Featured Post

Showing posts with label Postmodern. Show all posts
Showing posts with label Postmodern. Show all posts

Sunday, November 2, 2025

War & War (1999) by László Krasznahorkai / George Szirtes

 

‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി



‘യുദ്ധം, പിന്നെയും യുദ്ധം എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല - അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ. ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ വിവരിക്കുന്ന കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത് സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ ധാർമ്മിക അനിവാര്യത, പ്രവർത്തിക്കുക എന്നതില്‍നിന്ന്‌ ഓർമ്മിക്കുക എന്നതായി മാറുന്നു.

പുരാതന ക്രീറ്റ്, മധ്യകാല വെനീസ്, റോമ സാമ്രാജ്യം, ആധുനിക യൂറോപ്പ് എന്നിവിടങ്ങളിലെ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നാല് പുരുഷന്മാരുടെ പലായനം വിവരിക്കുന്ന കൈയെഴുത്തുപ്രതിയുടെ ഘടന ഭ്രാന്തിൽ നിന്നും വിസ്മൃതിയിൽ നിന്നുമുള്ള കോറിന്റെ സ്വന്തം പാലായനത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ അധ്യായവും അതേ വ്യക്തികളെ പുതിയ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍ .................

https://www.fazalrahman.com/books/article/war-war-1999-by-lszl-krasznahorkai-george-szirtes

Wednesday, May 14, 2025

If I Only Had Time by Evald Flisar/ David Limon

സുനിശ്ചിത മരണത്തിന്റെ തുറസ്സുകള്‍



മരണം ഒരു പിന്‍വാതിലടക്കലാണെങ്കില്‍ ഉറപ്പായ മരണത്തിന്റെ ഇടവേള അത് വിധിക്കപ്പെട്ടവന് ഒരു വലിയ തുറസ്സാണ്ജീവിതത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് പല കാരണങ്ങളാല്‍ സാധിക്കാനാവാത്ത അനുഭവങ്ങളുടെ ഭൂഖണ്ഠങ്ങളിലേക്ക് പര്യവേഷണം നടത്താന്‍നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തോടെഒന്നും കാത്തുവെക്കേണ്ടതില്ലാത്തവന്റെ ഉദാരതയോടെവിലക്കുകളെ മാനിക്കേണ്ടതില്ലാത്തവന്റെ കൂസലില്ലായ്മയോടെഅതൊരവസരമാണ്ഇനിയുള്ള പരിമിതമായ നാളുകളില്‍ തനിക്കെന്തു ചെയ്യണംഎന്തായിത്തീരണം എന്ന ചോദ്യത്തെ എങ്ങനെ നേരിടുന്നു എന്നതിലാണ് ശിഷ്ട കാലം അടയാളപ്പെടുത്തപ്പെടുകകരഞ്ഞു തീര്‍ക്കണോതന്നെ ആവശ്യമില്ലാത്തവരുടെ സഹതാപം കാത്തു നില്‍ക്കണോതന്നെ ആവശ്യമുള്ളവര്‍ക്ക് കൂട്ടും താങ്ങുമാവണോതാനും സഹജീവികളും ഇരയായിപ്പോയ ജീവിത പരിസരങ്ങള്‍ക്കും ലോകക്രമത്തിനും മൂകസാക്ഷിയാവുന്നത് തുടരണോ അതോ ഒരവസാന ധീരതയുടെ പൊരുളറിഞ്ഞു അതിലൊരു മാറ്റമുണ്ടാക്കുന്നതിന്രോഗമില്ലാത്തവരുടെ ലോകത്തിനു രക്ഷകനാകാന്‍ ഒരു കൈ ശ്രമിക്കണോ അഥവാ അതോടൊപ്പം ധൈഷണികവും ദാര്‍ശനികവുമായ സമസ്യകളെ നേരിടണോ എന്നതൊക്കെ താരതമ്യേന സ്വതന്ത്രമായ നിലയില്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഒരവസരമാവാം അത്തുനിഞ്ഞിറങ്ങുമ്പോഴാവട്ടെതാന്‍ തനിച്ചല്ലെന്നും അതൊരു വലിയ സമൂഹമാണെന്നും ഏറെയെളുപ്പം കണ്ടെത്താനുമാവുംമരണം പോലെ തര്‍ക്കമറ്റ ഒരു വിജയി വേറെയില്ലല്ലോസ്ലോവേനിയന്‍ നോവലിസ്റ്റ് എവാല്‍ദ് ഫ്ലിസറുടെ 'ഇഫ്‌ ഐ ഒണ്‍ലി ഹാഡ് ടൈംഇരുപത്തിരണ്ടുകാരനായ സൈമണ്‍ ബെബ് ലര്‍ എന്ന കഥാപാത്രത്തിന്റെ മരണത്തിന്റെ നിഴലിലുള്ള ഏതാനും മാസങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ വിചിത്രമായ ഇത്തരം ചോദ്യങ്ങളാണ് നേരിടുന്നത്മികച്ചൊരു പേജ് ടേണര്‍ കൂടിയായ നോവല്‍ ഒരേ സമയം ഫാന്റസിയുടെയും ത്രില്ലറിന്റെയും സ്വഭാവങ്ങള്‍ സമന്വയിപ്പിക്കുകയും ഒപ്പം ദാര്‍ശനികാന്വേഷണങ്ങളുടെ ഗരിമ നില നിര്‍ത്തുകയും ചെയ്യുന്നു.


ലുബ് ലിയാനയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സൈമണ്‍ താന്‍ രചിച്ച നാടകത്തിലെ കഥാപാത്രത്തെ പോലെ തനിക്കിനി ഒരു വര്‍ഷം കൂടിയേ ആയുസ്സ് ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കുന്നതോടെ നോവലിലെ അടിസ്ഥാന ധാരണകളില്‍ ഒന്നായ ഫിക് ഷന്‍ - റിയാലിറ്റി അതിര് മുറിച്ചുകടക്കല്‍ എന്ന പ്രമേയം സൂചിതമാകുന്നു. "പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷയരോഗിയായ കവിയെ പോലെതാന്‍ പറത്തപ്പെടും എന്ന് തന്റെ കഥാപാത്രമായ ബാര്‍ട്ടന്‍ ഫിങ്ക് പറയുന്നത് സ് പ്ലീന്‍ കാന്‍സറിന്റെ രൂപത്തില്‍ അറം പറ്റുന്നുസ്വന്തം കഥാപാത്രവുമായി താദാത്മ്യപ്പെടുന്ന സൈമണ്‍ സ്വയം വിളിക്കുന്നതും ആ പേരാണ്പുസ്തകങ്ങളും സിനിമയുമാണ് അയാളുടെ ജീവിതത്തിലെ ആവേശങ്ങള്‍. "ഒരൊറ്റക്കാര്യമാണ് അയാളെ അങ്കലാപ്പിലാക്കുന്നത് തുടര്‍ന്നത്എങ്ങനെയാണ് അയാള്‍ തന്റെ നാടകത്തിലെ നായകന് നല്‍കിയ മാരക രോഗം ഫിക് ഷന്റെ അതിരുകള്‍ മുറിച്ചു കടക്കാനും അയാളുടെ സ്വന്തം ജീവിതത്തെ അധിനിവേശിക്കാനും വഴികണ്ടെത്തിയത് എന്നത്.” 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/if-i-only-had-time-by-evald-flisar-david-limon


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 282-287)

Tuesday, May 6, 2025

Ghana Must Go by Taiye Selasi

വേറിട്ടുപോയവര്‍ വീടണയുമ്പോള്‍




നൈജീരിയന്‍ മാതാവിന്റെയും ഘാനക്കാരന്‍ പിതാവിന്റെയും മകളായി ലണ്ടനില്‍ ജനിച്ചു മസാച്ചുസെറ്റ്സില്‍ വളര്‍ന്ന ഉന്നത കുല ആഫ്രിക്കന്‍ വംശജയായ യുവ നോവലിസ്റ്റ് തായേ സെലാസിയുടെ ആദ്യ നോവലാണ് അടുത്ത കാലത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടപ്പെട്ട ഓന്നായ
'ഘാന മസ്റ്റ് ഗോ'. ടോണി മോറിസനും സല്‍മാന്‍ റുഷ്ദിയും മുതല്‍ സാഹിത്യ ലോകത്തെ വമ്പന്മാരും പ്രമുഖ നിരൂപകരും ഒരു പോലെ വാഴ്ത്തിയ പുസ്തകം എഴുത്തുകാരിയെ ഒറ്റയടിക്ക് ലോകശ്രദ്ധയുടെ കേന്ദ്രത്തിലെത്തിച്ചു. ആഫ്രിക്കന്‍ വംശജരായ എഴുത്തുകാരുടെ ഏറ്റവും തീവ്രമായ ഉത്കണ്ഠകള്‍ പങ്കുവെക്കുമ്പോഴും പതിവ് പ്രമേയ പരിസരങ്ങളില്‍ കുരുങ്ങിപ്പോവാതെ മൌലികമായ സര്‍ഗ്ഗവ്യാപാരമായി മാറുന്നു എന്നതാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.

1983- ല്‍ നൈജീരിയയുടെ പ്രസിഡന്‍റ് ആയിരുന്ന അല്‍ഹാജി ഷേഹു ഷഗാരി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനു ഘാനിയന്‍ അഭയാര്‍ഥികള്‍, പ്രധാനമായും ലാഗോസില്‍ തമ്പടിച്ചിരുന്നവര്‍, പലായനം ചെയ്യേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ പ്രയോഗം. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിശിത വിമര്‍ശത്തിനിടവെച്ച ചരിത്രഘട്ടത്തിന്റെ ചിഹ്നമായിത്തീര്‍ന്നു അഭയാര്‍ഥികള്‍ അന്ത്യശാസനമായി നിര്‍ണ്ണയിച്ച ചുരുങ്ങിയ ദിനങ്ങള്‍ക്കകം നാടുവിടാന്‍ തങ്ങളുടെ വസ്തുക്കള്‍ കുത്തിനിറക്കാന്‍ ഉപയോഗിച്ച, പ്രസ്തുത പ്രയോഗം പ്രിന്‍റ് ചെയ്ത പ്ലാസ്റ്റിക് ബാഗ്. എന്നാല്‍ 1983- ല്‍ നൈജീരിയ ഘാനയോട് ചെയ്തതിനൊക്കെയും മുന്‍ മാതൃക 1969-ല്‍ ഘാന നൈജീരിയയോടു ചെയ്തത് തന്നെയാണ് എന്നതും പ്രസക്തമാണ്.

