മുറകാമിയുടെ ആട്: നിരാസക്തിയിലെ നീരോട്ടങ്ങള്‍
മുറകാമിയുടെ
പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം
അവര്‍ ആന്തരാ അനുഭവിക്കുന്ന
ഒരു ശൂന്യത ഉണ്ടെന്നും,
ശാരീരിക/
മാനസിക/
വൈകാരിക
തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ
പേരില്ലായ്മയിലും പേരുകളോടുള്ള
നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള
വൈകാരിക വന്ധ്യതയിലും
വ്യക്തമാണെന്നും എലിസബത്ത്
കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു.
'വന്യ
മായൊരു ആട് വേട്ട'( A
WILD SHEEP CHASE)യിലെന്ന
പോലെ,
കഥാപാത്രങ്ങളുടെ
ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ
ഉത്തരാധുനിക ജപ്പാന്റെ ,
അഥവാ
ലോക സമൂഹത്തിന്റെ തന്നെ,
ശൂന്യതയും
അസംപ്തൃപ്തിയുമാണ് മുറകാമി
പ്രശ്നവല്‍ക്കരിക്കുന്നത്
എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS
IN MURAKAMI HARUKI’S A
WILD SHEEP CHASE, ELIZABETH
CARTER, UNC-CHAPEL HILL)
1949-ല്‍
രണ്ടാം ലോകയുദ്ധാനന്തര
ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ
മകനായി ജനിച്ച മുറകാമി
കുട്ടിക്കാലം മുതലേ സാഹിത്യത്തിലും
എഴുത്തിലും വാസനാബലം ഉള്ളവനായത്
സ്വാഭാവികം. പാശ്ചാത്യ
സാഹിത്യ താല്പര്യം പില്‍ക്കാലത്ത്
വാസെദാ സര്‍വ്വകലാശാലയില്‍
ഗ്രീക്ക് നാടകവും തിരക്കഥാരചനയും
പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ
എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ
രൂപപ്പെടുത്തുന്നതില്‍ പങ്കു
വഹിച്ചു എന്നു കാണാം.
പാശ്ചാത്യ
സാഹിത്യ സാംസ്ക്കാരിക
ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ്
അവയില്‍ . 'ആട്
വേട്ട'യില്‍
സമൃദ്ധമായ അമേരിക്കന്‍-
യൂറോപ്യന്‍
പോപ് സാംസ്കാരിക സൂചകങ്ങള്‍
ഉദാഹരണം. ഉത്തരാധുനിക
ജപ്പാനില്‍ ശക്തമായ പാശ്ചാത്യ
സാംസ്ക്കാരിക സങ്കലനം ഇതിനു
വളം വെച്ചിട്ടുണ്ടാവാം.
വിരക്തിയും
പരുക്കന്‍ സിനിസിസവും:
'ആടു
വേട്ട'യുടെ
തുടക്കത്തിലേ പ്രധാന കഥാപാത്രം
ജീവിതത്തില്‍ മടുപ്പ് ബാധിച്ച
അവസ്ഥയിലാണ്. ഭാര്യ
ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ
അയാളുടെ ജീവിതത്തില്‍ 'അസാധാരണ'
കാര്യങ്ങള്‍
ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ
ചെവികളുടെ പ്രത്യേകതയില്‍
തുടങ്ങുന്നു. അസാമാന്യമാം
വിധം സുന്ദരവും ലൈംഗിക ബന്ധത്തെ
പതിന്മടങ്ങ് അസ്വാദ്യകരവുമാക്കുന്നു
അതിന്റെ കാഴ്ച. "ഒരു
ചെറു പ്രസാധക കമ്പനിയുടെ
പാര്‍ട്ട് ടൈം പ്രൂഫ് റീഡര്‍,
ചെവിയുടെ
ചിത്രങ്ങളില്‍ സ്പെഷ്യലൈസ്
ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍
മോഡല്‍, അടുത്തറിയാവുന്ന
ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി
ഒരു കാള്‍ ഗേള്‍ .
ഇതിലേതായിരുന്നു
അവളുടെ ജോലിയായി അവള്‍ത്തന്നെ
ശരിക്കും കണ്ടിരുന്നതെന്നു
എനിക്കറിയില്ല; അവള്‍ക്കും.”
'ബോസ്'
എന്ന് മാത്രം
പേരുള്ള, ജപ്പാനെ
മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന
ഒരു വലതു പക്ഷ , മാഫിയാ
സമാന ശക്തികേന്ദ്രത്തിന്റെ
തലവന് വേണ്ടി നിഗൂഡതകളുള്ള
ഒരു ആടിനെ കണ്ടു പിടിക്കുക
എന്ന ദൗത്യം അയാളെ തേടിയെത്തുന്നു.
തന്റെ
നിലവിലുള്ള ജോലി ഉപേക്ഷിച്ചു
അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു
മുമ്പ് ഓരു വാക്കും പറയാതെ
അപ്രത്യക്ഷനായ 'ദി
റാറ്റ്' എന്ന്
ഇരട്ടപ്പേരുള്ള സുഹൃത്തിനെയും
തേടിയിറങ്ങുന്നു. എന്നാല്‍
ഈ ഘട്ടത്തിലും, അന്ത്യ
ശാസനത്തിന്റെ ഭീഷണിയുള്ള
ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത
യാത്രയിലും തന്റെ
കൂട്ടുകാരിയുമായിപ്പോലും
അയാള്‍ക്ക് വൈകാരികമായ
എന്തെങ്കിലും ഇഴയടുപ്പം
ഉണ്ടാവുന്നതേയില്ല. .............
തുടര്‍ വായനയ്ക്ക്:
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 110-117)
No comments:
Post a Comment