny them respect. Through Draupadi’s introspective voice, the novel foregrounds the systemic nature of gendered suffering, challenging the epic’s normative codes and gesturing toward a feminist ethics of agency and recognition.

By reimagining the character of Draupadi, Yajnaseni exposes the ridicule and moral burden she bears as a woman subjected to polygamy—an arrangement glorified for men but stigmatized when endured by women. The novel critiques the patriarchal contradiction wherein only women are made to suffer the consequences of regressive social customs. Through an intimate exploration of Draupadi’s inner world—her desires, dreams, and silent agonies, often absent from the original epic—Pratibha Ray foregrounds a feminist sensibility. This perspective extends beyond Draupadi to encompass the muted sufferings of other women in the Mahabharata, including Satyavati, Amba, Madri, Gandhari, and Uttara.

Draupadi, born with the prophetic mission of upholding Dharma, is shown to internalize this burden at great personal cost. Her emotional wound from Krishna’s rejection leads her to accept Arjuna as her chosen spouse in a moment of quiet resignation. A pivotal moment arises when news of the Pandavas’ supposed death in the lac house (Arakillam) reaches her. Draupadi attempts to halt the Swayamvar, desiring to remain unmarried and preserve her autonomy. Her failure marks a turning point: the novel’s central ethical tension emerges here—Draupadi’s personal will is subordinated to the political and ritual demands of the kingdom. The imperative to protect Dharma overrides her individual agency, inaugurating a life of sacrificial duty.

Although the Swayamvar—a ceremony ostensibly about female choice—proceeds to appease the egos of assembled kings, the novel resists indulging in irony. Instead, it treats this moment with tragic gravity, underscoring the erasure of Draupadi’s voice beneath the weight of collective expectation.

The Feminist Aversion to War

Reviewers have noted that Yajnaseni devotes only a few pages to the description of the Kurukshetra war—a narrative choice that underscores the novel’s critique of war as a male-centric enterprise. Through Draupadi’s voice, Pratibha Ray articulates a deep aversion to violence. While Draupadi is often portrayed as a warlike figure—especially in the aftermath of her disrobing—Ray ultimately uses her to convey the futility and moral cost of war. In this reimagining, Draupadi emerges not as an instigator of vengeance but as a visionary who advocates for universal unity, racial harmony, and the integration of Aryan and non-Aryan communities.

Her commitment to social justice extends beyond rhetoric: she champions education and the upliftment of marginalized groups, and she rejects material wealth, renouncing ornaments and riches in favour of human welfare. Her administrative foresight is symbolized in her proposal to build a road linking the forests to Hastinapura—an act of infrastructural imagination that bridges the centre and the margins. In a striking moment, she even urges Kubera to redirect his wealth toward public development, reinforcing her ethical vision of shared prosperity over hoarded opulence.

Ethical Hollows

While Yajnaseni displays a modern feminist sensibility in re-examining the Mahabharata, it also leaves unresolved tensions—particularly in its treatment of dharma. Draupadi, like the Pandavas, is born with the sacred mandate to uphold dharma. Yet the novel gradually reveals the hollowness of this ideal. What emerges is not a liberating moral order, but a sterile, impersonal force—one that demands Draupadi’s submission, containment, and renunciation, without ever offering her protection or justice.

Throughout the narrative, dharma functions less as an ethical compass and more as a metaphysical burden. Despite Draupadi’s profound philosophical insight and moral clarity, she is repeatedly told to endure suffering in silence—for the sake of cosmic balance. This dharma fails to safeguard the innocent: Abhimanyu, Karna, the Upapaṇḍavas, and countless others perish without cause. It justifies violence and aggression, cloaking Yudhishthira’s passivity and Arjuna’s complicity in the language of righteousness. It rewards survival, not justice—and that survival, as the aftermath of Kurukshetra makes clear, is spiritually barren.

