Featured Post

Tuesday, October 30, 2012

DAY FOR DINOSAURS

They wax eloquent:
the grand old man
who gave his name
unto the clan
was a Titan, nothing less.
Oh, the way he cleaved
this venomous soil
that still remained virgin!*
He was an embodiment
of strength hope foresight
patience endurance courage.
Of brothers he had two,
his younger, not any less.
Of the other, they don't know.
His sisters? They don't know.

Their great grand father,
he was simply awesome.
He knew the secret:
keeping best of companies
having no qualms about it
he let them perish: those
never served his ends.
He was the family founder
of GP** in family wealth.
What of those he trampled
in the way? They don't know.
What of the siblings he threw
in the lurch? They don't know.

Their grand father,
he was quite a statesman.
He was the best of men
for those wielded power.
He was so saintly to see
no difference in white skin.
Yet he was very sensitive
to keep unsullied by locals.
He was the family pride
in fetching that title official.
What of his kith and kin?
They have heard about some.
They are here, equal in status.
The others? They don't know.

Their father, the pivotal one,
all grins, from ear to ear,
you never doubt his caliber!.
How else did he ensure
that each of his brood
stood tall in society?
Oh, don't be so nosy!.
What if they dealt shady?
How can you blame him
if the society goes that way?
Even Aristotle would grand
that man is a social being.

A family gathering is no small thing:
You cynics have no idea
of what effort it takes to hold.
To hell with your nosiness
about silent spots!
Those not in the limelight-
Are we to blame?
We were not born then.
What if they failed for reasons
you and we cannot guess,
right now?
Silent spots do not count
on a day for dinosaurs.
xxxxxxxxxxxxx
  • * The Victorian concept that nature is deceptive and venomous is hinted.
  • ** Geometric Progression.

Sunday, October 28, 2012

കിഴവനിപ്പോഴും കിനാവിലെത്തുന്നു

കിഴവനിപ്പോഴും കിനാവിലെത്തുന്നു
രാത്രി. ഞാന്‍ കണ്ണ് മിഴിച്ചു കിടക്കുന്നു
മൂടുന്ന ഇരുട്ടിന്‍ ശൂന്യത.
ഹൃദയ താളം
കുളിമുറിയിലെ പഴയ പൈപ്പില്‍
തുള്ളിത്താളം.
ടപ്‌, ഡ്രിപ്,ടപ്‌, ഡ്രിപ്,
ഞാനൊരു തളര്‍ന്ന മയക്കത്തിന്‍
നിഴല്‍ ലോകത്തേക്ക് പോവുന്നു.
യുഗങ്ങളായെന്ന പോലെ:

അടിയന്തിര ശസ്ത്രക്രിയാ മുറി:
പിന്‍ വാതിലടയവേ
പുറത്തു തങ്ങി നില്‍ക്കും
പ്രപഞ്ചത്തോളം കനത്ത ഒരു നിമിഷം
അടക്കിപ്പിടിച്ച നിശ്വാസങ്ങള്‍,
ഒതുക്കിപ്പിടിച്ച തേങ്ങലുകള്‍-
ഞാന്‍ മാത്രം ഇപ്പോഴും കാണുന്നുണ്ട്
ആ അവസാനത്തെ നോട്ടം
അച്ഛന്‍ തന്റെ അപരനെ, മകനെ.
എനിക്ക് മാത്രമായി ഒരദൃശ്യ പ്രത്യക്ഷം-

നിശ്ശബ്ദം ചിറകടിച്ച് ആ നീലപ്പക്ഷി
അടഞ്ഞ വാതിലിലൂടെ പുറത്തേക്ക്
ഇടുങ്ങിയ ഇടനാഴിയിലേക്ക്‌:
പറയാതെ പോയ കഥകളോടെ
എന്‍ മുന്നിലത് തങ്ങിനില്‍ക്കുന്നു.
എനിക്കിനി തെളിവ് വേണ്ട.
കുനിഞ്ഞ ശിരസ്സുമായെത്തുന്ന ഡോക്ടര്‍
ഇനിയൊരു കൂട്ടക്കരച്ചിലുണര്‍ത്തും.

ഒരു കൈ മൃദുലമായെന്‍ നെറ്റിയില്‍
മൃദു ശബ്ദം, പരിചിത,മെങ്കിലു ,മപരിചിതം.
"ശാന്തനായുറങ്ങുക, മകനെ!,"
ഞാന്‍ ചോദിക്കുന്നു,
"താത! എന്തുകൊണ്ട്, ഞാന്‍?
ഞാനൊരിക്കലും അനുസരിച്ചിവനല്ലല്ലോ!"
"വിഡ്ഢി!, നീ ഞാന്‍ തന്നെയല്ലോ.
ഞാനൊരിക്കലും ആരെയും അനുസരിച്ചില്ല!"
അദ്ദേഹം ഒരിക്കലും ഇത്ര മൃദുവായിരുന്നില്ല.

