Featured Post

Showing posts with label Angola. Show all posts
Showing posts with label Angola. Show all posts

Saturday, May 10, 2025

A General Theory of Oblivion by José Eduardo Agualusa / Daniel Hahn

സ്വയം അടക്കത്തിന്റെ ഗാഥ - വിസ്മൃതിയുടെയും




അംഗോളമൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa) 1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം പോര്‍ച്ചുഗീസ് റിപ്പബ്ലിക്, 1974 ഏപ്രില്‍ 25-ന് സായുധ സൈനിക കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തുകൊളോണിയല്‍ ചൂഷണം ചവച്ചുതുപ്പിയ ആഫ്രിക്കന്‍ - ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരിടത്തും സമാധാനപൂര്‍ണ്ണമായ അധിക്കരക്കൈമാറ്റം സാധ്യമേയല്ലായിരുന്നുഹോസെ എദുവാര്‍ദോ അഗുവാലൂസായുടെ ഏറ്റവും പുതിയ നോവലായ വിസ്മൃതിയുടെ ഓര്‍ സാമാന്യ തത്വം (A General Theory of Oblivion) പരിത്യക്തയും സ്വയം ബഹിഷ്കൃതയുമായ പോര്‍ച്ചുഗീസ് വനിതാ ലുഡോവികാ ഫെര്‍നാന്‍ഡസ് മാനോ എന്ന ലുഡോയുടെ വിചിത്ര ജീവിതത്തിന്റെയും ഏറെയൊന്നും ആകാശങ്ങളില്ലാത്ത അവരുടെ ജീവിതത്തിന്‍റെ ഏതാണ്ട് അടഞ്ഞ കണ്ണാടിച്ചീള്‍ കാഴ്ചയിലൂടെ സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ട് മുമ്പുതൊട്ട് വര്‍ത്തമാന കാലം വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന അംഗോളയുടെവിശേഷിച്ചും ലുവാന്‍ഡയുടെസന്നിഗ്ദ്ധതകളും ആവിഷ്കരിക്കുന്നു.

സ്വാതന്ത്ര്യപ്രാപ്തി തൊട്ടുമുന്നില്‍ നില്‍ക്കെകണ്മുന്നില്‍ അരങ്ങേറിക്കൊണ്ടിരുന്ന ബീഭത്സതകളുടെ പ്രതിഫലനമെന്നോണം തന്റെ അപ്പാര്‍ട്ട്മെന്‍റ് ഇഷ്ടികകള്‍ കൊണ്ട് ചുവരിട്ടു മറച്ചു അതിനുള്ളില്‍ തുടര്‍ന്നു ഇരുപത്തിയെട്ടു കൊല്ലക്കാലം സ്വയം മറവു ചെയ്ത ഒരു സ്ത്രീയുടെ യഥാര്‍ത്ഥ അനുഭവമാണ് നോവലിന് പ്രചോദനമായതെന്ന് അഗുവാലൂസ എറ്റുപറഞ്ഞിട്ടുണ്ട്ലുഡോയുടെ പാത്ര സൃഷ്ടിയില്‍ അവരുടെ വിചിത്രമായ പെരുമാറ്റത്തിന് കൃത്യമായ സൂചകങ്ങള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്തുറസ്സുകളോട് അകാരണ ഭീതി (agarophobia )യുള്ള ലുഡോ ഉള്‍വലിയാനും ടെറസ്സിലേക്ക് കടക്കുമ്പോള്‍ പോലും വിശാലമായ കാഴ്ച മറക്കുന്ന ചട്ടക്കൂട് കൊണ്ട് ആകാശത്തെ അകറ്റി നിര്‍ത്താനുമുള്ള കലശലായ പ്രവണത കാണിക്കുന്നതിന് പിന്നില്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വൈയക്തിക ഭീകരാനുഭവവും ഉണ്ടെന്നു പിന്നീടാണ് വ്യക്തമാകുകസഹോദരി ഓഡറ്റിന് മൈനിംഗ് എഞ്ചിനീയറും വിഭാര്യനുമായ ഒര്‍ലാന്‍ഡോയുമായുണ്ടാവുന്ന പ്രണയവിവാഹത്തെ തുടര്‍ന്ന് ലുവാന്‍ഡയിലേക്ക് താമസം മാറുമ്പോഴാണ് അവരോടൊപ്പം ഒരംബരചുംബിയിലേക്ക് ലുഡോ എത്തുന്നത്എന്നാല്‍ദുരൂഹമായ രീതിയില്‍ സഹോദരിയും ഭര്‍ത്താവും അപ്രത്യക്ഷരാവുന്നതോടെ ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-general-theory-of-oblivion-by-jos-eduardo-agualusa-daniel-hahn

