ലോക
സിനിമയിലേക്കൊരു പക്ഷിക്കണ്ണ്
1895-ഇല്‍
ഓടിത്തുടങ്ങിയ ലൂമിയര്‍
സഹോദരന്മാരുടെ തീവണ്ടി
1902-ഇല്‍
അത്ഭുത കാഴ്ചകള്‍ക്ക്
ബഹിരാകാശമൊരുക്കി,
എ
ട്രിപ്പ് ടു ദ മൂണ്‍ (
A Trip to the Moon) എന്ന
ചിത്രത്തിന് വേണ്ടി ഒരു
പ്രൊഫെഷണല്‍ മാന്ത്രികന്റെ
സഹായത്തോടെ ഒരുക്കിയ ദൃശ്യവിരുന്നു
തൊട്ടു ഇന്ന് അവതാരിലും(Avatar)
മാറ്റ്രിക്സിലും(Matrix)
എത്തി
നില്കുന്നു.
രണ്ടു
ലോക യുദ്ധങ്ങളുടെ തിടമ്പേറ്റി
നില്‍കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ
ആദ്യ പകുതി,
സിനിമയെ
നൂറ്റാണ്ടിന്റെ കല ആക്കി
മാറ്റുന്നതില്‍ വലിയ പങ്കാണ്
വഹിച്ചത്.
യുദ്ധ
നേട്ടങ്ങള്‍ക്കായുള്ള
പ്രോപഗണ്ട ഉപാധിയായി ആദ്യ
ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട
സിനിമ പക്ഷെ,
പിന്നീട്
യുദ്ധത്തിന്റെ നിരര്‍ത്ഥയിലെക്കും
കണ്‍ തുറന്നു.
മുപ്പതുകളില്‍
ഫ്രാന്‍സില്‍ വികസിച്ച
കാവ്യാത്മക റിയലിസം(poetic
realism) Jean Vigo, Julian Duvivier, Marcel Crane, Jean Cocteau, Jean
Renoir
എന്നിവരിലൂടെ
ലോക സിനിമയിലെ ഈടുവേപ്പുകളായ
നിരവധി ചിത്രങ്ങള്‍ക്ക്
ജന്മമേകി.
Cocteauചെയ്ത
La Bete Humaine (1938) യൂറോപ്യന്‍
സിനിമയിലെ ഒരു മാസ്റ്റെര്‍പീസ്
തന്നെയാണ്.
രാഷ്ട്രീയ
അഭിപ്രായങ്ങള്‍ എന്തൊക്കെ
ആയാലും,
ലെനി
രീഫെന്‍സ്ടാല്‍ ചെയ്ത Triumph
of the Will
എന്ന
ചിത്രവും അവിസ്മരണീയമാണ്.
നാല്‍പ്പതുകളില്‍,
ഫാസിസ്റ്റ്
ഭരണത്തില്‍,
സെന്‍സര്‍ഷിപ്പില്‍
നിന്നും രക്ഷപ്പെടാന്‍ കണ്ട
മാര്‍ഗ്ഗമായിരുന്നു ഇറ്റലിയിലെ
അരാഷ്ട്രീയ സിനിമകള്‍.
രണ്ടാം ലോക
യുദ്ധത്തിലെ പരാജയത്തെ
തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക
മാന്ദ്യത്തില്‍ മുന്‍കാലത്തെ
പോലുള്ള ആര്‍ഭാട ചിത്രങ്ങള്‍
അസാധ്യമായതാണ് നിയോ റിയലിസ്റ്റ്
പ്രസ്ഥാനത്തിന് കാരണമായത്.
ചിലവേറിയ
സ്റ്റുഡിയോ ഫ്ലോറുകള്‍ വിട്ടു
സിനിമ ലോക്കെഷനുകളിലെക്കും
താരമൂല്യ നിരാസത്തിലേക്കും
കടന്നു.
