Featured Post

Showing posts with label Mia Couto. Show all posts
Showing posts with label Mia Couto. Show all posts

Friday, March 28, 2025

Confession of the Lioness by Mia Couto / David Brookshaw

"നരഭോജികളും വേട്ടക്കാരും - മുറിച്ചു കടക്കുന്ന വിലക്കുകള്‍ "

മൊസാംബിക്കിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നതിനു പുറമേ, ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട മൊസാംബിക്കൻ എഴുത്തുകാരനുമാണ് മിയാ കൂട്ടോ. തന്റെ കൃതികളില്‍, പോർച്ചുഗീസ് ഭാഷയെ  മൊസാംബിക്കൻ സ്വാധീനത്തോടെ പുനർനിർമ്മിക്കാൻ മിയ കൂട്ടോ ശ്രമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  പ്രാദേശിക ശൈലികളുടെ സ്വകീയമായ ഉപയോഗത്തിലൂടെ  ആഫ്രിക്കൻ ആഖ്യാനത്തിന്റെ ഒരു പുതിയ മാതൃക അദ്ദേഹം നിർമ്മിക്കുന്നു. 1992-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവൽ Terra Sonâmbula  (Sleepwalking Land), 1995-ൽ മൊസാംബിക്കൻ റൈറ്റേഴ്‌സ് അസോസിയേഷൻ്റെ ദേശീയ ഫിക്ഷൻ സമ്മാനം നേടി, സിംബാബ്‌വെ ബുക്ക് ഫെയർ സൃഷ്ടിച്ച ജൂറി 20-ാം നൂറ്റാണ്ടിലെ മികച്ച പന്ത്രണ്ട് ആഫ്രിക്കൻ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍,  പോർച്ചുഗീസ് സംസാരിക്കുന്ന എഴുത്തുകാർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവാർഡായ കാമോസ് അവാര്‍ഡ് ഉള്‍പ്പടെ, നേടിയിട്ടുള്ള കൂട്ടോ അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം ഊര്‍ജ്ജസ്വലമായി തുടരുന്നു. 

'സ്വപ്നാടക ദേശ'ത്തെയും (Sleepwalking Land) 'മൗനം ചിട്ടപ്പെടുത്തുന്നവ'നും (The Tuner of Silences) പോലെ രണ്ടു ആഖ്യാന ധാരകള്‍ 'സിംഹിണിയുടെ കുമ്പസാരങ്ങ'ളിലും (Confessions of the Lionessഉണ്ട്എന്നാല്‍ മുന്‍കൃതികളില്‍ നിന്ന് വ്യത്യസ്തമായി 'മുതിര്‍ന്നു വരവിന്റെ കഥ'യായല്ല നോവല്‍ വിഭാവനം ചെയ്യപ്പെടുന്നത്മുന്‍ കൃതികളേക്കാള്‍ അതി ശക്തമായ സ്ത്രീപക്ഷ സ്വാധീനവും ഇവിടെയുണ്ട്. മുപ്പത്തിരണ്ടുകാരിയായ മരിയമാര്‍ ആണ് ആഖ്യാനം തുടങ്ങിവെക്കുന്നത്ഒന്നിടവിട്ട ആധ്യായങ്ങളില്‍ 'മരിയമാറുടെ വീക്ഷണത്തില്‍ ', 'വേട്ടക്കാരന്റെ ഡയറിഎന്നിങ്ങനെ രണ്ടു ആഖ്യാതാക്കളുടെ വീക്ഷണത്തിലൂടെ പതിനാറു വര്‍ഷങ്ങളുടെ ഇടവേളയുള്ള രണ്ടു കാലഘട്ടങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. 2008 -ല്‍ വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാദോയിലേക്ക് ഔദ്യോഗിക ജോലിക്കായി അയക്കപ്പെട്ട കാലത്തെ ചില അനുഭവങ്ങളെ ആസ്പ്പദമാക്കിയാണ് മിയാ കൂട്ടോ 'സിംഹിണിയുടെ കുമ്പസാരങ്ങള്‍' രചിച്ചത്പ്രദേശത്ത് നരഭോജികളായ സിംഹങ്ങള്‍ പത്തിലേറെ പേരെ ആക്രമിച്ച് കൊല്ലാനിടയായ സംഭവങ്ങള്‍ജോലിയുടെ ഭാഗമായി വനപ്രദേശങ്ങളില്‍ പോവുകയും ക്യാമ്പുകളില്‍ ഉറങ്ങുകയും വേണ്ടിയിരുന്ന തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കായി കമ്പനിക്ക് വേട്ടക്കാരെ ആവശ്യമായിവന്നുരണ്ടു വിദഗ്ദവേട്ടക്കാര്‍ മപൂട്ടോയില്‍ നിന്ന് പാല്‍മായില്‍ എത്തി. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/confession-of-the-lioness-by-mia-couto-david-brookshaw

