Featured Post

Monday, August 13, 2012

ശഹരെസാദിന്റെ മരണം

വല്ല്യുമ്മ മരിക്കുമ്പോള്‍
എനിക്ക് അഞ്ചു വയസ്സായിരുന്നു.
ആയിരത്തൊന്നു രാവുകളില്‍
അവളെനിക്കു കൂട്ടായിരുന്നു.
എന്റെ ശഹരെസാദ്,
എനിക്കായി മാന്ത്രിക കമ്പളം
ഒരുക്കിയവള്‍,
നക്ഷത്രങ്ങള്‍ വിളക്ക് കൊളുത്തിയ
ആകാശത്തില്‍
സപ്തവര്‍ണ്ണ മാരിവില്‍ തെരുവുകളില്‍
എന്റെ രാജകുമാരന്റെ കൊട്ടാരമുണ്ടെന്നു
എനിക്ക് സ്വപ്നദര്‍ശനം നല്‍കിയവള്‍,
ഭൂതഗണങ്ങള്‍ കാവല്‍നില്‍ക്കുന്ന
രഹസ്യ അറകളില്‍ എനിക്കായി
നിധികുംഭങ്ങള്‍ കരുതി വെച്ചവള്‍,
കടലാഴങ്ങളില്‍,
രാവിന്റെ ഇന്ദ്രനീല വെളിച്ചത്തില്‍
നൃത്തം ചെയ്യുന്ന ജലകന്യകമാര്‍ക്ക് മുന്നില്‍
രത്നഖചിത സിംഹാസനത്തില്‍
എനിക്ക് ഇടം കണ്ടെത്തിയവള്‍,
ഇവളെക്കണ്ട് കെറുവിക്കരുതെന്നു
കുസൃതി പറഞ്ഞവള്‍.

എന്റെ ഉമ്മ മരിക്കുമ്പോള്‍
മോന് അതേ പ്രായം.
അലാദീനെയും സിന്ബാദിനെയും
അവനു കൂട്ട് നല്‍കിയാണ്‌ അവള്‍ പോയത്-
'ബദറുല്‍ മുനീറിനെ കണ്ണ് വെക്കരുതെ'ന്നു
മാന്ത്രികക്കൊട്ടരത്തിലെ പെണ്‍കൊടിമാരെ
മന്ത്രപ്പൂട്ടിട്ടവള്‍.

ഇപ്പോള്‍,
നിത്യമേല്‍കൂരയുടെ പുതുമണ്‍ ഗന്ധത്തില്‍
മലക്കുകളല്ല, വല്ല്യുമ്മയാണെന്റെ ചോദ്യം:
കുഞ്ഞേ, നിനക്ക്
ഞാന്‍ തന്ന കഥകളെല്ലാം പാഴായല്ലോ !
മോന് പിറക്കാനിരിക്കുന്ന
കുഞ്ഞുങ്ങളുടെ വിതുമ്മലാണ് കാതില്‍:
ഉമ്മുമ്മ ഞങ്ങള്‍ക്ക്
കഥകളൊന്നും തന്നില്ലല്ലോ...
        ( http://boolokam.com/archives/58735)

Friday, August 10, 2012

POET’S LESSON


Auspicious visual treat of green
in the fields:
Desperate terminal flicker
of a vanishing sight.
Have it to your hearts’ content!

On the side-walk
a kingfisher pecks something,
then, tilts her neck in beauty,
spreads the blue wings off
into the horizons of poetry.

Tiny ant with stinging bite
indulges itself with fish fin on side-walk.
Poetry has no business with tiny ants.



Thursday, August 9, 2012

കവി പാഠം


വയലുകളില്‍

പച്ചയുടെ കണിയുത്സവം
:  
അന്യം നില്‍ക്കുന്ന പടുതിരിക്കാഴ്ച്ചയാണ്; 
ഹൃദയം നിറയെ പകുത്തെടുക്കുക. 
വരമ്പത്ത്
ഒരു പൊന്മാന്‍ ചിക്കി പെറുക്കുന്നു
, 
പിന്നെ, അഴകോടെ കഴുത്ത് വെട്ടിച്ച്
നീലച്ചിറകു വിരിച്ചു

കവിതയുടെ ആകാശത്തേക്ക്
- 
കടിച്ചാല്‍ കടയുന്ന കുഞ്ഞനുറുമ്പ്‌
വരമ്പത്തെ മീന്‍ചിറകില്‍ രമിക്കുന്നു
. 
കവിത കുഞ്ഞനുറുമ്പുകളോട് മത്സരിക്കരുത്.


