Featured Post

Showing posts with label Maghreb Africa. Show all posts
Showing posts with label Maghreb Africa. Show all posts

Wednesday, April 16, 2025

The Moor's Account by Laila Lalami

ബഹിഷ്കൃതന്‍ ചരിത്രം പറയുമ്പോള്‍



 മുന്‍ കൃതികളായ Hope and Other Dangerous Pursuits , Secret Son എന്നീ നോവലുകളില്‍ മൊറോക്കന്‍ സമൂഹം അഭിമുഖീകരിച്ച പ്രവാസംദാര്‍ദ്ര്യംഅഴിമതി ഇസ്ലാമിക ഫണ്ടമെന്റലിസം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത മൊറോക്കന്‍ - അമേരിക്കന്‍ എഴുത്തുകാരി ലൈല ലലാമി ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടന്ന, 2014- ല്‍ മാന്‍ ബുക്കര്‍ പരിഗണനാ പട്ടികയിലും പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റിലും ഇടം പിടിച്ച 'ദി മൂര്‍സ് അക്കൌണ്ട്എന്ന നോവലില്‍ അതാണ്‌ സംഭവിക്കുന്നത്‌.

1528- ല്‍ സംഘടിപ്പിക്കപ്പെട്ട 'നാര്‍വെയ്സ് പര്യവേക്ഷണംഎന്നറിയപ്പെട്ട പാന്‍ഫിലിയോ ദേനാര്‍വെയ്സിന്റെ കീഴില്‍ നടന്ന 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ് ' ഫ്ലോറിഡ പര്യവേക്ഷണത്തിന്റെ തകര്‍ച്ചയുടെയും അതിനു നല്‍കപ്പെട്ട മാനവിക വിലയുടെയും കഥ വേറിട്ട ഒരു വീക്ഷണത്തില്‍ നോവലില്‍ അവതരിപ്പിക്കുന്നു. 1536-ല്‍ പര്യടനം ആദ്യ പാദം അവസാനിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന അറുനൂറു പേരില്‍ നിന്ന് ബാക്കിയായത് നാലുപേരായിരുന്നുഅല്‍വാര്‍ നൂനെസ് കബേസ ദേകസാസ് എഴുതിയ 'ലാ റിലെസ്യോന്‍എന്ന ഏക യാത്രാ വിവരണമാണ് ഔദ്യോകികമായി ഇക്കാര്യത്തില്‍ ലഭ്യമായിട്ടുള്ളത്തന്നെക്കൂടാതെ ദേകസാസ് വിവരിക്കുന്ന അലോന്‍സോ ഡെല്‍ കാസ്റ്റിലോ മാല്‍ഡോനാള്‍ഡോആന്ദ്രേസ് ഡോരാണ്ടസ് ദേകരാന്‍സാ എന്നിവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പക്ഷെതങ്ങളോടൊപ്പമുണ്ടായിരുന്നപലപ്പോഴും അതിജീവനത്തിനു ചുക്കാന്‍ പിടിച്ച നാലാമനെ കുറിച്ച് ഒരൊറ്റ വാക്യത്തിലുള്ള വിവരണമേ ഉള്ളൂ :

"നാലാമന്‍ എസ്റ്റവാനിക്കോഅസമ്മൂറില്‍ നിന്നുള്ള ഒരു മൂറിഷ് അടിമ.” 

അതിജീവനം എന്നതിനപ്പുറം വലിയ വിജയമൊന്നും സാധ്യമേ അല്ലായിരുന്നഒരു മഹാത്ഭുതത്തില്‍കുറഞ്ഞ ഒന്നുമല്ലാത്ത എട്ടു വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആ അനിശ്ചിതത്വത്തിനൊടുവിലുംചരിത്രമെഴുതുന്നത് വിജയികള്‍ ആണെങ്കിലും അവിടെപ്പോലും ചിലര്‍ ചിലരെക്കാള്‍ തുല്യരാണ് എന്ന് സാരംരേഖകളില്‍ നിശ്ശബ്ദനാക്കപ്പെട്ട എസ്റ്റബാനിക്കോയുടെ വീക്ഷണത്തില്‍ അമ്പേ പരാജയപ്പെട്ട ആ കൊളോണിയലിസ്റ്റ് പരീക്ഷണത്തിന്റെ മറുവശം തേടുകയാണ് ‘മൂറിന്റെ ഭാഷ്യം’. 'പുതുലോക'ത്തിന്റെ 'കണ്ടുപിടുത്ത'വും അതില്‍ കറുത്ത അടിമകളുടെ പങ്കും ലൈല ലലാമി ശക്തമായി അടയാളപ്പെടുത്തുന്നുനോവലിന്റെ അന്ത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീണ്ടും ഏറ്റുവാങ്ങി മെക്സിക്കോയിലെ ടെനോഷിത് ലാന്‍ തെരുവുകളിലൂടെ നടക്കുന്ന എസ്റ്റെബാന്‍ ഒരു സ്ത്രീ ധരിച്ചിരുന്ന ഏലസ്സ് കാണുമ്പോള്‍ ഉമ്മ ധരിച്ചിരുന്ന എലസ്സിന്റെ രൂപം അതില്‍ കാണുന്നുണ്ട്അത് ലോഹമായിരുന്നെങ്കില്‍ അപരിചിത ധരിച്ചത് തടിയില്‍ തീര്‍ത്തതായിരുന്നു എന്ന വ്യത്യാസം മാത്രംപുതു ലോക സൃഷ്ടിയില്‍ ആഫ്രിക്കന്‍അറബ്ഇസ്ലാമിക സ്വാധീനങ്ങളുടെ പങ്കിന്റെ പ്രതീകമാണ് അത്.

 

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-moors-account-by-laila-lalami

Saturday, March 8, 2025

Fantasia: An Algerian Cavalcade by Assia Djebar

 ആസിയ ജബ്ബാര്‍: അള്‍ജീരിയന്‍ സാഹിത്യത്തിന്റെ സ്ത്രൈണ ദീപ്തി.


അള്‍ജിയേഴ്സ് തീരത്തെ കൊച്ചു തീരദേശ പട്ടണമായ ഷെര്‍ഷെലില്‍ സ്കൂള്‍ അധ്യാപകന്റെ മകളായി 1936-ല്‍ ജനിച്ച ഫാത്തിമ സുഹറ ഇമാലയാന്‍ എന്ന പെണ്‍കുട്ടിക്ക് സാധാരണ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടാത്ത ഭാഗ്യമായിരുന്നു തുടര്‍ പഠനത്തിനുള്ള അവസരം. അള്‍ജീരിയയില്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പാരീസില്‍ യൂണിവേഴ്സിറ്റി പഠനത്തിനെത്തുമ്പോള്‍ വിഖ്യാതമായ ‘ഇകോലെ നോര്‍മെയ്ല്‍ സുപെരിയോറെ ഡിസെവ് റെസി’ല്‍ പ്രവേശനം ലഭിച്ച ആദ്യ അള്‍ജീരിയന്‍ പെണ്‍കുട്ടിയായിരുന്നു അവര്‍. 1956-ല്‍ പഠനം ഇടയ്ക്കു വെച്ച് മുടക്കി സ്വാതന്ത്ര്യ സമരത്തോട് ഐക്യപ്പെട്ട് വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്ക് അവര്‍ എടുത്തു ചാടുകയായിരുന്നു. ഫൈനല്‍ പരീക്ഷ എഴുതുന്നതിനു പകരം ആദ്യ നോവല്‍ La Soif (1957), തൊട്ടടുത്ത വര്‍ഷം Les Impatients എന്നിവയാണ് അവര്‍ എഴുതിയത്. രണ്ടു കൃതികളും കൊളോണിയല്‍ അള്‍ജീരിയയില്‍ വളര്‍ന്നു മുതിര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു പ്രമേയമാക്കിയത്‌. തുടര്‍ന്നുള്ള കൃതികളില്‍ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് ഉണരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ ആവിഷ്കരിച്ചു. 1985-ല്‍ ഫ്രഞ്ച് മൂലം പ്രസിദ്ധീകരിക്കപ്പെട്ട Fantasia: An Algerian Cavalcade ചരിത്രവും ആത്മ കഥാംശങ്ങളും പ്രമേയങ്ങളാകുന്ന ഒരു ചതുര്‍ നോവല്‍ സംരഭത്തിലെ ആദ്യ കൃതിയായിരുന്നു.


ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ വിദൂര പ്രതിനിധി (Dey) ഭരണത്തില്‍ കീഴിലായിരുന്ന അള്‍ജീരിയ 1830 ജൂലൈ അഞ്ചിന് സുല്‍ത്താന്‍ ഖലാസി കോട്ടയുടെ പതനത്തോടെ ഫ്രഞ്ച് സൈന്യത്തിന് കീഴടങ്ങിയതോടെ ആരംഭിച്ച ഭീകരതയുടെ നാളുകള്‍ അതോടൊപ്പം ചെറുത്തു നില്‍പ്പിന്റെ ചരിത്രത്തിനും തുടക്കമിട്ടു. പടിഞ്ഞാറന്‍ അള്‍ജീരിയയേയും മധ്യ ദേശങ്ങളെയും അമീര്‍ അബ്ദല്‍ ഖാദര്‍ ഒരുമിച്ചു നിര്‍ത്തിയപ്പോള്‍ പൌരസ്ത്യ ദേശത്തെ ഫ്രഞ്ച് വ്യാപനത്തെ അഹ്മദ് ബേയുടെ പോരാളികള്‍ ചെറുത്തു നിന്നു. എന്നാല്‍ ഈ രണ്ടു ദേശീയ നായകരും ആശയപരമായും വ്യക്തി താല്‍പര്യങ്ങളിലും ഭിന്നുച്ചുനിന്നു. അഹ്മദ് ബേ പ്രഭു വംശ ഭരണത്തിനു വേണ്ടി നിലക്കൊണ്ടപ്പോള്‍ അമീര്‍ അബ്ദെല്‍ ഖാദര്‍ കൂടുതല്‍ സമത്വ ചിന്തകള്‍ ഉള്ള നിലപടുകാരനായിരുന്നു. ഇരുവരും അന്തിമമായി പരാജിതരായതോട് ഫ്രാന്‍സിനെതിരിലുള്ള  കൊളോണിയല്‍ വിരുദ്ധ ചെറുത്തു നില്‍പ്പ് നഗരങ്ങളില്‍ എന്ന പോലെ ഗ്രാമാന്തരങ്ങളിലേക്കും വിദൂരസ്ഥമായ ഗിരി നിരകളിലെക്കും മറു പ്രദേശങ്ങളിലേക്കും വികേന്ദ്രിതമായി. അള്‍ജീരിയയുടെ ഫലഭൂയിഷ്ഠ മേഖലകളില്‍ ഫ്രഞ്ച് കുടിയേറ്റം ത്വരിതപ്പെട്ടപ്പോള്‍ തദ്ദേശീയര്‍ ഊഷരമായ ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. 1971-ല്‍ ഒരു വലിയ വിപ്ലവ മുന്നേറ്റം ഫ്രഞ്ച് സൈന്യം തകര്‍ത്ത് കളഞ്ഞത് അള്‍ജീരിയന്‍ ദുരിതം സമ്പൂര്‍ണ്ണമാക്കുകയും അതുവരെ വലിയ പരിക്ക് പറ്റാതെ കഴിഞ്ഞിരുന്ന ഉന്നത തുര്‍ക്കി വംശജര്‍ കൂടി നിശ്ശബ്ദ്ദരാകുകയും ചെയ്തു. എന്തായാലും, ഇരുപതാം നൂറ്റാണ്ടോടു കൂടി യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തോടെ ദേശീയ പ്രസ്ഥാനം ഒരു പുതിയ വഴിത്തിരിവിലെത്തി. ഫ്രഞ്ച് അധിനിവേശം തുടരുമെന്ന് ബോധ്യമായ നാട്ടുകാര്‍ പതിയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. 1882-ല്‍ രണ്ടു ശതമാനം മാത്രമായിരുന്നു അള്‍ജീരിയന്‍ സാക്ഷരതയെങ്കില്‍ 1914-ല്‍ അത് അഞ്ചു ശതമാനമായി ഉയര്‍ന്നു. പുതുതായി ഉണ്ടായ രാഷ്ട്രീയ ബോധം യംഗ് അല്‍ജീരിയന്‍സ്’ എന്ന ഗ്രൂപ്പ് ഉയര്‍ന്നു വരുന്നതിനും പത്രങ്ങളുടെ പ്രസിദ്ധീകരനത്തിലെക്കും നയിച്ചു. സൈനിക സേവനം പൂര്‍ത്തിയാക്കിയ അള്‍ജീരിയക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സംഘം 1908-ല്‍ പാരീസിലേക്ക്‌ പോയത് ഇതിന്റെ ഭാഗമായിരുന്നു. ഇതേ സമയം, ‘ഇസ്ലാമാണ് എന്താ മതം, അറബിക് ആണ് എന്റെ ഭാഷ, അള്‍ജീരിയയാണ് എന്റെ ദേശം’ എന്ന മുദ്രാവാക്യ ത്രയവുമായി ഷെയ്ഖ് ബിന്‍ ബാദിസിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പുനരുഥാന പ്രക്രിയയും ശക്തമായി. ഒരേ സമയം ഫ്രഞ്ച് മൂല്യങ്ങളിലേക്കു പരിവര്‍ത്തിച്ച അള്‍ജീരിയന്‍ പ്രവണതയെയും മൗലിക വാദ, വിജ്ഞാന വിരോധ വാദ നിലപാടുകളുള്ള ബ്രദര്‍ഹുഡിനെയും ഒരു പോലെ എതിര്‍ത്തു മുന്നോട്ടുവന്ന ഇക്കൂട്ടര്‍ക്ക് വന്‍ ജന പിന്തുണ ലഭിച്ചു. ഫെര്‍ഹാത് അബ്ബാസിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനോട് മൃദു സമീപനമുള്ള ഒരു വിഭാഗവും ഉയര്‍ന്നു വന്നു. 1926-ല്‍ മെസ്സാലി ഹാദിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഐക്യപ്പെട്ട തൊഴിലാളി- ഇടതു പക്ഷ പാര്‍ട്ടി (Étoile Nord-Africaine) സ്വാതന്ത്ര്യ സമരം ശക്തിപ്പെടുത്തെണ്ടാതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഈ പ്രസ്ഥാനങ്ങളെല്ലാം ഉണ്ടെങ്കിലും രണ്ടാം ലോക യുദ്ധം വരെയുള്ള കാലഘട്ടത്തില്‍ അവയെല്ലാം വേണ്ടത്ര സുസംഘടിതമോ ഫലപ്രദമോ ആയിരുന്നില്ല. 1942-ല്‍ സഖ്യ ശക്തികള്‍ വടക്കന്‍ ആഫ്രിക്കയില്‍ ഇറങ്ങിയപ്പോള്‍, സ്വതേ ദുര്‍ബ്ബലമായിരുന്ന ഫ്രാന്‍സില്‍ നിന്ന് യുദ്ധാനന്തരം സ്വാതന്ത്ര്യലബ്ധി യാഥാര്‍ത്ഥ്യമാകും എന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ കരുതി.

1948 മെയ് എട്ടിന് ഫെര്‍ഹാത് അബ്ബാസിന്റെ മിതവാദി പ്രസ്ഥാനം (AML) ദയനീയമായ സാമ്പത്തികാവസ്ഥകള്‍ക്കെതിരെ നടത്തിയ സമാധാന പരമായ പ്രതിഷേധങ്ങളെ ഫ്രഞ്ച് സര്‍ക്കാര്‍ ചോരയില്‍ മുക്കി കൊന്നു. വിലക്കപ്പെട്ട അള്‍ജീരിയന്‍ പതാകയാണ് അവര്‍ക്കതിനു പ്രകോപനമായത്‌. 1500 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് ഭരണകൂടവും 45000 പേരാണ് കുരുതി കഴിക്കപ്പെട്ടതെന്നു സമരക്കാരും പറഞ്ഞു. സെതിഫ്, ഗൂല്‍മാ കലാപങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഈ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് AML നിരോധിക്കപ്പെട്ടു. അതുവരെ ഭിന്നിച്ചു നിന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ അള്‍ജീരിയന്‍ സ്വാതന്ത്ര്യം എന്ന ഏക മുദ്രാവാക്യം അതിന്റെ ശക്തമായ സ്വാധീനം ചെലുത്തിയതോടെ എട്ടു വര്ഷം നീണ്ടു നിന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഏറ്റവും രൂഖമായ ഘട്ടം (1954-1962) ആരംഭിച്ചു. 1954 നവംബര്‍ ഒന്നിന് FLN (Front de Libération Nationale)സായുധ കലാപം ആരംഭിച്ചു. ഗിലോ പോണ്ടികോര്‍ വോയുടെ ‘ഡി ബാറ്റില്‍ ഓഫ് അള്‍ജിയേഴ്സ്’ (1968) എന്ന ചിത്രം ഈ ചരിത്രം ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്‌. നീണ്ട എട്ടു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം 1962 ജൂലായ്‌ അഞ്ചിന്, 132 വര്‍ഷം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ഭരണം അവസാനിപ്പിച്ചു കൊണ്ട് അല്ജീര്യ സ്വതന്ത്രമായി.

