സനാഥനാവുക
പ്രയാസമല്ല
******************************.
കലാപം
പുകഞ്ഞ തെരുവിലാണ്
മുത്തശ്ശനെ
കാണാതായത്.
മക്കളും
പേര മക്കളും കൂടിയിരുന്നു.
അടിയാധാരത്തില്‍
പ്രശ്നങ്ങളൊന്നുമില്ല;
മുത്തശ്ശിക്ക്
ഓര്‍മ്മകളും.
എങ്കിലും
ഒന്ന് റിപ്പോര്‍ട്ട് ചെയ്തേക്ക്,
നാളെ
ഒരു പ്രശ്നം വേണ്ട!
കുടുംബ
സുഹൃത്ത് ഉപദേശിച്ചു.
വല്ല
കോമ്പന്‍സേഷനും ഉണ്ടെങ്കിലോ-
മൂത്ത
ചേച്ചി ഓര്‍മ്മിപ്പിച്ചു.
അപ്പോഴേക്ക്
പൊതു അറിയിപ്പു വന്നു.
മരിച്ചവരുടെ
ആശ്രിതര്‍ക്കിത്ര;
പരിക്കേറ്റവര്‍ക്കിത്ര.
അല്ലെങ്കില്‍
തന്നെ,
വെളുപ്പിന്
ഓടയില്‍ കണ്ട
തിരിച്ചറിയാനാവാത്ത
വൃദ്ധ ശരീരം
അങ്ങേരല്ലെന്നു
ആര് കണ്ടു.
അങ്ങനെയാണ്
ഒരനാഥ
പ്രേതം
സനാഥമായത്.
No comments:
Post a Comment