Featured Post

Showing posts with label Historical. Show all posts
Showing posts with label Historical. Show all posts

Monday, January 26, 2026

Even the Rain (También la lluvia - 2010) /Paul Laverty & Icíar Bollaín

 ചരിത്രം എല്ലായിപ്പോഴും പുതിയതല്ല.



            ചരിത്രമായിക്കഴിഞ്ഞ സഞ്ചിത സാമൂഹികാനുഭവങ്ങളെയോര്‍ത്ത് ധാര്‍മ്മിക രോഷമോ ദുരന്ത കാവ്യ നീതിയുടെ വേദനകളോ പങ്കു വെക്കുകയും പുതിയ കാലത്തിന്റെ ആര്‍ജ്ജവത്തെ കുറിച്ചും ജനാധിപത്യ നൈതിക ബോധ്യങ്ങളെ കുറിച്ചും ആവേശം കൊള്ളുകയും ചെയ്യുക എന്നത് സുരക്ഷിത മണ്ഡലങ്ങളിലിരുന്നു സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനുള്ള എളുപ്പ വഴിയാണ്. ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോട്ടും  ഇപ്പോഴും  വിചാരണചെയ്യപ്പെടുമ്പോള്‍ എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെടുന്നത് അത് കൊണ്ട് തന്നെ. പുതിയ കാലത്തോടടുക്കും തോറും നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും ആത്മ രക്ഷയുടെ കവചങ്ങള്‍ എപ്പോഴും കരുതിവെക്കുന്നവരുമാകും. അതുമല്ലെങ്കില്‍ ഒട്ടും സമഗ്രമല്ലാത്ത ഏകപക്ഷീയതയോടെ 'ഞാനും പ്രതികരിച്ചു'വെന്നു വരുത്തിവെക്കും. അമ്പത്തിയാറായിരത്തോളം അമേരിക്കന്‍ മറീനുകള്‍ കൊല്ലപ്പെട്ടത് കൊണ്ടാണ്, ഇരുപതു ലക്ഷം വിയറ്റ്നാംകാര്‍ കൊല്ലപ്പെട്ടത് കൊണ്ടല്ല ഹോളിവുഡിന് വിയെറ്റ്നാം ഒരു ദുരന്തമായത്. ചരിത്രം ക്രൂരമായ/ അസംബന്ധ പൂര്‍ണ്ണമായ  തിരിച്ചു പോക്കില്‍  വേട്ടയാടപ്പെട്ടവനെ വേട്ടക്കാരനാക്കുന്ന ഫലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തിലും ആഷ്‌വിറ്റ്സ് - ട്രെബ്ലിങ്ക ഹാംഗ് ഓവറില്‍ നിന്ന് വിട്ടുപോരാന്‍ സമകാലിക സിനിമ ഇപ്പോഴും മടിച്ചു  നില്‍ക്കുന്നതും  തൊട്ടടുത്തുള്ളതിനെ സത്യസന്ധമായി തിരിച്ചറിയുന്നതിലുള്ള സ്ഥല ജല വിഭ്രാന്തി കാരണം തന്നെ.  ഇതേ വൈരുധ്യം കൊളോണിയലിസത്തെ കുറിച്ചുള്ള നിലപാടുകളിലും പലപ്പോഴും മുഴച്ചു നില്‍ക്കും. പോയ കാലത്തിന്റെ കൊളോണിയല്‍ ദുരയെ കുറിച്ച് വാചാലരാവുമ്പോഴും പ്രകൃതിയോടും താമസ്ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളോടും പഴയ കൊളോണിയല്‍ സാമ്രാജ്യത്വ യജമാനന്മാര്‍ പ്രയോഗിച്ചതോ അതിലും കൂടുതല്‍ ചൂഷണ സ്വഭാവമുള്ളതോ ആയ നിലപാടുകള്‍ സീകരിക്കുന്നതില്‍ ഒരു പ്രയാസവും അനുഭവപ്പെടാത്തതെന്ത് എന്ന് അധികമാരും ചോദിക്കുകയുമില്ല.

           

            ഐറിഷ് - സ്കോട്ടിഷ് പൈതൃകമുള്ള തിരക്കഥാകൃത്ത് പോള്‍ ലാവേര്‍ടി (Paul Laverty),  സാമ്രാജ്യത്വ വിരുദ്ധ ആക്ടിവിസ്റ്റും ചരിത്രകാരനുമായിരുന്ന ഹോവാര്‍ഡ് സിന്‍ (Howard Zinn 1922 – 2010) എന്നിവര്‍  ചേര്‍ന്ന് നിര്‍മ്മിച്ച ടെലിവിഷന്‍ സീരിയലിനെ അടിസ്ഥാനമാക്കി മാഡ്രിഡ്‌കാരിയായ  സുപ്രസിദ്ധ സംവിധായിക  ഇസിയാര്‍ ബോലെയ്ന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഈവന്‍ ദി റെയ്ന്‍' (2010)...............

https://www.fazalrahman.com/movies/article/even-the-rain


Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ ...................

https://www.fazalrahman.com/movies/article/hamnet-2025



Tuesday, March 25, 2025

10 Minutes 38 Seconds in this Strange World by Elif Shafak



തുര്‍ക്കി സാഹിത്യത്തില്‍ ഇന്നേറ്റവും വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ് ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ് ഷഫാക്. ദി ബാസ്റ്റാര്‍ഡ് ഓഫ് ഇസ്താന്‍ബൂള്‍ദി ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്ത്രീ ഡോട്ടേഴ്സ് ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ അവരുടെ കൃതികള്‍ ഒട്ടുമിക്ക ലോകഭാഷകളിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയിലും ഇംഗ്ലീഷിലും എഴുതുന്ന ധീരയായ ഈ എഴുത്തുകാരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊപ്പം ഭരണകൂട ഭീഷണിക്കും ഇരയാട്ടുള്ളത് അവരെ പ്രവാസവഴിയിലും എത്തിച്ചിരിക്കുന്നു. തുര്‍ക്കി സമൂഹത്തിലെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ നിശിതമായി നിരീക്ഷിക്കുന്ന എലിഫ് ശഫാക്കിന്റെ കൃതികളില്‍ പൊതുവായി കണ്ടെത്താവുന്ന ഉത്കണ്ഠകള്‍ വേഗം തിരിച്ചറിയാനാകും. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ’10 Minutes, 38 Seconds in this Strange World’ നോവലിസ്റ്റിന്റെ മറ്റൊരു ശക്തമായ രചനയാണ്.  

ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടു ഇസ്താന്‍ബൂളിലെ ഏതോ തെരുവോരത്തെ ചവറ്റുവീപ്പയില്‍ കിടക്കുന്ന ലൈല തകീലയെന്ന ലൈംഗികത്തൊഴിലാളിയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധം നടത്തുന്ന ആഖ്യാനമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. മരണം സംഭവിക്കുമ്പോള്‍ ബോധം പരിപൂര്‍ണ്ണമായി അണഞ്ഞുപോകാന്‍ പത്തു മിനിട്ടും മുപ്പത്തിയെട്ടു സെക്കന്‍ഡും എടുക്കുമെന്ന ആശയത്തിന്റെ ശാസ്ത്രീയത എന്തായാലും പടിപടിയായുള്ള ഇതിവൃത്ത വികാസത്തിനും ചരിത്ര ഘട്ടങ്ങളോട് അവയെ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ആവിഷ്കാരത്തിനും ഈ സങ്കല്‍പ്പനം നോവലിസ്റ്റിനു ഏറെ സഹായകമാകുന്നുണ്ട്. ആദ്യഭാഗമായ ‘മനസ്സ് (The Mind) പരിപൂര്‍ണ്ണമായും ലൈലയുടെ ആഖ്യാനമാണ്രണ്ടാം ഭാഗമായ ‘ഉടല്‍ (The Body)’ അവളുടെ അഞ്ചു കൂട്ടുകാരുടെയും.

ചരിത്ര സന്ദര്‍ഭങ്ങളുമായി കൃത്യമായ ഇഴയടുപ്പത്തോടെ തന്നെയാണ് ഇതിവൃത്ത ധാര ചുരുള്‍ നിവരുന്നത്‌ എന്നത് ശ്രദ്ധേയമാണ്. മൗലികവാദത്തിന്റെ വളര്‍ച്ചഅര്‍മ്മീനിയന്‍യസീദി വിഭാഗങ്ങള്‍ക്കുനേരെ തുര്‍ക്കി ചരിത്രത്തില്‍ നിരന്തരം നടന്നഇപ്പോഴും തുടരുന്ന വംശീയ വേട്ടകള്‍ഉണരുന്ന സ്ത്രീത്വത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും നേരെ വര്‍ദ്ധിച്ചു വരുന്ന ജിഹാദിസ്റ്റ് കടന്നു കയറ്റങ്ങള്‍ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ നാള്‍വഴികള്‍ ലൈലയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധത്തിലൂടെ ആവിഷകരിക്കപ്പെടുന്ന സ്മൃതി ചിത്രങ്ങളുമായി ചേര്‍ത്തുവെച്ചു വിവരിക്കപ്പെടുന്നുണ്ട്. 

……………………………….

ഇതിവൃത്തപ്രധാനം (plot-driven) എന്ന് പറയാവുന്ന ഒന്നാണ് നോവലിന്റെ ഘടന എന്നത് ഒരേസമയം പുസ്തകത്തിന്റെ ശക്തിയും ദൗര്‍ബല്യവും ആയിത്തീരുന്നുണ്ട്. തന്റെ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള ക്യാന്‍വാസ്‌ ആയി നോവലിനേയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നതിലെ പ്രഭാഷണപരത അതികാല്‍പ്പനിക വല്‍ക്കരണമായും സ്വാഭാവികതയുടെ അതിരുകള്‍ വലിച്ചു നീട്ടുന്നതിലേക്കും നോവലിസ്റ്റിനെ എത്തിക്കുന്നുണ്ടെന്നു കാണാനാവും. വിശേഷിച്ചു പുതുമ അവകാശപ്പെടാനില്ലാത്ത കഥാസന്ദര്‍ഭങ്ങളും ആഗ്രഹ ചിന്തയോളം എത്തുന്ന പാത്ര സൃഷ്ടികളും ക്രുതഹസ്തയായ ഒരെഴുത്തുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍ ഇസ്താന്‍ബൂളിനുള്ള ഒരു പ്രണയകാവ്യമെന്ന നിലയില്‍ അതിന്റെ ജീവിത/ അതിജീവനസൗന്ദര്യ/വൈരൂപ്യ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റിന്റെ ഭാവഗരിമയും കയ്യടക്കവും എടുത്തുപറയേണ്ടത് തന്നെയാണ്.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 369-377)

 

Thursday, March 6, 2025

The Last Crossing by Badriya Al-Badri/ Katherine Van de Vate

 


Few communities experience the realities of expatriate workers as intimately as the global diaspora in the Gulf region. Yet, literature exploring the crises faced by Gulf expatriates remains relatively limited. Omani novelist Badariya Al Badri’s The Last Crossing is a rare exception, shedding light on the struggles of migrant workers who endure hardship and silence beneath the region’s wealth. Touted as “the first Omani novel to focus on the lives of expatriate workers,” it presents a nuanced and layered portrayal of their experiences.

The novel follows Mukhtar, an Egyptian expatriate for whom leaving his homeland is not just an exile but a personal tragedy—the loss of Houria, his eternal love. Surrounding him are workers from various nations, each carrying their own stories of hardship and displacement. Through their lives, the novel unveils the hidden sorrows of the Gulf diaspora, particularly those from impoverished countries and backgrounds. However, it resists portraying a simplistic dichotomy between natives and expatriates or employers and workers. Instead, relationships unfold in shades of complexity—marked by moments of respect and camaraderie, but also deception, exploitation, and betrayal. Even the leftists, gaining ground in the region, manipulate both sides for their own ends. Fate, too, proves cruel, striking down the insignificant without discrimination. The novel opens and closes on a tragic note, reinforcing the inescapable vulnerability of these workers.

Behind every migrant worker is an unseen world—a longing fiancée, a waiting mother, loved ones whose sleepless nights mirror their own. Al Badri, as she has revealed, sought to capture this emotional undercurrent in her work. Among Mukhtar’s companions, Indian and Yemeni expatriates form a significant presence. As an Indian reader, I was particularly interested in how Indian characters were portrayed. The novel does not shy away from the realities of casteism and untouchability, addressing them with the same intensity as it does the deep-rooted familial values that Indian workers cling to even in adversity. Yet, it is an Indian middleman who first shatters the dreams of Mukhtar and his friends, cheating both the kafeel (sponsor) and the workers. It is also an Indian worker who preys on a vulnerable young woman, exploiting her with empty promises.

The novel touches on several contemporary issues affecting expatriate communities, including sectarian conflicts within Oman and beyond, the devastation left by the Gulf War, Western prejudices toward the Middle East, and the postcolonial discrimination that continues to shape Omani and Arab experiences. It also addresses the refugee crisis, which has displaced countless people due to warlord-driven conflicts and offers powerful commentary on misogyny in Omani society.