മരണം എന്ന തുടക്കം

ലാഗോസില്‍ നിന്ന് പെനിസില്‍വേനിയായില്‍ എത്തി അവിടെ വെച്ച് സമര്‍ത്ഥനായ സര്‍ജ്ജന്‍ ക്വേകു സായിയില്‍ തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്ന ഫോലാസാദേ എന്ന ഫോലായുടെയും കുടുംബത്തിന്റെയും വിരഹങ്ങളുടെയും പുന:സമാഗമത്തിന്റെയും നഷ്ടങ്ങളുടെയും കണ്ടെത്തലുകളുടെയും കഥയാണ്‌ നോവലിന്റെ പ്രമേയം. ബയാഫ്രന്‍ സംഘര്‍ഷകാലത്ത് ഒരു ബന്ധുവിന്റെ ഔദാര്യത്തില്‍ കുടിയേറ്റം സാധ്യമായതാണ് ഫോലക്ക്. ................


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 159-168)

To purchase, contact ph.no:  8086126024


Sunday, May 4, 2025

The Wind-Up Bird Chronicle by Haruki Murakami/Jay Rubin


കിണറാഴങ്ങളില്‍ പക്ഷിസ്വനം 





ജപ്പാനിലിരുന്നു രചനയില്‍ മുഴുകുമ്പോള്‍ അവിടെ നിന്ന് പുറത്തുകടക്കണമെന്നു തോന്നുന്നതും അമേരിക്കയിലിരുന്നു വൈന്‍ഡ് അപ് ബേഡിന്റെ രചന നടത്തുമ്പോള്‍ താന്‍ അസന്ദിഗ്ധമായും ഒരു ജപ്പന്‍കാരന്‍ ആണെന്ന് തിരിച്ചറിയുന്നതമായ അനുഭവം മുറകാമി ഏറ്റു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെ, അവയുടെ വിമര്‍ശനങ്ങളെ പോലെത്തന്നെ, ഈ വൈരുധ്യം ഏറെ സ്വാധീനിച്ചിട്ടും ഉണ്ട്. പോസ്റ്റ്‌ ഇമ്പീരിയല്‍ ജപ്പാനിലെ പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനം, വിശേഷിച്ചും പോപ്‌ കള്‍ച്ചറിന്റെയും സംഗീതത്തിന്റെയും സ്വാധീനം അവയില്‍ ഏറെ പ്രകടവുമാണ്‌. അവ വേണ്ടത്ര ചരിത്ര ബോധം നില നിര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ സങ്കീര്‍ണ്ണമായ ഒരു സുദീര്‍ഘ രചനയിലൂടെ നേരിടുക കൂടിയാണ് The Wind-Up Bird Chronicle.


പാത്ര വൈചിത്ര്യത്തിന്‍റെ അനന്തലോകം :

മുറകാമിയുടെ പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തനല്ല മുപ്പതു പിന്നിട്ട തോരു ഒകാദ. ജീവിതത്തോടും അതിലെ വെല്ലുവിളികളോടും നിരുന്മേഷനിലപാട് പുലര്‍ത്തുന്ന അലസവ്യക്തിത്വമുള്ള (Passive personality) ഒകാദ തന്റെ വക്കീലാഫീസ് ജോലി ഉപേക്ഷിച്ച/നഷ്ടപ്പെട്ട തൊഴില്‍ രഹിതനാണ്. ഭാര്യ കുമികൊയുടെ വരുമാനവും അത്രയധികമില്ലാത്ത തന്റെതന്നെ നീക്കിയിരിപ്പും കൊണ്ട് കഴിഞ്ഞു പോകുമ്പോഴും ഒരു പുതിയ ജോലി കണ്ടെത്തുകയെന്ന കാര്യം, അതത്ര പ്രയാസമല്ല എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, വളരെ പതിഞ്ഞ രീതിയിലേ അയാളെ ബാധിക്കുന്നുള്ളൂ. കാണെകാണെ ഓഫീസില്‍ നിന്ന് തിരികെയെത്താന്‍ കൂടുതല്‍ കൂടുതല്‍ വൈകിത്തുടങ്ങുന്ന ഭാര്യയുടെ അഭാവത്തില്‍ വീട്ടുജോലികളിലും അര്‍ഥമില്ലാത്ത ചുറ്റിത്തിരിയലിലും അയാള്‍ നേരം പോക്കുന്നു. അതീവ സങ്കീര്‍ണ്ണമായ വൈരാഗ്യ ബന്ധമുള്ള, ഉന്നത ശ്രേണിയിലുള്ള ഭാര്യാസഹോദരന്‍ നോബോറു വതായയുടെ പേരിട്ട കുമിക്കോയുടെ വളര്‍ത്തു പൂച്ചയെ കാണാതാവുന്നതോടെ അയാളുടെ ജീവിതത്തില്‍ 'സംഭവങ്ങള്‍ ' സംഭവിച്ചു തുടങ്ങുന്നു. കാണാതാവുന്ന പൂച്ചയെ തേടിയുള്ള അന്വേഷണം വളരെ അപ്രതീക്ഷിതവും ദുരൂഹവുമായ രീതിയില്‍ ഭാര്യയെ തന്നെ തേടിയുള്ള അന്വേഷണമായി മാറുന്നത് വിചിത്ര സ്വഭാവമുള്ള കുറെയേറെ കഥാപാത്രങ്ങളുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നതിനും, അയാളുടെ നിരുത്സാഹം അടയാളപ്പെടുത്തുന്ന ജീവിതാവേഗത്തെ ഭേദിച്ച് പോകുന്നതിനും ഇടയാക്കുന്നു.

അയല്‍പക്കത്തുള്ള എപ്പോഴും ഏകാന്തമായ പുരയിടത്തിലെ താമസക്കാരിയായ, കൂട്ടുകാരന്റെ അപകട മരണത്തിന്റെ കുറ്റബോധം പേറുകയും സ്കൂള്‍ പഠനത്തില്‍ നിന്ന് രക്ഷനേടാന്‍ അംഗ വൈകല്യം അഭിനയിക്കുകയും ചെയ്യുന്ന പതിനാറുകാരി മെയ് കസഹാര; .................
തുടര്‍ വായനയ്ക്ക്:

Saturday, May 3, 2025

A Wild Sheep Chase by Haruki Murakami / Alfred Birnbaum

മുറകാമിയുടെ ആട്: നിരാസക്തിയിലെ നീരോട്ടങ്ങള്‍

മുറകാമിയുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും, ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള വൈകാരിക വന്ധ്യതയിലും വ്യക്തമാണെന്നും എലിസബത്ത്‌ കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു. 'വന്യ മായൊരു ആട് വേട്ട'( A WILD SHEEP CHASE)യിലെന്ന പോലെ, കഥാപാത്രങ്ങളുടെ ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ ഉത്തരാധുനിക ജപ്പാന്റെ , അഥവാ ലോക സമൂഹത്തിന്റെ തന്നെ, ശൂന്യതയും അസംപ്തൃപ്തിയുമാണ് മുറകാമി പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS IN MURAKAMI HARUKI’S A WILD SHEEP CHASE, ELIZABETH CARTER, UNC-CHAPEL HILL)
1949-ല്‍ രണ്ടാം ലോകയുദ്ധാനന്തര ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച മുറകാമി കുട്ടിക്കാലം മുതലേ സാഹിത്യത്തിലും എഴുത്തിലും വാസനാബലം ഉള്ളവനായത് സ്വാഭാവികം. പാശ്ചാത്യ സാഹിത്യ താല്പര്യം പില്‍ക്കാലത്ത് വാസെദാ സര്‍വ്വകലാശാലയില്‍ ഗ്രീക്ക്‌ നാടകവും തിരക്കഥാരചനയും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചു എന്നു കാണാം. പാശ്ചാത്യ സാഹിത്യ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ് അവയില്‍ . 'ആട് വേട്ട'യില്‍ സമൃദ്ധമായ അമേരിക്കന്‍- യൂറോപ്യന്‍ പോപ്‌ സാംസ്കാരിക സൂചകങ്ങള്‍ ഉദാഹരണം. ഉത്തരാധുനിക ജപ്പാനില്‍ ശക്തമായ പാശ്ചാത്യ സാംസ്ക്കാരിക സങ്കലനം ഇതിനു വളം വെച്ചിട്ടുണ്ടാവാം.

വിരക്തിയും പരുക്കന്‍ സിനിസിസവും:
'ആടു വേട്ട'യുടെ തുടക്കത്തിലേ പ്രധാന കഥാപാത്രം ജീവിതത്തില്‍ മടുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഭാര്യ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ അയാളുടെ ജീവിതത്തില്‍ 'അസാധാരണ' കാര്യങ്ങള്‍ ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ ചെവികളുടെ പ്രത്യേകതയില്‍ തുടങ്ങുന്നു. അസാമാന്യമാം വിധം സുന്ദരവും ലൈംഗിക ബന്ധത്തെ പതിന്മടങ്ങ്‌ അസ്വാദ്യകരവുമാക്കുന്നു അതിന്റെ കാഴ്ച. "ഒരു ചെറു പ്രസാധക കമ്പനിയുടെ പാര്‍ട്ട് ടൈം പ്രൂഫ്‌ റീഡര്‍, ചെവിയുടെ ചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ മോഡല്‍, അടുത്തറിയാവുന്ന ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി ഒരു കാള്‍ ഗേള്‍ . ഇതിലേതായിരുന്നു അവളുടെ ജോലിയായി അവള്‍ത്തന്നെ ശരിക്കും കണ്ടിരുന്നതെന്നു എനിക്കറിയില്ല; അവള്‍ക്കും.” 'ബോസ്' എന്ന് മാത്രം പേരുള്ള, ജപ്പാനെ മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന ഒരു വലതു പക്ഷ , മാഫിയാ സമാന ശക്തികേന്ദ്രത്തിന്റെ തലവന് വേണ്ടി നിഗൂഡതകളുള്ള ഒരു ആടിനെ കണ്ടു പിടിക്കുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നു. തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ചു അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓരു വാക്കും പറയാതെ അപ്രത്യക്ഷനായ 'ദി റാറ്റ്' എന്ന് ഇരട്ടപ്പേരുള്ള സുഹൃത്തിനെയും തേടിയിറങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തിലും, അന്ത്യ ശാസനത്തിന്റെ ഭീഷണിയുള്ള ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത യാത്രയിലും തന്റെ കൂട്ടുകാരിയുമായിപ്പോലും അയാള്‍ക്ക്‌ വൈകാരികമായ എന്തെങ്കിലും ഇഴയടുപ്പം ഉണ്ടാവുന്നതേയില്ല. .............
തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 110-117)


