ചോർന്നൊലിക്കുന്ന
വീടുകളിൽ
നിറഞ്ഞ പുഴയോളം കണ്ണീര്.
കൊടും വേനലിൽ-
അതിരിട്ട മലകളോളം ദുരിതം.
എങ്കിലും-
വറുതിയിലും നിലാവ് പുതച്ച കുടിലുകൾ,
മകരത്തണുപ്പിലും വെയിൽ കാഞ്ഞ് മേടുകൾ.
ഇല്ലായ്മകളുടെ ഉച്ചക്കഞ്ഞി കഴിഞ്ഞ്
കൂട്ട് സായാഹ്നങ്ങളുടെ മഞ്ഞപ്പൈറ്റടി-
കുട്ടിയും കോലും കാൽപ്പന്തും,
ആട്ടക്കളവും തായം കളിയും.
ഈരച്ചൂട്ടിൻ മഞ്ഞ വെളിച്ചം,
കുടുംബത്തോടൊരു നിശായാനം-
വിളയൊഴിഞ്ഞ പാടത്തൊരു
ഒറ്റക്കാൽ വിളക്കുമരം, അതിരില്ലാത്തട്ടകം.
നിരക്ഷരനായ മുത്തച്ഛനും
കൂട്ടുവിടാത്ത പേരക്കിടാവിനും
ചിരിച്ചു മറിയാൻ നാടകക്കളി.
ചിരട്ട മുലയും ചായം തേച്ച ചുണ്ടും-
ഉൾക്കുളിരായൊരു നായിക വേഷം.
പരകായ പ്രവേശം.
കമ്പച്ചൂട്ടിൻ നിഴൽപ്പാടിൽ
മൈക്കണ്ണിയൊരുവളുടെ അടക്കിച്ചിരി-
ഒരു ദിനം വരാനുണ്ടതിന്
നെടുവീർപ്പിലേയ്ക്ക്, വിങ്ങിപ്പൊട്ടലിലേയ്ക്ക്.
വറുതിയും വസൂരിയും വന്നു പോയ
ഗ്രാമ വീഥികൾക്കും പരകായ പ്രവേശം.
മൃതിയുടെ സ്വര ഭേദങ്ങൾ.
മൃതി-
മനുഷ്യർക്ക്, പുഴയ്ക്കു, വയൽപരപ്പുകൾക്ക്.
നിറഞ്ഞ പുഴയോളം കണ്ണീര്.
കൊടും വേനലിൽ-
അതിരിട്ട മലകളോളം ദുരിതം.
എങ്കിലും-
വറുതിയിലും നിലാവ് പുതച്ച കുടിലുകൾ,
മകരത്തണുപ്പിലും വെയിൽ കാഞ്ഞ് മേടുകൾ.
ഇല്ലായ്മകളുടെ ഉച്ചക്കഞ്ഞി കഴിഞ്ഞ്
കൂട്ട് സായാഹ്നങ്ങളുടെ മഞ്ഞപ്പൈറ്റടി-
കുട്ടിയും കോലും കാൽപ്പന്തും,
ആട്ടക്കളവും തായം കളിയും.
ഈരച്ചൂട്ടിൻ മഞ്ഞ വെളിച്ചം,
കുടുംബത്തോടൊരു നിശായാനം-
വിളയൊഴിഞ്ഞ പാടത്തൊരു
ഒറ്റക്കാൽ വിളക്കുമരം, അതിരില്ലാത്തട്ടകം.
നിരക്ഷരനായ മുത്തച്ഛനും
കൂട്ടുവിടാത്ത പേരക്കിടാവിനും
ചിരിച്ചു മറിയാൻ നാടകക്കളി.
ചിരട്ട മുലയും ചായം തേച്ച ചുണ്ടും-
ഉൾക്കുളിരായൊരു നായിക വേഷം.
പരകായ പ്രവേശം.
കമ്പച്ചൂട്ടിൻ നിഴൽപ്പാടിൽ
മൈക്കണ്ണിയൊരുവളുടെ അടക്കിച്ചിരി-
ഒരു ദിനം വരാനുണ്ടതിന്
നെടുവീർപ്പിലേയ്ക്ക്, വിങ്ങിപ്പൊട്ടലിലേയ്ക്ക്.
വറുതിയും വസൂരിയും വന്നു പോയ
ഗ്രാമ വീഥികൾക്കും പരകായ പ്രവേശം.
മൃതിയുടെ സ്വര ഭേദങ്ങൾ.
മൃതി-
മനുഷ്യർക്ക്, പുഴയ്ക്കു, വയൽപരപ്പുകൾക്ക്.
No comments:
Post a Comment