Structurally, the novel evokes classics like An Occurrence at Owl Creek Bridge, beginning with a haunting accident scene and culminating in the finality of death. The psychological intensity of Houria-Mukhtar relationship is particularly striking, echoing the sado-masochistic tension between Catherine and Heathcliff in Wuthering Heights, especially in Houria’s initial rejection of Mukhtar. Meanwhile, the plight of expatriates deprived of identification documents and trapped in bureaucratic limbo recalls narratives of illegal immigration, such as Rawi Hage’s Cockroach, where the loss of identity extends beyond legal status into existential alienation. Translator Catherine Van De Vate masterfully preserves the lyricism and cadence of the Arabic original, ensuring its emotional depth remains intact.

Yet, despite its thematic uniqueness and literary merit, The Last Crossing has not received the critical attention it deserves. The reason may lie in the uncomfortable reality that mainstream literature, even when centering marginalized voices, often conforms to Western tastes and expectations. A year after its release, the novel remains available only on Kindle Unlimited—another testament to the challenges faced by narratives that defy convention.

The Last Crossing by Badriya Al-Badri

 




പ്രവാസി തൊഴിലാളികള്‍ ലോകമെങ്ങും അനുഭവിക്കുന്ന അവസ്ഥകള്‍ ഗള്‍ഫ് മലയാളികളെ പോലെ അറിഞ്ഞവര്‍ ഉണ്ടാവില്ല. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ അത്രത്തോളം ഉണ്ടായിട്ടുമില്ല. ഇന്ത്യക്കാര്‍ എന്ന പൊതുഐഡന്റിറ്റിക്കപ്പുറം മലയാളി കഥാപാത്രങ്ങള്‍ ഇടംപിടിക്കുന്നില്ലെങ്കിലും, ഒമാനി നോവലിസ്റ്റ് ബദരിയ്യ അല്‍ ബദ്രിയുടെ ‘അവസാനത്തെ കവല (The Last Crossing)’, ദേശത്തിന്റെ സമ്പന്നതയ്ക്കുപിന്നില്‍ നിശ്ശബ്ദം വിലയൊടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. ‘പ്രവാസി തൊഴിലാളികളുടെ ജീവിതം കേന്ദ്രീകരിക്കുന്ന ആദ്യ ഒമാനി നോവല്‍ എന്ന് പുസ്തകം വിവരിക്കപ്പെടുന്നു.

പിന്നില്‍ വിട്ടുപോരുന്ന നാടിന്റെ വിളി പ്രണയ നഷ്ടമായി അനുഭവിക്കുന്ന മുഖ്താര്‍ എന്ന ഇജിപ്ത്യന്‍ പ്രവാസി തൊഴിലാളിയെ കേന്ദ്രീകരിക്കുന്ന കഥയില്‍ ഭിന്ന ദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉണ്ട്. അവരുടെ ജീവിത പശ്ചാത്തലങ്ങളിലൂടെ അവികസിത, ദരിദ്ര ദേശങ്ങളില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസത്തിനു പിന്നിലെ ജീവിത പ്രാരബ്ധങ്ങളും ദുഖങ്ങളും ആവിഷ്കരിക്കുന്നു. എന്നാല്‍, കറുപ്പിലും വെളുപ്പിലും ആയല്ല തദ്ദേശീയരും പ്രവാസികളും, അല്ലെങ്കില്‍ തൊഴില്‍ ദാതാക്കളും തൊഴിലാളികളും എന്ന ദ്വന്ദ്വങ്ങള്‍ നോവലില്‍ വരുന്നത്. പലപ്പോഴും ഇരുകൂട്ടരും ഇഴകോര്‍ക്കുന്നുണ്ട്, സ്നേഹാദരങ്ങളോടെ സഹവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ചതിയുടെയും വഞ്ചനയുടെയും ചൂഷണത്തിന്റെയും കഥകകളും ഇരുവശത്തു നിന്നും ഉണ്ടാകുന്നു. ഇടത്തട്ടുകാര്‍ പ്രബലരാകുകയും ഇരുകൂട്ടരെയും ചതിക്കുകയും ചെയ്യുന്നു. വിധി പോലും നിസ്സാരരായ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഇരു വശത്തും അനുഭവപ്പെടുന്നുണ്ട്. അത്തരമൊരു ദുരന്തമുഖത്താണ് നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും.

പ്രവാസി തൊഴിലാളികളുടെ പിറകില്‍ നാം കാണാത്ത ജീവിതമുണ്ട് എന്നും സ്വപ്നം കാണുന്ന ഒരു പ്രതിശ്രുത വധു, കാത്തിരിക്കുന്ന ഒരമ്മ, ഉറക്കമില്ലാതെ കഴിയുന്ന പ്രിയപ്പെട്ടവര്‍ തുടങ്ങി അവരുടെ ഉറക്കം കെടുത്തുന്ന പശ്ചാത്തലങ്ങളില്‍ നിന്നാവാം അവര്‍ വരുന്നതെന്നും അടയാളപ്പെടുത്താനാണ് നോവലില്‍ താന്‍ ശ്രമിച്ചതെന്ന് ഒരഭിമുഖത്തില്‍ നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍, യമനി പ്രവാസികളാണ് മുഖ്താറിനെ കൂടാതെ കൂടുതലും കൂട്ടത്തിലുള്ളത് . ഇന്ത്യന്‍ വായനക്കാരന്‍ എന്ന നിലയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ കഥാപാത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. തരളമായ മാതൃ-പിതൃ സ്നേഹം, കുടുംബസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ തീരാവേദനയിലും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ യുവാവിനെ ചിത്രീകരിക്കുന്ന അതേ തീക്ഷ്ണതയോടെ ഇന്ത്യന്‍ ജാതീയത, തൊട്ടുകൂടായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെയും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. ഇടത്തട്ടുകാരനായി കഫീലിനെയും തൊഴിലാളികളെയും ഒരുപോലെ ചതിക്കുന്ന ഇന്ത്യക്കാരനാണ് മുഖ്താറിന്റെയും കൂട്ടാളികളുടെയും സ്വപ്നങ്ങളെ ആദ്യം തകര്‍ത്തു കളയുന്നത്. നിസ്സഹായയായ യുവതിയെ മധുരവാഗ്ദാനങ്ങളില്‍ കുരുക്കി ഇംഗിത നിവര്‍ത്തിക്കു വിധേയയാക്കാന്‍ തയ്യാറാകുന്നതും ഇന്ത്യന്‍ തൊഴിലാളിയാണ്.  