Ray’s Draupadi ultimately exposes the contradictions of a dharma that is Vedic in tone but karmic in effect—detached from human emotion, indifferent to suffering, and incapable of ethical redress. In this light, Yajnaseni becomes not just a feminist retelling, but a profound meditation on the moral bankruptcy of a cosmic order that demands everything from women, yet gives them nothing in return.

Although there are many moments in Yajnaseni where Draupadi’s resistance reveals piercing insight, it never gathers the force to become a spirit of liberation. Even when she sees through patriarchal designs and calls out her husbands, elders, and even Krishna, her resistance remains internalized—voiced through monologue rather than enacted through rupture. She is ultimately absorbed by the very structures she critiques, still tethered to the roles of wife, queen, and moral anchor.

Her death affirms nothing. It ends in quiet erasure. Her legacy remains unclaimed. This is not a failure of character, but perhaps a failure of the novel’s imaginative reach—a reluctance to envision a truly transformative dharma. The novel’s karmic commitment results in an ethical thinning: the Pandavas are no longer heroes but functionaries, bound to a dharma that demands obedience, not reflection. Yudhishthira’s righteousness is legalistic, not ethical. Arjuna’s anguish is resolved by Krishna through abstraction, not accountability. Bhima’s rage is instrumentalized, not humanized. They survive—but at the cost of everything that deserved to survive.

‘Wumanist’/ ‘Feminist’ Approaches…

While Draupadi in Yajnaseni strongly resists the aggressions of male authority and refuses to compromise on reclaiming her dignity and identity as a woman, she does so while remaining firmly within the bounds of social and moral convention. In this sense, the novel’s feminist orientation aligns more closely with a Black, ‘Third World’, or womanist perspective than with the Western radical feminist paradigm. Whereas Western feminism often foregrounds individual autonomy, rights-based resistance, and a secular challenge to patriarchal structures, the womanist approach resists the binary of submission versus rebellion. It emphasizes relational ethics, spiritual agency, and survival within repressive systems.

Pratibha Ray’s Draupadi, though deeply critical of male dominance, remains committed to dharma, to the preservation of relationships, and to the moral fabric of her world. Her resistance is not a rejection of tradition but a reimagining from within. In this, she embodies key womanist values: the reclamation of dignity, the pursuit of healing, the cultivation of female solidarity, and a culturally rooted sense of agency. Yet even within this framework, the feminism of the novel reflects not fulfilment but deferred promise—it gestures toward transformation without realizing it. The vision remains aspirational, never fully materialized.

What is missing is a lived, embodied concept of dharma—one that is empirical and relational, grounded in care rather than code, memory rather than conquest, healing rather than hierarchy. The novel does not imagine the liberatory, iconoclastic possibilities found in alternative retellings such as Mahasweta Devi’s “Draupadi” (Draupati, 1978, ed. Gayatri Chakravorty Spivak in Breast Stories), Chitra Banerjee Divakaruni’s The Palace of Illusions (2008), or R. Rajashree’s Aatreyakam (2024). These texts offer ethical ruptures and narrative reconfigurations that remain alien to Yajnaseni’s moral universe.


Read Malayalam version here:

https://alittlesomethings.blogspot.com/2025/11/yajnaseni-story-of-draupadi-by-pratibha.html


Tuesday, November 4, 2025

മീസാന്‍ കല്ലിലെ അരണ

 