 

ജമീല ബുഹൈരിദ്, സൊഹ് റ ഇദ് രിഫ്, ജമില ബുപാസ, ഹസിബ ബിന്‍ ബൂഅലി തുടങ്ങിയവ ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നുള്ള സത്രീകള്‍ ഒട്ടുമുക്കാലും ചരിത്രത്തില്‍ അറിയപ്പെടാതെ പോയവരാണ്. സമരം പൊട്ടിപ്പുറപ്പെട്ട 1954 -ല്‍ ഗ്രാമീണരായിരുന്ന ഒട്ടുമുക്കാലും സ്ത്രീകള്‍ നിരക്ഷരരായിരുന്നു. പതിനോരായിരത്തോളം സ്ത്രീകള്‍ സജീവമായി പോരാട്ട മുഖത്തുണ്ടായിരുന്നപ്പോള്‍ രണ്ടായിരം പേര്‍ ‘മാകി’ (Maquis) എന്നറിയപ്പെട്ട സായുധ സൈനികരില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ പാതിയും ഇരുപതു വയസ്സില്‍ താഴെയുള്ളവരായിരുന്നു. ആണുങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് സമര മുഖത്തെക്കിറങ്ങിയതിലൂടെ പരമ്പരാഗത പെണ്‍ പൊതു മണ്ഡല വിലക്കുകള്‍ കൂടിയാണ് അവര്‍ മുറിച്ചു കടന്നത്‌. മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിലും ആയുധങ്ങളുടെയും മറ്റും കൈമാറ്റങ്ങളിലും ഗതാഗതത്തിലും ക്യാമ്പിലെ ജോലികളിലുമാണ് സ്ത്രീകള്‍ അധികവും പ്രവര്‍ത്തിച്ചു വന്നത്. സിവില്‍ സമൂഹങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ആവശ്യം വേണ്ട ബോധവല്‍ക്കരണ പ്രവര്‍ത്തികളിലും അവരാണ് നേതൃത്വം നല്‍കിയത്. നഗരപ്രദേശങ്ങളില്‍ ഫ്രഞ്ച് സൈനിക മേഖലകളില്‍ നുഴഞ്ഞു കയറാനും നിര്‍ണ്ണായകമായ ചില ബോംബാക്രമണങ്ങള്‍ പോലും നടത്താനും അവരുടെ സേവനം ഉപയോഗിക്കപ്പെട്ടു. അള്‍ജീരിയന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒളിപ്പോരിന്റെ സര്‍വ്വ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു എന്ന് അംറെയ്ന്‍ മിന്നെയെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

 

മൂന്നു ആഖ്യാന ധാരകളാണ് നോവലില്‍ ഇഴ കോര്‍ക്കുന്നത്: ഫ്രഞ്ച് ജേണലിസ്റ്റുകളും സൈനികരും രേഖപ്പെടുത്തിയ 1830-ലെ അള്‍ജീരിയന്‍ പരാജയത്തിന്റെ കഥ, 1954 മുതല്‍ 1962 വരെയുള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ഗ്രാമീണ സ്ത്രീകളുടെ വാമൊഴിക്കഥകള്‍, ഒപ്പം കൊളോണിയല്‍ അള്‍ജീരിയയില്‍ വളര്‍ന്നു വന്നതിനെ കുറിച്ചുള്ള നോവലിസ്റ്റിന്റെ സ്വന്തം ആത്മകഥാ സ്മരണകളും എന്നിവയാണ് അവ. 


ഫ്രഞ്ച് കൊളോണിയല്‍ സ്കൂള്‍ അധ്യാപകനായിരുന്ന പിതാവിന്റെ കൈ പിടിച്ച് “ആദ്യ ദിനം സ്കൂളിലേക്ക് പോകുന്ന ഒരു കൊച്ചു അറബ് പെണ്‍കുട്ടി, ഒരു ശരത്കാല പ്രഭാതത്തില്‍” നടത്തുന്ന യാത്ര ഒരു തൊടുത്തുവിടല്‍ ആവുകയാണ്: രണ്ടു ഭാഷകളറിയാവുന്ന, രണ്ടു സംസ്കാരങ്ങള്‍ പങ്കുവെക്കുന്ന ബുദ്ധിജീവിതത്തിലേക്ക്. സമൂഹത്തില്‍ തന്റെ തലമുറയിലെ ഇതര പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായി. “അവളുടെ കൂട്ടുകാരികളുടെ തടവറയില്‍ നിന്ന്, പുറം ലോകത്തേക്ക്”. നോവല്‍ തുടക്കത്തില്‍ കാണുന്ന ഈ രംഗം നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്ത്രീ ഓര്‍ത്തെടുക്കുന്നു: ആ സംഭവത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, ആ ദിനം എങ്ങനെയാണ്‌ ഒരു പുതിയ ഭാഷയിലേക്കുള്ള, ഒരു പുതിയ ഇടത്തിലേക്കുള്ള തന്റെ ജീവിതത്തിന്റെ തുടക്കമായതെന്ന്. ഒറിയന്റലിസ്റ്റ് പെയ്ന്റര്‍ യൂജിന്‍ ഡെലാക്രോയുടെ വടക്കന്‍ ആഫ്രിക്കന്‍ ഹാരം ചിത്രത്തിലെ പെണ്‍തടവറ ജീവിതത്തില്‍ നിന്നുള്ള മോചനത്തിന് നല്‍കേണ്ടി വന്ന വില സമൂഹത്തില്‍ നിന്നുള്ള, വിശേഷിച്ചും മാതൃമണ്ഡലത്തില്‍ നിന്നുള്ള, പുറത്താക്കപ്പെടല്‍ ആയിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നു. കുട്ടിയായിരിക്കുമ്പോഴേ അവള്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു ഫ്രഞ്ച് വിദ്യാഭ്യാസവും പൊതു ഇടങ്ങളിലേക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും നിമിത്തം തന്റെ അമ്മായിമാരുടെയും ബന്ധുക്കളായ പെണ്‍കുട്ടികളുടെയും ലോകത്ത് നിന്ന് താന്‍ അകറ്റപ്പെടുന്നു എന്ന്. അന്ന് അറ്റുപോയ മാതൃ ലോകവുമായുള്ള ആ കണ്ണികള്‍, പുരുഷാധിപത്യവും കൊളോണിയലിസവും ചേര്‍ന്ന് നിശ്ശബ്ദരാക്കിയ അള്‍ജീരിയന്‍ സ്ത്രീത്വത്തിനു വേണ്ടി വിവര്‍ത്തകയുടെയും വ്യാഖ്യാതാവിന്റെയും എഴുത്തുകാരിയുടെയും ചരിത്രകാരിയുടെയും വ്യത്യസ്ത ഭാവങ്ങളിലൂടെ നോവലിസ്റ്റ് തിരിച്ചു പിടിക്കുകയാണ് ‘ഫന്റാസിയ’യില്‍. അന്ന് ആ കുഞ്ഞിക്കൈകളില്‍ വെച്ചുകൊടുക്കപ്പെട്ട പേന സര്‍ഗ്ഗാത്മകമായ ഒരു ഉപകരണമായും ഒപ്പം അള്‍ജീരിയന്‍ സ്ത്രീത്വത്തിന്റെ മോചനത്തിനുള്ള ഒരായുധമായും മാറിത്തീരുകയായിരുന്നു. ആസിയ ജബ്ബാറിനെ സംബന്ധിച്ചേടത്തോളം എഴുത്ത് എന്നത് തന്റെ വൈയക്തികവും സാമൂഹികവുമായ ഭൂതകാലത്തോടുള്ള കണ്ണികളെ തിരിച്ചെടുക്കാനും ഒപ്പം വര്‍ത്തമാനകാല അറബ് ലോകത്താകെയുമുള്ള നിശബ്ദമാക്കപ്പെടുന്ന സ്ത്രീത്വത്തിനു വേണ്ടിയുള്ള പോരാട്ടവുമാണ്. തന്റെ അനുഭവങ്ങള്‍ എഴുതിവെക്കുന്നതിലൂടെ അള്‍ജീരിയക്കാര്‍, വിശേഷിച്ചും മുസ്ലിം മൌലിക വാദികള്‍, മൂടുപടത്തിനുള്ളില്‍ ഒതുക്കേണ്ടതെന്നു കരുതുന്ന സ്ത്രീസ്വത്വത്തെ വെളിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.  

ഫ്രഞ്ച് ആര്‍ക്കൈവ്സ് രേഖകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊളോണിയല്‍ സൈന്യം അള്‍ജീരിയന്‍ സിവില്‍ സമൂഹത്തിനു നേരെ നടമാടിയ അത്യാചാരങ്ങളുടെ കഥ, വിശേഷിച്ചും രണ്ടു ഭീകര സംഭവങ്ങള്‍ ആസിയ ജബ്ബാര്‍ തുറന്നു കാണിക്കുന്നു. ഗുഹകളില്‍ അഭയം തേടിയ ഗോത്ര സമൂഹങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഫ്രഞ്ച് ഓഫീസര്‍മാരായ പെലിസിയറും സെയ്ന്റ് ആര്‍നോയും നടത്തിയ വന്‍ തീവെപ്പുകളാണ് അവ. ഒരു നൂറ്റാണ്ടിലേറെ കാലത്തിനിപ്പുറം നോവലിസ്റ്റ് ആ സംഭവം വികാര തീവ്രതയോടെ, ചരിത്രകാരന്റെ വസ്തുനിഷ്ഠ വേഷത്തിലേക്ക് മാറാന്‍ കൂട്ടാക്കാതെ, വിവരിക്കുന്നു: “എല്‍ കന്തരയില്‍, മരണമുഖത്തു ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരുന്ന അവരുടെ കാലികളോടൊപ്പം അടക്കപ്പെട്ട പതിനയ്യായിരം ജടങ്ങളെ കുറിച്ചു സംസാരിക്കവേ, പെലിസിയര്‍ അയാളുടെ റിപ്പോര്‍ട്ട് എനിക്ക് തരുന്നു, ഞാന്‍ അയാളുടെ കയ്യെഴുത്തു രേഖകള്‍ സ്വീകരിക്കുന്നു, അതിനു മേല്‍ ഇപ്പോള്‍ എന്റെ പൂര്‍വ്വികരുടെ കരിഞ്ഞുപോയ വികാര വിക്ഷോഭങ്ങള്‍ രേഖപ്പെടുത്തുന്നു.”


ചരിത്ര വസ്തുതകള്‍ക്കും ജബ്ബാറിന്റെ സ്വന്തം സ്വത്വത്തിനും വേണ്ടിയുള്ള അന്വേഷണങ്ങള്‍ നോവലില്‍ ഒന്നായിത്തീരുകയാണ്. ഒരിക്കല്‍ ഫ്രഞ്ച് സൈനികര്‍ കരിഞ്ഞു പോയ ജഡങ്ങള്‍ വലിച്ചു പുറത്തിട്ടപോലെ കൊളോണിയല്‍, പുരുഷാധിപത്യ മിത്തുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട സ്ത്രീസ്വത്വങ്ങളെ പുറത്തെടുക്കുകയാണ് നോവലിസ്റ്റ്. “എന്റെ ജനനത്തിയതി 1842 ആണ്, ജനറല്‍ സെന്റ്‌ ആര്‍നോ എന്റെ പൂര്‍വ്വിക ഗോത്രമായ ബനീ മേനാസറിന്റെ ഗ്രാമം ചുട്ടു നശിപ്പിക്കാന്‍ എത്തിയ അതേ വര്‍ഷം.” ഒരു കഥാപാത്രം പറയുന്നു. ഈ പ്രക്രിയയില്‍ ഫ്രഞ്ച് ഭാഷയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള നിലപാടുകള്‍ പുന: പരിശോധിക്കേണ്ടി വരുന്നുണ്ട് നോവലിസ്റ്റിന്. അത് ഒരേ സമയം അവരെ തന്റെ പരമ്പരാഗത ‘ഹാരം’ വിധിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്, ഒപ്പം കൊളോണിയല്‍ അനീതിയുമായി മുഖാമുഖം കൊണ്ടുവരികയും ചെയ്തു. മാതൃ ലോകത്തെ പുനര്‍ സൃഷ്ടിക്കാനും കൊളോണിയല്‍ അധിനിവേശം അള്‍ജീരിയക്ക്‌ മേല്‍ നടമാടിയ അനീതിയെ തുറന്നു കാണിക്കാനും അവര്‍ അതേ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. “ഈ ഭാഷ മുമ്പ് എന്റെ ജനതയെ അടക്കം ചെയ്യാനാണ് ഉപയോഗിക്കപ്പെട്ടത്.” ഇന്നത് ക്രിയാത്മകമായി അള്‍ജീരിയന്‍ ബോധത്തിലൂടെ അതിന്റെ ചരിത്രം അവതരിപ്പിക്കാനും നിശബ്ദമാക്കപ്പെട്ട സ്ത്രീത്വത്തിന്റെ സ്വരമാകാനും അവര്‍ ഉപയോഗിക്കുന്നു.

അള്‍ജീരിയന്‍ വിപ്ലവത്തെ കുറിച്ചുള്ള ഫ്രഞ്ച്, പുരുഷ നിലപാടുകളെയും അള്‍ജീരിയന്‍ സ്ത്രീപക്ഷ ആഖ്യാനങ്ങളെയും നോവലിസ്റ്റ് മുഖാമുഖം നിര്‍ത്തുന്നുണ്ട്. വാമൊഴി ആഖ്യാനങ്ങളെ കൊളോണിയല്‍ സര്‍ക്കാര്‍, സൈനിക റിപ്പോര്‍ട്ടുകളും കത്തുകളുമായി ചേര്‍ത്തു വെച്ച് ഭാഷകൊണ്ടും (അറബ്/ ഫ്രഞ്ച്) ലിംഗ പദവികൊണ്ടും (കൊളോണിയല്‍ പുരുഷന്‍/ തദ്ദേശീയ അറബ് സ്ത്രീ) ഭിന്നമായ ആഖ്യാനാങ്ങളെ കൂട്ടി വിളക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. അതിനും പുറമേ ഭൂതകാലത്തെ രൂപപ്പെടുത്തിയ രണ്ടു ഭാഷാ സ്വാധീനങ്ങളെയും – പരിഷ്കൃത അറബ്/ ഗ്രാമീണ ബെര്‍ബെര്‍ - അവര്‍ കണ്ടെത്തുന്നു. അതോടൊപ്പം പരമ്പരാഗതമായി പുരുഷ മാധ്യമമായി കണക്കാക്കപ്പെടുന്ന എഴുത്തിനെ സ്ത്രീകളുടെ കഥ പറയാന്‍ അവര്‍ ഉപയോഗിക്കുകയുമാണ് ഇവിടെ.

കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കല്‍, പിടിക്കപ്പെടല്‍, ജയില്‍ വാസം, പീഡനം, ഭയാശങ്കകള്‍, വേദന എല്ലാം അനുഭവിക്കേണ്ടി വന്നതിനെ കുറിച്ചും  ഒപ്പം ഇവയൊക്കെ ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവപ്പെടുന്ന അഭിമാനവും സ്ത്രീകളുടെ കഥകളിലുണ്ട്. സ്ത്രീകളുടെ ദുരിതങ്ങള്‍ എത്രകണ്ട് തീക്ഷ്ണമാണോ അത്രയും സംക്ഷിപ്തവും വരണ്ടതുമായിരുന്നു അതെ കുറിച്ചുള്ള അവരുടെ ആഖ്യാനങ്ങള്‍ എന്ന് ആസിയ ജബ്ബാര്‍ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആത്മാര്‍ഥത, നിഷ്കപടത എന്നതൊക്കെ പോലെത്തന്നെ അവരെ ആകര്‍ഷിച്ചതായിരുന്നു ഔദ്യോഗിക പുരുഷാഖ്യാനങ്ങളില്‍ നിന്ന് അവരുടെ ശൈലി എങ്ങനെ വ്യത്യസ്തമായിരുന്നു എന്നതും. ആണുങ്ങള്‍ വീര കഥകള്‍ ചമയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകള്‍ ദൈനംദിന ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്. അള്‍ജീരിയന്‍ പുരുഷ ശബ്ദങ്ങളും സ്ത്രീ ശബ്ദങ്ങളും തമ്മിലുള്ള അന്തരത്തെക്കാള്‍ പ്രകടമായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ എഴുത്തും അള്‍ജീരിയന്‍ പെണ്‍സ്വരങ്ങളും തമ്മില്‍ ഉണ്ടായിരുന്നത്. അങ്ങേയറ്റം വര്‍ണ്ണ ശബളമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫ്രഞ്ച് ഗദ്യത്തോട് തുലനം ചെയ്യുമ്പോള്‍ അറബ് സ്ത്രീയുടെ വാമൊഴി ആഖ്യാനങ്ങള്‍ ഏറെ കടുത്തതും സംക്ഷിപ്തവും ന്യൂനോക്തിയിലുള്ളതുമായിരുന്നു.

