Featured Post

Sunday, October 7, 2012

HARD RECKONING

They too flew in rainbow wings-
my own youthful dreams.

There were those who inspired me
with loving blessings:
You too have space in
the horizons of poesy.

There were those
who despaired ever:
we have been looking for you
in every literary havens.

Yet, as I hurriedly ventured my yacht
into the troubled seas
with rebel's prowess,
I forgot my benevolent teachers.

In the death-wish of
one who indulges himself
in curses, I gave up
on my dream- children.
In days to be nurtured
under milk-ducts, they
were bruised by affronts
of the streets.

Now, after decades
I try to take in
my cast-away kids
into my ghost house.

My ghost house, ever afflicted,
overtly and covertly,
by memories of ship-wrecking seas.

Corridors of veins wherein
poison smokes have infested
along with mates of dismal days.

Shades of the schizoid
haunted by slaughters far away
raging as blood streams.

They turn me out as outsider
in apathy of the thrown-outs,
it's not easy: reunion with
those severed long before.

They don't mince words:
exchange value of what I amassed
are of bygone days:
Street-grown are blunt enough.

As I try to regain, in broken lines,
my skies are overwhelmed
by dark clouds of nightmares.
Shrieks tear it up as thunderstorms.

Seeds face feticide
in soil too hard for roots.
The curse of the unborn ever
as undying amber, within.

Who would absolve him,
who has no one to blame?
What is the harshest reckoning
if not what one did to himself?



