Featured Post

Saturday, December 29, 2012

GOD WHO WON'T RESURRECT

GOD WHO WON'T RESURRECT

Once again
the night of this sacred birth.
In the glass windows-
diagrams of snow.

Though proclaimed overzealously,
serpentine scroll news
spread burning into
fleeting life of memories
in the branches of visions,
hissing of the venomous
in the wings of hearing.

She who awaits death-on-cross
of troubled times
hanging on
the smouldering tip of life,
the sacred hunters
who sailed back,
being blessed by traitors,
into night revelries-

There are unproclaimed tragedies,
though of eternal origins,
that wail to air, weep to rain
and burn with the sun:
those remained untouchables
in the elite spheres of news-making.

One at the street corner
who served her flesh
till the night ended,
a new germination
inside the tribal lass
with unknown genetics,
body of an aboriginal
smelling ganja and harsh liquor.

Crossing royal highways,
valleys and mountains-
the forsaken tribal god,
denied of offerings.
For a people with no resurrection:
a god with no resurrection.


(The poem was written on the Christmas eve, when the mass-rape victim in Delhi was struggling for her life and news of the two Italian culprits making it easy to go back home was creating public outrage. )








Monday, December 24, 2012

ഉയിര്‍പ്പില്ലാത്ത ദൈവം

ഉയിര്‍പ്പില്ലാത്ത ദൈവം

വീണ്ടുമൊരിക്കല്‍
ഈ വിശുദ്ധ ജന്മത്തിന്റെ രാവ്,
ജാലകങ്ങളില്‍
മഞ്ഞിന്റെ രേഖാ ചിത്രങ്ങള്‍,

ഉഛസ്ഥായിയില്‍
വിളംബരപ്പെട്ടതെങ്കിലും
ഓര്‍മ്മകളുടെ അല്പായുസ്സിലേക്ക്
പൊള്ളിപ്പടരുന്നുണ്ട്
കാഴ്ചയുടെ ശിഖരങ്ങളില്‍
വാര്‍ത്തയുടെ മണിനാഗങ്ങള്‍,
കേള്‍വിയുടെ ചില്ലകളില്‍
വിഷത്താന്മാരുടെ സീല്‍ക്കാരം.

കലുഷ കാലത്തിന്റെ
കുരിശു മരണം കാത്തൊരുവള്‍
ജീവന്റെ നീറ്റു മുനയില്‍
തൂങ്ങിയാടുന്നതും,
വിശുദ്ധരായ വേട്ടക്കാര്‍
ആഘോഷത്തിന്റെ രാവിലേക്ക്
ഒറ്റുകാരുടെ ആശീര്‍വാദത്തില്‍
കപ്പലോടിച്ചതും-

അനാദിയെങ്കിലും,
കാറ്റോടു തേങ്ങി, മഴയോടു കരഞ്ഞ്
വെയിലോടെരിഞ്ഞിട്ടും
വിളംബരപ്പെടാത്ത ദുരന്തങ്ങളുണ്ട്:
വാര്‍ത്തകളുടെ വരേണ്യ തട്ടകത്തില്‍
തൊട്ടുകൂടാതെ പോയവര്‍.

രാവറ്റം വരെ ഉടല്‍ പകുത്തു
തെരുവുമൂലയിലൊരുത്തി,
അജ്ഞാത ജനിതകത്തില്‍
ഗോത്രയുവതിക്കൊരു പുതു നാമ്പ്,
കഞ്ചാവും വാറ്റു ചാരായവും മണത്ത്
ഒരാദിവാസി ജഡം

രാജപാതകള്‍ കടന്നു
താഴ്വരകളും മലയിടുക്കുകളും കടന്ന്
നിവേദ്യങ്ങളില്ലാതെ ഉപേക്ഷിക്കപ്പെട്ട
നിരാലംബനായ ഗോത്ര ദൈവം.
ഉയിര്‍പ്പില്ലാത്ത ജനതയ്ക്ക്
ഉയിര്‍പ്പില്ലാത്ത ദൈവം.

Saturday, December 22, 2012

പീഡന കാലം.

പീഡന കാലം.

