"ഡോനാള്‍ഡ് ട്രംപ് ഇപ്പോള്‍
വായിക്കേണ്ട ഒരൊറ്റ പുസ്തകം " എന്ന് വിവരിക്കപ്പെട്ട (റോണ്‍ ചാള്‍സ്, ദി വാഷിങ്ങ്ടന്‍ പോസ്റ്റ്, ആഗസ്റ്റ്, 17, 2016) നോവലാണ്
യുവ കാമറൂണിയന്‍ - അമേരിക്കന്‍
എഴുത്തുകാരി ഇംബോലോ എംബൂയെയുടെ പ്രഥമ നോവല്‍ 'ബിഹോള്‍ഡ് ദി ഡ്രീമേഴ്സ് '. 1930-കളിലെ 'മഹാ മാന്ദ്യ'ത്തിനു (the Great Depression) ശേഷം ലോകം കണ്ട ഏറ്റവും വലിയ, പുതു നൂറ്റാണ്ടാദ്യം സംഭവിച്ച, സാമ്പത്തിക പ്രതിസന്ധി ഘട്ടവും (the Recession of 2008-
2010) തുടര്‍ന്നുണ്ടാവുന്ന ആ 'മഹത്തായ അമേരിക്കന്‍ സ്വപ്ന'ത്തിന്റെ (the Great American Dream) തകര്‍ച്ചയുമാണ് നോവലിന്റെ പശ്ചാത്തലം. നോവലിസ്റ്റിന്റെ തന്നെ ജന്മ ദേശമായ കാമറൂണിലെ തെക്കു പടിഞ്ഞാറന്‍ കടലോര നഗരമായ
ലിംബേയില്‍ നിന്ന് ജീവിത സാഹചര്യങ്ങളുടെ പാരുഷ്യത്തില്‍ ഒരു സന്ദര്‍ശക വിസയുടെ
ആനുകൂല്യത്തില്‍ അമേരിക്കയിലെത്തുന്ന ജെന്റെ ജോംഗ മറ്റനേകം പ്രവാസികളെപ്പോലെ 'അഭയം' നേടലും
ഗ്രീന്‍ കാര്‍ഡും തന്നെയാണ് സ്വപ്നം കണ്ടത്. രണ്ടു കൊല്ലത്തിനുള്ളില്‍ സ്റ്റുഡെന്റ് വിസയില്‍ ഭാര്യ നേനിയെയും, അച്ഛനെ ആരാധിക്കുന്ന ആറു വയസ്സുകാരനായ മകന്‍ ലിയോമിയെയും
അമേരിക്കയിലെത്തിച്ച് ഹാര്‍ലെമില്‍ താമസമാക്കുന്ന ദമ്പതിമാരുടെ ജീവിതങ്ങള്‍
മാന്ദ്യത്തിന്റെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു
കെട്ടേണ്ടി വരുന്നതുമാണ് തലക്കെട്ടിന്‍റെ ഉറവിടം.
മാന്ദ്യം അകത്തളങ്ങളിലേക്ക്
കുറ്റമറ്റ ഔദ്യോഗിക മേല്‍വിലാസ രേഖകളുടെ അഭാവമെന്ന കുടിയേറ്റക്കാരുടെ ജീവിതാവസ്ഥയുടെ പൊതുസ്വഭാവത്തെ മൂടിവെച്ച്, നേനിയോടൊപ്പം മണിക്കൂറുകളോളം ഗൂഗിളില്‍ ചെലവഴിച്ചു നടത്തിയ ഇന്റെര്‍വ്യൂ തയ്യാറെടുപ്പിന്റെയും ലൈബ്രറിയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ തയ്യാറാക്കിയ റെസ്യൂമെയുടെയും പിന്‍ ബലത്തില്‍ നടത്തിയ അപേക്ഷയെ തുടര്‍ന്ന് , 2007-ന്‍റെ ശരത് കാലത്ത് വാള്‍ സ്ട്രീറ്റ് ഭീമന്‍ ലെഹ്മാന്‍ ബ്രദേഴ്സിന്റെ സീനിയര്‍ എക്സീക്യൂട്ടീവായ ക്ലാര്‍ക്ക് എഡ്വാര്‍ഡ് സ്വപ്ന തുല്യമായ പ്രതിഫലത്തില്‍ തന്നെ ഡ്രൈവര്‍ ആയി നിയമിക്കുമ്പോള്‍ ജെന്റെ ജോംഗക്ക് തന്റെ ഭാഗ്യം വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
തുടര്‍ വായനയ്ക്ക് :
https://www.fazalrahman.com/essays/article/behold-the-dreamers-by-imbolo-mbue
No comments:
Post a Comment