ഒരു സിംഫണിയുടെയും സംഗീത ശില്‍പ്പത്തെയും പോലുള്ള  പുസ്തകത്തിന്റെ ഘടന നോവലിസ്റ്റിന്റെ സ്വന്തം സ്വരം അള്‍ജീരിയന്‍ സ്ത്രീയുടെ പാരമ്പരാഗത സ്വരവുമായി ചേര്‍ന്ന് പോകുന്ന രീതിയില്‍ സമ്മിശ്രമാക്കുന്നു. തന്റെ സ്വരത്തെ അവരുടെതിനു മേല്‍ സ്ഥാപിക്കുന്നതിന് പകരം അതില്‍ ലയിപ്പിക്കുന്നതിലൂടെ തന്റെ ഭൂതകാലത്തിന്റെ മാതൃ ലോകത്തിനു അര്‍ച്ചന ചെയ്യുകയാണ് നോവലിസ്റ്റ്. അള്‍ജീരിയന്‍ സ്ത്രീകളുടെ ധീരോദാത്ത പ്രവര്‍ത്തികള്‍ക്ക് ആവിഷ്കാരം നല്‍കുന്ന വിവര്‍ത്തകയും എഴുത്തുകാരിയുമെന്ന നിലയില്‍ നോവലിസ്റ്റ് തന്റെ ഭൂതകാലത്തെ സ്ത്രീകളോടുള്ള ബന്ധം പുനസ്ഥാപിക്കുന്നത്തില്‍ വിജയിക്കുന്നു, ഒപ്പം പിതാവിന്റ കൈ പിടിച്ച് സ്കൂളില്‍ നടന്നു പോയ ആ ആദ്യ ദിനം വിട്ടുപോയ ലോകത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

 

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട് 

ലോഗോസ് ബുക്ക്സ് പേജ് 154 -161)


Friday, January 24, 2025

The Italian by Shukri al-Mabkhout/ Miled Faiza & Karen McNeil

 വസന്തം വരുംമുമ്പേ



(ടുണീഷ്യന്‍ നോവലിസ്റ്റ് ഷുക്റി മബ്കൂത് രചിച്ച The Italian, അറബ് സാഹിത്യത്തിനുള്ള  അന്താരാഷ്ട്ര പുരസ്കാരം നേടിയ നോവലാണ്‌. വ്യക്തിജീവിതത്തിലെ ട്രോമകളും ദേശചരിത്രത്തിലെ വൈരുധ്യങ്ങളും സാമൂഹ്യ പരിണാമങ്ങളുടെ ട്രാജെക്റ്ററിയില്‍ ഒരുമിപ്പിക്കുന്നതിലൂടെ അറബ് വസന്തം അനിവാര്യമാക്കിയ സാമൂഹ്യജീവിത പരിസരങ്ങള്‍ നോവല്‍ പരിശോധിക്കുന്നു.)

എന്നെ സംബന്ധിച്ച് നോവലെന്നത് ആദ്യനോട്ടത്തില്‍ സ്ഥിരതയാര്‍ന്നതെന്നു തോന്നിക്കുന്ന സമൂഹത്തിന്റെ അസ്ഥിരതകളിലേക്ക് നോക്കാനുള്ള ഒരുമാര്‍ഗ്ഗമാണ്. പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന കാലുഷ്യങ്ങള്‍ എന്റെസ്വന്തം കാലുഷ്യങ്ങളല്ല. അത് ഒരു ഭരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിണമിക്കുന്ന ഒരു സമൂഹത്തിന്റെ കാലുഷ്യങ്ങളാണ്.” – ഷുക്റി മബ്കൂത്. (എലെയ്ന്‍ മാര്‍ഗോലിന്‍ ഉദ്ധരിക്കുന്നത്)*1

ടുണീഷ്യയുടെ തലസ്ഥാന നഗരിയായ ടൂനിസില്‍ 1962ല്‍ ജനിച്ച ഷുക്റി മബ്കൂത്, മനൂബ യൂനിവേഴ്സിറ്റിയില്‍ നിന്നു സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് നേടുകയും ഒട്ടേറെ മാഗസിനുകളില്‍ എഡിറ്റോറിയല്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ടുണീഷ്യന്‍ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസറായ അദ്ദേഹം ഒട്ടേറെ സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മബ്കൂതിന്റെ ആദ്യ നോവലാണ്‌ വിഖ്യാതമായ അറബ് ബുക്കര്‍ (IPAF) പുരസ്‌കാരം നേടിയ The Italian.

അറബ് വസന്തത്തിനും പതിറ്റാണ്ടിനിപ്പുറവും ജനാധിപത്യത്തിന്റെ വെളിച്ചം മങ്ങിയാണെങ്കിലും നിലനില്‍ക്കുന്ന അറബ് ദേശം എന്ന ഖ്യാതിയുണ്ട് ടുണീഷ്യക്ക്. മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഇടമെന്ന നിലയില്‍ “ഭൂമിശാസ്ത്രവും കാലവും ചേരുമ്പോള്‍ വിധിയുടെ സമവാക്യം തീര്‍ക്കുന്നു”വെന്ന ജോസഫ് ബ്രോഡ്സ്കി നിരീക്ഷിച്ച ഇടം (ജോണ്‍ ഡോമിനി ഉദ്ധരിക്കുന്നത്)*2. ആധുനിക ടുണീഷ്യ സ്ഥാപിതമാകുന്നത് 1956ല്‍, വര്‍ദ്ധിച്ചുവന്ന കൊളോണിയല്‍വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്യത്തില്‍ ഫ്രഞ്ച്ഭരണം അവസാനിച്ചതോടെയാണ്. പോരാട്ടത്തിനു നേതൃത്വംനല്‍കിയ ഹബീബ് ബൂര്‍ഗിബ ഒരു സര്‍വ്വാധിപത്യക്രമം തുടങ്ങിവെക്കുന്നതാണ് പിന്നീടു കണ്ടത്. അതവസാനിക്കുന്നത് 1987ലെ അട്ടിമറിയോടെയാണ്. തുടര്‍ന്നുവന്ന ബെന്‍ അലി ഭരണവും ഏകാധിപത്യവഴിയില്‍ തന്നെയാണ് മുന്നോട്ടുപോയത്. 2011ലെ അറബ് വസന്തത്തോടെയാണ് ബെന്‍ അലി ഭരണം അവസാനിച്ചതും പതിയെയെങ്കിലും ജനാധിപത്യപ്രക്രിയ ആരംഭിച്ചതും.

വൈരുദ്ധ്യങ്ങളുടെ നാളുകള്‍

1987 ഒക്റ്റോബറിലെ രക്തരഹിതവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. പ്രസിഡണ്ട്‌ ഹബീബ് ബൂര്‍ഗിബയെ അട്ടിമറിച്ചു സൈനുല്‍ ആബിദീന്‍ ബെന്‍ അലിയുടെ ഉദാര ഏകാധിപത്യ (benevolent dictatorship) ഭരണത്തിനു തുടക്കം കുറിച്ച പ്രസ്തുതഘട്ടം 2011ലെ വിപ്ലവംവരെ തുടര്‍ന്നു. ചരിത്രപരമായി ബെന്‍ അലി കാലഘട്ടത്തില്‍ ഒരു സാന്ദര്‍ഭികകേന്ദ്രീകരണമുണ്ടെങ്കിലും അതിനപ്പുറം ഭൂതകാലത്തിലേക്കും ഭാവിയിലേക്കും വേരുകള്‍ പടര്‍ത്തുന്ന ദേശപരിണാമങ്ങളെ നിരീക്ഷണവിധേയമാക്കുന്നു എന്നതാണ് നോവലിന്റെ പ്രസക്തി. ഭരണകൂട നേതൃമാറ്റം ആദ്യം ഉന്മാദകരമായി അനുഭവപ്പെടുന്ന കേന്ദ്രകഥാപാത്രങ്ങള്‍ അതിവേഗം മടുപ്പില്‍നിന്നു മടുപ്പിലേക്കു കൂപ്പുകുത്തുന്നത്, ദേശാനുഭവത്തില്‍ സംഭവിക്കുന്ന നൈരാശ്യത്തിന്റെതന്നെ പ്രതിഫലനമാണ്. എമ്പത്തിയേഴിനുമുമ്പ് ടുണീഷ്യപോലെ ഒരു അന്താരാഷ്‌ട്ര കേന്ദ്രത്തിനു യോജിച്ചവിധം അനാവശ്യ ഇടപെടലുകളില്‍നിന്നു വിട്ടുനിന്ന ബൂര്‍ഗിബയുടെ സമീപനമായിരുന്നു ദേശത്തിന്റെ പ്രകൃതം നിര്‍ണ്ണയിച്ചത്. വഹാബിസം പിടിമുറുക്കിയിരുന്നില്ല. യൂറോപ്യന്‍ സ്വാധീനം പ്രകടമായിരുന്ന നഗരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു. ഈ പശ്ചാത്തലത്തില്‍, നോവല്‍ മുന്നോട്ടുവെക്കുന്നത് കൂടുതല്‍ വലിയൊരു വിമോചനത്വരയുടെ ആവിഷ്കാരമാണ്: അത് ജെന്റര്‍ വിഭജനം പോലുള്ള മതിലുകള്‍ നിഷേധിക്കുന്നു, ക്യാമ്പസുകളില്‍ ജേണലിസത്തിലും, അക്കാദമിക് മേഖലകളിലും ഇടതുപക്ഷ പ്രവര്‍ത്തകരും ലിബറലുകളും ഇടംതേടുന്നു.

മികച്ച കുടുംബപശ്ചാത്തലവും ധൈഷണിക നിലവാരവുമുള്ള അബ്ദെല്‍ നാസര്‍ എന്ന മുഖ്യകഥാപാത്രത്തിനു ‘ഇറ്റാലിയന്‍’ (“el-Tayani”, the Italian) എന്ന പേരുകിട്ടുന്നത് അയാളുടെ സുന്ദരാകാരം കാരണമാണ്. അവന്‍ ജനിച്ച സമയത്ത് ലഭ്യമായിരുന്ന ഏക ടിവി ചാനല്‍ ഇറ്റാലിയന്‍ ആയിരുന്നതുകൊണ്ട് ഉമ്മ ഹജ്ജ സൈനബിന്റെ ആഗ്രഹം ഇറ്റാലിയന്‍ ചലച്ചിത്രതാരങ്ങളുടെ സൗന്ദര്യത്തില്‍ ഉടക്കിനിന്നതാവാം എന്ന സുഹൃത്തിന്റെ ഫലിതം, അതിനപ്പുറം, അക്കാലത്തെ നാട്ടിലെ സാംസ്കാരിക സ്വാധീനങ്ങളെ കുറിച്ചുകൂടി സൂചന നല്‍കുന്നുണ്ട്. തികച്ചും നാടകീയമായ ഒരു സംഭവത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. 1990ലെ വേനല്‍ക്കാലത്ത്, പിതാവിന്റെ അടക്കസമയത്ത്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്ന ഇമാമിനെ അബ്ദല്‍ നാസര്‍ അയാള്‍ക്കു മാത്രം തീര്‍ച്ചയുള്ള കാരണങ്ങളാല്‍ കഠിനമായി പ്രഹരിക്കുന്നു. താന്‍ പ്രാര്‍ഥിക്കാറില്ല എന്ന അയാളുടെ വിശ്വാസനിഷേധപ്രസ്താവവും ഞെട്ടിക്കുന്നതു തന്നെ. നാസറിന്റെ സഹോദരി ജവീദയുടെ അഭിപ്രായത്തില്‍ അവന്‍ വായിക്കുന്ന ചീത്ത പുസ്തകങ്ങളാണ് പ്രതിയെങ്കില്‍, ഉമ്മയെ സംബന്ധിച്ച് അവന്റെ സഹപാഠികളാണ് പ്രശ്നം. കുടുംബസുഹൃത്ത് ലല്ല ജനൈന മാത്രം മറിച്ചൊരു നിലപാടെടുക്കും: “അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതും അതില്‍ക്കൂടുതലും ചെയ്തേനെ!”. ഒരര്‍ഥത്തില്‍ ഈ ദുരൂഹ ചെയ്തിയുടെയും ഐക്യദാര്‍ഡ്യപ്രഖ്യാപനത്തിന്റെയും പിന്നാമ്പുറ ആവിഷ്കാരമാണ് നോവല്‍ എന്നുപറയാം. പക്ഷെ അത് വളരെ പരിമിതപ്പെടുത്തിയ ഒരു വായനയായിരിക്കും എന്നുമാത്രം.

ഉമ്മയുടെ നിര്‍ദ്ദേശപ്രകാരം നാസറിനോട് സംസാരിക്കുന്ന, പന്ത്രണ്ടു വയസ്സിന്റെ മൂപ്പുള്ള ജ്യേഷ്ഠ സഹോദരന്‍ സലാഹുദ്ദീനോട് താനൊരു പരാജയമാണ് എന്ന ആത്മപരിദേവനമാണ് നാസര്‍ നടത്തുക. കമ്പോള സാമ്പത്തികക്രമത്തില്‍ വിശ്വസിക്കുന്ന സലാഹുദ്ദീന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമാണ്. മാര്‍ക്സിസ്റ്റായ സഹോദരന്റെ പരാജയബോധവും അടുത്തിടെ അവന്‍ ഭാര്യ സൈനയുമായി വിവാഹമോചനം നടത്തിയതുമെല്ലാം അയാള്‍ക്ക് ദുരൂഹമായി അനുഭവപ്പെടുന്നു. ഇവിടം തൊട്ടാണ് നാസറിന്റെ ബാല്യകാലസുഹൃത്തായ ആഖ്യാതാവ് റിബല്‍ സ്വഭാവം അടയാളപ്പെടുത്തുന്ന ആ കൗമാരകാലത്തിന്റെ കഥയില്‍ തുടങ്ങി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവും അറിയപ്പെടുന്ന ജേണലിസ്റ്റും ആയിത്തീരുന്ന ഭൂതകാലം ആവിഷ്കരിക്കുന്നത്. സുഹൃത്തും സന്തതസാഹചാരിയുമെന്ന നിലയില്‍ ചിലപ്പോഴൊക്കെ ഇണങ്ങിയും ചിലപ്പോഴൊക്കെ പിണങ്ങിയും ഇനിയും ചില ഘട്ടങ്ങളില്‍ അസൂയപ്പെട്ടും ഇടപഴകിയവരായിരുന്നു ഇരുവരും എന്നു സൂചനകളുണ്ടെങ്കിലും ഇതിവൃത്തത്തില്‍ എന്തെങ്കിലും കര്‍തൃത്വം ആഖ്യാതാവിനില്ല.

സ്വതന്ത്ര സ്ത്രീയുടെ കടമ്പകള്‍

ടുണീഷ്യയില്‍ വമ്പന്‍ പരിണാമങ്ങള്‍ സംഭവിക്കുന്ന സംഘര്‍ഷ കാലങ്ങളായിരുന്നു എമ്പതുകളും തൊണ്ണൂറുകളും. ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിട്ടും ഇസ്ലാമിസത്തിന്റെ വളര്‍ച്ച ഒരു വശത്ത്‌, ക്യാമ്പസുകളിലും യുവജനങ്ങളിലും സ്വാധീനം വളര്‍ത്തിയ ഇടതുപക്ഷ രാഷ്ട്രീയം മറുവശത്ത്, ആദ്യത്തേതിനോട് ശത്രുതാപരമായി തെളിഞ്ഞും രണ്ടാമത്തെതിനോട് ജനാധിപത്യനാട്യങ്ങളോടെയും പ്രതികരിച്ച ബെന്‍ അലി ഭരണം ഇവക്കിടയില്‍. ഈ സമവാക്യത്തിലാണ് അബ്ദല്‍ നാസര്‍ - സൈന – നജ് ല ത്രയങ്ങളുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും വേര്‍പാടുകളും അരങ്ങേറുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തക എന്ന നിലയിലാണ് സൈന ആദ്യം നാസറിനെ ആകര്‍ഷിക്കുക. തനിക്കു പ്രണയിക്കാനുള്ള കഴിവുണ്ടോ എന്ന് സ്വയം സന്ദേഹിക്കുന്ന സൈനയുടെ ദുരൂഹമെന്നു തോന്നിക്കുന്ന വ്യക്തിത്വത്തിനുപിന്നില്‍ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ബലാല്‍ക്കാരം പോലുള്ള ട്രോമകളുണ്ട് എന്ന് പതിയെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ തന്നെക്കാള്‍ ആത്മവീരമുള്ളവളാണ് സൈന എന്ന് നാസര്‍ കണ്ടെത്തുന്നു: ഒരുതരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്തവള്‍. സ്റ്റാലിന്‍ ഉള്‍പ്പടെ ഇടതു ബിംബങ്ങളെയെല്ലാം നിശിതമായി വിചാരണ ചെയ്യുന്നവള്‍. അപാരമായ ധൈഷണിക നിലവാരമുള്ളവള്‍. ഇതിന്റെയെല്ലാം ഫലമായി ലെഫ്റ്റ് ഗ്രൂപ്പിന്റെ ഉന്മൂലനഭീഷണിയുടെ നിഴലില്‍ വരുന്നവള്‍. എന്നാല്‍, ഉന്മൂലന ചുമതല ഏല്‍പ്പിക്കപ്പെടുന്ന നാസര്‍ അതിനുപകരം അവളുമായി പ്രണയബന്ധത്തില്‍ അകപ്പെടുകയാണ് ചെയ്യുക. പക്ഷെ, സാമ്പ്രദായികവിവാഹം പോലെ ഒന്നിലും തല്‍പ്പരയല്ല യഥാര്‍ഥത്തില്‍ സൈന. തന്നെയല്ല, അവളുടെ മുന്‍ഗണനകള്‍ തന്നെ അക്കാദമികമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ അധ്യാപകവൃത്തി നിഷേധിക്കപ്പെടുന്ന സൈന മാസ്റ്റേഴ്സ് പഠനം തുടരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ സിവില്‍ സര്‍വ്വീസ് നിയമനങ്ങള്‍ നിലക്കുന്നത് പ്രതികൂലമായിത്തീരുന്നതിനെ തുടര്‍ന്ന് ഒരു സര്‍ക്കാര്‍ പത്രത്തില്‍ പ്രൂഫ്‌ റീഡര്‍ ജോലിയില്‍ പ്രവേശിക്കുന്ന നാസര്‍, അതിവേഗം അറിയപ്പെടുന്ന ജേണലിസ്റ്റായിത്തീരുന്നു. ഈ ഘട്ടത്തിലാണ്, എഴുതപ്പെടുന്ന ഓരോ വാക്കും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ ഒത്തുതീര്‍പ്പുകളുടെ മടുപ്പിക്കുന്ന പാഠങ്ങള്‍ അയാള്‍ പഠിച്ചുതുടങ്ങുക. തീപ്പൊരി നായകനായി അയാള്‍ ഉറ്റുനോക്കിയിരുന്ന സീനിയര്‍ സി അഹ്മദ് അയാളെ ഓര്‍മ്മിപ്പിക്കുന്നു: ടുണീഷ്യയില്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമില്ല; അയാളുടെ സഹപ്രവര്‍ത്തകരെല്ലാം വെറും ഞാണിന്മേല്‍ കളിക്കാരാണ്. “ടുണീഷ്യയില്‍ സത്യത്തിന്റെ ഒരൊറ്റ ഉറവിടം മാത്രമേ ഉള്ളൂ: സ്റ്റേറ്റ്. ഇക്കാലത്ത്, ആഭ്യന്തരവകുപ്പുതന്നെയാണ് സ്റ്റേറ്റ്.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:

“സ്റ്റേറ്റ് തന്നെയാണ് മനുഷ്യകുലം സൃഷ്ടിക്കുകയും പിന്നെ വിശ്വസിക്കുകയും ചെയ്ത എക്കാലത്തെയും ഏറ്റവും വലിയ നുണ. സ്റ്റേറ്റ് എന്നാല്‍ ഞാനാണ്. നീയും. ഞാനവശ്യപ്പെടാതെത്തന്നെ ഓഫീസില്‍ വെച്ച് എനിക്ക് തന്റെ ഉടല്‍ കാഴ്ചവെക്കുന്ന സെക്രട്ടറിയും, കാരണം അവളുടെ കണ്ണില്‍ ഞാനാണ് സ്റ്റേറ്റിന്റെ പ്രതിനിധാനം.”