    നെരിപ്പോടായ  ഒരു ദീര്‍ഘ ജന്മത്തിന്‍റെ സങ്കടക്കടല്‍ കടന്നു പോയ മാതൃതുല്യയായ ഒരു ബന്ധുവിന്‍റെ ഖബറടക്കത്തിനു വേണ്ടിയാണ്  ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിക്കാട്ടിലേക്ക്  കഴിഞ്ഞ ദിവസം പോയത്. പടയോട്ടങ്ങളും വെള്ളപ്പൊക്കവും വറുതിയും വസൂരിയും കടന്നെത്തിയ തലമുറകള്‍ക്ക് കന്മഷമേതുമില്ലാതെ ആതിഥ്യമൊരുക്കിയ ശ്മശാനഭൂമി. പൂര്‍വ്വസൂരികളായ പിതാമാഹന്മാരും  മുത്തശ്ശിമാരും പ്രമാണിമാരും നിസ്വരും ഉച്ചനീചത്വമേതും കൂടാതെ കഴിയുന്ന വിശ്രാന്തി. പുരുഷമേധാവിത്തത്തിന്‍റെ സീല്‍ക്കാരങ്ങളോ  സഹന പര്‍വ്വങ്ങളുടെ പെണ്‍ ഗദ്ഗദങ്ങളോ അകാലത്തില്‍ മൂകമായിപ്പോയ ബാല കുതൂഹലങ്ങളുടെ ചിണുങ്ങലോ പ്രണയ ഭംഗങ്ങളുടെ നെഞ്ചുരുക്കങ്ങളോ ഇവിടെയിപ്പോള്‍ കലമ്പുന്നില്ലഅഥവാ ഉണ്ടെങ്കില്‍ത്തന്നെ,  വ്യാവഹാരിക കര്‍ണ്ണപുടങ്ങളുടെ തുച്ഛമണ്ഡലത്തിലേക്ക് ആ അതീതസങ്കടങ്ങള്‍ സ്വരസാന്നിധ്യങ്ങളാവുന്നില്ല. ഉമ്മ പറഞ്ഞുകേട്ട കഥകളില്‍ കലാപ നാളുകളിലെ വീര പരിവേഷത്തോടെ തിളങ്ങിയ കാരണവന്മാരും കലുഷ കാലങ്ങളെ മറയാക്കി നാടു വിറപ്പിച്ചു നടന്ന തെമ്മാടികളും പള്ളിക്കാടിന്‍റെ ഏറെ പിന്‍ഭാഗങ്ങളില്‍ കാടുമൂടിയ ഇടങ്ങളില്‍ മൃഗയാ വിനോദങ്ങളുടെ പടം മടക്കി വെച്ച് വിശ്രമിക്കുന്നു. ഏറെ പഴയതല്ലാത്ത കാടിന് ചുവടെ ഉമ്മയും തൊട്ടടുത്ത് ബാപ്പയുമുണ്ട്;  ഇത്തിരിക്കൂടി ഉള്ളോട്ടു നീങ്ങി ഏറെ ദൂരെയല്ലാതെ കാര്‍ക്കശ്യക്കാരനായിരുന്ന അമ്മാവനും. ഈ അമ്മാവന്‍ തന്നെയാണ് 'പത്തായപ്പുരയുടെ നിഴലില്‍ വിരുന്നുകാരിയോടു കുസൃതി കാട്ടിയ കുറുമ്പന്‍ പ്രണയത്തെചൂരല്‍ക്കഷായം കൊണ്ട് ചികിത്സിച്ചത്. ('വീട് വിട്ടു പോവുകയാണ്') കാട് നീക്കി ഉമ്മയോടും ബാപ്പയോടും ഒന്ന് അടുത്തുപോയി   മിണ്ടേണ്ടതുണ്ടോ?  വേണ്ടെന്നു വെച്ചു,  ഇടനെഞ്ചിലാണല്ലോ അവരെ അടക്കേണ്ടത്,  അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ സന്ദര്‍ശനത്തിനു എന്ത് പ്രസക്തി?


