ഹൃദയദൂരങ്ങളില്‍ കാലിടറുമ്പോള്‍
"വംശഹത്യ
വിഷമയമായ ഒരു അടിക്കാടാണ്
; രണ്ടോ
മൂന്നോ വേരുകളില്‍ നിന്നല്ല
അത് വളരുക.
മറിച്ച്,
ആരാലും
ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍
ഉരുവം കൊണ്ട സമൂലമായ ഒരു
കെട്ടുപിണച്ചിലില്‍ നിന്നാണ്.”
ജീന്‍
ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച
റുവാണ്ടന്‍ വംശഹത്യയുടെ
അനുഭവവിവരണമായ "ലൈഫ്
ലെയ്ഡ് ബെയര്‍ "
എന്ന
കൃതിയിലെ വംശഹത്യ അതിജീവിച്ച
ക്ലോഡൈന്‍ എന്ന സ്ത്രീയുടെ
വാക്കുകള്‍ ഉദ്ധരിച്ചു
കൊണ്ടാണ് നവോമി ബെനരോണ്‍
2010-ല്‍
സാമൂഹികപ്രതിബദ്ധമായ
കൃതികള്‍ക്കുള്ള വിഖ്യാത
പുരസ്ക്കാരമായ ബെല്‍വെതര്‍
സമാനം നേടിയ തന്റെ 'റണ്ണിംഗ്
ദി റിഫ്റ്റ്'
എന്ന
നോവലിലേക്ക് കടക്കുന്നത്.
റുവാണ്ടന്‍
സമൂഹത്തില്‍ അടിയൊഴുക്കായി
നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍
കൊളോണിയല്‍ താല്പര്യങ്ങള്‍
മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും
സ്വാതന്ത്ര്യപ്രാപ്തിക്കു
ശേഷം രൂക്ഷമായിത്തീര്‍ന്ന
വിദ്വേഷ രാഷ്ട്രീയവും
പൊട്ടിത്തെറിക്കുകയായിരുന്നു
1994-ല്‍
.
കൊളോണിയല്‍
അധിനിവേശത്തിനു മുമ്പ്
റുവാണ്ടന്‍ സമൂഹത്തില്‍
പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന
ടുട്സി വിഭാഗത്തിന് ആദ്യം
ജര്‍മ്മനിയും പിന്നീട്
ബല്‍ജിയവും അടങ്ങുന്ന
ഭരണകര്‍ത്താക്കള്‍
നിര്‍മ്മിച്ചുനല്‍കിയ
അയഥാര്‍ത്ഥമായ വംശീയ മഹത്വം
-
അവര്‍ക്ക്
കൂടുതല്‍ യൂറോപ്യന്‍
ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും
-
ഔദ്യോഗിക,
സര്‍ക്കാര്‍
മേഖലയില്‍ അവര്‍ക്ക് നല്ല
മേധാവിത്തം നല്‍കി.
സ്വതന്ത്രമായി
ഇടപഴകിയും വിവാഹവും മറ്റു
സാമൂഹിക വ്യവഹാരങ്ങളും മുഖേന
ഇടകലര്‍ന്നും വന്ന
ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍
ഇത് വലിയ വിഭജനവികാരമാണ്
ഉണ്ടാക്കിയത്.
1973-ല്‍
അധികാരത്തിലേറിയ ഹുടു വംശജനായ
ഏകാധിപതി,
പ്രസിഡന്‍റ്
ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ
ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും
അകറ്റിനിര്‍ത്തി.
സംഘര്‍ഷങ്ങള്‍
പതിവായിത്തുടങ്ങിയ
അന്തരീക്ഷത്തിലേക്കാണ് 1994
ഏപ്രില്‍
ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച
വിമാനം മിസൈല്‍ ഉപയോഗിച്ച്
തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്.
'ഹുടു
പവര്‍ റേഡിയോ'
ഇങ്ങനെ
ആഹ്വാനം ചെയ്തു:
“എല്ലാ
ടുട്സികളും കൂറകളാണ് ;
എല്ലാ
കൂറകളേയും നശിപ്പിക്കേണ്ടതാണ്.”
(“All the Tutsi are cockroaches and all cockroaches must be
vanquished”). "എല്ലാ
നീളന്‍ മരങ്ങളെയും വെട്ടിക്കളയുക"
("Cut all the tall trees") . പിന്നീട്
നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍
,
വിശേഷിച്ചും
കിഗാലിയിലും പരിസരങ്ങളിലും,
ഹുടു
അര്‍ദ്ധസൈനിക സംഘ('Interahamwe'
)ങ്ങളുടെ
മുന്‍കയ്യില്‍ അരങ്ങേറിയ
നരമേധം ഔദ്യോഗിക കണക്കുകള്‍
പ്രകാരം തന്നെ ടുട്സികളും
ഹുടു വിഭാഗത്തിലെ തന്നെ
മിതവാദികളും ഉള്‍പ്പടെ
എട്ടുലക്ഷം പേരെയെങ്കിലും
കൊന്നൊടുക്കി,
രണ്ടര
ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം
ചെയ്യപ്പെട്ടു.