ബെന്‍ അലിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനം തയ്യാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അങ്കലാപ്പിലാകുന്ന ഇളംതലമുറക്കാരനെ അയാള്‍ ബോധ്യപ്പെടുത്തുന്നു: ബെന്‍ അലിയുടെ വാക്കുകള്‍ പുകമറ മാത്രമാണ്. ഇന്നവര്‍ ഇസ്ലാമിസ്റ്റുകളെ ഒതുക്കുന്ന തിരക്കിലാണ്. അതുകഴിയുമ്പോള്‍ അയാള്‍ തനിക്കറിയാവുന്ന കാര്യത്തിലേക്ക് നിര്‍ബ്ബാധം കടക്കും: അത് എതിര്‍ശബ്ദങ്ങളെ കൊന്നുടുക്കുക എന്നതായിരിക്കും. നോവലില്‍ അതുവരെ കണ്ട ആദര്‍ശധീരന്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് പരുവപ്പെടുന്നത് ദേശയാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരമായാണ് മനസ്സിലാക്കേണ്ടത്. മദ്യവും നൈരാശ്യവും ബാധ്യതയേതുമില്ലാത്ത പെണ്‍കൂട്ടുകളും അയാളുടെ സന്തതസഹചാരികളായിത്തീരുന്നത് ഒട്ടും ദുരൂഹവുമല്ല. 

ഫിലോസഫിയില്‍ ഗവേഷണം നടത്തുന്ന സൈനയുടെ ‘ഉദാരമായ സൗന്ദര്യം അമൃതേത്തായി നാസറിനെ കീഴ്പ്പെടുത്തുന്നുവെങ്കിലും, ആ വിവാഹം മുന്നോട്ടു പോകാനുള്ളതല്ല എന്നു തുടക്കത്തിലേ വ്യക്തമാണ്. സൈനയുടെ സുഹൃത്ത് കൂടിയായ നജ് , ഉന്മാദകരമായ ഒരു അഗമ്യഗമന ഘട്ടമായാണ് സൈന – നാസര്‍ ജോഡികള്‍ക്കിടയില്‍ കടന്നുവരിക. എന്നാല്‍, സാമ്പ്രദായിക ത്രികോണ പ്രണയത്തിന്റെ ലൈംഗിക മത്സരങ്ങളോ തരംതാണ അസൂയയോ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നതില്‍, ടുണീഷ്യന്‍ യാഥാസ്ഥിതികതക്ക് അപ്പുറമുള്ള യൂറോ-അമേരിക്കന്‍ സ്വാധീനങ്ങള്‍ കാണാം. അക്കാദമിക അന്വേഷണങ്ങളില്‍ സ്വയം നഷ്ടപ്പെടുന്ന സൈന വിട്ടുവെക്കുന്ന വിടവുകൂടിയാണ് നജ് ലയുടെ സാന്നിധ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നതും. നാസറിനെ സംബന്ധിച്ച് സൈനയിലോ നജ് ലയിലോ അയാളുടെ ജീവിതത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍ ഒതുങ്ങുന്നുമില്ല. സൈന വിട്ടുപോകുന്ന ഘട്ടത്തിലും വിവാഹമെന്ന കെട്ടുപാടിലേക്ക് നീങ്ങാന്‍ തയ്യാറില്ലാത്ത നജ് , ഏറെ തുറന്നെതെന്നു കരുതപ്പെടുന്ന ടുണീഷ്യന്‍ സ്ത്രീജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്: “ടുണീഷ്യയില്‍ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമെന്നത് തന്റെ യജമാനനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പരിമിതമാണ്; അത് തന്റെ ജീവിതം തെരഞ്ഞെടുക്കാന്‍ അവളെ അനുവദിക്കുന്നില്ല.” സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിലെ കെട്ടുപാടുകള്‍പോലെ, സ്ത്രീയുടെ സാമൂഹികപദവിയുടെ കാര്യത്തിലും കുരുക്കുകള്‍ ഏറെയാണ്‌ ഇവിടെ. യാഥാസ്ഥിതിക ഇസ്ലാമിന്റെയും യൂറോ-അമേരിക്കന്‍ മുതലാളിത്തത്തിന്റെയും കെട്ടുപാടുകള്‍ ഒരേസമയം അതിനെ നിയന്ത്രിക്കുന്നു. സമൂഹത്തിലെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന അഭിസാരികയെന്ന നിലയിലേക്കുള്ള നജ് ലയുടെ പരിണാമം നോവലന്ത്യം സൂചിപ്പിക്കുന്നുണ്ട്. ടുണീഷ്യയിലെ അക്കാദമിക ശ്രമങ്ങള്‍ മടുത്തു ഉപേക്ഷിച്ചുപോകാന്‍ സൈനയെ നിര്‍ബന്ധിതയാക്കുന്നതും സ്ത്രീയുടെ സാമൂഹികബന്ധങ്ങളിലെ ഈ കാപട്യം തന്നെയാണ് എന്നതും ഇതോടു ചേര്‍ത്തുവെക്കാം: അനിതരസാധാരണമായ ധൈഷണിക വൈഭവം വിളിച്ചോതുന്ന തീസിസ് പൂര്‍ത്തിയാക്കിയെങ്കിലും ഒടുവില്‍ മദിപ്പിക്കുന്ന സൗന്ദര്യമുള്ള വെറുമൊരു പെണ്ണാണ് ഗൈഡിനെ സംബന്ധിച്ച് അവള്‍. ഇംഗിതത്തിനു വഴങ്ങാന്‍ തയാറില്ലാത്തവള്‍ ഏറ്റവും കുറഞ്ഞ ഗ്രേഡില്‍ ഒതുക്കപ്പെടുന്നത് അതുകൊണ്ടാണ്. അനുഭാവമുള്ള ഇതര ഫാക്കല്‍റ്റി അംഗങ്ങളും സീനിയര്‍ പ്രൊഫസര്‍മാരും നിസ്സഹായരായിപ്പോകും വിധം സൈനയിലെ വിപ്ലവകാരി പൊട്ടിത്തെറിക്കുന്നതോടെ അവള്‍ക്കുമുന്നില്‍ വേറെ വഴിയില്ലാതാകുന്നു. പാരീസിലേക്കു കുടിയേറി തന്റെ അക്കാദമിക അന്വേഷണം തുടരുന്ന സൈന, തന്നെക്കാള്‍ ഒരു തലമുറയുടെ തന്നെ പ്രായക്കൂടുതലുള്ള പ്രൊഫസറുടെ പങ്കാളിയാകുന്നത്, അവളുടെ മുന്‍ഗണനകളുടെ തുടര്‍ച്ച തന്നെയാണ്.

ട്രോമകളും മനോവിജ്ഞാനീയ തലങ്ങളും

ടുണീഷ്യന്‍ സമൂഹം സ്വാതന്ത്ര്യബോധമുള്ള സ്ത്രീക്ക് കരുതിവെക്കുന്നതെന്ത്‌ എന്ന് സൈനയിലൂടെയും നജ് ലയിലൂടെയും അന്വേഷിക്കപ്പെടുമ്പോള്‍, പുരുഷനും തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന് നോവല്‍ അടിവരയിടുന്നുണ്ട്. നോവലിന്റെ സിംഹഭാഗവും പിന്തുടരുന്ന ‘ഇറ്റാലിയ’ന്റെ കഥ ഒരുവേള ഒരു ‘മുതിര്‍ന്നുവരവിന്റെ കഥ (bildungsroman) ചട്ടക്കൂടുതന്നെ നോവലിനു നല്‍കുന്നുണ്ട് എന്നുപറയാം – അതല്ല നോവലിന്റെ ലക്ഷ്യമെന്ന് ഘടനയുടെ സൂക്ഷ്മ അവലോകനം വ്യക്തമാക്കുന്നുണ്ടെങ്കിലും. നോവലിന്റെ തുടക്കത്തില്‍ ഒരധ്യായം കൗമാരക്കാരനെ ലൈംഗികതയുടെ ആദ്യാനുഭവങ്ങളിലേക്ക് നയിക്കുന്ന ലല്ല ജനൈന എന്ന മുതിര്‍ന്ന കുടുംബസുഹൃത്തിന്റെ ഇടപെടല്‍ വിവരിക്കുന്നുണ്ട്. ഇമാം ഷെയ്ഖ് അല്ലാലയുടെ അസംതൃപ്തയായ ഭാര്യ. എന്തുകൊണ്ട് ലല്ല ജനൈന ആ വിധത്തിലൊക്കെ പെരുമാറുന്നു, ഇമാം അല്ലാലയെ അവള്‍ എന്തുകൊണ്ട് നീചമായി കൈകാര്യം ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി, തുടക്കത്തിലെ കയ്യേറ്റത്തിന്റെ കാരണം വ്യക്തമാകുന്ന നോവലന്ത്യത്തിലാണ് ലഭിക്കുക. ഭാര്യക്കു മുന്നില്‍പ്പോലും തോറ്റുപോകുന്ന തരത്തിലുള്ള ശേഷിയില്ലായ്മ ഒരു പീഡോഫിലിനെ സൃഷ്ടിക്കുന്നതും മതപണ്ഡിതന്റെ വേഷത്തിനുള്ളില്‍ ഒളിപ്പിച്ച പീഡകന്റെ കേയ്യേറ്റത്തില്‍ നിന്നും നേരിടുന്ന അനുഭവത്തിന്റെ കൈപ്പ് കുട്ടിക്കാലം മുതല്‍ ഉള്ളില്‍ തിളച്ചുമറിഞ്ഞത് പൊട്ടിത്തെറിക്കുന്നതും ഒരുവേള സമൂഹശരീരത്തിലെ ദുഷ്ടുകളുടെ പൊട്ടിത്തെറി തന്നെയാണ്. ഇക്കാര്യത്തില്‍, സൈനയുടെ അനുഭവത്തിന്റെ സമാന്തരം തന്നെ കാണാനാവുന്നത് ആ ദുഷ്ടുകള്‍ക്ക് ലിംഗഭേദങ്ങളില്‍ പോലും പരിരക്ഷയില്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

ശക്തമായ മനോവിജ്ഞാനീയ ഉള്‍ക്കാഴ്ച്ചയോടെയാണ് നോവലിസ്റ്റ് തന്റെ കേന്ദ്രകഥാപാത്രത്തിന്റെ കുട്ടിക്കാല ട്രോമയെ സമീപിക്കുന്നതും ഇതിവൃത്തത്തിന്റെ സ്തോഭജനകമായ തൊടുത്തുവിടലിനെ അതുമായി കണ്ണിചേര്‍ക്കുന്നതും. അറിയപ്പെടുന്ന ചലച്ചിത്രകാരന്റെ സൗഹൃദം ഉറപ്പിക്കാന്‍ സ്വയം സമര്‍പ്പിക്കുന്ന അഭിനയമോഹിയായ നവയുവതി, യാഥാസ്ഥിതികസമൂഹം നിഷ്കര്‍ഷിക്കുന്ന കന്യകാത്വസംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന ഉപായമാണ് നാസറിന്റെ അമര്‍ത്തിവെച്ച, അറപ്പുളവാക്കുന്ന ഓര്‍മ്മയെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അനുഭവപ്പെടുന്ന ബലഹീനതയുടെ പൊള്ളലില്‍നിന്നാണ് അവസാന അധ്യായത്തിന്റെ വിഷയമായ വ്യക്തമാക്കല്‍ സംഭവിക്കുന്നതും. ഈ ഘടനാതന്ത്രം, കേവലം പരിണാമഗുപ്തിയുടെ ആവശ്യം മാത്രമല്ല എന്നതാണ് പ്രധാനം. ടുണീഷ്യന്‍ സമൂഹം നേരിട്ട രാഷ്ട്രീയ സാംസ്കാരിക സംഘര്‍ഷങ്ങളുടെ ആവിഷ്കാരം എന്നതിനാണ് ഇവിടെ പ്രാധാന്യം. സൈനയേയും നാസറിനെയും പോലുള്ളവരുടെ സ്വപ്‌നങ്ങള്‍ എങ്ങനെയാണ് അങ്ങേയറ്റം ദുഷിച്ചതും പുരുഷാധിപത്യപരവുമായ സമൂഹത്തില്‍ തകര്‍ന്നുപോകുന്നത് എന്ന ചോദ്യമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം. മൂല്യങ്ങള്‍ വെറും നാട്യവും വ്യക്തികളുടെ വിമോചിത സ്വപ്നങ്ങളെ കൊഞ്ഞനം കുത്തുന്നതും ആയിത്തീരുന്നതിന്റെ അസഹനീയത കൂടിയാണ് നാസറിന്റെ ആ പ്രവചനാതീത പ്രതികരണം. ആദര്‍ശവാദികളായ യുവതയുടെ നൈരാശ്യങ്ങള്‍ മാറ്റങ്ങളുടെ അനിവാര്യതയിലേക്കുള്ള ചൂണ്ടുപലകയാണ് എന്നിരിക്കെ, അതൊരു വ്യക്തിയുടെ മുതിര്‍ന്നുവരവിന്റെ കഥയായി ചുരുങ്ങിപ്പോകരുത് എന്ന നിഷ്കര്‍ഷയാണ് ഇവിടെ പ്രകടമാകുന്നത്. നോവലന്ത്യത്തില്‍ സൈനയുടെ പ്രായം വെറും ഇരുപത്തിനാലു വയസ്സാണ് എന്ന് നോവലിസ്റ്റ് ക്ലിപ്തപ്പെടുത്തുന്നത്, നോവലിനെ ഒരു ‘യുവാക്കളുടെ കൃതി’ ആക്കി മാറ്റുന്നുണ്ട്. പ്രണയ സംഗമങ്ങളുടെ വിവരണങ്ങള്‍ ‘ഇറോടിക്’ തീക്ഷ്ണതയിലേക്ക് വീണുപോകാതെ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും, തീവ്രവൈകാരികവും കാല്പ്പനികവുമായ ഭാഷ പ്രയോഗിക്കപ്പെടുന്നത്തിന്റെ വിശദീകരണവും നോവലിന്റെ സഹജമായ ഈ പ്രകൃതം തന്നെയാണ്. ജോണ്‍ ഡോമിനി ചൂണ്ടിക്കാട്ടുന്നതുപോലെ, മെഡിറ്ററേനിയനിലോ ലോകത്തെവിടെയോ ആയാലും “കുട്ടികള്‍ ചതിക്കപ്പെടുന്നതുപോലെ വേദനിപ്പിക്കുന്ന അധികം കാര്യങ്ങളില്ല”. (John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021). ആ അര്‍ത്ഥത്തില്‍ നോവല്‍, അറബ് വസന്തം ഉന്നയിച്ച രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റത്തിന്റെ ആവശ്യകതയെയാണ് ഉറ്റുനോക്കുന്നത് എന്നുപറയാം. നോവലിന്റെ പാഠത്തിലും പാത്രസൃഷ്ടികളിലും, നോവലിസ്റ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും, സാന്ദര്‍ഭികമായെങ്കിലും സ്റ്റേറ്റിന് അഹിതകരമായ എന്തിനെയും സെന്‍സര്‍ ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കേണ്ടി വരുന്ന ബുദ്ധിജീവിയുടെ വീര്‍പ്പുമുട്ടല്‍ സംബന്ധിച്ച ആത്മകഥാപരമായ അനുരണനങ്ങള്‍ ഉണ്ട് എന്ന നിരീക്ഷണവും ഇതോടു ചേര്‍ത്തുവെക്കാം (Elaine Margolin). കാരെന്‍ മക്നീലും മിലെദ് ഫായിസയും ചേര്‍ന്ന് നടത്തിയ ഇംഗ്ലീഷ് വിവര്‍ത്തനം കണിശമാണ് എന്നു നിരൂപകമതം. അത് ‘എല്ലാതരം സങ്കീര്‍ണ്ണതകള്‍ക്കും സമാനപ്രയോഗങ്ങള്‍ കണ്ടെത്തുന്നു, അത് അടുക്കളയിലായാലും, ഗവണ്മെന്റ് ഹാളുകളില്‍ ആയാലും. (John Domini).

 

References:

1.            Elaine Margolin. Shukri Mabkhout’s “The Italian”: Characters Caught in a Sea Change’, Words Without Borders.