Sunday, April 20, 2025

The Gypsy Goddess by Meena Kandasamy

കുപ്പമാടങ്ങളില്‍ ചിതയെരിഞ്ഞപ്പോള്‍ 


(കവിയും പരിഭാഷകയും ആക്റ്റിവിസ്റ്റുംകൊളമിസ്റ്റുമായ പ്രശസ്ത തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരി മീന കന്ദസാമിയുടെ പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍എന്ന കൃതിയെ കുറിച്ച്. അടക്കം ചെയ്തിട്ടും എരിയുന്ന ചിതകളിലൂടെഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ചുവപ്പ് നാടകളിലൂടെപോലീസ് റിപ്പോര്‍ട്ടുകളുടെയും കോടതി നടപടികളുടെയും രാവണന്‍ കോട്ടകളിലൂടെതെളിവില്ലായ്മയെന്ന നീതിനിരാസത്തിന്റെ അമാവാസിയിലൂടെപരസ്പര പൂരകമാല്ലാത്ത കഥ/ സാക്ഷി മൊഴികളുടെ സ്വയം വരിക്കുന്ന പരാജയങ്ങളിലൂടെ ഒരു വ്യവസ്ഥിതി എങ്ങനെയാണ് അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരില്‍ ഏറ്റവും നിസ്സഹായരായ ജന വിഭാഗങ്ങളെ നിരന്തരം ഒറ്റിക്കൊടുക്കുന്നത് ഒരു ദുരന്ത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.)

കവിപരിഭാഷകആക്റ്റിവിസ്റ്റ്കൊളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരിയായ മീന കന്ദസാമി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് തീക്ഷണമായി പ്രതികരിക്കുന്നഫെമിനിസ്റ്റ് നിലപാടുകളിലും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒരു പോലെ സജീവമായ വ്യക്തിത്വമാണ്.  

“എന്റെ കവിത നഗ്നമാണ്‌എന്റെ കവിത കണ്ണീരിലാണ്എന്റെ കവിത കോപം കൊണ്ട് അലറുന്നുഎന്റെ കവിത വേദന കൊണ്ട് പുളയുന്നു.എന്റെ കവിത രക്തം മണക്കുന്നുഎന്റെ കവിത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു. എന്റെ കവിത എന്റെ ജനതയെ പോലെ സംസാരിക്കുന്നുഎന്റെ കവിത എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു” എന്ന് തുറന്നു പറഞ്ഞിട്ടുള്ള മീനയുടെ വാക്കുകള്‍ അവരുടെ മുഴുവന്‍ രചനകളെ  കുറിച്ചുമുള്ള ഒരു സത്യപ്രസ്താവം തന്നെയായി മാറുന്നുണ്ടെന്നതിനു പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍തന്നെയും സാക്ഷി.

'ഒരു യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ചുള്ള നോവല്‍ഒപ്പം  യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ച് ഒരു നോവല്‍ എഴുതുന്നതിന്റെ അസാധ്യതയെ കുറിച്ചുള്ള നോവലും" എന്നാണു പുസ്തകത്തിന്റെ പിന്‍ചട്ട കൃതിയെ പരിചയപ്പെടുത്തുന്നത്. ..................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-gypsy-goddess-by-meena-kandasamy

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 364-369)

To purchase, contact ph.no:  8086126024



Tuesday, April 15, 2025

The Time of the Hero by Mario Vargas Llosa/ Lysander Kemp.

 അധികാരവും സ്ഥാപനവല്കൃത ജീര്‍ണ്ണതയും:



ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ) എന്നിങ്ങനെ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ എന്നറിയപ്പെട്ട സാഹിതീയ പ്രതിഭാസത്തിലെ നാല്‍വര്‍ സംഘാംഗം (the Big Four of Latin American Boom’)എന്ന നിലയില്‍, തന്റെ സമകാലികര്‍ക്കിടയില്‍ മാരിയോ വാര്‍ഗാസ് യോസ  വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. The Time of the Hero (1963) യിലെ സൈനിക സ്കൂള്‍ മുതല്‍, Conversation in the Cathedral (1969) എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ  The Feast of the Goat (2000) ലെ പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരത്തിലൂടെയെല്ലാം യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

 

യോസയുടെ പ്രഥമ നോവലായ The Time of the Hero ലിമായിലെ ലിയോന്‍സിയോ പ്രാദോ മിലിട്ടറി അക്കാദമിയുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം കേഡറ്റുകളെ പിന്തുടരുന്നു. സ്ഥാപനത്തിനുള്ളിലെ പതിവായ ഹിംസാത്മകയും നൈതിക അധപ്പതനവും ചേര്‍ന്ന ഒരു കെണിയിലാണ് അവര്‍. സഹകേഡറ്റിന്റെ മരണത്തെ സംബന്ധിച്ച് എല്ലാവരും പുലര്‍ത്തുന്ന മൗനത്തെ ഒരു ഘട്ടത്തില്‍ ഭേദിക്കാന്‍ തയ്യാറാകുന്ന ആല്‍ബര്‍ട്ടോ എന്ന ഹൃദയാലുവായ യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് നോവലിലെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം. അങ്ങനെ ചെയ്യുന്നതിലൂടെ  ആല്‍ബര്‍ട്ടോയെ കാത്തിരിക്കുന്നത് വലിയ നൈതികവിജയമല്ല, മറിച്ച് ആഴത്തില്‍ വേരോടിയ അധികാര ഘടനയ്ക്കു മുന്നില്‍ അയാളുടെ വൈയക്തിക ചെറുത്തുനില്‍പ്പ് പഴാവുന്നതിന്റെയും ഉടമ്പടികളുടെ പൊള്ളജീവിതത്തിലേക്ക് അയാളും പരുവപ്പെടുന്നതിന്റെയും ശൂന്യതയാണ്.

ലിയോന്‍സിയോ പ്രാദോ, പെറൂവിയന്‍ സമൂഹത്തിന്റെ ഒരു മൈക്രോകോസം തന്നെയാണ്. സ്ഥാപനത്തിന്റെ ഘടന തന്നെയും ശ്രേണീബദ്ധ അധികാര സ്വരൂപത്തിന്റെതാണ്. അവിടെ ഹിംസാത്മകത പൗരുഷത്തിലേക്കുള്ള പ്രവേശനമാണ്. കേഡറ്റുകളുടെ ലോകം നീതിയില്ല, മറിച്ച് മൗനവും അധീശത്തവും അടയാളപ്പെടുത്തുന്ന ഒരു അഭേദ്യതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ‘The Cirlce’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം, തുടക്കം മുതലേ നടത്തുന്ന ഇടപെടലുകളില്‍ നൈതികതയൊന്നും വിഷയമേയല്ല. വരാനിരിക്കുന്ന കെമിസ്ട്രി ടെസ്റ്റിന്റെ പേപ്പര്‍ മോഷണം എന്ന ‘കുട്ടിക്കളി, ‘അടിമ എന്നു വിളിപ്പേരുള്ള റിക്കാര്‍ഡോ അരാനോ എന്ന കേഡറ്റിന്റെ കൊലയിലേക്കും അതെ കുറിച്ച് പാലിക്കേണ്ട മൌനദീക്ഷയുടെ പരീക്ഷണത്തിലെക്കും, ഒടുവില്‍ കൂട്ടത്തില്‍ ഹൃദയാലുവും ‘കവി’യുമായ ആല്‍ബര്‍ട്ടോയുടെ വെളിപ്പെടുത്തലിലേക്കും നയിക്കുന്നത്, മുഖ്യ പ്രമേയത്തിലെക്കുള്ള കളമൊരുക്കമാണ്. യോസയുടെ പില്‍ക്കാല കൃതികളില്‍, വിശേഷിച്ചും ‘ആടിന്റെ വിരുന്നി’ല്‍ തികഞ്ഞ ഏകാധിപതിയായി വികസിക്കാനുള്ള പാത്രസൃഷ്ടിയുടെ പൂര്‍വ്വസൂരിയായ ഹാഗുവാറുമായി ആല്‍ബര്‍ട്ടോയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍, അയാളുടെ ചെറുത്തുനില്‍പ്പ് ദുര്‍ബ്ബലമാണ്‌; ആത്യന്തികമായി നിഷ്ഫലവും. അധികാര ഘടനയ്ക്ക് പ്രത്യക്ഷങ്ങളില്‍ മാത്രമാണ് താല്പര്യം. അന്വേഷകനായി എത്തുന്ന ലഫ്റ്റനന്റ് ഗാംബോവ വലിയ വില കൊടുത്ത് കണ്ടെത്തുന്നതും അതാണ്: തങ്ങളുടെ പ്രാപ്തിയില്ലായ്മയുടെ വെളിപ്പെടുത്തലാവുന്ന തരത്തില്‍ സത്യം വെളിപ്പെടെണ്ടതില്ല എന്നും ‘ആത്മഹത്യ എന്ന സുരക്ഷിതവിധിതീര്‍പ്പു മതിയെന്നുമുള്ള അധികൃതരുടെ തീരുമാനം അന്വേഷണത്തെ പ്രഹസനമാക്കുക മാത്രമല്ല, ഗാമ്പോവക്ക് ഔദ്യോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എല്ലാം വെറും നാട്യവും പുറംപൂച്ചു കാവലും ആയിമാറുന്ന അധികാര ജീര്‍ണ്ണത, ചെറുത്തു നില്‍പ്പ്/ വിപ്ലവ ശ്രമങ്ങളെ അസംബന്ധമാക്കി മാറ്റുന്ന ലാറ്റിന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഒരാദ്യകാല ആവിഷ്കാരമാണ് യോസയെ സംബന്ധിച്ച്. എന്നാല്‍, ഏറ്റവും വലിയ അസംബന്ധം, അതെ ചെറുത്തുനില്‍പ്പ് ആശയവാദിക്കുതന്നെ സംഭവിക്കുന്ന അപചയമാണ്. കവിയകാനൊക്കെ മോഹിച്ചയാല്‍ പള്‍പ്പ്/ പോണ്‍ കഥകള്‍ എഴുതുന്ന വിപര്യയത്തില്‍ എത്തുന്നതും അതേ കാരണം കൊണ്ട് ബ്ലാക്ക്മെയില്‍ ചെയ്യപ്പെട്ടു ഒത്തുതീര്‍പ്പുകളുടെ അതിസാധാരണത്വത്തിലേക്കും മൗനത്തിലേക്കും പിന്‍വാങ്ങുന്നതും അതിന്റെ നിദര്‍ശനമാണ്. അതിന്റെയൊക്കെ വിലയായി നേടിയ ബിരുദം, സുരക്ഷിത വിവാഹം, ഉദ്യോഗം, കുടുംബം എന്നീ സമവാക്യങ്ങളിലേക്ക്  അയാള്‍ പരുവപ്പെടുമ്പോള്‍, അതെ വഴിയില്‍ അയാള്‍ തുറന്നുകാട്ടാനും എതിര്‍ക്കാനും ശ്രമിച്ച ഹാഗുവാര്‍ തൊട്ടുമുമ്പിലുണ്ട്. ആ നിലക്ക്, അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളെ സംബന്ധിച്ച് തികച്ചുമൊരു നിഹിലിസ്റ്റ് വീക്ഷണമാണ് നോവല്‍ അവതരിപ്പിക്കുന്നത് എന്നുതന്നെ പറയാം.

