ഈരച്ചൂട്ടിന്റെ
ഓര്‍മ്മയാണ് പൂര
നാളുകള്‍ക്ക്.
നിരത്തോരത്തെ പലഹാരങ്ങള്‍,
പൊരിച്ചാക്കരികിലെ എണ്ണ മൈലികള്‍,
നീളന്‍ കാലുകളില്‍ ബലൂണുകള്‍ ഞാത്തി
പീപ്പിവിളിച്ചു മണി കിലുക്കി
കുട്ടികളെ തേടുന്ന നാടോടി വണിക്കുകള്‍,
ആനമയിലൊട്ടകം മുച്ചീട്ടു സംഘങ്ങള്‍,
ദൈന്യം പിടിച്ച സിംഹവും കടുവയുമുള്ള
ചലിക്കുന്ന കാഴ്ച ബംഗ്ലാവ്,
പാമ്പിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള
അത്ഭുത ബാലിക, മത്സ്യ കന്യക,
മരണക്കിണര്‍, മാന്ത്രികക്കളി,
ഒളിഞ്ഞു നോട്ടത്തിന്റെ ആദ്യാക്ഷരം പകര്‍ന്നു
തട്ടും പുറത്തൊരു 'റിക്കാഡ് ഡാന്‍സ്',
അപ്പുറത്തെ സിനിമാ കൊട്ടകയില്‍
രാത്രി മുഴുവന്‍ 'പ്രത്യേക കളികള്‍',
കുറഞ്ഞ കാശിനു കിട്ടുന്ന ചക്കരക്കാപ്പി,
'ഷോടതി'യടിച്ചാല്‍ ചില്ലിക്കാശിനു കിട്ടുന്ന
പല ചിത്രങ്ങളുള്ള ഫോട്ടോ കലണ്ടര്‍,
ഗജമേളം, കൊട്ടിയിറക്കം, തായമ്പക, പഞ്ചവാദ്യം,
രാത്രി പൂരപ്പറമ്പിലെ ഗാന മേള,
അല്ലെങ്കില്‍ നൃത്ത സംഗീത സാമൂഹ്യ നാടകം,
അതുമല്ലെങ്കില്‍ കഥാ പ്രസംഗം,
ഒരു രാത്രി വെളുക്കുവോളം കഥ കളി,
കാശുണ്ടേല്‍ കണ്ടതൊക്കെ വാങ്ങിത്തിന്ന്,
വീട്ടിലേക്ക് ഒക്കെയും വാങ്ങിക്കൂട്ടി,
ഇല്ലെങ്കില്‍ മതിയാവോളം കൊതി തിന്ന്,
വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട് കഴിഞ്ഞു,
ഗ്രാമത്തിലേക്ക് ഏതോ ചൂട്ടുവെട്ടം കൂട്ട് കാത്തു...
ഈരച്ചൂട്ടിന്റെ ഓര്‍മ്മയാണ് പൂര നാളുകള്‍ക്ക്.
നിരത്തോരത്തെ പലഹാരങ്ങള്‍,
പൊരിച്ചാക്കരികിലെ എണ്ണ മൈലികള്‍,
നീളന്‍ കാലുകളില്‍ ബലൂണുകള്‍ ഞാത്തി
പീപ്പിവിളിച്ചു മണി കിലുക്കി
കുട്ടികളെ തേടുന്ന നാടോടി വണിക്കുകള്‍,
ആനമയിലൊട്ടകം മുച്ചീട്ടു സംഘങ്ങള്‍,
ദൈന്യം പിടിച്ച സിംഹവും കടുവയുമുള്ള
ചലിക്കുന്ന കാഴ്ച ബംഗ്ലാവ്,
പാമ്പിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള
അത്ഭുത ബാലിക, മത്സ്യ കന്യക,
മരണക്കിണര്‍, മാന്ത്രികക്കളി,
ഒളിഞ്ഞു നോട്ടത്തിന്റെ ആദ്യാക്ഷരം പകര്‍ന്നു
തട്ടും പുറത്തൊരു 'റിക്കാഡ് ഡാന്‍സ്',
അപ്പുറത്തെ സിനിമാ കൊട്ടകയില്‍
രാത്രി മുഴുവന്‍ 'പ്രത്യേക കളികള്‍',
കുറഞ്ഞ കാശിനു കിട്ടുന്ന ചക്കരക്കാപ്പി,
'ഷോടതി'യടിച്ചാല്‍ ചില്ലിക്കാശിനു കിട്ടുന്ന
പല ചിത്രങ്ങളുള്ള ഫോട്ടോ കലണ്ടര്‍,
ഗജമേളം, കൊട്ടിയിറക്കം, തായമ്പക, പഞ്ചവാദ്യം,
രാത്രി പൂരപ്പറമ്പിലെ ഗാന മേള,
അല്ലെങ്കില്‍ നൃത്ത സംഗീത സാമൂഹ്യ നാടകം,
അതുമല്ലെങ്കില്‍ കഥാ പ്രസംഗം,
ഒരു രാത്രി വെളുക്കുവോളം കഥ കളി,
കാശുണ്ടേല്‍ കണ്ടതൊക്കെ വാങ്ങിത്തിന്ന്,
വീട്ടിലേക്ക് ഒക്കെയും വാങ്ങിക്കൂട്ടി,
ഇല്ലെങ്കില്‍ മതിയാവോളം കൊതി തിന്ന്,
വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട് കഴിഞ്ഞു,
ഗ്രാമത്തിലേക്ക് ഏതോ ചൂട്ടുവെട്ടം കൂട്ട് കാത്തു...
ഈരച്ചൂട്ടിന്റെ ഓര്‍മ്മയാണ് പൂര നാളുകള്‍ക്ക്.
No comments:
Post a Comment