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 89-96

ലോഗോസ് ബുക്സ് - To purchase, contact ph.no:  8086126024)

 

More from Mia Couto:


Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

 

The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

 

Monday, August 12, 2024

The Last Flight of The Flamingo by Mia Couto / David Brookshaw

 സ്വാതന്ത്ര്യത്തിന്റെ പക്ഷികള്‍ മറയുമ്പോള്‍


മൊസാംബിക്കന്‍ മാര്‍ക്സിസ്റ്റ്‌ കവി റയി നോഗര്‍ (Rui Nogar) വിപ്ലവത്തില്‍ പങ്കെടുക്കാത്തതിനും തന്റേതല്ലാത്ത വീക്ഷണകോണില്‍ എഴുതുന്നതിനും മിയാ കൂട്ടോയെ വിമര്‍ശിച്ചിട്ടുണ്ട്എന്നാല്‍പുതുതായി പിറവിയെടുക്കുന്ന ദേശത്തിന്റെ ആഖ്യാതാവ് എന്ന നിലയില്‍ മിയാ കൂട്ടോയുടെ ശക്തിതന്നെയും ഏതെങ്കിലും തത്വസംഹിതയുടെ പ്രകടമായ വിധേയത്വം അദ്ദേഹത്തിന്റെ രചനയില്‍ ഇല്ല എന്നത് തന്നെയാണ്യുദ്ധവും ക്ഷാമവും വറുതിയും കൊടിയ ദാരിദ്ര്യവും അടയാളപ്പെടുത്തുന്ന ദേശാവസ്ഥയിലും ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ ജുഗുപ്സാവഹമാംവിധം പിടിമുറുക്കുന്ന അഴിമതിയുടെ അസംബന്ധ കഥകള്‍ പറയാന്‍ റിയലിസം അപര്യാപ്തമാകുന്നത് ആഫ്രിക്കന്‍ എഴുത്തുകാരെ ഫാന്റസിയും മാജിക്കല്‍ റിയലിസത്തിന്റെ ആഫ്രിക്കന്‍ വകഭേദങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്മിയാ കൂട്ടോയെ പോലുള്ള എഴുത്തുകാരില്‍ അത് ‘അനിമിസ്റ്റ് റിയലിസംഎന്ന രീതിയില്‍ ആവിഷ്കൃതമാകുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “അനിമിസ്റ്റുകള്‍ എന്നാല്‍ ലോകം മുഴുവനും വ്യക്തികള്‍ നിറഞ്ഞിരിക്കുന്നുഅതില്‍ ചിലര്‍ മാത്രം മനുഷ്യരാണ്ജീവിതമെന്നത്‌ ഇപ്പോഴും മറ്റുള്ളവരുമായി ബന്ധിതമായാണ് നയിക്കപ്പെടുന്നത്‌ എന്നു തിരിച്ചറിയുന്നവരാണ്” (Graham Harvey – Animism: Respecting the Living World). കൂട്ടോയുടെ രണ്ടാമത് നോവലായ ‘ദി ലാസ്റ്റ് ഫ്ലൈറ്റ് ഓഫ് ദിഫ്ലമിംഗോ’ ടിസംഗാരയെന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് പശ്ചാത്തലമാക്കുന്നത്. ഇവിടെ ‘അലൌകിക കാര്യങ്ങള്‍ മാത്രമാണ് വസ്തുതകള്‍’ എന്ന് നോവല്‍ ആദ്യമേ പറഞ്ഞുവെക്കുന്നുവിചിത്രമായ ഒരു അംഗഛേദത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ആദ്യ ഖണ്ഡിക തന്നെ അതിവൈചിത്ര്യത്തെയും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെയും സമന്വയിപ്പിക്കുന്ന മിയാ കൂട്ടോ ശൈലിയുടെ മികച്ച മാതൃക സൃഷ്ടിക്കുന്നു

പരുക്കന്‍ ഭാഷയില്‍ ഒട്ടും മര്യാദയില്ലാതെ പറഞ്ഞാല്‍സംഭവിച്ചത് ഇതാണ്ഇവിടെ ഈ ട്രങ്ക് റോഡില്‍ടിസംഗാരക്ക് തൊട്ടു വെളിയില്‍ഛേദിക്കപ്പെട്ട ഒരു ലിംഗം കാണപ്പെട്ടുസ്വതന്ത്രമാക്കപ്പെട്ട ഒരു വലിയ അവയവംദേശവാസികള്‍ തങ്ങളുടെ കണ്ടെത്തലില്‍ സ്തബ്ധരായി നിന്നുഎല്ലായിടത്തുനിന്നും ആളുകള്‍ കൂടിവസ്തുവിന് ചുറ്റും ആളുകളുടെ ഒരു വലയം സൃഷ്ടിക്കപ്പെട്ടുഞാനും അവിടെ ഉണ്ടായിരുന്നുആള്‍ക്കൂട്ടത്തിന്റെ പിന്‍ഭാഗത്തെ അറ്റത്ത്‌മിക്കവാറും പുറത്തായി നിലയുറപ്പിച്ച്ഇതാണെന്റെ ഉപദേശം: പിറകിലാണ് ഏറ്റം നല്ല കാഴ്ച കിട്ടുക ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ. പഴമൊഴി ശരിയാണ്ഒരു പിന്ന് കിണറ്റില്‍ വീണാല്‍ഒരു പാടുപേര്‍ കാണാന്‍ വരുംഎന്നാല്‍ വളരേ കുറച്ചു പേരെ അതെടുക്കാന്‍ കിണറ്റില്‍ ഇറങ്ങൂ.”

          ആഭ്യന്തര യുദ്ധം അവസാനിച്ചിരിക്കുന്നുവെങ്കിലും ആഖ്യാതാവിനെ പോലുള്ള സാധാരണക്കാരെ – ‘ടിസംഗാരയുടെ പരിഭാഷകന്‍’ - സംബന്ധിച്ചിടത്തോളം

‘ഞങ്ങള്‍ക്ക് യുദ്ധം മനസ്സിലായിരുന്നില്ലഇപ്പോള്‍ സമാധാനവും ഞങ്ങള്‍ക്ക് മനസ്സിലായില്ല.’ 

ശ്ലഥമായ നിരീക്ഷണങ്ങള്‍റിപ്പോര്‍ട്ടുകള്‍ അഭിമുഖഖണ്ഡങ്ങള്‍, കുറിപ്പുകള്‍, കത്തുകള്‍ചൊല്ലുകള്‍ തുടങ്ങിയ ഉറവിടങ്ങളിലൂടെ ദേശത്തിന്റെ കലുഷാവസ്ഥ നോവലിസ്റ്റ് പുനര്‍ സൃഷ്ടിക്കുന്നു. .............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-last-flight-of-the-flamingo-by-mia-couto

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 139-145)

ലോഗോസ് ബുക്സ് - To purchase, contact ph.no:  8086126024)


More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html

 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

 