പെറൂവിയന്‍ സമൂഹത്തിന്റെ എത് നിക്, വംശീയ ഘടനയും മുന്‍ വിധികളും ലിയോന്‍സിയോ പ്രാദോ അക്കാദമിയിലും തീക്ഷ്ണമായി നിഴല്‍ വിരിക്കുന്നുണ്ട്‌.*1 കേഡറ്റുകള്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും അത്തരം മുന്‍ വിധികള്‍ പേറുന്നവരും നേരിടുന്നവരും അനുഭവിക്കുന്നവരും എല്ലാമാണ്. ലിമയില്‍ നിന്നുള്ള ഉന്നത വിഭാഗമായ ക്രിയോളുകള്‍ (‘Whites, or criollos) ഔദ്ധത്യം കൊണ്ടാടുന്നു. തൊട്ടടുത്ത്, നിയമപരമായി അതേ പരിരക്ഷയുള്ള സങ്കരവിഭാഗം (Mestizos). ഇക്കൂട്ടര്‍ പ്രധാനമായും സ്പാനിഷ് സംസാരിക്കുമ്പോള്‍, അടിസ്ഥാന വിഭാഗങ്ങള്‍ (Indians) കെച്ച, അയ്മറ (Quechua and Aymara) തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സംസാരിക്കുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്നു. കൂടാതെ തീരെ ചെറിയൊരു കറുത്ത വര്‍ഗ്ഗ വിഭാഗവും ചൈനീസ് കുടിയേറ്റക്കാരുടെ പിന്മുറക്കാരും പെറൂവിയന്‍ സമൂഹത്തിന്റെ ഭാഗങ്ങളാണ്. നോവലില്‍, the Cirlce’ പ്രസ്തുത വരേണ്യ വിഭാഗത്തിന്റെ പ്രതിനിധാനമെന്ന നിലയില്‍ അംഗങ്ങളുടെ  വ്യക്തിപ്രഭാവവും ഹിംസാത്മകതയും സാമൂഹിക മൂലധനവും കൊണ്ടാടുന്നവരാണ്. അവരുടെ കഴിവോ നേട്ടമോ അല്ല, ആണത്ത പ്രഘോഷണവും വരേണ്യതയും മറ്റുള്ളവരില്‍ നിന്ന് സൂക്ഷിക്കുന്ന അകലവും രഹസ്യാത്മകതയുമാണ് (machismo, elitism, exclusionary behavior, and code of secrecy) അവരുടെ ശക്തി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഇത്തരം വംശീയ മുന്‍ വിധികള്‍ നിറഞ്ഞതാണ്‌.  ഹാഗുവാര്‍, ബോവ എന്നീ കഥാപാത്രങ്ങളില്‍ ഈ വരേണ്യ ഔദ്ധത്യം പ്രകടമാകുമ്പോള്‍, കൃഷീവലന്‍ എന്ന് വിളിപ്പേരുള്ള കാവയെ പോലുള്ളവര്‍ അതിന്റെ പ്രഹരം ഏറ്റുവാങ്ങുന്നു. ആല്‍ബര്‍ട്ടോ, ഗോത്രവര്‍ഗ്ഗക്കാരന്‍ എന്നനിലയില്‍ മുന്‍വിധികള്‍  നേരിടുമ്പോള്‍, റിക്കാര്‍ഡോ അരാനോവാകട്ടെ, അഴിമതിയില്‍ മുങ്ങിയ മിലിട്ടറി വരേണ്യതയുടെ പ്രതിനിധിയാണ്.   

നോവലിന്റെ തലക്കെട്ടില്‍ സംഭവിച്ച പരിണാമവും ശ്രദ്ധേയമാണ് – ‘നഗരവും നായ്ക്കളും എന്നര്‍ത്ഥം വരുന്ന ‘La ciudad y los perros’ എന്ന സ്പാനിഷ് മൂലത്തിന് ഇംഗ്ലീഷ് പരിഭാഷയിലാണ് ‘നായകന്റെ സമയം (The Time of the Hero) എന്ന മാറ്റം സംഭവിച്ചത്. സ്പാനിഷ് മൂലത്തിലെ പരുക്കന്‍, കുറ്റപ്പെടുത്തല്‍ സ്വരം കൂടുതല്‍ അമൂര്‍ത്തവും ഐറണി നിറഞ്ഞ ഗാംഭീര്യം മുറ്റിയതുമായി വിവര്‍ത്തനത്തില്‍ മാറുന്നു. നോവല്‍ പശ്ചാത്തലമാക്കിയ സൈനിക സ്കൂള്‍ യഥാര്‍ഥത്തില്‍ ഉള്ളതും യോസ ഒരു ഘട്ടത്തില്‍ അവിടെ വിദ്യാര്‍ഥി ആയിരുന്നു എന്ന വസ്തുതയും ഓര്‍മ്മിക്കാവുന്നതാണ്. നേരില്‍ കണ്ട സ്ഥാപന ജീര്‍ണ്ണതകള്‍ തന്നെയാണ് യോസക്ക് പ്രചോദനമായതും. അതുകൊണ്ടുതന്നെ കടുത്ത എതിര്‍പ്പിനെയാണ് നോവല്‍ ക്ഷണിച്ചു വരുത്തിയത്. നോവലിന്റെ ആയിരത്തോളം കോപ്പികള്‍ അക്കാദമി വാങ്ങി തീയിട്ട ചരിത്രവുമുണ്ട്. എന്നിട്ടും, സ്പാനിഷ് മൂലത്തില്‍ ഇല്ലാത്ത മയപ്പെടുത്തലിനു എന്തുകൊണ്ടാകും അദ്ദേഹം വഴങ്ങിയിരിക്കുക? ഒരുവളേ, നാട്ടില്‍ താമസ്കരിക്കപ്പെടുന്നു എന്ന ചിന്ത പാശ്ചാത്യലോകത്തിന്റെ താരതമ്യേനെ അലക്കിവെളുപ്പിച്ച (sanitized) സംവേദനത്വത്തിനു പാകപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നുവരാം. ഒറിജിനല്‍ തലക്കെട്ട്‌ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കുന്നത് (‘catchy’) അല്ല എന്ന പബ്ലിഷരുടെ ഇഷ്ടത്തിനു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതിനെ കുറിച്ച് യോസ ഏറ്റു പറഞ്ഞിട്ടുണ്ട്.*2 പുസ്തകം ഇറങ്ങിയ കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ആഗോള ശ്രദ്ധയില്‍ പിച്ചവെക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നതും ഓര്‍മ്മിക്കാവുന്നതാണ്. മാര്‍ക്കറ്റ് താല്പര്യങ്ങള്‍ എന്തുതന്നെയായാലും, പ്രസ്തുത മാറ്റം, നോവലിന്റെ പ്രമേയപരമായ ഊന്നലില്‍ സൂക്ഷ്മമായ വ്യത്യാസം വരുത്തുന്നുണ്ട്: നായകഭാവത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണയുടെ തകര്‍ച്ചയെയാണ് തലക്കെട്ടിന്റെ പ്രത്യക്ഷത്തിലുള്ള ഗാംഭീര്യത്തിനു പിന്നിലെ ഐറണി വ്യക്തമാക്കുന്നത്.