2.            John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021

 

 

Wednesday, August 21, 2024

The Kindness of Enemies by Leila Aboulela


വര്‍ത്തമാനത്തിലേക്കു നീളുന്ന ചരിത്രത്തിന്റെ പൊക്കിള്‍ക്കൊടി


9/11- അനന്തര ഭീകരതാ വിരുദ്ധ യുദ്ധ കാലത്ത് സാംസ്കാരിക സംഘര്‍ഷങ്ങളെ കുറിച്ചും സ്വത്വപ്രതിസന്ധിയെ കുറിച്ചും എഴുതാന്‍ തുടങ്ങുമ്പോള്‍ ചില പതിവ് ചേരുവകള്‍ വന്നുകൂടുക സ്വാഭാവികമാണ്അപര നിര്‍മ്മിതിയുടെയും ഇസ്ലാമോഫോബിയയുടെയും ഗ്വാണ്ടനാമോ മുഖങ്ങള്‍നിരാലംബ അഭയാര്‍ഥിത്വത്തിന്റെ മുദ്രകള്‍ പതിഞ്ഞ പാലായനങ്ങള്‍പടിഞ്ഞാറിന്റെ വാഗ്ദത്ത ഭൂമിയെന്ന മരീചികാ വേട്ട എന്ന് തുടങ്ങി അവഗണിക്കാനാവാത്ത വിധം എഴുത്തുകാരന്റെ/കാരിയുടെ സര്‍ഗ്ഗചേതനയെ വെല്ലുവിളിക്കുന്ന പാഠങ്ങള്‍ ഏറെയാണ്‌.

കൈറ്റ് റണ്ണര്‍ നിലവാരത്തിലുള്ള ജനപ്രിയ രചനകള്‍ മുതല്‍ ഗഹനവും സൂക്ഷ്മാര്‍ത്ഥത്തില്‍ ഈ സമകാലിക പ്രതിസന്ധിയെ പ്രശ്നവല്‍ക്കരിക്കുന്നതുമായ കാമില ഷംസി (The Burnt Shadows), മൊഹ്സിന്‍ ഹമീദ് (The Reluctant Fundamentalist, Exit West ..) തുടങ്ങിയവരുടെ സമകാലിക മാസ്റ്റര്‍പീസുകള്‍ വരെ ഈ വിഷയത്തെ സമീപിക്കുന്നുണ്ട്ഇംഗ്ലീഷില്‍ എഴുതുന്ന സുഡാനീസ് നോവലിസ്റ്റ് ലൈല അബുലൈലയുടെ നോവല്‍ The Kindness of Enemies തികച്ചും വ്യത്യസ്തമായ രീതിയില്‍ ഈ ചോദ്യം ഉന്നയിക്കുന്നുഭീകരതാവിരുദ്ധ യുദ്ധകാലത്ത് നിങ്ങള്‍ ആരോടോപ്പമാണ്എന്നാല്‍ ഒരാളുടെ സ്വത്വമെന്നത് അത്ര വേഗം നിര്‍വ്വചിക്കാനാവുന്ന ഒന്നല്ല എന്നും അത് ആ വ്യക്തി എവിടെ നിന്ന് വരുന്നുഎവിടമാണ് സ്വന്തം ഇടമായി അനുഭവപ്പെടുന്നത് എന്നീ ചോദ്യങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നു എന്നും നോവലിസ്റ്റ് സമര്‍ഥിക്കുന്നുഇജിപ്തില്‍ ജനിച്ച്സുഡാനില്‍ വളര്‍ന്ന്ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം നേടി ഇപ്പോള്‍ സ്കോട്ട് ലാന്റില്‍ കഴിയുന്ന നോവലിസ്റ്റിന് ഇത്തരം വൈയക്തിക രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നേരിട്ടറിഞ്ഞ ജീവിത സത്യവുമാണ്ആഫ്രിക്കന്‍ സാഹിത്യത്തിനുള്ള കെയ്ന്‍ പ്രൈസ്സ്കോട്ടിഷ് ബുക്ക് അവാര്‍ഡ് തുടങ്ങിയവ നേടിയ ലൈല അബുലൈലമുസ്ലിങ്ങളെല്ലാം തങ്ങളുടെ വിശ്വാസ സ്വത്വത്തില്‍ മാപ്പു പറയുന്നവരാവണം എന്ന അലിഖിത നിയമമുള്ള പോസ്റ്റ് 9/11 കാലത്തും മതനിഷ്ഠമായ മുസ്ലിം സ്വത്വമാണ്‌ തന്റെ രചനയുടെ ഊര്‍ജ്ജം എന്ന് നിലപാടെടുത്തിട്ടുണ്ട്‌.

 

ലൈല അബുലൈലയുടെ നോവല്‍ വഴികള്‍

ആബര്‍ദീനില്‍ കഴിയുന്ന അമ്മയായ മുസ്ലിം വിധവ സമ്മാറിന് സെക്കുലര്‍ സ്കോട്ടിഷ് അകാഡമീഷ്യനുമായുണ്ടാകുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തെയും വിശ്വാസ സങ്കല്‍പ്പങ്ങളെയും മതബദ്ധ ജീവിതവും സെക്കുലര്‍ മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെയും പരിശോധിക്കുന്ന The Transltor (1999) ആയിരുന്നു അബു ലൈലയുടെ ആദ്യ കൃതിസ്വന്തം ആത്മസത്തയോടും വിശ്വാസമൂല്യങ്ങളോടും സത്യസന്ധത പുലര്‍ത്തുമ്പോള്‍ തന്നെ പുതുതായി കണ്ടെത്തിയ പ്രണയത്തില്‍ നങ്കൂരമിടാനുമുള്ള സമ്മാറിന്റെ മനോബലമാണ് നോവലിനെ ഹൃദ്യമായ വയനാനുഭവമാക്കി മാറ്റുന്നത്ഇംഗ്ലീഷില്‍ എത്തിയ അബുലൈലയുടെ ആദ്യകൃതി Minaret (2005) സ്വന്തം നാട്ടില്‍ വളരെ സെക്കുലര്‍ ആയി കഴിഞ്ഞുവന്ന മുസ്ലിം യുവതി ലണ്ടനിലെത്തുമ്പോള്‍ ഹിജാബിലെക്കും കാല്‍ചുവട്ടില്‍ പതിപ്പിച്ച ദൃഷ്ടിയിലേക്കും തുടങ്ങി പതിയെ പതിയെ യാഥാസ്ഥിതിക മതനിഷ്ഠയിലേക്കും ചുരുങ്ങിപ്പോവുന്ന പരിതോവസ്ഥ ചിത്രീകരിക്കുന്നു. താന്‍ തൂപ്പുകാരിയായി ജോലി നോക്കുന്ന ലണ്ടനിലെ സമ്പന്ന കുടുംബങ്ങളില്‍ അദൃശ്യയായി കഴിയേണ്ടി വരുന്ന നജ് വക്ക് ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പത്തെ ഖാര്‍തൂം യൂനിവേഴ്സിറ്റി നാളുകളിലെ ഓര്‍മ്മകളുണ്ട്‌ഒരു വീട്ടുവേലക്കരിയാവുന്നത് ഒരിക്കലും ചിന്തിച്ചിട്ടില്ലാതിരുന്ന ഉപരിവര്‍ഗ്ഗപാശ്ചാത്യ വല്‍കൃത സുഡാനീസ് കുടുംബാംഗമായ യുവതിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെടുന്നതും രാഷ്ട്രീയ അഭയാര്‍ഥിത്വത്തിലേക്ക് അവള്‍ വലിച്ചെറിയപ്പെടുന്നതും ആഭ്യന്തര കലാപങ്ങളെ തുടര്‍ന്നാണ്‌ലണ്ടനിലെ മുസ്ലിം സമൂഹത്തില്‍ അനാഥത്വത്തിന് പ്രതിവിധി കണ്ടെത്തുന്ന നജ് വതന്റെ തൊഴില്‍ ദായകന്റെ മകന്‍ താമറില്‍ പ്രണയവും കണ്ടെത്തുന്നുകാവ്യാത്മകമായ ഭാഷയില്‍ എഴുതപ്പെട്ട 'മിനാരെറ്റ്ഇസ്ലാമിനെ കുറിച്ചും പാശ്ചാത്യര്‍ മനസ്സിലാക്കിത്തുടങ്ങുക മാത്രം ചെയ്യുന്ന മനോഹരമായ ഒരു സംസ്കൃതിയെ കുറിച്ചുമുള്ള ഉള്‍ക്കാഴ്ചയുള്ള അന്വേഷണമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. Lyrics Alley (2011)യില്‍ എത്തുമ്പോള്‍ ഇതേ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പരിണതികള്‍ സുഡാനിന്‍റെ തന്നെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നുനാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന ഹിംസാത്മക മാറ്റങ്ങളും കുടുംബത്തില്‍ സംഭവിക്കുന്ന മാരകമായ ഒരപകടവും ചേര്‍ന്ന് തലമുറകളിലൂടെ ഉണ്ടാക്കിയെടുത്ത പാരമ്പര്യത്തെ കടപുഴക്കുന്നത് മുഹമ്മദ്‌ ബേയുടെ സമ്പന്ന കുടുംബത്തെ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മൂല്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വേദിയാക്കി മാറ്റുന്നുഇപ്പറഞ്ഞ മൂന്നു നോവലുകളിലും പെന്‍ മാക്‌മില്ലന്‍ അവാര്‍ഡ് നേടിയ കഥാസമാഹാരമായ Coloured Lights ലും ആവിഷ്കരിക്കുന്ന പ്രമേയങ്ങള്‍ കുറെ കൂടി വലിയ ക്യാന്‍വാസിലും കാലഗണനയിലും 'ശത്രുക്കളുടെ കാരുണ്യ'ത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്.

                 (Read on similar themes:

        Hope and Other Dangerous Pursuits by Laila Lalami (revised)

സ്വത്വപ്രതിസന്ധികളുടെ വര്‍ത്തമാനമുഖം

രണ്ടു കഥാധാരകളാണ് നോവലിന്റെ ഇതിവൃത്തത്തില്‍ ഇഴകോര്‍ക്കുന്നത്. വര്‍ത്തമാന കാലത്ത് നടാഷ വിത്സണ്‍ എന്ന മുപ്പതുകളുടെ മധ്യത്തിലെത്തിയ സ്കോട്ടിഷ് യൂണിവേഴ്സിറ്റി അധ്യാപികയെ മുഖ് കഥാപാത്രവുമാഖ്യാതാവും ആക്കി 9/11 അനന്തര സാമൂഹിക രാഷ്ട്രീയം കടന്നുവരുന്നുഖാര്‍തൂമില്‍ റഷ്യന്‍ ക്രിസ്ത്യന്‍ മാതാവിനും പേരുകൊണ്ട് മുസ്ലിമായ പിതാവിനും ജനിച്ച നടാഷ ഹുസൈന്‍ മാതാപിതാക്കള്‍ വിവാഹ മോചനം നേടുകയും അമ്മ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നതോടെതന്റെ മുസ്ലിം കുടുംബപ്പേര് ഉപേക്ഷിച്ച് രണ്ടാനച്ഛന്റെ പേരിനോട് ചേര്‍ത്ത് സ്വയം പരിഷ്കരിക്കുന്നത് പുതിയ കാലത്തിന്റെ സമവാക്യങ്ങളില്‍ അതൊരു സൗകര്യമായത് കൊണ്ട് തന്നെയാണ്നടാഷയുടെ പഠന വിഷയം പത്തൊമ്പതാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ദാഗെസ്താന്‍ - ചെച്നിയസിര്‍ക്കേഷ്യ മേഖലകളിലേക്ക് അധിനിവേശം നടത്തിയ സാറിസ്റ്റ് റഷ്യക്കെതിരെ നടന്ന അതിരൂക്ഷമായ കൊക്കേഷ്യന്‍ ചെറുത്തുനില്‍പ്പു യുദ്ധമാണ്തന്റെ വിദ്യാര്‍ഥികളില്‍ ഏറ്റവും ബുദ്ധിമാനായ ഓസ്‌ റജായുടെ കയ്യില്‍ പ്രസ്തുത ചെറുത്തുനില്‍പ്പിന്റെ നെടുനായകന്‍ ആയിരുന്ന 'ദാഗെസ്ഥാനിന്റെ സിംഹംശമീലിന്റെ പുരതാനമായ വാള്‍ ഉണ്ടെന്നും ഓസ്‌ സ്വയം ആ പരമ്പരയുടെ അനന്തരാവകാശിയാണെന്നും അറിയുന്നതോടെ നടാഷ ആ വിശിഷ്ട ഉടവാള്‍ കാണാനായി അവന്റെ വീട്ടിലെത്തുന്നുഅല്ലാഹ് എന്ന് സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന വാളില്‍ വിരല്‍ വെക്കുമ്പോള്‍ കാലങ്ങള്‍ക്ക് മുമ്പ് ഇമാം ശമീല്‍ അത് കയ്യിലെടുത്തിരുന്നുവല്ലോ എന്ന് നടാഷ ഓര്‍ക്കുന്നുണ്ട്“SwordOfShamil” എന്നു മെയില്‍ ഐഡിഉപയോഗിക്കുന്ന ഓസ്‌, ' 'ജിഹാദിന് ഉപയോഗിച്ച ആയുധങ്ങള്‍എന്ന വിഷയത്തില്‍ തനിക്കു സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നത് നടാഷ ശരിക്കും ശ്രദ്ധിക്കുക തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ്മലാകയും ഓസുമായി നടത്തുന്ന സംവാദംവര്‍ത്തമാനകാലത്ത് മുസ്ലിങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയിലേക്ക് നടാഷയുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്എന്തുകൊണ്ടാണ് എങ്ങോ കിടക്കുന്നതങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലാത്ത ആക്രമണകാരികള്‍ ചെയ്തു കൂട്ടുന്ന കൃത്യങ്ങളെയും അവരുടെ അജണ്ടകളെയും തള്ളിപ്പറയേണ്ടത് ലണ്ടനിലും ന്യു യോര്‍ക്കിലും പാരീസിലുമുള്ള മുസ്ലിം മതവിശ്വാസികളുടെ ബാധ്യതയാകുന്നത്നടാഷ തന്റെ പേരിലെ ഹുസൈന്‍ വെട്ടിക്കളഞ്ഞപോലെ ഒസാമയെന്ന പേര് ഓസ്‌ എന്നാക്കി മറച്ചു പിടിക്കാന്‍ നിര്‍ബന്ധിതനകുന്നത് ചെറുപ്പക്കാരനെ അസ്വസ്ഥനാക്കുന്നു:

ജിഹാദിനെ ഒരു ആന്തരിക സമരം എന്നാക്കി ചുരുക്കുക എന്നത് എല്ലാ സമാധാനവാദി മുസ്ലിങ്ങള്‍ക്കും കേറാനുള്ള ഒരു ബാന്‍ഡ് വാഗണ്‍ ആയിട്ടുണ്ട്‌ജിഹാദ് എന്നത് ലജ്ജിക്കേണ്ട ഒരു കാര്യമേയല്ല..”

 