Saturday, October 6, 2012

ലോക സിനിമയിലേക്കൊരു പക്ഷിക്കണ്ണ്

ലോക സിനിമയിലേക്കൊരു പക്ഷിക്കണ്ണ്

         1895-ഇല്‍ ഓടിത്തുടങ്ങിയ ലൂമിയര്‍ സഹോദരന്മാരുടെ തീവണ്ടി 1902-ഇല്‍ അത്ഭുത കാഴ്ചകള്‍ക്ക് ബഹിരാകാശമൊരുക്കി, എ ട്രിപ്പ്‌ ടു ദ മൂണ്‍ ( A Trip to the Moon) എന്ന ചിത്രത്തിന് വേണ്ടി ഒരു പ്രൊഫെഷണല്‍ മാന്ത്രികന്റെ സഹായത്തോടെ ഒരുക്കിയ ദൃശ്യവിരുന്നു തൊട്ടു ഇന്ന് അവതാരിലും(Avatar) മാറ്റ്രിക്സിലും(Matrix) എത്തി നില്കുന്നു. രണ്ടു ലോക യുദ്ധങ്ങളുടെ തിടമ്പേറ്റി നില്‍കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി, സിനിമയെ നൂറ്റാണ്ടിന്റെ കല ആക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. യുദ്ധ നേട്ടങ്ങള്‍ക്കായുള്ള പ്രോപഗണ്ട ഉപാധിയായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട സിനിമ പക്ഷെ, പിന്നീട് യുദ്ധത്തിന്റെ നിരര്‍ത്ഥയിലെക്കും കണ്‍ തുറന്നു.
        മുപ്പതുകളില്‍ ഫ്രാന്‍സില്‍ വികസിച്ച കാവ്യാത്മക റിയലിസം(poetic realism) Jean Vigo, Julian Duvivier, Marcel Crane, Jean Cocteau, Jean Renoir എന്നിവരിലൂടെ ലോക സിനിമയിലെ ഈടുവേപ്പുകളായ നിരവധി ചിത്രങ്ങള്‍ക്ക് ജന്മമേകി. Cocteauചെയ്ത La Bete Humaine (1938) യൂറോപ്യന്‍ സിനിമയിലെ ഒരു മാസ്റ്റെര്‍പീസ് തന്നെയാണ്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ എന്തൊക്കെ ആയാലും, ലെനി രീഫെന്‍സ്ടാല്‍ ചെയ്ത Triumph of the Will എന്ന ചിത്രവും അവിസ്മരണീയമാണ്. നാല്‍പ്പതുകളില്‍, ഫാസിസ്റ്റ് ഭരണത്തില്‍, സെന്‍സര്‍ഷിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു ഇറ്റലിയിലെ അരാഷ്ട്രീയ സിനിമകള്‍. രണ്ടാം ലോക യുദ്ധത്തിലെ പരാജയത്തെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ മുന്‍കാലത്തെ പോലുള്ള ആര്‍ഭാട ചിത്രങ്ങള്‍ അസാധ്യമായതാണ് നിയോ റിയലിസ്റ്റ് പ്രസ്ഥാനത്തിന് കാരണമായത്‌. ചിലവേറിയ സ്റ്റുഡിയോ ഫ്ലോറുകള്‍ വിട്ടു സിനിമ ലോക്കെഷനുകളിലെക്കും താരമൂല്യ നിരാസത്തിലേക്കും കടന്നു. ലുചിനോ വിസ്കോന്റി (Luchino Visconti) യുടെ Ossessione (1943) ഇങ്ങനെയാണ് സംഭവിക്കുന്നത്‌; രോസല്ലിനി (Roberto Rossellini), ദിസീക്ക (Vittorio De Sica) തുടങ്ങിയ മഹാരഥന്മാരും രംഗത്ത് വന്നത്.
          അന്പതുകളോടെയാണ് ഫെല്ലിനി (Federico Fellini) (ഇറ്റലി), ബെര്‍ഗ്മാന്‍ (Ingmar Bergman)(സ്വീഡന്‍) , കുറൊസാവ(Akira Hurosawa) (ജപ്പാന്‍), സത്യജിത് റായ് (Satyajit Ray)(ഇന്ത്യ) തുടങ്ങിയ മഹാരഥന്മാര്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുന്നത്. മതാത്മക വിശ്വാസങ്ങളെയും സന്ദേഹങ്ങളെയും ദാര്‍ശനികമായി സമീപിച്ച ബെര്‍ഗ് മാന്റെ ചിത്രങ്ങള്‍, വേരറ്റു കൊണ്ടിരുന്ന യൂറോപ്യന്‍ സംസ്കൃതിയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. ജപ്പാന്റെ പാരമ്പര്യത്തില്‍ നിന്നും, സമ്പ്രദായങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍കൊണ്ട് ജപ്പാന്‍ സിനിമക്ക് അന്തര്‍ദേശീയ മാനം നല്‍കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് കുറൊസാവ പ്രതിഭ തന്നെയാണ്. മിസോഗുച്ചി(Kenji Misoguchi) , ഒസു (Yasujiro Osu) തുടങ്ങിയ മഹാരഥന്മാര്‍ നിശബ്ദ സിനിമയുടെ കാലം തൊട്ടേ തുടര്‍ന്ന് വന്ന സിനിമാ സപര്യ തുടരുകയും ചെയ്തപ്പോള്‍ ജപ്പാന്‍ സിനിമ അത്യുന്നത മാനങ്ങള്‍ കൈവരിച്ചത് സ്വാഭാവികം. സിനിമയുടെ മേഖലയില്‍ തദ്ദേശീയമായി ഇത്രയേറെ ധാരകള്‍ മറ്റേതെങ്കിലും നാട്ടിലുണ്ടയിട്ടുണ്ടോ എന്ന് ന്യായമായും ചിന്തിക്കാം, ഇരുപതുകള്‍ തൊട്ടുള്ള ജപ്പാന്‍ സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോള്‍. മിസോഗുചിയുടെ പ്രഖ്യാത ചിത്രങ്ങളായ Ugetsu Monagatari (1950), Sansho Daya (1954) എന്നിവയില്‍ റെനോ (Jean Renoir) യുടെ ദീര്‍ഗ്ഗമായി ഫോക്കസ് ചെയ്യുന്ന രീതിയും, എപ്പോഴും ചലിക്കുന്ന ക്യാമറയും സുഖ-ദുഃഖ സമ്മിശ്രമായ കഥ പറച്ചില്‍ രീതിയുമൊക്കെ കാണാവുന്നതാണ്. എന്നാല്‍ ഇതിനു നേര്‍ വിപരീതമായി ക്യാമറ ചലനങ്ങള്‍ ഒട്ടുമില്ലാത്ത രീതിയും അദ്ധേഹത്തിന്റെ ചില ചിത്രങ്ങളിലുണ്ട്.