ലുചിനോ
വിസ്കോന്റി (Luchino Visconti)
യുടെ
Ossessione (
1943)
ഇങ്ങനെയാണ്
സംഭവിക്കുന്നത്;
രോസല്ലിനി
(Roberto Rossellini),
ദിസീക്ക
(Vittorio De Sica)
തുടങ്ങിയ
മഹാരഥന്മാരും രംഗത്ത് വന്നത്.
അന്പതുകളോടെയാണ്
ഫെല്ലിനി (Federico Fellini) (ഇറ്റലി),
ബെര്‍ഗ്മാന്‍
(Ingmar Bergman)(സ്വീഡന്‍)
, കുറൊസാവ(Akira
Hurosawa) (ജപ്പാന്‍),
സത്യജിത് റായ്
(Satyajit Ray)(ഇന്ത്യ)
തുടങ്ങിയ
മഹാരഥന്മാര്‍ സിനിമയുടെ
ചരിത്രം മാറ്റിയെഴുതുന്നത്.
മതാത്മക
വിശ്വാസങ്ങളെയും സന്ദേഹങ്ങളെയും
ദാര്‍ശനികമായി സമീപിച്ച
ബെര്‍ഗ് മാന്റെ ചിത്രങ്ങള്‍,
വേരറ്റു
കൊണ്ടിരുന്ന യൂറോപ്യന്‍
സംസ്കൃതിയില്‍ ആഴത്തില്‍
സ്വാധീനം ചെലുത്തി.
ജപ്പാന്റെ
പാരമ്പര്യത്തില്‍ നിന്നും,
സമ്പ്രദായങ്ങളില്‍
നിന്നും ഊര്‍ജ്ജമുള്‍കൊണ്ട്
ജപ്പാന്‍ സിനിമക്ക് അന്തര്‍ദേശീയ
മാനം നല്‍കുന്നതില്‍ ഏറ്റവും
വലിയ പങ്കു വഹിച്ചത് കുറൊസാവ
പ്രതിഭ തന്നെയാണ്.
മിസോഗുച്ചി(Kenji
Misoguchi) , ഒസു
(Yasujiro Osu) തുടങ്ങിയ
മഹാരഥന്മാര്‍ നിശബ്ദ സിനിമയുടെ
കാലം തൊട്ടേ തുടര്‍ന്ന് വന്ന
സിനിമാ സപര്യ തുടരുകയും
ചെയ്തപ്പോള്‍ ജപ്പാന്‍ സിനിമ
അത്യുന്നത മാനങ്ങള്‍ കൈവരിച്ചത്
സ്വാഭാവികം. സിനിമയുടെ
മേഖലയില്‍ തദ്ദേശീയമായി
ഇത്രയേറെ ധാരകള്‍ മറ്റേതെങ്കിലും
നാട്ടിലുണ്ടയിട്ടുണ്ടോ എന്ന്
ന്യായമായും ചിന്തിക്കാം,
ഇരുപതുകള്‍
തൊട്ടുള്ള ജപ്പാന്‍ സിനിമയുടെ
ചരിത്രം പരിശോധിക്കുമ്പോള്‍.
മിസോഗുചിയുടെ
പ്രഖ്യാത ചിത്രങ്ങളായ Ugetsu
Monagatari (1950), Sansho Daya (1954) എന്നിവയില്‍
റെനോ (Jean Renoir) യുടെ
ദീര്‍ഗ്ഗമായി ഫോക്കസ് ചെയ്യുന്ന
രീതിയും, എപ്പോഴും
ചലിക്കുന്ന ക്യാമറയും സുഖ-ദുഃഖ
സമ്മിശ്രമായ കഥ പറച്ചില്‍
രീതിയുമൊക്കെ കാണാവുന്നതാണ്.
എന്നാല്‍
ഇതിനു നേര്‍ വിപരീതമായി ക്യാമറ
ചലനങ്ങള്‍ ഒട്ടുമില്ലാത്ത
രീതിയും അദ്ധേഹത്തിന്റെ ചില
ചിത്രങ്ങളിലുണ്ട്.