    ഖബറിടങ്ങള്‍ക്കിടയിലൂടെ കഷ്ടിച്ച് കാലടിവെക്കാന്‍ മാത്രം ഇടമുള്ള ചവിട്ടു വഴിയിലൂടെ പുതിയ ഖബര്‍ സ്ഥാനത്തേക്ക് നീങ്ങുമ്പോള്‍ പഴക്കമില്ലാത്തൊരു മീസാന്‍ കല്ലിനു മുകളിലാണ് വിചിത്രമായ ആ ധ്യാനം കണ്ടത്: പള്ളിക്കാടിന്‍റെ വന്യസമ്പന്നതയില്‍ തടിച്ചു കൊഴുത്ത അവന്‍ പ്രാചീനമായ ശിരസ്സുയര്‍ത്തി എന്തോ ചെവിയോര്‍ത്തെന്നോണം മൂകനായി നിശ്ചലം നില്‍ക്കുന്നു. മീസാന്‍ കല്ലില്‍ അടയാളപ്പെടുത്തിയത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. നാലുമാസമേ കഴിഞ്ഞിട്ടുള്ളൂ അടക്കിയിട്ട്. ഒരു അഞ്ചുവയസ്സുകാരിയെന്നു തീയതികള്‍ കാണിച്ചു. ശിശുമരണങ്ങള്‍ അത്ര പതിവല്ലാത്ത ഇക്കാലത്ത് എന്താവാം അവളെ കുരുന്നിലേ കൊണ്ടുപോയത്?  അടക്കത്തിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്ന സമയത്തിന്‍റെ നല്ലൊരു പങ്ക് ഞാന്‍ അവനെ നോക്കിക്കൊണ്ടിരുന്നു. അവന്‍ ചെവിടോര്‍ക്കുക തന്നെയാണ്. പറക്കമുറ്റാത്ത സങ്കടങ്ങള്‍ അവള്‍ പറഞ്ഞുതീര്‍ക്കുകയാണോ?  ആര്‍ക്കറിയാം. പിന്നെ,  മൂന്നുപിടി മണ്ണ് എന്ന എന്‍റെ വിഹിതം കഴിഞ്ഞു കുനിഞ്ഞു നിവര്‍ന്നു വീണ്ടും ഞാനാ അപൂര്‍വ്വമായ വെളിപ്പെടുത്തലിന്‍റെ  അരങ്ങിലേക്ക് നോക്കി. ആ നിമിഷങ്ങളിലെപ്പോഴോ ഒരിക്കല്‍,  ഇളം മുറക്കാരിയുടെ സങ്കടങ്ങളൊക്കെയും ഏറ്റുവാങ്ങി ഉരഗ പിതാമഹന്‍ തന്‍റെ തട്ടകത്തിലേക്ക് പിന്‍ വാങ്ങിയിരുന്നു. യാതനകളുടെ   ജീവിതകാണ്ഡം മുഴുവന്‍ കടന്നെത്തിയ പുതിയ അതിഥിയോട് ഏറെ കേള്‍ക്കാനുണ്ടാവുമല്ലോ അവന്.


    ഇന്ന്,  ഏറെ നാളായി അടുത്തതാവട്ടെ,  അടുത്തതാവട്ടെ എന്ന് ഞാന്‍ മാറ്റിവെച്ച ഒരു പുസ്തകം വായിക്കാനെടുത്തപ്പോള്‍  വിചിത്രമായ ഒരാകസ്മികത എന്നെ അത്ഭുതപ്പെടുത്തുന്നു. ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്എന്ന നോവലില്‍ കഥ പറയുന്നത് ഒരു ഉരഗമാണ് -  ഫെലിക്സ് വെഞ്ചൂറായുടെ വീട്ടിലെ ചുമരില്‍ കഴിയുന്നതലമുറകളിലേക്ക് പരകായ പ്രവേശം സാധ്യമാകുന്ന,  അംഗോളയുടെ സംഘര്‍ഷ ഭരിതമായ പോസ്റ്റ്‌ കൊളോണിയല്‍ കാലത്തെ ആഖ്യാനത്തിലേക്ക് ആവാഹിക്കുന്ന ഒരു ഉരഗ പിതാമഹന്‍.  സാക്ഷാല്‍ ബോര്‍ഹെസിന്റെ പുനരവതാരം.


    എന്‍റെ ആ പഴയ പള്ളിക്കാടിന്‍റെ സങ്കടങ്ങള്‍ എല്ലാം കേട്ട ആ സാക്ഷിയോട് ഒന്ന് രേഖപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ എന്‍റെ ഗ്രാമത്തില്‍ നിന്ന് എന്നെങ്കിലും വരുമായിരിക്കുംഞാനും എന്‍റെ ഔത്സുക്യങ്ങളും അന്ന് അവിടെ,  അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരിടത്ത് പഞ്ചഭൂതങ്ങളില്‍ ലയിച്ചു കാതോര്‍ത്തിരിക്കുമ്പോഴെങ്കിലും….