Tuesday, August 7, 2012

THE WANDERER LOVES THE PATH

Do not ask the wanderer
where he is bound for.
He is in love with the path.


The feast of auspicious sights
do not carry him away.
You cannot roost in clouds
in wings of butterflies.

That lass in the inn
has Esmeralda's eyes.
But beyond a one-night stand
they can't escort him to rebirths.

The filled glass and that magic strain:
lullaby enough for this night.
Yet, night is not young anymore.
Swollen feet must move ahead
all alone, out into hot sun.


The pangs of bleeding crossroads
cannot dishearten him.
Living is but that art of roosting
even in tempests.
Life still blooms, though slow,
even beyond tearful marshes of exodus.
In the wastelands of untold devastation
it begets islets of survival.


One day he might turn up again,
may be with a halo around him!
Who knows!
Only those who set out
came back with great wisdom.



Saturday, August 4, 2012

കുട്ടിക്കളികള്‍

ജാതിയും മതവും കുട്ടിക്കളിയല്ലെന്നു
മുതിര്‍ന്നവര്‍ ഓര്‍മ്മിപ്പിച്ചു.
ഇതൊക്കെ വെറും കുട്ടിക്കളിയെന്നു
നമ്മളെത്ര കണ്ടവര്‍ ചിരിച്ചു തള്ളി.
രജിസ്ട്രാര്‍ ഓഫീസിലാണ് പ്രണയം പൂക്കുന്നതെന്ന്
കൂട്ടുകാര്‍ ധൈര്യപ്പെടുത്തി.
കുടുംബത്തിന്റെ അന്തസ്സെന്നു
അച്ഛനും അമ്മയും മരണഭീഷണി മുഴക്കി.
തനിക്കു രണ്ടു പെണ്‍മക്കളെന്നു
ഏട്ടത്തി കണ്ണീരൊഴുക്കി.
പെങ്ങളെ പ്രേമിച്ചവന് മുട്ടുകാല്‍ വേണ്ടെന്നു
ഏട്ടന്‍ മുണ്ട് മുറുക്കി.
നാടിന്‍റെ പൈതൃകമെന്നു ചിലര്‍
കൊട്ടേഷന്‍ സംഘമായി.
അന്യ മതസ്ഥയെ പടി കേറ്റരുതെന്ന് 
മറുകൂട്ടം ഊര് വിലക്കി.
നേരും നെറി കെട്ടവരെന്നു
പെങ്ങള്‍കല്യാണം മുടങ്ങിപ്പോയി.
അറുവാണിച്ചിയെ മൊട്ടയടിക്കണമെന്നു
അമ്മാവന്‍പട പുറപ്പാടായി.
പിഴപ്പിക്കാന്‍ വന്നവന്റെ തൊലിയുരിക്കണമെന്നു
മറുപക്ഷം ഉറുമി വീശി.
പ്രണയമല്ല, ലക്‌ഷ്യം തീവ്രമെന്നു
ചാനെല്‍ ചര്‍ച്ചയായി.

അങ്ങനെയാണ്
ജാലകങ്ങളില്‍ മഞ്ഞു വീഴുന്ന രാത്രി യാമത്തില്‍
അവസാനത്തെ പ്രണയ കാവ്യം പാതി നിര്‍ത്തി
ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന്
അവന്‍ കൊള്ളിയാനായത്.
കുളിമുറിയിലെ ജലവാര്‍ച്ചയില്‍
അവസാനത്തെ ഇശല്‍ മൂളി
അവളുടെ പ്രണയം ബ്ലെയ്ഡിന്‍ ചീളായത്.
നാളും നാഴികയും മുന്‍ നിശ്ചിതമായിരുന്നെന്നു
എഫ്.ഐ. ആര്‍. ഉണ്ടായത്.
 കുട്ടിക്കളികളൊന്നും
കുട്ടിക്കളികളല്ലെന്നും
ചോരക്കളികള്‍ തന്നെയെന്നും
പാഠഭേദമുണ്ടായത്.

Wednesday, August 1, 2012

ABED WITH FEVER, YOU ARE FREE


Abed with fever, you are free
like space journeys
in science fiction.
At times, a beehive of sweat bursts out,
like the invasion of memories.
The mate who was drowned,
the radical found missing,
and shrieks from road mishap:
they all merge into one;
like in exhaustion
after hedonistic orgies.