ബോളിവുഡിന്റെ
മ്യൂസിക്കല്‍ മസാലക്കൂട്ടില്‍
നിന്നുള്ള വേറിട്ടുപോക്കായിരുന്നു
സത്യജിത് റായിയുടെ സിനിമ.
ജനപ്രിയ
സിനിമകളോട് കലഹിച്ചു നിന്ന
ആ സിനിമകള്‍ "സമാന്തര",
"കലാമൂല്യ"
സിനിമകള്‍ക്ക്
എക്കാലത്തേക്കുമുള്ള
ഊര്‍ജ്ജമായി. മൃണാള്‍
സെന്നിന്റെ "ഭുവന്‍
ഷോം" (Bhuvan Shome) ഈ
ധാരയില്‍ ഒരു നാഴികക്കല്ലാണ്.
അരുണ്‍ കൌളിനോപ്പം
മൃണാള്‍ സെന്‍ എഴുതിയ Manifesto
of the New Cinema Movement (1968) പുതിയ
സിനിമയുടെ ഒരു മാനിഫെസ്റ്റോ
തന്നെയായി തീര്‍ന്നു.
മിഡില്‍
സിനിമയുടെ ഉദാഹരണമായി എടുത്തു
കാണിക്കാവുന്ന ഒന്നായത്
ശ്യാം ബെനെഗലിന്റെ "അങ്കുര്‍"
(Ankur) (1974) എന്ന
ചിത്രമാണ്.
അന്‍പതുകളില്‍
തന്നെയാണ് സിനിമയിലെ സാമൂഹ്യ
ബോധാമില്ലയ്മക്കെതിരെ
Kitchen Sink നാടകവേദിയും
Angry Young Manപ്രസ്ഥാനവുമൊക്കെ
ഇംഗ്ലണ്ടിലും ശക്തിയായ
പ്രതികരണം ഉണ്ടാക്കുന്നത്.
ഫെല്ലിനിയുടെ
La Dolce Vita (1960), 81/2 (1963), അന്റൊനിയോണി
(Michelangelo Antonioni) യുടെ
L'Avventura (1960) എന്നീചിത്രങ്ങള്‍
ഇറ്റലിയില്‍ നിയോ റിയലിസത്തിന്റെ
അന്ത്യം കുറിച്ചു.
ശൈലീകൃതവും
വയലന്സിനു പ്രാധാന്യമുള്ളതുമായ
സിനിമകള്‍ എഴുപതുകളുടെ
രീതിയായി. 1960-കളില്‍
ആണ് സെര്‍ജിയോ ലിയോണി (Sergio
Leone) സ്പാഗെട്ടി
വെസ്റ്റെര്‍ന്സ് (Spaghetti
Westerns) എന്നറിയപ്പെട്ട
പേരില്ലാത്ത നായകന്‍റെ
സിനിമകളെടുക്കാന്‍ തുടങ്ങുന്നത്.
ക്ലിന്റ്
ഈസ്റ്റ്വുഡ് ഒരു വന്‍ താരം
(icon) ആയിത്തീരുന്നത്
ഈ ചിത്രങ്ങളിലൂടെയാണ്.
കുറോസാവയുടെ
'യോജിമ്പോ'
(Yojimbo)യുടെ
സ്വാധീനം
ലിയോണിയില്‍ ഏറെ പ്രകടമാണ്.
ഈ പ്രവണത ഇന്ത്യ
ഉള്‍പ്പടെ പല ഇടങ്ങളിലും
വ്യാപിക്കുയുണ്ടായി.
'ഷോലെ'
ഉദാഹരണം.
