ഏറെ
മുന്‍കൂട്ടി റിസര്‍വ്
ചെയ്തിരുന്നത് കൊണ്ട് താഴെ
ബര്‍ത്ത് തന്നെ കിട്ടിയിരുന്നു.
വൈകി വിവേകികളായ
സഹമുറിയന്മാരോട് വീമ്പു
പറഞ്ഞു കേറിക്കൂടി.
കമ്പാര്‍ട്ട് മെന്റില്‍
എത്തിയപ്പോള്‍ പക്ഷെ, ഒരു
സീനിയര്‍ സിറ്റിസന്‍ പതിവുപോലെ
അവശനും ആര്‍ത്തനുമായി
രംഗത്തെത്താതെ വയ്യല്ലോ.
ആ ഒരു ബര്‍ത്ത് കണ്ടാണ്
അദ്ദേഹം ജനിച്ചത് തന്നെ.
പിന്നെ ശരണം അങ്ങേര്‍ക്ക്
അനുവദിച്ചു കിട്ടിയ മുകള്‍
ബര്‍ത്ത് തന്നെ. അവിടെ
കിടന്നാല്‍ ഉറങ്ങുന്ന
പ്രശ്നമില്ലാത്തത് കൊണ്ട്
ഇന്നത്തെ രാത്രിയും
ശിവരാത്രി....എന്ത്
ചെയ്യാം! എന്റെ
ക്ലോസ്ട്രോ ഫോബിയയും ഉറങ്ങാന്‍
നിര്‍ബന്ധമായും കിട്ടേണ്ട
തുറസ്സും, ഇടയ്ക്കിടെ
വാതില്‍ക്കല്‍ പോയി ഇരുട്ടിലേക്ക്
തുറിച്ചുനോക്കി നില്‍ക്കുന്ന
ശീലവുമൊന്നും 'സീനിയര്‍
സിറ്റിസ'ന്റെ
ബുദ്ധിമുട്ടിനേക്കാള്‍
വലുതല്ലല്ലോ.
എതിര്‍ വശത്തും സെന്റര്‍ ബര്‍ത്തിലും ഒക്കെയായി കിടന്നുറങ്ങുന്ന ഭാഗ്യവാന്മാരെ നോക്കി മുകളിലേക്ക് വലിഞ്ഞു കയറുന്നു. കാര്‍ന്നോരെ, നമ്മളും സീനിയോരിറ്റിക്ക് വലിയ താമസമൊന്നുമില്ല കേട്ടോ എന്നോ മറ്റോ മനസ്സില്‍ പ്രാകുന്നു. തേര്‍ഡ് ക്ലാസ് എ. സി. യിലെ സുഖകരമായ തണുപ്പിനെ മറികടക്കാന്‍ പുതച്ചു മൂടി കിടക്കുന്ന ഒരാള്‍ എനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റിന്റെ എതിരില്‍ നല്ല ഉറക്കം. ഭാഗ്യവാന്‍. 'സീനിയര്‍ സിറ്റിസന്‍' ആ സീറ്റിനു വേണ്ടിയല്ലല്ലോ ജനിച്ചത്! ഇനി രാത്രിയുമായി ഒരങ്കമാണ്. ഉറക്കത്തിന്റെ ദേവത നല്ല നേരം നോക്കി മാത്രം കടാക്ഷിക്കുന്ന ഒരാള്‍ക്ക്, അട്ടം നോക്കി കിടക്കാന്‍, അട്ടം കുറച്ചു മുകളിലാവണ്ടേ? ചെറിയ തോതില്‍ ഭ്രാന്തെടുക്കുമ്പോള്‍ ഒന്ന് എണീറ്റ് പോവാനും നിവര്‍ത്തിയില്ല.
തിരിഞ്ഞും, മറിഞ്ഞും, കാലഹരണപ്പെട്ട് മധുരം വറ്റിയ സ്വപ്നങ്ങളെ ബലാല്‍ക്കാരം ചെയ്തും ഒരു വിധം നേരം വെളുപ്പിക്കുന്നു. വെളുപ്പാന്‍ കാലത്തോടെ ഒന്ന് മയങ്ങാന്‍ തുടങ്ങുന്നു. അപ്പോഴേക്കും ആരോ ലൈറ്റിട്ടു.
കണ്ണ് തുറന്നപ്പോള്‍ രസകരമായ ഒരു കാഴ്ച.
എനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റിനു എതിരില്‍ മൂടിപ്പുതച്ചു കിടന്ന ആ കൊച്ചു കൂനക്ക് ഒരു അനക്കം. റെയില്‍വേയുടെ മ്ലാനതയിറ്റിയ കരിമ്പടം ഇളകുന്നു. പിന്നെയത്, ഒരൊന്നാം തരം കണിയായി വിടരുന്നു-
വെളുപ്പിന് ഇതിലും നല്ല ഒന്ന് എന്താണ് കാണാന്‍?

a gloomy blanket metamorphosing into a
beautiful girl.
സുന്ദരിയായ ഒരു പെണ്‍കുട്ടി പതിയെ ആ കരിമ്പടത്തില്‍ നിന്ന് പിറവിയെടുക്കുന്നു.
അതൊരു ജലാശയമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെ പറയാമായിരുന്നു:

The birth of Venus.
ഞാന്‍ നോക്കിയിരിക്കെ, വിശേഷാല്‍ അവശതയൊന്നുമില്ലാത്ത 'സീനിയര്‍ സിറ്റിസന്‍' അവളുടെ മുത്തച്ഛനാവുകയും, രണ്ടു പേരും പല്ല് തേപ്പാദികളുടെ നിത്യ കര്‍മ്മകാണ്ഡത്തിലേക്ക് പടിയിറക്കം തുടങ്ങുകയും....

No comments:
Post a Comment