ആഫ്രിക്കന്‍
രാജ്യങ്ങള്‍ക്കിടയില്‍ കൊളോണിയല്‍ അധിനിവേശത്തിനു ഒരിക്കലും കീഴടങ്ങിയിട്ടില്ലാത്ത
ദേശമെന്ന ഖ്യാതിയുണ്ട് എത്യോപ്യക്ക്. ഇരുപതാം നൂറ്റാണ്ടു പക്ഷെ ഈ മഹത്തായ ദേശത്തെ നാനാവിധത്തില്‍
പരീക്ഷിച്ചു. മുസ്സോളിനിയുടെ പടയോട്ടം, അയല്‍ രാജ്യങ്ങളായ എരിത്രിയ, സുഡാന്‍, സൊമാലിയ
എന്നിവയുമായുള്ള ദീര്‍ഘ യുദ്ധങ്ങള്‍ , വീണ്ടും വീണ്ടും വേട്ടയാടിയ കൊടും വരള്‍ച്ചകള്‍ എന്നിവയെ
കൂടാതെ രക്ത രൂക്ഷിതമായ അധികാരക്കൈമാറ്റങ്ങളും ഈ നാടിനെ ചവച്ചു തുപ്പി. ഇതിലേറ്റവും ഭീകരമെന്ന് പറയാവുന്നത് ആറു പതിറ്റാണ്ട്
നീണ്ടുനിന്ന ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1974-ല്‍ സാമ്രാട്ട് ഹെയ്ലി സലാസിയെ സ്ഥാന ഭ്രഷ്ടനാക്കി അധികാരം
സ്ഥാപിച്ച മാര്‍ക്സിസ്റ്റ് സര്‍വ്വാധിപത്യത്തിന്റെ - 'The Derg' - സംസ്ഥാപനവുമായി ബന്ധപ്പെട്ട്
അരങ്ങേറിയ അത്യാചാരങ്ങളായിരുന്നു. ഈ സംഘര്‍ഷ
ഭരിതമായ നാളുകളെ പശ്ചാത്തലമാക്കി തന്റെ പ്രഥമ നോവലായ 'ബിനീത്ത് ദി ലയന്‍സ് ഗേസ്' രചിച്ചതിലൂടെ എത്യോപ്യന്‍ - അമേരിക്കന്‍ നോവലിസ്റ്റ് മാസ മെംഗിസ്തെ, ഫ്രാന്‍സ് ഫാനന്‍ 'ഭൂമിയിലെ നിര്‍ഭാഗ്യവാന്മാര്‍ ' എന്നു വിളിച്ച കൊളോണിയല്‍
അധിനിവേശത്തിന്റെ ഇരകള്‍ സ്വയം എത്ര വലിയ ഹിംസാത്മകതയുടെ പ്രയോക്താക്കളാവാന്‍
കഴിയുന്നവരാണ് എന്ന ചോദ്യത്തെ സുധീരം നേരിടുന്ന ക്രിസ് അബാനി, ചിമമാന്‍ഡാ അദീചി, ഹെലന്‍ ഹബീല, ഉവേം അഖ്പേം, ഉസോദിന്മോ ഇവിയേല, അമിനാറ്റ ഫോര്‍ന തുടങ്ങിയ പുതുതലമുറ ആഫ്രിക്കന്‍
എഴുത്തുകാരോട് ചേരുന്നു എന്നും എന്നാല്‍ ഈ എഴുത്തുകാര്‍ മുന്‍ തലമുറയിലെ
നൂറുദ്ദീന്‍ ഫറായെ പോലുള്ള സാഹിത്യകുലപതികള്‍ ഈ ഇരുണ്ട ഭൂമികയില്‍ കരഗതമാക്കിയ
രാജകീയ കയ്യടക്കം ഇനിയും നേടേണ്ടാതായിട്ടുണ്ട് എന്നും (“the
magisterial command of this dark terrain”) ലൊറെയ്ന്‍ ആഡംസ് നിരീക്ഷിക്കുന്നു. (“Battle Scars” - Sunday
Book Review, 31- December- 2009, Lorraine Adams)
പശ്ചാത്തലം
ഒരു ചരിത്ര നോവലിലെന്നോണം രാഷ്ട്രീയ കാലാവസ്ഥയെ ഉപജീവിച്ചു കൊണ്ടാണ് ഇതിവൃത്തം ചുരുള്‍ നിവരുന്നത്. വയോധികനും ജനജീവിതവുമായി ഒരു ബന്ധവും നിലനിര്‍ത്തുന്നില്ലാത്തവനുമായ ചക്രവര്‍ത്തിക്ക് കീഴെ കുപ്രസിദ്ധമായ ആ എത്യോപ്യന്‍ വരള്‍ച്ചയും തുടര്‍ന്നുണ്ടാവുന്ന പട്ടിണിയും നാടിനെ കൂട്ട മരണങ്ങളിലേക്ക് തള്ളിയിടുന്നു. പൊടുന്നനെയെന്നോണം സംഭവിക്കുന്ന നിശ്ശബ്ദ അട്ടിമറിയെ തുടര്‍ന്ന് ഒരു പുതിയ "സോഷ്യലിസ്റ്റ്" ഭരണം സ്ഥാപിതമാവുന്നു. അശിക്ഷിതരും നിരക്ഷരരുമായ സൈനികര്‍ ജനജീവിതത്തിലേക്ക് ഇരമ്പിയെത്തുന്നു. കൊലയും കൊള്ളയും കൊള്ളിവെപ്പും ഭൂസ്വത്തുകളുടെ തോന്നിയ പടിയുള്ള തിരിമറികളും അകാരണമോ രാഷ്ട്രീയ പ്രേരിതമോ ആയ തടവു ശിക്ഷകളും കസ്റ്റഡി പീഡനങ്ങളും കൊലകളും സ്ത്രീകള്‍ക്ക് നേരെയുള്ള അത്യാചാരങ്ങളും നിത്യസംഭവമാകുന്ന അന്തരീക്ഷത്തില്‍ സോവിയറ്റ്, ക്യൂബന്‍ പിന്തുണയോടെ ഭരണകൂടം 'ചുവപ്പു ഭീകരത' കെട്ടഴിച്ചു വിടുന്നു. ...............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/beneath-the-lions-gaze-by-maaza-mengiste
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 119-128)
To purchase, contact
ph.no: 8086126024

No comments:
Post a Comment