മൌനം ഭാഷയാകുന്ന അഭയാര്‍ഥിത്തം.
1.
സുലൈമാന്‍ അഡോനിയ എന്ന എറിത്രിയന്‍-എത്യോപ്യന്‍-ബ്രിട്ടീഷ്
നോവലിറ്റ് കുടുംബ/ പാരമ്പര്യ പരവും സാഹിതീയവും ഡയസ്‌പോറ അസ്ഥിത്വപരവുമായ ഒരു
തെരഞ്ഞെടുപ്പായാണ് ‘സുലൈമാന്‍ സാദിയ – മെബ്രാത്’ എന്ന പേരുകൂടി സ്വയം സ്വീകരിച്ചത്:
എത്യോപ്യന്‍/ എരിത്രിയന്‍ പാരമ്പര്യവും അഭയാര്‍ഥി സ്വത്വവും ബ്രിട്ടീഷ് സാഹിത്യ
ജീവിതവും തമ്മിലുള്ള സംസ്കാരാന്തര ഐഡന്റിറ്റി സംവാദങ്ങളുടെ ഫലം. എത്യോപ്യന്‍
പിതാവിലൂടെ കിട്ടിയ അഡോനിയ എന്ന കുടുംബപ്പേര് പരമ്പരാഗത രീതിയില്‍ നിലനിര്‍ത്തിയപ്പോഴും, ഉമ്മയും മുത്തശ്ശിയുമാണ്
‘സാദിയ – മെബ്രാത്’ എന്ന സ്നേഹപാശമായി അദ്ദേഹത്തിന്‍റെ പേരില്‍ ഇടം പിടിച്ചത്. ഇത്തരം സാംസ്കാരിക മാനങ്ങള്‍ ഉള്ള തെരഞ്ഞെടുപ്പ് ഡയസ്‌പോറ
സമൂഹത്തില്‍ പതിവാണ്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെ അഭാവത്തില്‍
സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെട്ട പറക്കമുറ്റാത്ത രണ്ടു സഹോദരങ്ങള്‍
മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്; ഉമ്മ, ജോലിതേടി
സൌദിയിലും. സുലൈമാന്റെ കൃതികളിലെ, വിശേഷിച്ചും ഈ
ലേഖനത്തിന്റെ വിഷയമായ Silence Is My mother Toungue എന്ന നോവലിലെ സ്ത്രീപക്ഷ സമീപനത്തെ ഈ
മാതൃവന്ദന പ്രകൃതവുമായി ചേര്‍ത്തുകാണാം. സ്ത്രീപക്ഷ വീണ്ടെടുപ്പും മാതൃദായ കഥാകഥന
രീതിയും (feminist recovery and matrilineal
storytelling) നോവലില്‍ വളരെ പ്രകടമാണ്.
എറിത്രിയയില്‍ നിന്ന് സുഡാനിലേക്കും, തുടര്‍ന്ന് സൗദി അറേബ്യയിലേക്കും ഒടുവില്‍ ലണ്ടനിലേക്കുമുള്ള പലായനങ്ങളുടെ തുടര്‍ച്ചയില്‍ ഭാഷയുമായുള്ള ബന്ധത്തില്‍ സംഭവിച്ച മുറിവുകളുടെയും മൌനങ്ങളുടെയും പ്രതിഫലനം തലക്കെട്ടിന്റെ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 1962 മുതല്‍ എത്യോപ്യന്‍ അധിനിവേശത്തില്‍ ആയിരുന്ന എരിത്രിയയിലെ ഉമ്മു ഹാജറിലാണ് സുലൈമാന്‍ ജനിച്ചത് (1974). സുദീര്‍ഘമായ (1961–1991) പ്രസ്തുത സാമന്ത പദവി (Annexation) വിരുദ്ധ സംഘര്‍ഷത്തിന്റെ ചരിത്രം, കൂട്ടക്കുരുതികള്‍, പലായനങ്ങള്‍, അഭയാര്‍ഥി പ്രവാഹം എന്നിവയുടെതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും രക്തരൂക്ഷിതവുമായ ഒന്നായിരുന്ന ഉമ്മു ഹാജര്‍ കൂട്ടക്കൊലയിലാണ് (1976) സുലൈമാന്റെ പിതാവ് കൊല്ലപ്പെടുന്നതും കുടുംബം സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്നതും. എറിത്രിയന്‍ പാര്‍ലമെന്റിനേപ്പോലെത്തന്നെ ടിഗ്രിന്യ, അറബിക് ഭാഷകള്‍ക്കും വിലക്കേര്‍പ്പെടുത്തി...........
https://www.fazalrahman.com/essays/article/silence-is-my-mother-tongue
No comments:
Post a Comment