കിണറാഴങ്ങളില്‍ പക്ഷിസ്വനം
ജപ്പാനിലിരുന്നു
രചനയില്‍ മുഴുകുമ്പോള്‍
അവിടെ നിന്ന് പുറത്തുകടക്കണമെന്നു
തോന്നുന്നതും അമേരിക്കയിലിരുന്നു
വൈന്‍ഡ് അപ് ബേഡിന്റെ രചന
നടത്തുമ്പോള്‍ താന്‍
അസന്ദിഗ്ധമായും ഒരു ജപ്പന്‍കാരന്‍
ആണെന്ന് തിരിച്ചറിയുന്നതമായ
അനുഭവം മുറകാമി ഏറ്റു
പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ
രചനകളെ, അവയുടെ
വിമര്‍ശനങ്ങളെ പോലെത്തന്നെ,
ഈ
വൈരുധ്യം ഏറെ സ്വാധീനിച്ചിട്ടും
ഉണ്ട്. പോസ്റ്റ്
ഇമ്പീരിയല്‍ ജപ്പാനിലെ
പാശ്ചാത്യ സാംസ്ക്കാരിക
സ്വാധീനം,
വിശേഷിച്ചും
പോപ് കള്‍ച്ചറിന്റെയും
സംഗീതത്തിന്റെയും സ്വാധീനം
അവയില്‍ ഏറെ പ്രകടവുമാണ്.
അവ
വേണ്ടത്ര ചരിത്ര ബോധം നില
നിര്‍ത്തുന്നില്ല എന്ന
വിമര്‍ശനത്തിനും ഇത്
കാരണമായിട്ടുണ്ട്.
ഇത്തരം
വിമര്‍ശനങ്ങളെ സങ്കീര്‍ണ്ണമായ
ഒരു സുദീര്‍ഘ രചനയിലൂടെ
നേരിടുക കൂടിയാണ് The
Wind-Up Bird Chronicle.
പാത്ര
വൈചിത്ര്യത്തിന്‍റെ അനന്തലോകം
:
മുറകാമിയുടെ
പതിവ് നായകന്മാരില്‍ നിന്ന്
വ്യത്യസ്തനല്ല മുപ്പതു
പിന്നിട്ട തോരു ഒകാദ.
ജീവിതത്തോടും
അതിലെ വെല്ലുവിളികളോടും
നിരുന്മേഷനിലപാട് പുലര്‍ത്തുന്ന
അലസവ്യക്തിത്വമുള്ള (Passive
personality) ഒകാദ
തന്റെ വക്കീലാഫീസ് ജോലി
ഉപേക്ഷിച്ച/നഷ്ടപ്പെട്ട
തൊഴില്‍ രഹിതനാണ്.
ഭാര്യ
കുമികൊയുടെ വരുമാനവും
അത്രയധികമില്ലാത്ത തന്റെതന്നെ
നീക്കിയിരിപ്പും കൊണ്ട്
കഴിഞ്ഞു പോകുമ്പോഴും ഒരു
പുതിയ ജോലി കണ്ടെത്തുകയെന്ന
കാര്യം,
അതത്ര
പ്രയാസമല്ല എന്ന് ഇടയ്ക്കിടെ
പറയുന്നുണ്ടെങ്കിലും,
വളരെ
പതിഞ്ഞ രീതിയിലേ അയാളെ
ബാധിക്കുന്നുള്ളൂ.
കാണെകാണെ
ഓഫീസില്‍ നിന്ന് തിരികെയെത്താന്‍
കൂടുതല്‍ കൂടുതല്‍ വൈകിത്തുടങ്ങുന്ന
ഭാര്യയുടെ അഭാവത്തില്‍
വീട്ടുജോലികളിലും അര്‍ഥമില്ലാത്ത
ചുറ്റിത്തിരിയലിലും അയാള്‍
നേരം പോക്കുന്നു.
അതീവ
സങ്കീര്‍ണ്ണമായ വൈരാഗ്യ
ബന്ധമുള്ള,
ഉന്നത
ശ്രേണിയിലുള്ള ഭാര്യാസഹോദരന്‍
നോബോറു വതായയുടെ പേരിട്ട
കുമിക്കോയുടെ വളര്‍ത്തു
പൂച്ചയെ കാണാതാവുന്നതോടെ
അയാളുടെ ജീവിതത്തില്‍
'സംഭവങ്ങള്‍
' സംഭവിച്ചു
തുടങ്ങുന്നു.
കാണാതാവുന്ന
പൂച്ചയെ തേടിയുള്ള അന്വേഷണം
വളരെ അപ്രതീക്ഷിതവും ദുരൂഹവുമായ
രീതിയില്‍ ഭാര്യയെ തന്നെ
തേടിയുള്ള അന്വേഷണമായി
മാറുന്നത് വിചിത്ര സ്വഭാവമുള്ള
കുറെയേറെ കഥാപാത്രങ്ങളുമായി
അയാളെ മുഖാമുഖം നിര്‍ത്തുന്നതിനും,
അയാളുടെ
നിരുത്സാഹം അടയാളപ്പെടുത്തുന്ന
ജീവിതാവേഗത്തെ ഭേദിച്ച്
പോകുന്നതിനും ഇടയാക്കുന്നു.
അയല്‍പക്കത്തുള്ള
എപ്പോഴും ഏകാന്തമായ പുരയിടത്തിലെ
താമസക്കാരിയായ,
കൂട്ടുകാരന്റെ
അപകട മരണത്തിന്റെ കുറ്റബോധം
പേറുകയും സ്കൂള്‍ പഠനത്തില്‍
നിന്ന് രക്ഷനേടാന്‍ അംഗ
വൈകല്യം അഭിനയിക്കുകയും
ചെയ്യുന്ന പതിനാറുകാരി മെയ്
കസഹാര; .................
തുടര്‍ വായനയ്ക്ക്:
No comments:
Post a Comment