പൊഴിഞ്ഞു വീണിട്ടും വിങ്ങിനില്‍ക്കുന്നവ
(സ്കോട്ടിഷ്
നോവലിസ്റ്റ് അമിനാറ്റ ഫോര്‍നയുടെ
2011-ലെ
കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ്
പുരസ്കാരം നേടിയ 'ദി
മെമ്മറി ഓഫ് ലവ്'
എന്ന
നോവലിനെ കുറിച്ച്)
ആധുനിക
ആഫ്രിക്കന്‍ ചരിത്രത്തിലെ
ഏറ്റവും രക്തരൂക്ഷിതമായ
കലാപങ്ങളില്‍ ഒന്നായ സിയറാ
ലിയോണിലെ ആഭ്യന്തര സംഘര്‍ഷ
(1991 - 2002)ത്തിന്‍റെ
പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട
കൃതിയാണ് അമിനാറ്റ ഫോര്‍നയുടെ
'ദി
മെമറി ഓഫ് ലവ്.'
തനിക്കു
പതിനൊന്നു വയസ്സുള്ളപ്പോള്‍
രാഷ്ട്രീയത്തടവില്‍ വെച്ച്
ക്രൂരപീഡനത്തിനിരയായി
കൊല്ലപ്പെട്ട പിതാവ് മുഹമ്മദ്
ഫോര്‍നയെ കുറിച്ചുള്ള
ഓര്‍മ്മക്കുറിപ്പുകളാണ്
അമിനാറ്റ ഫോര്‍നയുടെ പ്രഥമ
കൃതിയായ 'ദി
ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ്
ഓണ്‍ ദി വാട്ടര്‍ .'
സ്വന്തം
ജീവിതത്തിലെ ആ മുറിഞ്ഞു പോയ
കേന്ദ്ര ബിന്ദുവിനെ കുറിച്ചുള്ള
അന്വേഷണം തന്നെയാണ് മറ്റൊരു
രീതിയില്‍ ,
'ബാക്കിയായവരില്‍
തൊണ്ണൂറ്റി ഒമ്പത് ശതമാനവും
ഭീകരാനുഭാവാനന്തര മാനസികാവസ്ഥ
-പോസ്റ്റ്
ട്രോമാറ്റിക് സ്ട്രസ്സ്
ഡിസോര്‍ഡര്‍ -
അനുഭവിക്കുന്ന'
ഒരു
നഗരത്തിന്റെയും ഒരു ദേശത്തിന്റെയും
ദുഃഖഭരിതവും സംഘര്‍ഷ പൂര്‍ണ്ണവുമായ
ആവിഷ്കാരമായി 'പ്രണയത്തിന്റെ
ഓര്‍മ്മ'യിലും
തുടരുന്നത്.
ചോര
പൊടിയുന്ന ഓര്‍മ്മ മുറിവുകള്‍
ദരിദ്രമായ
സിയറാ ലിയോണിന്റെ വര്‍ത്തമാന
കാല പശ്ചാത്തലത്തിലാണ് നോവല്‍
ഇതള്‍ വിരിയുന്നതെങ്കിലും
മൂന്നു പതിറ്റാണ്ടിലേറെ
നീണ്ടു നിന്ന ആഭ്യന്തര
സംഘര്‍ഷങ്ങളാണ് ഇതിവൃത്തത്തിന്റെ
കാതല്‍ . പ്രധാന
കഥാപാത്രങ്ങളില്‍ ഒരാളായ
യുവസര്‍ജ്ജന്‍ ഡോ. കായ്
മാന്‍സറേയുടെ ഓര്‍മ്മയില്‍
നീറി നില്‍ക്കുന്ന പ്രണയാനുഭാവമാണ്
തലക്കെട്ടിനു ആധാരം.
“ഓര്‍മ്മകള്‍
അയാള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത
സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാത്ത
ഒരു നിമിഷത്തില്‍
കടന്നുവരുന്നു. മുമ്പ്,
അത് ഏറ്റവും
കടുപ്പമായിരുന്ന കാലത്ത്
അംഗങ്ങള്‍ ഛേദിക്കപ്പെട്ട ആളുകളെ അയാള്‍
പരിചരിച്ചിട്ടുണ്ടായിരുന്നു.
വര്‍ഷങ്ങള്‍
കഴിഞ്ഞ് ഒരു സ്കോട്ടിഷ്
വേദന ചികിത്സാവിദഗ്ധനോടൊപ്പം
ജോലി ചെയ്യുമ്പോള്‍ ആ രോഗികളില്‍
ചിലരെ
അയാള്‍ വീണ്ടും ചികിത്സിച്ചു.
അവര്‍
നഷ്ടപ്പെട്ട അവയവങ്ങളില്‍
വേദന അനുഭവപ്പെടുന്നതിനെ
കുറിച്ച് പരാതിപ്പെട്ടു,
മുറിച്ചു
കളഞ്ഞ ഒരു കയ്യിന്റെയോ
പാദത്തിന്റെയോ
വേദനിക്കുന്ന പ്രേതം.
അത് മനസ്സിന്റെ
ഒരു കളിയാണ്, സ്കോട്ട്
ലാന്‍ഡുകാരന്‍
കായിക്ക് വിശദീകരിച്ചു
കൊടുത്തു, ഞരമ്പുകള്‍
ആ പ്രേത അവയവത്തിനും
തലച്ചോറിനുമിടയില്‍ സന്ദേശങ്ങള്‍
കൈമാറുന്നത് തുടരുന്നു.
ആ വേദന
സത്യമാണ്, എന്നാല്‍
അത് വേദനയുടെ ഒരോര്‍മ്മയാണ്..
“എന്നിട്ട്
അവളെ കുറിച്ചുള്ള സ്വപ്നത്തില്‍
നിന്നുണരുമ്പോള്‍ , അത്
അപ്പോഴും അയാളെ സംബന്ധിച്ചേടത്തോളം
അങ്ങനെത്തന്നെയല്ലേ?
നെഞ്ചിലെ
ശൂന്യത, തീവ്രമായ
അഭിലാഷം,
ഓരോ പ്രഭാതത്തിലും
ജോലിത്തിരക്കില്‍ മുഴുകി
മറക്കാന്‍ കഴിയുന്നത് വരെ
അയാള്‍ക്ക്
നേരിടേണ്ടി വന്ന ഏകാന്തത.
പ്രണയമല്ല.
മറ്റെന്തോ
ഒന്ന്, വിട്ടുപോവാത്ത
ശക്തിയുള്ള
എന്തോ ഒന്ന്. പ്രണയമല്ല,
മറിച്ച്,
പ്രണയത്തിന്റെ
ഓര്‍മ്മ.”
.................
തുടര്‍ന്ന് വായിക്കാന്‍:
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : ലോഗോസ് ബുക്സ് , പേജ്: 81-88)
To
purchase, contact ph.no: 8086126024
Also by Aminatta Forna: Ancestor
Stones by Aminatta Forna
https://alittlesomethings.blogspot.com/2018/08/blog-post_28.html
also read:
I,
Tituba, Black Witch of Salem by Maryse Condé
https://alittlesomethings.blogspot.com/2024/08/i-tituba-black-witch-of-salem-by-maryse.html
Ummath:
A Novel of Community and Conflict by
Sharmila Seyyid /Gita Subramanian
https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html
No comments:
Post a Comment