“അധിനിവേശം അത്ര
വലിയ ഒരു സംഭവമായിരുന്നു – എന്റെ നോട്ടത്തില്‍
കൊളോണിയല്‍ കാലത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സംഭവം. എന്നാല്‍
ഇതൊരു വ്യത്യസ്തമായ കോളനിവല്‍ക്കരണമായിരുന്നു, ഒരു
അന്യദേശ ശക്തിയുടെ ബലം പ്രയോഗിച്ചുള്ള കീഴ്പ്പെടുത്തല്; ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, ഒരു ദിവസം
നിങ്ങള്‍ ഉണരുമ്പോള്‍ പെട്ടെന്ന് ആളുകള്‍ പറയുന്നു “അതെ, നിങ്ങള്‍ ഇനി മുതല്‍ ജപ്പാന്‍ ഭാഷയില്‍ സംസാരിക്കണം!”. അതൊരു ഭയങ്കര ആഘാതമായിരുന്നു.”
-(ടാന്‍ ട്വാന്‍ എംഗ് – ഒരു അഭിമുഖത്തില്‍ നിന്ന്.)
"മേഘങ്ങള്‍ക്ക് മുകളിലുള്ള
ഒരു പര്‍വ്വതത്തില്‍ ഒരിക്കല്‍ ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ ജപ്പാനിലെ ചക്രവര്‍ത്തിയുടെ തോട്ടക്കാരന്‍ ആയിരുന്നു. യുദ്ധത്തിനു മുമ്പ് അയാളെ അധികമാര്‍ക്കും
അറിയാമായിരുന്നില്ല, പക്ഷെ എനിക്കറിയാമായിരുന്നു. ഉദയ സൂര്യന്റെ വളയങ്ങള്‍ക്കടുത്തുണ്ടായിരുന്ന
തന്റെ വീട് വിട്ടാണ് അയാള്‍ മലയായുടെ മധ്യ ഭാഗത്തെ മലമ്പ്രദേശത്ത് എത്തിയത്. എന്റെ സഹോദരി അയാളെ കുറിച്ച് എന്നോട് പറയുമ്പോള്‍ എനിക്ക്
പതിനേഴു വയസ്സായിരുന്നു. അയാളെ കാണാനായി ഞാന്‍
മലകളിലേക്ക് യാത്ര ചെയ്യുക ഒരു പതിറ്റാണ്ട് കഴിഞ്ഞാണ്.
"എന്റെ സഹോദരിയോടും എന്നോടും അയാളുടെ നാട്ടുകാര്‍ ചെയ്തതിനൊന്നും അയാളെന്നോട് മാപ്പുപറഞ്ഞില്ല. ഞാങ്ങളാദ്യം കണ്ട ആ മഴയില്‍ കുതിര്‍ന്ന പ്രഭാതത്തില്‍
അതുണ്ടായില്ല, മറ്റൊരിക്കലും ഉണ്ടായില്ല. ഏതു വാക്കുകള്‍ക്കാണ് എന്റെ വേദന
ഭേദമാക്കാനാവുക? എന്റെ സഹോദരിയെ
തിരികെ തരാനാവുക? ഒന്നിനുമില്ല. അയാള്‍ക്ക് അതറിയാമായിരുന്നു. അധികമാര്‍ക്കും
അറിയില്ലായിരുന്നു.”
മിത്തിക്കല്‍-ഫോക് ലോര്‍ സൗന്ദര്യമിയന്ന പ്രകൃതി
വീക്ഷണത്തോടൊപ്പം ചരിത്രവും ഓര്‍മ്മകളും ഗൃഹാതുരത്വവും വ്യര്‍ത്ഥബോധവും വേദനയും
മുറ്റിനില്‍ക്കുന്ന ഈ വരികളോടെയാണ് മലേഷ്യന്‍ നോവലിസ്റ്റ് ടാന്‍ ട്വാന്‍ എംഗ്
തന്റെ രണ്ടാമത് കൃതിയായ ‘സായാഹ്ന മഞ്ഞിന്റെ തോട്ടം’ (The Garden of
Evening Mists) ആരംഭിക്കുന്നത്. 2012- ല്‍ മാന്‍
ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവല്‍, ആ വര്‍ഷത്തെ ‘മാന്‍ ഏഷ്യന്‍ സാഹിത്യ പുരസ്ക്കാരവും, 2013-ല്‍ ചരിത്ര നോവലിനുള്ള വാള്‍ട്ടര്‍ സ്കോട്ട് പുരസ്ക്കാരവും നേടുകയുണ്ടായി. തന്റെ പ്രഥമ കൃതിയായ The Gift of Rain ലെന്നപോലെ തന്നെ ആധുനിക മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും ദുരന്ത പൂര്‍ണ്ണമായ
അധ്യായമായ ജപ്പാന്‍ അധിനിവേശവും അതിന്റെ തിക്തഫലങ്ങളും
തന്നെയാണ് ‘മഞ്ഞിന്റെ തോട്ട’ ത്തിന്റെയും പ്രമേയ
കേന്ദ്രം.
ഓര്‍മ്മ, മറവി- ഇരട്ടകളുടെ
കഥയരങ്ങ്
“ഓര്‍മ്മക്കൊരു ദേവതയുണ്ട്: നെമോസൈനി; എന്നാല്‍ മറവിക്ക് ഒന്നില്ല. പക്ഷെ അതുണ്ടാവണം, കാരണം അവര്‍ രണ്ടും ഇരട്ട സഹോദരിമാരാണ്, ഇരട്ട ശക്തികള്‍, നമ്മുടെ ഇരു വശങ്ങളിലായി നടക്കുന്നവര്‍, നമ്മുടെ മേലും നമ്മളാരാണ് എന്നതിന്റെ പേരിലും നമുക്ക് മേല്‍ ആധിപത്യത്തിനായി നമ്മുടെ മരണം വരെയും തര്‍ക്കിക്കുന്നവര്‍" -..............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/the-garden-of-evening-mists-by-tan-twan-eng
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 96-107)
To purchase, contact
ph.no: 8086126024
great book discussed lucidly... thank you...
ReplyDelete