Featured Post

Showing posts with label Political Fiction. Show all posts
Showing posts with label Political Fiction. Show all posts

Sunday, May 24, 2026

The Secret Life of Saeed the Pessoptimist by Emile Habibi / Salma Jayyusi / Trevor Le Gassick

             അതിജീവനത്തിന്റെ ഐറണി – എമിലി ഹബിബിയുടെ ദുരന്തഹാസ്യം:

പലസ്തീനിയൻ പ്രതിരോധ സാഹിത്യത്തിലെ സ്വത്വവും അസ്തിത്വ പ്രതിസന്ധിയും.




വടക്കന്‍ പലസ്തീനിലെ തീരദേശ നഗരമായ ഹൈഫയില്‍ ക്രിസ്ത്യന്‍ കുടംബത്തില്‍ 1921 ജനിച്ച ഇമില്‍ ഹബിബി, ഗസ്സാന്‍ കനഫാനി, ജബ്ര ഇബ്രാഹിം ജബ്ര എന്നിവരോടൊപ്പം പലസ്തീനിയന്‍ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 ജൂലൈ 22നു തീവ്രസയണിസ്റ്റ് ഗ്രൂപ്പുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 91 ബ്രിട്ടീഷ്, അറബ്, ജൂത ഇരകളില്‍ ജീവിതപങ്കാളിയാക്കാന്‍ ഹബിബി ആഗ്രഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്ത നാദാ അബ്ദുല്ല ജൂബ്രാന്‍ അദ്ദേഹത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് അതിന്റെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. അവസാന നാളുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നു ഹബിബി. ഇസ്രയേല്‍ ഭരണം സ്ഥാപിതമായ ശേഷം അറബ് – ജൂത പൌരന്മാര്‍ക്ക് ഒരുമിച്ചു അംഗത്വം നല്‍കുന്ന ഒരേയൊരു പ്രസ്ഥാനം അക്കാലത്ത് അതായിരുന്നു. 1952 മുതല്‍ ഇരുപതു വര്‍ഷക്കാലം ഹബിബി ഇസ്രായേലി നെസ്സെറ്റില്‍ അറബ് പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഇസ്രായേലി സ്ഥാപനത്തിന് ശേഷവും തങ്ങളുടെ നാട്ടില്‍ തന്നെ തുടര്‍ന്ന പലസ്തീനികളുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപഥം. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സെക്കുലര്‍, ഡെമോക്രാറ്റിക്, ബഹുവംശീയ (multi-ethnic) പലസ്തീനിയന്‍ ദേശം എന്ന ലക്ഷ്യത്തിനു വേണ്ടിയാണു അദ്ദേഹം നിരന്തരം യത്നിച്ചത്.............

https://www.fazalrahman.com/essays/article/the-secret-life-of-saeed-the-pessoptimist-by-emile-habibi-salma-jayyusi-trevor-le-gassick

 

 

 

 

Saturday, September 26, 2015

Shoes of the Dead by Kota Neelima

മരിച്ചവരോട് സംഘം ചേരുമ്പോള്‍

വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യാ നിരക്ക് അധികാരസ്ഥാനങ്ങളില്‍ ഉള്ളവരെ വിഷമിപ്പിക്കാതെ തരമില്ലകാരണം ഞങ്ങളെ പോലുള്ള കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ ഗോചരമായിരുക്കുന്നതേ പ്രതീക്ഷിക്കപ്പെടുന്നില്ലഞങ്ങള്‍ നിശ്ശബ്ദരും അനുസരണശീലമുള്ള വോട്ട് ബാങ്കും ആവണമെന്നാണ് കണക്ക് , എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ മരണങ്ങള്‍ കാരണം ഞങ്ങളുടെ ജീവിതങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.”

"അവര്‍ പരാജയപ്പെടണം എന്നില്ല എനിക്ക്അവര്‍ മാറിയാല്‍ മതിഞാന്‍ വിട്ടേച്ചു പോവാന്‍ നിര്‍ബന്ധിതനായാല്‍ മരിച്ചു പോയ മറ്റേതെങ്കിലും കര്‍ഷകന്റെ ബന്ധു ആ സ്ഥാനത്തു വരാംഞങ്ങള്‍ എതിരിടുന്ന ശക്തികളോട് പിടിച്ചു നില്‍ക്കാന്‍ ഞങ്ങളിലാര്‍ക്കുമാവില്ല.   ഇത് തുല്യരല്ലാത്തവര്‍ക്കിടയിലെ യുദ്ധമാണ്പക്ഷെ മരിച്ചുപോയവര്‍ ഞങ്ങളോടൊപ്പമാണ്"

(ഗാംഗിരി ഭദ്ര -ഷൂസ് ഓഫ് ദി ഡെഡ് , പുറം: 93, 94)

 