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 73-80)

 To purchase, contact ph.no:  8086126024


 

Friday, August 16, 2024

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

 

സ്വപ്നങ്ങളെ പിന്തുടരുന്നവര്‍

അങ്കോളമൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം പോര്‍ച്ചുഗീസ് റിപ്പബ്ലിക്1974 ഏപ്രില്‍ 25-ന് പോര്‍ച്ചുഗലില്‍ സായുധ സൈനിക കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ *(1). തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. ആഫ്രിക്കയിലെ ഫ്രഞ്ച്ബ്രിട്ടീഷ് കോളനികള്‍ ഒട്ടുമുക്കാലും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞും തങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസ് സാമ്രാജ്യത്വം കടിച്ചു നില്‍ക്കുകയായിരുന്നു. 1973ല്‍ ഗിനി-ബിസോ ആണ് ആദ്യം വിട്ടുപോയത്. 1992ല്‍ മൊസാംബിക്ക് സ്വതന്ത്രമായപ്പോള്‍ അംഗോളയുടെ സ്വാതന്ത്ര്യം 2002 വരെയും, ഫലത്തില്‍വൈകിപ്പോയി. ഈ സാഹചര്യത്തില്‍ സാഹിത്യ പ്രവര്‍ത്തനവും അതിന്റെ പ്രചാരവും രാജ്യത്ത് നാമമാത്രമായത് സ്വാഭാവികമായിരുന്നു. ലൂസോഫോണ്‍ സാഹിത്യം ഇംഗ്ലീഷ് ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതും അത്യപൂര്‍വ്വമാണ്. ഹോസെ ലുവാന്റിനോ വിയേര (José Luandino Vieira),  പെപെറ്റീല (Artur Carlos Maurício Pestana dos Santos a.k.a. Pepetela), ഓണ്ട് യാകി (Ndalu de Almeida a.k.a. Ondjakiതുടങ്ങി വളരെ കുറച്ചു അംഗോളന്‍ എഴുത്തുകാര്‍ മാത്രമേ പുറംലോകത്ത് അറിയപ്പെടുന്നുള്ളൂ.

കൊളോണിയല്‍ അനന്തരകാലത്തെ അങ്കോളന്‍ സാഹിത്യത്തില്‍ ഏറ്റവും പ്രമുഖനാണ് ഹോസെ എദുവാര്‍ദോ അഗുവാലൂസ.  നോവലിസ്റ്റ്ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍അങ്കോളപോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഗുവാലൂസ പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ്.  2016-ല്‍ മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട " A General Theory of Oblivion’ ,  Independent Foreign Fiction പുരസ്കാരം നേടിയ The Book of Chameleons എന്നിവ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കൃതികളാണ്.  അഗുവാലൂസയുടെ രചനകള്‍,  ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നുഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്പരിശോധിക്കുന്നു  *(2). 

 ........................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-society-of-reluctant-dreamers-by-jos-eduardo-agualusa

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 348-357)

To purchase, contact ph.no:  8086126024

More from Angolan Literature:

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

The Loves of João Vêncio by José Luandino Vieira

https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html

ALSO READ:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html



The Loves of João Vêncio by José Luandino Vieira

ഹുവാവോ വെന്‍ഷ്യോയുടെ പ്രണയമുറിവുകള്‍ 


കൊളോണിയല്‍ ആഫ്രിക്കയില്‍ ഒട്ടുമിക്ക ഫ്രഞ്ച്ബ്രിട്ടീഷ് കോളനികളും സ്വതന്ത്രമായിക്കഴിഞ്ഞും തങ്ങളുടെ അധീനതയില്‍ ചിതറിക്കിടന്ന ദേശങ്ങളില്‍ പറ്റിത്തൂങ്ങി നില്‍ക്കുകയായിരുന്നു പോര്‍ച്ചുഗല്‍. ഇക്കൂട്ടത്തില്‍ ആദ്യം വിട്ടുപോയത് 1973-ല്‍ ഗിനി-ബിസോ ആയിരുന്നു. കാര്‍നേഷന്‍ വിപ്ലവത്തിന് ശേഷം പോര്‍ച്ചുഗലില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ നിലം പതിച്ചതോടെ മറ്റു കോളനികളും സ്വതന്ത്രമായി. എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ഒട്ടുമിക്ക ഇടങ്ങളിലും സ്ഥിര ഭരണ വ്യവസ്ഥയായി പരിണമിക്കുകയുണ്ടായില്ല എന്ന് മാത്രമല്ലഅറുപതുകളില്‍ തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. മൊസാംബിക്കില്‍ 1992 വരെയും സംഘര്‍ഷങ്ങള്‍ തുടര്‍ന്നപ്പോള്‍ അംഗോളയില്‍  2002 വരെയും സമാധാനം സാധ്യമായില്ല. സ്വാഭാവികമായും ഈ ദേശങ്ങളില്‍ സാഹിത്യ രചന ഏറെ പരിമിതമായിത്തുടര്‍ന്നു. എഴുതപ്പെട്ടതില്‍ അധികവും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെയും രാഷ്ട്രീയ കാലുഷ്യങ്ങളെയും പ്രമേയങ്ങളാക്കി.

