കുരുക്കു മുറുകുംമുമ്പുള്ള കണക്കെടുപ്പ്
ബ്രിട്ടീഷ്
കോളനിയായിരുന്ന റൊഡേഷ്യ സ്വാതന്ത്ര്യപ്രാപ്തിയോടെ (1980) സിംബാബ്‌വേ ആയിത്തീര്‍ന്നു.
കൊളോണിയലിസം തരിപ്പണമാക്കിയിരുന്ന രാജ്യത്ത് വര്‍ണ്ണ വെറിയുടെ ഭാരം
അനുഭവിക്കേണ്ടിവന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അനുഭവങ്ങളാണ് സിംബാബ്‌വേയന്‍
എഴുത്തുകാരി പെറ്റിന ഗപ്പാ തന്റെ കൃതികള്‍ക്ക് വിഷയമാക്കുന്നത്. റോബര്‍ട്ട്
മുഗാബെയുടെ കീഴിലെ സിംബാബ്‌വേയെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ‘ആന്‍ എലിജി ഫോര്‍
ഈസ്റ്റര്‍ലി’ (2009) എന്ന ശ്രദ്ധേയമായ കഥാസമാഹാരവുമായാണ് സാഹിത്യ ലോകത്തേക്ക് അവര്‍
കടന്നു വന്നത്. സറ്റയറിന്റെ സ്പര്‍ശമുള്ള, ഒപ്പം ആര്‍ദ്രമായ ഭാഷയില്‍ രചിക്കപ്പെട്ട കൃതി “സിംബാബ്‌വേയന്‍
സംസ്കാരത്തിന്റെ എല്ലാ അടരുകളെയും സംബന്ധിച്ചുള്ള കഥാസമാഹാരം” എന്ന്
വിശേഷിപ്പിക്കപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച അതേ പ്രമേയത്തെ
കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്ന രചനയാണ് അവരുടെ പ്രഥമ നോവല്‍ ‘ദി ബുക്ക് ഓഫ്
മെമ്മറി.’
ഗ്രീക്ക്
പുരാണത്തിലെ ഓര്‍മ്മയുടെ അതിദേവതയായ നെമോസിനിയുടെ പേരുള്ള മെമ്മറി എന്ന സിംബാബ്‌വേയന്‍
അല്‍ബിനോ യുവതിയുടെ കഥയാണ് നോവല്‍ പറയുന്നത്.
“താങ്കള്‍
എന്നോട് പറയാന്‍ ആവശ്യപ്പെട്ട കഥ ലോയിഡിന്റെ മരണത്തിന്റെ ദയനീയമായ അശ്ലീലതയോടെയല്ല
ആരംഭിക്കുന്നത്. അത് ഏറെ മുമ്പുള്ള ഒരു ആഗസ്റ്റിലെ ഒരു ദിനത്തില്‍ ആരംഭിക്കുന്നു –
വെയില്‍ എന്റെ ചൂടുകൊണ്ടു വിഷമിച്ച മുഖത്തെ പൊള്ളിച്ചച്ചപ്പോള്‍ അന്നെനിക്ക്
ഒമ്പതു വയസ്സായിരുന്നു. എന്റെ അച്ഛനും അമ്മയും ചേര്‍ന്ന് ഒരപരിചിതന് എന്നെ
വിറ്റുകളഞ്ഞ അന്ന്.”
നോവല്‍ തുടങ്ങുന്നത് ഈ പ്രശ്നവല്‍ക്കരണത്തോടെയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ നാട്ടില്‍ ആദ്യത്തെ മരണദണ്ഡണ വിധിക്കപ്പെട്ട കുറ്റവാളിയാണ് മെമ്മറി. എങ്ങനെയാണ് മുഫാകൊസേയിലെ ഗ്രാമീണാന്തരീക്ഷത്തില്‍ നിന്ന് ഒരു ഒമ്പതു വയസ്സുകാരി പെണ്‍കുട്ടി ഹരാരെ പട്ടണത്തിലെ സംസ്കാരസമ്പന്നനായ പ്രൊഫസര്‍ ലോയിഡ് ഹെന്‍റിക്സിന്റെ പുസ്തകങ്ങളും പരിചാരകരും നിറഞ്ഞ ‘സമ്മര്‍ മാഡ്നസ്സ്’ എന്ന സമ്പന്ന ഗൃഹത്തില്‍ എത്തിപ്പെട്ടത്, എങ്ങനെയാണ് അവളുടെ വാക്കുകളില്‍ അച്ഛനമ്മമാര്‍ തന്നെ വിറ്റുകളഞ്ഞ വളര്‍ത്തച്ഛന്‍റെ കൊലക്ക് ഉത്തരവാദിയെന്ന നിലയില്‍ ഹരാരെയിലെ അതീവ സുരക്ഷാ ജയിലായ ചികുറൂബിയില്‍ മരണദണ്ഡന വിധിക്കപ്പെട്ടവര്‍ക്കുള്ള ‘കണ്ടംഡ്’ സെല്ലില്‍ എത്തിയത് എന്ന കഥ .............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/the-book-of-memory-by-petina-gappah
(ആഫ്രിക്കന്‍
നോവലിലെ പെണ്ണെഴുത്ത് ഭാഗം – രണ്ട്
ലോഗോസ് ബുക്സ്, പേജ്: 117-125)
To purchase, contact ph.no:
8086126024
Caesars Palace, Las Vegas - Mapyro
ReplyDeleteLooking for an 당진 출장마사지 onsite 의정부 출장샵 casino in Las 안양 출장안마 Vegas? Find reviews and discounts 의왕 출장안마 for AAA/AARP members, seniors, groups & military. 이천 출장안마