Featured Post

Showing posts with label Family. Show all posts
Showing posts with label Family. Show all posts

Friday, January 30, 2026

Rice People (Neak sre) 1994/ Direction : Rithy Panh

Rice People (1994) Directed by Rithy Pahn/ Khmer, 125 min


യുട്യൂബില്‍ ഒരു വൈല്‍ഡ് സെര്‍ച്ചില്‍ ആണ് ചിത്രത്തിന്‍റെ AI enhanced clear print കണ്ടെത്താനായത്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ സഹിതം നൂറ്റി ഇരുപത്തിനാല് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം. സാംസ്കാരിക, സാമൂഹിക വേരുകളുള്ള ഗൌരവമാര്‍ന്ന ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിര്‍ദ്ദേശിക്കുന്നു. 

 

 കംബോഡിയൻ സിനിമ എന്ന് ഓർക്കുമ്പോൾ ദി കില്ലിംഗ് ഫീൽഡ്സ്, ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ പോലുള്ള ഖമേർ റൂഷ് ഭീകരതയുടെ ചോരക്കഥകളാണ് ഓർമ്മവരിക. അവയിൽനിന്ന് വ്യത്യസ്തമായ, രക്തച്ചൊരിച്ചിലോ ഭീകര ദൃശ്യങ്ങളോ ഏറെയില്ലാത്ത ഫാമിലി/ സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് വിഖ്യാത സംവിധായകൻ റിതി പാനിൻ്റെ ദി റൈസ് പീപ്പിൾ. അതേ സമയം ഖമേർ അനന്തര ജീവിത സംഘർഷങ്ങളുടെ ട്രോമകൾ എമ്പാടും ചിത്രത്തിൽ ഉണ്ട് താനും. കംബോഡിയൻ കർഷക ജീവിതം അതിൻ്റെ എല്ലാ അനിശ്ചിതത്വങ്ങളിലും ദുരന്തങ്ങളിലും മനസ്സിൻ്റെ പിടിവിട്ടുപോകുന്ന തരം അശനിപാതങ്ങളിലും ഉള്ളുലക്കും വിധം പിന്തുടരുന്നുണ്ട് വിഖ്യാത മലേഷ്യന്‍ നോവലിസ്റ്റ് ഷാനൻ അഹമ്മദിൻ്റെ Ranjau Sepanjang Jalan (No Harvest But a Thorn) എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. നിയോ റിയലിസ്റ്റ് രീതി പിന്തുടരുന്ന ചിത്രത്തിൽ പ്രൊഫഷൻ അഭിനേതാക്കളല്ല അഭിനയിക്കുന്നത്. അതിൻ്റെ പരിമിതി ചില സന്ദർഭങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ കംബോഡിയൻ ഭൂപ്രകൃതിയുടെ സൗന്ദര്യവും അപ്രവചനീയതയും ഒപ്പിയെടുക്കുന്ന ക്യാമറ (Jacques Bouquin), ചിത്രത്തിൻ്റെ വൈകാരിക സംഘർഷങ്ങളും പ്രകൃതിയുടെ സൌമ്യ – വന്യ ഋതു ഭേദങ്ങളും അനുഭവിപ്പിക്കുന്ന സംഗീതവും (Jean-Claude Brisson, Marc Marder) ഹൃദ്യമാണ്.

...................

https://www.fazalrahman.com/movies/article/rice-people-neak-sre


Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ ...................

https://www.fazalrahman.com/movies/article/hamnet-2025