 

(ഓഗസ്റ്റ്‌ 03, 2013)

 


Sunday, November 2, 2025

War & War (1999) by László Krasznahorkai / George Szirtes

 

‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി



‘യുദ്ധം, പിന്നെയും യുദ്ധം എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല - അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ. ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ വിവരിക്കുന്ന കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത് സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ ധാർമ്മിക അനിവാര്യത, പ്രവർത്തിക്കുക എന്നതില്‍നിന്ന്‌ ഓർമ്മിക്കുക എന്നതായി മാറുന്നു.

പുരാതന ക്രീറ്റ്, മധ്യകാല വെനീസ്, റോമ സാമ്രാജ്യം, ആധുനിക യൂറോപ്പ് എന്നിവിടങ്ങളിലെ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നാല് പുരുഷന്മാരുടെ പലായനം വിവരിക്കുന്ന കൈയെഴുത്തുപ്രതിയുടെ ഘടന ഭ്രാന്തിൽ നിന്നും വിസ്മൃതിയിൽ നിന്നുമുള്ള കോറിന്റെ സ്വന്തം പാലായനത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ അധ്യായവും അതേ വ്യക്തികളെ പുതിയ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍ .................

https://www.fazalrahman.com/books/article/war-war-1999-by-lszl-krasznahorkai-george-szirtes

Tuesday, October 28, 2025

The Turin Horse (2011) László Krasznahorkai/ Béla Tarr (Hungarian)

 

The Turin Horse (2011) László Krasznahorkai/ Béla Tarr (Hungarian)

    (The Turin Horse presents a hollowed-out parody of the Nietzschean Übermensch in the neighbor’s speech—grandiose in tone but castrated of its affirmative futurism. Tarr and Krasznahorkai stage a world where critique remains sterile, unable to generate new values, mirroring the entropic collapse of existence itself.)

The Turin Horse: Witnessing Collapse in a Post-Divine World

“In Turin on January 3rd 1889, Friedrich Nietzsche steps out of the Door of number six Via Carlo Alberto, perhaps to take a stroll, perhaps to go by the post office to collect his mail. Not far from him, or indeed very far removed from him, a cabman is having trouble with his stubborn horse. Despite all his urging, the horse refuses to move, whereupon the cabman - Giuseppe? Carlo? Ettore? - loses his patience and takes his whip to it. Nietzsche comes up to the throng and that puts an end to the brutal scene of the cabman, who by this time is foaming with rage. The solidly built and full-mustached Nietzsche suddenly jumps up to the cab and throws his arms around the horse neck, sobbing. His neighbor takes him home, where he lies still and silent, for two days on a divan until he mutters the obligatory last words: "Mutter, ich bin dummm." ("Mother, i'm fool.") and lives for another ten years, gentle and demented, in the care of his mother and sisters.

Of the horse... we know nothing.”    (Prologue: The Turin Horse)

 

Béla Tarr’s The Turin Horse, co-written with László Krasznahorkai, is not a film in the conventional sense—it is a metaphysical ritual, a cinematic dirge. Inspired by the apocryphal story of Friedrich Nietzsche’s collapse in Turin after witnessing a horse being whipped, the film stages not the event itself, but its aftermath: the slow erosion of meaning, vitality, and structure in a world where God is dead and no new values have risen to take His place. In choosing this film, we do not seek entertainment or catharsis—we seek to witness the texture of collapse, the rhythm of entropy, and the silence that follows prophecy.

