ഒന്നും ഉതിര്‍ന്നു
വീഴുന്നില്ല,
മഴവില്ലുകളല്ലാതെ.
പിറന്നാളിന്റെ
പിന്‍വാതിലില്‍
ഒന്നും മറഞ്ഞു
പോവുന്നില്ല,
പിന്നിട്ട
കാലമാല്ലാതെ.
ഒരു മയില്‍
പീലിത്തണ്ടില്‍
കൊരുത്തുവെക്കാനാവില്ല
ചിറകു മുറ്റാത്ത
പക്ഷിക്കാലം.
മണവും നിറവും പോയ
ഗത കാല സ്മാരകങ്ങള്‍
ആരെയും
ഉയിര്‍പ്പിക്കുന്നില്ല.
എങ്കിലും
ജീവിതം
തോറ്റ മേടുകള്‍ക്കപ്പുറം
മനസ്സിന്റെ
ഹരിത രാശികളില്‍
മാന്തളിരിലെ
മഞ്ഞുകണം പോലെ
ചേമ്പിലക്കുമ്പിള്‍
നീര്‍മുത്തു പോലെ
ഈ വൈഡൂര്യ
കാന്തികള്‍.
No comments:
Post a Comment