          ബോളിവുഡിന്റെ മ്യൂസിക്കല്‍ മസാലക്കൂട്ടില്‍ നിന്നുള്ള വേറിട്ടുപോക്കായിരുന്നു സത്യജിത് റായിയുടെ സിനിമ. ജനപ്രിയ സിനിമകളോട് കലഹിച്ചു നിന്ന ആ സിനിമകള്‍ "സമാന്തര", "കലാമൂല്യ" സിനിമകള്‍ക്ക്‌ എക്കാലത്തേക്കുമുള്ള ഊര്‍ജ്ജമായി. മൃണാള്‍ സെന്നിന്റെ "ഭുവന്‍ ഷോം" (Bhuvan Shome) ഈ ധാരയില്‍ ഒരു നാഴികക്കല്ലാണ്. അരുണ്‍ കൌളിനോപ്പം മൃണാള്‍ സെന്‍ എഴുതിയ Manifesto of the New Cinema Movement (1968) പുതിയ സിനിമയുടെ ഒരു മാനിഫെസ്റ്റോ തന്നെയായി തീര്‍ന്നു. മിഡില്‍ സിനിമയുടെ ഉദാഹരണമായി എടുത്തു കാണിക്കാവുന്ന ഒന്നായത് ശ്യാം ബെനെഗലിന്റെ "അങ്കുര്‍" (Ankur) (1974) എന്ന ചിത്രമാണ്.

         അന്‍പതുകളില്‍ തന്നെയാണ് സിനിമയിലെ സാമൂഹ്യ ബോധാമില്ലയ്മക്കെതിരെ Kitchen Sink നാടകവേദിയും Angry Young Manപ്രസ്ഥാനവുമൊക്കെ ഇംഗ്ലണ്ടിലും ശക്തിയായ പ്രതികരണം ഉണ്ടാക്കുന്നത്‌. ഫെല്ലിനിയുടെ La Dolce Vita (1960), 81/2 (1963), അന്റൊനിയോണി (Michelangelo Antonioni) യുടെ L'Avventura (1960) എന്നീചിത്രങ്ങള്‍ ഇറ്റലിയില്‍ നിയോ റിയലിസത്തിന്റെ അന്ത്യം കുറിച്ചു. ശൈലീകൃതവും വയലന്സിനു പ്രാധാന്യമുള്ളതുമായ സിനിമകള്‍ എഴുപതുകളുടെ രീതിയായി. 1960-കളില്‍ ആണ് സെര്‍ജിയോ ലിയോണി (Sergio Leone) സ്പാഗെട്ടി വെസ്റ്റെര്‍ന്സ് (Spaghetti Westerns) എന്നറിയപ്പെട്ട പേരില്ലാത്ത നായകന്‍റെ സിനിമകളെടുക്കാന്‍ തുടങ്ങുന്നത്. ക്ലിന്റ് ഈസ്റ്റ്വുഡ് ഒരു വന്‍ താരം (icon) ആയിത്തീരുന്നത് ഈ ചിത്രങ്ങളിലൂടെയാണ്. കുറോസാവയുടെ 'യോജിമ്പോ' (Yojimbo)യുടെ സ്വാധീനം ലിയോണിയില്‍ ഏറെ പ്രകടമാണ്. ഈ പ്രവണത ഇന്ത്യ ഉള്‍പ്പടെ പല ഇടങ്ങളിലും വ്യാപിക്കുയുണ്ടായി. 'ഷോലെ' ഉദാഹരണം.

