Featured Post

Showing posts with label Post-Islamic Revolution. Show all posts
Showing posts with label Post-Islamic Revolution. Show all posts

Friday, May 23, 2025

The House of the Mosque by Kader Abdolah / Susan Massotty

എരിഞ്ഞുതീരാത്തവരുടെ പാരിതോഷികങ്ങള്‍


ഇറാനില്‍ ഷായുടെ അമേരിക്കന്‍ വിധേയ ഏകാധിപത്യ ഭരണത്തിനെതിരിലും പിന്നീട് ആയത്തുല്ലമാരുടെ മതാധിഷ്ടിത സര്‍വാധിപത്യത്തിനെതിരിലും പോരാടുകയും 1985 -ല്‍ ആദ്യം തുര്‍ക്കിയിലേക്കും പിന്നീട് 1988-ല്‍ ഹോളണ്ടിലേക്കും രാഷ്ട്രീയ അഭയം തേടി സ്വയം പറിച്ചു നടുകയും ചെയ്ത പേര്‍ഷ്യന്‍- ഡച്ച് എഴുത്തുകാരനാണ്‌ ഖാദര്‍ അബുള്ള എന്ന തൂലിക നാമധാരിയായ ഹുസൈനി ഫറഹാനി. ഇസ്ലാമിക ഭരണ കൂടത്തിന്റെ പീഡനത്തിനു വിധേയരായി മരിച്ച രണ്ടു സുഹൃത്തുക്കളുടെ ഓര്‍മ്മയിലാണ് അദ്ദേഹം അങ്ങനെയൊരു പേര് സ്വീകരിച്ചത്. 1954ല്‍ ജനിച്ച ഫറഹാനി ടെഹ്‌റാനിലെ പഠന കാലം മുതല്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഇടതു പ്രസ്ഥാനത്തില്‍ അംഗമായിരുന്നു. നിയമവിരുദ്ധമായി പ്രസിദ്ധീകരിച്ചു വന്ന ഒരു ജേര്‍ണലില്‍ ഉള്‍പ്പടെ, ഇറാനില്‍ ജീവിച്ച കാലത്ത് തന്നെ എഴുതുകയും അവിടെ വെച്ച് തന്നെ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇടതു പ്രസ്ഥാനം പരാജയപ്പെട്ടിടത്ത് എങ്ങനെയാണ് മതാധിപത്യ ഭരണ കൂടം നിലവില്‍ വന്നതെന്നും ഒരു ജനതയെന്ന നിലയില്‍ ഇറാന്‍ അതിനു നല്‍കേണ്ടി വന്ന കനത്ത വിലയെന്തെന്നും വരച്ചു കാട്ടുന്ന 'ക്യൂണിഫോം' (2000) എന്ന ഡച്ച് ഭാഷയിലെഴുതിയ നോവല്‍ 2005- ല്‍ 'മൈ ഫാദേഴ്സ് നോട്ട് ബുക്ക്' എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തുവന്നതോടെ, ശ്രദ്ധേയനായ ഒരു വലിയ എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന്, ഡച്ച് ഭാഷയില്‍ 2005-ല്‍ പുറത്തിറങ്ങിയ നോവലിന്റെ ഇംഗ്ലിഷ് ഭാഷാന്തരമാണ് 2010 -ല്‍ 'ദി ഹൗസ് ഓഫ് ദി മോസ്ക്' എന്ന പേരില്‍ പുറത്തു വന്നത്. ഒരു വിദേശ ഭാഷയില്‍ ആധികാരികതയോടെ എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് നബക്കോവിനോടും കോണ്‍റാഡിനോടും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

പുരാവൃത്തങ്ങളുടെ തറവാട്

നോവലിസ്റ്റിന്റെ ജന്മ ദേശമായ ആരാക് പട്ടണത്തെ തന്നെ ഓര്‍മ്മിപ്പിക്കുന്ന സെനജാന്‍ എന്ന പരമ്പരാഗത പരവതാനി നെയ്ത്തുകാരുടെ പട്ടണം പേര്‍ഷ്യന്‍ സമൂഹത്തിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. 'പള്ളിവീട്' ആവട്ടെ പാരമ്പര്യത്തിന്റെയും, വിശ്വാസബദ്ധമായ ജീവിതക്രമങ്ങളുടെയും കേന്ദ്രമായിരിക്കുമ്പോഴും ആധുനികതയുടെ സ്ഫുരണങ്ങള്‍ അവിടെ ഒളിഞ്ഞും തെളിഞ്ഞും മുളപൊട്ടിത്തുടങ്ങുന്നുണ്ട്.
തുടര്‍ വായനയ്ക്ക്:
(********************)
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ : ലോഗോസ് ബുക്സ് , പേജ് 30-37)

To purchase, contact ph.no:  8086126024