മുന്‍ കൃതികളായ Hope and Other Dangerous
Pursuits , Secret Son എന്നീ
നോവലുകളില്‍ മൊറോക്കന്‍ സമൂഹം അഭിമുഖീകരിച്ച പ്രവാസം, ദാര്‍ദ്ര്യം, അഴിമതി ഇസ്ലാമിക ഫണ്ടമെന്റലിസം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത
മൊറോക്കന്‍ - അമേരിക്കന്‍ എഴുത്തുകാരി ലൈല ലലാമി
ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടന്ന, 2014- ല്‍
മാന്‍ ബുക്കര്‍ പരിഗണനാ പട്ടികയിലും പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ
ലിസ്റ്റിലും ഇടം പിടിച്ച 'ദി മൂര്‍സ് അക്കൌണ്ട്' എന്ന നോവലില്‍ അതാണ് സംഭവിക്കുന്നത്.
1528- ല്‍ സംഘടിപ്പിക്കപ്പെട്ട 'നാര്‍വെയ്സ്
പര്യവേക്ഷണം' എന്നറിയപ്പെട്ട പാന്‍ഫിലിയോ ദേനാര്‍വെയ്സിന്റെ
കീഴില്‍ നടന്ന 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ് '
ഫ്ലോറിഡ പര്യവേക്ഷണത്തിന്റെ തകര്‍ച്ചയുടെയും അതിനു നല്‍കപ്പെട്ട
മാനവിക വിലയുടെയും കഥ വേറിട്ട ഒരു വീക്ഷണത്തില്‍ നോവലില്‍ അവതരിപ്പിക്കുന്നു. 1536-ല്‍ പര്യടനം ആദ്യ പാദം അവസാനിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന അറുനൂറു
പേരില്‍ നിന്ന് ബാക്കിയായത് നാലുപേരായിരുന്നു. അല്‍വാര്‍
നൂനെസ് കബേസ ദേകസാസ് എഴുതിയ 'ലാ റിലെസ്യോന്‍' എന്ന ഏക യാത്രാ വിവരണമാണ് ഔദ്യോകികമായി ഇക്കാര്യത്തില്‍ ലഭ്യമായിട്ടുള്ളത്. തന്നെക്കൂടാതെ ദേകസാസ് വിവരിക്കുന്ന അലോന്‍സോ ഡെല്‍ കാസ്റ്റിലോ മാല്‍ഡോനാള്‍ഡോ, ആന്ദ്രേസ് ഡോരാണ്ടസ് ദേകരാന്‍സാ എന്നിവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന
റിപ്പോര്‍ട്ടില്‍ പക്ഷെ, തങ്ങളോടൊപ്പമുണ്ടായിരുന്ന, പലപ്പോഴും അതിജീവനത്തിനു
ചുക്കാന്‍ പിടിച്ച നാലാമനെ കുറിച്ച് ഒരൊറ്റ വാക്യത്തിലുള്ള വിവരണമേ ഉള്ളൂ :
"നാലാമന്‍ എസ്റ്റവാനിക്കോ, അസമ്മൂറില്‍
നിന്നുള്ള ഒരു മൂറിഷ് അടിമ.”
അതിജീവനം എന്നതിനപ്പുറം വലിയ
വിജയമൊന്നും സാധ്യമേ അല്ലായിരുന്ന, ഒരു മഹാത്ഭുതത്തില്‍കുറഞ്ഞ ഒന്നുമല്ലാത്ത എട്ടു വര്‍ഷങ്ങള്‍ നീണ്ടു നിന്ന
ആ അനിശ്ചിതത്വത്തിനൊടുവിലും, ചരിത്രമെഴുതുന്നത്
വിജയികള്‍ ആണെങ്കിലും അവിടെപ്പോലും ചിലര്‍ ചിലരെക്കാള്‍ തുല്യരാണ് എന്ന് സാരം. രേഖകളില്‍ നിശ്ശബ്ദനാക്കപ്പെട്ട എസ്റ്റബാനിക്കോയുടെ വീക്ഷണത്തില്‍ അമ്പേ
പരാജയപ്പെട്ട ആ കൊളോണിയലിസ്റ്റ് പരീക്ഷണത്തിന്റെ മറുവശം തേടുകയാണ് ‘മൂറിന്റെ ഭാഷ്യം’. 'പുതുലോക'ത്തിന്റെ 'കണ്ടുപിടുത്ത'വും അതില്‍ കറുത്ത അടിമകളുടെ പങ്കും
ലൈല ലലാമി ശക്തമായി അടയാളപ്പെടുത്തുന്നു. നോവലിന്റെ
അന്ത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീണ്ടും ഏറ്റുവാങ്ങി മെക്സിക്കോയിലെ
ടെനോഷിത് ലാന്‍ തെരുവുകളിലൂടെ നടക്കുന്ന എസ്റ്റെബാന്‍ ഒരു സ്ത്രീ ധരിച്ചിരുന്ന
ഏലസ്സ് കാണുമ്പോള്‍ ഉമ്മ ധരിച്ചിരുന്ന എലസ്സിന്റെ രൂപം അതില്‍ കാണുന്നുണ്ട്. അത് ലോഹമായിരുന്നെങ്കില്‍ അപരിചിത ധരിച്ചത് തടിയില്‍ തീര്‍ത്തതായിരുന്നു
എന്ന വ്യത്യാസം മാത്രം. പുതു ലോക സൃഷ്ടിയില്‍
ആഫ്രിക്കന്‍, അറബ്, ഇസ്ലാമിക
സ്വാധീനങ്ങളുടെ പങ്കിന്റെ പ്രതീകമാണ് അത്.
...............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/the-moors-account-by-laila-lalami
No comments:
Post a Comment