New Wave:
          നിലവിലുള്ള ഫ്രഞ്ച് കാവ്യാത്മക റിയലിസത്തില്‍ നിന്നുള്ള വേറിട്ട്‌ പോക്കായിരുന്നു സിനിമ നിരൂപകരായിരുന്ന ഗോദാര്‍ദ്ദ് (Jean-Luc Godard ) , ത്രൂഫോ (François Truffaut ) തുടങ്ങിയവര്‍ ചലച്ചിത്രകാരന്മാര്‍ ആയി മാറി തുടങ്ങിവെച്ച ഫ്രഞ്ച് ന്യു വൈവ്‌. ആത്യന്തികമായി സിനിമ സംവിധായകന്റെ കലയാണ്‌ എന്ന കാഴ്ചപ്പാട് അവര്‍ അരക്കിട്ടുറപ്പിച്ചു. 1960-ഇല്‍ പുറത്തിറങ്ങിയ ഗോദ്ദാര്ദിന്റെ A Bout DE Souffle-ഇല്‍ തുടങ്ങിയ hand-held camera, location-shooting, jump-cut editing രീതികള്‍ ഫ്രഞ്ച് സിനിമയില്‍ ചിത്രീകരണ രീതിയില്‍ ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. അലന്‍ റെനെയുടെ Hiroshima mon Amour (1959), ത്രൂഫോയുടെ 400 Blows (1959) അഗ്നെസ് വെര്‍ദായുടെ (Agnes Verda) La Point Courte (1956) ക്ലോദ് ചാര്ബോളിന്റെ (Claude Charbol) Le Beau Serge (1958) തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ കാല ഘട്ടത്തിന്റെ ഈടുവെപ്പുകള്‍ ആണ്. റെനെയുടെ L'année dernière à Marienbad (1961) സിനിമയുടെ എല്ലാ വഴക്കങ്ങളും പൊളിച്ചെഴുതി.
           ഫ്രഞ്ച് ന്യു വൈവ്‌, പൂര്‍വ യൂറോപ്പിലെങ്ങും, വിശേഷിച്ചും ചെക്കോസ്ലോവാക്യയില്‍, ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. ചെക്ക് ന്യു വൈവ് Milos Foreman, Jiri Menzel തുടങ്ങിയ സംവിധായകരെ രംഗത്തെത്തിച്ചു. യുഗോസ്ലാവിയയില്‍ Aleksander Petrovi, ഹംഗറിയില്‍ Miklos Jancso എന്നീ പ്രതിഭകളും ഉയര്‍ന്നു വന്നു. ബ്രസീലില്‍ ഗ്ലോബര്‍ റോഷാ (Galuber Rocha) യുടെ ചിത്രങ്ങള്‍ രാജ്യത്തിന്റെ ദുരിതാവസ്ഥ ശരിക്കും പുറത്തു കൊണ്ടുവന്നു.1968 -ഇല്‍ ഫെര്‍ണാണ്ടോ സോലാനസും (Fernando Solanas) ഒക്ടാവിയോ ഗെറ്റിനോയും (Octavio Gettino) ചേര്‍ന്ന് Liberation Cinemaഎന്ന ഗ്രൂപ്പ് സ്ഥാപിച്ചു ലാറ്റിന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും, സിനിമലോകങ്ങള്‍ ചേര്‍ന്ന് ഒരു Third Cinema എന്ന ആശയം മുന്നോട്ടു വെച്ചു. മെക്സിക്കന്‍ ചലച്ചിത്ര ലോകത്തും സമാനമായ ചലനങ്ങളുണ്ടായി. ജപ്പാനില്‍ ഒഷിമ നഗീസ (Oshima Nagisa) പുതു തരംഗത്തിന്റെ മുന്നണിയിലെത്തിയപ്പോള്‍, സ്പെയിനില്‍, ജനറല്‍ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണത്തെയും സെന്‍സര്‍ഷിപ്പിനെയും മറികടന്നു അന്റോണിയോ ബാര്‍ദെ (Antonio Bardem)മിനെ പോലുള്ള സംവിധായകര്‍ New Spanish Cinema-യുടെ വക്താക്കളായി. കാര്‍ലോസ് സോറ (Carlos Saura) ഈ കൂട്ടുകെട്ടിന്റെ ആഗോള പ്രതീകമായി.

           നിശബ്ദ സിനിമയുടെ കാലം മുതലേ ലോക സിനിമയില്‍ ഏറെ സ്വാധീനം ചെലുത്തി വന്ന ജര്‍മ്മന്‍ സിനിമയിലും നവ തരംഗം ശക്തിയായ സ്വാധീനം ചെലുത്തി. 1962-ഇല്‍ ഒരു കൂട്ടം യുവ സംവിധായകര്‍ ചേര്‍ന്ന് നിലവിലുള്ള ഗൃഹാതുര, ദേശീയ ചേരുവക്കൂട്ടുകളെ നിഷേധിച്ചു Young German Film ഗ്രൂപ്പിന് രൂപം നല്‍കി. Wim Wenders, Werner Herzog, Rainer Werner Fassbinder എന്നിവരിലൂടെ ജര്‍മന്‍ സിനിമ ലോക സിനിമയില്‍ ആധിപത്യം നേടി.
എഴുപതുകളിലെ ഏറ്റവും പ്രസക്തമായ ചലച്ചിത്ര നേട്ടങ്ങളിലൊന്ന് ക്രിസ്റ്റോഫ് സനൂസി(Krzysztof Zanussi ) (പോളണ്ട്) യുടെ 'ധാര്‍മ്മിക ഉത്കണ്ടകളെ കുറിച്ചുള്ള സിനിമ' ('Cinema of moral anxieties') ആണ്. ഇതേ കാലത്ത് തന്നെയാണ് തുര്‍ക്കിയില്‍ യില്‍മാസ് ഗുനെയും (Yilmas Gune) ഗ്രീസില്‍ ആന്‍ജെലോ പൌലോസും (Theo Angelopoulo ) നിയോ റിയലിസത്തിന്റെ സ്വാധീനത്തില്‍ തങ്ങളുടെ മാസ്റ്റര്‍പീസുകള്‍ ഒരുക്കുന്നതും.
            എണ്‍പതുകളില്‍ സാംസ്കാരിക വിപ്ലവാനന്തര കാലഘട്ടം ചൈനീസ് സിനിമ ലോക സിനിമയിലേക്ക് കണ്‍ തുറക്കുന്നതിനു സാക്ഷിയായി. കേയ്ഗി ചെന്നിനെ (Kaige Chen) പോലുള്ള ചലച്ചിത്രകാരന്മാര്‍ രംഗത്ത് വന്നു. തായ് വാനില്‍ ഈ സ്വാധീനം Taiwanese New Wave പ്രസ്ഥാനമായി തീര്‍ന്നു. നഗര വല്കരണത്തെ ഫോക്കസ് ചെയ്യുന്ന സിനിമകളുമായി Hou Hsiao-Hsien, Yang Dechang, Tsai Mong- Liang എന്നിവര്‍ സജ്ജീവമായി. Aang Lee ഈ ഉണര്‍വ്വിന്റെ ഹോളിവുഡ് പതിപ്പായി.
           ഗ്ലാസ്നോസ്റ്റ്‌- പെരിസ്ട്രോയിക്ക കാലഘട്ടത്തില്‍ ഇരുമ്പുമറ നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റഷ്യന്‍ സിനിമയിലും വലിയ മാറ്റങ്ങളുണ്ടായി. ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്യങ്ങളെ അനാവരണം ചെയ്യുന്ന 'ഇരുണ്ട സിനിമകള്‍' സറ്റയരിന്റെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും കരുത്തു കാണിച്ചു.
             തൊണ്ണൂറുകളില്‍ നമുക്ക് ഫോക്കസ് ചെയ്യേണ്ടത് ദക്ഷിണ കൊറിയ. പട്ടാള ഏകാധിപത്യം അവസാനിച്ചതിനെ തുടര്‍ന്ന് വിദേശ സിനിമകള്‍ക്കുള്ള വിലക്ക് നീക്കം ചെയ്യപ്പെട്ടു. “Korean Wave” പെട്ടെന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റി.
1997-ഇല്‍ ഇറാന്‍ സിനിമയില്‍ ചരിത്രമെഴുതി. അബ്ബാസ് കിയരസ്തോമിയുടെ Taste of Cherryകാനില്‍ പുരസ്കാരം നേടിയതും മൊഹ്സിന്‍ മഖ്മല്‍ബഫിന്റെ ഖണ്ടഹാര്‍ (2001) അംഗീകരിക്കപ്പെടതും ഇറാന്‍ സിനിമയെ ഔന്നത്യത്തിലെത്തിച്ചു.