ശമീലിന്റെ ഉടവാള്‍ പുറത്തെടുക്കുമ്പോള്‍ അതുകൊണ്ട് മഞ്ഞു മനുഷ്യരുടെ തലകള്‍ കൊയ്യുന്ന ഓസിന്റെ ചെയ്തിയുടെ പൊരുള്‍ ഇത്തിരി വൈകിയാണ് അവന്റെ ഉമ്മയും നടാഷയും മനസ്സിലാക്കുകഒരു വെളുപ്പാന്‍ കാലത്ത് നടാഷയുടെയും ഓസിന്റെ അമ്മയും ഇറാഖ് സ്വദേശിനിയും നടിയുമായ മലാകിന്റെയും മുന്നില്‍ വെച്ച് യുവാവ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ അറസ്റ്റിലാകുന്നുഇരുവരും ഇപ്പോള്‍ പതിയെ തിരിച്ചറിയുന്നത്‌ പോലെ ചെറുപ്പക്കാരനില്‍ വഴിവിട്ട ജിഹാദിസ്റ്റ് ആശയങ്ങള്‍ മുളയെടുത്തു തുടങ്ങുന്നത് വേണ്ടത്ര ഗൗരവത്തില്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലഓസുമായി മെയിലിലൂടെ സംവദിച്ചിരുന്നു എന്നത് നടാഷയെയും സംശയമുനയില്‍ നിര്‍ത്തുന്നതുംമലാകക്ക് ഒരു അഭിനേത്രി എന്ന നിലയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നതിനു കാരണമാകുന്നതും ഭീകര വേട്ടയുടെ പുതുകാല മറുപുറമാണ്. 'യൂള്‍ ബ്രിന്നറുടെയോ ബെന്‍ കിങ്ങ്സ് ലിയുടെയോ പെണ്‍ പതിപ്പ്എന്നൊക്കെ വിവരിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും വിജയിച്ചിട്ടില്ലാത്ത മലാക അപ്രധാനസ്റ്റീരിയോ ടൈപ്പ് വേഷങ്ങളില്‍ മുമ്പേ ഒതുങ്ങിപ്പോയവളാണ്. അന്യര്‍ക്ക് മുന്നില്‍ തുണിയുരിയുന്നവള്‍ എന്ന ഒരു ന്യായവുമില്ലാത്ത പഴി റാഡിക്കല്‍ മുസ്ലിം കേന്ദ്രങ്ങളില്‍ നിന്ന് കേട്ടുവന്ന മലാക അക്ഷരാര്‍ഥത്തില്‍ നിരാലംബയാകുകയാണ് പുതിയ സാഹചര്യത്തില്‍ദീര്‍ഘകാലത്തെ കസ്റ്റഡി നാളുകള്‍ക്കുശേഷം ദുരൂഹമാംവിധം മൗനത്തിലേക്ക്‌ പിന്‍വാങ്ങുന്ന ഓസ്‌സംവാദത്തിനോ ഉപദേശത്തിനോ വഴിതുറക്കാതെ സ്വയം അടച്ചു കളയുന്നത് മലാകയുടെയും നടാഷയുടെയും നിസ്സഹായത പൂര്‍ണ്ണമാക്കുന്നു. നടാഷയാവട്ടെനിനച്ചിരിക്കാത്ത സമ്മര്‍ദ്ധങ്ങളാണ് നേരിടേണ്ടി വരുന്നത്അവളുടെ അക്കാദമിക് കരിയറിനു തന്നെ ഭീഷണിയുയരുന്നുഭീകരാതാ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യാനെന്ന പേരില്‍ മാനസികമായി പീഡിപ്പിക്കുന്നുഅവളുടെ അപ്പാര്‍ട്ട്മെന്റ് ആരൊക്കെയോ കുഴച്ചു മറിക്കുന്നുപിതാവിന്റെ കലശലായ അസുഖത്തെ തുടര്‍ന്ന് സുഡാനിലെത്തുന്ന നടാഷയെ പിതൃസ്വത്തിലെ അവകാശത്തിന്റെ പേരില്‍ രണ്ടാനമ്മ കേസില്‍ കുരുക്കുന്നുഅവളുടെ അര്‍ദ്ധ റഷ്യന്‍അര്‍ദ്ധ സുഡാനീസ് സ്വത്വങ്ങള്‍ ഉപയോഗിച്ചും ക്രിസ്ത്യാനിയായ രണ്ടാനച്ചന്റെ പേര്‍ സ്വീകരിച്ചത് ചൂണ്ടിക്കാണിച്ചും മത നിയമത്തെ കൂട്ട് പിടിച്ചു പിതൃസ്വത്തില്‍ അവള്‍ക്കുള്ള അവകാശം നിഷേധിക്കുക എന്നതാണ് രണ്ടാനമ്മ ലക്ഷ്യമാക്കുന്നത്മുസ്ലിം ആണെന്ന് സ്ഥാപിക്കുക എന്നത് തികഞ്ഞ അസംബന്ധം ആണെന്ന് സഹോദരന്‍ നടാഷയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്ജന്മനാ നീയൊരു മുസ്ലിം ആണ്നിനക്കൊരു മാനുഷികമായ അവകാശമുണ്ട്‌നിനക്കൊരു നല്ല മുസ്ലിം ആകാംചീത്ത മുസ്ലിം ആകാംഒരു സെക്കുലര്‍ മുസ്ലിം ആകാം. എന്തുമാകാം. അവര്‍ക്ക് നിന്നെ ചോദ്യം ചെയ്യാന്‍ ഒരവകാശവുമില്ലഎന്നാല്‍ ഭൗതികതലത്തിലുള്ള സംഘര്‍ഷങ്ങള്‍ നോവലില്‍ കൂടുതല്‍ തീവ്രമായി ആവിഷ്കരിക്കപ്പെടുന്ന ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനു പകരം നടാഷയുടെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ തീവ്രമായി അനുഭവിപ്പിക്കുന്നതിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു എന്നതാണ് നോവലിസ്റ്റിന്റെ മിടുക്ക്പിതാവുമായി വിനിമയത്തിന് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പരിമിതിയും അറബിക് ഭാഷയില്‍ താന്‍ നേരിടുന്ന പ്രയാസവും തടസ്സം സൃഷിട്ക്കുന്നതോടെ മമ്മയുടെ റഷ്യന്‍ ഭാഷ ഉപയോഗിക്കേണ്ടി വരുന്നതിന്റെ വൈരുധ്യം നടാഷ ഓര്‍ക്കുന്നുണ്ട്ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്നു പോയ നാടിന്റെ സാമ്പത്തികാവസ്ഥയും ബിസിനസ്സില്‍ വിജയിക്കാന്‍ ആവശ്യമായ ബന്ധങ്ങളോ കഠിനാധ്വാന മനസ്കതയോ ഇല്ലായ്മയും ചേര്‍ന്ന് പാപ്പരാക്കിയ പിതാവിനെ കുറിച്ച് 'നിഷ്പ്രയോജകമായ പോസ്റ്റ്‌ കൊളോണിയല്‍ സാഹചര്യങ്ങളില്‍ കരിഞ്ഞു പോയ മറ്റൊരു സമര്‍ത്ഥ ബുദ്ധിഎന്നാണു നടാഷ വിവരിക്കുക.

 

ചരിത്ര കാണ്ഡം

സ്കോട്ടിഷ് നാട്ടുമ്പുറത്തെ ഒറ്റപ്പെട്ട ഒരു ഫാം ഹൗസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സമകാലികമായ ഈ സംഭവവികാസം നോവലിലെ കൂടുതല്‍ പ്രാധാന്യമുള്ള ചരിത്രഘട്ടവുമായി കണ്ണിചേരുന്നതും വ്യത്യസ്തദേശങ്ങളിലേക്ക് മാത്രമല്ല ഒന്നര നൂറ്റാണ്ടിലേറെ ഇടവേളയുള്ള കലാന്തരത്തിലേക്കും വ്യാപിക്കുന്നതും ഏതാണ്ട് സമാന്തരവും കൂടുതല്‍ തീക്ഷ്ണവുമായ രണ്ടാം ഇതിവൃത്ത ധാരയിലാണ്കൊക്കേഷ്യന്‍ ജോര്‍ജ്ജിയയാണ് ഇവിടെ പശ്ചാത്തലംക്രിമിയന്‍ യുദ്ധത്തിന്റെ 1854 എന്ന് കാലഗണന നോവലില്‍ കൃത്യമാണ്രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജോര്‍ജ്ജിയന്‍ രാജകുമാരി അന്നകുഞ്ഞുങ്ങളോടും അവരുടെ ഫ്രഞ്ച് ആയയോടുമൊപ്പം തട്ടിക്കൊണ്ടു പോകപ്പെടുന്നുഇമാം ശമീലിന്റെ ലക്‌ഷ്യം ഒന്നരപ്പതിറ്റാണ്ട് മുമ്പ് സാര്‍ ചക്രവര്‍ത്തി ബന്ദിയാക്കിയ തന്റെ മകന്‍ ജമാലെദ്ദീനെ വിട്ടുകിട്ടുക എന്നതാണ്ഒപ്പം വലിയൊരു തുക മോചന ദ്രവ്യവുംജമാലെദ്ദീന്റെ മാതാവയിരുന്ന ആദ്യഭാര്യ ഫാത്തിമയുടെ മരണശേഷം അനുഭവപ്പെട്ട ഏകാന്തതയില്‍ നഷ്ടപ്പെട്ട മകനോടുള്ള ശമീലിന്റെ രക്ഷാ കര്‍തൃത്വബോധം കൂടുതല്‍ തീവ്രതരമാകുന്നതാണ് അന്നയെ ബന്ദിയാക്കുന്നതിനു അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നു സൂചനയുണ്ട്. “അതിഥിഎന്ന് വിശേഷിപ്പിക്കുമ്പോഴും ഫലത്തില്‍ താന്‍ ബന്ദി മാത്രമാണെന്ന കാര്യത്തില്‍ അന്നക്ക് സന്ദേഹം ഏതുമില്ലദുരിതപൂര്‍ണ്ണമായ യാത്രക്കിടെ മരിച്ചു പോകുന്ന കുഞ്ഞു മകള്‍ അവരുടെ മനസ്സിലെ തീരാവേദനയാകുന്നുമുണ്ട്. എന്നാല്‍ കാലം കടക്കവേതാദാത്മ്യപ്പെടുന്നില്ലെങ്കിലും അന്ന തന്നെ തടവിലാക്കിയവരോട് പൊരുത്തപ്പെട്ടു തുടങ്ങുന്നുശമീലിനോട് ആദ്യം തോന്നിയ പകയും വെറുപ്പും അയാളുടെ കുലീനമായ പെരുമാറ്റത്തിലും ഭാര്യമാരോടുള്ള അയാളുടെ സമീപനത്തിലും തന്റെ കുഞ്ഞു മകന്‍ അലക്സാണ്ടറോടുള്ള അയാളുടെ പരിഗണനയിലും അലിഞ്ഞില്ലാതാവുന്ന അന്നജമാലെദ്ദീന്റെ മോചനത്തിന് പകരമായി തിരികെ അയക്കപ്പെടുന്ന ഘട്ടത്തില്‍ ഏറെ വേദനിക്കുന്നുണ്ട്‌ആവശ്യപ്പെടുന്ന മോചനദ്രവ്യം ലഭിക്കാതെ വന്നാല്‍ അതിഥി എന്ന പരിഗണന അവസാനിക്കുമെന്നും ഗോത്രയുദ്ധങ്ങളില്‍ തട്ടിക്കൊണ്ടു പോകുന്ന ഏതു സ്ത്രീയെയും കാത്തിരിക്കുന്ന വിധി - തന്റെ നായിബുമാരില്‍ താല്പര്യം തോന്നുന്നവര്‍ക്ക് അവളെ നല്‍കുകതന്നെയായിരിക്കും അന്നയും നേരിടേണ്ടി വരിക എന്നും ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അങ്ങനെ വേണ്ടിവരുന്ന പക്ഷം മറ്റാര്‍ക്കും അവളെ വിട്ടു കൊടുക്കാന്‍ ശമീല്‍ തയ്യാറല്ലെന്ന് വ്യക്തമാണ്.

 

അന്നജമാലെദ്ദീന്‍ശമീല്‍നടാഷ

അന്നയില്‍ സംഭവിക്കുന്നതിന് സമാനമായ പരിണാമങ്ങള്‍ തന്നെയാണ് 1839 മുതല്‍ റഷ്യന്‍ കൊട്ടാരത്തില്‍ കഴിയേണ്ടി വരുന്ന ജമാലെദ്ദീനിലും സംഭവിക്കുന്നത്‌. കൊക്കേഷ്യന്‍ പോരാട്ടവീര്യത്തെ ഒട്ടും കുറച്ചു കാണുന്നില്ലാത്ത സാര്‍ ചക്രവര്‍ത്തിക്ക് ഇമാം ശമീലിനെ പോലെ കീഴടങ്ങാത്ത വീര്യമുള്ള നേതാവിനെതിരില്‍ ഉപയോഗിക്കാനും അവരെ വരുതിയില്‍ കൊണ്ടുവരാനും അതേ ചോരയില്‍ പിറന്ന യുവ പോരാളിയെ ആവശ്യമുണ്ട്വാസ്തവത്തില്‍ അത്തരത്തിലുള്ള ഒരു ദീര്‍ഘ വീക്ഷണമുള്ള മുതല്‍ മുടക്കായിരുന്നു ആ തട്ടിക്കൊണ്ടു പോകലും ഇസ്ലാമിക കാര്‍ക്കശ്യങ്ങളില്‍ ഒരിക്കലും ലഭ്യമാകാനിടയില്ലാത്ത സ്വാതന്ത്ര്യങ്ങളും സുഖങ്ങളും നല്‍കിയും കൃത്യമായി പരിശീലിപ്പിച്ചും അയാളില്‍ വളര്‍ത്തിയെടുക്കുന്ന സ്നേഹവിധേയത്വവുംഇഷ്ടം പോലെ സ്ത്രീ സംസര്‍ഗ്ഗങ്ങള്‍ ആവാമെന്നും എന്നാല്‍ വിവാഹം സ്വജാതിയില്‍ നിന്ന് മാത്രമേ അനുവദിക്കൂ എന്നും ജമാലെദ്ദീനോട് ചക്രവര്‍ത്തി ശഠിക്കുന്നത് അയാളെ 'ശത്രുക്കള്‍ക്ക്' പ്രിയങ്കരനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്അത് പോലുള്ള ഘട്ടങ്ങളില്‍ കടുത്ത സ്വത്വപ്രതിസന്ധി യുവാവിനെ വേട്ടയാടുന്നുണ്ട്‌ആവശ്യത്തിനു താന്‍ റഷ്യക്കാരനാണ്അല്ലാത്തപ്പോള്‍ പ്രാകൃതനായ ഗോത്രജനുംതന്റെ യഥാര്‍ത്ഥ പിതാവിന്റെ പോരാട്ട വീര്യത്തെ കുറിച്ച് മറ്റുള്ളവര്‍ ആരാധനയോടെ സംസാരിക്കുമ്പോള്‍ അയാളില്‍ അഭിമാനം നിറയുന്നുണ്ട്എന്നാല്‍ പ്രാകൃതരായ ഗോത്രക്കാരെ കീഴടക്കേണ്ടതിന്റെയും റഷ്യന്‍ സാമ്രാജ്യവികസനത്തിന്റെയും ആവശ്യകതയില്‍ അയാള്‍ക്ക് സന്ദേഹം ഏതുമില്ലഏതാണ്ട് രണ്ടു പതിറ്റാണ്ടിനിപ്പുറം ജന്മ ദേശത്തു തിരിച്ചെത്തുമ്പോഴാവട്ടെഅത് തന്റെ ഇടമായി ജമാലെദ്ദീനു തോന്നുന്നേയില്ലമദ്യം പോയിട്ട് സംഗീതം പോലും നിഷിദ്ധമായ തന്റെ പിതാവിന്റെ നാട്ടില്‍ അയാളിപ്പോള്‍ തീര്‍ത്തും അന്യനാണ്വിട്ടുപോയ ഇടവും ചെന്നുചേര്‍ന്ന ഇടവും ഒരു വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനങ്ങള്‍ രണ്ടിടവും സ്വന്തമാക്കുന്നതിലല്ലരണ്ടിടത്തും അന്യരായിപ്പോകുന്ന വിപര്യയത്തിലേക്കാണ് അന്നയെയും ജമാലെദ്ദീനെയും നയിക്കുന്നത്ജന്മദേശത്തോടുള്ള പുനസമാഗമാത്തിലാകട്ടെഇതേ അന്യതാ ബോധം അവരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുംഡേവിഡുമായി അന്നക്ക് പൊരുത്തക്കേടുകള്‍ സാധാരണമാകുന്നതും ക്ഷയരോഗ ബാധിതനായി അന്ത്യ നാളുകള്‍ എണ്ണിത്തീര്‍ക്കുന്ന ജമാലെദ്ദീന്‍ സ്വയം ബഹിഷ്കൃതനാകുന്നതും ഇതിന്റെ ഫലമാണ്. 'സ്റ്റോക്ക്ഹോം സിന്‍ഡ്രോംപ്രതിഭാസത്തെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ നിലവില്‍ വരുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് അന്നയും ജമാലെദ്ദീനും തങ്ങളെ തടവിലാക്കിയവരോട് അനുതാപം ഉള്ളവരായിത്തീരുന്നത് ഇരു തടവുകാരും അവരവരുടെ സംസ്കാരം അനുവദിക്കുന്ന പരമാവധി ദയയും കാരുണ്യവും തങ്ങളുടെ ഇരകള്‍ക്ക് നല്‍കുകയും അവരില്‍ ഒരു സ്വന്തമെന്ന മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കൊണ്ടാണ്നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്നതും ഈ അനുതാപത്തിന്റെ പ്രഭാവത്തെയാണ്.

ഒരപരിചിത നാട്ടില്‍ അന്യയായി കഴിയുക എന്ന അന്നയുടെ കഥനടാഷയുടെ വിധിയുടെ കണ്ണാടിയാണ്തന്നെ റഷ്യക്കാരിയെന്നു വിളിക്കുന്ന ഘട്ടങ്ങളില്‍ തന്റെ ജോര്‍ജ്ജിയന്‍ സ്വത്വം ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്ന അന്നതന്റെ ജന്മദേശം റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായതിന്റെ അന്യതാബോധം അനുഭവിക്കുന്നുണ്ട്അതുകൊണ്ട് ബഹുഭാര്യത്വം പോലുള്ള മുസ്ലിം ജീവിതരീതി ആദ്യമൊക്കെ ദുസ്സഹമായി അനുഭവപ്പെടുന്നുവെങ്കിലുംതന്റെ ദേശം സമാനമായ രീതിയില്‍ അന്യമാകുന്നതിനെതിരെ പൊരുതുന്ന ശമീലിന്റെ വികാരം അവള്‍ക്ക് തീര്‍ത്തും അന്യമല്ലറഷ്യന്‍ സാമ്രാജ്യത്തോട് ചേര്‍ന്നുള്ള ഭാവിയോട് കൂടുതല്‍ വിധേയത്വം പുലര്‍ത്തുന്ന ഭര്‍ത്താവിനോടൊപ്പം തങ്ങളുടെ ജോര്‍ജ്ജിയന്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ വസന്തകാലത്തെ കുറിച്ച് അവള്‍ ഗൃഹാതുരത്വം പുലര്‍ത്തുന്നുണ്ട്ജോര്‍ജ്ജിയയെ 'സംസ്കൃതിയുടെ അറ്റംആയിക്കണ്ട ഡേവിഡ്, സെന്റ്‌ പീറ്റേഴ്സ്ബര്‍ഗാണ് തങ്ങളുടെ ഇടം എന്നുവിശ്വസിച്ചുജോര്‍ജ്ജിയന്‍ സ്വത്വത്തോട് അത്രയും കൂറുള്ളവളായിരിക്കുമ്പോള്‍ തന്നെഗോത്രവിഭാഗത്തിന്റെ റഷ്യന്‍വിരുദ്ധ നിലപാടുമായുള്ള മുഖാമുഖത്തില്‍ താന്‍ റഷ്യയെ പ്രതിനിധീകരിക്കുന്നു എന്ന് അന്ന ചിന്തിക്കുന്നുമുണ്ട്നടാഷയും ഒരിടത്തും തന്റെ സ്വന്തമെന്ന വികാരം അനുഭവിക്കുന്നില്ല. യഥാര്‍ത്ഥ പിതാവിന്റെ മുസ്ലിം പശ്ചാത്തലം കുടഞ്ഞു കളയാന്‍ രണ്ടാനച്ഛന്റെ പേരിനെ സ്വയം വരിക്കുന്നുണ്ടെങ്കിലും ജന്മ ദേശത്തിന്റെയും അര്‍ദ്ധ സഹോദരങ്ങളുടെയും വിളി ഉള്‍വിളിയായിത്തന്നെ അവളെ മഥിക്കുന്നുണ്ട്. "ലയിച്ചു ചേരാത്ത സ്വത്വങ്ങളുടെ ഒരു പരാജയപ്പെട്ട സങ്കര"മായി തന്നെക്കുറിച്ച് നടാഷ ചിന്തിക്കുന്നുണ്ട്താന്‍ സ്വയം ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോയവനാണെന്ന ചിന്ത തന്നെയായിരുന്നുവല്ലോ ജമാലെദ്ദീനെയും കുഴക്കിയിരുന്ന പ്രശ്നംവൈകാരികമായി പിതാവിനോട് ഏറെ വിധേയത്വമുള്ളവനായിരുന്നപ്പോഴും റഷ്യന്‍ കൊട്ടാരത്തില്‍ കഴിഞ്ഞ വര്‍ണ്ണശബള ദിനങ്ങളുടെ ഓര്‍മ്മ അവനെ മഥിക്കുന്നുണ്ട്പിതാവും അര്‍ദ്ധ സഹോദരങ്ങളും പ്രതിനിധാനം ചെയ്യുന്ന സുഡാനീസ് പാതിയും സ്കോട്ട്ലാന്‍ഡ് ജീവിതത്തിന്റെ മറുപാതിയും ഇതേ രീതിയിലാണ് നടാശയെയും അസ്വസ്ഥയാക്കുന്നത്. എന്നെങ്കിലും വീടെത്തുമോ എന്ന ചോദ്യം എവിടെയെങ്കിലും ഇനിയാ പഴയ വീടുണ്ടാവുമോ എന്ന സകീര്‍ണ്ണതയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് നോവലിസ്റ്റ്പുതുകാലത്ത് പ്രവാസവും അഭയാര്‍ഥിത്വവും നിയാമകമാകുന്ന സാഹചര്യത്തില്‍ ഒരു പക്ഷെ നാം നേരിടാന്‍ മടിക്കുന്നതും എങ്കിലും ഒരേയൊരു യാഥാര്‍ത്ഥ്യം ആയിത്തീര്‍ക്കുന്നതും ഈയൊരു വസ്തുതയാണല്ലോ.

