മലയോരങ്ങളില്‍
അടക്കം
ചെയ്ത പിതൃക്കളെയും
പുഴയാഴങ്ങളില്‍
മുങ്ങി
മരിച്ച കുഞ്ഞുങ്ങളെയും
നമ്മള്‍
ഇറക്കി വിട്ടു.
ബുള്‍
ഡോസര്‍ക്കൈകള്‍
ഒരുക്കിയെടുത്ത
ഉരുള്‍ പൊട്ടലില്‍
ഉണരാതുറങ്ങുന്നവരെയും
നമ്മളഭയാര്‍ഥികളാക്കി.
ചേറുമാടങ്ങള്‍
വിട്ട്
ചേരിമാടങ്ങളില്‍
ചേക്കേറിയോര്‍
പഴയ
പാട്ടുകളിലെ
ചാവേര്‍
പോരാളികളെപ്പോലെ
തലസ്ഥാനങ്ങളിലേക്ക്
ആര്‍ത്തലക്കുമെന്നു
ബുദ്ധി
ജീവികള്‍ ഭള്ളു പറഞ്ഞു.
അവരോ,
രാവുറങ്ങാത്ത
തെരുവുകളില്‍
കെട്ടുപിണഞ്ഞും
കൂട്ടിക്കൊടുത്തും
കുലം
കെട്ടവരായി.
ജീവിച്ചിരിക്കുന്നവര്‍
തോറ്റുപോവുമ്പോള്‍
മറ്റാരാണ്
ഏറ്റെടുക്കുക, മരിച്ചവരല്ലാതെ!
അങ്ങനെയാണിപ്പോള്‍
ഈ
അരൂപികളുടെ രാവില്‍
അനാഥനായ
ഗോത്ര ദൈവത്തോടൊപ്പം
കവലകള്‍
കടന്നു
തെരുവോരങ്ങള്‍
പിളര്‍ന്നു
മലം
മാത്രം കാത്തു വെക്കുകയും
മറ്റെല്ലാം
മദിച്ചു തീര്‍ക്കുകയും ചെയുന്ന
നഗര
ചത്വരങ്ങളിലേക്ക്
അവര്‍
മുടന്തി നീങ്ങുന്നത്.
അഴിഞ്ഞു
പോവുന്ന ഉടലുകള്‍
പെരുമഴയില്‍
കുതിരുന്നതും
അടര്‍ന്നു
പോവുന്ന കൃഷ്ണ മണികള്‍
മിന്നലൊളിയില്‍
തിളങ്ങുന്നതും
കണ്‍
കാതോര്‍ത്തിരിക്കുക.
മറ്റേതു
രീതിയിലാവാം ഇനി
ഇനിയും
മരിച്ചിട്ടില്ലാത്ത ഗ്രാമങ്ങള്‍
നഗരങ്ങളെ
വളയുക!
No comments:
Post a Comment