ഹറിക്കേന്‍
ലാമ്പിന്‍ വെട്ടത്തില്‍
പുല്‍ക്കൂടൊരുക്കുന്ന
തിരക്കിലാണ്.
ഫൈവ്
ഫോര്‍ ത്രീ
നാഷണല്‍
പാനസോണിക്കില്‍
ടി.
ഡി.
കെ
ഓഡിയോകാസെറ്റില്‍ നിന്ന്
ബോണി
എമ്മിന്റെ മാന്ത്രിക ശബ്ദം.
മേരീസ്
ബോയ് ചൈല്‍ഡ്....
അടുത്തത്
മൂളിത്തുടങ്ങുന്നു മനസ്സ്
കൊണ്ട്:
ബൈ
ദ റിവേഴ്സ് ഓഫ് ബാബിലോണ്‍.
അപ്പുറത്ത്
നിന്ന് അമ്മച്ചിയും
ചേച്ചിമാരും
അപ്പച്ചനും
അവരെ
വലം വെച്ച് കുട്ടിപ്പടയും
വിഭവസമൃദ്ധിക്ക്
കോപ്പ് കൂട്ടുന്നു.
ഇന്ന്
അമ്മച്ചിയും അപ്പച്ചനും
ലൂര്‍ദ്
പള്ളിസിമിത്തേരിയില്‍
ഉറക്കമാണ്.
വാരകള്‍ക്കപ്പുറത്തു
പഴയ പള്ളിക്കാട്ടില്‍
ഉമ്മയും
ബാപ്പയുമുണ്ട്.
ചേച്ചിമാര്‍
അവരുടെ മക്കളോടൊപ്പം
വേറെ
ക്രിസ്മസ് ഒരുക്കുന്ന
തിരക്കിലും.
മറ്റേതോ
നാടുകളില്‍,
വീടുകളില്‍.
പുല്‍ക്കൂടൊരുക്കിയിരുന്ന
ബാല്യം
ആര്‍ദ്രമായ
ഒരപൂര്‍വ്വ സ്മൃതി.
എവിടെയാണ്
എന്റെ നക്ഷത്രം
കളഞ്ഞു
പോയത്?
No comments:
Post a Comment