New Wave:
നിലവിലുള്ള
ഫ്രഞ്ച് കാവ്യാത്മക റിയലിസത്തില്‍
നിന്നുള്ള വേറിട്ട്
പോക്കായിരുന്നു സിനിമ
നിരൂപകരായിരുന്ന ഗോദാര്‍ദ്ദ്
(Jean-Luc Godard
) , ത്രൂഫോ
(François Truffaut
) തുടങ്ങിയവര്‍
ചലച്ചിത്രകാരന്മാര്‍ ആയി
മാറി തുടങ്ങിവെച്ച ഫ്രഞ്ച്
ന്യു വൈവ്. ആത്യന്തികമായി
സിനിമ സംവിധായകന്റെ കലയാണ്
എന്ന കാഴ്ചപ്പാട് അവര്‍
അരക്കിട്ടുറപ്പിച്ചു.
1960-ഇല്‍
പുറത്തിറങ്ങിയ ഗോദ്ദാര്ദിന്റെ
A Bout DE Souffle-ഇല്‍
തുടങ്ങിയ hand-held camera,
location-shooting, jump-cut editing രീതികള്‍
ഫ്രഞ്ച് സിനിമയില്‍ ചിത്രീകരണ
രീതിയില്‍ ഒരു പുതിയ
വഴിത്തിരിവുണ്ടാക്കി.
അലന്‍ റെനെയുടെ
Hiroshima mon Amour (1959), ത്രൂഫോയുടെ
400 Blows (1959) അഗ്നെസ്
വെര്‍ദായുടെ (Agnes Verda) La
Point Courte (1956) ക്ലോദ്
ചാര്ബോളിന്റെ (Claude Charbol)
Le Beau Serge (1958) തുടങ്ങിയ
വിഖ്യാത ചിത്രങ്ങള്‍ ഈ കാല
ഘട്ടത്തിന്റെ ഈടുവെപ്പുകള്‍
ആണ്. റെനെയുടെ
L'année dernière à Marienbad (1961) സിനിമയുടെ
എല്ലാ വഴക്കങ്ങളും പൊളിച്ചെഴുതി.
ഫ്രഞ്ച്
ന്യു വൈവ്, പൂര്‍വ
യൂറോപ്പിലെങ്ങും,
വിശേഷിച്ചും
ചെക്കോസ്ലോവാക്യയില്‍,
ശക്തമായ
സ്വാധീനം ചെലുത്തുകയുണ്ടായി.
ചെക്ക് ന്യു
വൈവ് Milos Foreman, Jiri Menzel തുടങ്ങിയ
സംവിധായകരെ രംഗത്തെത്തിച്ചു.
യുഗോസ്ലാവിയയില്‍
Aleksander Petrovi, ഹംഗറിയില്‍
Miklos Jancso എന്നീ
പ്രതിഭകളും ഉയര്‍ന്നു
വന്നു. ബ്രസീലില്‍
ഗ്ലോബര്‍ റോഷാ (Galuber Rocha)
യുടെ ചിത്രങ്ങള്‍
രാജ്യത്തിന്റെ ദുരിതാവസ്ഥ
ശരിക്കും പുറത്തു കൊണ്ടുവന്നു.1968
-ഇല്‍ ഫെര്‍ണാണ്ടോ
സോലാനസും (Fernando Solanas) ഒക്ടാവിയോ
ഗെറ്റിനോയും (Octavio Gettino)
ചേര്‍ന്ന്
Liberation Cinemaഎന്ന
ഗ്രൂപ്പ് സ്ഥാപിച്ചു ലാറ്റിന്‍
അമേരിക്കയിലെയും ആഫ്രിക്കയിലെയും,
സിനിമലോകങ്ങള്‍
ചേര്‍ന്ന് ഒരു Third Cinema എന്ന
ആശയം മുന്നോട്ടു വെച്ചു.
മെക്സിക്കന്‍
ചലച്ചിത്ര ലോകത്തും സമാനമായ
ചലനങ്ങളുണ്ടായി. ജപ്പാനില്‍
ഒഷിമ നഗീസ (Oshima Nagisa) പുതു
തരംഗത്തിന്റെ മുന്നണിയിലെത്തിയപ്പോള്‍,
സ്പെയിനില്‍,
ജനറല്‍
ഫ്രാങ്കോയുടെ ഫാസിസ്റ്റ്
ഭരണത്തെയും സെന്‍സര്‍ഷിപ്പിനെയും
മറികടന്നു അന്റോണിയോ ബാര്‍ദെ
(Antonio Bardem)മിനെ
പോലുള്ള സംവിധായകര്‍ New
Spanish Cinema-യുടെ
വക്താക്കളായി. കാര്‍ലോസ്
സോറ (Carlos Saura) ഈ
കൂട്ടുകെട്ടിന്റെ ആഗോള
പ്രതീകമായി.
നിശബ്ദ
സിനിമയുടെ കാലം മുതലേ ലോക
സിനിമയില്‍ ഏറെ സ്വാധീനം
ചെലുത്തി വന്ന ജര്‍മ്മന്‍
സിനിമയിലും നവ തരംഗം ശക്തിയായ
സ്വാധീനം ചെലുത്തി.
1962-ഇല്‍ ഒരു
കൂട്ടം യുവ സംവിധായകര്‍
ചേര്‍ന്ന് നിലവിലുള്ള ഗൃഹാതുര,
ദേശീയ
ചേരുവക്കൂട്ടുകളെ നിഷേധിച്ചു
Young German Film ഗ്രൂപ്പിന്
രൂപം നല്‍കി. Wim Wenders, Werner
Herzog, Rainer Werner Fassbinder എന്നിവരിലൂടെ
ജര്‍മന്‍ സിനിമ ലോക സിനിമയില്‍
ആധിപത്യം നേടി.
എഴുപതുകളിലെ
ഏറ്റവും പ്രസക്തമായ ചലച്ചിത്ര
നേട്ടങ്ങളിലൊന്ന് ക്രിസ്റ്റോഫ്
സനൂസി(Krzysztof
Zanussi ) (പോളണ്ട്)
യുടെ
'ധാര്‍മ്മിക
ഉത്കണ്ടകളെ കുറിച്ചുള്ള
സിനിമ' ('Cinema of moral anxieties') ആണ്.
ഇതേ കാലത്ത്
തന്നെയാണ് തുര്‍ക്കിയില്‍
യില്‍മാസ് ഗുനെയും (Yilmas
Gune) ഗ്രീസില്‍
ആന്‍ജെലോ പൌലോസും (Theo
Angelopoulo ) നിയോ
റിയലിസത്തിന്റെ സ്വാധീനത്തില്‍
തങ്ങളുടെ മാസ്റ്റര്‍പീസുകള്‍
ഒരുക്കുന്നതും.
എണ്‍പതുകളില്‍
സാംസ്കാരിക വിപ്ലവാനന്തര
കാലഘട്ടം ചൈനീസ് സിനിമ ലോക
സിനിമയിലേക്ക് കണ്‍ തുറക്കുന്നതിനു
സാക്ഷിയായി. കേയ്ഗി
ചെന്നിനെ (Kaige Chen) പോലുള്ള
ചലച്ചിത്രകാരന്മാര്‍ രംഗത്ത്
വന്നു. തായ്
വാനില്‍ ഈ സ്വാധീനം Taiwanese
New Wave പ്രസ്ഥാനമായി
തീര്‍ന്നു. നഗര
വല്കരണത്തെ ഫോക്കസ് ചെയ്യുന്ന
സിനിമകളുമായി Hou Hsiao-Hsien,
Yang Dechang, Tsai Mong- Liang എന്നിവര്‍
സജ്ജീവമായി. Aang Lee ഈ
ഉണര്‍വ്വിന്റെ ഹോളിവുഡ്
പതിപ്പായി.
ഗ്ലാസ്നോസ്റ്റ്-
പെരിസ്ട്രോയിക്ക
കാലഘട്ടത്തില്‍ ഇരുമ്പുമറ
നീക്കം ചെയ്യപ്പെട്ടതിനെ
തുടര്‍ന്ന് റഷ്യന്‍ സിനിമയിലും
വലിയ മാറ്റങ്ങളുണ്ടായി.
