വയലുകളില്‍
പച്ചയുടെ കണിയുത്സവം:
അന്യം നില്‍ക്കുന്ന പടുതിരിക്കാഴ്ച്ചയാണ്;
ഹൃദയം നിറയെ പകുത്തെടുക്കുക.
വരമ്പത്ത്
ഒരു പൊന്മാന്‍ ചിക്കി പെറുക്കുന്നു,
പിന്നെ, അഴകോടെ കഴുത്ത് വെട്ടിച്ച്
നീലച്ചിറകു വിരിച്ചു
കവിതയുടെ ആകാശത്തേക്ക്-
കടിച്ചാല്‍ കടയുന്ന കുഞ്ഞനുറുമ്പ്
വരമ്പത്തെ മീന്‍ചിറകില്‍ രമിക്കുന്നു.
കവിത കുഞ്ഞനുറുമ്പുകളോട് മത്സരിക്കരുത്.
No comments:
Post a Comment