കർമ്മ
കാണ്ഡത്തിന്റെ
അലോസരങ്ങൾക്കപ്പുറം
തലക്കുറിയുടെ അപ്രമാദിത്തം കടന്ന്
ജനിതക ബന്ധങ്ങളുടെ
വലക്കണ്ണികളറുത്ത്
ഒരുയിർപ്പുണ്ടാവണം.
അലോസരങ്ങൾക്കപ്പുറം
തലക്കുറിയുടെ അപ്രമാദിത്തം കടന്ന്
ജനിതക ബന്ധങ്ങളുടെ
വലക്കണ്ണികളറുത്ത്
ഒരുയിർപ്പുണ്ടാവണം.
അക്ഷാംശ
രേഖാംശങ്ങളുടെ
ചതുരവടിവുകൾ ഭേദിച്ച്
മേഘമാലകളുടെ ചക്രവാളം കഴിഞ്ഞ്
ഗുരുത്വാകർഷണത്തിന്റെ
നിയത സ്ഥലികൾക്കപ്പുറം
ഒരാകാശമുണ്ടാവണം.
ചതുരവടിവുകൾ ഭേദിച്ച്
മേഘമാലകളുടെ ചക്രവാളം കഴിഞ്ഞ്
ഗുരുത്വാകർഷണത്തിന്റെ
നിയത സ്ഥലികൾക്കപ്പുറം
ഒരാകാശമുണ്ടാവണം.
ഭാരരഹിതനായി
ഒരാദിമാണ്ഡവാസിയായി
ഗർഭസ്ഥ ശിശുവായി
ഗോളാന്തങ്ങളുടെ അയല്പക്കത്ത്
കണ്‍തുറന്നിരിക്കണം,
ഒരാദിമാണ്ഡവാസിയായി
ഗർഭസ്ഥ ശിശുവായി
ഗോളാന്തങ്ങളുടെ അയല്പക്കത്ത്
കണ്‍തുറന്നിരിക്കണം,
നിഗൂഡതയുടെ
അനന്ത നാദ വിഭ്രമത്തിലേക്ക്
കാത് തുറന്നിരിക്കണം,
അനന്ത നാദ വിഭ്രമത്തിലേക്ക്
കാത് തുറന്നിരിക്കണം,
ഒരു
വെറും ബോധമാവണം
അതി മാനുഷനാവണം.
അതി മാനുഷനാവണം.
(സ്റ്റാൻലി
കുബ്രിക്കിന്റെ '2001- A SPACE
ODYSSEY' എന്ന വിഖ്യാത
ചിത്രം വീണ്ടും കാണുമ്പോൾ.
ചിത്രാന്ത്യത്തോട്
കവിതയുടെ കടപ്പാട് ഹൃദയ
ബന്ധത്തോടെ അംഗീകരിക്കുന്നു.
)
No comments:
Post a Comment