The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

Monday, September 26, 2016

Sleepwalking Land by Mia Couto / David Brookshaw

പ്രേതലോകങ്ങളുടെ നിദ്രാടനം

മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക്‌ നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ്‌ മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണ വെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO) എത്തിച്ചത് സ്വാഭാവികംചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും 'ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ'ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതുംകൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്‍എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്യൂറോപ്പുക്കരുടെയും മൊസാംബിക്കുകാരുടെയും മകന്‍വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്‍വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നുകാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.” അതേ സമയംആഭ്യന്തര യുദ്ധകാലത്ത് (1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO)  കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെ കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “ഞാന്‍ കാല്‍പ്പനികനാവുകയാവാംപക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ് : നീയൊരാളാണ് കഥകള്‍ പറയുക.”

ഇളംമുറക്കാരും വയോധികരും / മരിച്ചുപോയവരും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലുള്ള ആഖ്യാനസ്വഭാവം കൂട്ടോയുടെ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ  'സ്വപ്നാടക ദേശ' (സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്ത്തില്‍ ആഖ്യാനം പിന്തുടരുന്നത് പതിനൊന്നുകാരനായ മുയ്ദിന്‍ഗയേയും വയോധികനായ ത്വാഹിറിനെയുമാണ്. ..........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/sleepwalking-land-by-mia-couto

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 23-30

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )

 

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html


The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

Tuesday, September 20, 2016

The Tuner of Silences by Mia Couto / David Brookshaw

യാഥാര്‍ത്ഥ്യം ഉന്മാദത്തെ അധിനിവേശിക്കുമ്പോള്‍


മിയാ കൂട്ടോയെ (António “Mia” Emílio Leite Couto) മനസ്സിലാക്കാന്‍ ‘പാശ്ചാത്യലോകം ‘ആഫ്രിക്ക എന്നീ നിര്‍മ്മിതദ്വന്ദ്വ ധാരണ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടോ വെള്ളക്കാരനാണ്, എന്നാല്‍ ആഫ്രിക്കക്കാരന്‍ ആവാതെ പോകുന്നുമില്ല. ഒരു ‘ആഫ്രിക്കന്‍ എഴുത്തുകാരന്‍ എന്നുതന്നെയാണ് ആഗോള പോര്‍ച്ചുഗീസ് സാഹിത്യ ലോകത്ത് അദ്ദേഹം അടയാളപ്പെടുന്നത്. മാജിക്, ഫാന്റസി, അസാധാരണം എന്നൊക്കെ തോന്നിക്കുകയും ഒടുവില്‍ എല്ലാം തികച്ചും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വ രചനാ സിദ്ധിയുടെ ഉടമയായാണ് മിയാ കൂട്ടോ മനസ്സിലാക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ പതിവു വിവര്‍ത്തകന്‍ ഡേവിഡ്‌ ബ്രൂക്ക് ഷോ ഇംഗ്ലീഷിലെത്തിച്ച The Tuner of Silences അതീവ ചാരുതയുള്ള വായനാനുഭവം ആയിത്തീരുന്നതിനു പിന്നില്‍, മൂലകൃതിയുടെ കാവ്യാത്മകതയും ഭാവഗരിമയും ഒപ്പിയെടുത്ത വിവര്‍ത്തനത്തിന്റെ മികവ് സുവിദിതമാണ്‌. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പിതാവു പകര്‍ന്നുനല്‍കിയ പുറംലോകം നിലനില്‍ക്കുന്നില്ല എന്ന അറിവോടെ ഒരു വലയിത ഇടത്തില്‍ വളര്‍ന്നുവരുന്ന എംവാനിറ്റോ എന്ന പതിനൊന്നുകാരനിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവല്‍, മിയാ കൂട്ടോയുടെ രചനാ സൌഷ്ടവത്തിന്റെ ലക്ഷണമൊത്ത തികഞ്ഞ മാതൃകയാണ്.