ചരിത്ര സന്ദര്‍ഭങ്ങളില്‍, ഒമാനി സമൂഹത്തിലും ആഗോള തലത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഛിദ്രതകള്‍, വിഭാഗീയ സംഘര്‍ഷങ്ങള്‍, ഗള്‍ഫ് യുദ്ധക്കെടുതികള്‍, ‘മിഡില്‍ ഈസ്റ്റ്’ സംബന്ധമായ പാശ്ചാത്യ നരേറ്റിവുകളിലെ മുന്‍ വിധികള്‍, അതേത്തുടര്‍ന്ന് ഒമാനി/ അറബ് ജനത നേരിടുന്ന പോസ്റ്റ്‌കൊളോണിയല്‍ മാനങ്ങളുള്ള വിവേചനങ്ങളും തമസ്കരണവും, യുദ്ധപ്രഭുക്കളുടെ ഉന്മാദങ്ങള്‍ക്ക് വിലയൊടുക്കി പാലായനം ചെയ്യേണ്ടി വരുന്ന ‘അഭയാര്‍ഥി പ്രതിസന്ധി തുടങ്ങിയ സമകാലിക ദുരവസ്ഥകളെല്ലാം നോവല്‍ നിരീക്ഷിക്കുന്നുണ്ട്. ഒമാനി സമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ ചിത്രങ്ങളും നോവലില്‍ ഇടംപിടിക്കുന്നു. 

ഘടനാപരമായി Owl’s Creek Bridge പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്ന നോവല്‍, ഒരപകടത്തിന്റെ ഭ്രമാത്മകമായ ചിത്രീകരണത്തില്‍ ആരംഭിക്കുകയും അതിനെ തുടര്‍ന്നുള്ള അനന്തമായ നിശ്ചലതയില്‍ അവസാനിക്കുകയും ചെയ്യുന്നു. റബ് ഭാഷയുടെ കാവ്യാത്മകതയും ശക്തിയും ഇംഗ്ലീഷ് വിവര്‍ത്തനത്തിലും അനുഭവപ്പെടുത്തുന്നതില്‍ വിവര്‍ത്തകയായ കാതറിന്‍ വാന്‍ ഡിവെയ്റ്റ് അങ്ങേയറ്റം വിജയിക്കുന്നുണ്ട്. പ്രമേയത്തിലും പരിചരണത്തിലും ഒരുപോലെ വ്യത്യസ്തത പുലര്‍ത്തുന്ന ഇത്തരം ഒരു നോവലിന് അര്‍ഹിച്ച നിരൂപകശ്രദ്ധ ലഭിച്ചു കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യം, ഓരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന അടിത്തട്ടു മനുഷ്യരുടെ കഥകള്‍ അവതരിപ്പിക്കുമ്പോഴും, പാശ്ചാത്യ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ടെമ്പ്ലേറ്റ്  മുഖ്യധാരയ്ക്ക് ഇപ്പോഴും ഒഴിവാക്കാന്‍ വയ്യ എന്ന നിരീക്ഷണത്തില്‍ തന്നെയാണ് ചെന്നുമുട്ടുന്നത്. Kindle Unlimited-ല്‍ മാത്രമാണ് പുസ്തകം ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും നോവല്‍ ലഭ്യമായിരിക്കുന്നത്.

Friday, February 28, 2025

Sathyam by Rajiv Sivasankaran (Malayalam)

 സത്യം - രാജീവ്‌ ശിവശങ്കരന്‍ 



 അനശ്വര നടൻ സത്യന്റെ ജീവചരിത്ര നോവലാണ് രാജീവ് ശിശങ്കരൻ എഴുതിയ സത്യം. അഞ്ഞൂറ്റി അമ്പതോളം പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നോവൽ ചടുല വായന ഉറപ്പു വരുത്തുന്നുണ്ട്. നോവലിന്റെ ആദ്യഭാഗംകഥാനായകന്റെ ചലച്ചിത്രം ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള ഭാഗമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഒരു പരിച്ഛേദം നൽകുന്ന ഈ ഭാഗത്തിന് ഒരു ചരിത്ര നോവലിന്റെ ഗരിമയുണ്ട്. സർ സി പി യുടെ അമേരിക്കൻ മോഡലും രണ്ടാം ലോക യുദ്ധത്തിലേക്ക് പോകുന്ന ലോകഗതി തിരുവിതാംകൂറിൽ പ്രതിഫലിക്കുന്നതും ജപ്പാൻബർമ്മ കീഴടക്കിയതിനെ തുടർന്നും മറ്റും ഉണ്ടാവുന്ന പട്ടിണിക്കാലവും ചെറുപ്പക്കാർ പട്ടാളത്തിൽ ചേരാൻ ഒഴുകുന്നതും ആലപ്പുഴയിലെ കമ്യൂണിസ്റ്റ് വ്യാപനവും തുടങ്ങി ദേശത്തിന്റെ കഥ തന്നെയായി മാറുന്നുണ്ട് ഈ ഭാഗം. കുടുംബ പ്രാരാബ്ധങ്ങളെ തുടർന്ന് അതേ വഴികളിൽ കഥാനായകനെയും നാം കണ്ടെത്തുന്നു.

സിനിമയിൽ എത്തിയതിനു ശേഷമുള്ള സത്യന്റെ കഥപറഞ്ഞുപതിഞ്ഞ കഥകളിലൂടെ തന്നെയാണ് നോവലിലും മുന്നോട്ടു പോകുന്നത്. പഴയ കർക്കശക്കാരനും ഉരുക്കു മുഷ്ടിക്കാരനും ആയ സബ് ഇൻസ്പെക്റ്റർ എന്ന നിലയിൽ താൻ തല്ലി ചതച്ചവരെ(അതിൽ വലിയൊരു പങ്ക്‌ കമ്യൂണിസ്റ്റുകാരോ അങ്ങനെ കുറ്റം ചാർത്തപ്പെട്ടവരോ ആയിരുന്നു) പലയിടത്തും തൊഴിലിലും കണ്ടുമുട്ടുന്നഅതിന്റെ കുറ്റബോധം പേറേണ്ടി വരുന്ന വ്യക്തിത്വം. എന്തും ആരോടും വെട്ടിത്തുറന്നു പറയുന്ന തന്റേടി. രോഗാവസ്ഥ അംഗീകരിക്കാൻ കൂട്ടാക്കാതെഡ്യൂപ്പ് ഉപയോഗിക്കാം എന്ന എല്ലാവരുടെയും നിർദ്ദേശത്തെ തള്ളിക്കളയുന്നവൻഅപമര്യാദ കാണിക്കുന്നവരെ നിർഭയം നേരിടുന്നവൻനടിമാർക്കെതിരെ നടക്കുന്ന നെറികേടുകളെ സിനിമക്കാരായാലും പുറത്തുള്ളവരായാലും കൈകാര്യം ചെയ്യുന്നവൻപണം കൊടുത്തും പി ആർ വർക്കിലൂടെയും ഉദാരനെന്ന ഇമേജ് ഉണ്ടാക്കുന്ന 'മേത്ത ചെറുക്കനിൽനിന്ന് വ്യത്യസ്തമായി ഗതിമുട്ടിയ സഹപ്രവർത്തകരുടെ കാര്യങ്ങളിൽ സധൈര്യം ഇടപെടുന്നവൻഅതിന് കുഞ്ചാക്കോയെ പോലുള്ള മുടിചൂടാ മന്നന്മാരെ പോലും ചോദ്യം ചെയ്യുന്നവൻ ... അങ്ങനെ പറഞ്ഞു പതിഞ്ഞ ഇമേജിന്റെ സുരക്ഷിത വഴിയിൽ തന്നെയാണ് പാത്രസൃഷ്ടി. സങ്കടങ്ങൾ പലവിധത്തിൽ വേട്ടയാടുമ്പോൾ (അതിലേറ്റവും വലുത് മക്കളുടെ കാഴ്ച്ചാപ്രശ്നം തന്നെ) അതൊക്കെയും താൻ ചെയ്ത പാപങ്ങളുടെ ശിക്ഷയാണ് എന്ന് ചിന്തിച്ചുപോകുന്ന നല്ലൊരു കുടുംബ നാഥനെ കൂടി നോവൽ വരച്ചുവെക്കുന്നുണ്ട്. പണ്ട് ഒരു രാത്രി മുഴുവൻ താന്‍ ലോക്കപ്പിലിട്ടു തല്ലി ചതച്ച മെലിഞ്ഞുണങ്ങിയ മനുഷ്യനാണ് തനിക്ക് രക്തം തന്നത് എന്ന അറിവിന്റെ ആത്മ നിന്ദയിൽ നീറുന്ന വ്യക്തിത്വമായി നോവലന്ത്യത്തോട് അടുപ്പിച്ച് കഥാനായകനെ കാണാം.

