സ്വാതന്ത്ര്യത്തിന്‍റ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍
ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രിചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത് എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം എന്‍ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).
ഒരു
എഴുത്തുകാരന്റെ/കാരിയുടെ
പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ
രചനാലോകത്തിന്റെ മൊത്തം
സൂചകമായിത്തീരുന്ന തരത്തില്‍
ആ പ്രമേയപരമായ ഉത്കണ്ഠകള്‍
ഉള്‍കൊള്ളുന്നതാവാം എന്ന്
നിരീക്ഷണം സാധൂകരിക്കും
വിധം, കുറെയേറെ
കഥകള്‍ക്കും,
'ദി റിവര്‍
ബിറ്റ് വീന്‍'
എന്ന
പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട
നോവലിനും ശേഷം ഇരുപത്തിയെട്ടാം
വയസ്സില്‍ എന്‍ഗൂഗി എഴുതിയ
'കുഞ്ഞേ,
കരയരുത്
' അദ്ദേഹത്തിന്റെ
രചനാ ലോകത്തേക്കുള്ള തുറവുതന്നെ
ആകുന്നുണ്ട്.
അക്കാലത്ത്
ആഫ്രിക്കന്‍ എഴുത്തുകാരില്‍
പതിവായിരുന്ന രീതിയില്‍
തന്റെ മാമോദീസാ പേരായ ജെയിംസ്
എന്‍ഗൂഗി എന്ന പേരിലാണ് അന്നത്
പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും
വൈകാതെ ആ കൊളോണിയല്‍ ഭാരം
നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു
. പില്‍ക്കാലം,
ആഫ്രിക്കന്‍
സ്വത്വത്തെ കുറിച്ചും ഭാഷാപരമായ
തനിമയെ കുറിച്ചുമുള്ള
തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ
രചനാരീതികളെയും മാറ്റിമറിച്ചു.
'കുഞ്ഞേ,
കരയരുത്
' ആദ്യം
ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്,
പില്‍ക്കാലം
ഗികുയു, സ്വാഹിലി
ഭാഷകളില്‍ എഴുതിയ ശേഷം
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം
ചെയ്യുന്ന രീതിയിലേക്ക്
മാറി. ഒരു
ഘട്ടത്തില്‍ ഇനി മുതല്‍
ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ
എന്നും അദ്ദേഹം തീരുമാനിച്ചു.
1987-ല്‍
പുറത്തിറങ്ങിയ 'മാതിഗാരി'
എന്ന
നോവലിന് ശേഷം 2006-ല്‍
'വിസാര്‍ഡ്
ഓഫ് ദി ക്രോ'
എന്ന
ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം
രണ്ടു പതിറ്റാണ്ടോളം
അദ്ദേഹത്തിന്റെ രചനകളെല്ലാം
ഗികുയു ഭാഷയില്‍ ആയിരുന്നു.
കനലില്‍
പിച്ചവെക്കുന്നവര്‍


No comments:
Post a Comment