ചരിത്ര ഭാരങ്ങളുടെ കറുത്ത ഹാസ്യം
ആഫ്രിക്കന്‍
- അമേരിക്കന്‍
ജീവിതാവസ്ഥകളെ അമേരിക്കന്‍
സാഹിത്യത്തിന്റെ മുഖ്യ
ഉത്കണ്ഠകളില്‍ മുന്‍ നിരയില്‍
പ്രതിഷ്ഠിച്ച ടോണി മോറിസന്‍,
ജെയിംസ്
ബാള്‍ഡ് വിന്‍, ആലിസ്
വാക്കര്‍, മയാ
ഏഞ്ചലു തുടങ്ങിയവരുടെ
നിരയിലേക്ക് തന്റെ വ്യക്തിമുദ്ര
പതിപ്പിച്ച രചനകളിലൂടെ കടന്നു
വന്ന എഴുത്തുകാരനാണ് പോള്‍
ബീറ്റി. ദി
വൈറ്റ് ബോയ് ഷഫിള്‍ (1996)
സ്ലംബര്‍ലാന്‍ഡ്
(2008) തുടങ്ങിയ
നോവലുകളിലൂടെയും കവിതകളിലൂടെയും
സമകാലീന അമേരിക്കന്‍
സാഹിത്യത്തില്‍ തന്റെ ഇടം
കണ്ടെത്തിയ ബീറ്റിയുടെ നോവലാണ്,
ആദ്യമായി
മാന്‍ ബുക്കര്‍ പുരസ്കാരം
അമേരിക്കയിലേക്കെത്തിച്ച
ദി സെല്‍ ഔട്ട് എന്ന പുസ്തകം.
(ജോനാതന്‍)
സ്വിഫ്റ്റിനോടും
മാര്‍ക്ക് ട്വൈനിനോടും
താരതമ്യം ചെയ്യപ്പെടുന്ന
തീക്ഷ്ണമായ സറ്റയറിന്റെ
ശൈലിയില്‍ അമേരിക്കന്‍ സാമൂഹിക
ജീവിതത്തിലെ തീക്ഷ്ണമായ ഒരു
ഖണ്ഡത്തെ പോള്‍ ബീറ്റി
അവതരിപ്പിക്കുന്നു.
ലോസ്
ഏഞ്ചലസിന്റെ ദക്ഷിണ
പ്രാന്തങ്ങളിലുള്ള ഡിക്കന്‍സ്
എന്ന കാര്‍ഷിക ചേരിയില്‍
പേരുകേട്ട പുരാതന കെന്റക്കി
കുടുംബത്തിന്റെ താവഴിയായി
'മി'
എന്ന് മാത്രം
ഒട്ടുമിക്കപ്പോഴും പേരു
പറയുന്ന ബോണ്‍ബോണ്‍ മി എന്ന
ആഖ്യാതാവ് വിചിത്രവും
ആഫ്രിക്കന്‍ അമേരിക്കക്കാരെ
സംബന്ധിച്ച പൊതുബോധത്തിനു
നേരെയുള്ള പരിഹാസ പൂര്‍ണ്ണവുമായ
ഒരു സ്വയം വെളിപ്പെടുത്തളിലൂടെയാണ്
ആഖ്യാനത്തിലേക്ക് കടക്കുന്നത്:
“ഒരു
കറുത്ത വര്‍ഗ്ഗക്കാരനില്‍
നിന്ന് എന്ന നിലയില്‍ ഇത്
വിശ്വസിക്കാന്‍ പ്രയാസമാവാം,
പക്ഷെ ഞാന്‍
ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല.
നികുതി
വെട്ടിപ്പോ ക്രെഡിറ്റ്
കാര്‍ഡ് തട്ടിപ്പോ നടത്തിയിട്ടില്ല.
ഒരിക്കലും
സിനിമാശാലയില്‍ നുഴഞ്ഞുകയറുകയോ
കച്ചവടത്തിന്റെയോ മിനിമം
കൂലി പ്രതീക്ഷകളുടെയോ രീതികളില്‍
താല്‍പര്യമില്ലാത്ത
മരുന്നുകട കാഷ്യര്‍ക്ക്
ബാക്കി ചില്ലറ തിരികെ നല്‍കാന്‍
മറന്നു പോവുകയോ
ചെയ്തിട്ടില്ല.
തുടര്‍ വായനയ്ക്ക്:
(മാധ്യമം വാരിക, നവംബര്‍ 28, 2016)
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 251-256)
read more:
American War by Omar El Akkad
https://alittlesomethings.blogspot.com/2018/01/blog-post.html
The Mountains Sing by Nguyễn Phan
Quế Mai
https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html
Behold the Dreamers by Imbolo Mbue
https://alittlesomethings.blogspot.com/2017/04/blog-post_21.html
The Nickel Boys by Colson
Whitehead
https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html
The Underground Railroad by
Colson Whitehead
https://alittlesomethings.blogspot.com/2017/08/blog-post_9.html
No comments:
Post a Comment