പ്രഥമകൃതികള്‍ പലപ്പോഴും ഒരെഴുത്തുകാരന്റെ പ്രമേയപരവും ധൈഷണികവുമായ ഉത്കണ്ഠകളെ അവയുടെ പരുക്കന്‍ രൂപത്തിലോ, പരിമിത രൂപത്തിലോ പ്രതിനിധാനം ചെയ്യുമെന്ന വസ്തുത യോസയുടെ കാര്യത്തില്‍ പ്രത്യേകം പ്രസക്തമാണ്‌. തന്റെ ആദ്യകാല വായനകളുടെ തുടര്‍ച്ചയായിരുന്നു തന്റെ എഴുത്ത് എന്ന് ഏറ്റുപറഞ്ഞ അദ്ദേഹത്തിന്‍റെ ആദ്യകൃതിയില്‍ ഫോക്നറുടെ ‘Light in August’ ചെലുത്തിയ ഘടനാപരവും സമയദീക്ഷയുടെ പ്രയോഗപരവുമായ സ്വാധീനത്തെ കുറിച്ച് എഫ്രൈന്‍ ക്രിസ്റ്റല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ചിക്കാഗോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് പ്രതികരിക്കവേ, നോവലില്‍ സമയദീക്ഷയില്‍ നടത്തുന്ന അട്ടിമറിയുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി തന്റെ മേല്‍ ‘ലോസ്റ്റ്‌ ജനറേഷന്‍’*4 അമേരിക്കന്‍ എഴുത്തുകാരുടെ സ്വാധീനം യോസ സൂചിപ്പിച്ചു. ഫോക്നരുടെ സ്വാധീനം സുവ്യക്തമാണ് എന്നിരിക്കെ, ജോണ്‍ ഡോസ് പോസോസിന്റെ ഘടനാപരവും ശ്ലഥവും രേഖീയ സമയ ബന്ധിതത്വത്തെ നിരാകരിക്കുന്നതുമായ ശൈലിയുടെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. സ്ഥലകാലങ്ങളുടെ ഏകാധിപത്യത്തെ അവഗണിച്ചുകൊണ്ട് എന്ന് പറയാവുന്ന വിധത്തില്‍, രേഖീയ സമയ-സ്ഥല നിഷ്ടക്കപ്പുറം ‘കഥയെ സമഗ്രതയോടെ അവതരിപ്പിക്കുക ('to present the story in a totalising way') എന്നതായിരുന്നു തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറയുന്നു*5.

Refernces:

 

1.    "The Time of the Hero ." Literature and Its Times. . Encyclopedia.com. 27 Mar. 2025 <https://www.encyclopedia.com>.

2.    Kristal, Efraín. Temptation of the Word: The Novels of Mario Vargas Llosa. Vanderbilt University Press, 1998. pp.33-37).

3.    Vargas Llosa, Mario. The Time of the Hero. Harper Perennial, 1963.

Lost Generation എന്ന പ്രയോഗം, 1920-കളില്‍ സജീവമായിരുന്ന, ഒന്നാം ലോക യുദ്ധത്തിന്റെ കെടുതികളില്‍ നിരാശരായിരുന്ന ഹെമിംഗ് വെ, ഗെര്‍ട്രൂഡ് സ്റ്റെയ്ന്‍, ഫിറ്റ്സ്ജെറാല്‍ഡ്, എസ്രാ പൌണ്ട്, എലിയറ്റ്, ഡോസ് പോസോസ് തുടങ്ങിയ എഴുത്തുകാരെ സൂചിപ്പിക്കുന്നു. അവര്‍ തങ്ങളുടെ അന്യതാ ബോധവും ലക്ഷ്യരാഹിത്യവും അവരുടെ കൃതികളുടെ വിഷയമാക്കി. നിരാശ, അസ്ഥിത്വപരമായ അനിശ്ചിതാവസ്ഥ, സാമ്പ്രദായിക മൂല്യങ്ങളുടെ തകര്‍ച്ച തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തു.

Vargas Llosa, Mario. 2017. The Writer and His Doubles. Berlin Family Lectures, University of Chicago, May 3. Video, 1:18:23. https://www.youtube.com/watch?v=7g9cO_Qg70s&t=4703s.  



Sunday, March 30, 2025

by Sarah Ladipo Manyika

 ഓര്‍മ്മപ്പെയ്ത്തിലെ ജീവിതം.

നൈജീരിയയില്‍ ജനനം, കെനിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി വളര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം – യൂണിവേഴ്സിറ്റി സാഹിത്യാധ്യപികയും എഴുത്തുകാരിയുമായ സാറ ലദീപോ മാന്‍യികയുടെ കൃതികളില്‍ സംസ്കാരാന്തരങ്ങളും ദേശാന്തരങ്ങളും കടന്നു വരുന്നതിനു ഈ വൈയക്തിക ഭൂമിശാസ്ത്രത്തിനും പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (1). In Dependence (2008) എന്ന പ്രഥമ നോവല്‍, സ്കോളര്‍ഷിപ്പോടു കൂടി ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന തായോ അജായിയെന്ന നൈജീരിയന്‍ യുവാവിനെ പിന്തുടരുന്നു. ‘പ്രതി സംസ്കാര മുന്നേറ്റങ്ങള്‍’ (COUNTERCULTURE MOVEMENT) (2) ശക്തമായ അറുപതുകളുടെ പ്രചണ്ഡമായ ആദര്‍ശ പ്രോചോദിത യുവതയുടെ തലമുറയില്‍ സ്വയം കണ്ടെത്തുന്ന തായോ, ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്: ജന്മദേശം സ്വാതന്ത്ര്യം നേടുന്നു, അമേരിക്കന്‍ പൌരാവകാശ പ്രസ്ഥാനം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ലൈംഗിക സ്വത്വ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും കുതിപ്പ് – ഈ ഊര്‍ജ്ജസ്വലമായ കാലത്താണ് അയാള്‍ ഒരു മുന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്റെ മകളായ വനേസ്സ റിച്ചാര്‍ഡ്സണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നൈജീരിയന്‍ ചരിത്രവും രണ്ടു സംസ്കാരങ്ങളും വംശീയതകളും കൂടിക്കലരുന്ന അന്തരീക്ഷവും പ്രണയ ജീവിതത്തെ കലുഷമാക്കുന്ന ഘടകങ്ങളാണ്. “മൂന്നു വന്‍കരകളും കലുഷമായ നാല് ദശകങ്ങളും കടന്ന് പരസ്പരം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണത് – തീക്ഷ്ണ വികാരങ്ങളുടെയും ആദര്‍ശപരതയുടെയും കഥ, ധീരതയുടെയും ഒറ്റിന്റെയും, ഭ്രാന്തമായി തീവ്രമായി പ്രണയത്തില്‍ അകപ്പെടാനുള്ള സാര്‍വ്വത്രിക ത്വരയുടെ” എന്ന് പുസ്തകത്തിന്റെ (In Dependence) പുറംചട്ട (blurb) വിവരിക്കുന്നു. മാന്‍യികയുടെ അതിസുന്ദരമായി പേരുനല്‍കപ്പെട്ട രണ്ടാമത് കൃതി Like a Mule Bringing Ice Cream to the Sun എന്ന നോവെല്ലയെ, ഒരര്‍ത്ഥത്തില്‍ ആദ്യ നോവലിന്റെ തുടര്‍ച്ചയായി കാണാമെന്നും തായോ, തെരുവില്‍ വെച്ചു പില്‍ക്കാല കൃതിയിലെ മുഖ്യ കഥാപാത്രമായ മൊറായോയിലേക്ക് ഓടിക്കയറിയാല്‍ അത് വളരെ സ്വാഭാവികമായിരിക്കുമെന്നുമുള്ള മുന്‍ സൂചനയിലെ അഭിമുഖകാരിയുടെ (JENNY D. WILLIAMS,) നിരീക്ഷണം സന്തോഷകരമായ കണ്ടെത്തലായി നോവലിസ്റ്റ് സ്വീകരിച്ചു. ഇരുപുസ്തകങ്ങള്‍ക്കുമിടയില്‍ പ്രമേയ സാമ്യങ്ങള്‍ മാത്രമല്ല, പോയ നൂറ്റാണ്ടിന്റെ അറുപതുകളുടെ പശ്ചാത്തലത്തില്‍ നിന്ന് കഥാപാത്രത്തിന്റെ എഴുപതുകളിലേക്കുള്ള സ്വാഭാവിക വികാസത്തിന്റെയും തുടര്‍ച്ച കണ്ടെത്താനാവും എന്നു എഴുത്തുകാരി തന്നെയും തിരിച്ചറിയുകയായിരുന്നു......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/like-a-mule-bringing-ice-cream-to-the-sun-by-sarah-ladipo-manyika


Monday, March 24, 2025

Celestial Bodies by Jokha Alharthi/ Marilyn Booth

 


ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’,  ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍ മാനങ്ങളുള്ളഅറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി എത്തിച്ച കൃതിയാണ്.

വന്‍തോതിലുള്ള എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്നആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവുംലോകത്ത് ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രംആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്. ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവുംമിഡില്‍ ഈസ്റ്റ്ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍ നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്. 

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and Prejudice) വിക്റ്റോറിയന്‍ അലസസമ്പന്ന ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന് പറയാറുണ്ട്‌. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍ ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ  നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തുന്നിക്കൊണ്ടിരിക്കുന്ന മയ്യപുസ്തകപ്പുഴുവായ അനിയത്തി അസ്മസുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല. മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍ ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെമരുഭൂമിയും കടന്ന്തീരദേശത്തെക്കും മസ്കറ്റ് എന്ന തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍ കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യഒരു ബന്ധത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെകുടുംബത്തോടുള്ള കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌലകാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.   

പശ്ചാത്തലത്തിന്‍റെ പ്രസക്തി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്പ്രാദേശികതയില്‍നിന്ന് ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia Lynx Qualey: www.thenational.ae)കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യതയായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക് ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ലപകരം അത് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു. 

വിവാഹം മൂലം പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍ കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥഅവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്. അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്. നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്‌....

ലേഖനം മുഴുവന്‍ ഇവിടെ വായിക്കാം:

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

Saturday, February 15, 2025

The Dance of the Deep-Blue Scorpion by Akram Musallam/Sawad Hussain

 ഇടംതേടുന്നവരുടെ നിഷ്ഫലനൃത്തം




(പലസ്തീന്‍ നോവലിസ്റ്റ് അക്റം മുസല്ലം രചിച്ച The Dance of the Deep-Blue Scorpion, ഫാന്റസിയും അസംബന്ധബോധവും മേളിക്കുന്ന ആഖ്യാനത്തിന്‍റെ വിചിത്ര സങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓര്‍മ്മകളുടെയും പലസ്തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നു.)