കുതിച്ചു പായുന്ന ഒരു വാഹനത്തില്‍ നിന്ന്
എന്തോ ഒന്ന് തെറിച്ചു വീഴുന്നത്
ആരൊക്കെയോ കണ്ടവരുണ്ട്.
താഴ്വരയിലേക്ക്
അത് അപ്രത്യക്ഷമായതാണ്.
ഈ പിഴച്ച കാലത്തില്‍ അതെന്താവാം-
നിസ്സഹായയായ ഒരു പെണ്ണുടലല്ലാതെ!
ഏതൊക്കെയോ കശ്മലന്മാര്‍,
അമ്മപെങ്ങന്മാരില്ലാത്തവര്‍-
അവളനുഭവിച്ചിരിക്കാനിടയുള്ള
വേദനയുടെ സഹന പര്‍വ്വം,
ഏവരുമോര്‍ത്തത് അതാണ്‌.
ഏതു ഹതഭാഗ്യയാവാം അത്!
എന്തൊരു കിരാത സ്ഥിതിയാണിത്!
തൂക്കു കയറില്‍ കുറഞ്ഞു
എന്താണാ കശ്മലര്‍ അര്‍ഹിക്കുന്നത്!
പ്രതികരിക്കാതിരിക്കുന്നതെങ്ങി
നെ!
എഴുതാതിരിക്കുന്നതെങ്ങനെ!

പിറ്റേന്ന് പുലരവേ,
കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും
നിയമവും നിയമപാലകരും,
ഒരുമിച്ചു തിരയവേ,
ഏതോ ഫ്ലാറ്റ് ജീവി
സൗകര്യ പൂര്‍വ്വം പുറന്തള്ളിയ
വിഴുപ്പുഭാണ്ഡം
സംഭവ സ്ഥലത്ത് കണ്ടെത്തവേ,
എന്തിനാണ് അവരെല്ലാം നിരാശരായത്?
രതിമൂര്‍ച്ചയോളം എത്തിയ ആവേശം
എങ്ങനെയാണ് കെട്ടടങ്ങിയത്?

Tuesday, December 18, 2012

DREAM GRANNY - A DEDICATION.


As I lay awake on the cot
in the corner of the hut
where it leaked in least,
listening to rain's symphony
beating the thatched roof,
my granny's feather-touch pat
fondling my baby-cheeks,
I saw them, my unseen elfish pals,
swinging on the tip of her rainbow tales,
criss-crossing my dreams.
They would walk me my days
as starved child of a hungry home.

As I sat idling in the shade
of the ancient mango tree
sprawling outside home,
leaning on to her fragile form
looking at the burning sun
beating the village lanes,
her familiar odor exuding love,
I saw them, my proud ancestors,
reaching out to me in her thin voice,
brightening my inner vision.
They would walk me my years
as unhappy youth of a betrayed land.

Now, I have no rainbows
to hang my seraphim dreams on,
nor such lullaby-soft voice
to invoke ancestral spirits.
Starved am I, but not hungry,
unhappy am I, but not for the land.
As thunderstorm conspires with downpour
I still search for a wrinkled yet
cloud-soft hand to pat me.
As I tread heavy steps out to the sun,
I still hear it soft: sweetheart,
tread calm, the dust is full of them.



Sunday, December 16, 2012

ഇള മുറക്കഥ

 പുഴ: 

കൊച്ചുമകന്‍ പുഴയെന്ന് വായിക്കവേ
മുത്തച്ഛന്‍ ഒരു വിളി കേള്‍ക്കുന്നു.
അക്കരെ നിന്ന് കൂട്ടുകാരനാണ്
ഇന്നും പോവണം, വഞ്ചി തുഴഞ്ഞു
വല വീശാന്‍, ഒരുമിച്ച്
മീനുകളുടെ ഭാഷയറിയണം
നിറഞ്ഞൊഴുകും പുഴയില്‍
മീന്‍ തടങ്ങള്‍ കണ്ടെത്താന്‍
അയാള്‍ തുഴയോര്‍ത്തിരിക്കുന്നു.
വൃദ്ധ കര്‍ണ്ണങ്ങളില്‍
ആ വിളി നേര്‍ത്തില്ലാതാവും വരെ.
കൂട്ടുകാരാ, നീ പറ്റിയ കരയിലേക്ക്
ഞാനുമുണ്ട്, വൈകാതെ.



മകന്‍ പുഴയെന്നു വായിക്കവേ
അച്ഛനും കേള്‍ക്കുണ്ടൊരു വിളി
മണലൂറ്റിന്റെ രീതിശാസ്ത്രം
പണം കുമിയുമിരുള്‍ നീക്കങ്ങള്‍
ഇന്ന് രണ്ടു വണ്ടിയെങ്കിലും തരപ്പെടുത്തണം
നാശം! പുഴയോക്കെയും ചെളി നിറഞ്ഞല്ലോ.
പിന്നെയീ മുടിഞ്ഞ പോലീസും!