നാസി
ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ്
നരമേധങ്ങളിലോ കാണാനാവാത്ത
വിധം തലേന്ന് വരെ ഒരുമിച്ചു
കഴിഞ്ഞ അയല്‍വാസി,
യാത്രക്ക്
വിളിച്ച ടാക്സിയുടെ ഡ്രൈവര്‍
,
അതുമല്ലെങ്കില്‍
ഒരൊറ്റ ബെഞ്ചിലിരുന്നു പഠിച്ച
സഹപാഠി-
മനുഷ്യന്‍
വ്യക്തി എന്ന നിലയില്‍ തന്നെ
അപരന്റെ കൊലയാളിയായി ഇത്ര
ഭീകരമായ കൂട്ടക്കുരുതി
അരങ്ങേറിയ അനുഭവം ചരിത്രത്തില്‍
വേറെയുണ്ടോ എന്ന് സംശയം.
കൊന്നു
തള്ളേണ്ടവര്‍ ഏറെയാവുമ്പോള്‍
ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍
കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു
കണ്ടെയ്നര്‍ വഴി എത്തിയ പത്തു
ഫ്രാങ്കിന് താഴെ വിലക്ക്
വരുന്ന ചൈനീസ് നിര്‍മ്മിത
വടിവാള്‍ (machette).
ഇത്തരം
ഒരു പൊള്ളുന്ന ദേശാനുഭവത്തെ
ഫിക് ഷന്റെ തുറസ്സുകളിലേക്ക്
പരാവര്‍ത്തനം ചെയ്യുമ്പോള്‍
അനുവാചകന് പേടിസ്വപ്നങ്ങളുടെ
വാഗ്ദാനത്തിനപ്പുറം
പാരായണക്ഷമതയുടെ പോലും സാധ്യത
നല്‍കുക എഴുത്തുകാരന്/കാരിക്ക്
വെല്ലുവിളി തന്നെയാവും.
നവോമി
ബെനരോണ്‍ എന്ന അമേരിക്കന്‍
ആക്റ്റിവിസ്റ്റ്-
എഴുത്തുകാരി
തന്റെ പ്രഥമകൃതിയിലൂടെ ഈ
വെല്ലുവിളിയാണ് നേരിടുന്നത്.
ദുരന്തത്തിന്
ഒരു ദശകം മുമ്പ് തൊട്ട്
റുവാണ്ടന്‍ സമൂഹത്തില്‍
കാര്‍മേഘങ്ങള്‍ ഉരുണ്ടു
കൂടിത്തുടങ്ങുന്ന മുന്‍കാലവും
ദുരന്തത്തിലേക്ക് നയിക്കുന്ന
നിമിത്തങ്ങളും മുന്‍ സൂചനകളും
വിഷയമാക്കുന്ന 'ഇന്നലെ'
, 'ഒരു
പക്ഷി അതിന്റെ കൂടുകെട്ടുന്നു'
എന്നീ
ആദ്യ രണ്ടു ഭാഗങ്ങളാണ് നോവലില്‍
ഏറ്റവും ദീര്‍ഘമായവ.
'മരണത്തിനു
വിശക്കുന്നു'
എന്ന
മൂന്നാം ഭാഗം ആ ഭ്രാന്തുപിടിച്ച
നാളുകളില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുന്നു.
ഹ്രസ്വമായ
'ഭൂമിയുടെ
അങ്ങേ ഭാഗം'
എന്ന
നാലാം ഖണ്ഡവും,
ഒടുവില്‍
'നാളെയുടെ
കാര്യങ്ങള്‍ '
എന്ന
അഞ്ചാം ഖണ്ഡവും പേരുകള്‍
സൂചിപ്പിക്കുന്ന പോലെത്തന്നെ
വംശഹത്യാപൂര്‍വ്വഘട്ടത്തിലെ
ജീവിതം തിരിച്ചുപിടിക്കാനുള്ള
പരിശ്രമങ്ങളെ കണ്ണോടിക്കുന്നു.
ഓരോ
ഭാഗവും ഇതിവൃത്ത വികാസത്തെ
കൃത്യമായും സൂചിപ്പിക്കുന്ന
ഒരോ റുവാണ്ടന്‍ പഴമൊഴികളോടെ
ആരംഭിക്കുന്നു.
..................
തുടര്‍ വായനയ്ക്ക്:
(ദേശാഭിമാനി
വാരിക,
12 ജൂണ്‍
2016)
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 154-162)
more on Rwandan genocide:
Murambi,
The Book of Bones by Boubacar Boris Diop
https://alittlesomethings.blogspot.com/2017/05/blog-post_62.html
Baking
Cakes in Kigali by Gaile Parkin
https://alittlesomethings.blogspot.com/2016/07/blog-post.html
The Shadow of Imana: Travels in
the Heart of Rwanda by Véronique Tadjo/ Veronique Wakerley
No comments:
Post a Comment