 

കൊളോണിയല്‍നുകം അഴിച്ചുവെക്കുകയും ദേശനിര്‍മ്മിതിയുടെ ഘട്ടവും കടന്നു ദേശീയതാനന്തര കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത ഇടങ്ങളില്‍ നിന്നുള്ള സമകാലികസാഹിത്യം (post-postmodern or contemporary literature) സാമാന്യാനുഭവങ്ങളുടെ  ഘട്ടവും കടന്നു അനന്യാനുഭവങ്ങളുടെ ആഖ്യാനങ്ങളിലേക്ക് വലിയ തോതില്‍ ശ്രദ്ധയൂന്നുന്നുണ്ട്. എന്നാല്‍ഭൗമാര്‍ത്ഥത്തില്‍ ഉണ്മ പോലുമല്ലാത്തദേശീയതയുടെ തലത്തില്‍ മാത്രം നിലനില്‍ക്കുന്ന പലസ്തീന്‍ഇസ്രയേലിന്‍റെ അപ്പാര്‍ത്തീഡ്, കൊളോണിയല്‍ അധിനിവേശത്തിനു മുന്നില്‍ അസ്തിത്വ സ്ഥാപനത്തിന്‍റെയും പ്രതിരോധത്തിന്‍റെയും വെല്ലുവിളികളാണ് ഇപ്പോഴും നേരിടുന്നത്. അതുകൊണ്ടുതന്നെപലസ്തീനിയന്‍ സാഹിത്യം ഭവനനഷ്ടത്തിന്‍റെയും എല്ലാം തുടങ്ങിവെച്ച 1948 ലെ നക്ബയുടെയും സഞ്ചിത അനുഭവങ്ങളില്‍ തന്നെയാണ് ഇപ്പോഴും നങ്കൂരരമിടുന്നതും. പുതിയ സാഹിത്യത്തിന്‍റെ ബൃഹദാഖ്യാന വിമുഖതയുടെ പ്രവണതകള്‍ സ്വാംശീകരിക്കുന്ന പുതുതലമുറ എഴുത്തുകാരില്‍ ചിലരെങ്കിലും ഇതൊരു സര്‍ഗ്ഗാത്മക പ്രതിസന്ധിയായി മനസ്സിലാക്കുന്നുണ്ട് എന്ന് ന്യായമായും കരുതാന്‍ ഇടനല്‍കുന്ന ഒരു നോവലാണ്‌ ഹ്രസ്വമെങ്കിലും അനേകം തലങ്ങളില്‍ വായിക്കാനാകുന്ന ‘കരിന്തേളിന്‍റെ നൃത്തം (The Dance of the Deep-Blue Scorpion) എന്ന അക്റം മുസല്ലമിന്‍റെ നോവല്‍. വിഖ്യാത വിവര്‍ത്തക സവാദ് ഹുസൈനിന്‍റെ മനോഹരമായ വിവര്‍ത്തനത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ പ്രസ്തുതകൃതിഫാന്റസിയും അസംബന്ധബോധവും മേളിക്കുന്ന ആഖ്യാനത്തിന്‍റെ വിചിത്ര സങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓര്‍മ്മകളുടെയും പലസ്തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നു.

സ്വപ്നം/ നോവല്‍

1988ലെ ഒരു ദിനത്തില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ഒരു ഹോട്ടലിലെ ടീനേജറായ പസ്തീനി ആഖ്യാതാവിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന സ്വപ്നസദൃശമായ ഓരോര്‍മ്മയോടെയാണ് നോവല്‍ ആരംഭിക്കുന്നത്: ആഖ്യാതാവും, പുറകില്‍ നട്ടെല്ലിനു തൊട്ടുചുവടെ ഇളംനീല നിറത്തില്‍ തേളിന്‍റെ രൂപം പച്ചകുത്തിയ ഫ്രഞ്ചുകാരിയായ ഒരു ടീനേജ് പെണ്‍കുട്ടിയും ആഖ്യാതാവ് ജോലിനോക്കുന്ന ഡാന്‍സ് ഹാളില്‍ വെച്ചു കണ്ടുമുട്ടുന്നു. കടല്‍തീരത്തിന്‍റെ നിറമുള്ള, ശബളമായ ഉടലില്‍ അവളയാളെ ആ ടാറ്റൂ കാണിച്ചുകൊടുക്കും. ഒരു രാവിന്‍റെ ബാന്ധവത്തിനു ശേഷം, രാവൊടുവില്‍, അവളുടെ നഗ്നമായ ഉടല്‍ കണ്ണാടിയില്‍ ചേര്‍ത്തുനിര്‍ത്തി നിതംബത്തിന്‍റെ ആകൃതി ലിപ്സ്റ്റിക് ഉപയോഗിച്ച് അതില്‍ വരച്ചുവെക്കും അയാള്‍. മുത്തം കൊണ്ടൊരു ശുഭരാത്രിനേര്‍ന്നു പിറ്റേന്ന് പുലര്‍ച്ചെ പെണ്‍കുട്ടി വന്നപോലെ അപ്രത്യക്ഷയാകുംഅവള്‍ പറഞ്ഞപോലെ പാരീസിലേക്ക്. പിന്നീടൊരിക്കലും ഇരുവരും കണ്ടുമുട്ടുന്നേയില്ല. എന്നാല്‍സംഭവം അയാളുടെ ജീവിതത്തിലെ ഒരു വൈകാരിക നങ്കൂരമായിത്തീരും. ഡിസൈനില്‍ സ്പര്‍ശിക്കുമ്പോഴൊക്കെ തേളിനു ജീവന്‍ വെക്കുന്നതായും അത് കണ്ണാടിയില്‍ വരച്ചുചേര്‍ത്ത ഉടലിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുന്നതായും എല്ലായിപ്പോഴും തിരികെ വീഴുന്നതയും അയാള്‍ സ്വപ്നം കാണും. തുടക്കത്തിലേ വ്യക്തമാകുന്നപോലെ നമ്പാന്‍ കൊള്ളാത്ത ആഖ്യാതവിനെ (unreliable narrator) സംബന്ധിച്ച് ആ വേഴ്ച്ച ശരിക്കും സംഭവിച്ചതുതന്നെയോ അതോ തന്‍റെ സ്വപ്നം മാത്രമായിരുന്നോ എന്നു തീര്‍ച്ചയില്ല. നിലവിലില്‍ ഇല്ലാതായിപ്പോയ ഒരിടത്തേക്ക് കേറിപ്പറ്റാനും അങ്ങനെ ഒരിടം സ്ഥാപിക്കാനും ശ്രമിക്കുന്ന തേളിനെതന്‍റെ കഥയിലെ നായകന്‍റെ അസ്തിത്വമായി മനസ്സിലാക്കാന്‍ തുടങ്ങുന്നതോടെ, ആദ്യ അധ്യായം അവസാനിക്കുമ്പോള്‍ത്തന്നെ നോവലിസ്റ്റ് ചോദിക്കുന്നു: “ഇത് ഒരു നോവല്‍ സദൃശമായ സ്വപ്നമല്ലേഅല്ലെങ്കില്‍ ഒരു സ്വപ്നമായ നോവല്‍? (a novelesque dream or a dream of a novel). നോവലിന്‍റെ മെറ്റഫിക് ഷന്‍ തലം അപ്രകാരം ഉറപ്പിച്ചെടുക്കുന്നതിലൂടെ അത് ‘നഷ്ടത്തെ കുറിച്ചുള്ള ഒരു നോവലിനെ കുറിച്ചുള്ള നോവല്‍’ ആയിമാറുകയും ഒരേസമയം വിഷാദാത്മകവും ഒപ്പം അസംബന്ധപൂര്‍ണ്ണവും ആവുകയും ചെയ്യുന്നു .*1

2006 മധ്യത്തോടെയാണ് തന്‍റെ ‘നോവല്‍ പോലുള്ള സ്വപ്നത്തെ എഴുത്തില്‍ സാക്ഷാത്കരിക്കാന്‍ ആഖ്യാതാവ് തയ്യാറാകുന്നതും അതിനായി റമാലയിലെ ഒരു പാര്‍ക്കിംഗ് ലോട്ട് കണ്ടെത്തുന്നതും. പിന്നീടുള്ള പലഭാഗങ്ങളിലും ആഖ്യാതാവ്, സ്വപ്നാടക ഭാവനകളെ വ്യാഖ്യാനിക്കുന്ന ‘സ്വപ്ന സ്ത്രീ’യായ അമ്മായി എന്ന കഥാപാത്രത്തിലൂടെ സ്വപ്നമെന്ന പ്രമേയത്തിലേക്കു തിരികെ പോകുന്നുമുണ്ട്. മറ്റേതു സംസ്കാരങ്ങളിലുമെന്ന പോലെ പലസ്തീനിയന്‍ സംസ്കാരത്തിലും കഥകള്‍ക്കുള്ള പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്ന ഒരു പാത്രസൃഷ്ടിയായ‘പര്‍വ്വതങ്ങളില്‍ നിന്നുള്ള സ്ത്രീ’യായ അമ്മായി സ്വപ്നവ്യാഖ്യാതാവും കഥകളുടെ സൂക്ഷിപ്പുകാരിയുമാണ്. ഒപ്പംഐക്യനാടുകളിലേക്ക് കടന്ന ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന്‍റെ ദുഃഖം പേറുന്നവളും. 

രേഖീയമല്ലാത്ത ആഖ്യാനത്തില്‍, എഴുത്തുകാരനാകാന്‍ മോഹിക്കുന്ന ജേണലിസ്റ്റായ ആഖ്യാതാവിന് താന്‍ ആദ്യമായി പെണ്‍കുട്ടിയെ കണ്ടുമുട്ടിയ ഡാന്‍സ് ഹാളിനടുത്തുവെച്ചു അത് എഴുതണം എന്നുണ്ടായിരുന്നു. അത് സാധ്യമാകാതെ വരുന്നതാണ് അയാളെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിക്കുന്നത്. അവിടെ എകാന്തനായിരുന്ന്‍ അയാള്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കുന്നുഒന്നില്‍നിന്നു മറ്റൊന്നിലേക്കു അനായാസമായി നീങ്ങുന്നുഅയാളുടെ മാനസിക പ്രക്ഷേപങ്ങള്‍ (projections) ആയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍ക്കിംഗ് ലോട്ടിലെ അറ്റന്റര്‍ ആദ്യമൊക്കെ അവിടെയിരുന്നുള്ള നോവലെഴുത്തു പദ്ധതിയെ എതിര്‍ക്കുന്നുവെങ്കിലും പിന്നീട് സമ്മതിക്കുന്നത്സൂപ്പര്‍വൈസര്‍ അത് സ്വാഗതം ചെയ്യുന്നത് കൊണ്ടാണ്. ഇസ്രയേല്‍ ജയിലില്‍ പതിനെട്ടു വര്‍ഷം തടവിലായിരുന്ന, തടവുപുള്ളി എന്നു തന്നെ നോവലില്‍ വിളിക്കുന്ന സൂപ്പര്‍വൈസര്‍ക്ക് ഒരു നോവല്‍ സൃഷ്ടിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കണം. അയാള്‍ ക്ലാസിക്കല്‍ നാടകങ്ങളിലെ കോറസ് പോലെനോവലിനെ കുറിച്ചുംനോവലിസ്റ്റിനെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുകയും, ഒപ്പം ജയിലനുഭവകഥകള്‍ പറയുകയുംചെയ്യും. യഥാര്‍ത്ഥ ജീവിതമാണ്‌ ആഖ്യാതാവിന്‍റെ കഥയ്ക്ക് ഉറവിടമാകുന്നത്. അത് രേഖപ്പെടുത്തുന്നതില്‍ അയാള്‍ എടുക്കുന്ന സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ വിധിയും ചരിത്രവും അയാളുടെ വഴിയില്‍ സൃഷ്ടിക്കുന്ന വിടവുകളെ നേരിടാനുള്ള അയാളുടെ ഉപാധിയുമാണ്‌:

“എന്നെ വിശ്വസിക്കൂപേരുകള്‍ പ്രധാനമല്ല. സാധാരണ എന്‍റെ നോവലില്‍ പേരുകള്‍ ഉണ്ടാവില്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേപേരുകള്‍ കഥാപാത്രങ്ങള്‍ക്ക് പരിമിതിയാണ്എനിക്കവ ഇഷ്ടമേയല്ല. എന്‍റെ കഥാപാത്രങ്ങളെ വ്യതിരിക്തരാക്കുന്നതെന്തോ അതുവെച്ച് അവരെ വിവരിക്കാനാണ്‌ എനിക്കിഷ്ടം. അപ്പോള്‍എന്‍റെ സുഹൃത്തെനിങ്ങള്‍ക്ക് ഒരു നോവലിസ്റ്റ് ‘യഥാര്‍ത്ഥ ജീവിതകാര്യങ്ങള്‍’ എഴുതണം. നോക്കൂ: സത്യത്തെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഒരുപാടാളുകള്‍ മരിക്കാന്‍ കാത്തിരിക്കേണ്ടതുണ്ട്സത്യം പറയുകയെന്നത് ഒരുപാട് പേരുടെ മരണത്തിലേക്ക് നയിച്ചേക്കാം.”

നിതാന്തനഷ്ടങ്ങളുടെ രൂപകങ്ങള്‍

നോവലിന്‍റെ ഇടവും മൃഗ/ കീട രൂപകങ്ങളും തന്നെയും പലസ്തീനിന്‍റെ നിത്യവിധിയുടെ ദര്‍പ്പണങ്ങള്‍ തന്നെയാണ്: പാര്‍ക്കിംഗ് ലോട്ട് സ്ഥലം മുമ്പൊരു കെട്ടിടമായിരുന്നെന്നും അതില്‍ വാടകയൊഴിയാന്‍ കൂട്ടാക്കാത്ത ഒരു വടക്കേ ആഫ്രിക്കക്കാരന്‍ കൈവശപ്പെടുത്തിയിരുന്ന രണ്ടു അപ്പാര്‍ട്ട്മെന്റുകളില്‍ അയാള്‍ മറിച്ചു വാടകയ്ക്ക് കൊടുത്ത ഒന്നിലാണ് പലസ്തീനിയന്‍ കവി ഹുസൈന്‍ ബര്‍ഗൂതി താമസിച്ചിരുന്നതെന്നും ആഖ്യാതാവിനറിയാം. കവി താമസിച്ച ഇടം തന്നെയും സര്‍ഗ്ഗാത്മകമായി പ്രചോദിപ്പിക്കും എന്നയാള്‍ ആശിക്കുന്നു. തേളുകളെ കുറിച്ചുള്ള നോവലിലെ വിവരണങ്ങളും ശ്രദ്ധേയമാണ്. നൂറുകണക്കിന് ഇനങ്ങളുള്ള അവയില്‍ പലതും വിഷമില്ലാത്തവയാണ്. വേഴ്ചയില്‍ ആണിന്‍റെ മരണമാണ് അവസാനം സംഭവിക്കുന്നത്‌ എന്നത് അതിനെ മൃത്യുനൃത്തം കൂടിയാക്കുന്നു. ഒരേസമയം രാഷ്ട്രീയവും വ്യക്തിപരവുമായ പലസ്തീനിയുടെആഖ്യാതാവിന്‍റെയുംപോരാട്ടത്തിന്‍റെ പ്രതീകമായി അത് മാറുന്നു. അയാള്‍ ചോദിക്കുന്നു: “ഞാന്‍ തന്നയോ തേള്‍അതോ തേള്‍ ഞാനയതാണോ?” നോവലിലെ മറ്റൊരു മൃഗചിഹ്നമായ അല്‍മനാസ ചത്വരത്തിലെ സിംഹ പ്രതിമ, പലസ്തീനിയുടെ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്നു എന്നുപറയാം. കണ്ണാടി എന്ന രൂപകം നോവലില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത് ഇതോടു ചേര്‍ത്തുപറയാം. ഇവിടെയുള്ള ഓരോ കഥാപാത്രങ്ങളിലും അടിസ്ഥാനപരമായ എന്തോ ഒന്നിന്‍റെ നഷ്ടമുണ്ട്ആ നഷ്ടം വിട്ടുവെക്കുന്ന ശൂന്യതയുടെ പ്രഭാവം ശക്തവുമാണ്. അയാളുടെ കഥകളില്‍ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ പ്രധാനികളെല്ലാം ഒരിക്കലും ലഭിക്കാത്ത എന്തൊക്കെയോ നേടിയെടുക്കാന്‍ വേണ്ടിയുള്ള നിരന്തര ശ്രമത്തിലാണ്:

“അയാള്‍ ഒരു പ്രത്യേകതരം വാശിയോടെ ശ്രമിച്ചുകൊണ്ടേയിരുന്നുഒടുവില്‍ തീര്‍ത്തും ക്ഷീണിതനായി, വിയര്‍പ്പില്‍ കുളിച്ചു വീഴുംവരെ. അയാള്‍ മലര്‍ന്നടിച്ചുവീണുതലയും കൈകാലുകളും ഗതികെട്ട അവധാനതയോടെ ചലിപ്പിച്ചുകൊണ്ടിരുന്നു. ആ ചലനങ്ങള്‍ അതയാളുടെ അവസാനമാണ് എന്ന മട്ടില്‍, ഏതാണ്ട് യാന്ത്രികമായിരുന്നു.”

ഈ വാക്യങ്ങള്‍ കണ്ണാടിയില്‍ വരച്ചിട്ടുള്ള ഉടല്‍രൂപത്തിലേക്ക് കടന്നിരിക്കാന്‍ ശ്രമിക്കുന്ന തേളിനെ കുറിച്ചാണ്അതുപോലെ മുറിച്ചുമാറ്റിയ കാല് സൃഷ്ടിക്കുന്ന ശൂന്യതയെ ചൊറുകാന്‍ ശ്രമിക്കുന്ന ആഖ്യാതാവിന്‍റെ പിതാവിനെ കുറിച്ചാണ്. ഒപ്പം അത്പണ്ടെന്നോ ഉണ്ടായിരുന്ന കോണിപ്പടിയിലൂടെ കെട്ടിടത്തിന്‍റെ മുകളിലേക്ക് കേറിപ്പോകാന്‍ ശ്രമിക്കുന്ന വാടകക്കാരനെക്കുറിച്ചും തന്നെയും പലസ്തീനിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഖ്യാതാവിനോട് അപേക്ഷിക്കുന്നഇറാഖിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച പലസ്തീനിയെ കുറിച്ചുമാണ്. ഇവരെല്ലാം ഇങ്ങിനി തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ചിലത് തേടിക്കൊണ്ടേയിരിക്കുന്നു. ആ നഷ്ടത്തെ കുറിച്ച് എന്നും ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്ന വേദനിപ്പിക്കുന്ന ശൂന്യത മാത്രമാണ് അവരുടെ കൈമുതല്‍. ആഖ്യാതാവു തന്നെയും സമാനമായ ഒരു നഷ്ടം സൃഷ്ടിച്ച വേദനിപ്പിക്കുന്ന ശൂന്യത അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തേളിനെ പച്ചകുത്തിയ പെണ്‍കുട്ടിയുമായുണ്ടായ സമാഗമം നടന്ന ഹോട്ടല്‍ ഇപ്പോഴില്ല. മുപ്പതു ജീവനുകളോടൊപ്പം അത് ബോംബിട്ടു തകര്‍ക്കപ്പെട്ടിരുന്നു. എഴുതാനുള്ള നോവലിന്‍റെ പശ്ചാത്തലം ഡാന്‍സ് ഹാളിലേക്ക് മാറ്റിയതും ആ സമാഗമ സ്ഥലിയെ കേടുപാടുകൂടാതെ ഓര്‍മ്മയില്‍ നിലനിര്‍ത്തുകയെന്ന പാഴ്ശ്രമത്തിലാണെന്ന്‍ അബോധത്തില്‍ അയാള്‍ക്കറിയാം.

അനേകം വികാരവിക്ഷോഭങ്ങളുള്ള നോവലില്‍ പക്ഷെ ശൂന്യതയെന്ന പദം ഒട്ടേറെ തവണ ആവര്‍ത്തിക്കുന്നു. എന്നാല്‍എല്ലാറ്റിനുമുപരിഅത് നഷ്ടത്തെ കുറിച്ചാണ്. ഡാന്‍സ് ഹാളില്‍ നിന്നുള്ള ഫ്രഞ്ച് പെണ്‍കുട്ടികാര്‍പാര്‍ക്കിലെ എഴുത്തിടംസുഹൃത്തായ തടവുപുള്ളി. ഒപ്പമത് ഹുസൈന്‍ ബര്ഗൂതി മുതല്‍ ഇപ്പോഴാരും വായിക്കുന്നില്ലാത്ത റെബാബ് വരെയുള്ള പലസ്തീനിയന്‍ സംസ്കാരത്തിന്‍റെ നഷ്ടത്തെ കുറിച്ചാണെന്നും ഒട്ടേറെ സൂചകങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്‌ .

