പരിണാമങ്ങളുടെ സാക്ഷിയായി യാകൂബിയന്‍ ഭവനം
The Yacoubian Building (2002) Alaa Al Aswany (Egypt)/ Humphrey Davies
“മനുഷ്യന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും നല്ല കാര്യമാണ് സംസ്കാരങ്ങള്‍. അവ ഒരു
തരം സംഘര്‍ഷവും സൃഷ്ടിക്കുന്നില്ല- അവ സംവദിക്കുന്നതിനുള്ള മാധ്യമം മാത്രമാണ്.
സംഘര്‍ഷം വരുന്നത് ഏതെങ്കിലും മതത്തെ അക്രാമകമായി വ്യാഖ്യാനിക്കുന്നതില്‍
നിന്നാണ്” – അലാ അല്‍ അസ് വാനി. (Alaa Al
Aswany in interview with Karen
Kostyal, National Geographic, September, 2006)
ഇജിപ്ത്യന്‍ നോവലിസ്റ്റ് അലാ
അല്‍ അസ് വാനിയുടെ The Yacoubian Building (2002), തലക്കെട്ടിന്റെ
ഉറവിടമായ യഥാര്‍ത്ഥ കെട്ടിടത്തിലെ അന്തേവാസികള്‍ എന്ന നിലയില്‍ അയഞ്ഞ രീതിയില്‍
ഒരുമിപ്പിക്കപ്പെടുന്ന കുറെയേറെ മനുഷ്യരുടെ കഥകളിലൂടെ സമകാലിക ഇജിപ്ത്യന്‍
സമൂഹത്തെ വരച്ചുവെക്കുന്നു. 1937ല്‍ കൈറോയിലെ തിരക്കേറിയ തലത്ത് ഹര്‍ബ് തെരുവില്‍, തന്റെ പേര്
അനശ്വരമാക്കാന്‍വേണ്ടി പ്രദേശത്തെ അര്‍മീനിയന്‍ സമൂഹത്തിലെ പ്രബലനയിരുന്ന ഹജൂബ്
യാകൂബ് ഒരു ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റിന്റെ കരവിരുതില്‍ യൂറോപ്പ്യന്‍ മാതൃകയില്‍ പണികഴിപ്പിച്ച പ്രൌഡമായ കെട്ടിടം
അക്കാലത്ത് വമ്പന്മാരുടെ വാസസ്ഥലമായിരുന്നു. മന്ത്രിമാര്‍, ഉന്നതരായ പാഷമാര്‍, യൂറോപ്പ്യന്‍
ഡിപ്ലോമാറ്റുകള്‍ തുടങ്ങി പ്രസിദ്ധമായ നുസ്സൈര്‍ കുടുംബാംഗങ്ങളായ രണ്ടു ജൂതപ്രമാണികള്‍വരെ
അവിടെ താമസിച്ചുവന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ അന്തേവാസിക്കും അലക്കുന്നതിനും
ഉണക്കുന്നതിനും മറ്റുമായി ഓരോ മുറി വീതമുണ്ടായിരുന്നു. അക്കാലത്ത് എല്ലാം കുലീനവും
സുന്ദരവുമായിരുന്നു. എന്നാല്‍ 1952 ലെ
വിപ്ലവത്തെ തുടര്‍ന്നു പാഷമാരുടെ ഭരണം അട്ടിമറിക്കപ്പെട്ടതും 1956ലെ അറബ് – ഇസ്രയേല്‍ യുദ്ധവും
സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിദേശികളുടെയും ജൂതരുടെയും പാലായനത്തിനു വഴിതെളിയിച്ചു.
അങ്ങനെ കാലിയായ അപ്പാര്‍ട്ട്മെന്റുകള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൈവശമാക്കി.
അവരുടെ ഭാര്യമാര്‍ മച്ചിലെ മുറികളില്‍ തങ്ങളുടെ ഹോബികളായ കോഴിവലര്‍ത്തലും മറ്റും
നടത്തിത്തുടങ്ങിയെങ്കിലും അവിടങ്ങളില്‍ ഇടം പിടിച്ച വേലക്കാരികളും മറ്റും എതിരുനിന്നില്ല. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലെ
മാറ്റം യാക്കൂബിയന്‍ കെട്ടിടത്തിലെ അന്തേവാസികളില്‍ കുലീനരുടെ മാത്രം താവളം എന്ന
പഴയ അവസ്ഥയെ മാറ്റിമറിച്ചു. പ്രമാണികളും ഉദ്യോഗസ്ഥ പ്രമുഖരും മുഹന്‍ദസിന്‍, നാസര്‍
സിറ്റി തുടങ്ങിയ ശബളപ്രദേശങ്ങളിലേക്ക് കൂടുമാറിയതോടെ, അവിടെ കയ്യില്‍ കാശുള്ള
ഏതൊരാള്‍ക്കും താമസമാക്കാം എന്ന നില വന്നുചേര്‍ന്നു. മച്ചുമ്പുറ മുറികള്‍
സമൂഹത്തിലെ ഏറ്റവും അടിത്തട്ടു മനുഷ്യരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. സൈനിക
പ്രമുഖരുടെ കടന്നുവരവ് കെട്ടിടത്തിന്റെ കുലീന വൃത്തിയെ മോശമാക്കിയെങ്കില്‍, അവരുടെ
തിരിച്ചുപോക്ക് അതിനെ നശിപ്പിച്ചുകളഞ്ഞു. ഒരര്‍ത്ഥത്തില്‍ നാടിനു സംഭവിച്ച
അപചയങ്ങളുടെ കണ്ണാടി തന്നെയായിരുന്നു യാക്കൂബിയന്‍ കെട്ടിടത്തിന്റെ വിധിവിഹിതങ്ങള്‍.
“അല്‍ അസ് വാനിയുടെ നിരീക്ഷണം സുവ്യക്തമാണ്. ഇജിപ്ത് മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും കോസ്മോപോളിറ്റന്‍, ലിബറല്‍
കാലഘട്ടത്തില്‍ നിന്ന് 1950 – 1960കളിലെ അറബ്
ദേശീയതയുടെ കാലുഷ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ വാസ്തുവിദ്യാവിസ്മയത്തിലെ
യഥാര്‍ത്ഥ അന്തേവാസികള്‍, അധികവും സ്വയംവരിച്ച പ്രവാസത്തില്‍ യൂറോപ്പിലേക്കും ഐക്യ
നാടുകളിലേക്കും, പതിയെ സ്ഥലംവിട്ടു... (പുതിയ) അന്തേവാസികള്‍ യൂറോപ്പ്യന്‍
കൊസ്മോപോളിറ്റന്‍ പ്രകൃതം കുറഞ്ഞ, അല്‍ അസ് വാനി തുറന്നുപറയുന്നില്ലെങ്കിലും, പരിഷ്കാരം
കുറഞ്ഞവര്‍ ആയിരുന്നു.” (Tarek Osman).
ഭവനസമുച്ഛയത്തിലെ അന്തേവാസികള്‍ എന്നതിനപ്പുറം പറയത്തക്ക ബന്ധമില്ലാത്തെ കുറെയേറെ കഥാപാത്രങ്ങളുടെ നഖചിത്രങ്ങള്‍ എന്ന രീതിയില്‍, ഇജിപ്ത്യന്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. ...............
തുടര്‍ വായനയ്ക്ക്:
No comments:
Post a Comment