വേറിട്ടുപോയവര്‍ വീടണയുമ്പോള്‍
1983-
ല്‍
നൈജീരിയയുടെ പ്രസിഡന്‍റ്
ആയിരുന്ന അല്‍ഹാജി ഷേഹു ഷഗാരി
നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന്
ലക്ഷക്കണക്കിനു ഘാനിയന്‍
അഭയാര്‍ഥികള്‍,
പ്രധാനമായും
ലാഗോസില്‍ തമ്പടിച്ചിരുന്നവര്‍,
പലായനം
ചെയ്യേണ്ടി വന്ന സംഭവവുമായി
ബന്ധപ്പെട്ടതാണ് നോവലിന്റെ
തലക്കെട്ടിന്റെ ഉറവിടമായ
പ്രയോഗം.
അന്താരാഷ്‌ട്ര
സമൂഹത്തിന്റെ നിശിത
വിമര്‍ശത്തിനിടവെച്ച
ചരിത്രഘട്ടത്തിന്റെ
ചിഹ്നമായിത്തീര്‍ന്നു
അഭയാര്‍ഥികള്‍ അന്ത്യശാസനമായി
നിര്‍ണ്ണയിച്ച ചുരുങ്ങിയ
ദിനങ്ങള്‍ക്കകം നാടുവിടാന്‍
തങ്ങളുടെ വസ്തുക്കള്‍
കുത്തിനിറക്കാന്‍ ഉപയോഗിച്ച,
പ്രസ്തുത
പ്രയോഗം പ്രിന്‍റ് ചെയ്ത
പ്ലാസ്റ്റിക് ബാഗ്.
എന്നാല്‍
1983-
ല്‍
നൈജീരിയ ഘാനയോട് ചെയ്തതിനൊക്കെയും
മുന്‍ മാതൃക 1969-ല്‍
ഘാന നൈജീരിയയോടു ചെയ്തത്
തന്നെയാണ് എന്നതും പ്രസക്തമാണ്.
മരണം
എന്ന തുടക്കം
ലാഗോസില്‍
നിന്ന് പെനിസില്‍വേനിയായില്‍
എത്തി അവിടെ വെച്ച് സമര്‍ത്ഥനായ
സര്‍ജ്ജന്‍ ക്വേകു സായിയില്‍
തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്ന
ഫോലാസാദേ എന്ന ഫോലായുടെയും
കുടുംബത്തിന്റെയും വിരഹങ്ങളുടെയും
പുന:സമാഗമത്തിന്റെയും
നഷ്ടങ്ങളുടെയും കണ്ടെത്തലുകളുടെയും
കഥയാണ് നോവലിന്റെ പ്രമേയം.
ബയാഫ്രന്‍
സംഘര്‍ഷകാലത്ത് ഒരു ബന്ധുവിന്റെ
ഔദാര്യത്തില്‍ കുടിയേറ്റം
സാധ്യമായതാണ് ഫോലക്ക്. ................
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 159-168)
To purchase, contact
ph.no: 8086126024
No comments:
Post a Comment