പനിക്കിടക്കയില്‍
നിങ്ങള്‍ സ്വതന്ത്രനാണ്,
ശാസ്ത്ര കഥയിലെ
ഗോളാന്തര യാത്രയിലെന്ന പോലെ.
ഇടയ്ക്കു വിയര്‍പ്പിന്റെ കടന്നല്‍ക്കൂടിളകും,
ഓര്‍മ്മകളുടെ കടന്നാക്രമണം പോലെ,
മുങ്ങി മരിച്ച കൂട്ടുകാരനും
കാണാതായ വിപ്ലവകാരിയും
റോഡപകടത്തിലെ
കൂട്ട നിലവിളികളും കെട്ടുപിണയും;
ലഹരിക്കൂത്തിലെ
സുരതത്തളര്‍ച്ചയിലെന്ന പോലെ.
ഇടയ്ക്കു മഞ്ഞു വീഴ്ചയില്‍
തണുത്ത് മരവിക്കും.
യാനപാത്രത്തിന്റെ ചില്ല് ജാലകത്തിനപ്പുറം
മുത്തശ്ശിക്കഥയിലെ മഞ്ഞു മനുഷ്യരും
സ്ഫടിക ജലയാഴങ്ങളിലെ മത്സ്യ കന്യകയും
കുട്ടിക്കാലത്തിന്റെ
പരല്‍മീന്‍ക്കണ്ണുകളോട് ചേരും;
മകരത്തണുപ്പിന്റെ കരിമ്പടച്ചൂടിലെന്ന പോലെ.
ഇടയ്ക്കു നീലച്ചിറകു വിരിച്ചു പറന്നു തുടങ്ങും.
മലകളും പുല്‍മേടുകളും കടന്ന്
കടലനന്തതയ്ക്ക് മുകളില്‍
അഴിഞ്ഞു പോവുന്ന
ഉടല്‍ഖണ്ഡങ്ങള്‍ സൌരയൂഥമാവും
പ്രകാശ വേഗത്തില്‍, കടും ചായങ്ങളില്‍
കൂപ്പു കുത്തി
കുതറിപ്പിടയവേ
.............................
" ആറ് കൊല്ലമായി ഉമ്മ മരിച്ചിട്ട്..!"
അവളുടെ ആര്‍ദ്രമായ കണ്ണുകളില്‍
ഒരു പരിഭവച്ചീള്.
( http://vettamonline.com/?p=8879)
ശാസ്ത്ര കഥയിലെ
ഗോളാന്തര യാത്രയിലെന്ന പോലെ.
ഇടയ്ക്കു വിയര്‍പ്പിന്റെ കടന്നല്‍ക്കൂടിളകും,
ഓര്‍മ്മകളുടെ കടന്നാക്രമണം പോലെ,
മുങ്ങി മരിച്ച കൂട്ടുകാരനും
കാണാതായ വിപ്ലവകാരിയും
റോഡപകടത്തിലെ
കൂട്ട നിലവിളികളും കെട്ടുപിണയും;
ലഹരിക്കൂത്തിലെ
സുരതത്തളര്‍ച്ചയിലെന്ന പോലെ.
ഇടയ്ക്കു മഞ്ഞു വീഴ്ചയില്‍
തണുത്ത് മരവിക്കും.
യാനപാത്രത്തിന്റെ ചില്ല് ജാലകത്തിനപ്പുറം
മുത്തശ്ശിക്കഥയിലെ മഞ്ഞു മനുഷ്യരും
സ്ഫടിക ജലയാഴങ്ങളിലെ മത്സ്യ കന്യകയും
കുട്ടിക്കാലത്തിന്റെ
പരല്‍മീന്‍ക്കണ്ണുകളോട് ചേരും;
മകരത്തണുപ്പിന്റെ കരിമ്പടച്ചൂടിലെന്ന പോലെ.
ഇടയ്ക്കു നീലച്ചിറകു വിരിച്ചു പറന്നു തുടങ്ങും.
മലകളും പുല്‍മേടുകളും കടന്ന്
കടലനന്തതയ്ക്ക് മുകളില്‍
അഴിഞ്ഞു പോവുന്ന
ഉടല്‍ഖണ്ഡങ്ങള്‍ സൌരയൂഥമാവും
പ്രകാശ വേഗത്തില്‍, കടും ചായങ്ങളില്‍
ജന്മത്തിന്റെ
കുരുക്കുകള്‍ അടരുകളാവും
കൌതുകത്തിന്റെ ബാല്യവും
നിഷേധത്തിന്റെ യൗവ്വനവും
കലാപസ്വപ്നങ്ങളുടെ
ഇടിമുഴക്കങ്ങളോട് ചേരും
കൌതുകത്തിന്റെ ബാല്യവും
നിഷേധത്തിന്റെ യൗവ്വനവും
കലാപസ്വപ്നങ്ങളുടെ
ഇടിമുഴക്കങ്ങളോട് ചേരും
ഭ്രമകല്പിത
കപ്പല്‍ചേതത്തിന്റെ
ശോണമായ മൂവന്തിക്കടല്‍ പോലെ
ശോണമായ മൂവന്തിക്കടല്‍ പോലെ
ഇടയ്ക്കു
അമ്മയുടെ തേങ്ങല്‍
ഉടല്‍ക്കിടുക്കമാവും.
ഇവന്റെ ഉയിരിന്നെന്റെ ജീവനെന്നു
കലങ്ങുമോര്‍മ്മയിലച്ഛന്‍ തപിക്കും.
കുഴഞ്ഞ ചിറകുകള്‍ വെയിലിലുടക്കവേ
കൂപ്പു
കുത്തി ഉടല്‍ക്കിടുക്കമാവും.
ഇവന്റെ ഉയിരിന്നെന്റെ ജീവനെന്നു
കലങ്ങുമോര്‍മ്മയിലച്ഛന്‍ തപിക്കും.
കുഴഞ്ഞ ചിറകുകള്‍ വെയിലിലുടക്കവേ
കൂപ്പു കുത്തി
കുതറിപ്പിടയവേ
.............................
" ആറ് കൊല്ലമായി ഉമ്മ മരിച്ചിട്ട്..!"
അവളുടെ ആര്‍ദ്രമായ കണ്ണുകളില്‍
ഒരു പരിഭവച്ചീള്.
( http://vettamonline.com/?p=8879)
No comments:
Post a Comment