Featured Post

Thursday, March 14, 2013

മണ്ണിരയുടെ നിമിഷം.


പിടകള്‍
ചിക്കി ചിനക്കുമ്പോഴും
ചിറകെടുത്തുപിടിച്ച്-
ചുറ്റും കുഞ്ഞുങ്ങള്‍,
കാക്ക പരുന്തു പൂച്ച-
നോട്ടമിട്ടാലോ!.

പൂവന്‍-
അങ്കവാല്‍,ചോപ്പന്‍പൂ ഗരിമ
ഒന്നേയുള്ളൂ,
തോട്ടം അടക്കി വാണ്.

മണ്ണിര-
പുളഞ്ഞു നീന്തി മുന്നില്‍.
അതിനുമുണ്ടൊരു നിമിഷം.
ചേലാര്‍ന്ന കഴുത്തുയര്‍ത്തി
ഒറ്റക്കാലില്‍ കണ്‍ പാര്‍ത്തു
അവന്‍ നില്‍ക്കും നിമിഷം.
ഇരജന്മത്തിന്റെ കല്‍പ്പാന്തം
കൂര്‍മ്പന്‍ കൊക്ക് താഴും വരെ.
ഒരു വാള്‍ത്തല
ഒരു ബോംബര്‍
നിഷ്കാസിതന്
വീട് നഷ്ടപ്പെട്ടവന്.









No comments:

Post a Comment