              Spanish Dogme, New French Extreme Movement എന്നിവയും കടന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കെത്തി നോക്കുമ്പോള്‍, ഹോംഗ് കൊംഗിന്റെ വോംഗ് കാര്‍വായി (Wong Karwai) യെ പുതിയ നൂറ്റാണ്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഈട് വെപ്പായി നിരൂപകര്‍ വാഴ്ത്താന്‍ തുടങ്ങിയിരുന്നു.
              പുതിയ നൂറ്റാണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ സിനിമ അര്‍ജെന്റീന , ബ്രസീല്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ വിജയത്തോടെ സാമ്പത്തിക വിഷമതകള്‍ മറി കടക്കുന്നത്‌ നാം കാണുന്നു. ഫാബിയെന്‍ ബെയ്ളിന്‍സ്കി (Fabián Bielinsky ) യുടെ Nine Queens (2000), അല്‍ഫോന്‍സോ കുവരോനിന്റെ (Alfonso Cuarón Orozco ) And Your Mother Too (2001) ഗോന്സാലെസ് ഇനാരിറ്റുവിന്റെ (Alejandro González Iñárritu ) Amorres Perros(2000) എന്നീ സിനിമകിലൂടെ മെക്സിക്കന്‍ സിനിമ ലോക സിനിമയില്‍ വന്‍ സ്വാധീനമാവുന്നു. City of God (2002) പോലുള്ള ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ സിനിമ ബ്രസീലിയന്‍ തെരുവുകളിലെ വയലെസിന്റെയും ദാരിദ്യത്തിന്റെയും നേര്‍ കാഴ്ചയായത് പുതിയ സിനിമയുടെ യാഥാര്‍ത്യ ബോധത്തിന്റെ സാക്ഷ്യം തന്നെ.


Friday, October 5, 2012

HAIKU POEMS-3

HAIKU POEMS-NATURE LESSONS

Learn it from a leaf:
to laugh heedless,
to fade silent

grasshopper sardines frogs
for pesticides
next, the peasant

a hundred suitors
in submission for one:
testimony of honey

learn it
from red ants:
agility in Karma

contemplate
leaf-cutter ants
for low cost homes

Architect
could pay tribute
to baya weaver sparrow

bow as you get wet
bow as you water
like a blade of grass

facades of dusk crimson :
white as full moon
dark as new moon

blanket of cold
for the lazy wader:
river stream.

Hot spring
for dashing diver:
river stream.

Heat of sun's half;
cool of shade's half:
bath in the embankment.

Grown up, yet taken as child
in river's maternal mind:
morning cool even at noon

land, a spendthrift
keeps nothing
heat or cold.

Thursday, October 4, 2012

ഹൈകു കവിതകള്‍- 3



ഇലയോട് പഠിക്കണം
ഇളകിച്ചിരിക്കാന്‍
മൌനമായ് പൊഴിയാന്‍
 
പുല്‍ച്ചാടി പരല്‍ മീന്‍ തവള
കീടനാശിനിക്ക്.
അടുത്തത് കര്‍ഷകന്‍

ഒരുത്തിക്ക് നൂറു പേര്‍
പ്രണയ ദാസ്യം
തേനിന്റെ സാക്ഷ്യം

പഠിക്കണം
കര്‍മ്മ വേഗം
ചോണനുറുമ്പിനോട്‌

കുറഞ്ഞ വീടിനു
കണ്ടു പഠിക്കണം
പുളിയുറുമ്പിനെ

ദക്ഷിണ വെക്കണം
വാസ്തു ശില്പി
തൂക്കണാം കുരുവിക്ക്

നനയുമ്പോള്‍ കുനിയണം
കുനിഞ്ഞേ നനക്കണം
പുല്‍ നാമ്പു പോലെ

മൂവന്തിച്ചോപ്പിന്‍ പാഠ ഭേദം:
നിലാവായ് വെളുക്കും, 
അമാവാസിയായ് കറുക്കും.