Saturday, October 27, 2012

THE OLD MAN STILL WALKS MY DREAMS.

Abed, staring vacant
into engrossing dark night.
Rhythm of heartbeats.
Of drops from old bath tap.
Tud, drip, tud, drip...
I move into shadow lands
of an enervated slumber.
It's been ages, it seems.

Waiting outside the surgical
to perform it urgent,
as the door closed behind,
there hangs a moment
as heavy as the universe.
Muffled sighs, choked sobs-
I alone still see the last look-
a father to his other, his son.
I alone do see it invisible:

that blue bird, unheard wings
passing out of closed doors
through the narrow corridor.
It lingers before me
with never told stories.
I don't need proof to out
as a doctor, out with bowed head,
to spell out, inciting that
terrible common yell.

A soft hand on my forehead,
a soft sound, familiar, yet strange,
“Sleep becalmed, my son!”
I ask him, “Dad, why me?
I never obeyed you.!”
“You fool! You were me.
I never obeyed anyone!”
He was never so soft.

(The last stanza of the poem is greatly influenced by George Herbert's poem "The Collar")

Wednesday, October 17, 2012

അഗ്നിപര്‍വതം യോഗിയെ സൃഷ്ടിക്കുന്നു


മകന്റെ മാരകമായ ജനിതക രോഗം
സ്ഫോടനമായ അന്ന് തൊട്ടു
എന്റെ അയല്‍വാസി മൗനിയായി.
രണ്ടു കൊല്ലം മുന്‍പ്
കുരുന്നിലേ കൊണ്ടുപോയിരുന്നു
രോഗം അയാളുടെ ഏകമകളെ.
ദിവസങ്ങളോളം, തകര്‍ന്നു പോവുന്ന
പാലങ്ങളെ സ്വപ്നം കണ്ടു
വിയര്‍പ്പില്‍ മുങ്ങി അയാളുണര്‍ന്നു.
കൗമാരം കടന്നിട്ടില്ലാത്ത മകന്‍
അപ്പോഴൊക്കെയും അയാളുടെ കൈ പിടിച്ചു.

കിടപ്പാടം ഇനി അയാളുടെതല്ലെന്നു
ബാങ്ക്കാര്‍ തീരുമാനിച്ച അന്ന്
ഭാര്യ ഒരു പുതിയ കല പഠിച്ചു:
അവളെപ്പോഴും ചിരിക്കാന്‍ തുടങ്ങി.

പിന്നെ, വെള്ളക്കോടി പുതച്ചു
മകന്‍ കിടക്കവേ
അയാളുടെ മൗനം ശിലാരൂപിയായി.

ഇപ്പോള്‍ എനിക്കറിയാം
അഗ്നിപര്‍വതം എങ്ങിനെയാണ്
യോഗിയെ സൃഷ്ടിക്കുകയെന്ന്.

VOLCANOES CREATE A SAGE.


Ever since it erupted in his son
as a fatal genetic disease
my neighbor has gone mute.

His only daughter, tender of age,
died of of the same
a couple of years back.

For days he woke up, sweating
in visions of crumbling bridges.
His son, not yet to his teens,
held his arms.

As the bank people decided
his homestead is not his any more,
his wife learned a new art:
the art of laughing and laughing.

Now, as the boy lay
shrouded in white,
he went mute as a rock.

Now I know how
volcanoes create a sage.




Tuesday, October 16, 2012

കവിയരങ്ങില്‍ ഒരു പാമ്പ്

കവിയരങ്ങില്‍ പാമ്പിനെന്തു കാര്യം
എന്ന് ചോദിക്കരുത്.
കവിതയിലാവാമെങ്കില്‍
കവിയരങ്ങിലുമാവാം.
പറുദീസാനഷ്ടം മുതല്‍
മനോവിശ്ലേഷണം വരെ,
പ്രേത കഥ മുതല്‍
ഇതിഹാസ നോവല്‍ വരെ
രൂപക സാന്നിധ്യമാണല്ലോ

എന്നിരിക്കെ,
എന്തിനാണവര്‍ അലമുറയിട്ടത്?
കവികള്‍ അങ്ങനെയാണ്!.
എല്ലാവരെയും എന്തിനെയും
രൂപകങ്ങളില്‍ ഒതുക്കും.
അടുത്തു വന്നാലോ
ഓടിയൊളിക്കും, അല്ലെങ്കില്‍
തല്ലിയകറ്റും.
ദരിദ്രനും മര്‍ദ്ദിതനും,
അടിമയും അഭയമില്ലാത്തവനും
ചുങ്കക്കാരനും വേശ്യയും
മാനും മയിലും, പുല്ലും പൂവും-

എങ്കിലും ഒന്നുണ്ട്:
കവിക്ക്‌ കടലാസ്സിലാണ് ശത്രു.
പാമ്പിനോ, മുട്ടന്‍ വടിയിലും.
അങ്ങനെയാണവന്‍
കവിയരങ്ങിന്റെ അരികിലൂടെ
ടൗണ്‍ ഹാളിന്റെ പിന്നിലൂടെ
കലുങ്കിന്റെ സുരക്ഷിതത്വത്തിലേക്ക്
ഊര്‍ന്നിറങ്ങിയത്.
നാളെ അവരൊക്കെയും
ഇനിയുമവനെ രൂപകമാക്കുമല്ലോ.

