മഞ്ഞസൂര്യന്‍ എരിഞ്ഞ കാലം
"പട്ടിണി
ഒരു നൈജീരിയന്‍ യുദ്ധ
ആയുധമായിരുന്നു. പട്ടിണി
ബിയാഫ്രയെ തകര്‍ത്ത്,
ബിയാഫ്രക്ക്
പ്രശസ്തി നേടിക്കൊടുത്തു,
നിലനിന്നിടത്തോളം
കാലം ബിയാഫ്രയെ നിലനിര്‍ത്തി.
പട്ടിണി
ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും
ചെക്കൊസ്ലോവാക്യയിലും
(അതിലേക്കു)
ജനശ്രദ്ധ
കൊണ്ടുവരികയും പ്രകടനങ്ങളും
പ്രതിഷേധങ്ങളും
പൊട്ടിപ്പുറപ്പെടാന്‍
ഇടയാക്കുകയും ചെയ്തു.
പട്ടിണി
സാംബിയായെയും
ടാന്‍സാനിയായെയും ഐവറി
കോസ്റ്റിനെയും ഗാബോണിനെയും
കൊണ്ട്
ബിയാഫ്രായെ അംഗീകരിപ്പിച്ചു,
പട്ടിണി
ആഫ്രിക്കയെ നിക്സന്റെ
അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക്
കൊണ്ടുവരികയും ലോകമെങ്ങുമുള്ള
മാതാപിതാക്കളെ കൊണ്ട് അവരുടെ
കുട്ടികളോട് ഭക്ഷണം കഴിക്കാന്‍
ആവശ്യപ്പെടാന്‍ ഇടയാക്കുകയും
ചെയ്തു. പട്ടിണി
സന്നദ്ധ സംഘടനകളെ കൊണ്ട്
ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം
ബിയാഫ്രായിലേക്ക്
ഭക്ഷണം
ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു,
കാരണം
ഇരുവശങ്ങള്‍ക്കും
യാത്രാമാര്‍ഗ്ഗത്തിന്റെ
കാര്യത്തില്‍
യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല.
പട്ടിണി
ഫോട്ടോ ഗ്രാഫര്‍മാരുടെ
തൊഴിലിനെ സഹായിച്ചു.
പട്ടിണി
അന്താരാഷ്‌ട്ര റെഡ് ക്രോസിനെ
കൊണ്ട്
ബിയാഫ്രായെ രണ്ടാം ലോക
യുദ്ധത്തിനു ശേഷമുണ്ടായ
ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ
എന്ന് വിളിപ്പിച്ചു.”
(ഹാഫ്
ഓഫ് എ യെല്ലോ സണ്‍ :
അധ്യായം -
21)
കര്‍ക്കശമായ
കത്തോലിക്കാ വിശ്വാസിയായ
മതഭ്രാന്തനും സാഡിസ്റ്റ്
പ്രവണതകളുള്ള കുടുംബനാധനുമായ
പിതാവിന്റെ നിഴലില്‍ നിന്ന്
ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക്
യാതനാപൂര്‍വ്വം മുതിരാന്‍
തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും
ഗാര്‍ഹസ്ഥ്യത്തിന്റെ
അച്ചടക്കത്തില്‍ എല്ലാം
നിശ്ശബ്ദം സഹിക്കുകയും
ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍
പൊട്ടിത്തെറിക്കുകയും അതിനു
വിലയായി ഉന്മാദത്തിന്റെ
കാണാക്കയങ്ങളില്‍ സ്വയം
മുങ്ങിത്താഴുകയും ചെയ്യുന്ന
ഒരമ്മയുടെയും, ജീവിതം
എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും
ജീവിച്ചു വിജയിക്കാനുള്ളതാണ്
എന്ന് അവരെ പഠിപ്പിക്കുന്ന
അടുത്ത ബന്ധുക്കളായ മറ്റൊരു
കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ
കഥ, നാടിനു
സംഭവിച്ചു കൊണ്ടിരിക്കുന്ന
പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍
ആവിഷ്കരിക്കുന്ന പര്‍പ്പിള്‍
ഹൈബിസ്ക്കസ് എന്ന പ്രഥമ
കൃതിയിലൂടെ സാഹിത്യലോകത്തേക്ക്
തന്റെ വരവ് മുഴക്കത്തോടെ
അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ
എന്‍ഗോസി അദീചി എന്ന യുവ
നൈജീരിയന്‍ - അമേരിക്കന്‍
എഴുത്തുകാരി 2003-ല്‍
രംഗപ്രവേശനം ചെയ്തത്.
ഇന്ന് ഏറ്റവും
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന
പുതു തലമുറ ആഫ്രിക്കന്‍
പ്രവാസി എഴുത്തുകാരുടെ
സംഭാവനകളില്‍ ,
അന്താരാഷ്ട്രതലത്തില്‍
പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള
മൂന്നു നോവലുകള്‍ ഉള്‍പ്പടെ
അദീചിയുടെ കൃതികള്‍ ഏറെ
ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്.
അദീചിയുടെ
രണ്ടാമത് നോവലാണ് 2007-ല്‍
പുറത്തിറങ്ങിയ ഹാഫ് ഓഫ് അ
യെല്ലോ സണ്‍ .
'ചോരച്ചെമ്പരത്തി'യിലെ
പോലെത്തന്നെ, വികാര
സാന്ദ്രവും തീക്ഷ്ണവുമായ
വൈയക്തിക/കുടുംബ
ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും
ചരിത്രവും നാടും സജീവ
സാന്നിധ്യമാണ് 'മഞ്ഞ
സൂര്യന്റെ പാതി'യിലും.
ദാരുണ
ചരിത്രത്തിന്റെ ശ്രാദ്ധം
നൈജീരിയന്‍
ആഭ്യന്തര യുദ്ധത്തിന്റെ
തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ്
നോവലിന്റെ ഇതിവൃത്തം
വികസിക്കുന്നത്.
'അറുപതുകളുടെ
ആദ്യകാലം', 'അറുപതുകളുടെ
അവസാന കാലം' എന്നിങ്ങനെ
ഈരണ്ടു തവണ ഇടവിട്ട് നോവലിന്റെ
കാലഗണന അവതരിപ്പിക്കുന്നു.
അറുപത്തി
ഏഴ് ജൂലായില്‍ തുടങ്ങി 1970
ജനുവരി
മധ്യം വരെ നീണ്ടു നിന്ന
ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര
നൈജീരിയ കണ്ട ഏറ്റവും
രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ..............
തുടര്‍ വായനയ്ക്ക്:
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 135-143)
To purchase, contact
ph.no: 8086126024
No comments:
Post a Comment