മെറ്റാഫിക് ഷന്‍

രചനാപ്രക്രിയയെ കുറിച്ചു തന്നെയുള്ള ഒരു നിരീക്ഷണമായി നോവലിനെ സമീപിക്കാം. രചനയുടെ ക്രാഫ്റ്റ്ഇതിവൃത്തസൃഷ്ടിആഖ്യാനമാറ്റങ്ങള്‍പ്രമേയസാധ്യതകളുടെ അന്വേഷണം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള നിരീക്ഷണങ്ങള്‍ നോവലിലെങ്ങും കാണാനാകും. ഇതും പല കഥാപാത്രങ്ങളും അനുഭവിക്കുന്ന ശൂന്യതയുമായി ബന്ധിതമാണ്. എഴുത്തുതന്നെയും അത്തരം ശൂന്യസ്ഥലികള്‍ തൊട്ടുനോക്കാനുള്ള ശ്രമമല്ലേ എന്ന് ആഖ്യാതാവ് അത്ഭുതപ്പെടുന്നുണ്ട്:

“എഴുത്തുംഒരര്‍ത്ഥത്തില്‍ഒരേസമയം നിലനില്‍ക്കുകയും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന എന്തിനെയോ ചൊറുകുന്ന പ്രക്രിയയല്ലേനമുക്കറിയാവുന്നനാം അനുഭവിക്കുന്നതൊടാന്‍, പിടിക്കാന്‍, നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒന്ന്എഴുത്ത് ഒരു തരത്തില്‍ ഒരു കണ്ണാടിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു തേളല്ലേ? എന്നിട്ട് ഒരു ഘട്ടത്തില്‍ അത് ഏതോ മനസ്സിലെ ഒരു ചിത്രത്തില്‍ തങ്ങിനില്‍ക്കും. അതല്ലേ എഴുത്ത്? 

ഒട്ടും സന്തോഷകരമാല്ലാത്ത കുട്ടിക്കാലമാണ്‌ അയാളുടെ ഓര്‍മ്മകളിലുള്ളത്. അസാന്നിധ്യങ്ങളാണ് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തിയത്. കെട്ടിട നിര്‍മ്മാണത്തിനിടെ ആണി കയറി ശരിയായ ചികിത്സക്ക് വിധേയനാകാതെ പഴുപ്പുകയറി ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു പിതാവിന്. കുടുംബത്തെ മുഴുവന്‍ ഈ ദുരന്തം ബാധിച്ചു. ഉമ്മ പിന്നീട് പ്രസവിക്കാതിരുന്നതിനു കാരണം അവരുടെ ഗര്‍ഭപാത്രത്തിന്‍റെ ദുഃഖമാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉപ്പയാകട്ടെനഷ്ടപ്പെട്ട കാലിന്‍റെ ചൊറിച്ചില്‍ ഇപ്പോഴും അനുഭവിച്ചു. ആഖ്യാതാവിന് ആ ശൂന്യത ചൊറുകി കൊടുക്കേണ്ടിവന്നു. ഇതായിരുന്നു ഒരുവേള അയാളെ അധിനിവിഷ്ട ഭൂമിയിലെ സംഘര്‍ഷകാലങ്ങളിലേക്ക് പരുവപ്പെടുത്തിയ ആദ്യ അനുഭവം: ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളും ഓര്‍മ്മകളും ഇല്ലാതാവുകയോ തിരിച്ചു പിടിക്കാനാവാത്തവിധം പരിവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതിന്‍റെയും, തങ്ങളുടെ ചരിത്രംതന്നെ മായ്ക്കപ്പെടുന്നതിന്‍റെയും അനുഭവങ്ങളെ നേരിടാന്‍ പ്രാപ്തനാക്കിയത്. യുദ്ധം തന്‍റെ ജീവിതത്തെ ബാധിക്കാതിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് എല്ലാത്തിലും എല്ലായിടത്തും കടന്നു കയറുക തന്നെ ചെയ്യും. എന്തായലും പിതാവ് ഉള്ളതെല്ലാം സ്വരുക്കൂട്ടി മലമുകളില്‍ ഒരു പുരയിടവും വീടും സ്വന്തമാക്കും. ശാസ്ത്ര അധ്യപികയായ ഉമ്മയുടെ കൂടി സഹായത്തോടെ കുടുംബം അതിജീവിക്കുകയും ചെയ്യും.  

ഉപ്പയുടെ പാദനഷ്ടംപാലസ്തീന്‍ ഭൗമനഷ്ടത്തിന്‍റെ പ്രതീകമായി താന്‍ കരുതുന്നില്ല എന്ന ആഖ്യാതാവിന്‍റെ നിരാസനാട്യം വിപരീതാര്‍ത്ഥത്തില്‍ ആ സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയംതുടക്കത്തില്‍ സൂചിപ്പിച്ച പലസ്തീന്‍ സാഹിത്യം നേരിടുന്ന ഒരു പ്രതിസന്ധിയും ഇവിടെ സൂചിതമാണ്‌. 1972ല്‍ ജനിച്ചഅറബിക് സാഹിത്യത്തില്‍ ബിരുദം നേടി ജേണലിസ്റ്റ് ആയി റാമല്ലയില്‍ പ്രവര്‍ത്തിക്കുന്ന നോവലിസ്റ്റ്സാമാന്യാനുഭവത്തിന്‍റെ പ്രതീകാത്മകത എന്ന പരിമിതി തിരിച്ചറിയുന്നു.  എന്നാല്‍ പലസ്തീനിയന്‍ എഴുത്തുകാരനെ സംബന്ധിച്ച് അതൊരു വൈരുധ്യപൂര്‍ണ്ണമായ നിലപാട് (ironical position) ആവാതെ തരമില്ല. ആഖ്യാതാവ് ഒരു സ്വാഭാവിക പ്രക്രിയയെന്നോണം ഇന്‍തിഫാദ ആക്റ്റിവിസ്റ്റ് ആവുന്നുണ്ടെങ്കിലും, അക്കാര്യത്തില്‍ നോവലിസ്റ്റ് ഊന്നുന്നില്ലാത്തതും അതുകൊണ്ടുതന്നെ. വാസ്തവത്തില്‍നോവലിനെ സംബന്ധിച്ച വ്യത്യസ്തമായ ഒരുകാര്യവും ഇതാണ്: പലസ്തീന്‍ നോവലുകളിലെ പതിവുകാഴ്ചയായ ഇസ്രായേലി അക്രമങ്ങളുടെ ചിത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കിലും അത് ന്യൂനോക്തിയിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്. നേരിട്ട് കാണുന്നതിലേറെ സൂചനകളായാണ് അവ കടന്നുവരുന്നത്‌. അതിനോടുള്ള പലസ്തീനി പ്രതികരണങ്ങളും മിക്കപ്പോഴും പതിഞ്ഞ രീതിയിലാണ്.

ഭീകരപ്രവര്‍ത്തനത്തെ നോവലെഴുത്തുമായി ആഖ്യാതാവ് താരതമ്യം ചെയ്യുന്നത് നോവലിന്‍റെ മെറ്റഫിക് ഷന്‍ തലത്തെ ബലപ്പെടുത്തുന്നതോടൊപ്പം സ്വതന്ത്ര സാംസ്കാരികപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യങ്ങളുടെ ആവിഷ്കാരവുമാണ്: കൃത്യമായ കാമുഫ്ലാഷും സൂക്ഷ്മമായ സമയനിഷ്ടയുമില്ലെങ്കില്‍ നോവലില്‍ വിജയകരമായ ഇതിവൃത്തമില്ല. എന്നാല്‍ എല്ലാ തകിടം മറിയുന്നു എന്നതാണ് സംഭവിക്കുന്നത്‌: കാര്‍ പാര്‍ക്ക് അവര്‍ കിളച്ചുമറിക്കും. തടവുപുള്ളി വീണ്ടും അറസ്റ്റിലാകും. ഡാന്‍സ് ഹാള്‍ ഒരു ടെററിസ്റ്റ് ടാര്‍ഗറ്റ് ആയിത്തീരുകയും ചെയ്യും.

നോവലിലെ ‘കഥകളുടെ വൈവിധ്യം’ എഴുത്തുകാരന് പലസ്തീനിലെ രാഷ്ട്രീയവും ചരിത്രപരവുമായ ചില സംഭവങ്ങളെ കുറിച്ചും അധിനിവേശത്തിനു കീഴില്‍ രചനാ പ്രക്രിയയുടെ സ്ഥാനത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനുമുള്ള അടിത്തറ നല്‍കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “കിറുക്കന്‍ കഥാപാത്രങ്ങളും കുടുംബ പുരാണങ്ങളും ബാഹ്യതലത്തില്‍ നിറഞ്ഞിരിക്കുന്ന അതിലളിതമെന്നു തോന്നിക്കുന്ന കഥയഥാര്‍ഥത്തില്‍ തീക്ഷ്ണമായ ചരിത്ര സംഭവങ്ങളുടെ ഭാരം ഉള്ളിലൊതുക്കുന്നുണ്ട്: രണ്ടാം ഇന്‍തിഫാദ, 2002ലെ നെതാന്യ കൂട്ടക്കൊലയും (Passover Massacre in Netanya)അധിനിവേശവും തുടങ്ങിയ സംഭവങ്ങളാണ് നോവലിന് പശ്ചാത്തലമാകുന്നത്. സ്വപ്നസദൃശമായ ഒരാഖ്യാന സങ്കേതത്തിലൂടെ ആ ചരിത്രപരതയുടെയും എങ്ങും നിഴലിടുന്ന പലസ്തീന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെയും സാമാന്യഭാവമുള്ള കാലികതയെ (topicality) ഒന്നു പ്രച്ഛന്നപ്പെടുത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നേയുള്ളൂ.

 

1. (‘The weight of emptiness: The Dance of the Deep-Blue Scorpion by Akram Musallam’, https://roughghosts.com/2022/04/14/the-weight-of-emptiness-the-dance-of-the-deep-blue-scorpion-by-akram-musallam/, April 14, 2022)