At times, you freeze in snow-fall.
Beyond the vessel's glass window
the snow-men of fairy tales
and nymphs from diaphanous deep-seas
merge with those sardine-eyes
of childhood
like under the warm blanket
in a shivering December night.

At times, you fly in blue wings.
past mountains, green terrains.
Above ocean's infiniteness,
limbs dissolve into a solar system;
in light-speed, thick hues

knots of life turn layers.
Juvenile eagerness
and youthful rebellion
would merge one with thunderous
revolutionary dreams;
like scarlet evening sea
of a surreal ship-wreck.

At times, mother's sobs
would send tremors inside.
Father of confused memories
would pine:
my life for this one's living.
As the exhausted wings
get ensnared in scorching sun,
you plunge down
plunge down
struggling...
..
It's been six years since Ma died...!”
she exclaims. In her tender eyes-
a tiny speck of envy.



പനിക്കിടക്കയില്‍ നിങ്ങള്‍ സ്വതന്ത്രനാണ്

പനിക്കിടക്കയില്‍ നിങ്ങള്‍ സ്വതന്ത്രനാണ്,  
ശാസ്ത്ര കഥയിലെ
ഗോളാന്തര യാത്രയിലെന്ന പോലെ
.

ഇടയ്ക്കു വിയര്‍പ്പിന്റെ കടന്നല്‍ക്കൂടിളകും, 
ഓര്‍മ്മകളുടെ കടന്നാക്രമണം പോലെ, 
മുങ്ങി മരിച്ച കൂട്ടുകാരനും
കാണാതായ വിപ്ലവകാരിയും

റോഡപകടത്തിലെ

കൂട്ട നിലവിളികളും കെട്ടുപിണയും
; 
ലഹരിക്കൂത്തിലെ
സുരതത്തളര്‍ച്ചയിലെന്ന പോലെ.

 

ഇടയ്ക്കു മഞ്ഞു വീഴ്ചയില്‍
തണുത്ത്‌ മരവിക്കും
. 
യാനപാത്രത്തിന്റെ ചില്ല് ജാലകത്തിനപ്പുറം
മുത്തശ്ശിക്കഥയിലെ മഞ്ഞു മനുഷ്യരും

സ്ഫടിക ജലയാഴങ്ങളിലെ മത്സ്യ കന്യകയും

കുട്ടിക്കാലത്തിന്റെ

പരല്‍മീന്‍ക്കണ്ണുകളോട് ചേരും
;  
മകരത്തണുപ്പിന്റെ കരിമ്പടച്ചൂടിലെന്ന പോലെ. 

ഇടയ്ക്കു നീലച്ചിറകു വിരിച്ചു പറന്നു തുടങ്ങും.  
മലകളും പുല്‍മേടുകളും കടന്ന്‌
കടലനന്തതയ്ക്ക് മുകളില്‍

അഴിഞ്ഞു പോവുന്ന

ഉടല്‍ഖണ്ഡങ്ങള്‍ സൌരയൂഥമാവും

പ്രകാശ വേഗത്തില്‍
, കടും ചായങ്ങളില്‍

ജന്മത്തിന്റെ കുരുക്കുകള്‍ അടരുകളാവും
കൌതുകത്തിന്റെ ബാല്യവും
നിഷേധത്തിന്റെ യൗവ്വനവും
കലാപസ്വപ്നങ്ങളുടെ
ഇടിമുഴക്കങ്ങളോട് ചേരും
ഭ്രമകല്പിത കപ്പല്‍ചേതത്തിന്റെ
ശോണമായ മൂവന്തിക്കടല്‍ പോലെ

ഇടയ്ക്കു അമ്മയുടെ തേങ്ങല്‍
ഉടല്‍ക്കിടുക്കമാവും. 
ഇവന്റെ ഉയിരിന്നെന്റെ ജീവനെന്നു
കലങ്ങുമോര്‍മ്മയിലച്ഛന്‍ തപിക്കും.
കുഴഞ്ഞ ചിറകുകള്‍ വെയിലിലുടക്കവേ
കൂപ്പു കുത്തി
കൂപ്പു കുത്തി

കുതറിപ്പിടയവേ

.............................
"
ആറ് കൊല്ലമായി ഉമ്മ മരിച്ചിട്ട്
..!" 
അവളുടെ ആര്‍ദ്രമായ കണ്ണുകളില്‍
ഒരു പരിഭവച്ചീള്


( http://vettamonline.com/?p=8879)