Nietzschean Framework: Collapse, Anti-Prophecy, and the Post-Divine World

The film’s Nietzschean echoes are unmistakable. The neighbor’s monologue—delivered with clarity and despair—functions as a kind of inverted prophecy, a diagnosis of metaphysical ruin without the courage of affirmation. He is a failed Übermensch: one who sees through illusion but cannot create new meaning. The wind, ever-present and unrelenting, becomes a Dionysian force—chaotic, invasive, indifferent. Against it, the house stands as a fragile Apollonian gesture: routine, boiled potatoes, silent endurance. But this semblance of order is brittle. It does not hold. The horse refuses to move. The well dries. The light fades. We are left not with transcendence, but with post-divine silence.

 

False Prophets and Anti-Saviors: A Krasznahorkai Constellation

The neighbor belongs to a lineage of Krasznahorkai’s threshold figures—Irimiás in Sátántangó, the Prince in The Melancholy of Resistance, and the elusive mystic in Baron Wenckheim’s Homecoming. These are not leaders or redeemers. They are anti-saviors, false prophets whose speech disrupts but does not heal. They speak once, then recede into silence. Their centrality lies not in action, but in failure—in the void they reveal. The neighbor’s brandy request is emblematic: not of vitality, but of numbing insight. He is lucid, but ineffectual. He is the residue of Nietzsche’s dream, not its fulfillment.

 

Inversion and Recursion: Beckettian Parallels

When the father and daughter pull the cart themselves—replacing the horse—they enact a Beckettian inversion. Like Pozzo and Lucky in Waiting for Godot, whose roles reverse in Act II, this gesture marks not progress but entropy. The new house they arrive at is not elsewhere—it is the same. “No one comes, no one goes.” Movement becomes repetition. Inversion becomes revelation. The world does not evolve—it decays. Tarr’s cinema, like Beckett’s theatre, stages the exhaustion of form, the collapse of narrative, and the futility of gesture.

 

The Gypsies and Ecosystem Collapse

The gypsies’ arrival at the well introduces a moment of vitality—music, movement, community—but it is met with hostility. The old man’s reaction is steeped in racial contempt, a fear of the Other that mirrors his fear of disorder. His attempt to drive them out is not justice—it is a last gasp of Apollonian control. But the ecosystem is already failing. The well dries. The food dwindles. The horse refuses. The gypsies do not destroy the world—they merely reveal its fragility. In Tarr’s universe, community is impossible, and even water becomes a site of conflict.

 

Witnessing Collapse

The Turin Horse is not a film to be understood—it is a film to be endured. Like Nietzsche’s embrace of the horse, it stages a moment of rupture: a confrontation with suffering that unravels ideology. It asks us not to interpret, but to witness. To sit with silence. To feel the erosion of meaning. In doing so, it becomes not a story, but a gesture—a cinematic act of mourning for a world that no longer believes in redemption.


 Read in Malayalam:

https://alittlesomethings.blogspot.com/2025/10/the-turin-horse-2011-laszlo.html

 


The Turin Horse (2011) László Krasznahorkai/ Béla Tarr (Hungarian)

 



