മാര്‍ക്കേസ്: ഓര്‍മ്മകളുടെ പുസ്തകം
ഗബ്രിയേല്‍
ഗാര്‍സ്യ മാര്‍ക്കേസിന്റെ
ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന
പുസ്തകമായ 'കഥ
പറയാനായ് ജീവിച്ചിരിക്കുക'
(Living to Tell the Tale) എന്ന
കൃതിയുടെ സ്പാനിഷ് മൂലം
2002-ല്‍
പുറത്തിറങ്ങി.
തൊട്ടടുത്ത
വര്‍ഷം എഡിത്ത് ഗ്രോസ്മന്‍
പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ്
പതിപ്പ് മറ്റേതൊരു മാര്‍ക്കേസ്
കൃതിയും പോലെ സഹൃദയ ലോകം ഉടനടി
ഏറ്റെടുക്കുകയായിരുന്നു.
1927-ല്‍
അദ്ദേഹം ജനിച്ച വര്‍ഷം മുതല്‍
1950-ല്‍
അദ്ദേഹത്തിന്റെ ദീര്‍ഘകാല
പ്രണയിനി തന്റെ വിവാഹാഭ്യര്‍ഥന
അംഗീകരിക്കുന്നത് വരെയുള്ള
കാലമാണ്,
നമുക്ക്
ലഭ്യമായിട്ടുള്ള ഈ ആത്മകഥാ
ഈടുവെപ്പില്‍ കാണാനാവുകയെന്ന്
സാമാന്യേന പറയാം.
വടക്കന്‍
കൊളംബിയയിലെ അരക്കാറ്റക്കയിലേക്ക്
ഒരു പൊള്ളുന്ന വേനല്‍ക്കാലത്താണ്
തന്റെ കുട്ടിക്കാലം ചെലവഴിച്ച
അമ്മവീട് വില്‍ക്കാനായിഅമ്മയോടൊപ്പം
ഇരുപത്തിമൂന്നുകാരനായ
മാര്‍ക്കേസ് യാത്ര തിരിക്കുന്നത്.
ആ
യാത്ര അദ്ദേഹത്തിന്റെ
ജീവിതത്തില്‍ നിര്‍ണ്ണായകമാവുക
യായിരുന്നു.
തന്റെ
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍
സ്വാധീനം ചെലുത്തിയത്
സ്ത്രീകളാണെന്ന് എപ്പോഴും
ഏറ്റുപറഞ്ഞിട്ടുള്ള മാര്‍ക്കേസ്
അതില്‍ രണ്ടുപേരെ പ്രഥമസ്ഥാനീയരായി എടുത്തു
പറഞ്ഞിട്ടുണ്ട്.
ഒന്ന്
, 1927
മാര്‍ച്ച്
ആറിന് ഒരു ഞായറാഴ്ച തന്നെ
പ്രസവിച്ച അമ്മ,
ലൂയിസ്
സാന്റിയാഗ മാര്‍ക്കേസ്.
മറ്റൊന്ന്
മേഴ്സിഡിസ് ബാര്‍ച്ച.
അവളുടെ
പതിമൂന്നാംവയസ്സ് മുതല്‍
ഗബ്രിയേല്‍ അവളെ പിന്‍
തുടര്‍ന്നു,
വിവാഹാഭ്യര്‍ത്ഥനയുമായി.
തന്റെ
അമ്മയെ കുറിച്ചു പറയുന്നിടത്ത്
ഓര്‍മ്മപ്പുസ്തക സഞ്ചയത്തിന്
വിഭാവനം ചെയ്ത നിമിഷമേതെന്നു
മാര്‍ക്കേസ് വ്യക്തമാക്കുന്നുണ്ട്:
“അവര്‍....
രോഗാതുരയായിരുന്നു.
അനിശ്ചിതത്വം
നിറഞ്ഞ എപ്പോഴും പനിബാധിതമായ
`ഒരു
കുട്ടിക്കാലമായിരുന്നു
അവരുടേത്.
എന്നാല്‍
ഒടുവില്‍ നടത്തിയ ചികിത്സ
അവരെ മുഴുവനായും
സുഖപ്പെടുത്തി.
പൂര്‍ണ്ണ
ആരോഗ്യത്തോടെ തൊണ്ണൂറ്റി
ഏഴാം ജന്മദിനം ആഘോഷിക്കുമ്പോള്‍
തന്റെ പതിനൊന്നു മക്കളും,
ഭര്‍ത്താവിന്റെ
വേറെ നാലു മക്കളും 65
പേരമക്കളും 88 മൂന്നാംതലമുറക്കാരും 14
നാലാംതലമുറക്കാരും അവര്‍ക്കൊപ്പം
ഉണ്ടായിരുന്നു. 2003
ജൂണ്‍
ഒമ്പതിന് വൈകുന്നേരം 08.30
ന്
സ്വാഭാവികമരണം സംഭവിക്കുമ്പോള്‍
ഞങ്ങള്‍ അവരുടെ നൂറാം ജന്മദിനം
ആഘോഷിക്കുന്ന കാര്യം
ആലോചിക്കുകയായിരുന്നു.
അന്നേ
ദിവസം ഏതാണ്ട് അതേ സമയത്താണ്
ഞാന്‍ എന്റെ ഓര്‍മ്മപ്പുസ്തകത്തിനു
കുറിച്ച സമയം.”
എന്നാല്‍,
പുറത്തിറങ്ങിയ
ആദ്യ ഭാഗത്തിന്റെ സമയം
ഇതായിരുന്നില്ല. ................
തുടര്‍ വായനയ്ക്ക്: