Featured Post

Showing posts with label The Wave. Show all posts
Showing posts with label The Wave. Show all posts

Friday, May 2, 2025

ഓര്‍ക്കുക, മൃഗം പുറത്തല്ല: ഫാസിസത്തിന്റെ ചലച്ചിത്ര പഠനങ്ങള്‍ .

ഓര്‍ക്കുക, മൃഗം പുറത്തല്ല: ഫാസിസത്തിന്റെ ചലച്ചിത്ര പഠനങ്ങള്‍ .


അധികാരം/ അധികാര ബോധം, വ്യവസ്ഥാപിതത്വം/ ഏകാധിപത്യം, പൌര (ജനാധിപത്യ)ബോധം/ അടിച്ചമര്‍ത്തല്‍ മനോഭാവം, സ്വാതന്ത്ര്യ ബോധം /അരാജകത്വം എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് വ്യക്തി/ സമൂഹം, ഗോത്രം/ സ്റ്റേറ്റ്‌, ദേശം/ഇതര ദേശ രാജ്യങ്ങള്‍ എന്നീ ദ്വന്ദങ്ങളും സംഘര്‍ഷങ്ങളും അവക്കുള്ളിലും പരസ്പരവുമുള്ള ഒറ്റതിരിഞ്ഞതും കൂട്ടായതുമായ ഏറ്റുമുട്ടലുകളും യുദ്ധങ്ങളും ഉരുത്തിരിയുന്നതും ചരിത്രത്തിന്റെ ഗതി രക്ത പങ്കിലമാക്കുന്നതും എന്നാണ് സാമാന്യ പാഠം. സ്വതേ ശിഥിലമായ മനുഷ്യപ്രകൃതത്തെയും ചുറ്റുപാടിനെയും ജീവിതാര്‍ഹമാം വിധം അനുനയിപ്പിച്ചെടുക്കുക എന്ന അതിജീവനോന്മുഖമായ പൊതു ബോധ്യം തന്നെയാണ് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാക്കപ്പെടുന്നതിന്റെ ശരിയായ ഉദ്ദേശ്യവും. പിന്നെയും എവിടെയാണ് അധികാര സ്വരൂപങ്ങളുടെ ചരിത്രം രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കുരുതികളുടെയും നിന്ദ്യമായ അടിച്ചമര്‍ത്തലുകളുടെയും പാഴ്വേലയായിത്തീരുന്നത്? സാഹിത്യത്തിലെന്ന പോലെ ചലച്ചിത്രങ്ങളിലും ഈ അന്വേഷണം ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതിന് ഏറെ ഉദാഹരണങ്ങളുണ്ട്.

നിഷ്കളങ്ക ബാല്യം എന്ന കെട്ടുകഥ :

1954 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വില്ല്യം ഗോള്‍ഡിങ്ങിന്റെ Lord of the Flies എന്ന നോവലിന് 1963-ലും 1990-ലും ചലച്ചിത്ര ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പീറ്റര്‍ ബ്രൂക്ക്‌ സംവിധാനം ചെയ്ത ആദ്യ ഭാഷ്യമാണ് നോവലിനോട് ഏറെ അടുത്തു നില്‍ക്കുന്നത്. യുദ്ധകാല ലണ്ടനില്‍ നിന്ന് വ്യോമ യാത്രക്കിടെ വിമാനം തകര്‍ന്ന് ഒരു ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്ന ആറിനും പതിനാലിനുമിടെ പ്രായമുള്ള ഒരു കൂട്ടം ബാലന്മാര്‍ മുതിര്‍ന്നവരുടെ അധികാര ചിട്ടവട്ടങ്ങളില്ലാത്ത സ്വതന്ത്ര, നൈസര്‍ഗ്ഗിക സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുന്നു, എന്തായിത്തീരുന്നു എന്നതാണ് അന്വേഷണ വിഷയമാവുന്നത്. ബാലെന്റൈനിന്റെ (ദി കോറല്‍ ഐലന്‍ഡ്) സംസ്കൃത ചിത്തരായ ഇംഗ്ലീഷ്‌ പബ്ലിക്‌ സ്കൂള്‍ ഉല്‍പന്നങ്ങളെ പോലെയോ, റോബിന്‍സന്‍ ക്രൂസോയെ പോലെയോ ധാര്‍മ്മിക സാംസ്കാരിക ഈടുവെപ്പുകളുടെ കാവലാളുകളായി തുടരുമോ അതോ മുതിര്‍ന്നവരെ പോലും ലജ്ജിപ്പിക്കും വിധം പ്രാകൃതവും ശുദ്ധ ഹിംസാത്മകവുമായ അധികാരപ്രമത്തതയിലേക്ക് പരകായ പ്രവേശം നടത്തുമോ? ഫ്രോയ്ഡിന്റെ ഈദ്- ഈഗോ- സൂപ്പര്‍ ഈഗോ വിഭജനങ്ങള്‍ ഗോള്‍ഡിങ്ങിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ജാക്- റാല്‍ഫ്- പിഗ്ഗി ത്രയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രാകൃത ചോദനകളും .................

തുടര്‍ വായനയ്ക്ക്:


(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത് 
ലോഗോസ് ബുക്സ് പേജ് : 40-47
186 പേജുകള്‍, വില 190 രൂപ
To purchase, contact ph.no:  8086126024 )