സിനിമ ലോകത്തും സാഹിത്യ - നാടക ലോകത്തും സംഭവിക്കുന്ന ഓരോ തുടിപ്പുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നഅഭിനയ കലയെ നിരന്തരം പുതുക്കുന്ന പ്രതിഭമികച്ച വായനക്കാരൻനല്ല പാട്ടുകാരൻ എന്നൊക്കെ തന്റെ നായകനു ബഹുമുഖ വ്യക്തിത്വം നല്‍കുന്നുണ്ട് നോവലിസ്റ്റ്. നാടകങ്ങളിൽ അദ്ദേഹം ഇത്രയൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നത് എന്നെ സംബന്ധിച്ച് പുതിയ അറിവായിരുന്നു.

പോപ്പുലർ ധാരണകൾക്കപ്പുറം പോകുന്ന ആഴത്തിലുള്ള നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചു ഈ ബൃഹദ് നോവൽ വായിക്കാനെടുക്കുന്നവർ നിരാശരാശയേക്കും. എന്നാലും മലയാള സിനിമയുടെ സുവർണ്ണ കാലത്തിന്റെ സാമാന്യമായ ഒരു പരിച്ഛേദം നോവൽ നൽകുന്നുണ്ട്.

പഴയ തലമുറയിൽ പെട്ട സിനിമാപ്രേമികൾ കൂടിയായ വായനക്കാർക്ക് ഗൃഹാതുരമായ ഒരു വായനാ സദ്യതന്നെയാണ് നോവൽ. തിരശ്ശീലയിലും പിറകിലുമായി അതിൽ കടന്നുവരാത്ത പോയകാല നക്ഷത്രങ്ങൾ അപൂർവ്വം തന്നെ.

Thursday, June 20, 2024

Manja Nadikalude Sooryan by E.K. Sheeba (Malayalam Novel)

 

തീക്കാലത്തെ മഞ്ഞുപുതപ്പിക്കുമ്പോള്‍ 



അറുപതുകള്‍ മുതല്‍ കേരളീയ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത, പുതിയ കാലത്ത് വിസ്മരിക്കപ്പെടുകയും ഒരുവേള അപഹസിക്കപ്പെടുകയും ചെയ്ത നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ചില ആദ്യകാല പ്രവര്‍ത്തകരെ കുറിച്ച് ഒരു നോവലെഴുതാന്‍ ഇറങ്ങിത്തിരിക്കുന്ന നിരുപമയെന്ന യുവതിയുടെ വ്യക്തിജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും ഉണ്ടാവുന്ന പ്രതിസന്ധികളാണ് ഇ. കെ. ഷീബയുടെ ‘മഞ്ഞ നദികളുടെ സൂര്യന്‍’ ചിത്രീകരിക്കുന്നത്. നോവലെഴുത്തിനെ കുറിച്ചുള്ള നോവല്‍ എന്ന എന്ന മെറ്റാ ഫിക്ഷന്‍ തലത്തില്‍ സര്‍ഗ്ഗപ്രക്രിയയും വ്യക്തിജീവിതവും രണ്ടല്ലാത്ത നിരുപമയുടെ അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെയാണ് അറുപതുകളുടെ നക്സല്‍ബാരി ബാരി കലാപം ആരംഭിക്കുന്ന കല്‍ക്കത്താ തെരുവുകള്‍ മുതല്‍ നിലമ്പൂര്‍ കാടുകളിലെ മാവോയിസ്റ്റ് വേട്ടയുടെ സമകാലിക ചിഹ്നങ്ങള്‍വരെ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒരു ചെറുനോവലിന് താങ്ങാനാവുന്നതിലും വലിയ ചരിത്രഭാരവും കാലഭാരവും നോവലിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ട് എന്നാണ് ഈ ലേഖകന്റെ നിഗമനം. അതുമറികടക്കാന്‍ നോവലിസ്റ്റ് അവലംബിക്കുന്ന രീതികളാവട്ടെ ആവിഷ്കാരം (showing) എന്നതിനുപകരം പ്രസ്താവനകളുടെ (telling) കുറുക്കുവഴി തേടലായിപ്പോകുന്നുണ്ട് ഒട്ടുമിക്കപ്പോഴും. പത്മസേനന്‍ മാഷുടെ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന കല്‍ക്കത്തന്‍ പശ്ചാത്തലത്തിലെ നക്സല്‍ബാരി കലാപത്തുടക്കത്തിന്റെയും പഴയ ഉന്മൂലന സമരങ്ങളുടെയും രഞ്ജന്‍ ഓര്‍ത്തെടുക്കുന്ന സാംസ്കാരിക വേദി മുന്നേറ്റങ്ങളുടെയും ചിത്രങ്ങള്‍ അവയെക്കുറിച്ച് അക്കാലത്തുതന്നെ കേട്ടുമറന്ന പതിവു ജേണലിസ്റ്റിക്ക് ‘സ്റ്റോറി’കള്‍ക്കപ്പുറം അത്രയൊന്നും മൗലികമല്ല. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്തം, തലശ്ശേരി-പുല്‍പള്ളി ആക്രമണങ്ങള്‍, മഠത്തില്‍ മത്തായി വധം തുടങ്ങിയ നക്സലൈറ്റ് കാലഘട്ടത്തിലെ സംഭവങ്ങളുടെ ഫിക് ഷനല്‍ അവതരണങ്ങള്‍ പത്മസേനന്‍ മാഷെപ്പോലെ ആ തീക്കാലങ്ങളിലൂടെ നടന്നു പോവുകയും പില്‍ക്കാലം പലര്‍ക്കും സംഭവിച്ച അപചയങ്ങള്‍ക്ക് വശംവദനാകാതെ ഉറച്ചുനില്‍ക്കുകയും ചെയ്ത ഒരാളില്‍നിന്ന് കൂടുതല്‍ അവധാനതയോടെ, കൂടുതല്‍ മൗലികതയോടെ ചുരന്നെടുക്കുന്നതില്‍ എഴുത്തുകാരി കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു എന്നുതോന്നി. അത് സംഭവിക്കാതെ പോയത്, നോവലിന്റെ ഫോക്കസിനെ കുറിച്ചുള്ള അടിസ്ഥാനപരമായ ഒരാശയക്കുഴപ്പം ആയിരുന്നോ എന്നും സന്ദേഹിക്കാം.