അംഗോളന്‍ സാഹിത്യത്തില്‍ പ്രഥമസ്ഥാനീയനാണ് 1935-ല്‍ ജനിച്ച ഹോസെ ലുവാന്റിനോ വിയേറ. കുഞ്ഞുന്നാളില്‍ (1938) അംഗോളയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ലുവാണ്ടയിലെ ആഫ്രിക്കന്‍ വംശജരുടെ ഇടയിലാണ് (‘മുസെക്കി’) താമസമാക്കിയത്. ദരിദ്രരായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഇടപഴകിയ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന വിയേറലുവാണ്ട എന്ന മൂലത്തില്‍ നിന്ന് സ്വയം കണ്ടെടുത്തതായിരുന്നു ലുവാന്റിനോ എന്ന മധ്യനാമം. അദ്ദേഹത്തിന്റെ രചനകളില്‍ പ്രാദേശിക ഭാഷയായ കിംബുണ്ടുവും പ്രാദേശിക പോര്‍ച്ചുഗീസും കൂടിക്കലരുന്നു. വെള്ളക്കാരന്‍ ആയിരുന്നിട്ടും കൊളോണിയല്‍ വിരുദ്ധനും വംശീയതാ വിരുദ്ധനും ആയിത്തീര്‍ന്നു അംഗോളന്‍ സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ പതിനൊന്നു വര്‍ഷക്കാലം രാജ്യത്തെ ഏറ്റവും കടുത്ത തടവറയായ ടറാഫേല്‍ ജയിലില്‍ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. ഇക്കാലത്ത് വന്യമായ കരുത്തോടെ വിയേറ എഴുത്തില്‍ വ്യാപൃതനായി. ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള ഉള്ളടക്കം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോര്‍ച്ചുഗീസ് റൈറ്റേഴ്സ് പുരസ്കാരം ലഭിച്ച കഥാസമാഹാരം ‘ലുവാണ്ട’ (1963) 1974-ല്‍ കൊളോണിയല്‍ ഭരണം അവസാനിക്കും വരെയും നിരോധിതമായി തുടര്‍ന്നത്. എന്നാല്‍ രഹസ്യമായി സര്‍ക്കുലേറ്റ് ചെയ്യപ്പെട്ട സമാഹാരത്തിലെ കഥകള്‍ പ്രകടമായ രാഷ്ട്രീയ സ്വഭാവമുള്ളവയല്ലെങ്കിലും അധിനിവേശത്തിന്റെ കെടുതികള്‍ യഥാതഥമായി അവതരിപ്പിക്കുകയും ശൈലീപരമായി ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 1962-ല്‍ പാരീസില്‍ തന്റെ കഥകള്‍ പ്രസിദ്ധീകരിച്ച വിവരം കഥാകൃത്ത്‌ അക്കാലത്ത് അറിഞ്ഞിരുന്നില്ല. ‘ഡോമിംഗോസ് സേവിയറിന്റെ യഥാര്‍ത്ഥ ജീവിതം’ (The Real Life of Domingos Xavier-1974) ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെടുകയും പീഡനത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ട്രാക്റ്റര്‍ ഡ്രൈവറുടെ കഥ പറയുന്നു. രാഷ്ട്രീയ നോവെല്ല എന്ന നിലയില്‍ വെള്ളക്കാരുടെ നീതിയുടെ ക്രൂരതയും സ്വാതന്ത്ര്യപൂര്‍വ്വ അംഗോളയിലെ സ്ത്രീ-പുരുഷന്മാരുടെ സ്ഥൈര്യവും പ്രസ്തുത കൃതി ചിത്രീകരിച്ചപ്പോള്‍, 1967-ല്‍ ഒരാഴ്ച കൊണ്ടെഴുതപ്പെട്ട ‘നമ്മള്‍ മകുലൂസുക്കാര്‍’ (We, from Makulusuകൊളോണിയല്‍ ഭരണത്തിന്റെ അന്ത്യ നാളുകളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍വെള്ളക്കാര്‍സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരുടെ അസാധാരണ ബന്ധങ്ങളുടെ ആവിഷ്കാരമാണ്. വിയേരയുടെ കൃതികളില്‍ ഏറ്റവും മികച്ചതെന്നു ചില നിരൂപകര്‍ ഏറെ ആത്മകഥാംശമുള്ള ഈ നോവലിനെ വിലയിരുത്തുന്നു. 2003-ല്‍ പുറത്തിറങ്ങിയ ‘ഔവര്‍ മുസെക്കി’ നാല്പ്പതുകളുടെയും അമ്പതുകളുടെയും പശ്ചാത്തലത്തില്‍ ലുവാണ്ടയിലെ ചേരികളിലെ ജീവിതവും മുതിര്‍ന്നു വരവും ആവിഷ്കരിച്ചു. 1961-62 കാലത്ത് ജയിലില്‍ വെച്ച് എഴുതപ്പെട്ട ‘ഔവര്‍ മുസെക്കി’ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊയ്പ്പോയ കൌമാര നിഷ്കളങ്കതനഗരവല്‍ക്കരണത്തിന്റെ കെടുതികള്‍ എന്നിവയെ കുറിച്ചുള്ള ഗൃഹാതുരതയോടൊപ്പം വരാനിരിക്കുന്നതിനെ ജിജ്ഞാസയോടെ കാത്തിരിക്കുന്നതിന്റെ ആവേശവും നോവലില്‍ തെളിഞ്ഞു കാണാം. അംഗോളന്‍ എഴുത്തുകാരുടെ യൂണിയന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള വിയേറ പുതുതലമുറ  എഴുത്തുകാരുടെയും കവികളുടെയും വഴികാട്ടിയായും വര്‍ത്തിച്ചിട്ടുണ്ട്‌.