പുഴയെന്നു വായിക്കവേ,
മകനും കേള്‍ക്കുന്നുണ്ട് ചിലത്-
വെള്ളക്കെട്ടില്‍
കോഴി മാലിന്യത്തില്‍
കലമ്പുന്ന നായ്ക്കള്‍ കാക്കകള്‍,
ചവറുകൂനയില്‍
ചീഞ്ഞുതുടങ്ങിയ പൂച്ചയുടെ നാറ്റം,
വെള്ളത്തിലിറങ്ങിയാല്‍
ചൊറിയുമെന്നു
അമ്മയുടെ ശാസന.

Wednesday, December 5, 2012

ഫ്രം ഗോവ വിത്ത്‌ നോ ലവ്


              ഏറെ മുന്‍കൂട്ടി റിസര്‍വ് ചെയ്തിരുന്നത് കൊണ്ട് താഴെ ബര്‍ത്ത് തന്നെ കിട്ടിയിരുന്നു. വൈകി വിവേകികളായ സഹമുറിയന്മാരോട് വീമ്പു പറഞ്ഞു കേറിക്കൂടി. കമ്പാര്‍ട്ട് മെന്റില്‍ എത്തിയപ്പോള്‍ പക്ഷെ, ഒരു സീനിയര്‍ സിറ്റിസന്‍ പതിവുപോലെ അവശനും ആര്‍ത്തനുമായി രംഗത്തെത്താതെ വയ്യല്ലോ. ആ ഒരു ബര്‍ത്ത് കണ്ടാണ്‌ അദ്ദേഹം ജനിച്ചത്‌ തന്നെ. പിന്നെ ശരണം അങ്ങേര്‍ക്ക് അനുവദിച്ചു കിട്ടിയ മുകള്‍ ബര്‍ത്ത് തന്നെ. അവിടെ കിടന്നാല്‍ ഉറങ്ങുന്ന പ്രശ്നമില്ലാത്തത് കൊണ്ട് ഇന്നത്തെ രാത്രിയും ശിവരാത്രി....എന്ത് ചെയ്യാം! എന്റെ ക്ലോസ്ട്രോ ഫോബിയയും ഉറങ്ങാന്‍ നിര്‍ബന്ധമായും കിട്ടേണ്ട തുറസ്സും, ഇടയ്ക്കിടെ വാതില്‍ക്കല്‍ പോയി ഇരുട്ടിലേക്ക് തുറിച്ചുനോക്കി നില്‍ക്കുന്ന ശീലവുമൊന്നും 'സീനിയര്‍ സിറ്റിസ'ന്റെ ബുദ്ധിമുട്ടിനേക്കാള്‍ വലുതല്ലല്ലോ.
               എതിര്‍ വശത്തും സെന്റര്‍ ബര്‍ത്തിലും ഒക്കെയായി കിടന്നുറങ്ങുന്ന ഭാഗ്യവാന്മാരെ നോക്കി മുകളിലേക്ക് വലിഞ്ഞു കയറുന്നു. കാര്‍ന്നോരെ, നമ്മളും സീനിയോരിറ്റിക്ക് വലിയ താമസമൊന്നുമില്ല കേട്ടോ എന്നോ മറ്റോ മനസ്സില്‍ പ്രാകുന്നു. തേര്‍ഡ് ക്ലാസ് എ. സി. യിലെ സുഖകരമായ തണുപ്പിനെ മറികടക്കാന്‍ പുതച്ചു മൂടി കിടക്കുന്ന ഒരാള്‍ എനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റിന്റെ എതിരില്‍ നല്ല ഉറക്കം. ഭാഗ്യവാന്‍. 'സീനിയര്‍ സിറ്റിസന്‍' ആ സീറ്റിനു വേണ്ടിയല്ലല്ലോ ജനിച്ചത്! ഇനി രാത്രിയുമായി ഒരങ്കമാണ്. ഉറക്കത്തിന്റെ ദേവത നല്ല നേരം നോക്കി മാത്രം കടാക്ഷിക്കുന്ന ഒരാള്‍ക്ക്‌, അട്ടം നോക്കി കിടക്കാന്‍, അട്ടം കുറച്ചു മുകളിലാവണ്ടേ? ചെറിയ തോതില്‍ ഭ്രാന്തെടുക്കുമ്പോള്‍ ഒന്ന് എണീറ്റ്‌ പോവാനും നിവര്‍ത്തിയില്ല.
              തിരിഞ്ഞും, മറിഞ്ഞും, കാലഹരണപ്പെട്ട് മധുരം വറ്റിയ സ്വപ്നങ്ങളെ ബലാല്‍ക്കാരം ചെയ്തും ഒരു വിധം നേരം വെളുപ്പിക്കുന്നു. വെളുപ്പാന്‍ കാലത്തോടെ ഒന്ന് മയങ്ങാന്‍ തുടങ്ങുന്നു. അപ്പോഴേക്കും ആരോ ലൈറ്റിട്ടു.
              കണ്ണ് തുറന്നപ്പോള്‍ രസകരമായ ഒരു കാഴ്ച.
              എനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റിനു എതിരില്‍ മൂടിപ്പുതച്ചു കിടന്ന ആ കൊച്ചു കൂനക്ക് ഒരു അനക്കം. റെയില്‍വേയുടെ മ്ലാനതയിറ്റിയ കരിമ്പടം ഇളകുന്നു. പിന്നെയത്, ഒരൊന്നാം തരം കണിയായി വിടരുന്നു-
              വെളുപ്പിന് ഇതിലും നല്ല ഒന്ന് എന്താണ് കാണാന്‍?
              a gloomy blanket metamorphosing into a beautiful girl.
              സുന്ദരിയായ ഒരു പെണ്‍കുട്ടി പതിയെ ആ കരിമ്പടത്തില്‍ നിന്ന് പിറവിയെടുക്കുന്നു.
           അതൊരു ജലാശയമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെ പറയാമായിരുന്നു:
             The birth of Venus.
              ഞാന്‍ നോക്കിയിരിക്കെ, വിശേഷാല്‍ അവശതയൊന്നുമില്ലാത്ത 'സീനിയര്‍ സിറ്റിസന്‍' അവളുടെ മുത്തച്ഛനാവുകയും, രണ്ടു പേരും പല്ല് തേപ്പാദികളുടെ നിത്യ കര്‍മ്മകാണ്ഡത്തിലേക്ക് പടിയിറക്കം തുടങ്ങുകയും....