അലസമായ് ഇറങ്ങുന്നോനെ
കുളിര് കൊണ്ട് പുതപ്പിക്കും
ആറ്റുവെള്ളം

ബ്ലൂംന്ന് ചാടിയാല്‍
ആറ്റു വെള്ളം
ചൂടുറവ 

തണല്‍പ്പാതിക്കുളിര്
വെയില്‍പ്പാതിച്ചൂട്
ചിറയിലെ മൂവന്തിക്കുളി

മുതിര്‍ന്നാലും കുഞ്ഞായ് നിനക്കും
ജലത്തിന് അമ്മ മനസ്സ്
ഉച്ചക്കും പുലരിത്തണുപ്പു

കരയൊരു ധൂര്‍ത്തന്‍
കരുതി വെക്കില്ലൊന്നും
ചൂടും തണുപ്പും.




 


Saturday, September 29, 2012

കടുത്ത കണക്കെടുപ്പ്


മഴവില്‍ ചിറകില്‍ പറന്നവര്‍
എന്റെയും തരുണ സ്വപ്‌നങ്ങള്‍
കവിതയുടെ ആകാശത്തില്‍
നിനക്കും ഒരു ഇടമുണ്ടെന്ന്
സ്നേഹാനുഗ്രഹങ്ങളോടെ
പ്രചോദിപ്പിച്ചവരുണ്ടായിരുന്നു
അക്ഷരത്തണലുകളിലൊക്കെയും
നിരന്തരം നിന്നെ തിരഞ്ഞെന്നു
നിരാശപ്പെട്ടവരുണ്ടായിരുന്നു.
എന്നാല്‍, കലങ്ങിയ കടലില്‍
നിഷേധിയുടെ മെയ് വഴക്കത്തോടെ
തിടുക്കത്തില്‍ തോണിയിറക്കവേ
ഞാനെന്റെ ഗുരു തുല്യരെ മറന്നു
ശാപങ്ങളില്‍ അഭിരമിക്കുന്നവന്റെ
മൃത്യു വാഞ്ചയോടെ
ഞാനെന്റെ കിനാക്കുഞ്ഞുങ്ങളെ
കയ്യൊഴിഞ്ഞു.
അകിട് ചുരത്തി കാക്കേണ്ട കാലത്ത്
അവര്‍ തെരുവിന്റെ കയ്യേറ്റങ്ങളേറ്റു മുറിഞ്ഞു

പതിറ്റാണ്ടുകള്‍ക്കിപ്പുറം
എന്റെ പ്രേത ഭവനത്തിലേക്ക്‌
പടിയിറക്കപ്പെട്ട കുഞ്ഞുങ്ങളെ
കുടിയിരുത്താന്‍ നോക്കുന്നു ഞാന്‍.
കപ്പല്‍ ചേതങ്ങളുടെ അലകടല്‍ സ്മൃതികള്‍
ഒളിഞ്ഞും തെളിഞ്ഞും കലുഷമാക്കുന്ന
എന്റെ പ്രേത ഭവനം.
കരിദിനങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം
വിഷപ്പുക ചേക്കേറിയ
ഞരമ്പുകളുടെ ഇടനാഴികള്‍
അകലങ്ങളിലെ കുരുതികള്‍
ചോരച്ചാലുകളായ് വിങ്ങിയ
ചിത്തഭ്രമത്തിന്‍ നിഴല്‍ പാടുകള്‍.
അറ്റുപോയ കണ്ണികളോട്
ചിറ്റം കൂടുക എളുപ്പമല്ലെന്ന്
ഉപേക്ഷിക്കപ്പെട്ടവരുടെ നിരാസത്തില്‍
അവരെന്നെ അന്യനാക്കുന്നു.
നീക്കിയിരുപ്പുകളുടെ വിനിമയ മൂല്യം
പോയ കാലത്തിന്റേതെന്നു
കൊണ്ട് വളര്‍ന്നവന്റെ നിസ്സംഗതയില്‍
അവരെന്റെ മുഖത്തടിക്കുന്നു.
മുറിഞ്ഞു പോവുന്ന വരികളില്‍
തിരിച്ചുപിടിക്കവേ
എന്റെ ആകാശങ്ങളില്‍
പേക്കിനാക്കള്‍ കാളമേഘങ്ങളാവുന്നു.
ആര്‍ത്തനാദങ്ങള്‍ ഇടികിടുക്കങ്ങളാവുന്നു.