ചരിത്രഭാരവും സാംസ്കാരിക പിന്മടക്കവും

'സ്വപ്നാടക ദേശ'ത്തിലേത് പോലെ 'നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി'(The Tuner of Silences) ലും പ്രധാന ആഖ്യാതാവ് ഒരു പതിനൊന്നുകാരന്‍ തന്നെ- എംവാനിറ്റോ. മുയ്ദിന്‍ഗയെ പോലെ ഒരു മുലാറ്റോ അല്ലെങ്കിലും അമ്മ വഴി അവനിലും ജ്യേഷ്ഠന്‍ എന്‍ടൂന്‍സിയിലും കറുപ്പുനിറത്തിനു ഇത്തിരി വിളര്‍ച്ച പറ്റിയിട്ടുണ്ടെന്ന് അച്ഛന്‍ നിരീക്ഷിക്കും. മൊസാംബിക്കിന്റെ ചരിത്രവിധിയുടെ ഭാരം തന്നെയാണ് അവരുടെ ലോകത്തെയും നിര്‍ണ്ണയിക്കുന്നത്. അച്ഛനും ജ്യേഷ്ഠനും സാക്കറി കലാഷ് എന്ന ഭൃത്യനും അധികം ദൂരെയല്ലാതെ അങ്കിള്‍ അപ്രോക്സിമാഡോയും അടങ്ങുന്ന ഒരു കവചിത സമൂഹമായി അച്ഛന്‍ 'ജസൂസലേം' എന്ന് പേരിട്ട, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വന്യമൃഗ സങ്കേതത്തില്‍ അവര്‍ കഴിയുന്നു. ഒരു പേരുമാറ്റം ആവാശ്യമില്ലാത്ത വിധം മുട്ടയില്‍ നിന്ന് വിരിഞ്ഞു തുടങ്ങുക മാത്രമായ എംവാനിറ്റോ ഒഴികെ ആരുടേയും പേര് യഥാര്‍ത്ഥമല്ല; ദുരൂഹമായ ഒരു ഭൂതകാലത്തില്‍ നിന്നോ തന്നെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഉന്മാദത്തിന്റെ ആവേശിക്കല്‍ കാരണമോ നഗരത്തിലുണ്ടായിരുന്ന വീട് വിട്ടു ദൈവം പോലും ഉപേക്ഷിച്ച 'ജീസസ് സ്വയം കുരിശു വിട്ടിറങ്ങുന്ന (where Jesus would uncrucify himslef)' ഇടത്തിലേക്ക് ചേക്കേറുമ്പോള്‍ അച്ഛന്‍ എല്ലാവരെയും പെരുമാറ്റിയിരുന്നു ('debaptise'). അച്ഛന്‍ സ്വയം മറ്റെയാസ് വെഞ്ച്യൂറ എന്ന പേര് സില്‍വെസ്ട്രെ വിറ്റാലീഷ്യോ എന്ന് മാറ്റിയതും ബാഹ്യലോകത്തെ 'പീഡിതമായ ആത്മാക്കള്‍ പോലുമില്ലാത്ത' 'നിശ്ശൂന്യമായ' 'അങ്ങകലെ' എന്ന് മാത്രം മക്കളെ ബോധ്യപ്പെടുത്തുന്നതും യുദ്ധം അവശേഷിപ്പിച്ച /ഉല്‍പ്പാദിപ്പിച്ച ഉന്മാദത്തിന്റെയും സംസ്കൃതിയിലെ തിരിച്ചു പോക്കിന്റെ (atavism)യും അടയാളങ്ങളാണ്. ജെസബേല്‍ എന്ന പെണ്‍ കഴുതയില്‍ അയാള്‍ തന്റെ ലൈംഗിക ചോദനകള്‍ക്ക് ലജ്ജാലേശമില്ലാതെ ഇടം കണ്ടെത്തുന്നതും കുടുംബത്തില്‍ കടുത്ത ഏകാധിപതിയായി പെരുമാറുന്നതും ഇതേ മാനസികാവസ്ഥയുടെ ഭാഗമാണ്. .........
തുടര്‍ വായനയ്ക്ക്:

http://navamalayali.com/2016/08/29/mia-couto-fazal-rahman-reading/

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 130-138

To purchase, contact ph.no:  8086126024)

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html