ദ ടൂറിൻ ഹോഴ്സ്  (2011) ദൈവാനന്തര ശൈഥില്യത്തിന്റെ സാക്ഷ്യവൃത്തി

"1889 ജനുവരി 3-ന് ടൂറിനിൽ, ഫ്രെഡറിക് നീച്ചേ, വിയ കാർലോ ആൽബെർട്ടോയിലെ ആറാം നമ്പർ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്നു... ഒരുപക്ഷേ ഒരു നടത്തത്തിന് വേണ്ടി, അഥവാ, പോസ്റ്റ് ഓഫീസിലൂടെ പോയി തന്റെ മെയിൽ ശേഖരിക്കാൻ വേണ്ടി... വളരെ അകലെയല്ലാതെ, അല്ലെങ്കിൽ കുറച്ചേറെ ദൂരെ, ഒരു കുതിരവണ്ടിക്കാരന്‍ തന്റെ വാശിക്കാരന്‍ കുതിരയുമായി ഇടയുകയായിരുന്നു. അയാള്‍ എങ്ങനെയൊക്കെ നിര്‍ബന്ധിച്ചിട്ടും, കുതിര അനങ്ങാൻ വിസമ്മതിക്കുന്നു, തുടർന്ന് ക്യാബ്മാൻ - ഗ്യൂസെപ്പെ? കാർലോ? എറ്റോർ? - ക്ഷമ നഷ്ടപ്പെട്ട് ചാട്ടവാറടി തുടങ്ങുന്നു. നീച്ചേ ജനക്കൂട്ടത്തിലേക്ക് വരുന്നു, കോപത്താൽ നുരയുകയായിരുന്ന ക്യാബ്മാന്റെ ക്രൂരമായ രംഗത്തിന് അറുതി വരുത്തുന്നു. ഉറച്ച ശരീരവും കനത്ത മീശയുമുള്ള നീച്ചേ പെട്ടെന്ന് ക്യാബിലേക്ക് ചാടി കുതിരയുടെ കഴുത്തിൽ കൈകൾ ചുറ്റി കരയുന്നു. അയൽക്കാരൻ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം നിശ്ചലനും നിശബ്ദനുമായി രണ്ട് ദിവസം ഒരു ദിവാനിൽ കിടക്കുന്നു. ഒടുവില്‍ ആ അനിവാര്യമായ അവസാന വാക്കുകൾ മന്ത്രിക്കുന്നു: "മുത്തേര്‍, ഇച്ച് ബിൻ ഡമ്മ്." ("അമ്മേ, ഞാൻ വിഡ്ഢിയാണ്.") അമ്മയുടെയും സഹോദരിമാരുടെയും സംരക്ഷണയിൽ, സൗമ്യനും സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനുമായി പത്ത് വർഷം കൂടി ജീവിച്ചിരിക്കുന്നു.

ആ കുതിരയെക്കുറിച്ച്... ഞങ്ങൾക്ക് ഒന്നും അറിയില്ല.” (ആമുഖം: ദ ടൂറിന്‍ ഹോഴ്സ്)


    ലാസ്ലോ ക്രാസ്നഹോർകൈയുമായി ചേര്‍ന്നെഴുതി ബേല ടാര്‍ സംവിധാനം ചെയ്ത ദി ടൂറിൻ ഹോഴ്സ്, പരമ്പരാഗത അർത്ഥത്തിലുള്ള ഒരു സിനിമയല്ല - ഇതൊരു മെറ്റാഫിസിക്കൽ അനുഷ്ടാനമാണ്, ഒരു ചലച്ചിത്ര വിലാപഗാനം. ഒരു കുതിരയെ ചാട്ടവാറടിക്കുന്നത് കണ്ടതിനുശേഷം ടൂറിനിൽ ഫ്രെഡറിക് നീചേക്ക് സംഭവിച്ചതെന്നു കരുതപ്പെടുന്ന മാനസിക തകർച്ചയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കപ്പെട്ട ഈ സിനിമ സംഭവത്തെയല്ല, മറിച്ച് അതിന്റെ അനന്തരഫലത്തെയാണ് അവതരിപ്പിക്കുന്നത്: ദൈവമരണം സംഭവിച്ച, തല്‍സ്ഥാനത്ത് പുതിയ മൂല്യങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ അർത്ഥത്തിന്റെയും ചൈതന്യത്തിന്റെയും ഘടനയുടെയും സാവധാനത്തിലുള്ള അപചയമാണ് ചിത്രം അവതരിപ്പിക്കുന്നത്‌. പ്രേക്ഷകന് വിനോദമോ കഥാര്‍സിസോ വാഗ്ദാനം ചെയ്യുന്ന ചിത്രമല്ല ഇത് – ‘തകർച്ച’യുടെ ഘടന, എൻട്രോപ്പിയുടെ താളം, പ്രവചനനാന്തര നിശബ്ദത എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകകയാണ് അയാള്‍.

നീഷിയന്‍ ചട്ടക്കൂട്: തകർച്ച, പ്രവചന വിരുദ്ധത, ദൈവാനന്തര ലോകം

    .....................