വേരുകിളിര്‍പ്പിക്കാത്ത കടുത്ത മണ്ണില്‍
വിത്തുകള്‍ക്ക് ഭ്രൂണ ഹത്യ.
പിറക്കാതെ പോയവന്റെ ശാപം
ഉമിത്തീച്ചിതയായ് എന്നുമുള്ളില്‍.
ആരെയും പഴി പറയാനില്ലാത്തവന്
ആരാണ് മാപ്പ് നല്‍കുക?
ഏറ്റവും കടുത്ത കണക്കെടുപ്പ്
തന്നോട് തന്നെ ചെയ്തതെന്ത്
എന്നതല്ലാതെ മറ്റെന്താവാനാണ്!

Wednesday, September 19, 2012

WAITING FOR AN AUTUMNAL KISS.


You could have been here with me.
As I sit brooding on the shores of time,
looking into the heart of the unknown,
you could have been here with me.

As I lay resurrected first
in the mid-wife's arms,
my mother, still in exhaustion,
kissed me, the kiss of life.
As I lisped first, calling her first,
she kissed me, the kiss of initiation.

As she lay dead, unhappy that
her brood were still fledglings,
I kissed her, my first kiss of loss.

As I did her, my first crush, proud
in the fields, she kissed me in secret;
my first kiss of passion.
As she bade farewell, wedded to another;
I kissed her tears, my kiss of heart-break.

As I held your arms in wed-lock
I kissed you, your eyes closed in submission,
you were me, in a kiss of finding each other.
As we quarreled, parted ways,
I kissed your cold finger tips,
my first kiss of denial.

And now past my spring
wherein you bloomed
in lovely kids and blissful home
I sit on forlorn shores of gloom,
I long for one more kiss.
I know you won't ever come back.
Yet, honey, I want you back.
You could have been here with me
to give me that autumnal kiss,
the kiss of death.
Kiss me to my death, my love.

Monday, September 17, 2012

THE CITY FIGHTS DEMENTIA*


Those ancient buildings
in the city streets-
rusted memories of
centuries washed away.

They are occupied by
mice and little men together.
Would they be hanging around
in corridors of silent night hours-
those who galloped in memories
of the city's bygone past,
spurting blood and sperm?
They would exhale
in the labored breath
of asthmatic inhabitants.
They would limp ahead
in the staggering feet
of the arthritic.
They would become
the subconscious
in fleeting memories
of the schizophrenic.

Beyond the narrow streets
are the regal highways of power.
Those who pursued wild hunt
among ruined habitats,
foreign faces of invasion,
they remain in safe recluse
of painted pictures on
the walls of protected palaces.

Terror of the mighty,
condescension of the queen mother,
sacred mantle of advisers,
beaming smiles of the beautiful,
young lads of royal blood,
lavish scenes of justice dispensation,
imperious meeting of the wise,
haughtiness of the commandant,
hidden eyes of the traitor,
bowed shoulders of the natives-
all are jostling in the paintings.

Would they be wrangling,
during night hours after
the din of tourists,
on conquests left incomplete?

Its not in regal highways
but in narrow streets and
sad facades of painted lives
that the city fights dementia.

*(Written in memory of a trip to Kolkata. Unlike other metros in India, where the cityscapes create slums and forgets the past, Kolkata seems to keep the past in tact: you enter a narrow street right from the highway and, in a moment you are right in 18th or 19th century, nothing changed much, those multi- storied Victorian buildings standing tall, exuding smell of antiquity, still fully occupied. Kolkata was the capital of British- India. Here antiquity is not a matter of experience-in-imagination, it's just a tangible thing.)

(ദേശാഭിമാനി വാരിക 24-04-2013)