 

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-loves-of-joo-vncio-by-jos-luandino-vieira

 

  (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 243-347)

To purchase, contact ph.no:  8086126024

 More from Angolan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html



Sunday, November 6, 2016

The Book of Chameleons by José Eduardo Agualusa

ഗ്രിഗോര്‍ സാംസയുടെ രക്തം




ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നുവര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു.” - 1984, ജോര്‍ജ്ജ് ഓര്‍വെല്‍ .

 

അങ്കോളന്‍ സാഹിത്യത്തില്‍ ഇന്നേറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ്‌ ഹോസെ എദുവാര്‍ദോ അഗുവാലൂസനോവലിസ്റ്റ്ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോളപോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗുവാലൂസ പുരസ്ക്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഗുവാലൂസയുടെ രചനകള്‍ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നുഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്പരിശോധിക്കുന്നു. (വികിപീഡിയ പേജ്). ഈ നിലയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാണ് 2007-ലെ ഇന്‍ഡിപ്പെന്റന്റ് ഫോറിന്‍ ഫിക് ഷന്‍ അവാര്‍ഡ് നേടിയ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്'.

സ്വതന്ത്ര അങ്കോളയുടെ കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന്റെ തൊട്ട് പിന്‍ കാലത്ത്മാര്‍ക്സിസ്റ്റ്‌ ഭരണം അവസാനിച്ച് വൈയക്തിക അഭ്യുന്നതിയുടെ ആവേഗങ്ങളിലേക്ക് സമൂഹം മത്സരയോട്ടം തുടങ്ങുന്ന സന്ദര്‍ഭംഭരണകൂടത്തിന്റെ ഒറ്റുകാരോ വേട്ടക്കാരോ വൈതാളികരോ ആയിരുന്ന, മൂടിവെക്കാനുള്ള ഭൂതകാലമുള്ളവര്‍പറയത്തക്ക പാരമ്പര്യമോ കുടുംബമഹിമയോ അവകാശപ്പെടാനില്ലാത്തവര്‍ തുടങ്ങി പുതുതായി സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ കല്‍പ്പിതമെങ്കിലും മാന്യവും കുലീനവുമായ  'ഭൂതകാലംഎന്ത് വിലകൊടുത്തും ആഗ്രഹിച്ചവര്‍ ഒട്ടനവധിയായിരുന്നു.

.........................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-book-of-chameleons-by-jos-eduardo-agualusa

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 101-107)

 To purchase, contact ph.no:  8086126024

More from Angloan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

The Loves of João Vêncio by José Luandino Vieira

https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html