ഡല്‍ഹി രാഷ്ട്രീയത്തിന്റെ ഉപജാപക ഇടനാഴികളില്‍ കടം കൊണ്ടും വിളനാശം കൊണ്ടും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്‍ എങ്ങനെയാണ് വിപല്‍ സാന്നിധ്യമാവുകരാഷ്ട്രീയ മേലാളത്തത്തിന്റെ ദന്ത ഗോപുരങ്ങളില്‍ ജീവിച്ചിരിക്കുമ്പോള്‍ ഇല്ലാത്ത ശക്തിയോടെ എങ്ങനെയാണ് അവന്റെ ആത്മാവ് വരവറിയിക്കുകവിളവെടുപ്പിന്റെ സാധ്യതകളെ അപകട മുനമ്പിലേക്ക് തള്ളിവിടുന്ന ഋതുഭേദങ്ങളുടെ പ്രവചനാതീതത്തവും ജനിതക മാറ്റം കാരണം പ്രകൃതിയോട് തോറ്റു പോകുന്ന പരുത്തി വിത്തുകളുടെ അത്യുല്‍പ്പാദന വീണ്‍വാക്കുകളുടെ നീര്‍ക്കുമിളകളും കര്‍ഷകന്റെ അവസാന വീര്‍പ്പിനു വരെ വിലയിടുന്ന വട്ടിപ്പലിശക്കാരന്റെ കഴുകന്‍ സാന്നിധ്യവും ഇമേജ് സംരക്ഷണത്തിരക്കില്‍ തന്റെ മണ്ഡലം തേനും പാലുമല്ലാതെ മറ്റൊന്നുമല്ലെന്നു സ്ഥാപിക്കാന്‍ സ്തുതിപാഠകരെ ഊട്ടിവളര്‍ത്തുന്ന പാരമ്പര്യ ജനാധിപത്യ രാജകുമാരന്മാരും ഇപ്പറഞ്ഞ ശാക്തിക ദൈവങ്ങളുടെ കാന്ത വലയത്തില്‍ സ്ഥലജല വിഭ്രാന്തി ബാധിച്ച അഴിമതിയുടെ സ്വന്തം ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവും ക്രിക്കറ്റ്‌ പരമ്പരയിലെ വിക്കറ്റ്‌ നഷ്ടത്തെ കുറിച്ച് ആധികൊള്ളുന്നതിനിടെ ആരുമല്ലാത്ത അജ്ഞാത കര്‍ഷകന്റെ ആത്മഹത്യ ഉള്‍പ്പേജിലെ ചെറു കോളത്തിലേക്ക് ചുരുക്കുന്ന മാധ്യമപ്പരിഷകളും ചേര്‍ന്ന് എങ്ങനെയാണ് കര്‍ഷക ആത്മഹത്യയുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുകയും നഷ്ട പരിഹാരത്തിന്റെ ചെറു കാരുണ്യം പോലും നിഷേധിക്കുകയും ചെയ്യുന്നതെന്ന് തീവ്രമായി ആവിഷ്കരിക്കുകയാണ് കോത്താ നീലിമ തന്റെ 'മരിച്ചവരുടെ പാദുകങ്ങള്‍' (ഷൂസ് ഓഫ് ഡി ഡെഡ്എന്ന നോവലില്‍പശ്ചാത്തലം ഇന്ത്യയാണെങ്കിലും പ്രകൃതിജൈവ വിരുദ്ധമായ ആഗോളീകൃത രീതികള്‍ കൊണ്ട് വരിയുടക്കപ്പെട്ട ലോകമെങ്ങുമുള്ള കാര്‍ഷിക സംസ്കൃതികളുടെ കഥ തന്നെയാണ് ഇത്.

 

ആവര്‍ത്തിച്ചുള്ള വിളനാശത്തെതുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായ മിത്യാലയില്‍ ആ കണ്ണികളില്‍ ഒന്ന് മാത്രമാണ് സുധാകര്‍ ഭദ്രയുടെത്എന്നാല്‍ഭാര്യയേയും രണ്ടു മക്കളെയും പൊരുളറിയാത്തദുര്‍വ്വിധിയിലേക്ക് തള്ളിവിട്ട് സ്വയം അവസാനിപ്പിക്കുന്ന സുധാകറിന്റെ സഹോദരന്‍ ഗാംഗിരി ഭദ്ര പട്ടണത്തിലെ അധ്യാപക ജോലി ഉപേക്ഷിച്ച് അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംനിരന്തരം അട്ടിമറിക്കപ്പെടുന്നആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരക്കേസുകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നീതിക്കായി പൊരുതാനും തയ്യാറാവുന്നതോടെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നുഒരു വശത്തു ഗാംഗിരിയും നിശ്ശബ്ദരാക്കപ്പെട്ട കര്‍ഷക ദുരന്തത്തിന്റെ ഇരകളുംമറുവശത്തു കേയൂര്‍ കാശിനാഥ് എന്ന ശക്തനായആദ്യതവണക്കാരന്‍ എംപി.യും ഗ്രാമത്തിന്റെ സമാന്തര സാമ്പത്തിക മണ്ഡലം നിര്‍ണ്ണയിക്കുന്ന വട്ടിപ്പലിശക്കാരന്‍ ദുര്‍ഗ്ഗാ ദാസ്‌മഹാ സര്‍പാഞ്ച് ലംബോദര്‍കലക്റ്റര്‍ ഗുല്‍ തുടങ്ങിയ ശക്തരും കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം എവിടെയാവും എന്നത് ഒട്ടും സംശയകരമാവേണ്ടതില്ലഎന്നാല്‍നഷ്ടങ്ങളുടെ കണക്കിലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ചിലരുണ്ടല്ലോഅവരാണ് ചരിത്രത്തിന്റെ ഏകതാനതയെ ഭഞ്ജിക്കുകയും പുതിയ ചാലുകള്‍ തീര്‍ക്കുകയും ചെയ്യുക......

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/books/article/shoes-of-the-dead-by-kota-neelima

 


 

 Also read:

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

Sleeping on Jupiter by Anuradha Roy

https://alittlesomethings.blogspot.com/2024/08/sleeping-on-jupiter-by-anuradha-roy.html

Written in Tears by Arupa Patangia Kalita

https://alittlesomethings.blogspot.com/2016/08/blog-post.html