നിരുപമയുടെ ജീവിതസംഘര്‍ഷങ്ങളിലേക്ക് പേര്‍ത്തും പേര്‍ത്തും നോവലിസ്റ്റ് തിരികെ പോകുന്നതും നോവലന്ത്യം അവതരിപ്പിക്കുന്ന അതികാല്‍പ്പനികവും പശ്ചാത്താപഭരിതവും ത്യാഗപൂര്‍ണ്ണവുമായ ശുഭാന്ത്യവും ആരെയാണ് അടിസ്ഥാനപരമായി നോവല്‍ പിന്തുടരാന്‍ ശ്രമിച്ചത് എന്ന അങ്കലാപ്പ് വായനക്കാരില്‍ ഉണ്ടാക്കുന്നുണ്ട്. പാത്രസൃഷ്ടിയിലെ പതിവു ചാലുകള്‍ ജീവിതത്തെ പിന്തുടരുക എന്നതിനപ്പുറം ഒരു പ്രവചിത പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കുക എന്ന നോവലിസ്റ്റിന്റെ കടന്നുകയറ്റമായി അനുഭവപ്പെടും. ആദിയുടെ അരാജകജീവിതം കലാകാരനെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ അപ്പടി പകര്‍ത്തിവെക്കുന്നു. അതിനു വിശദീകരണമായി സദാചാരനിയമങ്ങളുടെ അതിരുകളില്‍ അറംപറ്റിയ അയാളുടെ കുടുംബപശ്ചാത്തലവും ചിത്രകാരന്‍ എന്ന നിലയില്‍ ബൊഹീമിയന്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് മുക്തിനേടാനാവാത്ത നിസ്സഹായതയും നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. സീറോസിസിന്റെ അനിവാര്യദുരന്തം ഏറ്റുവാങ്ങുകയും പുതിയ ഇഷ്ടക്കാരി ഇനിയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നതിനെ തുടര്‍ന്ന് അനാഥനാകുകയും ചെയ്യുന്ന ആദിക്കരികില്‍ കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായി എത്തുന്ന നിരുപമ, നോവലിസ്റ്റിന്റെ നായികാസ്വരൂപത്തിലേക്ക് പതിവുചാലുകളിലൂടെ തന്നെയാണ് വളരുന്നത്‌.

നിരുപമക്കും രഞ്ജിത്തിനും ഇടയില്‍ ഉരുത്തിരിയുന്ന ബന്ധത്തിലും കനംകുറഞ്ഞ അതികാല്‍പ്പനികത തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തകര്‍ന്ന ദാമ്പത്യത്തിന്റെ കയ്പ്പുനീര്‍ എന്ന പശ്ചാത്തലം അയാള്‍ക്കുമുണ്ട്. എഴുത്തില്‍ ഫെമിനിസ്റ്റ് ടാഗ് ഇഷ്ടമല്ല എന്നൊക്കെ ഇരുവരും പറയുന്നുണ്ടെങ്കിലും രഞ്ജന്‍ അടിസ്ഥാനപരമായി നിലയുറപ്പിക്കുന്ന സ്ത്രീവിരുദ്ധത പേര്‍ത്തും പേര്‍ത്തും നോവലില്‍ സൂചിതമാകുന്നുണ്ട്. ‘സ്ത്രീകളെല്ലാം’ എന്ന വര്‍ഗ്ഗീകരണം അയാളുടെ വ്യവഹാരങ്ങളില്‍ നിരന്തരം കടന്നുവരുന്നത് സ്ത്രീയെ വ്യക്തിയായി കാണാനുള്ള പുരുഷാധികാരവിമുഖത തന്നെയാണ്. തീര്‍ത്തും പാളിപ്പോയ മറ്റൊരു പാത്രസൃഷ്ടിയായി അനുഭവപ്പെട്ടത് കീര്‍ത്തിയുടെതാണ്. പരമ്പരാഗത പുരുഷാധികാര മൂല്യങ്ങളില്‍ വളര്‍ത്തപ്പെട്ട ഒരു കുട്ടിയുടെ ശരാശരി തന്റേടം പോലുമില്ലാതെ പത്തുലക്ഷം സ്ത്രീധനം നല്‍കിയാലേ വിവാഹം അനിവദിക്കൂ എന്നു ശഠിക്കുന്ന പൊങ്ങച്ചകുടുംബത്തിലെ വ്യക്തിത്വലേശമില്ലാത്ത കാമുകനുവേണ്ടി കരഞ്ഞു കണ്ണീരൊലിപ്പിക്കുന്ന കീര്‍ത്തി, പഴയ ആദര്‍ശശീലത്തിനും കുടുംബനാഥന്റെ റോള്‍ ആവശ്യപ്പെടുന്ന പുതിയ അനുരജ്ഞനങ്ങള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അച്ഛന്‍ അനുഭവിക്കുന്ന സംത്രാസം അവതരിപ്പിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട കൃത്രിമപാത്രമാണ്. മറവിരോഗത്തിന്റെ പിടിയില്‍ പെട്ടുപോകും മുമ്പ്, മകളുടെ പൊരുളറിയാത്ത അവഗണനയുടെ തീരാവേദനയില്‍ സ്വയം ബഹിഷ്കൃതയായി വൃദ്ധസദനത്തിലേക്ക് പിന്‍വാങ്ങിയ അമ്മയുടെ മുന്നില്‍ അപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ രഹസ്യത്തിന്റെ പാശ്ചാതാപബോധത്തോടെ അഭയം തേടുകയും അത് വല്ലാതെ വൈകിപ്പോയി എന്ന തിരിച്ചറിവില്‍ അസ്തിത്വപ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്നുണ്ട് നിരുപമ. പ്രായശ്ചിത്തമെന്നോണം സേവനപദ്ധതിയിലേക്കുള്ള പിന്‍വാങ്ങലില്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക പിന്തുണയുമായി അവള്‍ക്കു കൂട്ടുവരുന്ന രഞ്ജന്‍, വീണ്ടും ഒരു പ്രവചിത പരിണാമഗുപ്തിയിലാണ് നോവലിനെ കൊണ്ടുനിര്‍ത്തുന്നത്.