ജീവിതത്തിന്റെ
കടുത്ത യാഥാര്‍ത്യങ്ങളെ
അനാവരണം ചെയ്യുന്ന 'ഇരുണ്ട
സിനിമകള്‍' സറ്റയരിന്റെയും
സാമൂഹ്യ വിമര്‍ശനത്തിന്റെയും
കരുത്തു കാണിച്ചു.
തൊണ്ണൂറുകളില്‍
നമുക്ക് ഫോക്കസ് ചെയ്യേണ്ടത്
ദക്ഷിണ കൊറിയ. പട്ടാള
ഏകാധിപത്യം അവസാനിച്ചതിനെ
തുടര്‍ന്ന് വിദേശ സിനിമകള്‍ക്കുള്ള
വിലക്ക് നീക്കം ചെയ്യപ്പെട്ടു.
“Korean Wave” പെട്ടെന്ന്
ലോക ശ്രദ്ധ പിടിച്ചുപറ്റി.
1997-ഇല്‍
ഇറാന്‍ സിനിമയില്‍ ചരിത്രമെഴുതി.
അബ്ബാസ്
കിയരസ്തോമിയുടെ Taste of
Cherryകാനില്‍
പുരസ്കാരം നേടിയതും മൊഹ്സിന്‍
മഖ്മല്‍ബഫിന്റെ ഖണ്ടഹാര്‍
(2001) അംഗീകരിക്കപ്പെടതും
ഇറാന്‍ സിനിമയെ ഔന്നത്യത്തിലെത്തിച്ചു.
Spanish Dogme, New French Extreme Movement എന്നിവയും
കടന്നു ഇരുപത്തൊന്നാം
നൂറ്റാണ്ടിലേക്കെത്തി
നോക്കുമ്പോള്‍, ഹോംഗ്
കൊംഗിന്റെ വോംഗ് കാര്‍വായി
(Wong Karwai) യെ
പുതിയ നൂറ്റാണ്ടിലേക്കുള്ള
ഏറ്റവും പ്രധാനപ്പെട്ട ഈട്
വെപ്പായി നിരൂപകര്‍ വാഴ്ത്താന്‍
തുടങ്ങിയിരുന്നു.
പുതിയ
നൂറ്റാണ്ടില്‍ ലാറ്റിന്‍
അമേരിക്കന്‍ സിനിമ അര്‍ജെന്റീന
, ബ്രസീല്‍,
മെക്സിക്കോ
എന്നിവിടങ്ങളില്‍ നിന്നുള്ള
ചിത്രങ്ങളുടെ വിജയത്തോടെ
സാമ്പത്തിക വിഷമതകള്‍ മറി
കടക്കുന്നത് നാം കാണുന്നു.
ഫാബിയെന്‍
ബെയ്ളിന്‍സ്കി
(Fabián Bielinsky )
യുടെ
Nine Queens (2000), അല്‍ഫോന്‍സോ
കുവരോനിന്റെ (Alfonso
Cuarón Orozco ) And Your
Mother Too (2001) ഗോന്സാലെസ്
ഇനാരിറ്റുവിന്റെ (Alejandro
González Iñárritu )
Amorres Perros(2000) എന്നീ
സിനിമകിലൂടെ മെക്സിക്കന്‍
സിനിമ ലോക സിനിമയില്‍ വന്‍
സ്വാധീനമാവുന്നു. City of
God (2002) പോലുള്ള
ഏറ്റവും വലിയ സാമ്പത്തിക
വിജയം നേടിയ സിനിമ ബ്രസീലിയന്‍
തെരുവുകളിലെ വയലെസിന്റെയും
ദാരിദ്യത്തിന്റെയും നേര്‍
കാഴ്ചയായത് പുതിയ സിനിമയുടെ
യാഥാര്‍ത്യ ബോധത്തിന്റെ
സാക്ഷ്യം തന്നെ.