റഷ്യക്കാര്‍ വിശ്വസിച്ചു ചെച്നിയക്കാര്‍ സംശയാലുക്കളും കുരുട്ടുബുദ്ധിക്കാരും ആണെന്ന്.. ചെച്ച്നിയക്കാര്‍ കരുതി റഷ്യക്കാര്‍ അക്രമകാരികളും ചതിയന്മാരുമാണെന്ന്രണ്ടു കൂട്ടരും ശരിയായിരുന്നുരണ്ടു കൂട്ടരും തെറ്റുമായിരുന്നു.” 

ശത്രുവിന്റെ ഹിംസാത്മകതയെ കുറിച്ച് നിരന്തരം പറയുകയും സ്വന്തം കൊടും ക്രൂരതകള്‍ വിസ്മരിക്കുകയും ചെയ്യുന്നതിലൂടെ കൊലയന്ത്രങ്ങള്‍ നിരന്തരം കാര്യക്ഷമമാക്കുന്നതില്‍ മുഴുകിയ ലോകത്തെ ശമീലിന്റെ മകന്റെ വാക്കുകള്‍ നിര്‍വ്വചിക്കുന്നുണ്ട്.

 (Read on similar themes: The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

ആഖ്യാന മികവിന്റെ ചരിത്രഭാഗം

ആഖ്യാനധാരകളില്‍ ചരിത്രപരമായി ഏറെ വസ്തുതാപരം കൂടിയായ കൊക്കേഷ്യന്‍ ചരിത്ര ഭാഗമാണ് ഒരു നോവലിസ്റ്റ് എന്ന നിലയില്‍ അബുലൈലയുടെ പ്രതിഭയുടെ അടയാളമാകുന്നത്.   സമകാലിക ഭാഗം നോവലിന്റെ കുറഞ്ഞ ഭാഗം ആണെന്ന് മാത്രമല്ലഏറെ പ്രഭാഷണപരമെന്നു തോന്നാവുന്നതുമാണ്ശമീല്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഭീകര വിരുദ്ധയുദ്ധത്തോടോപ്പമാവുമായിരുന്നു എന്നും അല്‍ ഖായിദ പോലുള്ള ആക്രാമക ഇസ്ലാമിസ്റ്റുകള്‍ക്ക് ആ സൂഫിസ്റ്റ് സമാധാനവാദം അംഗീകരിക്കാനാവുകയില്ല എന്നും നോവലില്‍ നിരീക്ഷണമുണ്ട്പൊളിറ്റിക്കല്‍ ഇസ്ലാം സൂഫി പാരമ്പര്യത്തെക്കാളേറെ അപര ശബ്ദങ്ങളെ ഒരിക്കലും പൊറുപ്പിക്കാത്ത മര്‍ക്സിസ്റ്റ്- ഹെഗേലിയന്‍-ട്രോട്സ്കിയിസ്റ്റ് പാരമ്പര്യത്തോടാണ് ചേര്‍ന്ന് പോയത് എന്ന് നടാഷ നിരീക്ഷിക്കുന്നുഅതുകൊണ്ടാവാം പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ശമീലിനെ ഒരിക്കലും ഒരു റോള്‍ മോഡല്‍ ആക്കാതിരുന്നത്. നടാഷ നിരീക്ഷിക്കുന്നു:

"സൂഫിസം അതിന്റെ പുണ്യ പുരുഷന്മാരെ കുറിച്ചുള്ള വിശ്വാസവും അവരുടെ മിസ്റ്റിക് ശക്തിയെ ആരാധിക്കുന്ന രീതിയും ദൈവശാസ്ത്രപരമായി പ്രശ്നമായിരുന്നുആധുനിക കാലത്ത് പൊളിറ്റിക്കല്‍ ഇസ്ലാം ദേശാന്തരീയത (ട്രാന്‍സ് നാഷണലിസം)യെയും ആക്റ്റിവിസത്തെയും പുല്‍കിയപ്പോള്‍ സൂഫികള്‍ പാരമ്പര്യവാദികളും നിഷ്ക്രിയരും ആയി കണക്കാക്കപ്പെട്ടു എന്ന് മാത്രമല്ലപലപ്പോഴും പ്രതിലോമകാരികളും പുത്തന്‍ യാഥാസ്ഥിതികരും ആയും കരുതപ്പെട്ടു."

തന്റെ അവസാന നാളുകളില്‍ റഷ്യന്‍ സാമ്രാജ്യത്വത്തോടു സന്ധി ചെയ്തു 'ബഹുമാന്യനായ അതിഥിആകുന്നതിനു പകരം പരാജയം സമ്മതിച്ച ശമീലിനെ അവര്‍ക്കൊരിക്കലും അംഗീകരിക്കാന്‍ ആവുമായിരുന്നില്ലഅന്ന് ഡേവിഡ് അതിനു നല്‍കിയ വിശദീകരണം മറ്റൊന്നായിരുന്നുശമീല്‍ ഇപ്പോള്‍ അയാളുടെ ജീവിതത്തില്‍ ഒരിക്കലും സ്വയം കാണിച്ചിട്ടില്ലാത്ത കാരുണ്യത്തിന്‌ പകരം ഇപ്പോള്‍ അനുഭവിക്കുന്ന ക്രിസ്ത്യന്‍ കാരുണ്യത്തിന്‌ നന്ദി പറയുകയാണ്‌നോവലിന്റെ കേന്ദ്ര പ്രമേയങ്ങളില്‍ ഒന്നായ 'ശത്രുവിന്റെ കാരുണ്യ'വുമായി ഇത് ചേര്‍ന്ന് പോകുന്നുണ്ടെങ്കിലും ശമീലിന്റെ പാത്ര സൃഷ്ടിയില്‍ അതിനു വേണ്ടത്ര ന്യായീകരണമില്ലഅന്ന ചൂണ്ടിക്കാണിക്കുന്നത് പോലെ ക്രിസ്ത്യന്‍ കാരുണ്യത്തിന്റെ പ്രഘോഷണം ഒന്നുമായിരുന്നില്ല ശമീലിനെ മാന്യമായി കൈകാര്യം ചെയ്യുമ്പോള്‍ റഷ്യ ലക്ഷ്യമാക്കിയത്‌പകരംഇടഞ്ഞു നില്‍ക്കുന്ന ഗോത്രങ്ങളെ അനുനയിപ്പിക്കുന്നതില്‍ അദ്ദേഹത്തെ ഒരു ചൂണ്ടയായി ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു.

ജമാലെദ്ദീന്റെ കഥയില്‍ ആവിഷ്കൃതമാകുന്ന സാറിസ്റ്റ് റഷ്യന്‍ ഭാഗവും അന്നയുടെ ഓര്‍മ്മകളില്‍ തെളിയുന്ന ജോര്‍ജ്ജിയന്‍ ഭാഗവും നോവലിസ്റ്റിന്റെ കാവ്യാത്മക ഭാഷയുടെ സൗന്ദര്യവും ഹൃദ്യമായതെങ്കിലും ഒട്ടും അധികപ്പറ്റില്ലാത്ത വിവരണാത്മകതയും കൊണ്ട് സമ്പന്നമാണ്ശമീലിന്റെ പാത്രസൃഷ്ടിയില്‍ ഒരു സൂഫി ആചാര്യന് ചേരുന്ന സാത്വിത ഭാവവും ഒരു രാഷ്ട്രനേതാവില്‍ ആവശ്യം കാണേണ്ട കാര്‍ക്കശ്യവും വിളക്കിച്ചേര്‍ക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കവും ശ്രദ്ധേയമാണ്സമകാലിക ഉത്കണ്ഠകള്‍ക്ക് വിവിധ മാനങ്ങളുള്ള ചരിത്രപരമായ സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെ ജിഹാദ് എന്ന സങ്കല്‍പ്പത്തിനു വന്നു ഭവിച്ച അര്‍ത്ഥന്തരങ്ങളും സൂഫിസത്തിന്റെ ചരിത്രപ്രസക്തിയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ വംശീയ രാഷ്ട്രീയവും അപഗ്രഥന വിധേയമാക്കുകയെന്ന ഏറെ ഭാരിച്ച വെല്ലുവിളിയാണ് ഒരു നോവലിസ്റ്റ് എന്ന നിലയില്‍ അബുലൈല ഏറ്റെടുക്കുന്നത്.

(മുംബൈ കാക്ക)

 read more:

Sunday, January 7, 2018

In the Country of Men by Hisham Matar

ആണ്‍കോയ്മയുടെ ശൂന്യസ്ഥലികള്‍


1970-ല്‍ ന്യു യോര്‍ക്കില്‍ ജനിച്ച ഹിഷാം മതാര്‍ ലിബിയന്‍ മാതാപിതാക്കളോടൊപ്പം മൂന്നാം വയസ്സില്‍ ട്രിപ്പോളിയില്‍ എത്തിയതോടെ സൌഭാഗ്യകരമായ ബാല്യത്തിന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് കലുഷമായ ഒരു നാടിന്റെ അന്തരീക്ഷത്തിലേക്കാണ് പറിച്ചു നടപ്പെട്ടത്. ഒമ്പതാം വയസ്സില്‍, ലിബിയന്‍ ഏകാധിപതി മുഅമ്മാര്‍ ഗദ്ദാഫിയുടെ അധികാരാവരോഹണത്തെ തുടര്‍ന്ന് കുടുംബ സമേതം ഇജിപ്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്തോടെ ഹിഷാമിന്റെയും സഹോദരന്റെയും സ്കൂള്‍ വിദ്യാഭ്യാസം കൈറോയിലായി. തുടര്‍ന്ന് 1986-ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ എത്തിയ ഹിഷാം അവിടെ നിന്ന് ആര്‍ക്കിടെക്ച്ചര്‍ ബിരുദം നേടി. 1990-ല്‍ വിമതന്‍ എന്ന പേരില്‍ ഇജിപ്ത്യന്‍ രഹസ്യപ്പോലീസ് കൈറോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലിബിയന്‍ ഭരണകൂടത്തിനു കൈമാറിയ പിതാവ് ജബല്ല മതാറിനെ കുറിച്ച് പിന്നീട് ദുരൂഹതകള്‍ മാത്രമാണ് അവശേഷിച്ചത്. അപ്രത്യക്ഷനായതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞ് 1996-ല്‍ പിതാവിന്റെ സ്വന്തം കൈപ്പടയില്‍ വീട്ടിലെത്തിയ കത്തില്‍ നിന്നാണ് അദ്ദേഹത്തിനു എന്ത് സംഭവിച്ചു എന്നതിന്റെ ആദ്യ സൂചനകള്‍ കുടുംബത്തിനു ലഭിക്കുന്നത്. 2002-ല്‍ പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന സൂചനകള്‍ ലഭിച്ചതില്‍ നിന്ന് ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിലാക്കപ്പെട്ടിരുന്നവരില്‍ 1996-ലെ കൂട്ടക്കൊലക്ക് വിധേയരായ 1200 പേരില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല എന്ന് അനുമാനിക്കാനായി. ഇന്നും ദുരൂഹത മാത്രം ശേഷിക്കുന്ന ആ കാണാതാവലിന്റെ പിന്നാമ്പുറമായും പിതാവിനെ തേടിയുള്ള അന്വേഷണങ്ങളായുമാണ് ഹിഷാമിന്റെ നോവലുകള്‍ In the Country of Men, Anatomy of a Disappearance എന്നിവയും The Return എന്ന നോണ്‍ ഫിക് ഷന്‍ കൃതിയും രചിക്കപ്പെട്ടത്‌. ഒരു ഒമ്പതു വയസ്സുകാരന്റെ കണ്ണിലൂടെ ഗദ്ദാഫിയുടെ അധികാരാവരോഹണ ഘട്ടത്തിലെ ലിബിയന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യങ്ങളിലെ അതിജീവത്തിന്റെയും ദുരന്തങ്ങളുടെയും കുടുംബ കഥ ആവിഷ്കരിക്കുന്ന ‘പുരുഷന്മാരുടെ നാട്ടില്‍’ (2006) എന്ന പ്രഥമ നോവല്‍ ഗാര്‍ഡിയന്‍ ഫസ്റ്റ് ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ പ്രൈസ് എന്നിവയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്ത് റൈറ്റെഴ്സ് പ്രൈസ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