ഒരു തീക്കാലത്തെ കുറിച്ച് നോവലെഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ട്, ജീവിതത്തെ സംബന്ധിച്ച അതികാല്‍പ്പനിക, അതിവൈകാരിക ചുരുക്കെഴുത്തുകളില്‍ സ്വയം വിശ്രാന്തി കണ്ടെത്തുന്ന മറ്റൊരു വിമലയെ (‘മഞ്ഞ്’) ചിത്രീകരിക്കുന്നതില്‍ ഒതുങ്ങിപ്പോയ കൃതിയെന്നാണ് പുസ്തകത്തെ കുറിച്ച് പറയാനാകുക. ഒപ്പം, സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിശ്വാസ ധാര്‍മ്മികതയും സ്വതന്ത്രബന്ധങ്ങളെ കുറിച്ചുള്ള വികലനിലപാടുകളും സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തിനോക്കാന്‍ നോവല്‍ നടത്തുന്ന ശ്രമങ്ങളും വിമോചനാത്മകമല്ല എന്നതും എടുത്തുപറയണം. ഇതിനപ്പുറം മറ്റൊരു സാംസ്കാരിക പരാജയംകൂടി നോവലിന് സംഭവിക്കുന്നുണ്ട് എന്നാണു ഈ ലേഖകന്റെ നിലപാട്. അത് ഇതാണ്: മഞ്ഞ നദികളുടെ സൂര്യന്‍ എന്ന രൂപകം അടയാളപ്പെടുത്തുന്ന തീക്കാലങ്ങളെ കുറിച്ച് നോവല്‍ നല്‍കുന്ന ഉള്‍ക്കാഴ്ച ഒട്ടും പക്വമല്ല. ആ കനലുകളിലൂടെ നടന്നു പോയവരെ കുറിച്ച് പുതിയ സ്നേഹമോ ബഹുമാനമോ ജനിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടില്ല എന്നുമാത്രമല്ല, വളരെ ചുരുങ്ങിയ വരകളിലെങ്കിലും സ്നേഹപൂര്‍ണ്ണമായി കോറിയിട്ട ചിത്രമായ പത്മസേനന്‍ മാഷേ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു കഥാപാത്രവും വ്യക്തിത്വപൂര്‍ണ്ണതയുള്ള ആവിഷ്കാരങ്ങളെന്ന നിലയില്‍ ആ കാലത്തിന്റെതായി നോവലില്‍ അടയാളപ്പെടുന്നുമില്ല. മറ്റൊരു രീതിയില്‍, വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന ഒരു ഏകാകിനിയായ നായികയുടെ അതികാല്പാനിക കഥപറയുന്നതിനിടെ അതിനൊരു ഗഹനത നല്‍കാന്‍ ഒരു പൊള്ളുന്ന കാലത്തിന്റെ മേല്‍മുദ്രകള്‍ ചാര്‍ത്തുകയാണ് നോവലിസ്റ്റ്. ആമുഖകുറിപ്പില്‍ എഴുത്തുകാരി സൂചിപ്പിക്കുന്ന എം. ടി. യുടെ ‘ആരണ്യകം’ ഒരു യാദൃശ്ചികതയല്ല.   

താനെഴുതിയ കഥ വായിച്ചു ഇ മെയില്‍ സന്ദേശം അയക്കുന്ന വായനക്കാരന്‍ നല്‍കുന്ന സൂചനകളും എഴുത്തുകാരിയെന്ന നിലയില്‍ പ്രചോദിപ്പിച്ച കാലത്തെ കുറിച്ചും അതില്‍ അവശേഷിക്കുന്ന ആളുകളെ കുറിച്ചും അന്വേഷിച്ചിറങ്ങുമ്പോള്‍ കണ്ടെത്തുന്ന വസ്തുതകളും വെച്ച് നോവല്‍ രചിക്കുകയെന്ന ഘടനയും എഴുത്തിന്റെ ശക്തി കൊണ്ടുവരുന്ന അംഗീകാരങ്ങളും ആരാധനയും ത്യാഗപൂര്‍ണ്ണമായ സേവനോദ്യുക്തതയായി പരിണമിക്കുന്ന കഥാന്ത്യവും ഏതാണ്ടൊരു സിനിമാറ്റിക് അവധാനത നോവലിന്റെ പരിചരണത്തില്‍ വരുത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളില്‍ നിഴലിക്കുന്ന പാന്‍ ഇന്ത്യന്‍ ചുവ ഏതൊക്കെയോ സിനിമാ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുപക്ഷെ, മണ്ണില്‍ ചവിട്ടി നടന്ന മനുഷ്യരെയല്ല വരച്ചുവെക്കുക എന്ന് നോവലിസ്റ്റ് അറിയാതെയല്ല; മറിച്ച് ആ ‘അകലവല്‍ക്കരണം’ പ്രമേയ ഹൃദയത്തിലുള്ള കാല്‍പ്പനിക ഭാവത്തിന്റെ നിദര്‍ശനമാണ്.

(March.2017)

Saturday, September 26, 2015

Shoes of the Dead by Kota Neelima

മരിച്ചവരോട് സംഘം ചേരുമ്പോള്‍

വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യാ നിരക്ക് അധികാരസ്ഥാനങ്ങളില്‍ ഉള്ളവരെ വിഷമിപ്പിക്കാതെ തരമില്ലകാരണം ഞങ്ങളെ പോലുള്ള കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ ഗോചരമായിരുക്കുന്നതേ പ്രതീക്ഷിക്കപ്പെടുന്നില്ലഞങ്ങള്‍ നിശ്ശബ്ദരും അനുസരണശീലമുള്ള വോട്ട് ബാങ്കും ആവണമെന്നാണ് കണക്ക് , എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ മരണങ്ങള്‍ കാരണം ഞങ്ങളുടെ ജീവിതങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.”

"അവര്‍ പരാജയപ്പെടണം എന്നില്ല എനിക്ക്അവര്‍ മാറിയാല്‍ മതിഞാന്‍ വിട്ടേച്ചു പോവാന്‍ നിര്‍ബന്ധിതനായാല്‍ മരിച്ചു പോയ മറ്റേതെങ്കിലും കര്‍ഷകന്റെ ബന്ധു ആ സ്ഥാനത്തു വരാംഞങ്ങള്‍ എതിരിടുന്ന ശക്തികളോട് പിടിച്ചു നില്‍ക്കാന്‍ ഞങ്ങളിലാര്‍ക്കുമാവില്ല.   ഇത് തുല്യരല്ലാത്തവര്‍ക്കിടയിലെ യുദ്ധമാണ്പക്ഷെ മരിച്ചുപോയവര്‍ ഞങ്ങളോടൊപ്പമാണ്"

(ഗാംഗിരി ഭദ്ര -ഷൂസ് ഓഫ് ദി ഡെഡ് , പുറം: 93, 94)

 

ഡല്‍ഹി രാഷ്ട്രീയത്തിന്റെ ഉപജാപക ഇടനാഴികളില്‍ കടം കൊണ്ടും വിളനാശം കൊണ്ടും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്‍ എങ്ങനെയാണ് വിപല്‍ സാന്നിധ്യമാവുകരാഷ്ട്രീയ മേലാളത്തത്തിന്റെ ദന്ത ഗോപുരങ്ങളില്‍ ജീവിച്ചിരിക്കുമ്പോള്‍ ഇല്ലാത്ത ശക്തിയോടെ എങ്ങനെയാണ് അവന്റെ ആത്മാവ് വരവറിയിക്കുകവിളവെടുപ്പിന്റെ സാധ്യതകളെ അപകട മുനമ്പിലേക്ക് തള്ളിവിടുന്ന ഋതുഭേദങ്ങളുടെ പ്രവചനാതീതത്തവും ജനിതക മാറ്റം കാരണം പ്രകൃതിയോട് തോറ്റു പോകുന്ന പരുത്തി വിത്തുകളുടെ അത്യുല്‍പ്പാദന വീണ്‍വാക്കുകളുടെ നീര്‍ക്കുമിളകളും കര്‍ഷകന്റെ അവസാന വീര്‍പ്പിനു വരെ വിലയിടുന്ന വട്ടിപ്പലിശക്കാരന്റെ കഴുകന്‍ സാന്നിധ്യവും ഇമേജ് സംരക്ഷണത്തിരക്കില്‍ തന്റെ മണ്ഡലം തേനും പാലുമല്ലാതെ മറ്റൊന്നുമല്ലെന്നു സ്ഥാപിക്കാന്‍ സ്തുതിപാഠകരെ ഊട്ടിവളര്‍ത്തുന്ന പാരമ്പര്യ ജനാധിപത്യ രാജകുമാരന്മാരും ഇപ്പറഞ്ഞ ശാക്തിക ദൈവങ്ങളുടെ കാന്ത വലയത്തില്‍ സ്ഥലജല വിഭ്രാന്തി ബാധിച്ച അഴിമതിയുടെ സ്വന്തം ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവും ക്രിക്കറ്റ്‌ പരമ്പരയിലെ വിക്കറ്റ്‌ നഷ്ടത്തെ കുറിച്ച് ആധികൊള്ളുന്നതിനിടെ ആരുമല്ലാത്ത അജ്ഞാത കര്‍ഷകന്റെ ആത്മഹത്യ ഉള്‍പ്പേജിലെ ചെറു കോളത്തിലേക്ക് ചുരുക്കുന്ന മാധ്യമപ്പരിഷകളും ചേര്‍ന്ന് എങ്ങനെയാണ് കര്‍ഷക ആത്മഹത്യയുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുകയും നഷ്ട പരിഹാരത്തിന്റെ ചെറു കാരുണ്യം പോലും നിഷേധിക്കുകയും ചെയ്യുന്നതെന്ന് തീവ്രമായി ആവിഷ്കരിക്കുകയാണ് കോത്താ നീലിമ തന്റെ 'മരിച്ചവരുടെ പാദുകങ്ങള്‍' (ഷൂസ് ഓഫ് ഡി ഡെഡ്എന്ന നോവലില്‍പശ്ചാത്തലം ഇന്ത്യയാണെങ്കിലും പ്രകൃതിജൈവ വിരുദ്ധമായ ആഗോളീകൃത രീതികള്‍ കൊണ്ട് വരിയുടക്കപ്പെട്ട ലോകമെങ്ങുമുള്ള കാര്‍ഷിക സംസ്കൃതികളുടെ കഥ തന്നെയാണ് ഇത്.

 

ആവര്‍ത്തിച്ചുള്ള വിളനാശത്തെതുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായ മിത്യാലയില്‍ ആ കണ്ണികളില്‍ ഒന്ന് മാത്രമാണ് സുധാകര്‍ ഭദ്രയുടെത്എന്നാല്‍ഭാര്യയേയും രണ്ടു മക്കളെയും പൊരുളറിയാത്തദുര്‍വ്വിധിയിലേക്ക് തള്ളിവിട്ട് സ്വയം അവസാനിപ്പിക്കുന്ന സുധാകറിന്റെ സഹോദരന്‍ ഗാംഗിരി ഭദ്ര പട്ടണത്തിലെ അധ്യാപക ജോലി ഉപേക്ഷിച്ച് അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംനിരന്തരം അട്ടിമറിക്കപ്പെടുന്നആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരക്കേസുകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നീതിക്കായി പൊരുതാനും തയ്യാറാവുന്നതോടെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നുഒരു വശത്തു ഗാംഗിരിയും നിശ്ശബ്ദരാക്കപ്പെട്ട കര്‍ഷക ദുരന്തത്തിന്റെ ഇരകളുംമറുവശത്തു കേയൂര്‍ കാശിനാഥ് എന്ന ശക്തനായആദ്യതവണക്കാരന്‍ എംപി.യും ഗ്രാമത്തിന്റെ സമാന്തര സാമ്പത്തിക മണ്ഡലം നിര്‍ണ്ണയിക്കുന്ന വട്ടിപ്പലിശക്കാരന്‍ ദുര്‍ഗ്ഗാ ദാസ്‌മഹാ സര്‍പാഞ്ച് ലംബോദര്‍കലക്റ്റര്‍ ഗുല്‍ തുടങ്ങിയ ശക്തരും കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം എവിടെയാവും എന്നത് ഒട്ടും സംശയകരമാവേണ്ടതില്ലഎന്നാല്‍നഷ്ടങ്ങളുടെ കണക്കിലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ചിലരുണ്ടല്ലോഅവരാണ് ചരിത്രത്തിന്റെ ഏകതാനതയെ ഭഞ്ജിക്കുകയും പുതിയ ചാലുകള്‍ തീര്‍ക്കുകയും ചെയ്യുക......

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/books/article/shoes-of-the-dead-by-kota-neelima

 


 

 Also read:

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

Sleeping on Jupiter by Anuradha Roy

https://alittlesomethings.blogspot.com/2024/08/sleeping-on-jupiter-by-anuradha-roy.html

Written in Tears by Arupa Patangia Kalita

https://alittlesomethings.blogspot.com/2016/08/blog-post.html