“ഭൂതകാലത്തെ
നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു. വര്‍ത്തമാനത്തെ
നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു.” - 1984, ജോര്‍ജ്ജ് ഓര്‍വെല്‍ .
അങ്കോളന്‍
സാഹിത്യത്തില്‍ ഇന്നേറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ് ഹോസെ എദുവാര്‍ദോ
അഗുവാലൂസ. നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോള, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗുവാലൂസ
പുരസ്ക്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ്. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ്
ചെയ്യപ്പെട്ട അഗുവാലൂസയുടെ രചനകള്‍, ചരിത്രവും ഫിക്
ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നു, ഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന
എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്" പരിശോധിക്കുന്നു.
(വികിപീഡിയ പേജ്). ഈ നിലയില്‍ സവിശേഷ
പരിഗണന അര്‍ഹിക്കുന്നതാണ് 2007-ലെ ഇന്‍ഡിപ്പെന്റന്റ്
ഫോറിന്‍ ഫിക് ഷന്‍ അവാര്‍ഡ് നേടിയ 'ദി ബുക്ക് ഓഫ്
കമേലിയന്‍സ്'.
സ്വതന്ത്ര അങ്കോളയുടെ കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം
അവസാനിക്കുന്നതിന്റെ തൊട്ട് പിന്‍ കാലത്ത്, മാര്‍ക്സിസ്റ്റ് ഭരണം അവസാനിച്ച് വൈയക്തിക അഭ്യുന്നതിയുടെ
ആവേഗങ്ങളിലേക്ക് സമൂഹം മത്സരയോട്ടം തുടങ്ങുന്ന സന്ദര്‍ഭം. ഭരണകൂടത്തിന്റെ ഒറ്റുകാരോ വേട്ടക്കാരോ വൈതാളികരോ ആയിരുന്ന, മൂടിവെക്കാനുള്ള ഭൂതകാലമുള്ളവര്‍, പറയത്തക്ക
പാരമ്പര്യമോ കുടുംബമഹിമയോ അവകാശപ്പെടാനില്ലാത്തവര്‍ തുടങ്ങി പുതുതായി സ്വയം
കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ കല്‍പ്പിതമെങ്കിലും മാന്യവും
കുലീനവുമായ 'ഭൂതകാലം' എന്ത്
വിലകൊടുത്തും ആഗ്രഹിച്ചവര്‍ ഒട്ടനവധിയായിരുന്നു.
.........................
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/the-book-of-chameleons-by-jos-eduardo-agualusa
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 101-107)
To purchase, contact ph.no: 8086126024
More from Angloan Literature:
The Society of Reluctant Dreamers by José Eduardo Agualusa /
Daniel Hahn
https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html
A General Theory of Oblivion by José Eduardo Agualusa
https://alittlesomethings.blogspot.com/2017/01/blog-post_98.html
The Loves of João Vêncio by José Luandino Vieira
https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html

No comments:
Post a Comment