Sunday, October 14, 2012

പഴയ പള്ളിക്കാടുകള്‍

പഴയ പള്ളിക്കാടുകള്‍

മുള്‍ പടര്‍പ്പുകള്‍ക്ക് ചുവടെ
ധ്യാനനിരതരായ മീസാന്‍ കല്ലുകള്‍.
കാവല്‍ നില്‍ക്കുന്ന ഇഴജാതികള്‍;
അസംഖ്യം പ്രാണി ജന്മങ്ങള്‍;
ഓര്‍മ്മകള്‍ തപ്പിത്തടഞ്ഞു
നൂണ്ടു കയറുന്ന ചെറു ദ്വാരങ്ങള്‍.
ചുവടെ
ഗതകാല സംഘര്‍ഷങ്ങളുടെ
മൂകമായ കുളമ്പടികള്‍
ചെവിക്കൊള്ളുന്ന പിതൃക്കള്‍-

ചിനക്കുന്ന കാട്ടുകോഴികളും
ചിലക്കുന്ന അണ്ണാറക്കണ്ണനും
ഇടക്കൊന്നു നിശ്ശബ്ദരാവുന്നുണ്ടോ?

പടയോട്ടക്കാലങ്ങളുടെ ഒരു കഥ
ഏതോ കാരണവര്‍ ഓര്‍ത്തെടുക്കുന്നുണ്ടോ?
എന്റെ പ്രണയ നിലാവില്‍
നീലവിഷം പടര്‍ത്തിയത്
നിന്റെ മുത്തച്ഛനെന്നു
വിഷം തീണ്ടി മരിച്ച പെണ്‍ കൊടി
നാഗത്താനോട് വിതുമ്മുന്നുണ്ടോ?
മലവെള്ളമെടുത്തവരെ കാക്കാന്‍
ഉയിര് കൊടുത്ത യുവാവ്
ഉറവ കാട്ടി പേടിപ്പിക്കേണ്ടെന്ന്
പുതുമഴയോട് ചിരിക്കുന്നുണ്ടോ?
തുരക്കുന്നെങ്കില്‍ എന്റെ നെഞ്ചെന്നു
ചോരവാര്‍ന്നു മരിച്ച ഗര്‍ഭിണി
ചെറു പ്രാണികളോട് കെഞ്ചുന്നുണ്ടോ?
അടുത്തടുത്ത് ഒരുമിച്ചൊടുങ്ങിയോര്‍
വാസൂരിനാളുകളുടെ രാത്തേങ്ങലുകളില്‍
ഇപ്പോഴും ഞെട്ടുന്നുണ്ടാവുമോ?
വിശന്നു മരിച്ച പിതാവ്
പട്ടിണിക്കാലത്തിന്റെ കുടില്‍ മുറ്റത്ത്
ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടോ?

ഋതു ഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ക്കപ്പുറം
സന്ദേഹികളായ കള്ളിച്ചെടികള്‍ക്ക്* കീഴെ
ജരാനരകളുടെ വൃദ്ധിക്ഷയവും
കൌതുകങ്ങളുടെ ബാല്യപ്രസാദവും
ധാര്‍ഷ്ട്യത്തിന്റെ യൌവ്വന ദീപ്തിയും
അടര്‍ന്നൊതുങ്ങുന്ന അതീത ലോകം:
പഴയ പള്ളിക്കാടുകള്‍
ഉദയാസ്തമനങ്ങളില്‍ ഭ്രമിക്കുന്നില്ല.
തിരക്കുകളുടെ പടങ്ങള്‍ പൊഴിച്ചു
മൃഗയാ വിനോദങ്ങളുടെ പാനപാത്രങ്ങളും
ഉടല്‍ കൊഴുപ്പിന്റെ പ്രലോഭനങ്ങളും
വിജയമന്ത്രങ്ങളുടെ മൃഗതൃഷ്ണകളും കടന്നു
മീസാന്‍ കല്ലുകളുടെ ധ്യാന സ്വാസ്ഥ്യങ്ങള്‍.
--------------------------------------------------------------
*ഖബറിന് മുകളില്‍ മീസാന്‍ കല്ലിനു ചേര്‍ന്ന് നാട്ടുന്ന കള്ളിച്ചെടികള്‍ നന്നായി വളര്‍ന്നാല്‍ മരണാനന്തര ജീവിത സൌഖ്യത്തെ സൂചിപ്പിക്കുന്നു എന്ന് സങ്കല്‍പം.