Saturday, December 1, 2012

പുല്‍നാമ്പുകളറിയാത്ത ദിനസരിക്കുറിപ്പുകള്‍.

താഴ്വരയില്‍
അസ്തമയം പുറപ്പാടാകവേ
ഇടയന്റെ ശബ്ദമുയരും.
കുറുഭാഷയിലെങ്കിലും
അതവര്‍ക്ക് മനസ്സിലാവും-
അടക്കം പറയാത്ത ആടുകള്‍ക്ക്.

സൈനിക ചിട്ടകളില്ലാതെ
തൊട്ടുരുമ്മിയും തമ്മില്‍ കലമ്പിയും
പിന്മടക്കമാണ് പിന്നെ.

രാവിന്റെ ഹിമാശ്ലേഷത്തിനു
പാതിതിന്ന പുല്‍നാമ്പുകളെ വിട്ടുകൊടുത്ത്,
നിലാവില്‍ ഭൂവിലിറങ്ങുന്ന
കിന്നരന്മാര്‍ക്ക് കേളീതടമൊരുക്കി ,
അടുത്ത പ്രഭാതത്തില്‍
വീണ്ടുമെത്താനായി മേടിറങ്ങവേ
തിര്യക്കിന്റെ വിശുദ്ധ ഭാഷയില്‍
അവ നാമ്പുകളെ ശട്ടം കെട്ടും:
നാളത്തെ പ്രഭാതത്തില്‍
നീ ഉയിര്‍ക്കണമെനിക്കായ്‌;
അനന്തമായ ഉയിര്‍പ്പുകളിലൂടെ
നിന്റെ സസ്യ ജന്മം എനിക്ക്.

പിറ്റേന്ന് പ്രഭാതത്തില്‍
അവ പ്രണയ പൂര്‍വ്വം കാത്തിരിക്കും,
കാതില്‍ കിന്നാരം ചൊല്ലി
മടങ്ങിയ കോലാടിനായി,
കശാപ്പിന്റെ ദിനസരിക്കുറിപ്പുകള്‍
പുല്‍നാമ്പുകളറിയില്ലല്ലോ.