1979-ലെ വേനല്‍ക്കാലം. കേണല്‍ ഗദ്ദാഫി ദാക്ഷീണ്യമില്ലാത്ത രീതിയില്‍ വിമതരെയും എതിരാളികളെയും കൊന്നൊടുക്കിയും പീഡിപ്പിച്ചും തന്റെ ഭരണം അരക്കിട്ടുരപ്പിക്കുന്ന ഘട്ടം. തന്റെ നാട്ടിലും വീട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുടക്കം മുതലേ അങ്കലാപ്പിലാണ് ഒമ്പതുകാരന്‍ സുലൈമാന്‍ ദവാനി. ഗദ്ദാഫി ഭരണം നാടെങ്ങും അരങ്ങേറുന്ന കൊടിയ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും അനുഭവങ്ങള്‍ അവനു കാണനാവും വിധം സംഭവിക്കുക അവന്റെ ഏറ്റവും നല്ല സുഹൃത്തിന്റെ പിതാവും കോളേജ് അധ്യാപകനുമായ ഉസ്താദ് റഷീദിന്റെ കാര്യത്തിലാണ് – ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന ‘കുറ്റസമ്മതം’, ബാസ്കറ്റ്ബാള്‍ സ്റ്റേഡിയത്തിലെ പരസ്യമായ തൂക്കിലേറ്റല്‍ എന്നിവ. സ്വന്തം കുടുംബത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശൈഥില്യത്തിനും അവന്‍ ദൃക്സാക്ഷിയാണ്. ജനാധിപത്യവാദിയെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പിതാവും രോഷവും നൈരാശ്യവും ഉള്ളിലൊതുക്കി ‘നിഗൂഡ’മായ അസുഖത്തിനു മരുന്നെന്ന വ്യാജേന രഹസ്യമായി വാങ്ങുന്ന മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവ മാതാവുമാണ് അവനുള്ളത്. നാടിനെ മൂടുന്ന രഹസ്യാത്മകത കുടുംബത്തെയും ഗ്രസിച്ചിരിക്കുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം എന്ന് ഇടയ്ക്കിടെ ‘നാടുവിടുന്ന’ പിതാവ് ഫറാജിനെ അതെ സമയം പട്ടണത്തില്‍ കാണാനാവുന്നുണ്ട്. രഹസ്യമായി ചെറുത്തുനില്‍പ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫറാജ് ഒമ്പത് വയസ്സുകാരന് പിടികിട്ടാത്ത വസ്തുതയാണ്. മാതാവ് നജ് വയോടൊപ്പം വീട്ടില്‍ തനിച്ചാവുന്ന സുലൈമാന് മദ്യാസക്തിയിലും വൈകാരിക സംഘര്‍ഷങ്ങളിലും പെട്ടുപോകുന്ന അവരോടു ഉത്തരവാദിത്തവും ഒപ്പം നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. “മമ്മയും ഞാനും മിക്ക സമയവും ഒരുമിച്ചായിരുന്നു- അവര്‍ തനിച്ച്, എനിക്ക് അവരെ വിട്ടുപോകാനാവാതെ. ഒരൊറ്റ നിമിഷത്തേക്കു പോലും, നോട്ടത്തിന്റെ കാഠിന്യം കുറയ്ക്കാനായി, ഞാന്‍ മറ്റെങ്ങോട്ടെങ്കിലും കണ്ണു പായിച്ചാല്‍ ലോകം എങ്ങനെ മാറിപ്പോകും എന്ന് ഞാന്‍ ഭയന്നു. എന്റെ ശ്രദ്ധ പൂര്‍ണ്ണമായും അര്‍പ്പിച്ചാല്‍ അപകടം അകറ്റി നിര്‍ത്താനാവും എന്നും അവര്‍ സുഖം പ്രാപിച്ചും ചീത്തയാവാതെയും ഇനിയും സ്വയം നഷ്ടപ്പെട്ട്  മറുതീരത്ത് തനിയെ കാത്തു നില്‍ക്കേണ്ടി വരാതെയും തിരിച്ചെത്തുമെന്നും എനിക്കുറപ്പായിരുന്നു. എന്നാല്‍, അവരുടെ പ്രവചനാതീതതയും അടിയന്തിര സ്വഭാവമുള്ള കഥകളും എന്ന്റെ പീഡിപ്പിച്ചെങ്കിലും, എന്റെ ജാഗ്രതയും അന്ന് എനിക്ക് അവരുടെ രോഗം എന്ന് മാത്രം വിശദീകരിക്കാനാവുമായിരുന്ന കാര്യവും ഞങ്ങളെ, പില്‍ക്കാലം എന്‍റെ ഏറ്റവും ഉള്ളിലുള്ള സ്നേഹത്തിന്റെ ഓര്‍മ്മയായി ഞാന്‍ അറിഞ്ഞ ഒരു അടുപ്പത്തില്‍ ബന്ധിച്ചു. സ്നേഹം എവിടെയെങ്കിലും തുടങ്ങുന്നുവെങ്കില്‍, അത് ഒരു കണ്ണാടി പോലെ വ്യക്തി കാരണം പുറമേക്ക് വരുന്ന ഒരു ഗോപ്യ ശക്തിയാണെങ്കില്‍, എന്നെ സംബന്ധിച്ച് അവരായിരുന്നു ആ വ്യക്തി. ചിലപ്പോള്‍ ദേഷ്യമുണ്ടായിരുന്നു; സഹതാപമുണ്ടായിരുന്നു, വെറുപ്പിന്റെ കറുത്ത ഇളം ചൂടുള്ള ആലിംഗനം പോലുമുണ്ടായിരുന്നു, പക്ഷെ എപ്പോഴും സ്നേഹം, സ്നേഹത്തിന്റെ പ്രാരംഭം കുറിക്കുന്ന സന്തോഷം.” ഭര്‍ത്താവിന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയാനും ചുവരില്‍ ഗദ്ദാഫിയുടെ പദം തൂക്കാനും നിര്‍ബന്ധിതയാവുന്നുണ്ട്. രഹസ്യപ്പോലീസിന്റെ ടാപ്പിംഗ് കാരണം ഇങ്ങോട്ട് വരുന്ന ഭീഷണികള്‍ എന്നല്ലാതെ സ്വതന്ത്രമായി ഫോണ്‍ ഉപയോഗിക്കാന്‍ പോലുമാവില്ല. ഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടുന്നതായി സുലൈമാന് അനുഭവപ്പെടുന്നു, “ബാബ അകലെയായിരുന്ന ആ ശൂന്യ ദിനങ്ങളില്‍ പലപ്പോഴും അവര്‍ അലക്ഷ്യമായി വീട്ടില്‍ ചുറ്റിനടന്നു. കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നില്‍ നിന്ന് കണ്ണെഴുതുമ്പോഴോ അല്ലെങ്കില്‍ തോട്ടത്തിലിരുന്നു വരക്കുംപോഴോ പതിവുണ്ടായിരുന്ന മട്ടില്‍ ആ പതിഞ്ഞ അലസമായ ഈണത്തില്‍ ഇപ്പോള്‍ അവര്‍ പാടുന്നേയില്ലായിരുന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയും വിരലുകള്‍ ചുവരില്‍ ഉരസുകയും ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയെ താനറിയാതെ തന്നില്‍ നിന്ന് ആവാഹിക്കുമായിരുന്ന ആ പാട്ട്: ഇറ്റാലിയന്‍ കോഫി ഹൗസിന് മുമ്പില്‍ ഒരു നിമിഷം, നിഷ്കളങ്കതയുടെ തെളിമയില്‍ സുരക്ഷിതമായിരുന്ന ഒരു നിമിഷം, “വേണ്ട,” എന്നൊന്ന് പറയാന്‍ പോലുമുള്ള അവസരം നല്‍കും മുമ്പ്, തര്‍ക്കിക്കുന്നതിനു മുമ്പ്, അവളെ സ്ത്രീത്വത്തിലേക്കും പിന്നീട് തിരിച്ചൊരു വഴിയില്ലാത്ത വിധം മാതൃത്വത്തിലേക്കും അതിരു കടത്തുകയും ചെയ്ത ആ ശീഘ്ര ശക്തിക്ക് മുമ്പ്.”

മമ്മ പറയുന്ന കഥകളില്‍, ഒരു ഇറ്റാലിയന്‍ റസ്റ്ററെന്റില്‍ ആണ്‍കുട്ടികള്‍ കൂടിയുള്ള കൂട്ടുകാരോടൊപ്പം കാപ്പി കഴിച്ചതിന്റെ പേരില്‍ അഭിമാന സംരക്ഷണാര്‍ത്ഥം എത്രയും വേഗം നടത്തേണ്ടതെന്ന കുടുംബത്തിലെ പുരുഷന്മാരുടെ തീരുമാനത്തിന് വിധേയമായി പതിനാലാം വയസ്സില്‍ വിവാഹിതയാവാനും പതിനഞ്ചാം വയസ്സില്‍ അവന്റെ മാതാവാകാനും നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയായാണ് നോവലിന്റെ തലക്കെട്ടില്‍ സൂചിതമാകുന്ന പുരുഷ മേധാവിത്ത സമൂഹത്തിലെ പെണ്ണനുഭവം എന്ന പ്രമേയം കടന്നു വരുന്നത്. അന്ന് തനിക്കു വേണ്ടാതെ ഉരുവായത് മൂലം നശിപ്പിച്ചുകളയാന്‍ അവള്‍ ആഗ്രഹിച്ച കുഞ്ഞായിരുന്നു സുലൈമാന്‍ എന്ന് അവള്‍ ഓര്‍ക്കുന്നുണ്ട്. കുടുംബത്തിലെ പുരുഷന്മാരുടെ സംഘം എന്നത് നോവലിലെ ദേശാനുഭാവത്തില്‍ ഗദ്ദാഫിയുടെ ‘ഹൈ കൌണ്‍സി’ലിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. പുരുഷ ലോകവുമായുള്ള തന്റെ അനുഭവം വെച്ച് അവരെയെല്ലാം അപകടകാരികളായ വിഡ്ഢികളായി തന്നെയാണ് നജ് വ മനസ്സിലാക്കുക. സ്വയം ഒരമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തവനായിരുന്നു എന്നതൊന്നും സഹോദരിയുടെ കാര്യത്തില്‍ പരമ്പരാഗത കടും പിടുത്തം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് നജ് വയുടെ സഹോദരനെ പിന്തിരിപ്പിക്കുന്നില്ല. സമൂഹം ആവശ്യപ്പെടുന്ന വിധേയത്വത്തിലേക്ക് കീഴ്പ്പെട്ട്‌ ഭര്‍ത്താവും കുഞ്ഞും എന്ന ‘ലോകം’ അംഗീകരിച്ചു കഴിഞ്ഞു നജ് വ. നോവലിന്റെ ഹൃദയത്തില്‍ സുലൈമാന് ഉമ്മയോടുള്ള സ്നേഹം തന്നെയാണെങ്കിലും ഫറാജ് വീട്ടിലില്ലാത്ത സന്ദര്‍ഭത്തിലെല്ലാം മദ്യത്തില്‍ മുങ്ങിത്താഴുന്ന ഉമ്മയുടെ കണ്ണുവെട്ടിച്ച് ഇടക്കൊക്കെ അവന്‍ തന്റെ പ്രിയ സുഹൃത്ത് കരീം റഷീദിനെയും അവന്റെ പിതാവിന്റെ സുഹൃത്ത് മൂസയേയും അഭയം പ്രാപിക്കുന്നു.

സുലൈമാന്റെ ആഖ്യാനത്തിലൂടെ ട്രിപ്പോളിയുടെ ചരിത്ര ഘട്ടത്തെയും സാധാരണ മനുഷ്യര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും അവതരിപ്പിക്കുക എന്നത് നോവലിസ്റ്റിനെ സംബന്ധിച്ചേടത്തോളം വലിയൊരു സര്‍ഗ്ഗാത്മക വെല്ലുവിളിയാണ്. ദേശം നേരിടുന്ന രാഷ്ട്രീയ, ബൌദ്ധിക ശൂന്യത വ്യക്തമാകുന്ന രംഗങ്ങള്‍ നോവലിലുണ്ട്: ഗദ്ദാഫിയുടെ റവലൂഷനറി ഗാര്‍ഡിലെ അംഗങ്ങള്‍ ടൈപ്റൈറ്റര്‍ കയ്യിലുള്ള ഒരാളെ വേട്ടയാടുന്ന ഒരു രംഗം ഉദാഹരണം. തന്റെ അപക്വമായ ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പോലും പ്രച്ചരിപ്പിക്കുമായിരുന്ന ഏകാധിപതി ബുദ്ധിജീവികളെ ഭയപ്പെട്ടിരുന്നതിന്റെ ചിത്രമാണത്. ഇവിടെയൊക്കെ ആഖ്യാതാവിനു പൂര്‍ണ്ണമായും മനസ്സിലാകാത്ത കാര്യങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. ഉസ്താദ് റഷീദിന്റെ അറസ്റ്റും തൂക്കിലെറ്റപ്പെടലും പോലെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പോലീസിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നതും ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നതും റവലൂഷനറി കമ്മിറ്റി ഒടുവില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതും എന്തിനെന്നു സുലൈമാന് പൂര്‍ണ്ണമായും അറിയില്ല. കൊടിയ ജയില്‍ പീഡനങ്ങള്‍ക്കൊടുവില്‍ ശാരീരികവും മാനസികവുമായി തകര്‍ന്ന മനുഷ്യനായാണ് ഫറാജ് ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുക. ഏകാധിപത്യം തന്നെപോലുള്ള കുട്ടികളുടെയും തന്റെ ഉമ്മയെ പോലുള്ള സ്ത്രീകളുടെയും മാത്രമല്ല മുതിര്‍ന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ഉഴുതുമറിക്കുന്നതെങ്ങനെ എന്ന് ഇളം പ്രായത്തില്‍ തന്നെ സുലൈമാന്‍ മുഖാമുഖം കാണുകയാണ്. തകര്‍ന്നു പോയ ഫറാജിനെ ശുശ്രൂഷിക്കാന്‍ ആവതു ശ്രമിക്കുമ്പോഴും അയാളുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ നജ് വക്ക് കഴിയുന്നില്ല; വീട്ടിനു പുറത്തു അവര്‍ക്കൊരു ജീവിതവുമില്ല. പുരുഷന്മാരാണ് വീട് ഭരിക്കുന്നത്‌. പക്ഷെ അതും വലിയ ശക്തികള്‍ പിടിമുറുക്കും വരെ മാത്രം. ഇതിനനുസൃതമായി ചിട്ടപ്പെടുത്തപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഒതുങ്ങിയ ജീവിതരീതിയാണ് സുലൈമാനും ഉള്ളത്. വീടിനും തോട്ടത്തിനും അപ്പുറം കാര്യമായൊന്നും പുറത്തു പോകാത്ത സുലൈമാന്‍ വല്ലപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുമെങ്കിലും അപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ്. കാരണം ആ കുട്ടികള്‍ ഒന്നുകില്‍ പുതുതായി ഉദയം കൊണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ ജനാധിപത്യ വാദികളായ ആക്റ്റിവിസ്റ്റുകളുടെ മക്കളോ ആണ്. പുറം ലോകം വല്ലപ്പോഴും വീടുമായി ബന്ധപ്പെടുമ്പോള്‍ അത് ഭീഷണികളോ റവലൂഷനറി കമ്മിറ്റിയുടെ ഭീകരതകള്‍ ഒളിപ്പിച്ചു വെച്ച ടെലിവിഷന്‍ വിചാരണകളോ അറിയിപ്പുകാളോ ആണ്. തന്റെ അങ്കലാപ്പും അജ്ഞതയും കാരണം സുലൈമാന്‍ തന്നെ കരീമിനെയും സ്വന്തം പിതാവിനെ തന്നെയും ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളിയാവുന്നുണ്ട്. കരീമിന്‍റെ രഹസ്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കാന്‍ ഇടയാവുമ്പോള്‍, സുരക്ഷാ വകുപ്പിനോട് സഹകരിക്കുന്നത് ഒടുവില്‍ പിതാവിനെ രക്ഷിക്കും എന്ന മിഥ്യാ ധാരണയാണ് അവനെ വഴിതെറ്റിക്കുക. സര്‍വ്വാധിപത്യം വിഷയമായി വരുന്ന കൃതികളില്‍ പലപ്പോഴും കാണാവുന്ന ഒന്നാണ് ഇരകള്‍ തന്നെ പരസ്പരം നടത്തുന്ന ഇത്തരം ഒറ്റിക്കൊടുക്കല്‍. അതിന്റെ ദൂഷിത വലയത്തില്‍ നിന്ന് ആരും മുക്തരല്ലതന്നെ. വാസ്തവത്തില്‍, ഗദ്ദാഫി വിരുദ്ധരായിരുന്ന ചെറുത്തുനില്‍പ്പുകാരും നൈതികമായോ ധൈഷണികമായോ കുറ്റമറ്റവരോ ഉന്നതരോ അല്ല എന്ന സൂചനകള്‍ നോവലില്‍ എങ്ങുമുണ്ട്. സുലൈമാന്‍ തന്റെപക്വതയില്ലായ്മയിലാണ് ഫലത്തില്‍ ഒരു ഒറ്റുകാരന്‍ ആവുന്നതെങ്കില്‍, പീഠനം ദുസ്സഹമാവുന്ന ഘട്ടത്തില്‍ ഫറാജ് തന്നെയും തന്റെ കൂട്ടാളികലേ ഒറ്റിക്കൊടുക്കുന്നുണ്ട്. ഒരു പക്ഷെ അത് കുടുംബത്തിന്റെ രക്തത്തില്‍ തന്നെയുള്ള ദൌര്‍ബല്യമാവാം. എന്നാല്‍ പിടിക്കപ്പെടുന്ന മറ്റു വിപ്ലവകാരികളിലും ഈ ദൌര്‍ബല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘രക്തസാക്ഷികളുടെ ചത്വര’ത്തിലേ രഹസ്യ ഫ്ലാറ്റില്‍ ഒരുമിച്ചു കൂടി വിദ്യാര്‍ഥികളെയും മറ്റു യുവ ജനതയെയും കലാപത്തിനു പ്രേരിപ്പിക്കുന്ന ലഘു ലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ ആത്മരക്ഷയുടെ പ്രലോഭനങ്ങള്‍ മറികടക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നവര്‍ ഒന്നുമല്ല. അത്തരം ഒറ്റിനു വിസമ്മതിക്കുന്ന ഉസ്താദ് റഷീദിനെ പോലുള്ള ധീരരായ പോരാളികളാവട്ടെ തൂക്കുകയര്‍ അതിജീവിക്കുന്നുമില്ല.

 

കൗമാരക്കാരന്റെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് കൊണ്ടാവാം, നോവല്‍ പ്രകടമായ രാഷ്ട്രീയ സംവാദ ഭാവം കൈക്കൊള്ളുന്നില്ല. ഗദ്ദാഫി വിരുദ്ധ മുന്നേറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും നേരിട്ട് നോവലിന്റെ വിഷയവുമല്ല. ഹാഷിം മതാറിന്റെ പ്രഥമ പരിഗണന സുലൈമാന്റെ അനുഭാവാവിഷ്കാരത്തോടുള്ള സത്യസന്ധതയിലാണ്. കുടുംബാന്തരീക്ഷത്തിന്റെ പരിമിതികളില്‍ കഴിയുന്ന കൌമാരക്കാരന് പുറം ലോകത്തെ കുറിച്ച് പരിമിതമായെ കാഴ്ചകളും സ്വരങ്ങളും അനുഭവവേദ്യമാകുന്നുള്ളൂ. എന്നാല്‍, ഇരുപത്തിനാലു വയസ്സിലെത്തിയ സുലൈമാന്‍ തന്റെ പിന്നിട്ട കാലം ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ആഖ്യാനം നടത്തുന്നത് എന്നത് അന്ന് ചേരാതെ പോയ കണ്ണികളെ മനസ്സിലാക്കാന്‍ അവനെ സഹായിച്ചിരിക്കാം. ട്രിപ്പോളിയില്‍ അവന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഭയപ്പാടുണ്ടായിരുന്ന അവടെ മാതാപിതാക്കള്‍ അവനെ കൈറോയിലേക്ക്  അയക്കുകയായിരുന്നു. അത് പക്ഷെ അവന്‍ കരുതിയതിലും നീണ്ട പ്രവാസമായിത്തീര്‍ന്നു. പിതാവിന്റെ മരണ സമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അവനു ലിബിയയിലെക്ക് തിരികെ പോകാനാവുന്നില്ല. ആ അര്‍ഥത്തില്‍ അവന്‍റെ മാതാപിതാക്കളും അവനോട് ഒരു ചതി പ്രയോഗിക്കുകയായിരുന്നു എന്ന് പറയാം. കുട്ടിക്കാലത്തിന്റെ ചിതറിയ ശേഷിപ്പുകളില്‍ നിന്ന് അവനു തന്റെ ജീവിതം സ്വയം കൂട്ടിത്തുന്നിയെടുക്കണം.