അങ്ങനെയിരിക്കെ
ഒരു
കാര്യവുമില്ലാതെ
ഒരു
പഴയകാല നായികയെ
ഒന്നോര്‍ത്തെടുക്കാന്‍
തോന്നും.
ചുവപ്പുകണ്ട
കാളയെപ്പോലെ
വീട്ടുകാരത്തി
കാളീവേഷമാവും.
ബാങ്ക്
അക്കൌണ്ടില്‍ നിന്ന്
ഇറങ്ങിപ്പോയ
പാര്‍ട്ടി ഫണ്ട് മുതല്‍
ബെവറെജസ്
ബില്ല് വരെ
വിചാരണക്കെടുക്കും.
മറന്നു
പോയ ചായപ്പൊടിയും
കൊച്ചിന്
ചോക്കലേറ്റും വരെ
നായികാ
സ്വപ്നത്തിന്റെ കണക്കിലെഴുതും.
ഫേസ്
ബുക്ക് സൗഹൃദം മുതല്‍
അയല്‍പക്കത്തെ
മദാലസ വരെ
കണ്ണീര്‍
സീരിയല്‍ പോലെ
അന്തമില്ലറ്റമില്ലാതെ
ഉച്ചസ്ഥായിയില്‍
പൊട്ടിത്തെറിക്കും.
വാരഫലം
മോശമാകുമ്പോള്‍
വിമര്‍ശകനാകാനും
തോന്നും.
ഉള്ളതങ്ങ്
പറഞ്ഞു പോകും.
കുരിശു
യുദ്ധത്തിന്റെ വീറോടെ
ഭക്തജനം
പടക്കോപ്പണിയും.
ഭക്തിയില്ലാത്ത
അസ്മാദൃശന്‍
അന്നേരം
ചുരുണ്ട് കൂടും :
എന്റെ
പിഴ,
എന്റെ
വലിയ പിഴ.
വാരഫലം
മോശമാകുമ്പോള്‍
വേണ്ടാത്തത്
പലതും തോന്നും;
ഒരു
കവിതയെഴുതിയാലോ എന്നു വരെ.
No comments:
Post a Comment